Monday, May 21, 2012
അവിശുദ്ധമാകുന്ന വിശുദ്ധകഥകള്‍
Sunday, April 22, 2012
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥
यदा धेनु सहस्रेषु वत्सो विन्दति मात्रम् ।
तदा पूर्वकृतं कर्म कर्तारम् अनुगच्छति ॥
Friday, April 6, 2012
http://eastcoastdaily.com/new/index.php/writers-corner/item/3402-ee-kannuneer-priyappetta-brentinu.html
http://eastcoastdaily.com/new/index.php/writers-corner/item/3402-ee-kannuneer-priyappetta-brentinu.html
ഈ കണ്ണുനീ൪ പ്രിയപ്പെട്ട ബ്രെന്‍റിന്
Friday, March 30, 2012
Government should apologize to the nation for disgracing this valiant son

I respectfully remember the “ balidaan” of poojyaniya Tukaram Omble, an assistant sub-inspector (ASI), who was killed during the 2008 Mumbai attacks while fighting terrorists at Girgaum Chowpatty.
my love for this neighbour
ഇത് വൃക്ഷസ്നേഹത്തിന്‍റെ കാര്യം മാത്രമല്ല; നമ്മളൊക്കെ വളരെ പൊസസീവ് ആണ്.കൃത്യമായ അതി൪വരമ്പുകളിട്ട്, എലുക തിരിച്ച്,ഭാര്യ, മക്കള്‍, വീട്ടിലെ പാത്രം, കിണ്ണം ഇവയൊക്കെ കൊണ്ട് നാം ഈ മഹാലോകത്തില്‍ എത്രയോ കുഞ്ഞുകുഞ്ഞു ലോകങ്ങള്‍ സൃഷ്ടിക്കുന്നു. ആ സ്വാ൪ത്ഥതയില്‍ നാം ഒടുങ്ങുന്നു.എന്‍റെ വീട്ടില്‍ ഒരു തൈമാവുണ്ടായിരുന്നു.പുരയുടെ മുകളിലേക്ക് ചാഞ്ഞ് , ഞാന്‍ പൊന്നു പോലെ കൊണ്ടു നടന്നിരുന്നത്. അതിന്‍റെ ചവറ് പറന്നു വീഴുന്നുവെന്ന് അടുത്ത വീട്ടിലെ ഇത്ത സ്ഥിരം കംപ്ലൈന്‍റാണ്.എപ്പോ വിളിച്ചാലും ഭാര്യ ഇതു തന്നെയാണ് പറയുന്നത്. അയല്‍ക്കാരന്‍ ഇക്ക പഞ്ചായത്ത് മെംബറോട് പരാതി പറഞ്ഞു.
ഒടുക്കം അത് വെട്ടിക്കളഞ്ഞപ്പോള്‍ എല്ലാവ൪ക്കും സമാധാനമായി.
Monday, March 26, 2012
Fear of Death
This is the only answer.No other way. So long as we think that we are bound by time, bound by space, we will have the agony of death.
All the time. That is true.
The problem is we humans always think what happens to us. This "us" is the problem. We define us by our body, by our age, by our worldly responsibilities, as father, as son, as employer, as so many other drama parts. We never think that something that makes "us" is eternal.
The "us" , the atma in Hindu vedantha or Ruh in Islam took this cage, our body, one time. The cage will perish.The " us" will abandon this body. So the "us" has no death. The cage only perishes.
But we have polluted the" us" part with our bad karma, bad deeds. It cannot go to the origin in the purest form. It has to be cleansed, it has to be washed off sins.For this washing, Hindu Vedantha teaches about reincarnations, rebirths. Islam also teaches us that the soul will take the body one day , account for its sins,and the sinner, the bad soul, takes so many deaths and births, so many reincarnations inside the hell, and when purified , like the soul reaches Bhagalpadam,Thruppadam as per Hindu Vedantha, this soul reaches its eternal life, Heaven. This is my humble understanding.
So, my dear ones, do your Karma, do your a'mal or deeds only for the love of the Eternal, only for submitting before the Eternal, the Almighty, the Compassionate, the Merciful, the one who has no Beginning and the End.
Sunday, March 25, 2012
sirathul musthakeem

അന്ധകാരനിബിഡമായ മുടിനാരിഴവീഥി കടക്കുവാന്‍ നമുക്ക് പ്രകാശമാകുന്നത് നമ്മുടെ ഇബാദത്തില്‍ നിന്നുള്ള , നമ്മുടെ നല്ല ക൪മ്മങ്ങളില്‍ നിന്നുള്ള പ്രകാശം മാത്രമാകുന്നു.
നമ്മുടെ പ്രകാശം നമ്മുടെ വഴികാട്ടി.
നമ്മുടെ പ്രകാശം മാത്രം.
നാം എങ്ങിനെ പ്രകാശമുള്ളവരാകും: നല്ല ഇബാദത്തുകൊണ്ട് ഹൃദയത്തിന്‍റെ അന്ധകാരമകറ്റുക.
പ്രകാശമുള്ളവ൪ക്ക് ഈ പാലം കടക്കുവാനെന്തെളുപ്പം. കണ്ണുചിമ്മുന്ന മാത്രയില്‍ , ഇടിമിന്നലിന്‍റെ പ്രകാശജ്വാലപോലെ,പ്രകാശമുള്ള നക്ഷത്രം ഓടുന്നതുപോലെ, പായുന്ന അശ്വത്തെപ്പോലെ.
ആമീന്‍.
സ്വയം പ്രകാശമില്ലാത്തവ൪ കൈകാലുകള്‍ വിറച്ചുവിറച്ചങ്ങിനെ മുഖം കുത്തിപ്പതിക്കുന്നു.
Saturday, March 24, 2012
Veer Bhagath Singh Amar Rahe. Martyrs Never Die
Our tributes to the valiant sons of our soil who sacrificed their lives for our motherland. martyrs never die. veer bhagath singh amar rahe. veer bhagath singh dropped bomb against the British. the bomb was necessary to awaken Imperialist England from their cruelties, an answer to their deaf ears. it was not meant to kill anybody, but was an expression of poor Indians' heart-rending agonies, a timely warning to the cruel imperialists that a storm is about to break out.
inquilab zindabad.
kozhikotukar
ഒന്നോ രണ്ടോ വട്ടമേ വന്നിട്ടുള്ളൂ.30 കൊല്ലം മുമ്പ്. അന്നു ഒരു ചായക്കടയില്‍ നിന്നും കഴിച്ച ഒരു സാധനത്തിന്‍റെ രുചി ഇപ്പോഴും മനസ്സിലുണ്ട്.ഈയിടെയാണ് അറിഞ്ഞത് അത് കല്ലുമ്മക്കായയായിരുന്നുവെന്ന്.കല്യാണം കഴിക്കുന്ന പ്രായത്തില്‍ കോഴിക്കോട് നിന്ന് വേണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല. ആരും പെണ്ണു തന്നില്ല.ഞാന്‍ ചതിയന്‍ നാട്ടുകാരനല്ലേ. ചതിയന്‍ നാട്ടുകാരനായ ഈ എറണാകുളത്തുകാരന് ആര് പെണ്ണു തരാന്‍.ഞങ്ങള്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവ൪, കാര്യം കാണാന്‍ വേണ്ടി അടുക്കുന്നവ൪ , പുര കത്തുമ്പോള്‍ വാഴവെട്ടുന്നവ൪, എത്ര വലിയ നോമ്പാണെങ്കിലും ഒരു ഉണക്ക ഈന്തപ്പഴവും രണ്ട് പത്തിരിയും എരിവുകൊണ്ട് കണ്ണുപുകയുന്ന പോത്തെറച്ചിയും കടുംചായയും വിളമ്പി പടച്ചോന്‍റടുക്കല്‍ നിന്ന് നോമ്പ് തുറയുടെ മുഴുവന്‍ കൂലിയും അടിച്ചെടുക്കുന്നവ൪, പിഎസ്സിയുടെ ഗൈഡ് എവിടെ കിട്ടുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കിട്ടുന്ന സ്ഥലത്തിനെതിരെയുള്ള സ്ഥലം പറഞ്ഞ് വിടുന്നവ൪( അതുവഴി തന്‍റെ ചാന്‍സ് പോയാലോ, തന്‍റെ ആരുടേയെങ്കിലും ചാന്‍സ് പോയാലോ)...
ഇനി എന്തൊക്കെയാണ് ഞങ്ങള്‍?ഞങ്ങളെങ്ങിനെ ഇങ്ങിനെയായി? ചിരിക്കുന്നവന്‍റെ മുഖത്തു നോക്കി ചിരിക്കുവാന്‍ ഭയം. പിറകെ പാര വരുമോ! ധ൪മ്മം ചോദിച്ചാല്‍ ഒന്ന് മടിക്കും. കെട്ടുകണക്കിനു കാശ് മടിയില്‍ വച്ചിട്ടായിരിക്കുമോ ഇവന്‍ ധ൪മ്മം ചോദിക്കുന്നത്! വെള്ളം തന്നാല്‍ വാങ്ങിക്കുടിക്കുവാന്‍ മടി. മറ്റത് കലക്കി എന്‍റെ പേഴ്സ് അടിച്ചെടുക്കുമോ!...
ഈ എറണാകുളത്തു നിന്ന് പോകണമെന്ന് ഇപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞുതുടങ്ങിയിരിക്കുന്നു!
ഒരു നാലു സെന്‍റ് സ്ഥലം, ഒരു ചെറിയ വീട്,സമാധാനം, ആപത്തിനോടിക്കൂടുന്ന അയല്‍പക്കം,നല്ല ഒരു സാഹിത്യ സദസ്സ്, ഒരു ഗസല്‍ സന്ധ്യ....
നടക്കുമോ ഈ ജന്മത്ത്?
Thanks to Stephen Harper, the cleanest conservative
Too many samosa factories making poor air quality;
No arts and culture ,making culture points zero- Indians are the only community in the world available for overtime job even on his day of marriage.
Above average population growth ,with 4 kids behind a purdha-thanks to Pakistanis.
Too many flex boards:" We are help moving you- Call Jasbinder. Butt don'tt call Gurupurnima Day" and air pollution caused by too many trucks.
Ottawa is the best city to live in GTA:
Thanks to Stephen Harper, the cleanest conservative.
Thanks to well-paid government jobs; disciplined night clubs, no random shootings; smiling young faces wearing checkered ties;
Thanks to the only city which has no warning board: "don't spit your gum into urinal."
And Burlington is the cleanest city to live in GTA:
Hey , how are you today? Good? that is good.
Sunshi.........ne.
Wow!
Thanks to the sunset beer parlours with nicely cut organic pork steaks.
Too much spaces.
Negative population growth- Babies means money; Babies means sacrifice of enjoyable life;
But Canada, why my city Calgary is the city of infidelity?
You say, when women have more independent income, are non-dependable on men, they have more acts of infidelity!
So for a loyal wife, for their fidelity, do we have to make them the opposite?
Tuesday, March 20, 2012
trissur language
എന്‍റെ ഭാര്യ തൃശ്ശൂ൪കാരിയാണ് ഈ തൃശ്ശൂ൪ ഭാഷ കൊണ്ട് എനിക്ക് ഒരു ഗുണം കിട്ടി.എനിക്കൊന്നും മനസ്സിലാകാതിരുന്നതുകൊണ്ട് ആദ്യത്തെ ഒരു വ൪ഷക്കാലം എനിക്കൊരു പ്രശ്നമുണ്ടായിരുന്നില്ല.ഈ ശവ്വീയ് എന്തോര് മൂരിക്കുട്ടീണ് എന്ന് കക്ഷി മനസ്സില്‍ പറഞ്ഞു സമാധാനിച്ചുകാണും.
ഒരു വ൪ഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ രണ്ടുപേരുടേയും ശ്രദ്ധ മാറി. ഒരു കുട്ടിയായി.
Saturday, March 17, 2012
ഇതുപോലെ മറ്റൊരനുഭവമുണ്ടായി.വളരെ കഷ്ടപ്പെട്ട് എന്‍റെ സിസ്റ്റത്തില്‍ ഒരിക്കല്‍ ക്യുക്ബുക് സോഫ്റ്റ്വെയ൪ ഞാന്‍ ലോഡ് ചെയ്തിരുന്നു.സിസ്റ്റത്തിനെന്തോ കുഴപ്പം വന്നപ്പോള്‍ ഒരു സിസ്റ്റംഡോക്റ്ററെ കാണിച്ചു.അവന്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുതന്നു.ഫീസും കൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍ പ്രശ്നം അങ്ങിനെ തന്നെ ഉണ്ട്.എനിക്ക് വിഷമമായി. അതുകൂടാതെ അവന്‍ വലിയ ഒരു ചതി ചെയ്തു.അതിലെ അക്കൌണ്ടിംഗ് പാക്കേജ് ഡിലീറ്റ് ചെയ്തുകളഞ്ഞു.അവനോട് കയ൪ക്കേണ്ടിവന്നു.രണ്ടു ദിവസം കഴിഞ്ഞ് വരുവാന്‍ പറഞ്ഞു. ചെന്നപ്പോള്‍ അവന്‍ അതിനു പകരം സിംപ്ലി അക്കൌണ്ടിംഗ് എന്ന പാക്കേജ് കയറ്റിത്തന്നു.അത് കയറ്റിത്തന്നതിന് 125 ഡൊള൪ ഫീസും ആവശ്യപ്പെട്ടു.എങ്ങിനെയുണ്ട്?
ultimate stimulant
Loyalty.
Honesty.
Reliability.
all fuck...
Airmiles Plans.
Roll Ups.
all bullshit.
C'on for the ultimate reward point:
Hey, buddy, is cash ok?
Thursday, March 15, 2012
Saturday, March 10, 2012
എന്‍റെ ഓത്തുപള്ളി
ജനലിലൂടെ ഈ വെള്ള മഞ്ഞിലൂടെ നോക്കിയിരിക്കുമ്പോള്‍ ഒരു കുട്ടിപോലും നടന്നുപോകാത്ത ഈ വഴിയോരങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.നഷ്ടപ്പെട്ട എന്‍റെ ജീവിതം ഞാന്‍ ഓ൪ത്തെടുക്കുകയാണ്.
ഓത്തുപള്ളിയെക്കുറിച്ച് ചില ഓ൪മ്മകള്‍ ഞാന്‍ ഇന്നെഴുതാം.ഞാന്‍ ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിച്ച ആളാണ്.പിന്നീട് പള്ളി ദ൪സില്‍ കുറെ വ൪ഷങ്ങള്‍ ഓതി.അന്ന് മദ്രസകള്‍ വ്യാപകമായിരുന്നില്ല.പിന്നീടാണ് സമസ്ത ബോ൪ഡിന്‍റെ കീഴില്‍ മദ്രസകള്‍ വന്നത്.ഞാന്‍ മലബാറുകാരനല്ലല്ലോ.
ഓത്തുപള്ളി നമ്മുടെ ആശാന്‍ പള്ളിക്കൂടം പോലുള്ള ഒന്നു.ഞങ്ങള്‍ കുട്ടികള്‍ ഓത്തുപള്ളിയിലേക്ക് പോകും.ആദ്യാക്ഷരക്കുറിപ്പിന് വലിയ ചടങ്ങാണ്.ബാപ്പയുടെ കൈപിടിച്ച് ഓത്തുപള്ളിയിലേക്ക് പോയ ദിനം ഞാന്‍ ഓ൪ക്കുന്നു.ഇക്കയുടേയും എന്‍റേയും മാ൪ക്കം ഒരുമിച്ചായിരുന്നതുകൊണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ സുന്നത്ത് കഴിഞ്ഞിരുന്നു.അത് ഓത്തുപള്ളിയില്‍ നേരത്തെ ചേ൪ക്കുവാന്‍ ഒരു കാരണവുമായി.ഞാനും ബാപ്പയും നടക്കുമ്പോള്‍ ഞങ്ങളുടെ പിറകെ എന്‍റെ ഇക്ക വലിയ കലം ചുമന്ന് പിറകെ വരുന്നുണ്ടാകും. അത് ചക്കരച്ചോറാണ്. അമ്പലപ്പായസം പോലെ.ആദ്യാക്ഷരം കുറിച്ചാല്‍ ഉസ്താദിന് ബാപ്പ ഒരു പുത്തന്‍ കൊടുക്കും. ഉസ്താദ് അത് സന്തോഷത്തോടെ ബിസ്മി ചൊല്ലി വാങ്ങും.പിന്നെ നീട്ടിപ്പിടിച്ച ഒരു ദുആയാണ്. പിന്നീടാണ് ചക്കരച്ചോറ് വിളമ്പുന്നത്.
ഈ ചക്കരച്ചോറ് പിന്നീട് നിന്നുപോയി.എന്‍റെ മകനെ മദ്രസയില്‍ ചേ൪ത്തപ്പോള്‍ ലഡുവായിരുന്നു മധുരമായി നല്‍കിയത്.
കലം ഇറക്കി വയ്ക്കുമ്പോള്‍ മറ്റു കുട്ടികള്‍ അതിനു ചുറ്റും നടന്ന് മണം പിടിച്ചിട്ടുണ്ടാകും.ജീരകത്തിന്‍റേയും ചുക്കുപൊടിയുടേയും തേങ്ങാപ്പാലിന്‍റേയും ശ൪ക്കരയുടേയും മണം ഇന്നും എന്‍റെ മനസ്സിലുണ്ട്.ഉസ്താദിന്‍റെ പറമ്പില്‍ നിന്നും ഊ൪ത്തിയെടുക്കുന്ന വാഴയിലയിലാണ് ചക്കരച്ചോറ് വിളമ്പുന്നത്.മരക്കയില്‍ കൊണ്ട് ഒരു കുത്ത്.അത്രമാത്രം.സൂക്ഷിക്കണം, വാരി അണ്ണാക്കിലേക്ക് വയ്ക്കരുത്.വായ പൊള്ളും. അരികു മുതല്‍ തോണ്ടി തോണ്ടിയാണ് തിന്നേണ്ടത്.
പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ടാകും.ഓത്തുപലകയിലാണ് ഖു൪ആന്‍ എഴുതി പഠിക്കുന്നത്.ചെങ്കല്ല് കലക്കി അതിന്‍റെ ചേടി പലകയില്‍ പൂശും. വെയിലില്‍ ഉണങ്ങിക്കഴിയുമ്പോള്‍ പലക റെഡി.അതില്‍ അരി കരിച്ച മഷി കൊണ്ട് കോഴിയുടെ തൂവല്‍ത്തണ്ട് മുക്കി എഴുതുകയാണ്.അന്ന് ഞങ്ങള്‍ വായിച്ച് വായിച്ച് കാണാപ്പാഠമാക്കും.ഒരാഴ്ച പിടിക്കും പുതിയ പാഠം മാറാന്‍.ചേടി കലക്കേണ്ടതും പലക ഉണക്കേണ്ടതും ഉസ്താദിന്‍റെ ഭാര്യയായതുകൊണ്ട് അവരുടെ ജോലിത്തിരക്കിനനുസരിച്ചിരിക്കും ഞങ്ങളുടെ പാഠം മാറല്‍.ഏത് ഉറക്കത്തില്‍ നിന്നും എവിടെ നിന്നും ചോദിച്ചാലും ഞങ്ങള്‍ അത് കാണാപ്പാഠം ചൊല്ലും.
പെണ്‍ കുട്ടികള്‍ക്ക് പാവാടയും ബ്ലൌസും. ഉമ്മ പിന്ന് വച്ച് കുത്തിക്കൊടുക്കുന്ന ഒരു തുണിക്കഷണം ( തട്ടന്‍ ) തലയിലിടും. ഇന്ന് കാണുന്ന കറുത്ത ഭൂത പ൪ദ്ദകള്‍ ഒരിടത്തും ഞങ്ങള്‍ കണ്ടിട്ടില്ല. എപ്പോഴും ഓതിക്കൊണ്ടിരിക്കണമെന്ന ഉസ്താദിന്‍റെ ശാസനക്ക് കുട്ടികള്‍ക്ക് ഒരു അയവു കിട്ടുന്നത് ഇത്തരം സന്ദ൪ഭങ്ങളിലാണ്.ഉസ്താദിനെക്കാണുവാന്‍ ആരെങ്കിലും വരികയാണെങ്കില്‍ ഞങ്ങള്‍ ഓത്തുനിര്‍ത്തും. അപ്പോഴാണ് മടിയിലെ പുളിയിഞ്ചിയും പള്ളിക്കാട്ടില്‍ നിന്നു പറിച്ച കറുകയിലയും പുറത്തെടുക്കുന്നത്.അത് തിന്നിരിക്കുമ്പോഴേക്കും ഉസ്താദെത്തും. പിന്നേ കൂട്ട പാണല്‍ പ്രയോഗമാണ്.
അന്ന് ചൂരല്‍ അടി കിട്ടുന്നത് അപൂര്‍വ്വമാണ്.അത് സ്പെഷല്‍ ഒക്കേഷനില്‍ ചില വില്ലന്മാരെ തല്ലുവാന്‍ മാത്രമേ ഉസ്താദ് പുറത്തെടുക്കൂ.കാരണം ചൂരല്‍ കാശ് കൊടുത്ത് പെരുമ്പാവൂ൪ ചന്തയില്‍ നിന്നും വാങ്ങേണ്ട സാധനമാണ്.കാശ് കൊടുത്ത് ഉസ്താദ് ചൂരല്‍ വാങ്ങില്ല.മാസാമാസം കുട്ടികള്‍ കൊടുക്കുന്ന രണ്ടു രൂപയാണ് ഒരു മാസത്തെ ഓത്തുഫീസ്.പല ബാപ്പമാരും അത് കൊടുക്കില്ല. അതില്ലാത്തതിന്‍റെ പേരില്‍ ഖു൪ആന്‍ പഠിപ്പിക്കാതെ കുട്ടിയെ ഉസ്താദ് പറഞ്ഞയക്കില്ല.ഖു൪ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പോലെ ശ്രേഷഠമായ ജോലിയില്ല മുസ്ലിംകള്‍ക്ക്. പാണല്‍ അടിക്ക് തൊലി തിമ൪പ്പ് കൂടും. ചൂരലിന് തിമ൪പ്പുണ്ടാകില്ല പക്ഷേ പുകച്ചില്‍ കൂടുതലായിരിക്കും.പിന്നീടാണ് സമസ്തയുടെ മദ്രസകള്‍ വന്നതും ഗ്രേഡുകള്‍ വന്നതും.
അന്ന് ഓത്തുപള്ളിയിലും മദ്രസയിലും പഠിച്ച ആയിരക്കണക്കിന് കുട്ടികളുണ്ടായിരുന്നു.ഒരു പ്രത്യേകത ഞാന്‍ കാണുന്നത് അവരാരും ഒരു തരത്തിലും വ൪ഗ്ഗീയതയോ മത സ്പ൪ദ്ദയോ ഹൃദയത്തില്‍ ഉള്ളവരായിരുന്നില്ല എന്നതാണ്.ഖുര്‍ആന്‍, മുള്ളിയാല്‍ കഴുകാത്തവരെ തൊടീക്കരുതെന്ന് ഉമ്മയും ഉസ്താദും പറയുമായിരുന്നു. കുട്ടികള്‍ അപ്രകാരം ചെയ്യുമെന്നൊഴിച്ച് യാതൊരു വ൪ഗ്ഗീയതയുമില്ലായിരുന്നു.വളരെ സ്നേഹമായിരുന്നു മറ്റു ഹിന്ദു കുട്ടികളോട്. ഹിന്ദു കുട്ടികള്‍ക്ക് ഇവരോടും.നായ൪ കുട്ടികള്‍ പഠിച്ച് നല്ല നല്ല ഉയരങ്ങളിലെത്തും.ഡോക്റ്ററാകും, സ൪ക്കാ൪ ഉദ്യോഗസ്ഥന്മാരാകും. പൊതുവെ ഞങ്ങള്‍ ബാപ്പ നടത്തിയിരുന്ന കച്ചവടത്തിലേക്കും തിരിയും.പരസ്പരം സ്നേഹമായിരുന്നു.നായന്മാരും മറ്റു ഉയ൪ന്നവരും പഠിപ്പിക്കാത്തതുകൊണ്ടാണ് മുസ്ലിംകള്‍ പഠിക്കാതെ പോയത് എന്ന ഇന്നത്തെ വിചിത്രമായ വര്‍ഗ്ഗീയ വാദം അന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു.
ഈ മുറിയില്‍ ഇരിക്കുമ്പോള്‍ എന്‍റെ നഷ്ടപ്പെട്ട ആ കാലത്തെ ഓ൪ത്ത് ഞാന്‍ സങ്കടപ്പെടുകയാണ്.
Saturday, March 3, 2012
We are Prozac Nation
Earlier we had a Tawba culture.We account for our wrong actions and seek Tawba of God Almighty.We clean our mind and heart with Tawba and resolve that the errors will not be repeated.
We used to pray five times a day;chant God's attributes after every salath, namaz, and say asthagufirullahal adheem ,forgive Allah, praise Allahu subhanawa talla for the blessings of Allah,Subhanallah,thank Allah for all favours received,
alhamdulillah,and acknowledge that all powers are from God, only from God, God is great,Allahu Akbar.
We used to say this each 33 times after every prayer and finally declare God's Unity, La ilaha illallah, that there is no one to be worshipped, except God Almighty, the creator of all universe.
After every salath we pray for right guidance-right guidance comes only from God- we pray for parents, for our children, family and for all. We pray for good and useful knowledge, right guidance, and for food earned from our hard work and halal.
When Salath or prayer is done, we are happy, energised,and renewed.We find the purpose of our life, here and hereafter.There is 'noor' or light in every cell of our body-Allah nooru samavathi val ardhu, God, the light of heavens and earth-.We have our full life, happy life, every day.
Now asking God's forgiveness is considered bad. science is our religion now. We say there is no wrong nor good. You are the judge. You did it in your full conviction, isn't it? So, don't ask for pardon. Asking pardon increases the guilt in you and it lowers your self-esteem. You did it right. Thumps Up!
No guilt. No pardon. No Tawba.
But our wrong actions haunt us. Our soul knows what is wrong and right.Even before the origin of religions, prophets, men had morals and ethics. There is an innate quality in every human being to differentiate good and bad. That is a gift of God.Our wrong actions had always made us guilty.
Now we do not pray. No Tawba.
Like Lizzie, we lose our sleeps, develops anxiety, go downward spiral and begins to abuse drugs and alcohol. We are depressed . Anxiety mounts in us everyday. Our silent moments are really fierce. We cannot be with us even for a moment.
After a few tries of drugs, our depression only worsens. We lash out against anything, internally. We assume anything as our enemies- boss,neighbours,friends-and call them abusive words and act hitting them in the privacy of our bed rooms.
Finally, somebody drops us at a phychiatric center to begin our Prozac Life.
They refer us to counsellors. Before counsellors we release everything for a set amount of time and for a fixed charges. Talk and talk. After one hour or so , the counsellor takes money and we get up for the next patients.
Psychotherapists or counsellors do not condemn our actions nor do they offer solutions. The counsellor ends his dialogue after the patient's time and
leave the person alone with his grief, anxiety and misery.
This is the modern way, the scientific way!
We are the lost people.
We are Prozac Nation.
Monday, February 27, 2012
February Heart Attack Month
പാവം ഫെബ്രുവരി.
വലന്‍റൈന്‍ ചുംബനത്തിനും പ്രണയത്തിനും
ഒരു ദിവസം അതിനു കിട്ടിയപ്പോള്‍
29 ദിവസവും ഹാ൪ട്ട് അറ്റാക് ചുമക്കേണ്ടി വന്നു.
Friday, February 24, 2012
ഈ കണ്ണുനീ൪, പ്രിയപ്പെട്ട ബ്രെന്‍റിന്
azeezks@gmail.com
മൈ...ക്
ഡോണ്‍...ഷൌ...ട്
ഓക്കേ...യ്?
വാവിട്ടുകരയുന്ന ഉണ്ണിയോട് അവന്‍റെ അമ്മ കയ൪ക്കുകയാണ്.അവരുടെ വെളുത്ത മുഖത്തിന് പൈശാചിക ഭാവം.
ട്രെയിനില്‍ മനോഹരമായ കുട്ടിവണ്ടിയില്‍ കിടന്ന്
അവന്‍ കരയുന്നു. ഇപ്പോള്‍ അവന്‍റെ കരച്ചില്‍ അടങ്ങി.
എങ്കിലും തേങ്ങുന്നുണ്ട്.
ഉണ്ണിയ്ക്ക് കൊറിക്കുവാന്‍ ചീരിയോസ് ഒരു ചെറിയ പാത്രത്തിലെടുത്ത് അവന്‍റെ കൈ എത്തുന്നിടത്ത് വച്ചിട്ടുണ്ട്.മഞ്ഞയും പച്ചയും ചോരയുമുള്ള ബുദ്ധിക്കട്ടകള്‍ കൂട്ടി പുതുരൂപം പണിയുവാനുള്ള കളിക്കട്ടകള്‍ മുകളില്‍.അവന്‍ പണിത രൂപം വികൃതമായി നമ്മെ നോക്കുന്നു.
മൂക്കൊലിക്കുമ്പോള്‍ തുടക്കുവാന്‍ ഈ തിരക്കിലും ആ സ്ത്രീ ശ്രദ്ധിക്കുന്നുണ്ട്. താഴെ വെള്ളം വയ്ക്കുന്ന ജാക്കറ്റില്‍ നിറമുള്ള എന്തോ പാനീയം അവനു കുടിക്കുവാന്‍.
യോനിയുടെ സാമ്യമുള്ള അവളുടെ ബാഗ് എടുത്ത് ചെറിയ മിറ൪ നോക്കി അവള്‍ കണ്ണിന് ഷാഡൊ വരക്കുന്നു.അല്‍പം സമയം വരച്ച് ഒന്നുകൂടി ചാഞ്ഞും ചരിഞ്ഞും ചുണ്ടു കടിച്ചും കണ്ണാടി നോക്കി അത് മടക്കി വച്ചു.മറ്റൊരു കോലെടുത്ത് ചുണ്ടിന് ഒന്നുകൂടി നിറം കാച്ചി.ചുണ്ടു ചുണ്ടുകൊണ്ടൊപ്പി.ഫൈനല്‍ റൌണ്ട് കണ്ണാടി നോക്കി തിരികെ വച്ചു.
തൊട്ടടുത്ത് കുട്ടിയുടെ ബയോളജിക്കല്‍ തന്ത ഈ ലോകത്തിലേയല്ല എന്നു തോന്നുമാറ് ക്രൂരമായ മുഖഭാവത്തോടെ, നൂറു ചുളിവുള്ള നെറ്റി പിടിച്ച് ഐപോഡില്‍ വിരലോടിച്ച് ശ്രദ്ധയോടെ എന്തോ കളിക്കുന്നുണ്ട്.ഇതൊന്നും അയാളുടെ വിഷയമേയല്ല.
ഉറപൊട്ടി, തീരെ നിരീച്ചിരിക്കാതെ ഉണ്ടായിപ്പോയ ഈ ജന്മത്തെ അയാള്‍ എന്തിനു സാന്ത്വനപ്പെടുത്തണം!
എന്നെപ്പോലുള്ള ഏഷ്യന്‍ യാത്രക്കാ൪ കുട്ടിയുടെ കരച്ചില്‍ കേട്ട് അങ്ങോട്ട് ഇടക്കൊന്നു നോക്കുമെങ്കിലും അയാള്‍ കളി തുടരുകയാണ്.
മഞ്ഞും മനോഹരമായ പൂക്കളും സൂര്യനില്‍ വെള്ളിക്കൊലുസ്സ് തീ൪ക്കുന്ന ഹിമഫ്ലേക്കുകളും മാത്രമല്ല ഈ കാനഡയിലുള്ളത്. ഇങ്ങിനേയും ധാരാളം കാഴ്ചകളുണ്ട്.
ഇത് ഇവിടെ, എവിടേയും ഞാന്‍ കാണുന്ന പുതിയ തന്തമാരുടേയും തള്ളമാരുടേയും ലോകം.
ടീനേജ് ആയിരിക്കുമ്പോള്‍ അമ്മയാകുക.ഭാര്യയും ഭ൪ത്താവുമാകാതെ ജീവിക്കുക.ബോയ് ഫ്രണ്‍ഡും ഗേള്‍ഫ്രണ്ടും മാത്രം. വിവാഹത്തില്‍ ഇവ൪ക്ക് താല്‍പര്യമില്ല.എന്തിനു വിവാഹം കഴിക്കണം? വെറുതെ ബേ൪ഡന്‍സ്…
കഴിച്ച വിവാഹങ്ങളില്‍ പാതിയിലേറെ പത്തു വ൪ഷത്തിനകം ഡൈവോസിലെത്തുമ്പോള്‍ വിവാഹം കഴിക്കാതെ കോമണ്‍ ലൊ പാ൪ട്ട്ണറായി ജീവിക്കുന്നതാണ് സൌകര്യം.ഡൈവോസും സെപറേഷനും ഒന്നാണ് എന്ന് ധരിച്ചിരുന്ന എന്‍റെ അറിവ് തിരുത്തിയത് ഞാനിവിടെ വച്ചാണ്.വിവാഹിത൪ ഡൈവോസ് ചെയ്യുമ്പോള്‍ പിരിയുന്ന സമയത്ത് സ്വത്തുകള്‍ വീതം വയ്ക്കണം. കോമണ്‍ലോപാ൪ട്ട്ണ൪സെപറേഷനില്‍ അതുവേണ്ട.
മൈക്കിനെപ്പോലുള്ള കുട്ടികള്‍ അമ്മയെ എങ്ങിനെ സ്നേഹിക്കും? അമ്മ എന്ന സ്ത്രീയെ കൊല്ലാന്‍ കഴിയാത്തതുകൊണ്ട് മാത്രം കൊല്ലാതിരിക്കുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഏതമ്മയാണിവിടെ ഭൂമിയോളം വലുത്?
ഏതച്ഛനാണ് ആകാശത്തോളമുയരം?
ഇതാണ് നമ്മെ മോഹിപ്പിക്കുന്ന വികസിത ലോകം!
ഇത് മതവിശ്വാസത്തിലധിഷ്ഠിതമായ ഒരു രാജ്യമാണ്.പക്ഷേ എന്തുകൊണ്ടാണ് മതം സ്വീകരിക്കപ്പെടാതെ പോകുന്നത്? ദരിദ്ര മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രം മതം വേരോട്ടമുള്ളതായി മാറുന്നതെന്തുകൊണ്ടാണ്? മതത്തിന്‍റെ അസംസ്കൃത വസ്തു ദാരിദ്ര്യമാണോ?എന്തുകൊണ്ടാണ്ആരാധനാലയങ്ങള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നത്? എല്ലാ സ്ഥാപനമതങ്ങളുടേയും പരിണാമം ഈ ദിശയിലേക്കാണോ?
എല്ലാ സ്വകാര്യ കമ്പനികളും ധൈര്യമായി ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇവിടെഓള്‍ഡേജ്ഹോം എന്ന വൃദ്ധസദനങ്ങള്‍ തുടങ്ങാനാണ്.ആരോഗ്യമുള്ള കാലത്ത് തുട്ടുകള്‍ സമ്പാദിക്കുന്നത് ഓള്‍ഡേജ് ഹോമിലെ ഭദ്രമായ, അല്ലലില്ലാത്ത ജീവിതത്തിനു വേണ്ടിയല്ലേ.
എന്‍റെ കൂടെ ജോലി ചെയ്യുന്ന ബ്രെണ്ട് ഒരു ദിവസം ജോലിക്കു വന്നില്ല . അടുത്ത ദിവസം വന്നു. പിന്നെ ഒരു ദിവസം ജോലിക്കിടയ്ക്ക് പെട്ടെന്നയാള്‍ പോയി.
40വയസ്സുണ്ടയാള്‍ക്ക്. വിവരങ്ങള്‍ തിരക്കുന്നതവ൪ക്ക് ഇഷ്ടമല്ല.മറ്റൊരാള്‍ ഒരിക്കല്‍ കാലൊടിഞ്ഞ്, പ്ലാസ്റ്ററിട്ട്, വടിയുടെ സഹായത്തില്‍ ജോലിക്കു വന്നിട്ടു പോലും "അല്ല സുഹൃത്തേ,താങ്കള്‍ക്ക് എന്തു പറ്റി" എന്നുപോലും അയാളോട് ചോദിക്കുന്നത് പ്രൈവസി ഇന്‍ട്രൂഷനാണിവിടെ, സ്വകാര്യതയിലെ കടന്നുകയറ്റം.
എന്തെങ്കിലും അവ൪ ഷെയ൪ ചെയ്താല്‍ മാത്രം നമ്മള്‍ അറിയുന്നു.ചോദിക്കുവാന്‍ പാടില്ല.
ബ്രെന്‍റ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു.പതിവില്ലാതെ അയാള്‍ പറഞ്ഞു: “നാലുമാസമായി അമ്മ ഹോസ്പിസില്‍( മരണം കാത്തുകിടക്കുന്ന സ്ഥാപനം) ആയിരുന്നു.”
മൂന്നു തരം ക്യാന്‍സ൪.ക്യാന്‍സറിന്‍റെ എണ്ണം കൂട്ടിപ്പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ വരെ ആയിട്ടുണ്ടോ?അമേരിക്കക്കാരും കനേഡിയന്‍സും വികസനത്തില്‍ അത്ര മോശമല്ല എന്ന ധ്വനി അതിലുണ്ടെന്നെനിക്കു തോന്നാറുണ്ട്.ഒരു പനി പിടിച്ചുമരിച്ചു, വയറ്റളിക്കം വന്നു ചത്തു എന്നൊക്കെ ഇനി ആഫ്രിക്കക്കാരു പറയട്ടെ അല്ലേ?
ഹോസ്പിസില്‍ നിന്നും ബ്രെന്‍റിന്‍റെ സഹോദരി വിളിച്ചിരുന്നു.അമ്മയ്ക്ക് കൂടുതലാണ്.”എ ഫ്യൂ മോ൪ അവേസ്”. അമ്മയുടെ വില്‍ പ്രകാരം ലൈഫ് സപ്പോ൪ട്ട് എന്ന ഓക്സിജന്‍ മാസ്ക് വലിച്ചു മാറ്റുവാനുള്ള അധികാരം മകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.ആ സഹോദരി സഹോദരനെ വിളിച്ചതാണ്,സപ്പോ൪ട്ട് എടുത്ത് മാറ്റുന്നതിനു മുമ്പ്.
അമ്മ ബ്രെന്‍റിനെ കാണണമെന്നു ആഗ്രഹിച്ചിരുന്നു.ആ ഫോണ്‍ വന്ന ദിവസം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഫോണ്‍ അടിച്ചാണ് ക്രേഡിലില്‍ വച്ചത്.
കഠിനമായ ദു:ഖമുണ്ടെങ്കിലും ഇവ൪ ഇങ്ങിനെയാണ്. കരയില്ല. കൈ കടിച്ചു പൊട്ടിക്കും .തറയില്‍ ഇടിക്കും.രണ്ടു കൈകളും കൂട്ടി മുടിയില്‍ അള്ളിപ്പിടിക്കും.ഒരു തുള്ളി കണ്ണുനീ൪ വരില്ല. കണ്ണുനീ൪ വറ്റിയ കടലാണോ ഇവ൪ എന്ന് ഞാനാലോചിച്ചിട്ടുണ്ട്.
കരയുക എന്നത് ഒരു വ്യക്തി പരാജയപ്പെടുക എന്നതാണ്.ആധുനികന്‍ പരാജയപ്പെടുകയോ!പാടില്ല. കരയുന്ന കനേഡിയന്‍ ഒരു ഫെയില്‍ഡ് പേ൪സണാലിറ്റിയാണ്.ഉടുതുണിയില്ലാത്തവനെപ്പോലെ അപമാനിതന്‍.
ബ്രെന്‍റ് അന്നു കരയുന്നതു ഞാന്‍ കണ്ടു.
മരിച്ചത് അമ്മയല്ലേ, എന്താണേലും, ഞാനോ൪ത്തു.
ഉടനെ അയാള്‍ പുറപ്പെടുകയായിരുന്നു.
പിന്നീട് അയാള്‍ ജോലിക്ക് കയറിയിട്ടില്ല. ഞാനയാളെ കണ്ടിട്ടുമില്ല.
ഒരിക്കല്‍ ഡൌണ്‍ട്ടൌണില്‍ വച്ച് യാദൃശ്ചികമായി ഞാന്‍ ബ്രെന്‍റിനെ കണ്ടു.
“ഹൌ യു ബഡി”,ബ്രെന്‍റ് മുഷ്ടി മടക്കി ഉയ൪ത്തി. ഞാനും മുഷ്ടി മടക്കി അതിലിടിച്ച് പ്രത്യഭിവാദനം ചെയ്തു.
കമ്പനിയില്‍ ബിസിയാണോ എന്നു മാത്രം ചോദിച്ചു.ബിസി ആണോ എന്നത് സ്ഥിരം ചോദ്യമാണ്.ബിസിയല്ലാത്ത ഒരു അവസ്ഥ മനോരോഗം വരുത്തുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് .എന്തിലെങ്കിലും ഏ൪പ്പെടാത്ത നിമിഷങ്ങള്‍ ഭ്രാന്തന്‍ നിമിഷങ്ങളാണ്.
ബ്രെന്‍റ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിക്കണ്ട ഒരു ദിവസമാണ് അതെന്ന് എനിക്ക് തോന്നി. മുഖത്ത് നല്ല വെളിച്ചം.ഒരു ഇന്ത്യന്‍ ഗ്രാമീണന്‍റെ ശാന്തഭാവം അയാള്‍ക്കുണ്ടായിരുന്നു.
അമ്മയുടെ മരണം ഇത്രയും മാറ്റങ്ങള്‍ ഒരാളുടെ മനസ്സിലുണ്ടാക്കുമോ?
ബ്രെന്‍റിന്‍റെ കഴുത്തില്‍ ഒറ്റച്ചരടില്‍ കോ൪ത്ത് അയാള്‍ തൂക്കിയിട്ടിരിക്കുന്ന തുളസിമുത്തുപോലുള്ള എന്തോ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു.തുളസിയല്ല.വെള്ളികൊണ്ടാണ് അയാള്‍ ആ കൂട് തീ൪ത്തിരിക്കുന്നത്.
അത് കയ്യില്‍ പിടിച്ച് ഒരു ചുംബനം അതിനു നല്‍കി
ബ്രെന്‍റ് പറഞ്ഞു.
ഇത് ഞാനും സഹോദരിയും കഴുത്തില്‍ അണിയുന്നു.ഞങ്ങളുടെ മരണം വരെ.
അമ്മയുടെ ചിതാഭസ്മം
ഈ കാനഡയില്‍ ഒരു വെള്ളക്കാരനുവേണ്ടി ഞാന്‍ കരഞ്ഞ ഒരു ദിവസമായിരുന്നു അത്.ബ്രെന്‍റിയെ നെഞ്ചില്‍ പൊത്തിപ്പിടിച്ച് ഞാന്‍ കരഞ്ഞു.
ഹൃദയത്തിലെ എല്ലാ വികാരങ്ങള്‍ക്കും എനിക്കും ഈ ബ്രെന്‍റിനും ഭാഷ്യം തീ൪ക്കുവാന്‍ കഴിയുന്നതെങ്ങിനെ!
Tuesday, February 21, 2012
ആരുമില്ല സ്വന്തം നിലയ്ക്ക് ധനികനായത്.ആരുമില്ല.
ആരുമില്ല ഈ രാജ്യത്ത്
സ്വന്തം നിലയ്ക്ക് ധനികനായത്
ആരുമില്ല.
നീ പറയുന്നു ഞാനവിടെ ഒരു ഫാക്റ്ററി പണിതില്ലേ
നിനക്ക് നല്ലത്.
പക്ഷേ ഞാന്‍ വ്യക്തമാക്കട്ടെ:
ഞങ്ങളുടെ ചുങ്കം പിടിച്ച് കെട്ടിയ റോഡിലൂടെയാണ്
നീ ചരക്ക് നീക്കിയത്
ഞങ്ങളുടെ പുഴയാണ് നീ വറ്റിച്ചത്
ഞങ്ങളുടെ ശരീരമാണ് നീ വൈദ്യുതിക്കായി കത്തിച്ചത്
ഞങ്ങളുടെ വിയ൪പ്പുപാടങ്ങളിലാണ്
നിന്‍റെ കോണ്‍ക്രീറ്റുകള്‍ ഉയ൪ന്നത്
നിനക്കു വേണ്ടി ഞങ്ങളുടെ കുന്നുകളാണ്
ഇറങ്ങിപ്പോയത്
ഞങ്ങളുടെ കാടുകളാണ് നിനക്കുവേണ്ടി അരച്ചുതന്നത്
രക്തം കൊടുത്ത് ഞങ്ങള്‍ പഠിപ്പിച്ച മക്കളെയാണ്
എട്ടണത്തുട്ടിന് നീ വിലക്കെടുത്തത്
നിന്‍റെ മിച്ചമുണ്ടല്ലോ
നിന്‍റെ മിച്ചമൂല്യമുണ്ടല്ലോ
അത് ഞങ്ങളുടെ പ്രാണന്‍റെ പ്രാണന്‍റെ വിലയാണ്
തടിയന്‍ പൂച്ചകളേ.
Sunday, February 19, 2012
Why the West is preying on Iran?
We are against nuclear wars, we are against nuclear armaments. That doesn't mean America and Israel can possess them and threaten the world, while the rest of the world watching them?
Saturday, February 11, 2012
Meditation
It has nothing to with sixth sense.It is not an explosion happening at some point of time in one's life.This claim is against the teachings of Patanjali Maharshi.
It is accessible to great swamis as well as poor- illiterate- lay men.
Just be with your breath. Just be with your body. Just be with your thoughts. Just be an ordinary human being.Find a quite place. Sit some time . Don't try to eliminate your ordinary thoughts. Just be with that. Thoughts pass through your mind. Be with the thought.
After some days of practice you may notice that you are losing the presence of physical body. You are losing your thoughts and you feel quietness, you feel stillness.
That stillness happens in a meditation.Concentration is not meditation. What people say as meditation is just pratyahara ( the withdrawal of senses) and dharana ( one pointedness of the mind). Meditation happens after this. Then we don't know our thoughts. We don't know our body. What people tell about meditation is only after effects,like we describe a good sleep.
When our mother sits at home and do nama japa or dhikr, she gets the same feeling of happiness and coolness. When a hindu mother does mala of 108 beads, when a sufi chants dhikr/ thasbeeh she/ he gets the same feeling.
After meditaiton we get a happy mind, get a peace of mind, get a coolness. We don't need any great people to take us to meditation. Nobody can take us to. We are finding our own way. Depending on the life of the person each person has a unique feeling. I have heard some people marketing this pure knowledge. They claim that they can make you fly through meditation.They can enable you to read others mind. They can make you this and that. Many many things. All are tall claims. May be true for those swamis, not for all.
The purpose of meditation is samadhi to make you jeevanmuktha.There are 8 limbs of Ashtanga yoga or Raja yoga. It starts with yama which contains ahimsa, not- stealing, honest words,compassion etc etc.Yama is only one those eight limbs. There are many things like observances called niyama. Observances are "Dos" , yama is " Don't Dos".Patanjali Maharshi insits us to practise these basic things before meditation.How can one practice meditation without cleanliness, how can one reach samadhi with himsa, how can you steal , cheat , harm and still do meditation. If you can , then Patanjali may be wrong.
Meditation is a fancy marketing word now, to make people a better CEO of a company, a better HR manager. This is not the way of Ashtanga yoga. This is a money making way.
Pranayama, prathyahara, dharana come after this. We do asanas for awareness of physical body. We do pranayama for control of breath.Without awareness of physical body and awareness of breath how one can have awareness of subtle feelings inside our mind and body?
Meditation or dhyana is only the seventh one. This are all meant for eternal bliss called samadhi. Samadhi is not a one time happening. We have a notion that after samadhi there is nothing. No. After attaining samadhi. we wake up and lead the normal life. we go to farm and do farming, we do our ordinary business of life. But again,we do meditation and reach samadhi. It is easy then. ditaion is a happy state.My request is we don't have to complicate this simple meditation.
Thursday, February 9, 2012
Sunday, February 5, 2012
സഭയ്ക്ക് കൈകഴുകുവാന്‍ കഴിയുമോ?
മുട്ടുവേദനയ്ക്ക് മുട്ട് റിപ്ലേസ്മെന്‍റ്, നടുവേദനയ്ക്ക് ഹിപ്പ് റിപ്ലേസ്മെന്‍റ്...ഒരായിരം തരം പരിശോധനകള്‍.
40 വയസ്സായാല്‍ പ്രൊസ്ട്രേറ്റ് നോക്കണം. എല്ലാവ൪ക്കും ഒരു നമ്പറുണ്ട്.നിന്‍റെ പ്രൊസ്ട്രേറ്റ് നമ്പറെത്ര, നിനക്ക് നമ്പ൪ കിട്ടിയോ?
അറുപത് വയസ്സായാല്‍ മലദ്വാരം വഴി ഉപകരണങ്ങള്‍ കയറ്റി പരിശോധിക്കണം. ഇതിനൊക്കെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്.
കുട്ടികള്‍ അടങ്ങിയിരിക്കുവാന്‍ റിട്ടാലിന്‍. പ്രായമായി ആ൪ത്തവം നിന്നാല്‍ ഉടനെ ഹോ൪മോണ്‍ റിപ്ലേസ്മെന്‍റ് തെറാപ്പി. അതിനുമുണ്ട് കവറേജ്. എല്ലാ രോഗലക്ഷണങ്ങളും ഓരോരോ വിദഗ്ദ൪ നൂറുകണക്കിന് കളത്തിലിട്ട് കളിക്കുന്നു. പണം കൊള്ളയടിക്കുന്നു. രോഗി പകച്ചുനില്‍ക്കുന്നു.ഒടുവില്‍ ഓപ്പറേഷന്‍ സക്സസ്ഫുള്‍, രോഗി മരിച്ചാലും.
അമലക്കാ൪ എന്തുചെയ്തു അഴിക്കോടിനെ? ആരുടെയെങ്കിലും രോഗം മാറ്റിയിട്ടുണ്ടോ? രോഗങ്ങള്‍ സംഹാരികള്‍ കൊണ്ട് അടിച്ചമ൪ത്തുകയാണ്.രോഗം ഒരിക്കലും ചികിത്സിച്ചുമാറ്റാനാകാത്ത മഹാരോഗങ്ങളായി മാറുന്നു.
സമയമുണ്ടോ മനുഷ്യരേ നിങ്ങള്‍ക്ക്? നിങ്ങള്‍ക്ക് എന്തിനാണ് സമയം?
ഭാരതത്തിലെ മഹത്തായ ആയു൪വേദത്തെ തക൪ത്തത് വെള്ളക്കാരായിരുന്നു. ഭാരതീയമായ എന്തും അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിച്ച് ആധുനികരോഗഅലോപ്പതിവ്യവസായത്തിന്‍റെ പ്രചാരകരായിരുന്നുവല്ലോ കത്തോലിക്കാ സഭകള്‍.രാജ്യം മുഴുവനും അവ൪ ഇംഗ്ലീഷ് ആശുപത്രികളും ഇംഗ്ലീഷ് മരുന്നുകളും കൊഴിപ്പിച്ചു.
മനുഷ്യന്‍ ഇന്ന് എത്തിപ്പെട്ടുനില്‍ക്കുന്ന ഈ ഗതികേടില്‍, ബഹുരാഷ്ട്രക്കുത്തകള്‍ക്ക് മനുഷ്യനെ കൂട്ടിക്കൊടുത്ത പാപത്തില്‍ നിന്ന് കത്തോലിക്കാ സഭയ്ക്ക് കൈകഴുകി പിലാത്തോസാകുവാന്‍ കഴിയുമോ?
Saturday, February 4, 2012
In Vitro Life
A simple life is the solution. But life is now a complicated business. It is an entangled spiderweb. No easy escape. No formulae.
Our glory and life is cast on money, how much we possess, how "decent' our life is.
Our day starts with fluride, a byproduct-contaminant thrown away from the American aluminium manufacturing industries. They put it to use adding in paste replacing our " mavila and umikkari and kutampuli." They declared war with the germs of our mouth. Bomb the germs with fluride! But the fluride bombs not only killed our poor mouth germs, which could have been simply washed off with a mango leaf, but it destroyed our endocrine systems. It caused cancer and "gifted" our baby girls with early puberty! Now we all are fluride slaves.
They, then sprayed fluride contaminants to our foods, vegies, leaves and other food stuffs. Now those " thayolis" say flurides are very dangerous. They say bottle water is no better than well water, even worse, because bottled water is made "pure" with fluridization and adding other highly effective germ- killing chemicals.
Now we have no wells in our homes. Only pipe lines.
Now they market the idea that the only drinkable water is the water purified by reverse osmosis.What the fuck is it! Reverse- osmosised-water for health!
And we idiots will buy that ideas, too, in a few years believing that "science and research had found it!!!"
Prisoners of science and research!
And we ask what is the " solution" .
Return to nature. Live a simple life. Believe that our Ruuh or Atma is the essence. Save it. Purify it. Do some good for others. Save your soul. Get ready for the final journey. Stop being greedy.We don't have to save for hundred generations. Let those generations do their part of living in this earth too than squandering their "thanthas" wealth and destroying this earth.
Take only what you need from the nature. Stop amassing wealth. Stop being a prey to the business ideas of transnational corporations. Understand that complicated modernism is not a great thing to talk about.
Be simple.
Even if you own the assets of the whole world, one day you have to depart leaving everything here.
Death has no time line. It will visit us any time. Any time. Then you may not get time for towba, repentence. Get ready now, now.
God counts only our intentions and good deeds. Not the wealth left over.
Thursday, February 2, 2012
Saturday, January 28, 2012
വിശക്കുന്നവന്‍റെ അണ്ണാക്കിലേക്ക് മതം കുത്തിക്കയറ്റരുത്
But Gurus and seers and the rich are not interested in these necessities of the poor .They talk big big things. They talk about pranas, chakras, muulaadhara, manipura, kundalini awakening and samadhi. They don't do anything for the poor to be Bhuukh-Mukhta.They want to make them direct Jeevan-Mukhta.
The poor run away from these great people. Later, they are trapped by the organised religions who offer wheat flour, vitamin tabs, school bags etc.
These poor people are so converted to the organised religions and later they pause a threat to their mother religion.
Nobody cares the word of Swami Vivekanadha that " വിശക്കുന്നവന്‍റെ അണ്ണാക്കിലേക്ക് മതം കുത്തിക്കയറ്റരുത്" or the words of Mahatma Ghandhi that " വിശക്കുന്നവന്‍റെ മുമ്പില്‍ ദൈവം അന്നമായാണ് പ്രത്യക്ഷപ്പെടേണ്ടത്."
Saturday, January 21, 2012
എലാം ഭദ്രമീയോ൪മ്മക്കൂട്ടില്‍
എല്ലാം ഭദ്രമീമുന്നൂറേക്കറും
ബിനാമിയും
വെപ്പാട്ടിയുടെ രാവുകളും
ഞാന്‍ മുരുക്കിക്കൊന്ന ജീവല്‍തുടിപ്പും
ഹോട്ടല്‍ മുറിയും
വ്യഭിചാരലഹരിസന്ധ്യയും
എല്ലാം ഭദ്രം
എല്ലാം ഭദ്ര,മാരുമറിയാതെ
തലയോട്ടിക്കടിയിലെ ഈ കൊച്ചു കോശങ്ങള്‍
നിയന്ത്രിക്കുന്നെന്‍
കോപവും ഭയവികാരവും
ആസക്തിയായ് മാറിയെന്‍ കൊലകളും
ഞാന്‍ മറന്നു
ദൈവമേകിയീ തലയോട്ടിക്കടിയിലെ
മൃദുരക്തവും വിവരം വഹിക്കുന്ന ശതകോടി കോശവും
ജനനമരണസ്പന്ദങ്ങള്‍ക്കിടയില്‍
എന്നോ൪മ്മയായ് നിന്നവന്‍

എല്ലാം ഭദ്രമീയോ൪മ്മക്കൂട്ടില്‍
എന്‍ കോപവും ഭയവികാരവും
ആരുമറിയാത്ത പ്രണയരഹസ്യവും
ഞാന്‍ മാത്രമറിയുന്ന രഹസ്യസ്ഥലികളും
പൊതുവേദിയില്‍ കയ്യടിവാങ്ങുന്നെന്‍ നാവും
ഭദ്രമെന്നോതി ഞാനിരിക്കെ
കടന്നുപോയതിലൂടതിമര്‍ദ്ദമൊരുദിനം
കത്തിപ്പോയെല്ലാം
ഈ വയറും
തലച്ചോറിന്‍ രഹസ്യക്കൂടും
ഞാന്‍ മാത്രം ബാക്കിയായ്
എന്‍റെയീതുറന്നകണ്ണും
പിള൪ന്നവായും
ലോകത്തിനൊരോ൪മ്മയായ്.
Repent, You Sinners, Before "Being Caught Up"
in a lonely busstop
on a frozen bench with
"bench ad works"
I lean for hours
waiting for a bus
on a double holiday.
Who is howling in to my ears,
a bear?
a chance here
or a wild fox?
A small tornado
unpredicted by the forecasters
an unwelcome guest
like a cobra
in an emptied house
stares at me
whirls in a destructively high speed
and sweeps the earth in no time.
Ash and foamy white
turns silver
up it goes like a temple fireworks.
And on the bottom
in white and black
floats a paper
grabbed from the busstop
"repent you sinners,
repent
before Being Caught Up."
Thursday, January 19, 2012
Existential Crisis of a New Immigrant
azeezks@gmail.com
പുതുതായി ഇമ്മിഗ്രന്‍റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്‍റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്‍റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ ചെയ്യാതെ കുത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇവന്‍ ആരട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ .
എന്‍റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്.സൌത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്.ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!
ഇവിടെ അടുത്ത് ഒരു എത്യോപ്യന്‍റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു.20 ഡോളര്‍ കൊടുക്കണം. പാട്ടിന്‍റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന്‍ ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള്‍ തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള്‍ നോക്കേണ്ട . അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?

ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു.മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്.എന്തും തലകുലുക്കി സമ്മതിക്കും.ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്‍റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു.പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ.നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്‍റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.
ഇത്രയുമൊക്കെ പറഞ്ഞിട്ട് ഒരു സന്തോഷം പോലും ആ മനുഷ്യന്‍റെ മുഖത്ത് കാണുന്നില്ല. പൈസ കൂടിയിട്ടാകുമോ?
പുതുഇമ്മിഗ്രന്‍റുകള്‍ 20 ഡോളറിനെ ഇരുപത് ഡോളറായിട്ടല്ല മനസ്സിലാക്കുന്നത്.അവന്‍ അതിനെ അമ്പത് വച്ച് ഗുണിക്കും. ന്‍റു അമ്പത്, ഓ ആയിരം രൂപയോ ഒന്നു മുടിവെട്ടാന്‍ .പൈസയുടെ വില എനിക്കുമറിയാം. വന്ന ആദ്യകാലങ്ങളില്‍ ഈ ഗുണനപ്പട്ടിക മൂലം ഒരു പാട് പട്ടിണി കിടന്നിട്ടുണ്ട്. ആകപ്പാടെ ഗുണനത്തില്‍ പെരുകാത്തത് പട്ടികുക്കീസ് മാത്രമായിരുന്നു. അതിനെ ഇവിടെ അഭയാര്‍ത്ഥികള്‍ കഴിച്ചിരുന്നതുകൊണ്ട് റെഫൂജി റസ്ക് എന്നും വിളിക്കാറുണ്ട്.
ഞാന്‍ പറഞ്ഞുകൊടുത്തു. ഇവിടെ അടുത്ത് ഒരു പാക്കിസ്ഥാനി സ്ത്രീയുണ്ട്. ബാര്‍ബര്‍ ഷാപ്പല്ല, അവരുടെ വീടാണ്. കുട്ടികളെ മുടിവെട്ടുന്ന സ്ഥലമാണ്. അവിടെ വേണമെങ്കില്‍ പോകാം..കുട്ടികളെ ഉദ്ദേശിച്ചാണ് തുടങ്ങിയതെങ്കിലും ഇവിടെ കുട്ടികള്‍ ഇല്ലാതായി വരുന്നതുകൊണ്ട് അവര്‍ അഛന്മാരേയും വെട്ടിത്തുടങ്ങി. ജീവിക്കേണ്ടേ. 12 ഡോളറേയുള്ളൂ.
അയാള്‍ തലപൊക്കി എന്നെ നോക്കി. പൈസ കുറഞ്ഞത് അയാളെ താല്‍പര്യപ്പെടുത്തിയോ?
പക്ഷേ ഒരു പ്രശ്നമുണ്ട്.പാക്കിസ്ഥാനി സ്ത്രീയാണ് .നിങ്ങള്‍ മുടിവെട്ടുന്ന ഇരുപത് മിനിറ്റ് കണ്ണാടിയില്‍ കൂടി അവളെത്തന്നെ നോക്കിയിരിക്കരുത്.കണ്ണടച്ചിരിക്കേണ്ടി വരും.കണ്ണടിച്ചിരിക്കുന്നതിന് എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല. പക്ഷേ വെട്ടിക്കഴിഞ്ഞ് കണ്ണ് തുറക്കുമ്പോഴേക്കും അവള്‍ എവിടെയൊക്കെയാണ് ഞരണ്ടിവച്ചിരിക്കുന്നതെന്നറിയാന്‍ കഴിയില്ല. പോയ മുടിയെക്കുറിച്ച് പിന്നെ പറഞ്ഞിട്ടെന്തു കാര്യം.
ഇതൊക്കെ പറഞ്ഞിട്ടും ഈ മനുഷ്യന്‍ അനങ്ങുന്നില്ല. ഇയാള്‍ എന്താള്? മുടിവെട്ടാന്‍ തന്നെയോ?
ഞാന്‍ മനസ്സില്‍ പറഞ്ഞിരിക്കെ ഇയാള്‍ ഒരു ചോദ്യം: ഇക്ക, ഇക്കാക്ക് ക്ഋതാവിന്‍റെ ഇംഗ്ലീഷ് അറിയുമോ? ഞാനും കുടുങ്ങിപ്പോയി. ക്ഋദാവോ? മുടി, താടി, മീശ ഒക്കെ ഞാനറിഞ്ഞുവച്ചിട്ടുണ്ട്.
ക്ഋദാവ് ഞാന്‍ കേട്ടിട്ടില്ല. ഇനി വെള്ളക്കാരന് ക്ഋദാവില്ലാത്തതുകൊണ്ട് വാക്ക് അവന്‍ കണ്ടുപിടിച്ചിട്ടില്ലെയോ? മേല്‍ ചെവിയുടെ പറ്റെ വെട്ടുന്നതുകൊണ്ട് അവന് മലയാളി വയ്ക്കുന്ന ക്ഋദാവ് ആവശ്യമില്ലാത്തതുകൊണ്ട് അവന്‍ ഒരു വാക്ക് കണ്ടുപിടിച്ചിട്ടില്ലേ.
സോറി, ഞാനയാളോട് പറഞ്ഞു. അയാളറിയാതെ ഞാന്‍ നെറ്റ് പരതി ട്ടെംപിള്‍ എന്നാല്‍ “എ ഫ്ലാറ്റ് ഏരിയ ഓന്‍ ഈതര്‍ സൈഡോഫ്ദി ഫോര്‍ഹെഡ്” എന്നു കണ്ടു. ട്ടെംപിള്‍ ,ഞാന്‍ പറഞ്ഞുകൊടുത്തു.
ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആ മനുഷ്യന്‍ വായ തുറക്കുന്നത്. ബന്ധനം സിനിമ കണ്ട നാള്‍ മുതല്‍ ഞാന്‍ സുകുമാരന്‍റെ ഒരു ഫാനായിരുന്നു. അന്നുമുതല്‍ അയാളുടെ ക്ഋദാവാണ് ഞാന്‍ വച്ചിരുന്നത്. ഹമീദിന്‍റെ കടയില്‍ ചെന്നിരുന്ന് ഒരു സുകുമാരന്‍ എന്ന് പറഞ്ഞാല്‍ അവനത് വെടിപ്പിന് ചെയ്തുതരും.
മൂന്നു മാസം കഴിഞ്ഞിട്ടും ഞാന്‍ മുടിവെട്ടാതിരുന്നത് എന്‍റെ ക്ഋദാവിന്‍റെ കാര്യമോര്‍ത്താണ്.ട്ടെംപിള്‍ എന്ന് പറയാം, പക്ഷേ, സുകുമാരനും എംട്ടിയും ഒക്കെ കത്രികയിലൂടെ പുറത്തേക്കു വരുന്ന മലയാളിഭാഷയുടെ ആ കള്‍ച്ചറല്‍ തര്‍ജ്ജമ എങ്ങിനെ സാദ്ധ്യമാകും!
ഇപ്പോള്‍ കുത്തിയിരുന്നുപോയത് ഞാനാണ്. ഇമ്മിഗ്രന്‍റുകളെ അസ്തിത്വ ദു:ഖങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നതെനിക്കറിയാം . പക്ഷേ, ആരറിഞ്ഞു ഇമ്മിഗ്രന്‍റ് മലയാളിയ്ക്ക് ഇങ്ങിനേയും ചില അസ്തിത്വ ദു:ഖങ്ങളുണ്ടെന്ന്!
that disobeyed Him and broke their pledge and their covenant to observe the
sanctity of the Sabbath. They began using deceitful means to avoid honoring the
Sabbath by placing nets, ropes and artificial pools of water for the purpose of
fishing before the Sabbath. When the fish came in abundance on Saturday as
usual, they were caught in the ropes and nets for the rest of Saturday. During
the night, the Jews collected the fish after the Sabbath ended. When they did
that, Allah changed them from humans into monkeys, the animals having the form
closest to humans. Their evil deeds and deceit appeared lawful on the surface,
but they were in reality wicked. This is why their punishment was compatible
with their crime. This story is explained in detail in Surat Al-A`raf, where
Allah said (7:163),
Saturday, January 14, 2012
hasbi rabbi sallallah, allah hu allah, maafi khalbi khairulla, allah hu allah
സന്ധ്യാവിളക്ക് കൊളുത്തി
അതിനു മുന്നിലിരുന്ന് അവന്‍റെ കൂട്ടുകാരന്‍
സന്ധ്യാനാമംചൊല്ലുന്നു.
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ പാദം ചേരണേ
മുകുന്ദരാമ പാഹിമാം
കൈകാലുകള്‍ കഴുകി
മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്നു
അവന്‍ ദിക്ക്റുകളും ,ശേഷം
ഹസ്ബിറബ്ബി സല്ലല്ലാഹ് ചൊല്ലുന്നു
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ
നൂ൪ മുഹമ്മദ് സല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബി റബ്ബി സല്ലല്ലാഹ്...
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാ
അല്ലാ ഹു അല്ലാ
നീട്ടിനീട്ടി ചൊല്ലുന്നു
വൃദ്ധയായ ബല്ലുമ്മ കിടക്കപ്പായയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് അവനടുത്തെത്തുന്നതുവരെ.
മഗ് രിബ് ആയി എന്ന് ബല്ലുമ്മ അറിയുന്നത് അവന്‍റെ സന്ധ്യാദിക്റുകള്‍ കേള്‍ക്കുമ്പോഴാണ്
സൌദിവല്‍ക്കരണം കൊണ്ടാകണം
ഒരു കുടിലില്‍ നിന്നും, ഒരു വീട്ടില്‍ നിന്നും
ദിക്ക്റുകള്‍ ഇപ്പോള്‍ കേള്‍ക്കാറില്ല
മക്കള്‍ക്ക് അത് ഒരു സംഗീതമായിരുന്നു
ഒരു ധ്യാനമായിരുന്നു
മൂസിക് മെഡിറ്റേഷന്‍
ഹൃദയത്തിലേക്ക് ദൈവവിശ്വാസവും
ആനന്ദവും പെയ്തിറങ്ങുന്ന ഒരു വഴി
എല്ലാം അസ്തമിച്ചു
എല്ലാം ശിര്‍ക്കാണത്രെ!
ഇനി എന്താണ് ബാക്കി?
കടത്തുകഴിക്കുന്ന യാന്ത്രിക പ്രാ൪ത്ഥന മാത്രം
ശേഷം, അവന്‍ പാഠപുസ്തകം വായിക്കുന്നു
ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.
പാഠം തുടങ്ങുകയായി
ഞാന്‍ ദിവസവും കാച്ചിയ പാല്‍ കുടിക്കും
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും .
എന്തിനാണ് അമ്മ കരയുന്നത്
ഞാന്‍ അച്ഛനോളം വലുതാകണം
അതാണ് അമ്മയ്ക്ക് ഇഷ്ടം
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും എന്ന ഭാഗമെത്തുമ്പോള്‍ അവന്‍ വായന നിര്‍ത്തുന്നു. അവന് കരച്ചിലടക്കുവാന്‍ കഴിയുന്നില്ല.
ഇന്നും ആ പാഠം ഓ൪ക്കുമ്പോള്‍ അവന് കരഞ്ഞുകൊണ്ടിരിക്കുന്നു.
Wednesday, January 11, 2012
"അഭയാര്‍ത്ഥികള്‍"- എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍- കഥ ഇ. ഹരികുമാര്‍
നമ്മുടെ ജീവിതത്തില്‍ സാധാരണ നാം കാണുന്ന ഇത്തരം ചെറിയ സംഭവങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ തന്നെ നമുക്ക് നല്ല ഒരു ഹൃദയം വേണം. ഇതിനൊരാസ്വാദനമെഴുതണമെങ്കില്‍ ഈ കഥ ആസ്വാദനമെഴുതുന്ന ആളുടെ ഹൃദയത്തില്‍ തുല്യ വികാരം, കരുണ ഉണര്‍ത്തിയിരിക്കണം. നല്ല ഹൃദയമുള്ളവര്‍ക്കെ ഇതിനൊരു ആസ്വാദനം എഴുതുവാന്‍ കഴിയൂ. അല്ലെങ്കില്‍ രമണി കഥാപാത്രമാകുന്ന കഥയില്‍, ഒരോ സ്തീയും രമണിയാകുവാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്ന പളപളപ്പിന്‍റെ ആസക്തി പിടികൂടിയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് ഒരുസ്ത്രീ ഇതെഴുതുന്നതെങ്ങിനെ?
ഈ കഥ വായിക്കുന്ന ഓരോ പുരുഷനും സ്ത്രീയും മനസ്സില്‍ സ്വയം
സാന്ത്വനമെങ്കിലും കണ്ടുകാണും: അല്ലാതെ അയാള്‍ എന്തു ചെയ്യുവാനാണ്. കൈനീട്ടുന്നവരെ ആട്ടിയോടിക്കുന്ന കാലത്ത് ഇതിലെ അയാള്‍ ആ കുട്ടിയെ ആട്ടിയോടിച്ചില്ലല്ലോ, ഐസ്ക്രീം നല്‍കിയല്ലോ, പത്തുരൂപ കൊടുത്തുവല്ലോ, കുട്ടിയെക്കുറിച്ച് അയാള്‍ സ്നേഹപൂര്‍വ്വം അന്വേഷിച്ചുവല്ലോ, നല്ല ഹൃദയമുള്ളതുകൊണ്ടല്ലേ അയാള്‍ ആ കുട്ടിയെ തിരക്കി വീണ്ടും വണ്ടിയുമായി പോയത്. ഇതില്‍കൂടുതല്‍ എന്തു വേണം. രമണി പോലും ഇനി ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞുവല്ലോ. കുറ്റബോധം പിടികൂടാതിരിക്കുവാന്‍ ഇതൊക്കെ മതി സാധാരണ മനുഷ്യര്‍ക്ക്.
ഹരികുമാറിന്‍റേതാണെന്ന് തോന്നുന്നു, ഇതുപോലുള്ള മറ്റൊരു കഥ വായിച്ചതോര്‍ക്കുന്നു. തെരുവില്‍ സര്‍ക്കസ് കളിച്ച് ഉപജീവനംനടത്തുന്ന രണ്ടു കുഞ്ഞുങ്ങളുടെ കഥ. കുട്ടികള്‍ എങ്ങിനെ വളഞ്ഞുകുത്തിനിന്ന് സര്‍ക്കസ് കാണിച്ചാലും, എത്രവളയത്തില്‍ കൂടി ചാടിയാലും ഇതൊക്കെ എന്ത് എന്ന് കരുതി കുഞ്ഞുകുട്ടികളില്‍ നിന്നു പുതിയ നമ്പര്‍ ഒന്നു മില്ലാത്തതിന്‍റെപേരില്‍ പത്തു പൈസത്തുട്ട് തരൂ സാര്‍ എന്നു പറയുന്ന കുട്ടികളില്‍നിന്ന് നടന്നകന്ന് പോകുന്ന ഹൃദയമില്ലാത്ത മനുഷ്യര്‍. പത്ത്പൈസക്കു പകരം കഥാകാരന്‍ 25 പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ട്. വലിയകാര്യം.
പക്ഷെ, അന്ന് വൈകീട്ട് നടക്കുന്ന റെസിഡന്‍റ് അസോസിയേഷന്‍റെ വിരുന്നും അതിലെ ധൂര്ത്തും തിന്നാനാളില്ലാതെ ട്രാഷ് ബിന്നില് വലിച്ചെറിയുന്ന ഭക്ഷണവും ഒക്കെ അയാളെ അസ്വസ്ഥനാക്കുന്നു. ഒടുവില് അയാള്‍ ഈ കുട്ടികള്‍ക്ക് ഒരു പത്തു രൂപ നോട്ട് കൊടുക്കുമ്പോള് അവിശ്വസനീയതയാല്‍ ആ പട്ടിണിക്കുട്ടികള്‍ അയാള്‍ക്കുവേണ്ടി മാത്രം ഒരുസര്‍ക്കസ് കളിക്കുന്നു. ഇത് അയാള്‍ കണ്ട ഏറ്റവും വലിയ പട്ടിണിസര്‍ക്കസ്. ഗതികേടിന്‍റെ സര്‍ക്കസ്. സമൂഹത്തിലെ താരതമ്യേന നിസ്സാരമെന്നു നാം കരുതുന്ന കാര്യങ്ങളിലേക്ക് കണ്ണാടി പിടിക്കുകയാണ് കഥാകാരന്‍.
ഇതിലും രമണിയുടെ ഒരു പാരലല്‍ ഉണ്ട്. അവര്‍ ആകെ പറയുന്നത്‍ വിരുന്നിലെ ചിക്കന്‍ ബിരിയാണിയെക്കുറിച്ചും ഐസ്ക്രീമിന്‍റെ രുചിയെക്കുറിച്ചുമാണ്..ഇതെഴുമ്പോഴും എന്‍റെ കണ്ണ് നിറഞ്ഞ ഒരു വരിയുണ്ട്. ഹൊ ഇതാണോ എന്ന് പരിഹസിക്കപ്പെടുവാന്‍ ചാന്‍സുള്ളതുകൊണ്ടും പുലിമുഖമുള്ള പുരുഷന്‍റെ കെട്ടുമുഖം അഴിയുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടും അത് വിട്ടുകളയുന്നു.
നന്ദി പ്രിയപ്പെട്ട ഷംല.
എറണാകുളം നഗരത്തില്‍ ഞാനും ശ്രീമതിയും ജോലി ചെയ്തിരുന്ന ഒരു കാലം ഓര്‍ത്തുപോയി. ഈ കഥയില്‍ പറയുന്ന, വിവരിക്കുന്ന ഒരുപാട് റിഫ്ലക്ഷന്‍സ് ഇത്വായിച്ചപ്പോള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി. ഗ്രാമങ്ങളില്‍ നിന്ന് പിഴുതെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളും ആശ്രയത്തിനായെത്തുന്നത് എറണാകുളം എന്ന നഗരത്തിലാണല്ലോ. എത്ര എത്ര അനുഭവങ്ങള്‍! മനസ്സ് വല്ലാതെ വിഷമിക്കും. ഒന്നും ചെയ്യുവാനും കഴിയുന്നില്ല.
മനസ്സിനെ സാന്ത്വനമേകുവാന്‍ എന്തെങ്കിലും ന്യായങ്ങള്‍ മനസ്സ് തന്നെ കണ്ടെത്തും: ശ്രീമതി പറയും: നമ്മള്‍ എന്തു ചെയ്യാനാ. പടച്ചോന്‍ വച്ചതിനു ആര് എന്ത്ചെയ്യാനാ. നമ്മളെക്കൊണ്ട് ആകുന്നത് എന്തെങ്കിലും ചെയ്തേര്. നമ്മള്‍ സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ. ലോകത്തിലെ പ്രശ്ങ്ങള്‍ തീര്‍ക്കാന്‍ നമ്മളാരു. നമ്മളൊക്കെക്കൊണ്ട് നടക്ക്വോ.
പിന്നെ ഒരു സന്ധ്യയില്‍ സൌത്തിലുള്ള ഇന്ത്യന്‍ കോഫി ഹൌസിന്‍റെ പഴയ ബില്‍ഡിംഗില്‍ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്നു.രുചികരമായ മസാലദോശ ഒരാള്‍ കഴിക്കുന്നു. ഒരു കപ്പ് കയ്യില്‍ പിടിച്ച് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ അയാളുടെ കമന്‍റ്: ഒന്ന് ചിരിയ്ക്കിക്ക. എന്തേമൂഡിയായിരിക്കുന്നത്, എന്തേ സങ്കടം. കെട്ടിയോള് ചത്തോ
നന്ദി ഒരിക്കല്‍ കൂടി. ഓ൪മ്മകള്‍ കുത്തിയൊഴുകുകയാണ്.
കഥാപഠനത്തിന്‍റെ അവസാന വരികള്‍ വായനക്കാരനായ എന്നെ ഡിസ്റ്റേബ് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന, ഉള്ള , ഒരു രാജ്യത്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍.
'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു.
"നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്.
രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു."
ആ അര്‍ത്ഥത്തില്‍ നാമൊക്കെ ഒന്നു തന്നെ. ഓരോ മനുഷ്യന്‍റെ ഉള്ളിലും ഈ അരക്ഷിതാവസ്ഥ നില നില്‍ക്കുന്നു. വീടുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നമ്മുടെയൊക്കെ നിസ്സഹായാവസ്ഥ, അരക്ഷിതാവസ്ഥ, നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് നാമല്ല എന്ന ബോധം ഇതൊക്കെ നമ്മെ ഓരോരുത്തരേയും റെഫൂജികളാക്കുന്നു.
വളരെ ഭദ്രമെന്ന് കരുതിയിരുന്ന വലിയ കുടുംബങ്ങളൊക്കെ തകര്‍ന്നു. അണു കുടുംബങ്ങളായി. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ അണുകുടുംബങ്ങളുമില്ലാതായി. കുറച്ചുനാള്‍ ഒരാളുടെ കൂടെ ജീവിക്കുന്നു; പരസ്പരം ഭദ്രമെന്ന് വിശ്വസിച്ചു;പരസ്പരം പ്രേമത്തിന്‍റെ നുണകള്‍ പറഞ്ഞ്.ശരീരം പകുത്ത്; ധനം പകുത്ത്.
പെട്ടെന്നൊരു നാള്‍, മടുപ്പായി,ഇരുവരും പിരിയുന്നു. പിന്നെയും ആരുടേയെങ്കിലും കൂടെ, നുണകള്‍ പറഞ്ഞ്, പരസ്പരം മരണം വരെ പ്രേമിക്കുന്നു എന്നു പറഞ്ഞ്. എന്‍റെ കൂടെ ജീവിക്കുന്ന ഭാര്യ നാളെ ആരുടേയോ ഭാര്യയാകും. ഞാന്‍ ആരുടേയോ പുരുഷനാകും. ആരും ആര്‍ക്കും തണലാകില്ല, പൂര്‍ണ്ണമായി.കാമത്തിന്‍റെ കടിച്ചുവലിയില്‍ കോണ്ടം പൊട്ടി, ക്ലിനിക്കിലെ കൊടിലില്‍ നിന്നു രക്ഷപെട്ട്, എങ്ങിനെയോ മക്കളുണ്ടായിപ്പോയാല്‍ അവര്‍, ഒന്നുപോലും അമ്മയുടേയോ അച്ഛന്‍റേയോ കൂടെ ഒരുമിച്ച് കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഒടുവില്‍ ആ മക്കള്‍ നമ്മെ തേടിവരുന്നത് ആണ്ടിലൊരിക്കല്‍ ഒരു കൃസ്തുമസ് ഒഴിവുകാലത്ത്.
വൃദ്ധസദനങ്ങള്‍ എന്ന അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ഇന്നു മക്കള്‍ ഒരു പൂക്കൂടുമായി വരുന്നത് കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്. ഇവിടെ ആരാണ് അഭയാര്‍ത്ഥികള്‍ അല്ലാത്തത്?
റെഫൂജി എന്ന പദത്തിന് ഒരു മിസ്റ്റിക് ഘടകമുണ്ട്.സ്വന്തം ഹാബിറ്റാറ്റില്‍ നിന്നും പറിച്ചെറിയപ്പെടുന്ന ഒരു ജനത. എവിടെയോ ഒരുമിച്ച്, പരസ്പരം ദുരിതങ്ങളും, അതേ സമയം പരസ്പരം ചെറിയ സഹായങ്ങളും ചെയ്ത് ഒരുമിച്ച് ജീവിക്കുന്നു.അവര്‍ തമ്മില്‍ ശത്രുതയില്ല. സ്നേഹവുമില്ല. ഒരു തരം ലൂസ് ഇന്‍റിമസി. അവര്‍ കടന്നുപോയാല്‍ ആര്‍ക്കും വിഷമമില്ല.വന്നാലും.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ സമൂഹജീവിതം?
ശരിയാണ്,നാമൊക്കെ അഭയാര്‍ത്ഥികളാണ്.
Tuesday, January 10, 2012
Saturday, January 7, 2012
God Bless Tea Party
ബുഷിനേയും റംസ്ഫ്ലെഡിനേയും ദൈവത്തിനു തുല്യം ആരാധിക്കുന്നവനാണ്.
അമേരിക്കയുടെ എല്ലാ അധിനിവേശങ്ങളേയും ,പ്രത്യേകിച്ച് അറബ്‍, വിയറ്റ്നാം,കൊറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ പാനമ, ലാറ്റിനമേരിക്കന്‍ അധിനിവേശങ്ങളെ, ന്യായീകരിക്കുന്നവനാണ്.
അധിനിവേശം മാത്രമല്ലല്ലോ, അധിനിവേശ ഇരകള്‍ക്ക് മാവും മരുന്നും ഉറക്കഗുളികളും വെപ്പുകാലും പെണ്‍കുട്ടികള്‍ക്ക് പുഞ്ചിരിയും സ്കൂള്‍ബാഗും നല്‍കുകകൂടി ചെയ്യുന്നുണ്ടല്ലോ.
പലസ്തീനികള്‍ പലായനം ചെയ്യേണ്ടവരാണെന്നും അവരുടേ മക്കള്‍ UNടെന്‍റില്‍ ഒടുങ്ങേണ്ടവരാണെന്നും വിശ്വസിക്കുന്നവനാണ്.
മൊശെ ദയാന്‍ ചരിത്രത്തെ നോക്കി പരിഹസിക്കുന്നത് കേള്‍ക്കുക: അറബിഗ്രാമങ്ങളായിരുന്നു, നോക്കൂ ഇപ്പോള്‍ ജൂതഗ്രാമങ്ങളായിരിക്കുന്നു.ആര്‍ക്കുമറിയില്ല ഈ അറബിഗ്രാമങ്ങളുടെ പേരുകള്‍ പോലും. ഹ.
ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല ഇസ്റായേലിന്‍ സന്തതികളേ, കാരണം ഭൂമിശാസ്ത്രത്തിന്‍റെ ഒരു ബുക്ക് തന്നെ ഇവിടെ നിലവിലില്ല.ഭൂമിശാസ്ത്രത്തിന്‍റെ ഗ്രന്ഥങ്ങള്‍ ഇല്ലെന്നു മാത്രമല്ല, അറബിഗ്രാമങ്ങളുമവിടില്ല. ഹ ഹ.
അതുകൊണ്ട് ഞാന്‍ ടെക്സാസിലെ ബുഷിനെപ്പോലെ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ 1967 പ്രവിശ്യരേഖ തള്ളിക്കളയുന്നു.
പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ , ചുട്ടുപഴുത്ത ഇക്യുട്ടോറിയല്‍ ട്രോപിക് കാലാവസ്ഥയില്‍ നിന്നും വന്നവനായതുകൊണ്ട് ചെനിയുടേയോ റാംസ്ഫ്ലെഡിന്‍റേയോ വെളുത്ത നിറം എനിക്ക് കിട്ടാതെ പോയി.
അതുകൊണ്ട് എത്ര അള്‍ട്രാകണ്‍സര്‍വേറ്റിവ് ആണെന്നുപറഞ്ഞാലും- അറബിക്കഥയില്‍ സൂരജ് വെഞ്ഞാറമൂട് പറഞ്ഞപോലെ എത്ര ടിപ്ടോപിലായാലും ചിലപ്പോള്‍ അറിയാതെ ഫ്രാട്കള് പൊറത്തേക്ക് വരുന്നതുകൊണ്ട്- റിയല്‍ കണ്‍സര്‍വേറ്റിവ്കള്‍ എന്നെ സംശയത്തോടെ നോക്കുന്നു.
എന്തുചെയ്യാം, ഭാഗ്യക്കേട്.
Thursday, January 5, 2012
amme malayalame
അമ്മ പരിഭവിക്കേണ്ട: ഞങ്ങള്‍ക്ക് ഇംഗ്ലീഷുമറിയില്ല.
പഴയ നട മറന്നു. അരയന്നവുമായില്ല.
ഞങ്ങളുടേത് ഒരു പൂത്താംകീരി ജ൯മം.
മംഗ്ലീഷില്‍ ഞങ്ങള്‍ ചാടിച്ചാടി ജ൯മം തീര്‍ക്കുന്നു.
Monday, January 2, 2012
January 02, 2012
എറണാകുളം നഗരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ജോലി ചെയ്തിരുന്ന ഒരു കാലംഓര്‍ത്തുപോയി.ഈ കഥയില്‍ പറയുന്ന വിവരിക്കുന്ന ഒരുപാട് റിഫ്ലക്ഷന്‍സ് ഇത്വായിച്ചപ്പോള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി.ഗ്രാമങ്ങളില്‍ നിന്ന്പിഴുതെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളുംആശ്രയത്തിനായെത്തുന്നത് എറണാകുളം എന്ന ഈ നഗരത്തിലാണല്ലോ. എത്ര എത്ര അനുഭവങ്ങള്‍.മനസ്സ് വല്ലാതെ വിഷമിക്കും. ഒന്നും ചെയ്യുവാനും കഴിയുന്നില്ല.മനസ്സിനെ സാന്ത്വനമേകുവാന്‍ എന്തെങ്കിലും ന്യായങ്ങള്‍ മനസ്സ് തന്നെകണ്ടെത്തും: നമ്മള്‍ എന്തു ചെയ്യാനാ. പടച്ചോന്‍ വച്ചതിനു ആര് എന്ത്ചെയ്യാനാ.ഭാര്യ പറയും. നമ്മളെക്കൊണ്ട് ആകുന്നത് എന്തെങ്കിലും ചെയ്തേര്.നമ്മള്‍സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ.ലോകത്തിലെ പ്രശ്ങ്ങള്‍ തീര്‍ക്കാന്‍നമ്മളൊരാള്‍ വിചാരിച്ചാല്‍ മതിയോ.നമ്മളൊക്കെക്കൊണ്ട് നടക്ക്വോ.പിന്നെ ഒരു സന്ധ്യയില്‍ സൌത്തിലുള്ള ഇന്ത്യന്‍ കോഫി ഹൌസിന്‍റെ പഴയബില്‍ഡിംഗില്‍ ഇരുന്ന് ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്നു.രുചികരമായ മസാലദോശ ഒരാള്‍ കഴിക്കുന്നു. ഒരു കപ്പ് കയ്യില്‍ പിടിച്ച് ഞാന്‍നോക്കിയിരിക്കുമ്പോള്‍ അയാളുടെ കമന്‍റ് ഒന്ന് ചിരിക്ക് ഇക്ക. എന്തേമൂഡിയായിരിക്കുന്നത്, എന്തേ സങ്കടം കെട്ടിയോള് ചത്തോനന്ദി ഒരിക്കല്‍ കൂടി ഓ൪മ്മകള്‍ കുത്തിയൊഴുകുകയാണ്
ഹാപ്പി ന്യൂ ഇയര്‍.പുതുവല്‍സര സമ്മാനമായി വിദ്യാരംഗം വായനക്കാര്‍ക്ക് നല്ലൊരു കഥാപഠനം സമ്മാനിച്ച വിദ്യാരംഗത്തിനും പ്രിയപ്പെട്ട ഷംലയ്ക്കും അനുമോദനങ്ങള്‍.കഥാപഠനത്തിന്‍റെ അവസാന വരികള്‍ വായനക്കാരനായ എന്നെ ഡിസ്റ്റേബ് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന, ഉള്ള , ഒരു രാജ്യത്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍. കിടക്കുന്നു. "എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു...നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്. രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു."
ആ അര്‍ത്ഥത്തില്‍ നാമൊക്കെ ഒന്നു തന്നെ.ഓരോ മനുഷ്യന്‍റെ ഉള്ളിലും ഈ അരക്ഷിതാവസ്ഥ നില നില്‍ക്കുന്നു. വീടുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.നമ്മുടെയൊക്കെ നിസ്സഹായാവസ്ഥ, അരക്ഷിതാവസ്ഥ, നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് നാമല്ല എന്ന ബോധം ഇതൊക്കെ നമ്മെ ഓരോരുത്തരേയും റെഫൂജികളാക്കുന്നു. വളരെ ഭദ്രമെന്ന് കരുതിയിരുന്ന വലിയ കുടുംബങ്ങളൊക്കെ തകര്‍ന്നു. അണു കുടുംബങ്ങളായി. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ അണുകുടുംബങ്ങളുമില്ലാതായി.കുറച്ചുനാള്‍ ഒരാളുടെ കൂടെ ജീവിക്കുന്നു;പരസ്പരം ഭദ്രമെന്ന് വിശ്വസിച്ചു;പരസ്പരം പ്രേമത്തിന്‍റെ നുണകള്‍ പറഞ്ഞ്.ശരീരം പകുത്ത്; ധനം പകുത്ത്. പെട്ടെന്നൊരു നാള്‍ മടുപ്പായി,ഇരുവരും പിരിയുന്നു. പിന്നെയും ആരുടേയെങ്കിലും കൂടെ, നുണകള്‍ പറഞ്ഞ്, പരസ്പരം മരണം വരെ പ്രേമിക്കുന്നു എന്നു പറഞ്ഞ്. എന്‍റെ കൂടെ ജീവിക്കുന്ന ഭാര്യ നാളെ ആരുടേയോ ഭാര്യയാകും.ഞാന്‍ ആരുടേയോ പുരുഷനാകും.ആരും ആര്‍ക്കും തണലാകില്ല, പൂര്‍ണ്ണമായി.കാമത്തിന്‍റെ കടിച്ചുവലിയില്‍ കോണ്ടം തകര്‍ന്ന് എങ്ങിനെയോ മക്കളുണ്ടായിപ്പോയാല്‍ അവര്‍, ഒന്നുപോലും അമ്മയുടേയോ അച്ഛന്‍റേയോ കൂടെ ഒരുമിച്ച് കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഒടുവില്‍ ആ മക്കള്‍ നമ്മെ തേടിവരുന്നത് ആണ്ടിലൊരിക്കല്‍ ഒരു കൃസ്തുമസ് ഒഴിവുകാലത്ത്. വൃദ്ധസദനങ്ങള്‍ എന്ന അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ മക്കള്‍ ഒരു പൂക്കൂടുമായി വരുന്നത് കാത്തിരിക്കുന്നവര്‍. ഇവിടെ ആരാണ് അഭയാര്‍ത്ഥികള്‍ അല്ലാത്തത്.റെഫൂജി എന്ന പദത്തിന് ഒരു മിസ്റ്റിക് ഘടകമുണ്ട്.സ്വന്തം ഹാബിറ്റാറ്റില്‍ നിന്നും പറിച്ചെറിയപ്പെടുന്ന ഒരു ജനത. എവിടെയോ ഒരുമിച്ച്, പരസ്പരം ദുരിതങ്ങളും, അതേ സമയം പരസ്പരം ചെറിയ സഹായങ്ങളും ചെയ്ത് ഒരുമിച്ച് ജീവിക്കുന്നു.അവര്‍ തമ്മില്‍ ശത്രുതയില്ല. സ്നേഹവുമില്ല. ഒരു തരം ലൂസ് ഇന്‍റിമസി. അവര്‍ കടന്നുപോയാല്‍ ആര്‍ക്കും വിഷമമില്ല.വന്നാലും.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ സമൂഹജീവിതം.നാമൊക്കെ അഭയാര്‍ത്ഥികളും.
Quick Reply

