Sunday, May 22, 2011Obama's Israel Policy


ഒബാമക്കു മുമ്പുള്ള എല്ലാ അമേരിക്കന് പ്രസിഡണ്ടുമാരും ഇക്കാലമത്രയും ഇസ്രായേലിനെക്കുറിച്ച് സംസാരിക്കുന്നത് വിശുദ്ധബൈബിള് വായിക്കുന്ന ആദരവോടുകൂടിയാണ്.ഇസ്രായേലിലേക്കു പോകുന്നത് ഒരു തീര്ത്ഥാടനമാണെന്നുപോലും ബില് ക്ലിന്റ്ണ് പറയുകയുണ്ടായി.1948 ല് ഇസ്റേയേല് സ്വാതന്ത്ര്യത്തെ ആദ്യമായി അംഗീകരിച്ചത് യുഎസ് പ്രസിഡണ്ട് ഹാരി ട്രൊമാനായിരുന്നുവല്ലോ.
ഒബാമ പഴയ തിരക്കഥ തിരുത്തുകയാണോ? ഇതിനുമുമ്പു ഒരു പ്രസിഡണ്ടും സം സാരിക്കാത്ത ഭാഷയിലും ശക്തിയിലുമാണ് പത്തൊമ്പാതാം തീയതി വ്യാഴാഴ്ച വൈറ്റ് ഹൌസില് യുഎസ്സിന്റെ മിഡിലീസ്റ്റ് പോളിസി അദ്ദേഹം പ്രഖ്യാപിച്ചത്.
സമാധാന ചര്ച്ചകള് 1967 ലെ ആറുദിനയുദ്ധത്തിനു മുമ്പുള്ള അതിര്ത്തിയില് തുടങ്ങണമെന്നും ആ യുദ്ധത്തിലൂടെ ഇസ്റായേല് പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും കിഴക്കന് ജറുസലേമും ഗാസ മേഖലയും സിനായ് പെനിന്സുലയും ഗോലാന് കുന്നുകളുമടക്കം വിട്ടുകൊടുത്ത് സ്വതന്ത്രമായ ഒരു പലസ്തീന് രാഷ്ടം രൂപീകരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടിരിക്കുകയാണ്.
“ഓര്ക്കുമല്ലോ, 1967 ലെ യുദ്ധത്തിനുമുമ്പു ആകെ ഒമ്പത് മൈല് വിസ്താരമുള്ള ,ഈ വാഷിംഗ്ട്ടണ് ബെല്റ്റിന്റെ പാതി വിസ്തീര്ണ്ണമുള്ള ,ഒരു ചെറിയ രാജ്യമായിരുന്നു. ഇപ്പോള് ഇസ്രായേലിന്റെ കൈവശമിരിക്കുന്നത് സമാധാനത്തിന്റെ അതിരുകളല്ല, തുടര്ച്ചയായി നടത്തിയ യുദ്ധങ്ങളുടെ അതിരുകളാണ്."
അമ്പതുലക്ഷം ഒന്നും രണ്ടും മൂന്നും തലമുറയില്പ്പെട്ട പലസ്തീനിമക്കള് 63 വര്ഷമായി യുഎന്നിന്റെ അഭയാര്ത്ഥി ക്യാമ്പുകളില് കഴിയുകയാണ്.
ഈജിപ്റ്റ്, ടുണീഷ്യ സൌദി അറേബ്യ അടക്കമുള്ള അറബുരാഷ്ട്രങ്ങള് പലസ്തീനിരാഷ്ടത്തിനെതിരായി അമേരിക്കന് സാമ്രാജ്യത്ത്വത്തിന്റെ സേവകരായി തുടരുകയായിരുന്നു.പക്ഷെ 2011 ലെ അറബ് വസന്തത്തെത്തുടര്ന്നു അവസ്ഥകള് മാറുകയാണ്.അറബ് ഏകാധിപതികള്ക്കു സുഖഭരണം അത്രയ്ക്കെളുപ്പമല്ല.പലസ്തീനിലെ അല്ഖൈദയെന്നു ഇസ്രായേലും അമേരിക്കയും വിളിച്ചിരുന്ന ഹമാസ് പലസ്തീനിയന് അതോറിറ്റിയുടെ മഹമൂദ് അബ്ബാസുമായി എല്ലാ ശത്രുതയും വെടിഞ്ഞ് പുതിയ സഖ്യമായിരിക്കുകയാണ്.ഈ സെപ്റ്റംബറില് പലസ്തീനിയന് രാഷ്ടത്തിനുവേണ്ടി ഐക്യരാഷ്ടസഭയില് അവര് വാദിക്കും. ഇക്കാലമത്രയും 400 ദശലക്ഷം വരുന്ന അറബ്ജനതയുടെ വികാരം അവഗണിച്ചുകൊണ്ട്, അതേ സമയം അവരെ പരസ്പരം വിഘടിപ്പിച്ചും അവരുടെ വിഭവങ്ങള് അപഹരിച്ചും, 8 ദശലക്ഷം വരുന്ന ഇസ്രായേലിന്റെ താല്പര്യമാണ് അമേരിക്കന് ഭരണകൂടങ്ങള് നടപ്പിലാക്കിക്കൊണ്ടിരുന്നത്.
സദ്ദാം, സൌദി അറേബ്യയെ അക്രമിക്കുമെന്നുള്ള ഭയത്തിന്റെ പേരില് സൌദിയ്ക്ക് കാവലാകുവാന് 800000 അമേരിക്കന് പട്ടാളക്കാരെയാണ് സൌദി രാജാവ് 1994 ല് ക്ഷണിച്ചുവരുത്തിയത്.അവര് ഇപ്പോഴും അവിടെ തുടരുന്നു.ലോകത്തില് ഏറ്റവും കൂടുതല് അത്യന്താധുനിക ആയുധങ്ങള് അമേരിക്ക വില്ക്കുന്നത് അറബുരാഷ്ടങ്ങള്ക്കാണ്.ഈ കൊല്ലവും ബില്യന്ക്കണക്കിനു വിലയുള്ള ആയുധ പാക്കേജാണ് അമേരിക്ക സൌദിക്കു വാഗ്ദാനം ചെയ്തിട്ടുള്ളത്.എണ്ണപ്പണത്തിന്റേയും ആയുധബലത്തിന്റേയും ബലത്തില് സൌദി, ലിബിയ, ഒമാന്,ടുണീഷ്യ, ഈജിപ്റ്റ് പോലുള്ള രാജ്യങ്ങള് അറബു ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പൌരാവകാശങ്ങളും അടിച്ചമര്ത്തുകയായിരുന്നു.മുപ്പതും നാല്പ്പതും വര്ഷങ്ങള് വരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യഭരണം നടത്തിയ അറബ് രാജാക്കന്മാരെ നാം കണ്ടു.തെരുവിലെ പ്രതിഷേധത്തെവരെ വെടിയുണ്ടകള് കൊണ്ട് അവര് നേരിട്ടു. ഈജിപ്റ്റ് പ്രസിഡണ്ട് അബ്ദുല് നാസര് പലസ്തീനികള്ക്കുവേണ്ടി ഇസ്റായേലിനെതിരെ നടത്തിയ യുദ്ധത്തെ അമേരിക്കന്- ബിട്ടീഷ് താല്പര്യങ്ങള്ക്കുവേണ്ടിയും അവരുടെ ശേഖ് സാമ്രാജ്യത്തെ ഭദ്രമാക്കുന്നതിനുംവേണ്ടി ഈ അറബുസുല്ത്താന്മാര് ഒറ്റുകൊടുക്കുകയായിരുന്നു.നാസര് കമ്മൂണിസ്റ്റ് റഷ്യയുടെ ചേരിയാണെന്നായിരുന്നു അവര് അന്നു പ്രചരിപ്പിച്ചത്.
വളരെ അധികം അപകടം പിടിച്ച ഒരു പ്രഖ്യാപനമാണ് ഒബാമ നടത്തിയിരിക്കുന്നത്.ഇതിനു മുമ്പു ആരും 1967 ലെ അതിര്ത്തിരേഖ എന്നു നയപ്രഖ്യാപനമായി പറഞ്ഞിട്ടില്ല.അത് പലസ്തീനികളുടെ ഒരു സ്വപ്നം മാത്രമാണെന്നാണ് മുന് പ്രസിഡണ്ടുമാര് പറഞ്ഞിട്ടുള്ളത്.ഇപ്പോള് ഒബാമ ഇത് അമേരിക്കയുതെ സ്വപ്നമാക്കിയിരിക്കുന്നു.
2012 ലെ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണെങ്കില് ഈ പ്രസ്താവന വഴി ഒബാമ അമേരിക്കന് വോട്ട൪മാരെ പിണക്കുകയാണ്.അമേരിക്കയിലെ എവാഞ്ചലിക്കല് കൃസ്ത്യാനികളും വെള്ളക്കാരുടെ ടീ പാര്ട്ടി എന്ന കൃസ്ത്യന് വലതുവര്ഗ്ഗവും റിപ്പബ്ലിക്കന് പാര്ട്ടിയും ഇപ്പോഴുള്ള ഇസ്രായേലിനുവേണ്ടി സമ്പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. ”വിശുദ്ധബൈബിളിന്റെ പാഠങ്ങള്ക്കനുസൃതവും അതുകൊണ്ട് ദൈവകല്പ്പിതവുമാണ് ഇസ്രായേല്യരുടെ രാഷ്ടം,” അമേരിക്കന് പ്രസിഡണ്ട് ജിമ്മി കാര്ട്ടര് എഴുതി.
പലസ്തീനികള് ഇപ്പോള് ബൈബിളിലെ ഇസ്രായേല് രാഷ്ടത്തിനെതിരല്ലെന്നും 1967 ലെ യുദ്ധത്തില് വീണ്ടും ആകമിച്ചു കൈവശപ്പെടുത്തിയ ഭൂമിയാണ് തിരിച്ചു ചോദിക്കുന്നതെന്നുമുള്ള സത്യം മുന് അമേരിക്കന് പ്രസിഡണ്ടുമാര് മറച്ചുവയ്ക്കുകയായിരുന്നു.
ഒബാമ ഒരു പ്രഖ്യാപനം നടത്തുവാന് പോകുന്നുവെന്നു ഇസ്രായേല് പ്രധാനമന്ത്രി അറിഞ്ഞിരുന്നു.വൈറ്റ് ഹൌസില് എത്തിയ അദ്ദേഹം ഹിലാരി വഴി പ്രസംഗം ഒഴിവാക്കുവാന് സമ്മര്ദ്ദം ചെലുത്തിയിരുന്നു.പക്ഷെ ഫലിച്ചില്ല
ഒബാമയുടെ മിഡിലീസ്റ്റ് പ്രഖ്യാപനത്തെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇസ്റായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെടായു.”നടക്കില്ല, നടക്കാന് പോകുന്നില്ല ഈ വ്യാമോഹം മിഡിലീസ്റ്റ് യാഥാര്ത്ഥ്യത്തിന്റെ പാറയില് തട്ടി ഉടയുക തന്നെ ചെയ്യും .44 വര്ഷത്തെ ഇസ്രായേല് മണ്ണിലെ മാറ്റം ഒബാമ കണക്കിലെടുക്കുന്നില്ല”. നെടായു ഓവല് ഹൌസില് പറഞ്ഞു. “വംശഹത്യയും കൂട്ടക്കുരുതിയും യൂറോപ്പില് നേരിട്ട ജനതയുടെ ഒരു സ്വപ്നമാണ് ജൂതരാഷ്ടം.അതിനു തങ്ങള് കനത്ത വില നല്കി.ചരിത്രം ജൂതന്മാര്ക്ക് ഇനി ഒരവസരം നല്കില്ല.”
ഒബാമയുടെ ഈ പ്രഖ്യാപനത്തെ ഐക്യരാഷ്ടസഭ, യൂറോപ്യന് യൂണിയന്, റഷ്യ,അറബ് ലോകം എന്നിവ സ്വാഗതം ചെയ്തിട്ടുണ്ട്

Saturday, May 21, 2011

rantu kathukal

1.

താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു.

പക്ഷേ, ഒസാമ അമേരിക്കയുടെ മാത്രം വളര്ത്തുപുത്രനല്ല.1945 ല് തുടങ്ങിയ ശീതയുദ്ധത്തെത്തുടര്ന്നു കമ്മൂണിസം ഭൂലോകത്തുനിന്നു തുടച്ചുമാറ്റുന്നതിനുവേണ്ടി ഇസ്ലാമിക ഫണ്ടമെന്റലിസവും സാമ്രാജ്യത്ത്വവും ചേര്ന്നുനടത്തിയ അവിഹിതബന്ഡത്തിന്റെ സന്തതിയാണ് ഒസാമ.
അതിനുവേണ്ടി അറബുനാട്ടിലും മറ്റു മുസ്ലിംഭൂരിപക്ഷ നാടുകളില് നിന്നും മുസ്ലിം യുവാക്കളെ റിക്രൂട്ട്ചെയ്യുന്നതിനുവേണ്ടി അനേകം ബില്യന് ഡോളര് എണ്ണപ്പണമൊഴുക്കിക്കൊടുത്തതു സൌദി അറേബ്യ എന്ന ഇസ്ലാമിക രാഷ്ടമായിരുന്നു.അഫ്ഗാനിസ്ഥാന് അതിനുവേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രമായിരുന്നു.സിഐഎയും ഐഎസ്സൈയും പരിശീലകരായിരുന്നു. 1980 മുതല് 1989 വരെ ഏതാണ്ട് 55000 മുജാഹിദീന് തീവ്രവാദികളെ സൃഷ്ടിച്ചു.ദേരെക് ലെബര്ട്തിന്റെ ദി ഫിഫ്റ്റി ഇയര് വൂണ്ട് എന്ന പുസ്തകത്തില് റൊണാല്ഡ് റീഗണും മുജാഹിദീന്കളും വാഷിംട്ടണില് നടത്തിയ കൂടിക്കാഴ്ചയുടെ കാര്യങ്ങള് ചിത്രസഹിതം വിവരിക്കുന്നുണ്ട്.

മുഹമ്മദ് നബിയുടെ കാലശേഷം തുടങ്ങിയ ഇസ്ലാമിക ഖിലാഫത്ത് അവസാനിച്ചതു 1918ലായിരുന്നു. ഓട്ടോമാന് തുര്ക്കികള്ക്കെതിരെ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നത് അറബികളായിരുന്നു.ജൂതരാഷ്ടരൂപീകരണത്തിന്റെ ബാല്ഫൌര് പ്രമേയം 1917 ല് ബ്രിട്ടന് പാസാക്കിയതു അറബികളുടെ സപ്പോര്ട്ടോടുകൂടിയായിരുന്നു.പാലസ്തീന് ജനതയെ സ്വന്തം മണ്ണില് നിന്നും കുടിയിറക്കിയ ഇസ്രായേലിനെതിരെ, റഷ്യയുടെ സഹായത്തോടെ, ഈജിപ്റ്റിലെ അബ്ദുല് നാസര് യുദ്ധം പ്രഖ്യാപിച്ചപ്പോള് നാസറിനെ ഒറ്റുകൊടുത്തത് അറബികളായിരുന്നു.സൌദിയുമുണ്ടായിരുന്നു.1991 ലെ ഗള്ഫ് യുദ്ധത്തെ തുടര്ന്ന് 800,000 അമേരിക്കന് പട്ടാളക്കാരെ കൊണ്ടുവന്നു വിശുദ്ധമെക്ക സുന്നികളായ സൌദി കാക്കുന്നതു സുന്നിയായ സദ്ദാമിന്റെ ആക്രമണത്തില് നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയായിരുന്നു.അവര് ഇപ്പോഴും അവിടെ നിലയുയര്പ്പിച്ചിരിക്കുന്നു.
ഇതെല്ലാം വിസ്മരിച്ചുകൊണ്ട് എല്ലാ വിഴുപ്പും അമേരിക്കയുടെ തലയില് വെച്ചുകെട്ടുന്ന പ്രവണത മുസ്ലിങ്ങളില് വളരുകയാണ്.ഒസാമ ബിന് ലാദന്റെ നയം ഭീകരവാദത്തിന്റേതാണ്. മുസ്ലിങ്ങള്ക്കു കൂടുതല് ജനാധിപത്യത്തിനോ,സ്വാതന്ത്ര്യത്തിനോ വിദ്യാഭ്യാസത്തിനോ സ്ത്രീയവകാശത്തിനോ വേണ്ടിയല്ല അയാള് നിലകൊള്ളുന്നത്. അയാളുടെ തത്വശാസ്ത്രം മരണത്തിന്‍റേതാണ്, മനുഷ്യവിരുദ്ധമാണ്.

2.


അനാധക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ മതക്കാരും മതമില്ലാത്തവരും വളരെ പവിത്രമായ ഒരു ധ൪മ്മമായിട്ടാണ് കാണുന്നത്. ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ആര്ക്കാണ് സ്നേഹിക്കാതിരിക്കുവാന് കഴിയുക.ആ കുരുന്നുകളോടൊപ്പം ഒരുച്ച പങ്കിട്ട അനാമിക അവരോട് അല്പം കാരുണ്യം പങ്കുവച്ചു, സ്നേഹം പങ്കുവച്ചു.അനാമികയുടെ നല്ല ഹൃദയം എല്ലാവര്ക്കും കിട്ടിയിരുന്നുവെങ്കില് എന്നാശിച്ചുപോകയാണ്.
പെരുമ്പാവൂര് സ്നേഹഭവന് നല്ല സത്ക൪മ്മമായിരിക്കാം ചെയ്യുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

pakshe ,ലോകം മുഴുവനും കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹവ്യവസായത്തെക്കുറിച്ചു അനാമികക്കു നല്ല ധാരണയുണ്ടാകുമെന്നു ഞാന് കരുതുന്നു.കപ്പലും വെടിമരുന്നും തോക്കും കണ്ടുപിടിച്ച് കത്തോലിക്കരല്ലാത്ത എല്ലാ ജനങ്ങളേയും ഒരേ ഒരു രക്ഷാമാര്ഗഗമായ കൃസ്തുമതത്തിലേക്കു പരിവര്ത്തനം ചെയ്യുന്നതിനുവേണ്ടിയും അവരുടെ രാജ്യങ്ങള് വെട്ടിപ്പിടിച്ചെടുക്കുന്നതിനുവേണ്ടി പോപ്പിന്റെ തീട്ടൂരവുമായിട്ടാണ് കൃസ്ത്യാനികളായ സാമ്രാജ്യത്ത്വ ശക്തികള് ലോകം മുഴുവന് വെട്ടിപ്പിടിച്ചത്. സാമ്പ്രാജ്യത്ത്വ ശക്തികളല്ലാതിരുന്നിട്ടുപോലും AD ആയിരത്തില് മഹമൂദ് ഗസ്നിയും അതിനു മുമ്പു ഗോറിയും ബാഗ്ദാദിലെ ഇസ്ലാമിക കാലിഫേറ്റിന്റെ പ്രതിനിധിയായി വന്നു ഇന്ത്യയില് എത്ര മാത്രം കൊള്ളനടത്തി, കൊന്നും ഭീകരത സൃഷ്ട്ടിച്ചും അവര് ഹിന്ദുക്കളെ ഇസ്ലാമിലേക്കു മാറ്റിയെടുത്തു.ഞാനിപ്പോള് താമസിക്കുന്ന കാനഡ റെഡ് ഇന്ത്യക്കാരുടേതായിരുന്നു. നമ്മുടെ ആദിവാസികളെപ്പോലെ.സ്വന്തമായ, പ്രകൃതിക്കനുസരിച്ച ജീവിതക്രമവും നമ്മുടെ ഭാരതത്തിലെ ഹിന്ദുവിശ്വാസരീതികള് പോലെ കേന്ദ്രീകൃതമല്ലാത്ത വിശ്വാസാചാരരീതികളും പ്രാര്ത്ഥനാരീതികളും ചികില്സാസമ്പ്രദായങ്ങളും അവര്ക്കുണ്ടായിരുന്നു.അവര് മഹാജനതയായിരുന്നു.600 ലേറെ സ്വയം പര്യാപ്തങ്ങളായ രാഷ്ടങ്ങള് തന്നെ ഈ കാനഡയിലും അമേരിക്കയിലുമുണ്ടായിരുന്നു.ആധുനികമായ യുദ്ധരിതികളോ യുദ്ധമുറകളോ ഒന്നും പരിചയമില്ലാതിരുന്ന ആ സമൂഹത്തെ കൊന്നും കഴുവേറ്റിയും ഭീകരാവസ്ഥ സൃഷ്ട്ടിച്ചും പ്ലേഗ് രോഗം കടത്തിവിട്ടും അവരെ രാജ്യം വിട്ടോടിച്ചും അവരുടെ സ്ത്രീകളെ ബലാല്സംഗം ചെയ്തും കുട്ടികളേയും സ്ത്രീകളേയും പിടിച്ചെടുത്തും ഈ മത:ശ്ശക്തികള് കാനഡയിലെ റെഡ് ഇന്ത്യക്കാരുടെ രാഷ്ടം കൈക്കലാക്കി.ലക്ഷക്കണക്കിനു കുട്ടികളെ അവരുടെ അമ്മമാരില് നിന്നും, ആദിവാസി ഊരുകളില് നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോയി സെമിനാരികളില് ചേര്ത്തു.സ്വന്തം ഭാഷ സംസാരിക്കുന്നത് കുറ്റകരമാക്കി.98 വര്ഷക്കാലം ഈ ഭീകരത അവര് തുടര്ന്നു. ആത്മഹത്യ ചെയ്ത 50000 ലേറെ കുഞ്ഞുങ്ങളെ ഈ സെമിനാരി വളപ്പില് തന്നെ കുഴിച്ചിട്ടു.ബാക്കിയുള്ളവര് ഒരിക്കല് പോലും അവരുടെ അമ്മമാരെ കണ്ടിട്ടില്ല.ഈ സ്നേഹമതക്കാര് ഇട്ടുകൊടുത്ത പുതിയ പേരും കുരിശും ബൈബിളുമായി ഈ കുട്ടികള് പുറത്തിറങ്ങി.600 ലേറെ രാഷ്ടങ്ങളുണ്ടായിരുന്ന ഈ പഗാന് വിശ്വാസക്കാര് ഇന്നു പൂര്ണ്ണമായും കൃസ്ത്യാനികളാണ്.അവരുടെ സ്വന്തം ഭൂമി ചുരന്നെടുത്ത് ഖനിജങ്ങളെടുത്തും എണ്ണയെടുത്തും ഈ സ്നേഹമതക്കാര് സമ്പന്നരായി, ഈ രാജ്യം അവരുടേതായി.
ഇതു ഞാന് വ്യക്തമായ വായനയുടെ അടിസ്ഥാനത്തിലാണ് എഴുതുന്നത്. കനേഡിയന് പ്രധാനമന്ത്രി സ്റ്റീഫന് ഹാര്പര് നൂറു വര്ഷത്തിനു ശേഷം റെഡ് ഇന്ത്യക്കാരോട് പാര്ലമെന്റ്റില് മാപ്പുപറഞ്ഞിരുന്നു.അനാമികക്കു ബെന്ചമിന് മൊളൈസിന്റെ ചരിത്രമോ൪മ്മയുണ്ടാകുമോ? ദക്ഷിണാഫ്രിക്കയിലെ വെള്ളഭരണകൂടം തൂക്കിലേറ്റിയ കറുത്ത കവി.അയാള് എഴുതി: ''അവര് വരുന്നതിനുമുമ്പു ഞങ്ങളുടെ കയ്യില് ഞങ്ങളുടെ മണ്ണും അവരുടെ കയ്യില് അവരുടെ ബൈബിളുമുണ്ടായിരുന്നു.അവര് പറഞ്ഞു നമുക്കു പ്രാര്ത്ഥിക്കാം . ഞങ്ങള് പ്രാര്ത്ഥിച്ചു. പ്രാര്ത്ഥന കഴിഞ്ഞപ്പോള് ഞങ്ങളുടെ മണ്ണ് അവരുടെ കയ്യിലും അവരുടെ ബൈബിള് ഞങ്ങളുടെ കയ്യിലുമായി.ഞങ്ങള് അടിമകളായി, അവര് യജമാനരായി.കറുപ്പ് ഒരു കുറ്റമായി." ലോകത്തിലെവിടേയും ഇത് നടക്കുന്നു.അനാമികയെപ്പോലുള്ളവര് കാണുന്നത് അവര് നല്കുന്ന റൊട്ടിയും പാലും മീന്ഗുളികയും സ്നേഹവും മാത്രമാണ്. ( പേരോ൪മ്മയില്ല), സിസ്റ്റര് ജസ്മ എന്നാണെന്നു തോന്നുന്നു, ഒരു പുസ്തകമെഴുതിയിട്ടുണ്ട്.ഈ സ്നേഹമതത്തിലെ ക്രൂരതയെക്കുറിച്ച്, കന്യകസ്ത്രീ
എന്ന നിലയ്ക്കു അവര് അനുഭവിച്ച, ആയിരക്കണക്കിനു കന്യകസ്ത്രീകള് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചു അതില് എഴുതുന്നുണ്ട്.ലോകത്തില് എവിടേയും ,കേരളത്തിലും, ഏറ്റവും കൂടുതല് ഭൂമി കൈവശംവച്ചിരിക്കുന്നത് കത്തോലിക്കാ സഭയാണെന്നു അതില് അവര് എഴുതുന്നുണ്ട്.സിസ്റ്റര് അഭയയെ മറന്നുവോ. അമേരിക്കയിലേയും യൂറോപ്പിലേയും വാര്ത്തകള് വായിക്കാറുണ്ടോ? 55000 അച്ചന്മാരുടെപേരിലാണ് സെമിനാരികളില് കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതിന്റെ പേരില് കേസ് നടക്കുന്നത്. പോപ്പിനു മാപ്പു പറയാനേ നേരമുള്ളൂ.പള്ളിസ്വത്തുക്കള് വിറ്റ് അച്ചമ്മാരുടെ കേസുകള് തീര്ത്തിട്ടുണ്ട്.
ഇപ്പോള് ഈ കുട്ടിവേട്ട ആഫ്രിക്കന് രാജ്യങ്ങളിലാണ് നടക്കുന്നത്.ഒരു കറുത്തകുട്ടിയുടെ ചിത്രത്തിനു താഴെ സ്പോന്സര് എ ചൈല്ഡ് എന്ന പരസ്യം കാണാം.അമേരിക്കയിലെ സമ്പന്നര്ക്കു ദത്തു എന്ന പേരില് കുട്ടികളെ വില്ക്കുന്ന സംഘങ്ങള് ആഫ്രിക്കന് രാജ്യങ്ങളിലുണ്ട്.യുദ്ധം സൃഷ്ട്ടിക്കുക, രാജ്യത്തിലെ സ്വത്തു പിടിച്ചെടുക്കുക അല്ലെങ്കില് പാവ ഗവ൪മ്മെണ്ടുകളെ സ്ഷ്ടിക്കുക, നിര്മ്മിക്കുക. കോടിക്കണക്കിനു ഡോളര് പണമാണ് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്കു സ്നേഹവ്യവസായത്തിനായി ഒഴുക്കിക്കൊണ്ടിരിക്കുന്നത്.അമേരിക്കയില് ദൈവവിശ്വാസമില്ലാത്തതുകൊണ്ട് ഓരോ കുര്ബാനക്കു ഇത്ര എന്ന തോതില് കുര്ബാന പണങ്ങള് ദരിദ്ര രാജ്യങ്ങളിലേക്കു വരുന്നു.സത്യമാണ് ഞാന് പറയുന്നതി, ഇത്രയും കൊല്ലം ഞാനിവിടെ ജീവിച്ചിട്ടു ലോഹയും ഉടുപ്പുമിട്ട ഒരു അച്ചനേയോ കന്യകസ്ത്രീയേയൊ ഞാനിവിടെ കണ്ടിട്ടില്ല.കൊള്ളലാഭമുണ്ടാക്കുന്ന ബഹുരാഷ്ടക്കുത്തകകള് ടാക്സ് കൊടുക്കാതിരിക്കുന്നതിനുവേണ്ടി ചാരിറ്റി എന്ന പേരില് പണം പമ്പു ചെയ്യുന്നതിന്റെ രഹസ്യം ഇതാണ്.ടാക്സുകിഴിവും കിട്ടും സ്വര്ഗ്ഗവും കിട്ടും.
ചില വിവരം കെട്ട ഹിന്ദുക്കള് എന്നോട് പറഞ്ഞിട്ടുണ്ട്, ഹിന്ദുക്കള് ചെയ്യുന്നില്ലല്ലോ, കൃസ്ത്യാനികളും മുസ്ലീങ്ങളുമല്ലേ ഇതൊക്കെ ചെയ്യുന്നുള്ളൂവെന്നു.ഇത്തരം കാര്യങ്ങളിലുള്ള അവരുടെ വിവരക്കേടാണത്.

sorry anamika, സമയം ഒരു പാടായി. വേറെ കാര്യത്തിനു നീക്കിവെച്ച സമയമാണിത്.അനാമികയുടെ ലേഖനം വായിച്ചപ്പോള് എഴുതിപ്പോയതാണ്

Wednesday, May 11, 2011

അമ്മയ്ക്കൊരുദിനം

azeezks@gmail.com

അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.

ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.

സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.
ക‌ണ്ണംകുള‌ത്തിന‌ടുത്തുള്ള‌ എന്റെ ആത്മ‌മിത്രം നൂറുവിനെ അവ‌ന്റെ ഉപ്പാപ്പ‌യാണ് വ‌ള‌ര്‍ത്തിയ‌ത്. വ‌ണ്ടിയിടിച്ചു മ‌രിച്ചുപോയി അവ‌ന്‍റെ ഉപ്പ‌. ഉമ്മ‌ ചെറുപ്പ‌മായിരുന്ന‌തുകൊണ്ട് ഇദ്ദ‌ ക‌ഴിഞ്ഞ‌പ്പോള്‍ ( 4 മാസവും 10 ദിവസവും) മുത‌ല്‍ ഉമ്മ‌ക്കു ആലോച‌ന‌ക‌ള്‍ വ‌ന്നുതുട‌ങ്ങി. ര‌ണ്ട് മ‌ക്ക‌ളെ കെട്ടിപ്പിടിച്ച് ആ അമ്മ‌ കുറെ നാള്‍ ക‌ര‌ഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങ‌ള‌മാരുടെ ഭാര്യ‌മാര്‍ സ‌മ്മ‌തിക്കുമോ? ഉപ്പാപ്പ‌ എത്ര‌നാളുണ്ടാകും? എല്ലാവ‌രും സ‌മ്മ‌ര്‍ദ്ദം ചെലുത്തി അവ‌ര്‍ സ‌മ്മ‌തിച്ചു. ക‌ല്യാണ‌വും ന‌ട‌ന്നു. പ‌ക്ഷെ പുതിയാപ്ല‌ക്കു നൂറുവിന്‍റെ ഉമ്മ‌യെ മ‌തി.നൂറുവിനേയും അവ‌ന്‍റെ അനിയ‌ത്തിയേയും വേണ്ട‌.നൂറുവിന്‍റെ ഉമ്മ‌ കാലുപിടിച്ച‌പേക്ഷിച്ചു. അയാള്‍ സ‌മ്മ‌തിച്ചില്ല‌. അങ്ങിനെയാണ് നൂറുവിനേയും അനിയ‌ത്തിയേയും ഉപ്പാപ്പ‌ വ‌ള‌ര്‍ത്തുന്ന‌ത്. പ‌ക്ഷെ പുതിയ‌ മാപ്പിള‌ക്കു ആദ്യ‌ത്തെ കെട്ടില്‍ മ‌ക്ക‌ളുണ്ട്. അവ‌രെ നൂറുവിന്‍റെ ഉമ്മ‌ പൊന്നുപോലെ നോക്ക‌ണ‌മ‌ത്രെ. ഒരു സ്ത്രീയുടെ ക്രൂര‌മായ‌ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ‌ അങ്ങിനെ അവ‌രുടെ മ‌ക്ക‌ളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പ‌ക‌യോടെ നൂറു വ‌ള‌ര്‍ന്നു. അവ‍ന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മ‌റ്റോ ആയിരുന്നു. തെമ്മാടിയായ‌വ‌ന്‍ വ‌ള‌ര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല‌. ഞാനും നാടുവിട്ട‌ല്ലോ.

ഞാന്‍ ഈ അമ്മ‌ദിനം ഓര്‍ത്ത‌തേയില്ല‌. ഇന്നു ഞായ‌റാഴ്ച‌ കുറ‌ച്ചു മീന്‍ വാങ്ങുന്ന‌തിനുവേണ്ടി ഷോപ്പേസ് ഡ‌ഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിട‌ന്നാണ് മീന്‍ വാങ്ങുന്ന‌ത്. നിങ്ങ‌ള്‍ ഉദ്ദേശിക്കുന്ന‌തുപോലെ പിട‌ക്കുന്ന‌ മീനൊന്നുമ‌ല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസ‌ന്‍ ആക്കി ടിന്നിലാക്കിയ‌ മീന്‍. വില‌കുറ‌ഞ്ഞ‌ ഒരിന‌മാണ് ഞാന്‍ വാങ്ങുന്ന‌ത്. ന‌മ്മുടെ ട്യൂണ‌പോലിരിക്കും. ഒരു രുചിയുമില്ല‌. ക‌റിവെച്ചാല്‍ ച‌കിരിനാരു പോലിരിക്കും.എങ്കിലും ക‌ഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും ന‌ല്ല‌ വില‌വ‌രും 213 ഗ്രാമിനു ന‌മ്മുടെ 160 രൂപ‌ വ‌രും , മൂന്ന‌ര‌ ഡോള‌ര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലി‍ല് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലി‍ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.

ആ ക‌ട‌യില്‍ ഇന്നു പ‌തിവില്ലാത്ത‌ തിര‌ക്കുണ്ടായിരുന്നു. എല്ലാവ‌രും അമ്മ‌മാര്‍ക്കു കൊടുക്കുവാനുള്ള‌ ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. ന‌ല്ല‌ വ‌രിക‌ള്‍ വായിക്കുന്ന‌ത് ഞാന്‍ കാണുന്നു. അമ്മ‌യ്ക്കു പ‌ക‌ര‌മായ‌ ഏത് വരി! എങ്കിലും. എല്ലാവ‌രും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മ‌യില്ലാത്ത‌ ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മ‌ധുസൂദ‌ന‌ന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:

"എങ്കിലും അമ്മ‌ ഒരോ൪മ്മ‌യായ്

ആദിമ‌സംഗീത‌മായ് വ‌ന്നു മൂളുന്നിട‌ക്കിടെ."