azeezks@gmail.com
പോസ്റ്റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും ആളുകള്‍ക്ക് സത്നം സിംഗ് തീവ്രമായ ഒരു വേദനയായി മാറുന്നുവെങ്കില്‍, അനീഷ്, ഹരി, നാലാമിടം നിങ്ങള്‍ ഈ ഉദ്യമത്തില്‍ വിജയിച്ചിരിക്കുന്നു. ഇതിനെയല്ലേ ജനകീയ പത്രപ്രവ൪ത്തനമെന്ന് പറയുന്നത്? സത്നംസിംഗ് വായിച്ച് എനിക്ക് പൂ൪ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. എന്‍റെ മകന്‍റെ പ്രായമുള്ള സത്നത്തിന്‍റെ കണ്ണുകളില്‍ നിന്നു രക്ഷപ്പെടുവാന്‍ എനിക്ക് മുറിവിട്ട് പുറത്തേക്കു പോകേണ്ടിവന്നു.മഹായോഗിനിമാരുടെ കണ്ണുകളിലുള്ളതിനേക്കാള്‍ ശാന്തതയും സ്നേഹവും അവന്‍റെ കണ്ണുകളില്‍ നിറഞ്ഞിരിക്കുന്നു.
വേട്ടനായ്ക്കളേ, എന്തിന് നിങ്ങളീ മകനെ കൊന്നു? ഒറ്റരാത്രിയില്‍ എങ്ങിനെയാണ് ഇത്രയും മുറിവുകള്‍ ബാക്കിയാക്കി അവന്‍റെ ചങ്കിടിച്ചുകലക്കിയത്? എന്തു കുറ്റമാണവന്‍ ചെയ്തത്?മാനസികരോഗം അവന്‍റെ കുറ്റമായിരുന്നുവോ?
ഈ ഒരു ചോദ്യം മലയാളത്തില്‍ ഇത്രയും വിശദമായി അന്വേഷ്ണാത്മതയോടെ, അവനെയറിയുന്ന, അവനെ സ്നേഹിക്കുന്ന സ്നേഹിതരിലൂടെ മലയാളത്തിന് നല്‍കിയത് നാലാമിടം മാത്രമാണ്. ഭ്രാന്തന്‍ബീഹാറിയല്ല എന്ന് തെളിവുസഹിതം പറയുവാന്‍ നാലാമിടം വേണ്ടിവന്നു.
സോഷ്യല്‍ നെറ്റ് വ൪ക്കിലൂടെ നാം വായിക്കുന്നത് വൈകാരികത മാത്രമാണ്. മാതാ അമൃതാനന്ദമയിയെ വാക്കുകളാല്‍ ആക്രമിച്ചുകൊണ്ട് പലരും പോസ്റ്റുകളിട്ടു.പക്ഷേ നാലാമിടം പത്രപ്രവ൪ത്തനമിതത്വം പാലിച്ചു. കാര്യമാണ് മുഖ്യം.
ഒരു സ്റ്റേറ്റ് ഒരു വ്യക്തിയെ അറസ്റ്റുചെയ്യുക വഴി ആ വ്യക്തിയുടെ സ്വാതന്ത്യ്രം എടുക്കുമ്പോള്‍ ആ വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ആ സ്റ്റേറ്റ് ബാധകമാണെന്ന് എല്ലാ ചാ൪ട്ടറുകളും വ്യക്തമാക്കുമ്പൊള്‍ സത്നം സിങ്ങിന്‍റെ മരണത്തിനുത്തരവാദി ഭരണകൂടമാണ്.സംത്നം ആശ്രമത്തില്‍ വച്ചല്ല മരിച്ചത്; സത്നത്തിന്റേത് കസ്റ്റഡിമരണമാണ്.മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ ആ൪ട്ടിക്ക്ള്‍ അക്കമിട്ട് അറസ്റ്റ് ചെയ്യുന്ന സ്റ്റേറ്റ് ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.മാനസികരോഗിയാണെങ്കില്‍ ഏതു തരത്തിലാണ് അവരോട് പെരുമാറേണ്ടതെന്നും അതില്‍ പറയുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവ൪ത്തക൪ രക്തം കൊടുത്ത് നേടിയ അവകാശങ്ങളാണ്.ഒരു ഉമ്മന്‍ ചാണ്ടിക്ക് ചീറ്റിക്കളയാനുള്ളതല്ല ഈ നിയമങ്ങള്‍.അതിന് സത്നം മലയാളി ആകണമെന്നില്ല, ഒരു ഇന്ത്യക്കാരന്‍ പോലും ആകേണ്ടതില്ല ഈ നിയമങ്ങള്‍ ബാധമമാകുവാന്‍.
സത്നംസിംഗിനെ പുറത്തുകൊണ്ടുവന്ന നാലാമിടത്തിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.
Azeez