Sunday, August 12, 2012

karkkidakakkarikal

താങ്ക്സ്, ക൪ക്കിടകക്കറികള്‍ക്ക്.ഒരു കാലത്ത് നമ്മുടെ പ്രധാന ഭക്ഷണമിതൊക്കെയായിരുന്നു. എടവമാസത്തിലെ ആദ്യത്തെ  മഴ മുതല്‍ ചിങ്ങം ഒടുക്കം വരെ എന്‍റെ മരണപ്പെട്ടുപോയ ഉമ്മ ഇതു തന്നെയായിരുന്നു വീട്ടില്‍ കറിയായി വച്ചിരുന്നത്. അത് ദാരിദ്യം കൊണ്ടുകൂടിയായിരുന്നു.ഞങ്ങള്‍ മക്കള്‍ പ്രാകിയാണ് അതൊക്കെ അന്ന് കഴിച്ചുകൊണ്ടിരുന്നത്.ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന കാനഡയില്‍ സായിപ്പ് പ്രധാനമായും കഴിക്കുന്നത് ഇലകളാണ്.മെഡിറ്ററേനിയന്‍ അറബികളുടേയും പ്രധാന ഇനം ഇലകള്‍ തന്നെ. പച്ചയായും അല്‍പം വാട്ടിയും അവ൪ അത് സന്തോഷത്തോടെ കഴിക്കും.ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ഡബ്ബയില്‍ നിന്ന് ഈ ഇലകള്‍ മാത്രം അവ൪ കഴിച്ചുകൊണ്ടിരിക്കുന്നതു കാണാം. അപ്പോള്‍ ഞാനെന്‍റെ ഉമ്മയെ ആദരവോടെ ഓ൪ക്കുമായിരുന്നു. നട്ടെല്ലില്ലാത്ത ഒരു ജീവി വ൪ഗ്ഗമാണ് മലയാളികള്‍. ഇലകള്‍ കളഞ്ഞ് അവന്‍ ഷവ൪മ്മയിലേക്കും പൊരിച്ചകോഴിയിലേക്കും ചപ്പാത്തിയിലേക്കും മാറി.ഇനി ഏതെങ്കിലും മക്ഡൊണാള്‍ഡ് നാട്ടില്‍ വന്ന് അതില്‍ അവ൪ ഈ ഇലകള്‍ വിളമ്പിയാല്‍ മലയാളികള്‍ "സയന്‍റിഫിക്കലി പ്രൂവ്ഡ്" എന്ന അളിഞ്ഞ മുഖഭാവത്തോടെ അത് ഭക്ഷിച്ചുതുടങ്ങും. ഇതില്‍ സലൂജ എഴുതിയ ഒരിലയും എനിക്ക് ലഭ്യമല്ല.അതുകൊണ്ട് ഞാന്‍ ബൊക്കോളി കഴിക്കട്ടെ. ബൈ ബൈ.