Friday, December 30, 2011

who needs this qualifications!

(മഹാത്മാഗാന്ധിയുടെ) "ചാരങ്ങള്‍പോലും പകുത്തുതിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം തീവെട്ടി പേറി അടരാടുന്ന നേരം...
അഴിമതിക്കാരായ കോണ്‍ഗ്രസ്കാരും പങ്കുപറ്റുകാരായ, തൊള്ളതുറക്കാനും ഷെയിംഷെയിം എന്നു പറയുവാനും‍ മാത്രം യോഗ്യതയുള്ള തുണിപൊക്കികളും ചേര്‍ന്ന് ഹസാരെയ്ക്ക് പാരപണിയുകയായിരുന്നു.

ഹസാരെ പിന്‍വലിഞ്ഞല്ലോ ,നമുക്കിനി ചൊല്ലാം:

വിന്ധ്യഹിമാചലയമുനാഗംഗ.....

നമുക്കെന്തിനാണ് കേംബ്രി‍ഡ്ജിയും ഓക്സ്ഫോഡിയുമായ ഒരു ഒരു പ്രധാനമന്ത്രി?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഭരണം.
എല്ലാ അഴിമതികള്‍ക്കും ചൂട്ടുപിടിക്കുന്ന, കൂട്ടുനില്‍ക്കുന്ന,അഴിമതികള്‍ മൂടിവയ്ക്കുന്ന, അഴിമതിക്കാരെ രക്ഷിക്കുന്ന, വായതുറക്കാത്ത ഒരു പ്രധാനമന്ത്രി.
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നു പറയുന്ന പിലാത്തോസുമാരെയാണോ ഇന്ത്യയ്ക്കാവശ്യം?
ഇദ്ദേഹമാണോ ലോകത്തിലേറ്റവും ക്വാളിഫൈഡായ പ്രധാനമന്ത്രി?
ഇതാണോ ക്വാളിഫിക്കേഷന്‍?
നട്ടെല്ല് വളയാത്ത, ബുദ്ധി പണയം വയ്ക്കാത്ത
സാധാരണക്കാരായ, ധീരരായ, ദേശസ്നേഹിയായ അടല്‍ബിഹാരി വാജ്പെയ്, യുവതുര്‍ക്കിയായ ധീര ചന്ദ്രശേഖര്‍ ഒക്കെ ഇരുന്ന സീറ്റിലാണ് ഈ സര്‍ദാര്‍ ഇരിക്കുന്നത്.

ഷെയിം ഇന്ത്യ.


എങ്കിലും ഞങ്ങള്‍ ഭാരതീയര്‍ അറിയാതെ ആശിച്ചുപോകുന്നു.

"അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും...
വീണ്ടുമൊരു നാള്‍ വരും
എന്‍റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥസിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്‍റെയഴ‌ലില്‍ നിന്ന്
അമ‌രഗീതം പോലെ
ആത്മാക്കള്‍ ഇഴചേര്‍ന്നൊരദ്വൈദപത്മമുണ്ടായ് വരും"
- മധുസൂദനന്‍ നായര്‍

Sunday, December 25, 2011

Alhamdulillah

I pray Allah Subhanahu wa talla bless you my dear .
You are so Great.
Alhamdulillah Alhamdulillah Alhamdulillah.

And among His Signs is this, that He created for you mates from among yourselves, that you may dwell in tranquility with them, and He has put love and mercy between your [hearts] . . .) (Qur’an 30:21)

A righteous woman is the greatest blessing that Allah (Subhanahu wa ta’ala) can give to a man, for with her he can find comfort and rest after the exhausting struggle of earning a living. With his wife, he can find incomparable tranquility and pleasure.
Monday, December 19, 2011

Refusal to lift veil by Muslim women for Canadian Citizenship Oath

Why Muslims are making problems everywhere? I have always thought about this .

Last Friday, I felt very sad when a group of women resisted lifting their veils for Canadian Citizenship Oath. Why the heck they come here to Canada! Why don't they stay in Pak or Arab land?
Finally the government had to pass the law that they will not be qualified for Canadian citizenship if they hide their identity.
Congratulation Government Canada.
But Canadian government is still liberal not to deport them. They allowed them to have their Permanent Resident status.
I remember an incident. A muslim lady, in her English class, asked her teacher some doubts of the subjects taught. The teacher couldn't hear her. He asked her, madom, could you please lift the veil and ask your doubt, which she denied. She asked again under the veil, the master repeated the same. Then she left the class and complained to the authorities against him for discrimination and the curtailment of the fundamental rights.

What a situation!
The refugees run from their country for their lives, and the West host them. When they are settled, happy and secured ,they stand against the rule of the country. They are thankless people; Are they Muslims? I don't think. Muslims should obey the law of the land they live.
The refugees coming here are given all religious rights, and benefits. They are given the service of the best lawers and even the legal fees for fighting their cases. The government gives all religious rights to Muslims. No discrimination,unlike Islamic countries.
I was amazed to read ,a few months ago, that in an Ontario school the school authorities supply halal food in the school mess for the convenience of the Muslim students. They even allowed a maulavi for Juma prayer inside the school. This is unimaginable in any other countries. I studied in a Muslim school; even there we had to walk 3 kilometers to attend Juma prayer.

I had another experience. In Calgary, there is a biriyani restaurant . It is run by a UP, India, Muslim. He serves halal food. He is a young man , clean shaven. I found that there are a few customers in that shop. I asked him why, didn't you advertise, didn't you distribute flyers in the mosques. He said, I did everything. But nobody visits. I asked why? His answer worried me so much: The Muslims here believe that I do not serve halal food because, even if they believe that I am a Muslim, I don't have long beard and long dress ( the real halal dress code of a halal shop owner) like Pakistani Muslims . Even if they believe that I am a Muslim, they doubt about my food! Where are we now?

Wednesday, December 14, 2011

സോക്സ് ഇട്ട് ചെരിപ്പ് തപ്പുമ്പോഴേക്കും അവള്‍ സോക്സ് ഊരിക്കളയുന്നു.അത് ശരിയാക്കുമ്പോള്‍ ഇടതുകാലിലെ ഷൂസ് വലതിലിടണമെന്ന് ഒരേ വാശി.
ദിവസവുമുണ്ട് ഓരോ പ്രശ്നങ്ങള്‍.
ഏ വ്ഴി ഡേ ഷീസ് മേക്കിമി ക്റേസി.
അയാള്‍ തണുപ്പില്‍ നിന്നു
കിതക്കുകയാണ്.
... കമ്പനിയുടെ കവാടം അടഞ്ഞുകിടക്കുന്നു.
ഞാനും അയാളും മാത്രം.
രണ്ടു കയ്യുറകളൂരി വിരലുകള്‍ പുറത്തെടുത്തു.
സ്പര്‍ശനം വരുത്തി അയാള്‍ വാതിലിനുള്ള പാസ്വേഡ് അടിച്ചു.
ഞങ്ങള്‍ അകത്തു കയറി.
അഞ്ചുവയസ്സുള്ള മകളെക്കുറിച്ച് അയാള്‍ പ‌രാതി പറയുകയാണ്.

ഞങ്ങള്‍ കനേഡിയന്മാര്‍ പറയുന്നതു മാത്രം കേള്‍ക്കുന്നു.
എന്‍റെ പാതി ഇന്ത്യന്‍നാവില്‍ വെറുതെ ചോദിക്കുവാന്‍ വന്നതാണ്: അപ്പോള്‍ അമ്മ‌?

Tuesday, December 13, 2011

ഇത്രയും കോലാഹലങ്ങള്‍ ഫേസ്ബുക്കിലൂടെ മുല്ലപ്പെരിയാറിനുവേണ്ടി നടത്തിയിട്ടും ഒരു സ്ത്രീ മാത്രമാണ് ഒന്നു പ്രതികരിച്ചത്.
മറ്റുള്ളവര്‍ക്ക് ഇതൊരുഷ്യു ആകാതിരുന്നതെന്ത്?

പൊട്ടുന്നു, മരിക്കുന്നു എന്നൊക്കെ എഴുതിയാല്‍ പെണ്ണുങ്ങള്‍ ആ വശത്തേയ്ക്ക് തിരിഞ്ഞുനോക്കില്ല.
എഴുതാന്‍ കഴിവുള്ളവര്‍ ഇങ്ങിനെ എഴുതിയിരുന്നുവെങ്കില്‍ സ്ത്രീകളുടെ പത്ത് കമന്‍റ് ഉറപ്പായും വീഴുമായിരുന്നു:

മുല്ലപ്പെരിയാര്‍ എന്...ന പ്രിയകാമുകന്‍ 116 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം പ്രണയിനിയായ ഇടുക്കിയെ തേടിച്ചെല്ലുന്നു.
വികാരപരവശയായ ഇടുക്കിക്കാമുകി അവളുടെ ഡാമിതളുകള്‍ മുല്ലപ്പെരിയാറിനു കുത്തിയൊഴുകുവാന്‍ സന്തോഷത്തോടെ തുറന്നുകൊടുത്തു.
comments:

ഇനി മുല്ലച്ചേട്ടനെന്തുപറ്റും?
അയ്യോ പാവം!
ഇടുക്കിക്കാമുകിക്ക് അവനെ ഉള്‍കൊള്ളാന്‍ കഴിയുമോ?
അവള്‍ അവനെ ഉപേക്ഷിക്കുമോ?
ഇത്രയും കോലാഹലങ്ങള്‍ ഫേസ്ബുക്കിലൂടെ മുല്ലപ്പെരിയാറിനുവേണ്ടി നടത്തിയിട്ടും ഒരു സ്ത്രീ മാത്രമാണ് ഒന്നു പ്രതികരിച്ചത്. മറ്റുള്ളവര്‍ക്ക് ഇതൊരുഷ്യു ആകാതിരുന്നതെന്ത്?

പൊട്ടുന്നു, മരിക്കുന്നു എന്നൊക്കെ എഴുതിയാല്‍ പെണ്ണുങ്ങള്‍ ആ വശത്തേയ്ക്ക് തിരിഞ്ഞുനോക്കില്ല.
എഴുതാന്‍ കഴിവുള്ള വര്‍ ഇങ്ങിനെ എഴുതിയിരുന്നുവെങ്കില്‍ സ്ത്രീകളുടെ പത്ത് കമന്‍റ് ഉറപ്പായും വീഴുമായിരുന്നു:
മുല്ലപ്പെരിയാര്‍ എന്...ന പ്രിയകാമുകന്‍ 116 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം പ്രണയിനിയായ ഇടുക്കിയെ തേടിച്ചെല്ലുന്നു.
വികാരപരവശയായ ഇടുക്കിക്കാമുകി അവളുടെ ഡാമിതളുകള്‍ മുല്ലപ്പെരിയാറിനു കുത്തിയൊഴുകുവാന്‍ സന്തോഷത്തോടെ തുറന്നുകൊടുത്തു.
Comments:
പെണ്ണുങ്ങള്‍ ചോദിച്ചുതുടങ്ങി:

ഇനി മുല്ലച്ചേട്ടനെന്തുപറ്റും?
അയ്യോ അയ്യോ. പാവം!
ഇടുക്കിക്കാമുകിക്ക് അവനെ ഉള്‍കൊള്ളാന്‍ കഴിയുമോ?
അവള്‍ അവനെ ഉപേക്ഷിക്കുമോ?

Sunday, December 11, 2011

സെക്യുലര്‍ ഹിപ്പൊക്രാറ്റ്സ്

ജാട സെക്കുലറിസ്റ്റുകള്‍ എല്ലാ കാലത്തും ചാടിക്കയറുവാന്‍ കരുവാക്കുന്നത് ഹിന്ദു സന്യാസി/സന്യാസിനികളേയും അവരുടെ ആശ്രമങ്ങളേയുമാണ്.ഹിന്ദുമതത്തെയാണ്. ഹിന്ദുക്കളുടെ ആചാരങ്ങളെയാണ്.ധൈര്യമുണ്ടോ ഇവര്‍ക്ക് കത്തോലിക്കാ സഭയുടെ ആസ്തികളെക്കുറിച്ച് പരിശോധിക്കുവാന്‍.എത്ര കോടി ഡോളറാണ് വിദേശത്തു നിന്ന് ഇവര്‍ക്കായി വരുന്നത്.ഈ വിദേശപണം ഉപയോഗിച്ചല്ലേ ഇന്ത്യയിലുള്ള ആദിവാസി ഗോത്രവിഭാഗങ്ങളെ ഇവര്‍ മാമോദീസ മുക്കുന്നത്?നാമം മാത്രമുള്ള ഹിന്ദുക്കള്‍ക്ക് ലജ്ജയുണ്ടോ.സിസ്റ്റര്‍ ജസ്മയുടെ പുസ്തകമെങ്കിലും ഇവര്‍ വായിക്കട്ടെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലവും സ്ഥാപനങ്ങളും ആസ്തിയുമുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന് സിസ്റ്റര്‍ അതില്‍ പറയുന്നില്ലേ?55000 അച്ചന്മാരുടെ പേരില്‍ സെമിനാരിക്കുട്ടികളെ ലൈംഗീകപീഡനത്തിനിരയാക്കിയതിന് കേസുകളുണ്ടല്ലോ.ഇടവക വിറ്റു വരെ കോടതിക്കു പുറത്ത് കേസ് തീക്കുന്നുവല്ലോ.കത്തോലിക്കാകോന്‍വെന്‍റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടെ സ്ഥിതി പരമ ദയനീയമാണ്.മുസ്ലിം സമുദായവും സമ്പന്നമാണ്.അവര്‍ക്കും കോടിക്കണക്കിന് ആസ്തിയില്ലേ.അവരുടെ യതീംഖാനകളില്‍ യത്തീമുകളായ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അമ്പത് യത്തീം പെണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തതിന്‍റെ വിവരം ഈ ആഴ്ച പുറത്തുവന്നുവല്ലോ.മാതാ അമൃതാനന്ദയും സായി ബാബയും മാത്രമാണോ ഈ സെക്യുലറിസ്റ്റുകള്‍ക്ക് ആത്മീയവ്യവസായികളായിത്തോന്നുന്നത്.ഭാരതത്തിലെ ഹിന്ദുക്കളെ പ്രലോഭനം വഴിയും പണം കൊടുത്തും അവരുടെ മതത്തിലേക്ക് ആളെക്കൂട്ടുന്നത് ഈ ഹിന്ദുക്കള്‍ കാണുന്നില്ലേ? Christ to Soul by 2000 എന്ന് പറയുക മാത്രമല്ല അതിനുവേണ്ടി ഇവാഞ്ചലിസ്റ്റുകള്‍ പ്രവര്‍ത്തിച്ചതും ഈ ഹിന്ദുക്കള്‍ക്കറിയില്ല? സനാതന ഭാരതത്തിന്‍റെ അവസാനത്തെ പ്രതീക്ഷകളാണ് ഈ സന്യാസിമാര്‍. അവരെ സെമറ്റിക് മത ഏജന്‍റുമാര്‍ക്കുവേണ്ടി ഒറ്റുകൊടുക്കുന്നവര്‍ ഭാരതത്തിന്‍റെ ശത്രുക്കളാണ്, ഹിന്ദുവിന്‍റെ ശത്രുക്കളാണ്.ഇവിടെ ആശുപത്രിയിലെ സമരമല്ല പ്രശ്നം. ജീവനക്കാര്‍ക്ക് ജീവിക്കുവാനുള്ള വേതനത്തിനായി സമരം ചെയ്യുവാന്‍ അവകാശമുണ്ട്. എല്ലാ സമരത്തിലേയും പോലെ ഗുണ്ടകള്‍ ഇവിടെയും കളിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍ സനാതന ഭാരതത്തെ തള്ളിപ്പറയുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു, മുട്ടയില്‍ നിന്നും വിരിയാത്ത കുറെ ഫേസ് ബുക്ക് കൌബോയ്കള്‍ക്ക്.

Saturday, December 3, 2011

താങ്ക്സ് ജോര്‍ജിയ‌ക്കാരാ

175 ഓളം പോസ്റ്റുകളുണ്ട് എന്‍റെ ബ്ലോഗില്‍.മൂന്നുകൊല്ലമായി വായില്‍ തോന്നിയതൊക്കെ എഴുതുന്നു.ഒരു മനുഷ്യന്‍ അത് വായിക്കുന്നില്ല.
എഴുത്ത് നിര്‍ത്തി രാമനാമം ജപിച്ചിരിക്കാമെന്ന് കരുതിയിരിക്കുകയാണ്.മന:ശാന്തി കിട്ടും.മരണസമയത്ത് സമയം പാഴാക്കിക്കളഞ്ഞല്ലോ എന്ന കുറ്റബോധത്താല്‍ മരിക്കേണ്ടിവരില്ല.

പക്ഷെ ,എന്നെ ഒരാള്‍ തോല്‍പ്പിക്കുന്നു.അയാള്‍ എന്‍റെ ബ്ലോഗ് വായിക്കുന്നത്രെ! ഒരു ജോര്‍ജിയക്കാരന്‍.ജോര്‍ജിയ റഷ്യയുടെ പഴയ റിപ്പബ്ലിക്കാണ്.ഇയാള്‍ സഖാവ് സ്റ്റാലിന്‍റെ പേരക്കുട്ടിയാകുമോ? സ്റ്റാലിന്‍ ജനിച്ചത് അവിടെയാണ്.അയാള്‍ എങ്ങിനെ മലയാളം പഠിച്ചു?
കമ്മൂണിസത്തിനു നന്ദി.സഖാവ് ലെനിന്‍റെ നേതൃത്വത്തിലുള്ള 1917 ലെ ഒക്റ്റോബര്‍ വിപ്ലവത്തിനു മുമ്പ് മുതലേ മലബാറിന് കമ്മൂണിസവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടല്ലോ.‍ എങ്ങിനെ അവര്‍ കടത്തുവഞ്ചി കയറി മലബാറിലെത്തി. അല്ലെങ്കില്‍ ഗതികെട്ട മനുഷ്യര്‍, ചൂഷണം സഹിച്ച് സഹിച്ച് തൊണ്ടായിപ്പോയ മനുഷ്യര്‍, ലോകത്തിലെവിടേയും സംസാരിക്കുന്നത് കമ്മൂണിസത്തിന്‍റെ ഭാഷയിലാകുമോ?

അഞ്ചുനേരം നിസ്ക്കരിക്കുകയും ഒരു പോത്തുബിരിയാണിക്കപ്പുറം ചിന്തിക്കുകയും ചെയ്യാത്ത ‌ മാപ്പിളമാരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യം വിളിപ്പിച്ചത് ലെനിന്‍റെ ആദിപ്രേതങ്ങളായിരുന്നു.
താങ്ക്സ് ജോര്‍ജിയക്കാരാ. താങ്കള്‍ ഇപ്പോള്‍ റെനിഗേഡ് ആണെങ്കിലും.

Tuesday, November 29, 2011

A poem by Sabitha teacher in her blog kuuttukari-priyamvada


മൃഗംകൈകാലുകള്കൂട്ടിക്കെട്ടി
ദൈവനാമത്തില്
കുരലറുത്തു മുറിച്ച്
തൊലി പൊളിച്ച്
വെട്ടി നുറുക്കി
കഷ്ണങ്ങളായി
രുചിക്കൂട്ടുകളില്
വെന്തുമലര്ന്നു
ബിരിയാണിയായെന്റെ
വയററില്കിടക്കുന്നത് ;
ഇന്നലെയോളം
പച്ചപ്പുല്ലും കാടിവെള്ളവുമായ്
ചെല്ലുന്നേരം.....
എഴുന്നേറ്റു നിന്ന് തലകുലുക്കുകയും
തവിടു മണക്കുന്ന
പരുപരുത്ത നാവാല്നക്കി
നന്ദി പ്രകടിപ്പിക്കുകയും ചെയ്ത
'കറുമ്പനെ'ന്നു വിളിക്കപ്പെട്ട
ശാന്തനായൊരു
ബലിമൃഗം !
പാവം...... അല്ലേ ?azeez said...


Thanks teacher. Very good poem. Your poem is not only a pointer to the cruelty towards animals, but is a mirror held against the so-called Muslim believers who desperately seek Jannathul Firdous by slaughtering these poor poor, loving animals. I don't understnad what is the meaning of niyyath, intention. is niyyath a sanction for cruelties which can be done by believers? does religion sanction this, if that is the case, how come we call a religion a religion of love, a religion of mercy, a religion of compassion? how come we call prophet muhammed a messenger sent to all, to all Chara and Achara? When Vedic Hindus sacrificed animals in yaga,which they never do now, we blamed them for being cruel.What about us?Think, lakhs and lakhs of slaughtered animals lying on the streets of Mecca; think lakhs and lakhs of our own "karumbans" and " karumbis", who till yesterday loved us,expressed their love and thanks licking on our hands , now writhing in blood in our homes! what a cruel creatures are we!Thanks teacher, I was really moved by your poem.


28 November 2011 21:28Saturday, November 26, 2011

Why Iyengars are...

Why Iyengars are more intelligent than Iyers ? Is it because they don't add salt to thairsadam? or, while Iyers have two cycles( dwijans) , Iyengars have completed more cycles of rebirths, or is it because Iyers eat banana chips even when they chant Gayathri manthra or is it because Iyengars have a large "thrishul pottu" and holy ashes on palms and chest ,and holy thread while Iyers have just an "unwashd"thread? or is it because Iyengar babies have more manthra japa lessons than Iyer kolanthais? or...

ammaykkorudinam

അമ്മയ്ക്കൊരുദിനം
azeezks@gmail.com
അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.

ക‌ണ്ണംകുള‌ത്തിന‌ടുത്തുള്ള‌ എന്റെ ആത്മ‌മിത്രം നൂറുവിനെ അവ‌ന്റെ ഉപ്പാപ്പ‌യാണ് വ‌ള‌ര്‍ത്തിയ‌ത്. വ‌ണ്ടിയിടിച്ചു മ‌രിച്ചുപോയി അവ‌ന്‍റെ ഉപ്പ‌. ഉമ്മ‌ ചെറുപ്പ‌മായിരുന്ന‌തുകൊണ്ട് ഇദ്ദ‌ ക‌ഴിഞ്ഞ‌പ്പോള്‍ ( 4 മാസവും 10 ദിവസവും) മുത‌ല്‍ ഉമ്മ‌ക്കു ആലോച‌ന‌ക‌ള്‍ വ‌ന്നുതുട‌ങ്ങി. ര‌ണ്ട് മ‌ക്ക‌ളെ കെട്ടിപ്പിടിച്ച് ആ അമ്മ‌ കുറെ നാള്‍ ക‌ര‌ഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങ‌ള‌മാരുടെ ഭാര്യ‌മാര്‍ സ‌മ്മ‌തിക്കുമോ? ഉപ്പാപ്പ‌ എത്ര‌നാളുണ്ടാകും? എല്ലാവ‌രും സ‌മ്മ‌ര്‍ദ്ദം ചെലുത്തി അവ‌ര്‍ സ‌മ്മ‌തിച്ചു. ക‌ല്യാണ‌വും ന‌ട‌ന്നു. പ‌ക്ഷെ പുതിയാപ്ല‌ക്കു നൂറുവിന്‍റെ ഉമ്മ‌യെ മ‌തി.നൂറുവിനേയും അവ‌ന്‍റെ അനിയ‌ത്തിയേയും വേണ്ട‌.നൂറുവിന്‍റെ ഉമ്മ‌ കാലുപിടിച്ച‌പേക്ഷിച്ചു. അയാള്‍ സ‌മ്മ‌തിച്ചില്ല‌. അങ്ങിനെയാണ് നൂറുവിനേയും അനിയ‌ത്തിയേയും ഉപ്പാപ്പ‌ വ‌ള‌ര്‍ത്തുന്ന‌ത്. പ‌ക്ഷെ പുതിയ‌ മാപ്പിള‌ക്കു ആദ്യ‌ത്തെ കെട്ടില്‍ മ‌ക്ക‌ളുണ്ട്. അവ‌രെ നൂറുവിന്‍റെ ഉമ്മ‌ പൊന്നുപോലെ നോക്ക‌ണ‌മ‌ത്രെ. ഒരു സ്ത്രീയുടെ ക്രൂര‌മായ‌ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ‌ അങ്ങിനെ അവ‌രുടെ മ‌ക്ക‌ളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പ‌ക‌യോടെ നൂറു വ‌ള‌ര്‍ന്നു. അവ‍ന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മ‌റ്റോ ആയിരുന്നു. തെമ്മാടിയായ‌വ‌ന്‍ വ‌ള‌ര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല‌. ഞാനും നാടുവിട്ട‌ല്ലോ.

ഞാന്‍ ഈ അമ്മ‌ദിനം ഓര്‍ത്ത‌തേയില്ല‌. ഇന്നു ഞായ‌റാഴ്ച‌ കുറ‌ച്ചു മീന്‍ വാങ്ങുന്ന‌തിനുവേണ്ടി ഷോപ്പേസ് ഡ‌ഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിട‌ന്നാണ് മീന്‍ വാങ്ങുന്ന‌ത്. നിങ്ങ‌ള്‍ ഉദ്ദേശിക്കുന്ന‌തുപോലെ പിട‌ക്കുന്ന‌ മീനൊന്നുമ‌ല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസ‌ന്‍ ആക്കി ടിന്നിലാക്കിയ‌ മീന്‍. വില‌കുറ‌ഞ്ഞ‌ ഒരിന‌മാണ് ഞാന്‍ വാങ്ങുന്ന‌ത്. ന‌മ്മുടെ ട്യൂണ‌പോലിരിക്കും. ഒരു രുചിയുമില്ല‌. ക‌റിവെച്ചാല്‍ ച‌കിരിനാരു പോലിരിക്കും.എങ്കിലും ക‌ഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും ന‌ല്ല‌ വില‌വ‌രും 213 ഗ്രാമിനു ന‌മ്മുടെ 160 രൂപ‌ വ‌രും , മൂന്ന‌ര‌ ഡോള‌ര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലി‍ല് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലി‍ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.

ആ ക‌ട‌യില്‍ ഇന്നു പ‌തിവില്ലാത്ത‌ തിര‌ക്കുണ്ടായിരുന്നു. എല്ലാവ‌രും അമ്മ‌മാര്‍ക്കു കൊടുക്കുവാനുള്ള‌ ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. ന‌ല്ല‌ വ‌രിക‌ള്‍ വായിക്കുന്ന‌ത് ഞാന്‍ കാണുന്നു. അമ്മ‌യ്ക്കു പ‌ക‌ര‌മായ‌ ഏത് വരി! എങ്കിലും. എല്ലാവ‌രും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മ‌യില്ലാത്ത‌ ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മ‌ധുസൂദ‌ന‌ന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:

"എങ്കിലും അമ്മ‌ ഒരോ൪മ്മ‌യായ്
ആദിമ‌സംഗീത‌മായ് വ‌ന്നു മൂളുന്നിട‌ക്കിടെ."

Retail Brand 51 %- A new way for selling India

Eveyday , when I go for job, I look at the Wal Mart mega shopping empire here at my place and get shocked to understand that this Bheeman is going to replace our corner shops and small small village shops.
The bad joke is our own people , as Wal Mart logo says" Our People Make the Difference," will make charts and reports of "margins" and "profits" if we shop at Wal Mart.Wal Mart sells all goods, 90 % of all goods if not 100 %, that are made in China sweat- shops. Nothing is made in Canada or US; absolutely nothing. So, if Wal Mart India can import items from China, Korea, Taiwan, Bengladesh and other low-waged countries, and fill their shelves,it is not the shops alone that are going to be closed but many of our manufacturing and small scale industires.
Last month I was admitted in a hospital with asthma caused by icy wind and low temperature. When they discharged me I came out of the hospital and looked everywhere for a hot tea or coffee. The compound of the hospital is virtually empty. No 'insan.'No 'pettikkada', no milk booth, no tea stalls, no 'kanji' shop; nothing. I was standing there shivering, and I cursed this system for not allowing small people to do their business for the common people like me. I called a taxi, went to a Sub Way, a US food chain like Wal Mart ,and had to have a berger and a root beer. They don't issue licence for small entrepreners. Only Wal Mart. Only Home Depot. Only Sub Way. Only Tims. Only Second Cups.Only Shoppers Drug Marts....
Our politicians always get their share. No democratic protests work.People need new ways of protests.Democratic protest is a failure in India because democratically elected MPs and MLAs and politicians are the lobbyists for multinational and big corporations and, did you notice, all political parties talk always about "developments",big bridges, 45- metre roads and big big projects-means big money for them for generations and rule of dynasty in a democracy.They fix retirement age for everything, for everybody, not for them. These "kadalkkizhavanmaar" rule our contry and play with our destinies.
Eveyday , when I go for job, I look at the Wal Mart mega shopping empire here at my place and get shocked to understand that this Bheeman is going to replace our corner shops and small small village shops.The bad joke is our own people will make charts and reports of "margins" and "profits" if we shop at Wal Mart.Wal Mart sells all goods, 90 % of all goods, that are made in China sweat- shops. Nothing is made in Canada or US; absolutely nothing. So, if Wal Mart India can import items from China, Korea, Taiwan, Bengladesh and other low-waged countries, and fill their shelves,it is not the shops alone that are going to be closed but many of our manufacturing and small scale industires. The Fucking politicians always get their share. No democratic protests work.People need to device new ways of protests. Democratic protest is a failure in India because democratically elected MPs and MLAs and politicians are the lobbyists for MNCs and, did you notice, all political parties talk always about big bridges, 45- metre roads and big big projects-means big money for them for generations and rule of dynasty in a democracy.

Sunday, November 20, 2011

elmadi

This strip-ad is a fashion here, a copy cat of US sex revolution, a cultural waste churned out from the streets of Las Vegas sex entertainment industry.What Elmadi desires for Egypt is not a democratic Arab Spring, not education for women, equal status, or equal right to work, but this garbage revolution, an Egypt of unrestrained sexual fantasy.

Sunday, October 16, 2011

സൌഹൃദങ്ങള്‍ കാഴ്ചയ്ക്കൊരുക്കിവയ്ക്കാവുന്ന അലങ്കാര മത്സ്യങ്ങളാണ്.കാണാം, കളിപറയാം, വിരസവേളകളില്‍ മടുപ്പുമാറ്റാം,സന്ദര്‍ശകരുടെ പുകയ്ത്തലുകള്‍ കേള്‍ക്കാം,വിളിച്ചുപറഞ്ഞ് സമയം നിശ്ചയിച്ച് ഗൃഹസന്ദര്‍ശ‌നം നടത്താം, വെടിപറയാം, പക്ഷേ, സൂക്ഷിക്കണം, അല്‍പം പ്രാണവായു കുറഞ്ഞാല്‍ ഈ സൌഹൃദത്തിന്‍റെ അലങ്കാരമത്സ്യങ്ങള്‍ ചത്തുമലച്ച് നാമുണ്ടെന്നു വിശ്വസിക്കുന്ന നമ്മുടെ തീവ്രബന്ധങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കും.

Lesson One:
If a man doesn't make new acquaintances as he advances through his life, he will soon find himself alone.


Sunday, October 9, 2011

When there is no place to go, there is rest. There is peace.
For a long time it had seemed to me that life was about to begin- real life. But there was always some obstacles in the way. Something to be got through first, some unfinished things, clean ups, some undone responsibilities. I wait and spend days for preparing for the real life to begin. Now I stand before my death. I told Death , wait a minute, so far I was clearing the mess, the obstacles of my life, give me sometime to live my real life. But Death tells me that those obstacles were my life!
My God! My late realisation!

Tuesday, October 4, 2011

പത്താംതരം മലയാള പാഠാവലിയിലെ അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന പാഠത്തിനനുബന്ധമായി തയ്യാറാക്കിയ ലേഖനം.
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം-
ആധുനിക യുദ്ധപര്‍വ്വം-
തുടരുന്ന വിഭവയുദ്ധങ്ങള്.‍
ഭാഗം രണ്ട്

മതവും കോര്‍പ്പറേറ്റുകളും
അപ്പോള്‍ യുദ്ധം നാമൊക്കെ വിശ്വസിക്കുന്നതുപോലെ ആര്‍ക്കും ഉപകാരമില്ലാത്ത ഒരു കളിയല്ല. ഒരു അഞ്ഞൂറു കൊല്ലത്തെ യുദ്ധം മാത്രം പരിശോധിച്ചാലറിയാം ലോകത്ത് നിലവില്‍ നിന്ന എല്ലാ ഗ്രാമീണ വ്യവസ്ഥിതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ട് യുദ്ധം യുദ്ധക്കൊതിയന്മാരുടെ നാഗരികത വളര്‍ത്തി. പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ലോകജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ യുദ്ധം തകര്‍ത്തു. യുദ്ധക്കൊതിയന്മാരുടെ സംസ്കാരം അടിച്ചേല്‍പ്പിച്ചു. മതം യുദ്ധത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി. യുദ്ധം നടന്ന രാഷ്ട്രങ്ങളിലെല്ലാം യുദ്ധ‌ത്തിന്റെ കൂടെ മതവും ചേര്‍ന്ന് യുദ്ധത്തില്‍ അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. ക്രിസ്തുമ‌തം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയത് 500 കൊല്ലത്തെ കോളനിവാഴ്ചക്കാരുടെ യുദ്ധം കൊണ്ടുകൂടിയായിരുന്നുവല്ലോ. ഗസ്നിയും ഗോറിയും പടയോട്ടം നടത്തി ക്ഷേത്രങ്ങള്‍കൊള്ളയടിക്കുക മാത്രമായിരുന്നില്ല ചെയ്തത്, അവര്‍ ഭീകരത സൃഷ്ടിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തി അവരുടെ മതം വലുതാക്കി. എത്രയെത്ര ക്രൂരതകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
പിഴുതെറിയപ്പെടുന്ന ജനത, സംസ്കാരങ്ങള്‍
19 നൂറ്റാണ്ടില് ബിട്ടീഷ് സാമ്പ്രാജ്യത്വം ലോകത്തിലെ മൂന്നിലൊന്ന് ജനതയെ കൈവശപ്പെടുത്തി അടിമകളാക്കിയതാക്കിയത് നമ്മള്‍ക്കറിയാം. വ്യവസായ വിപ്ലവത്തിന്റെ സാമ്പത്തിക മസിലുകള് ഉപയോഗിച്ച് ശക്തിയില്ലാത്ത രാഷ്ടങ്ങളെ അവര് കീഴടക്കി. യൂറോപ്പിലെ മറ്റു രാഷ്ടങ്ങളും അവരെക്കൊണ്ട് കഴിയുന്നതുപോലെ ഇത് തുടര്‍ന്നു.
സാമ്പ്രാജ്യത്വ നിര്‍മ്മാണ ഘട്ടത്തില്‍ വൈകിയെത്തിയ, 100 കൊല്ലം മുമ്പ് നടന്ന സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിലൂടെ ആധിപത്യമുറപ്പിച്ച അമേരിക്ക സാമ്പ്രാജ്യത്വ വേല തുടര്‍ന്നു. കരീബിയന്‍ കടലുകളില്‍ അവര്‍ കപ്പലോടിച്ചു, സ്വന്തം തടാകം പോലെ. പസഫിക് ദീപസമൂഹങ്ങള്‍ കീഴടക്കി.‍സ്പാനിയാഡുകള്‍ കയ്യടക്കിവച്ചിരുന്ന രാഷ്ടമായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഭാരതത്തെപ്പോലെ അതിമഹത്തായ സംസ്കാരമുള്ള, മായന്‍ സംസ്കാരമുള്ള, രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. പോപ്പിന്റെ അനുവാദത്തോടെ സ്പാനിയാഡുകള്‍ അവരെ അടിമകളാക്കി. ഇന്ന് അവര്‍ക്ക് അവരുടെ പൂര്‍വ്വമത‌മറിയില്ല. എല്ലാവരും പോപ്പിന്റെ മതക്കാരാണ്. അവരുടെ ഭാഷയറിയില്ല, അവര്‍ സംസാരിക്കുന്നത് കോളനിവാഴ്ച‌ക്കാരുടെ ഭാഷയാണ്, സ്പാനിഷ്. ഞാന്‍ ഇവരുടെയെല്ലാം കൂടെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കുവാന്‍ എനിക്ക് കഴിയുന്നു.ഒന്നാം ലോകമഹായുദ്ധം പരസ്പരം ശത്രുക്കളായി മാറിയ കോളനിമുതലാളിമാരുടെ യുദ്ധമായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഭീമന്‍ യന്ത്രങ്ങള്‍ രാവും പകലും കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തിലെ റോ മറ്റീരിയലുകള്‍, അസംസ്കൃതവസ്തുക്കള്‍, തികയാതായി. ഇതിനായി ലോകത്തിലെ വിഭവസമ്പന്ന രാഷ്ടങ്ങളിലേക്ക് അവര്‍ കപ്പലോടിച്ചു. അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കൊള്ളയടിക്കുവാന്‍. എല്ലാ കോളനിമുതലാളിമാരും ഇതിനുവേണ്ടി പോരടിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ വളരെ രഹസ്യമായി, അവര്‍ പിന്നീട് നാസീ ഭീകരനെന്ന് മുദ്രകുത്തിയ ഹിറ്റ് ലറെ തുണച്ചു. പിന്നീട് ഹിറ്റ് ലറുടെ ജര്‍മ്മനി വന്‍ശക്തിയായി വളര്‍ന്നപ്പോള്‍ യുദ്ധം ഹിറ്റ് ലര്‍ക്കെതിരെയായി. വിഭവങ്ങള്‍ കൊള്ളയടിച്ച കോളനിമുതലാളിമാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റെടുക്കുന്നതിന് കമ്പോളങ്ങള്‍ പിടിക്കേണ്ടിവന്നു.
ഒന്നാം ലോകമഹായുദ്ധം കോളനിമുതലാളിമാരുടെ സാമ്പ്രാജ്യത്ത്വകൊലവിളിയായിരുന്നു. ആ വിജയോന്മാദത്തില്‍ രാജ്യങ്ങള്‍ മുറിഞ്ഞുവീണു. വിഭവമൂറ്റുന്നതിനു അനുകൂല ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഇന്നും വിഭവയുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്നാലും അവ‌ര്‍ തീവ‌ണ്ടിയോടിച്ചുവ‌ല്ലോ!
യുദ്ധവും പ്രകൃതിവിഭവങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി നമ്മുടെ നാട്ടില്‍ വന്നു.1600 മുതല്‍ 1947 വരെ ബ്രിട്ടീഷ് സാമ്പ്രാജ്യത്വം നമ്മുടെ നാട് നിരങ്ങി. നമ്മെ അടിമകളാക്കി. പഴശ്ശിരാജ സിനിമ കണ്ടുവല്ലോ. വീരപഴശ്ശിയെ അദ്ദേഹത്തിന്റെ രാജ്യത്ത് വന്ന് വെള്ളക്കഴുവേറികള് തൂക്കിലേറ്റിയതെന്തിനു്?സഹിക്കുവാന് കഴിയുമോ. അപ്പോഴും വെള്ളക്കാരനെ വാഴ്ത്തുന്ന കുറെ ശവംതീനികള് നമ്മുടെ നാട്ടിലുണ്ടായിരുന്നു. വെള്ളക്കാര്‍ തീവണ്ടിയോടിച്ചത്രേ. അവര്‍ നമ്മുടെ രാജ്യത്തുനിന്നും കടത്തിയ കൊള്ളയുടെ ചെറിയ വിവരണങ്ങള്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും വിവരിക്കുന്നത് വായിക്കുമ്പോള്‍ നാം അമ്പരന്നുപോകുന്നു.
തുടരുന്ന വിഭവയുദ്ധങ്ങള്‍
ഐന്‍സ്റ്റൈന്‍ പറയുകയുണ്ടായി, മൂന്നാം ലോക യുദ്ധത്തില്- അതുണ്ടായാല്- എന്തുതരം ആയുധങ്ങളെടുത്താണ് പോരാടുകയെന്നെനിക്കറിയില്ല. പക്ഷെ നാലാം ലോക യുദ്ധത്തില് അതെന്തായിരിക്കുമെന്ന് എനിക്കറിയാം - കല്ലുകളും എല്ലുകളും. മൂന്നാം ലോകയുദ്ധത്തിലെ ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ആണവായുധമുപയോഗിക്കാതെ തന്നെ ഒരു മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കി എന്നു നാമാശ്വസിച്ചുകൊണ്ടിരിക്കുമ്പോഴും 1965 നും 1999 നുമിടക്ക് 73 സിവില്‍ വാറുകള്‍ നടന്നിട്ടുണ്ട്. എല്ലാം വിഭവയുദ്ധങ്ങള്‍. എണ്ണയുദ്ധങ്ങള്‍ .ഡയമണ്ട് യുദ്ധങ്ങള്‍. കോപ്പര്‍ യുദ്ധങ്ങള്‍. ധാതുലവണങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍. വിനോദമേഖലകള്‍ കീഴടക്കുവാനുള്ള യുദ്ധങ്ങള്‍. കപ്പല്‍ ചാലുകള്‍ പിടിച്ചടക്കി കപ്പലോട്ടമുതലാളിമാര്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍. വാള്‍സ്ട്രീറ്റ് മുതലാളിമാര്‍ക്ക് പണവ്യാപാരത്തിനും പലിശ വ്യവസായത്തിനുമാവശ്യമായ യുദ്ധങ്ങള്‍. എന്തിനു പഴയുദ്ധം പോലും ( പഴയ യുദ്ധമല്ല) അമേരിക്ക നടത്തിയിട്ടുണ്ട്. ഏത്തപ്പഴവും റോബസ്റ്റയുമൊക്കെ ടോപ്പിക്കല്‍ ഫ്രൂട്ടുകളാണ്. തണുപ്പ് രാജ്യമായ അമേരിക്കയിലോ കാനഡയിലോ ഇതു വളരില്ല. ഒരു പഴം പോലും ഉല്‍പ്പാദിപ്പിക്കാത്ത അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയാണ് ലോകത്തിലെ പഴവ്യാപാരത്തിന്റെ 52 ശതമാനവും നിയന്ത്രിക്കുന്നത്. ഈ ബഹുരാഷ്ടകുത്തക ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങളെപ്പോലും അട്ടിമറിച്ചിട്ടുണ്ട്.നമ്മുടെ നാട് പോലെ ബഹുവിളകള്‍ വിളയുന്ന ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളെ ഏകവിളത്തോട്ടമാക്കി. സെന്‍ട്രല്‍ അമേരിക്കയിലെ പല രാജ്യങ്ങളേയും ബനാന റിപ്പബ്ലിക്കുകളാക്കി. കേരളത്തില്‍ ഒരു തന്ത്രിയുടെ മകനുണ്ടല്ലോ, പേരെനിക്കോ൪മ്മയില്ല (രാഹുല്?)അയാളുടെ ഒരു പ്രസംഗം ഞാന്‍മുമ്പ് കേട്ടിരുന്നു. രാമായണകഥകള്‍ അതേപടി നിലനില്ക്കുന്ന, അതിനെ ആദരിക്കുന്ന ഒരു രാഷ്ടമുണ്ട് ഇന്തോനേഷ്യ. എയര്‍ ഇന്ത്യ എന്നു നാം ഭാരതീയര്‍ ദാസ്യത്തോടെ വിളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ടമായ ഇന്തോനേഷ്യക്കാര്‍ അതിനെ ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. രാമായണത്തിലെ എല്ലാ ബിംബങ്ങളും അതേ പടി അവര്‍ നിലനിര്‍ത്തുന്നു. സാംസ്കാരിക അടയാളമായി നിലനിര്‍ത്തുന്നു. മുഹമ്മദ് രാമ എന്നു പേരുള്ള പലപേരുകാരുപോലുമവിടെ ധാരാളമുണ്ടെന്നയാള്‍ എഴുതിയിരുന്നു.
നമ്മുടെ അഖണ്ഡഭാരതത്തിന്റെ ഭാഗമായ ഇന്തോനേഷ്യ, മലേഷ്യ എന്നിവ‌ മനോഹരമായ രാഷ്ടങ്ങളാണ്. പല വിളകള്‍ വിളയുന്ന ഭൂമി. അവിടുത്തെ വിളകള്‍ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് പാമോയില്‍ ലോബികള്‍ വേള്‍ഡ്ബാങ്ക് ഫണ്ടോടുകൂടി ഇന്തോനേഷ്യ മുഴുവനും എണ്ണപ്പനയുടെ വിളഭൂമിയാക്കി. പാമോയില്‍ കമ്പനികള്‍ ലോകം മുഴുവനും പാമോയില്‍ വിറ്റു. കേരളത്തിലെ കേരകര്‍ഷകരെ നശിപ്പിച്ചുകൊണ്ട്, ആയിരക്കണക്കിനു കൊല്ലങ്ങളായി നാമുപയോഗിച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയില്‍ പെട്ടെന്നൊരു ദിവസം മാരകമായ കൊളസ്റ്റോള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച്, പാമോയില്‍ കുത്തകള്‍ കേരളത്തിലേക്കും പനയെണ്ണയൊഴുക്കി."ചാത്ര"ത്തിന്റെ പേരില്‍ ആരെന്തുപറഞ്ഞാലും തൊള്ളതൊടാതെവിഴുങ്ങുന്ന മലയാളികള്‍ അടുക്കളയില്‍നിന്നും വെളിച്ചെണ്ണയെ പുറത്താക്കി.പാമോയില്‍ വാങ്ങുവാനായി പാമോയില്‍ കമ്പനികള്‍ കമ്മീഷനുകള്‍ നല്കി. മുസ്തഫ, കരുണാകരന്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ രണ്ടുകോടി രൂപ ഖജനാവിനു നഷ്ടം വരുത്തിയ കേസ് ഇപ്പോഴും നടക്കുകയാണല്ലോ.
ഒന്നാംലോകമഹായുദ്ധം പണ്ട് യൂറോപ്പിലായിരുന്നുവെങ്കില്‍ ആഫ്രിക്കയുടെ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടേയുള്ളൂ. ഇനി വിഭവങ്ങള്‍ ബാക്കികിടക്കുന്നതവിടെയാണ്. നൈജീരിയ, അംഗോള, കോംഗോ, സുഡാന്‍, ഛാഡ്, ലിബിയ, ബര്‍ണ്ണുണ്ടി, എത്യോപ്യ, സൊമാലിയ, എറിത്രിയ തുടങ്ങിയ രാഷ്ടങ്ങളില്‍ കലാപങ്ങള്‍ നടക്കുകയാണ്. പരസ്പരം കൊല്ലുന്ന ജനങ്ങള്‍. ഭരണകൂടങ്ങളെ സാമ്പ്രാജ്യത്വ ഏജന്റുമാര്‍ വിലയ്ക്കുവാങ്ങുന്നു. വിഭവങ്ങള്‍ കൊള്ളയടിക്കുവാനുള്ള കരാറുകള്‍ വന്‍ കമ്മീഷനുകള്‍ നല്കി വിലയ്ക്ക് വാങ്ങുന്നു. എതിര്‍ക്കുന്ന ജനങ്ങളെ കൊല്ലുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളോട് ഞാനിന്നലെ സംസാരിച്ചു. അയാള്‍ ഒരാഴ്ചയായിട്ടുള്ളു ജോയിന്‍ ചെയ്തിട്ട്. അയാള്‍ ആഫ്രിക്കയിലെ കോംഗോയില്‍ നിന്നുള്ള ഒരു യുദ്ധ അഭയാര്‍ത്ഥിയാണ്. ആ കൊച്ചുരാഷ്ടത്തില്‍ പോലും ആറു രാജ്യങ്ങളുടെ പട്ടാളമുണ്ട്. നൂറുകണക്കിനു റിബല്‍ ഗ്രൂപ്പുകളെ അവര്‍ ആഫ്രിക്കയില്‍ വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നവര്‍ക്ക് പേരുകളുണ്ട്- ടെററിസ്റ്റുകള്‍, റിബലുകള്‍, കമ്മൂണിസ്റ്റ്കള്‍, ദേശവിരുദ്ധര്‍, വികസനവിരുദ്ധര്‍,ജനാധിപത്യ ധ്വംസകര്‍. എല്ലാ ഖനികളും നൂറു കൊല്ലത്തേയ്ക്ക് കോര്‍പ്പറേറ്റുകള്‍ലേലത്തിനെടുത്തിരിക്കുകയാണ്. അംഗോളയില്‍ ജോസഫ് സാവിബി നാലു ബില്യന്‍ ഡോളറിനാണ് അയാളുടെ സ്വന്തം മുതലുപോലെ രാഷ്ടത്തിന്റെ ഡയമണ്ട് ഖനികള്‍ വിറ്റത്. ഒരു ദശലക്ഷം ജനത അംഗോളയില്‍ സിവില്‍ വാറില്‍ മരിച്ചു. അഞ്ചിലൊന്നു കുട്ടികള്‍ അഞ്ചാം വയസ്സ് പൂര്‍ത്തിയാക്കുന്നില്ല. എല്ലാ ഗാന്ധാരിമാരും അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. എല്ലാ വിഭവങ്ങളുണ്ടായിട്ടും ഈ വര്‍ഷം മാത്രം 6.5 ലക്ഷം സൊമാലിയന്‍ കുഞ്ഞുമക്കള്‍ പട്ടിണിയില്‍ മരിക്കും. കൊല്ലുന്നവരും മരിക്കുന്നവരും മുസ്ലിംകള്‍.
ആരുപറഞ്ഞു രണ്ടാം ലോകമഹായുദ്ധത്തോടെ യുദ്ധമവസാനിച്ചുവെന്ന്? യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Saturday, October 1, 2011

Sep 26, 2011അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്
azeezks@gmail.com
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.

ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.

മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.

നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാന‌മാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്ര‌മിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.

Friday, September 30, 2011

My Name is Trista.
I was 3.

Wednesday, September 28, 2011
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്
•ലേഖനം ഡൗണ്‍ലോഡ് ചെയ്യാം പ്രിന്റെടുക്കാം


അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം നമ്മുടെ ബ്ലോഗില് വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.
ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.
മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.
നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാന‌മാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്ര‌മിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.
ലേബലുകള്‍: ലേഖനം
11 അഭിപ്രായ(ങ്ങള്‍):
paranhu paranhu said...
നല്ല വീക്ഷണം
September 26, 2011
shamla said...
യുദ്ധത്തെക്കുറിച്ച് ആധികാരികമായി അസീസ്‌ സാറിനു ഒരു ലേഖനം എഴുതിക്കൂടെ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു. ഞങ്ങളുടെ പഠനപ്രവര്തനങ്ങള്‍ക്ക് ഈ ലേഖനം മുതല്‍ക്കൂട്ടാവും.അന്തര്‍ദേശീയമായ ഒരു കാഴ്ചപ്പാട് സ്വാംശീകരിക്കാന്‍ കുട്ടികളെക്കാള്‍ ഞങ്ങള്‍ക്ക് കഴിയുന്നു ഇതിലൂടെ. അഫ്ഗാന്‍ പശ്ചാത്തലത്തില്‍ രചിച്ച kite runner വായിച്ചതോര്‍ക്കുന്നു.സാര്‍ എഴുതിയത് പോലെ ആക്രമണങ്ങള്‍ രതിലീലകലാകുന്ന കാഴ്ചകള്‍ കുറെ ദിവസം മനസ്സിനെ വേട്ടയാടി.മതത്തിന്റെ മറവില്‍ മനുഷ്യന്‍ ഇത്രയ്ക്കു ക്രൂരനാവുന്നതെന്തിനെന്നു ചിന്തിച്ചുപോയി. തികച്ചും വിജ്ഞാനപ്രദമായ ലേഖനത്തിനു ഒരിക്കല്‍ കൂടി നന്ദി
September 26, 2011
Beena.R. said...
അസ്സിസ് സാറിന്റെ വിശാലമനസ്സ് കേരളക്കരയിലെ മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ആയി വിദ്യാരംഗം ബ്ലോഗിലൂടെ തുറന്നു തന്നതില്‍ ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ!സോഷ്യല്‍ സയന്‍സ്ഉം മലയാളവും ചേര്‍ത്തുവെച്ച ഈ ലേഖനം കുഞ്ഞുങ്ങള്‍ക്ക്‌ ഏറെ പ്രയോജനപ്പെടും.ആശംസകള്‍ !
September 26, 2011
azeez said...
പ്രിയ ബീന ടീച്ചര്‍ , ഇതൊന്നും അസീസിന്‍റെ വിശാലമനസ്കതയല്ല ടീച്ചര്‍. എന്‍റെ ജന്മം കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടണ്ടേ, വെറുതെ ചത്തുപോയിട്ട് കാര്യമുണ്ടോ? പ്രായംകൊണ്ട് കുറെ അനുഭവങ്ങള്‍ കിട്ടി. വിദ്യാരംഗം ബ്ലോഗിന്‍റെ ഔദാര്യം കൊണ്ട് അത് പങ്കുവയ്ക്കുവാന്‍ ഒരു അവസരം കിട്ടുന്നു. ചിലത് ചിലര്‍ക്കിഷ്ടപ്പെടാം, ചിലര്‍ക്ക് നീരസമുണ്ടാക്കാം .ചില കുട്ടികള്‍ക്ക് അതൊരനുഭവമായാല്‍ സന്തോഷം. ജാതിമതകുടുസ്സുചിന്തകള്‍ക്ക് അടിമപ്പെടാതെ എല്ലാവരും ഈശ്വരവിശ്വാസത്തോടെ പരസ്പരം സ്നേഹിച്ചു സമൂഹത്തിനു നന്മ ചെയ്ത് ജീവിക്കുന്ന ഒരു ലോകം നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു.
September 26, 2011
ലീമ വി. കെ. said...
അസീസ് സാറിന്റെ ലേഖനം വായിച്ചു.എനിക്ക് പുതിയ അറിവുകള്‍ പകര്‍ന്നുതരാന്‍ കഴിഞ്ഞ ഒരു ലേഖനമായിരുന്നു.
'രതിയായ് മാറുന്ന കൊല' തുടങ്ങിയവയൊക്കെ പുതിയ അറിവായിരുന്നു.വളരെ നന്ദി സാര്‍.
September 26, 2011
Sreekumar Elanji said...
എങ്ങനെ ഈ സന്തോഷം പ്രകടിപ്പിക്കും എന്നറിയാതെ വിഷമിക്കകയാണു് അസീസിക്കാ..
നല്ല നിരീക്ഷണം.
ഏറെ പ്രയോജനപ്രദം.
സ്കളില്‍ഈയാഴ്ച സ്പോര്‍ട്ട്സ്.പിന്നെ കലോത്സവം...
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം ഇതു്.
ഹരിശ്രീസുഹൃത്തുക്കളുമായി പങ്കുവെക്കട്ടെ സര്‍...
പറയൂ....
September 26, 2011
സാബിദ മുഹമ്മദ്‌ റാഫി said...
മനുഷ്യ വംശ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധത്തിന്. കാട്ടുവാസിയായിരുന്നപ്പോള്‍ നിലനില്പിന് വേണ്ടിയും ; കാടു പിന്നെ നാടും വീടുമായപ്പോള്‍... ആവശ്യങ്ങള്‍ അത്യാഗ്രഹങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വഴി മാറിയപ്പോള്‍.. യുദ്ധങ്ങള്‍ ഉണ്ടായി .എന്നും എവിടെയും മണ്ണിനു വേണ്ടിയും പെണ്ണിന് വേണ്ടിയും നാം യുദ്ധം ചെയ്തു .എല്ലാറ്റിനും ന്യായീകരണമായി സാഹിത്യത്തിലും യുദ്ധം ചെയ്യുന്ന ,ചെയ്യിക്കുന്ന ദേവന്മാരെയും നാം സൃഷ്ടിച്ചു .ഒടുവില്‍ ഓരോ യുദ്ധവും അനാഥമാക്കുന്ന വിധവകളെയും കുഞ്ഞുങ്ങളെയുമോര്‍ത്തു നാം തന്നെ വിലാപ കാവ്യങ്ങള്‍ എഴുതുന്നു. അകത്തും പുറത്തും നടക്കുന്ന ഓരോ യുദ്ധവും അനാഥമാക്കുന്നത് നമ്മളെ തന്നെയാണെന്നുള്ള തിരിച്ചറിവ് എന്നെങ്കിലും മനുഷ്യനുണ്ടാകുമോ..?
ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം അശാന്തിപര്‍വ്വങ്ങള്‍ മാത്രമാകുമ്പോള്‍ നമുക്ക് പ്രത്യാശിക്കാന്‍ എന്തുണ്ട് ബാക്കി ...?
September 26, 2011
azeez said...
Sure, SreeKumar sir, you can always.And, thanks for caring me.
September 27, 2011
രജി said...
അശാന്തിപര്‍വങ്ങള്‍ക്കപ്പുറം എന്തായിരിക്കും എന്ന് ഞാന്‍ എന്റെ കുട്ടികളോടു ചോദിച്ചു. അപ്പോള്‍ ഹരികൃഷ്ണന്‍ പറഞ്ഞു-'അതിനെക്കാള്‍ പല മടങ്ങു വര്‍ദ്ധിച്ച അശാന്തി' എന്ന്.
അതു തന്നെയാണ് ശരി അല്ലേ സാര്‍. ഇന്നോളമുള്ള യുദ്ധങ്ങളുടെ ചരിത്രം അതുതന്നെയാണല്ലോ പഠിപ്പിക്കുന്നത്. അബ്ദുള്‍ അസീസ് സാറിന്റെ എഴുത്ത് ഇനിയും തുടരണം.
സ്നേഹത്തോടെ
രജികുമാര്‍
September 27, 2011
വില്‍സണ്‍ ചേനപ്പാടി said...
യുദ്ധഭൂമിയിലെ രക്തപങ്കിലമായ യാഥാര്‍ത്ഥ്യങ്ങള്‍ തേടുന്ന ഈ
ലേഖനം കാലികപ്രസക്തമാണ്.അശാന്തിപര്‍വങ്ങള്‍ക്കപ്പുറത്തേയ്ക്ക്
ശാന്തമായി യാത്രചെയ്യുവാന്‍ ഇതുപകരിക്കും.അസീസ് സാറിന്
ഭാവുകങ്ങള്‍
September 27, 2011
E.N. Narayanan said...
സങ്കുചിതമനസ്കരുടെ മനസ്സില്‍ അങ്കുരിക്കുന്ന യുദ്ധത്തിന്റെ വിത്തുകള്‍ !പടര്‍ന്നു പന്തലിച്ചു മഹാവൃക്ഷമായി മാറുന്നു .ചേക്കേറാന്‍ ചില്ലകളില്ലാത്ത കായ് കനികളില്ലാത്ത,തീത്തണലുകള്‍ മാത്രം നല്‍കുന്ന വിഷ വൃക്ഷം!ചേക്കേറാന്‍ ഇടം തേടി പറക്കുന്ന ഒരു പറവയുടെ ചിറകടി സാറിന്റെ ലേഖനത്തില്‍ കേള്‍ക്കുന്നു .അഭിനന്ദനങ്ങള്‍
September 27, 2011

Sunday, September 25, 2011

We party every week.
A lot of drinks, eats and trash talks, till late at night.
Often insultingly or abusively about the persons we meet.
Talk about women,about their body and engage in coitus, though in words.
We enjoy talking others' failures.
We enjoy the tricks we played at them and boast about our intellect's sharpness.
So many hours. Just junk talks.
The partying energises everybody, so it seems.Or I say, stimulate well.
That's the goodness of the partying.
We say we release our stresses.We say we deflate our pent up turbulent emotions.
We believe we are renewed.
We are right . We come silent,sad and go merry. Great.
We all become one.
But we plunge into meloncholy the next day. A steep and rapid fall. It needs a week for a similar, merry day.
At the party there is no room for simple talks. No room for mild loving talks. All exertions. The best exerted, wins.
I fail.Always.
I dream of a day when a small number of people gather lovingly together. With absolute purity and sanctity.No gain talks. No trash.
I don’t think it will work. Nobody has the time.
I think of a day of gathering withtheir hearts not tied to this gain of the world.
I wish if they gather experiencing love of the people , vibrate in the magnetic forces of the divine;all becoming one, the Great Unity.
No room here.This is a party house. A bar. A club.
I wish if we all go inward to the depth of the heart for a moment instead of exerting outward, and witness the eternal bliss of the great creator.
I believe.
A day will come when one enlightened soul will be preferable to thousand other souls.
A few petro-corporates are controlling the energy supply of the whole world.And they have different policy in different countries. The price-fixation is not based on the global market always.Even if it is, they create wars and civil wars to increase or decrease the supply and price of crude.They pay huge commissions and payouts to the corrupt governments. When it was not easy to loot crude from Libya, they sponsored alleged Islamic terrorists, called the event democracy- building and finally placed a puppet govt in Libya.In Angola they did. In Congo they do. We are amazed to read that within 2 weeks of launching a war in Libya ( that is in March), the rebels started selling oil, and Qatar bought their oil. The US and the Western imperialism are terrorising Iran, Venezula,and Latin American countries.They made a coup in Iran in 1953 against Mossadeghgovt who nationalised Iranian oil, and placed a puppet Shaw governement, which was overthrown in 1979 by Khomeni Revolution.During the Cold War they did war to save people from communism. Now they changed communism to terrorism. When they needed crude they supported a Pipeline Democracy, severed Balkan countries and built pipeline without touching Russia and Iran.In Canada where I live, we have to pay $ 1.64 ( about Rs 75) for a small cup of coffee, whereas they give us one litre of petrol for one dollar( Rs 45).

Thursday, September 15, 2011

Germophobia
ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
ജനലിനപ്പുറം പകര്‍ച്ച വ്യാധി പൂത്തുലയുന്നു

ശ്വാസാന്തരങ്ങളില്‍ ശോണ കഫം പുഷ്പിക്കുന്നു
തരുവയെന്തു ഞാന്‍‍ നിനക്ക്
ഉള്ളിലെ പുകമറ വീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ

- മരണ വാര്‍ഡ്, ബാലചന്ദ്രന്‍‍
നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്‍ച്ച വ്യാധിയുടെ ആധി പിടികൂടി യിരിക്കുകയാണ്. ചിലപ്പോള്‍‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗ പ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്ന് പോകും.
ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
പുലര്‍ച്ചെ, തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍‍ ബസ്സ് കാത്തു നില്ക്കുകയാണ്. സുര്യന്‍‍ ഉണരുന്നതെയുള്ളൂ. സമ്മറാണെങ്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്ര ഓര്ത്തു കൊണ്ടു ഞാന്‍ സൂര്യനു നേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാത കിരണങ്ങള്‍‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്റെ പ്രാണനു അത് ഉണര്‍‌വ്വേകുന്നു. പെട്ടെന്ന് എന്നെ ഭയം പിടി കൂടി. ഈ കിരണങ്ങള്‍‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെങ്കിലും മാരക വൈറസുകള്‍ ആകുമോ? എന്റെ ശരീരത്തില്‍ തുളച്ചു കയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്‍സിസ്റ്റുകള്‍. അവ എന്റെ നേരെ മാത്രം പാഞ്ഞടുക്കു ന്നതെന്തിന്? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കൂ. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക?
ഞാന്‍ ഇപ്പോള്‍ വൈറസ് പരനോഇയയുടെ പിടിയിലാണ്. ഏതൊരു ആധുനികനെയും പോലെ.
ഒന്നാം നമ്പര്‍ ബസ്സില്‍ കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണത്‌. യാത്രക്കാര്‍ ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്‍ദാര്‍ജി കളുമുണ്ട്. ഉരുള ക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "Good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ് ഡ്രൈവര്‍ അഭിവാദ്യം ചെയ്യുകയാണ്. ഇറങ്ങാന്‍ നേരം “have a nice day” എന്നും “good eve / goodnight” എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന്‌ ഞാന്‍ സംശയിക്കാറുണ്ട്. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതു കൊണ്ട് ബസ്സിലാണ് പലരുടെയും പ്രാതല്‍. ചിക്കെന്‍ സാന്‍ഡ്‌വിച്ചും പോപ്പുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം. നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍ എന്നെങ്കിലും ആയിരിക്കും. ഡിസ്‌പ്ലേ ഷെല്‍‌ഫില്‍ നിന്നെടുത്തു മൈക്രോവേവ് ചെയ്തു 'ഫ്രഷ്' ആയി നമുക്ക് തരുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചു കൊണ്ടിരിക്കും. 60 - 70 കഴിഞ്ഞ പുരുഷന്മാര്‍ പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നത് കാണാം - Sudoku. അല്‍ഷെമിര്സ് എന്ന പ്രജ്ഞ നഷ്‌ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പു വരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.
വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ട്. പുരുഷന്‍മാര്‍ പൊതുവേ ഹൊറൊര്‍ പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്കു നേര്‍ കടന്നു വരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചു കൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക? രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എലൂര്‍ ലെന്‍‌ഡിംഗ് ലൈബ്രറിയില്‍ നാലു അലമാര നിറയെ ഇരിക്കുന്ന Mills and Boons ഞാന്‍ ഓര്ത്തു പോയി. പക്ഷെ ഇത് കാനഡ ആയതു കൊണ്ടു കുറച്ചു കൂടി കൊഴുപ്പും എരിയുമുണ്ട്. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.
65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളത്. മക്കളോ കൊച്ചു മക്കളോ അടുത്തില്ലാത്തതു കൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍ അനുഭവിക്കുന്നത്. നാം ചെയ്യുന്നത് പോലെ ഓം ത്രയംബകം എന്ന മഹാ മൃത്യും‌ജയ മന്ത്രം ചൊല്ലി ആത്മാവിന്റെ കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്. എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതു പോലെ കൌണ്സിലര്‍ സന്ദര്ശനങ്ങളുമുണ്ട്. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്ദ്ദേശിക്കുന്നു. HRT എന്ന Hormone Replacement Therapy ചെയ്താല്‍ രണ്ടാം യൌവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്‍ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതു കൊണ്ട് അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്കുന്നു. വെപ്പു പല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍ മനോഹരമായതു കൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.
Germophobia


ബസ്സിപ്പോള്‍ downtown കഴിഞ്ഞു. "ശ്ശ്" ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍ചീഫ് എടുത്തു അവള്‍ മുഖം തുടച്ചു. വീണ്ടും വീണ്ടും അവള്‍ തുമ്മി ക്കൊണ്ടിരി ക്കുകയാണ്. അവള്‍ നല്ല മര്യാദയുള്ള പെണ്കുട്ടിയാണ്. തുമ്മല്‍ മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ് എടുത്തു വായും മുക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലം പിടിച്ചു ഒരു ചെറിയ “ശ് ” ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍ മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്ന് ചിത്ര സഹിതം അതില്‍ വിവരിക്കുന്നു. fightflu.ca. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറും അതിലുണ്ട് - 1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്ന നൂറു കിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചു കൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെ ഓര്‍ത്ത് അയാള്‍ ഞെട്ടുകയാണ്.
ജര്‍മൊഫോബിയ എന്ന അണു ഭയം ഞങ്ങളെ കീഴടക്കി കഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്‍റ്റി സെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്. തുമ്മലും ചുമയും പനിയും നീരിളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോ ടെററിസ്റ്റിനെ എന്ന പോലെ എന്തു കൊണ്ടാണ് സമൂഹം കാണുന്നത്?
കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹു രാഷ്ട്ര മരുന്ന് ഭീമന്‍ Pfizer ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥ നാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക യാണെങ്കില്‍ ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത് ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂ നില്ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെ പ്പോലെ. നിങ്ങള്‍ കുത്തി വെയ്‌പ്പ് എടുക്കുക. ഇനി ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വന്നില്ലെങ്കിലും പ്രശ്നമുണ്ട്. ഏഷ്യയിലുള്ള ഫ്ലു പിടിച്ച ഒരു സ്ത്രീ വിമാനം കയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലു രോഗം നല്‍‌കുന്നു. എയര്‍‌പോര്‍ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലു പിടിക്കുന്നു. ഫ്ലു രോഗം പിടികൂടാ തിരിക്കുന്നവര്‍ ആരെന്നു നിങ്ങള്‍ക്കറിയാം. ഫ്ലു ഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.


വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാം ലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധ വിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30 കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍, പാമ്പെണ്ണക്കാര്‍. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh, you from India, is it really like this?" സ്ലംഡോഗ് കണ്ടതിനു ശേഷം അവര്‍ ചോദിക്കുന്നു.
രണ്ടു ദിവസം മുമ്പ് കാല്‍‌ഗറി ഹെറാള്‍ഡ് എന്ന പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടം വീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയം വച്ചത്രേ. ഈ വാര്‍ത്ത മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്റെ നാട്ടില്‍ മാത്രമല്ല. സങ്കടം വന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു: എന്തു കൊണ്ടാണ് ഒരു കര്‍ത്താവ് ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാ മറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം.
ഫ്ലു നേരിടുന്നതിനു ഗവണ്മെന്‍റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ടി.വി.യിലൂടെ നിര്‍ദ്ദേശം കൊടുത്തു കൊണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകട മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു : സ്കൂളുകള്‍ ചുമ വിമുക്ത മാക്കുന്നതിനു PTA കൂടുന്നു. സ്കൂളില്‍ ഒരു കാരണ വശാലും ചുമ വച്ചു പൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെങ്കിലും എത്തിയാല്‍, മഞ്ഞാണോ മഴയാണോ എന്നു നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍ ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍കി അവരെ വിടും. ഫ്ലു ഉണ്ടെങ്കിലോ, ഒരു അണു ഭീകരനെ എന്ന പോലെ അണു വിമുക്ത വാഹനത്തില്‍ അടച്ചു പൂട്ടി വീട്ടില്‍ എത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്‍ഡ് ഹുഘെസ്മാര്‍
നിങ്ങള്‍ Howard Hughes നെ ക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മ്മാതാവും നല്ല സംവിധായകനും ആയിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈ കൊടുക്കില്ല. വാതില്‍ പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട് മുറിയില്‍ നാലു മാസക്കാലം അയാള്‍ കഴിച്ചു കൂട്ടി. ചോക്ലേറ്റ് ബാറും പാലും മാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍സ് കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughes മാര്‍. എല്ലാവരും തന്നെ പിടി കൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്നു ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളില്‍, എലിവേറ്ററുകളില്‍, ഓഫീസുകളില്‍ എല്ലായിടത്തും. പാസ്‌വേഡ് അടിച്ചു കൊടുത്താലേ ജോലി സ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറക്കൂ. പക്ഷെ അതിനു മുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.


ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SI യുടെ വീട്ടിലേക്കു വരുന്നു. കാളിംഗ് ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്‌ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടു കൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നത്. വാഷ് റൂമില്‍ കയറിയാല്‍ ഫ്ലഷ് ചെയ്യുന്നതിന് കാല്‍ വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന്‍ ഷോള്‍ഡര്‍ കൊണ്ടു ഡോര്‍ തള്ളി തുറക്കുന്നു.

പ്രശ്നങ്ങളാണ്. അണു കടിയേല്‍ക്കാതെ ബസ്സില്‍ എങ്ങിനെ കയറും? എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്? ബാങ്കിലെ പണ മെഷീനില്‍ നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍ത്തുന്നത്? വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ?
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ? കാല്‍ വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി, നെഞ്ചമര്‍ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ, അതിനി വായുവില്‍ ആയിരിക്കുമോ? അണുക്കളേക്കാള്‍ ഭയാനകമായ അണു ഭയം നമ്മില്‍ നിറച്ചവര്‍ ആരാണ് ?
ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്‍റ്റില്‍ ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തു കൊടുത്തു. 2008 ജൂലൈയില്‍ ഏഴു ദിവസമാണ് അയാള്‍ അവിടെ ജോലി ചെയ്തത്. ഹെല്‍‌ത്ത് പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്ന് കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍ കയറി രണ്ടു പ്രാവശ്യം കൈ കഴുകാതെ അടുക്കളയിലേക്ക് വന്നു കാണുമെന്ന് ഹെല്‍‌ത്തുകാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴു ദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്റിസ് എ പിടി കൂടിയിട്ടുണ്ടാവും.
അടിയന്തിരമായി ഹോട്ടലുകാരും ഹെല്‍‌ത്തുകാരും മീറ്റിംഗ് കൂടി. ഹോട്ടല്‍ മൂന്നു ദിവസത്തേക്ക് ശുദ്ധികരണത്തിനു വേണ്ടി പൂട്ടി. മക് ഡൊണാള്‍ഡിന്റെ ചിലവില്‍ വന്നവര്ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്‍ജെക്ഷനു വേണ്ടി ധാരാളം പേര്‍ വന്നു. ഒന്നു കൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരും മോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരം വര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു. മനുഷ്യരെക്കാള്‍ മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ് ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യ നഗരമായ കൊച്ചിയില്‍ കണ്ട ഒരു തരം പനിയെ അവര്‍ എലിപ്പനി എന്നു പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പ്പൊറേഷന്‍ എലി വേട്ട തുടങ്ങി. കോടി രൂപയുടെ വിഷം വാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതി ചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല് മുറിച്ചു നിന്ന ജേക്കബ് വടക്കാഞ്ചേരിയും ഏഴു പ്രകൃതി ചികിത്സാ പ്രവര്‍ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചു കെട്ടുന്നതി നെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍ കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയം ആക്കുന്നതി നെതിരെയും പ്രതിഷേധിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞു ഗവണ്മെന്‍റ് അറിയിപ്പുണ്ടായി: എലിപ്പനിയുടെ കാരണം എലി മൂത്രമിറ്റിച്ചതു കൊണ്ടല്ല!
അണുക്കളേക്കാള്‍ ഭയാനകമായ ഭയം നമ്മില്‍ കുത്തി വെയ്ക്കുക്കുന്നവര്‍ ആരാണ് ? ചാറ്റല്‍ മഴ കൊള്ളരുതേ, നീരിളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്‌ട്ടമായതെങ്ങിനെ? കോടാനു കോടി വൈറസുകള്‍ നിന്നെ തേടി നടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോ രോഗികള്‍ ആക്കുമ്പോള്‍ ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്‍‌പര്യമെന്ത്?
Part 2:
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും, ആന്‍റ്റിബയോട്ടിക്കില്‍ തിടംവയ്‌ക്കുന്ന സൂപ്പര്‍ബഗ്കളും

Monday, September 5, 2011

രാജവാഴ്ച ഒരിക്കലും ജനാധിപത്യത്തിനു പകരമാവില്ല .ഏറ്റവും മോശമായ ജനാധിപത്യം പോലും ഏറ്റവും നല്ല രാജവാഴ്ചയേക്കാള്‍ നല്ലതാണ് എന്നു പറയുന്നതതുകൊണ്ടാണ്.തീവണ്ടി കൃത്യമായി ഓടിയിട്ടും ഓഫീസുകള്‍ സമയത്തിനു തുറന്നിട്ടും ഇന്ദിരയുടെ കിരാത അടിയന്തിരാവസ്ഥയുട...െ നാളുകളെ ഇന്ത്യന്‍ ജനത ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.രാജഭരണത്തിനെതിര കലാപം രൂപം കൊണ്ട യൂറോപ്പിന്‍റെ ചരിത്രം , റഷ്യയിലെ രാജഭരണചരിത്രം, എവിടത്തേയും രാജഭരണ ചരിത്രം, ഇന്ത്യയിലെ രാജഭരണചരിത്രം,ഇവയൊക്കെ ചരിത്രത്തിലെ ചോരയുടെ ഏടുകളായതുകൊണ്ടാണ് ജനങ്ങള്‍ രാജഭരണത്തെ ചവിട്ടിപ്പുറത്താക്കിയത്.ജനാധിപത്യം നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നില്ല എന്നത് ശരിയാണ്.രാജാധിപത്യവുമായിരുന്നില്ല. പോരാഴ്മകള് ജനങ്ങള്‍ തന്നെ പരിഹരിക്കും. ഉദാ: അന്നാ ഹസാരെ പ്രസ്ഥാനം. ന൪മ്മദാ ബചാവൊ ആന്തോളന്‍,മാവോവാദി കലാപം, അറബ് വസന്തം തുടങ്ങി തുടങ്ങി.. ഭരണകൂടങ്ങളെ ബഹിഷ്കരിക്കുവാനും നല്ലതു തിരഞ്ഞെടുക്കുവാനും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.ചോരപ്പുഴയൊഴുക്കാതെ സൌദി അറേബ്യയില്‍ ഒരു ഭരണമാറ്റം സാദ്ധ്യമാണോ? 42 കൊല്ലമെടുത്തില്ലേ ഗദ്ദാഫിയെ പുറത്താക്കാന്‍.വരാന്‍ പോകുന്നത് ഗദ്ദാഫിയേക്കാള്‍ നല്ല ഭരണമാകാം,അല്ലായിരിക്കാം, പക്ഷേ, ഇതൊന്നും ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിനു ന്യായീകരണമല്ല. അഴിമതി വീരന്മാരാണ് ജനാധിപത്യം നിയന്ത്രിക്കുന്നത് എന്നത് ഞാനും മനസ്സിലാക്കുന്നു.പക്ഷേ, വികസിത ജനാധിപത്യത്തില്‍ അഴിമതി വളരെ വളരെ കുറവാണ്. ഉദാഹരണം ഈ കാനഡ.ഒരു വ്യവസായിക്കു ആനുകൂല്യം ചെയ്തുകൊടുത്തതിന്‍റെ പേരില്‍ മൂന്നു ലക്ഷത്തിന്‍റെ ഒരു അഴിമതി മാത്രമാണ് മല്‍റോണിയുടെ പേരില്‍ ഇവിടെ കേട്ടിട്ടുള്ളത്. ജനാധിപത്യം മാത്രമാണ് വഴി.

Saturday, August 27, 2011

In search of my identity
Every peace-loving Musalman carries this pain in his heart.

I am the only Muslim in my company. Hundreds of my colleagues love me. They love me very sincerely, more than they love each other. They bring chocolates and candies for me, on every now and then, for some reasons like birthdays etc.
One day, on the first day of Norway shooting, a white man , scared, came to me and said. See this mother f****rs started destroying the most peaceful country in the world.
I was sad to hear that. This is the time when a Muslim worries so much. Had I not known to them , I would have concealed my religious identity. I thought, why he had chosen me for this statement. That was not true. He shared his anguish to many. He was very nice. Why did I feel that he is talking about Muslims. He didn’t even mention that Muslims did it. Why did I think that he told me because I am a Muslim? Why a Muslim think like that?
No answer.
After 9/11 all Muslims are going through this fear and pain. We needed more to prove our loyalty and love of nation. More than others.

In our community library, there are thousands of books. I take some books and read. There are 25 or more books about Jihad and Osama Bin Laden. After 9/11 so many new additions come every year. So many white people read these books, they discuss, and they understand. I also wanted to read one of the books.
But I fear. Lending a book from the library and reading it is not a crime. But I fear differently. If something happens in our community, some thing terrorism- related, the police will search my reading history from the community library. If they find me reading a book on Jihad, or a book on Osama, they will interrogate me. Even if an incident happens after 10 years, they have a proof, my reading history , they will ask me on such and such date you have read such and such book. Why did you read a book on Jihad?”. They will ask me, what my name is.
This time I tell my Last Name: KALAPPURAKAL, meaning I had a KALAPPURA back home in India! OK, what is your full name. I say Azeez Kalappurakal. Ok ,what is real full name. Now I say Abdul Azeez Kalappurakal .
This is an Arab name. My illiterate mother who had no idea of 9/11 put my name, meaning “ this boy is a slave of God who is Great. He will one day become GREAT , he will acquire the qualities of greatness .” She learned from Hindu community about Vishnu Das, Ram Das, Mohan Das, and even Yesu das.
Poor mother.
The police immediately call me ABDUL , and ask , why did you read this book on Jihad or Osama? I answer , I can read it by law. I took it from our library. Ok. But, what was your intention? I say, to understand Osama. And about Jihad.
Thank you, ABDUL, they leave.
Now it has become my duty to prove my intention of reading this book!

What can I prove? I sweat.
My entire life now turns a search of my identity!

After Oklohoma Bombing in 1992 by a Christian sect, no Christian was ever doubted. Not to be. After Norway shooting in 2011 by a Christian conservative , no Christian was ever doubted. Not also to be doubted. Germans have a respectful position in the society even after killing 60 lakhs Jews by Germans.
Why me, why me, why me??? I always ask.
I fear to call a Muslim over phone, because later if he is involved in any cases the police can trace the call history and interrogate me. I have no such fear if I call a Manohar, or Michael, even if they are arrested in any cases.

I have a proof: Mine is not their religion. So I am not a terrorist!
Christians preach here in Canada. They distribute hotdogs and breads and request to hold my head to pray in the name of Jesus, the Saviour. They are good people. They help irrespective of our religions. It is deemed a good thing. I line Sundays for their bread and hotdogs. A love-sharing act. They feed the poor, and also save the poor from different paths of "pseudo salvation" to one and only one path of Heaven, that is Jesus, the Savior. Nobody doubts. Nobody cares, too.

If I distribute biriyani and read verses from holy quran , I do not think I get the same respect. Surely, this is a country which gives equal treatment for all religions. I can preach my religion so long as it is not a disturbance to others. But, will I be? Why I doubt unnecessarily, I ask. Why I doubt that the police will question me and ask my intention?

Is it my disease, or disease of every peace-loving Muslims?
Is it a success of Osama Bin Laden, and other terrorists in polarising fearful Muslim minds?
Is it a failure of modern , civilized, democratic nations to save people from fear?
The Jews were the only community to have that fear. Not now, before. I saw a Bengali film Mr and Mrs Iyer. Hindu rioters are searching a bus for Muslims for revenging a communal riot. They try one by one, strip search their identities, ask names. All are afraid. They show their identities- holy thread or holy cross. They declare their names in full with caste names.
Then we see a man weeping inside the bus. He was not a Muslim .Why does he weep? He was a Jew. Why ? Jews ,like Muslims, have circumcised penises . Unfortunately, a circumcised penis is taken as a Muslim symbol , like we did during our 1947 communal riots.
Am I suffering from a Jewish fear ?

Like the Jews suffered during the second World War- never to tell even a Jew that he is a Jew!

Saturday, August 20, 2011

അ= അല്ലാഹ്, സ =സ്ത്രീ

ഇന്നലേയും അവളെക്കാണുവാന്‍ ചെറുക്കന്‍റെ ബാപ്പയും മാമയും വന്നിരുന്നു.
പെണ്ണിന്‍റെ ബാപ്പ പതിവുപോലെ ആദരപൂര്‍വ്വം അവരെ സ്വീകരിച്ചു.
സല്‍‍ക്കാരം കഴിഞ്ഞപ്പോള്‍ ചെറുക്കന്‍റെ ബാപ്പ‌കാര്യത്തിലേക്കു കടന്നു.

അപ്പോള്‍ എന്താ തീരുമാനം?

എന്‍റെ പരമാവധിയാണ് ഞാന്‍ പറഞ്ഞത്? എന്നെക്കൊണ്ട് വേറെ വഴിയില്ല.താഴെയും കുട്ടികളുണ്ട്.‌

നാട്ടുനടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്.എന്‍റെ മകള്‍ക്ക് കൊടുത്തതാണ് ഞാന്‍ പറഞ്ഞത്.ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്.സ്വര്‍ണ്ണം അവള്‍ക്ക് എന്താണുള്ളതെന്നുവച്ചാല്‍ അത് കൊടുത്താല്‍ മതി.

മാമയുടെ നേര്‍ക്ക് തിരിഞ്ഞ്, "ആ ഇബ്രാന്‍റെ മോള്‍ക്ക് അയാള് 200 പവനാണ് കൊടുത്തത് ചെറുക്കന് എന്തുണ്ടായിട്ടാ."
മാമ തലയാട്ടി.

എന്റെ മകന്‍ ഡിഗ്രി കഴിഞ്ഞ്, കമ്പൂട്ടറും കഴിഞ്ഞ ചെറുക്കനാണ്.

എന്‍റെ മകളും അതില്‍ കൂടുതല്‍ പഠിച്ചതാണ്.എമ്മെസ്സി അപ്ലയ്ഡ് കെമിസ്ടിയില്‍ അവള്‍ക്കാണ് ഫസ്റ്റ് റാങ്ക്.പിഎസ്സി ടെസ്റ്റുകളെഴുതിയിട്ടുണ്ട്.ഏതെങ്കിലും കിട്ടും.

അതു പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ തന്നെ പെണ്ണിന് പ്രായം കൂടിനില്‍ക്കുകയാണ്.

പഠിച്ച പെണ്ണു വേണം , ജോലിയില്ലെങ്കിലും ജോലികിട്ടുവാന്‍ സാദ്ധ്യതയുണ്ടാവണം, പക്ഷേ പ്രായം ഇരുപത് കവിയുകയുമരുത് .

അടുക്കളയില്‍ ഒരു തേങ്ങല്‍.ഗ്ലാസ് താഴെ വീണുടഞ്ഞു.

ഉമ്മ മകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.

ഇറങ്ങിപ്പോടാ പട്ടീ എന്നു പറയുവാന്‍ ത്രാണിയില്ലാത്ത ബാപ്പ കെഞ്ചുന്ന മുഖവുമായി അയാളുടെ മുമ്പില്‍.

കാര്‍ സ്റ്റാര്‍ടാവുന്ന ശബ്ദം.

പെണ്‍കുട്ടി ആകാശത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്നു:
അല്ലാഹുവേ ഇനി അടുത്ത ഒരു ജന്മമുണ്ടെങ്കില് ‍ഒരു പട്ടിയായി ജനിച്ചാലും ഒരു പെണ്ണായി ജനിപ്പിക്കരുതേ.
ദൈവം പ്രാര്‍ത്ഥന കേട്ടുവോ!
ഇസ്ലാം മാനവ വിമോചനത്തിന്‍റെ തത്വശാസ്ത്രം എന്ന കാസറ്റ് അടുത്ത വീട്ടില്‍ നിന്നും യുവാവ് ഉറക്കെ കേള്‍പ്പിക്കുന്നു.
ഹിന്ദുമതത്തില്‍ നിന്നും മതം മാറി ഇസ്ലാമിലേക്കു വന്ന പെണ്‍കുട്ടിയെ പര്‍ദ്ദധാരിണികള്‍ അ= അല്ലാഹ്, സ =സ്ത്രീ പഠിപ്പിക്കുന്നു ."സ്തീക്ക് സ്വത്തിന്‍റെ പാതി നീക്കിവച്ചതിലൂടെ സ്ത്രീയെ അല്ലാഹു ആദരിച്ചിരിക്കുന്നു."

Tuesday, August 16, 2011

ബൊന്‍സായ് ജന്മങ്ങള്‍
Dear Sabitha teacher,
I read your poems. All of them.
Trust me, all are very beautiful poems. All gems.
You are a talented poet capable of using words majestically.
I liked your poems because they talk to the heart , are very emotional, and extend far inward.
The main thread of all your poems, as it seems, is that life is very beautiful, dreamy, romantic until we start living. When we live a life it turns unpleasantly coarse at some point of time. We feel a sense of loss. And sometimes we long for things , or persons of our imaginations, or some nostalgic situations of the past.( mayilanchi. mazha, old student, neela virippu etc)
No way.
So our unmanifested imaginations or dreams end up as blank stare through the half-open window to the darkness , sitting inside our own dark chamber of the mind( sisiram)
Or, a dark sigh, a few drops of salty tears, shed unnoticed, and a final wake up to the present life when a phone rings or kid cries.
That's it.
You have narrated with charm the life of coexistence of opposing attitudes and feelings of life.
How you enjoyed once the beauty of rain, how it made you romantic one time, now turned a disturbance and a trouble!
How you dreamed of a woman , all spread, everywhere, now turned a Bonsai, pruned, controlled and left inside a home as a fancy presentation!
Even the shortest poems are sweet and some, humorous (aaraam periodile, achan oru kuuttil)
I enjoyed all your poems.
I felt deeply disturbed when I read " penjanmam". My drop of tears for Bonsai.
I wish you all the best.
Your poems are of good quality and stand up to the standard of good poems.
Hope one day you'll be able to publish them.
My prayers.

Friday, August 12, 2011


Alcohol has already destroyed the younger and older generaions of this Canada and US.Even school boys and girls are not free from it.I have witnessed so many such instances.One is this:It was a weekend.I saw young and old couples, and legal...ly-eligible-boys and girls coming in and out.
I noticed one boy hanging around the shop.Being a minor, he is not eligible to come in. It is not legal to sell him; if caught, it is punishable with a fine of dollars 2000.
He approached me and asked very politely, can you do me a favour? I said, yes.
He had 30 dollars in his hand. Can you buy a Wild Turkey?
I was shocked. It is a rye whiskey. A teenager, may be an 8th grader, is asking me to buy a bottle of whisky.
I was really shocked, and I don’t know how long I stared at him.
That’s OK , he said , then walked away saying thanks

അനീസ് നടത്തിയ ,എട്ടുപേജ് വരുന്ന, "ഒരു തലമുറയുടെ..." എന്ന ഇന്റ്വ്യു വായിച്ചു.ഈ വിഷയത്തെ സംബന്ധിച്ച് വായനക്കാര് അറിഞ്ഞിരിക്കേണ്ട എല്ലാം വിഷയങ്ങളും വളരെ വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്.ചോദ്യങ്ങള്ക്ക് ഒരു സമഗ്രതയുള്ളതുകൊണ്ട് വായനക്കാര് അറി...യാന് ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങളും ചോദിക്കപ്പെട്ടിട്ടുണ്ട്. വളരെ നന്നായിരിക്കുന്നു.


മദ്യപാനം പോലുള്ള ഇത്ര ഭീകരമായ ഒരു വിപത്ത് കേരളത്തെ പിടിമുറുക്കിക്കഴിഞ്ഞിട്ടും മറ്റു വിഷയങ്ങള്ക്ക് കൊടുക്കുന്ന പ്രാധാന്യം പോലും ഈ വിഷയത്തിനു കൊടുക്കാതിരിക്കുന്നത് ഈ വിഷയത്തിലുള്ള ഭരണകൂടരാഷ്ടീയ താല്പര്യങ്ങള് വെളിവാക്കുന്നു.കുടിപ്പണം ഒരു നാടിന്റെ വരുമാനമല്ല, ശാപമാണ്.കുഞ്ഞുമക്കളുടേയും സ്ത്രീകളുടേയും കണ്ണീര് പണമാണത്.ഇതിന്റെ പങ്കുപറ്റുകാരായ രാഷ്ടീയക്കാര് കേവലം പിമ്പുകളാണ്. ശപിക്കപ്പെടേണ്ടവര്. മലപ്പുറത്തെ മദ്യവിരുദ്ധസമരസമിതിയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള ആവേശകരമായ അനുഭവങ്ങള് പങ്കുവെച്ചതിനു നന്ദി.കൃത്യമായ ഡേറ്റ സഹിതം കാര്യങ്ങള് വിവരിക്കപ്പെടുന്നുണ്ട്.വെല് ഡണ്.

"ഖുര്ആന് ബൈബിള് ഗീത എന്നീ മതഗ്രന്ഥങ്ങളുദ്ധരിച്ചുള്ള ....." എന്ന ചോദ്യത്തിനു അദ്ദേഹം പറയുന്നത് വിശ്വാസികള് ആ സത്യങ്ങള് സ്വീകരിക്കുന്നുണ്ടെന്നാണ്.മുസ്ലിങ്ങളും കൃസ്ത്യാനികളും ഹിന്ദുക്കളും മതബോധത്തിന്റെ പേരില് സമരവുമായി സഹകരിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു സത്യസന്ധമായ പ്രസ്താവനയല്ല. മതം അവരെ വിലക്കുന്നുണ്ടെങ്കില് ലോകത്തില് ഏറ്റവും കൂടുതല് കുടിയന്മാര് കൃസ്ത്യാനികളായതെന്തുകൊണ്ട്?കേരളത്തില് അബ്കാരികളും ബാറുടമകളും കൂടുതലും കൃസ്ത്യാനികളായതെന്തുകൊണ്ട്?


ഇനി കുടിയേയും വൈനിനേയും പുകയ്ത്തുന്ന വാക്കുകള് ദൈവവചനമായി വിശ്വസിക്കുന്ന കൃസ്ത്യാനികള്ക്ക് മതബോധനത്തിന്റെ അടിസ്ഥാനത്തില് കുടിനിര്ത്തി, അല്ലെങ്കില് സമരവുമായി സഹകരിച്ചു എന്ന് പറയുന്നത് ശരിയല്ല.മദ്യം കൊണ്ട് തകര്ന്ന കൃസ്ത്യന് കുടുമ്പങ്ങളെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇടവകയിലെ ചില അച്ചന്മാര് ഈ സമരവുമായി സഹകരിക്കുന്നത്.ബൈബിളിലെ കുടിയെ പ്രോല്സാഹിപ്പിക്കുന്ന ഈ വചനങ്ങള് വായിക്കുക Wine is praised. It rejoices God and men(Judges 9:3) It gladdens the heart of men( Psalms 104:15)It gladdens life (Exodus 10:19) , and there are so many.

You know wine is served in all Christian churches as the blood of Jesus. ഈ വചനങ്ങള് അധാ൪മ്മികമെന്ന് അച്ചന്മാര്ക്ക് പറയുവാന് കഴിയാത്തിടത്തോളം കുടിവിരുദ്ധസമരത്തിന്റെ കൃസ്ത്യന് പങ്കിനെക്കുറിച്ച് പറയാതിരിക്കുകയെങ്കിലും ചെയ്യട്ടെ.

Wednesday, August 3, 2011

When women of Canada, US and Europe love to mate but hate to make and raise babies, let India keep on making babies. Those countries need them. After all, this is an era of globalisation: market what you produce.Why India wastes so much money for pop-control ads. Like US multinational companies made countries of Central America Banana Republics, sure, wait, they will make India a Baby Republic. They need them.

Saturday, July 30, 2011

I would like to say that you have written an article , so serious, with a partial view taken from a right-wing neo-conservative publication, Manorama, which is an ardent supporter of Italian Sonia Ghandhi.

I am an Indian. My parents are from India. If I go back a few generations I can say that they were Hindus. But now I am a Muslim. But I am an Indian and I am proud to be an Indian. Subrahmania Swamy’s article says that ,while they are Muslims , practise their religion, turn to Mecca for prayer, they should accept that their root is from Bharat, that their great great parents were Hindus, and so , theirs is a Hindu heritage. Then they are a part of Big Hindu Parivar.

We should ask ourselves this question: why Arabs are called Arabs and not just Muslims? because Arabs are proud of their Arab heritage. Why Arabs do not call us Arabs but call just Indian Muslims, because our heritage is not Arab. We are Indian.
An indian by becoming a Muslim does not lose his Indianness. That is what Swamy means. Indianness is not Muslim heritage, not Christian heritage. It is Hindu heritage.
But Sonia Ghanidhi is not from India, her heritage is not Indian, she is a naturalized citizen, so she cannot be considered a part of Brihth Hindu Parivar. She should not be given voting rights.

Any Jack and Ass cannot go to any country, naturalize, and become a part of its heritage.
What is the wrong with this point of Swamy?
If you have a Bharatiya Heritage you will be able to consider bharath as your homeland, work for it, save it from foreign enemies and terrorists from destruction. You will defend this country.
If you are a part of Brihth Hindu Pariar you cannot terrorise this country, make bombs, collude with enemies of Bharath to blast this great land and kill people. One cannot disintegrate one's homeland.
Let Muslims not be Evangelical Islamists hunting the soul .We cannot arrogantly say, like Evangelical Christians once said " Christ to Every Soul by 2000" , that we will guide you to Islam. We cannot make anybody a Muslim. It is not our duty.A Muslim's duty is to tell that there is a God, a God Almighty, the God of all universe, the God of all chara and achara. Believe in that God. Do good. That's it.Even prophet Muhammed could not make his uncle Abu Talib a Muslim. For believing in God Almighty, one needs a mercy from God Almighty: “He whom God has predestined to enter Paradise, the reasons which will cause his entrance shall spring from calamities; and he whom God has predestined to enter the Hellfire, the reasons which will cause his entrance shall spring from lusts.”
Bismillaahirrahmaanirrahiim
Ramadhan is just here. Sat.Sun- Just two days.
It was rush at the video shops. Rush, rush- have to watch three four CDs before the day breaks.
Speciality fry needs a hard sun to digest. Push it in before the fast.
Hey holy Ramadan, we plan to welcome you on Monday. See our plans. Woh. Don't show up on Sunday to collapse our chilling and enthusiastic events planned for the weekend.
Counter Questions:
Don't we have to have an attitude of pious mind and an attitutde of fasting before the fast?
Why we are very material till the last moment? Is Ramadan a month of investment earmarked to reap the bonanza? Is it an imposed slavery?
Are we better than an alcoholic who swallows the final sip before he enters a dry area?