സോക്സ് ഇട്ട് ചെരിപ്പ് തപ്പുമ്പോഴേക്കും അവള്‍ സോക്സ് ഊരിക്കളയുന്നു.അത് ശരിയാക്കുമ്പോള്‍ ഇടതുകാലിലെ ഷൂസ് വലതിലിടണമെന്ന് ഒരേ വാശി.
ദിവസവുമുണ്ട് ഓരോ പ്രശ്നങ്ങള്‍.
ഏ വ്ഴി ഡേ ഷീസ് മേക്കിമി ക്റേസി.
അയാള്‍ തണുപ്പില്‍ നിന്നു
കിതക്കുകയാണ്.
... കമ്പനിയുടെ കവാടം അടഞ്ഞുകിടക്കുന്നു.
ഞാനും അയാളും മാത്രം.
രണ്ടു കയ്യുറകളൂരി വിരലുകള്‍ പുറത്തെടുത്തു.
സ്പര്‍ശനം വരുത്തി അയാള്‍ വാതിലിനുള്ള പാസ്വേഡ് അടിച്ചു.
ഞങ്ങള്‍ അകത്തു കയറി.
അഞ്ചുവയസ്സുള്ള മകളെക്കുറിച്ച് അയാള്‍ പരാതി പറയുകയാണ്.
ഞങ്ങള്‍ കനേഡിയന്മാര്‍ പറയുന്നതു മാത്രം കേള്‍ക്കുന്നു.
എന്‍റെ പാതി ഇന്ത്യന്‍നാവില്‍ വെറുതെ ചോദിക്കുവാന്‍ വന്നതാണ്: അപ്പോള്‍ അമ്മ?