Wednesday, January 23, 2013

"നോബ‌ല്‍ സ‌മ്മാനം കിട്ടിയ‌പ്പോഴാണ് എനിക്ക് ഇത്ര‌യും അമ്മാവ‌ന്മാരുണ്ടെന്ന‌റിഞ്ഞ‌ത്.അവ‌രെല്ലാവ‌രും എന്നെ വിളിച്ചഭിനന്ദിച്ചു.
അമ്മ‌ വ‌ഴി എനിക്ക് അറുന്നൂറ‌മ്മാവ‌ന്മാ൪."

Sunday, January 20, 2013

kavikal

സംവരണമില്ലാത്തതുകൊണ്ടും കവിതയെഴുത്തുവ്യാപാരത്തില്‍  കാര്യമായി ഒന്നും  തടയാത്തതുകൊണ്ടും,ഒരു മേമ്പൊടിക്ക് റഫീഖ് അഹമ്മദും അന്‍‍വറും ഉണ്ടെന്നിരിക്കെ തന്നെ,  ഞങ്ങള്‍ മേത്തന്മാ൪ കവിതയെഴുത്ത്, താ, നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു

അക്കിത്തം അച്യുതന്‍ നമ്പൂതിരി‍‌
അയ്യപ്പപ്പണിയ്ക്കര്‍
ആര്‍‌ രാമചന്ദ്രന്‍
ആറ്റൂര്‍ രവിവര്‍മ്മ‍‌
ഇടപ്പള്ളി രാഘവൻപിള്ള
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍
എൻ എൻ കക്കാട്‌
ഏറ്റുമാനൂര്‍ സോമദാസന്‍
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌
ഓ എന്‍ വി കുറുപ്പ് 
കടത്തനാട്ട്‌ മാധവിയമ്മ
കടമ്മനിട്ട രാമകൃഷ്ണന്‍
കുഞ്ചൻ നമ്പ്യാർ
കുമാരനാശാന്‍
കുരീപ്പുഴ ശ്രീകുമാർ
കുറ്റിപ്പുറത്തു കേശവന്‍ നായര്‍
കൃഷ്ണന്‍‌ പറപ്പള്ളി
കെ ജി ശങ്കരപ്പിള്ള
ചങ്ങമ്പുഴ കൃഷണപ്പിള്ള‌
ചെറുശ്ശേരി
ജി കുമാരപിള്ള
ജി ശങ്കരക്കുറുപ്പ്
തിരുനല്ലൂര്‍ കരുണാകരന്‍
തുഞ്ചത്തെഴുത്തച്ഛന്‍
നാലാങ്കല്‍‌ കൃഷ്ണപിള്ള
നാലാപ്പാട്ട്‌ നാരായണമേനോന്‍
പണ്ഡിറ്റ്‌ കെ. പി .കറുപ്പന്‍
പാലാ നാരായണന്‍നായര്‍
പി കുഞ്ഞിരാമന്‍ നായര്‍
പി ഭാസ്കരന്‍
പുനലൂര്‍ ബാലന്‍
പുലാക്കാട്ട്‌ രവീന്ദ്രൻ
പ്രേംജി-ഇപ്പട്ടേരി
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലാമണിയമ്മ
മാധവിക്കുട്ടി
മോഹനകൃഷ്ണൻകാലടി
രാമപുരത്തുവാര്യർ
റഫീക്ക്‌ അഹമ്മദ്‌
ലളിതാംബിക അന്തര്‍ജ്ജനം
വയലാർ രാമവമ്മ
വള്ളത്തോള്‍‌ നാരായണമേനോന്‍‍‌
വി.കെ. ഗോവിന്ദന്‍‌ നായര്‍
വി.വി.കെ. വാലത്ത്‌
വി.സി. ബാലകൃഷ്ണപ്പണിക്കര്‍
വിജയലക്ഷ്മി
വിഷ്ണുനാരായണന്‍ നമ്പൂതിരി
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌
വൈലോപ്പിള്ളി ശ്രീധരമേനോന്‍
സച്ചിദാനന്ദന്‍
സുഗതകുമാരി
അനില്‍ പനച്ചൂരാന്‍
മുരുകന്‍ കാട്ടാക്കട‌
പവിത്രന്‍ തീക്കുനി
മധുസൂദനന്‍ നായ൪
രാജീവ്
മുല്ല‌നേഴി
എസ് ര‌മേശ‌ന്‍
എ അയ്യ‌പ്പ‌ന്‍
....
 

Thursday, January 17, 2013

ഞാന്‍...!

കൂടെ ജോലി ചെയ്തിരുന്ന രണ്ടു ചെറുപ്പക്കാ൪ എനിക്ക് സുഹൃത്തുക്കളായുണ്ടായിരുന്നു. അവരെ കാണാതായാല്‍ മുമ്പൊക്കെ ഞാന്‍ ചോദിക്കുമായിരുന്നു, " എന്തുപറ്റി, വല്ല അസുഖമോ മറ്റോ?"

ഇപ്പോള്‍ ആ ചോദ്യം അവരോട് ചോദിക്കുവാന്‍ എനിക്ക് ഭയമായിത്തുടങ്ങി.

അമ്മയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നുവെന്ന് പുഞ്ചിരിച്ചുകൊണ്ട് പണ്ട് നാം ക്ലാസ് ടീച്ചറോട് പറയുന്ന അതേ  ചിരിയോടെയാണ് അവ൪ പറയുന്നത്:

"ഞാന്‍ പ്രൊവിന്‍ഷ്യല്‍ ജയിലിലായിരുന്നു."

Wednesday, January 16, 2013

രുചികരമായ ഇറച്ചി

ഇറച്ചി തിന്നുന്നതിനിടയില്‍ സമയമുണ്ടെങ്കില്‍ ഇതൊന്നു വായിച്ചുനോക്കൂ.
ഇല്ലെങ്കില്‍ വിട്ടേര്, " ഓ, ഇതൊക്കെ ബെറുതെ പറയണാന്നേ."

Story at-a-glance
 • Sneaky “tricks of the trade” employed by the meat industry include “pink slime” made of otherwise unusable scraps, meat glue, and reconstituted meat—all of which fool you into thinking you’re buying something of higher quality than you are
 • McDonald’s seasonally-available McRib sandwich contains more than 70 ingredients, including a chemical used in gym shoes and other items requiring a rubbery substance. And the pork is actually a restructured meat product made from the less expensive innards and scraps from the pig
 • Russia has recently banned U.S. meat supplies after discovering it contains ractopamine—a beta agonist drug that increases protein synthesis, thereby making the animal more muscular. This reduces the fat content of the meat. Ractopamine is known to affect the human cardiovascular system, may cause food poisoning, and is thought to be responsible for hyperactivity, muscle breakdown, and increased death and disability in livestock
 • As much as 20 percent of ractopamine remains in the meat you buy from the supermarket. Despite potential health risks, the drug is used in 45 percent of U.S. pigs, 30 percent of ration-fed cattle, and an unknown percentage of turkeys

Over the past couple of years, we’ve learned the unsavory truth about “pink slime,” reconstituted meat, and how the use of meat glue cheats you out of your hard-earned money at the grocery store and threatens your health.
We’ve also learned that fast food fare such as McDonald’s hamburgers contain so many chemicals and so few real food ingredients that a burger fails to show signs of decomposition after more than a decade...
The famous McDonald’s McRib also came under closer scrutiny, and turned out to be something less than mouthwatering. The McRib sandwich is a non-standard item on the fast food restaurant’s menu;1 its annual return is always advertised with great fanfare — last year it even made the headlines on ABC News.2
The pork sandwich is described as a tasty fan favorite slathered in tangy barbecue sauce, slivered onions and tart pickles, served on a hoagie style bun. Sounds perfectly normal, but what’s it made of, really? In a November 2011 article, CBS Chicago news3 spilled the beans on this seasonal favorite:
“More than 70 ingredients make up the McRib and, yes, one of them is pork. But as CBS 2’s Vince Gerasole reports, there’s also an ingredient that can be found in shoes... [Registered dietician Cassie] Vanderwall gave the McRib a closer look and found the McRib has azodicarbonamide, which is used to bleach the flour in bread. It has other uses. 'It could be on your yoga mat, in your gym shoes, in your anything that’s rubbery,' Vanderwall said...
Then there’s the pork – which is really restructured meat product. In other words, it’s made from all the less expensive innards and castoffs from the pig... Vanderwall said the McRib ingredient list 'reminds me of a chemistry lab.'”
To see pictures of a ‘deconstructed’ McRib sandwich, check out foodfacts.info’s McRib page.4 It sure doesn’t look so appetizing anymore once the sauce is washed off and the meat sliced in half. In fact, it can barely pass meat, which was the point CBS news tried to make in the first place.

What is "Food" Anyway?

Two years ago, the nonprofit Physicians Committee for Responsible Medicine singled out McDonald's in their advertisement against obesity-related deaths. As the ad claimed, obesity, diabetes, high cholesterol, hypertension and heart attacks are hallmark diseases associated with a fast food diet – a clear indication that it does not provide the appropriate nutrition for your body.
So, is McDonald's fare really food?
When you consider the fact that a large number of the ingredients in a fast food meal exist nowhere in nature, but are rather concocted in a lab, the answer would have to be 'no.' Unfortunately, and to our severe detriment, ever since the advent of the so-called TV dinner back in the 1950's, the concept of "food" has expanded from meat, vegetables, raw dairy products, fruit and other such natural items to include the highly processed, preserved, artificially flavored and often brightly colored chemical concoctions. But man simply was NOT designed to thrive on man-made chemicals.
Sadly, store-bought foods you might not recognize as processed, such as ground beef, are oftentimes no better. As reported last year, approximately 70 percent of the ground beef sold in U.S. supermarkets contains "pink slime" added in as a cheap filler.
The Pepto-Bismol-colored concoction consists of beef scraps and cow connective tissues, which has been treated with ammonium hydroxide (basically a solution of ammonia in water). It can legally make up 15 percent of any given beef product, which shaves about three cents off the cost for a pound of ground beef. The trimmings used come from parts of the cow that are most likely to be contaminated with dangerous bacteria like E. coli — which is why it must be treated with ammonia to kill off the pathogens in the first place. It’s really industrial food practices like this that pose very real threats to your health, not raw unpasteurized dairy products and other non-processed whole foods...

Russia Throws Poisonous Meat Back to U.S.

In related “questionable food” news, Russia has recently banned U.S. meat supplies after discovering it contains ractopamine — a beta agonist drug that increases protein synthesis, thereby making the animal more muscular. This reduces the fat content of the meat. As reported by Pravda,5 Russia is the fourth largest importer of US meats, purchasing about $500 million-worth of beef and pork annually.
The drug is banned for use in 160 countries, including China and Russia, but allowed in 24 countries, including Canada and the United States. According to the New York Times,6 the ban took effect as of December 7, 2012, and Russian health regulators stated that while they will initially conduct their own testing, foreign countries will soon be required to certify their meat as ractopamine-free if they want to export it to Russia. While the US Department of Agriculture (USDA) considers ractopamine safe and doesn’t test for it, Russia’s chief health inspector, Gennady Onishchenko, claims there are “serious questions” about the safety of the drug. He told the New York Times:
“For instance, use of ractopamine is accompanied by a reduction in body mass, suppression of reproductive function, increase of mastitis in dairy herds, which leads to a steep decline in the quality and safety of milk.”
Ractopamine is also known to affect the human cardiovascular system, and may cause food poisoning, according to Pravda.7 It’s also thought to be responsible for hyperactivity, muscle breakdown, and increased death and disability in livestock. While other drugs require a clearance period of around two weeks to help ensure the compounds are flushed from the meat prior to slaughter (and therefore reduce residues leftover for human consumption), there is no clearance period for ractopamine. In fact, livestock growers intentionally use the drug in the last days before slaughter in order to increase its effectiveness.
According to veterinarian Michael W. Fox, as much as 20 percent of ractopamine remains in the meat you buy from the supermarket. Despite potential health risks, the drug is used in 45 percent of U.S. pigs, 30 percent of ration-fed cattle, and an unknown percentage of turkeys.
Mexico and Brazil have announced that they will comply with Russia’s demand for ractopamine-free meats.8 The US has shown no sign of coming to an agreement, however. Instead the US has accused Russia of violating World Trade Organization (WTO) rules — an accusation Russian Deputy Prime Minister Arkady Dvorkovich has dismissed as being part of business as usual, since “all WTO members break these rules.”

How to Identify REAL Food

There are major incentives to center your diet on real foods as opposed to “food-like” products, the primary one being that real food is essential for optimal health. Real foods also taste delicious, and when bought from sustainable sources help to protect the environment. But with all the sneaky tricks being employed, how can you tell the difference? Here’s a listing of the characteristics and traits of real food versus processed “food products.”
Real Food
Processed Food-Like Products
It’s grown, and sold “whole”
Produced, manufactured in a factory, and sold in neat, convenient packages
Variable quality
Always the same (no quality or taste variance)
Spoils fast
Stays “fresh” for extended periods of time
No preparation required, just heat and serve
Vibrant colors and rich textures
Contains fillers, additives and preservatives to make otherwise dull and bland mixtures appetizing
Authentically flavorful
Artificially flavorful
Strong connection to land and culture
No connection to land or culture

Shopping Guidelines for Real, Health-Promoting Food

As the U.S. agriculture industry now stands, antibiotics, pesticides, genetically engineered ingredients, hormones and countless drugs are fair game for inclusion in your food. So if you purchase your food from a typical supermarket, you’re taking the chance that your food is teeming with chemicals and drugs — even those that have been banned in other countries due to adverse health effects.
So please do your health a favor and support the small family farms in your area. You’ll receive nutritious food from a source that you can trust, and you’ll be supporting the honest work of a real family farm.
It all boils down to this: if you want to optimize your health, you must return to the basics of healthy food choices. Put your focus on WHOLE foods — foods that have not been processed or altered from their original state — food that has been grown or raised as nature intended, without the use of chemical additives, drugs, hormones, pesticides, fertilizers, and “mystery concoctions” of discarded scrap parts.
It’s really as simple as that!
And it’s not nearly as daunting a task as it may seem to find a local farmer that can supply your family with healthy, humanely raised animal products and produce. At LocalHarvest.org, for instance, you can enter your zip code and find farmers' markets, family farms, and other sources of sustainably grown food in your area, all with the click of a button. Once you make the switch from supermarket to local farmer, the choice will seem natural, and you can have peace of mind that the food you’re feeding your family is naturally wholesome. That said, regardless of where you do your grocery shopping, these are the signs of high-quality, health-promoting foods you want to look for:
 1. It's grown without pesticides and chemical fertilizers (organic foods fit this description, but so do some non-organic foods)
 2. It's not genetically modified
 3. It contains no added growth hormones, antibiotics, or other drugs
 4. It does not contain any artificial ingredients, including chemical preservatives
 5. It is fresh (keep in mind that if you have to choose between wilted organic produce or fresh conventional produce, the latter may actually be the better option)
 6. It did not come from a factory farm
 7. It is grown with the laws of nature in mind (meaning animals are fed their native diets, not a mix of grains and animal byproducts, and have free-range access to the outdoors)
 8. It is grown in a sustainable way (using minimal amounts of water, protecting the soil from burnout, and turning animal wastes into natural fertilizers instead of environmental pollutants)
If the food meets these criteria, it is most likely a wise choice, and would fall under the designation of "real food." Keep in mind that reclaiming your kitchen is part and parcel of healthful living, so you know exactly what you're putting in your body. If you need help to get started, see Colleen Huber's helpful tips on how to eat healthier organic food on a budget. And if you're "hooked" on fast food and other processed foods, please review my article How to Wean Yourself Off Processed Foods in 7 Steps. It's one of the absolute most positive life changes you could make!

 


Friday, January 4, 2013

SurathrRahman Ayat 26 Kullu man Alaiha Faan. Theory of Impermanence


ശര്‍വിന്‍ നുലണ്ടിന്റെ How We Die എന്ന പുസ്തകത്തെ അധികരിച്ച് പ്രഭ നാരായണപിള്ള കലാകൌമുദിയില്‍ എഴുതിയ മരണം ഒരു പ്രാര്‍ത്ഥന നല്ലൊരു വായനാനുഭവമായി. ജീവിതത്തില്‍ നാം മറന്നുപോകുന്ന മരണത്തെ അത് മുമ്പില്‍ കൊണ്ടുവരുന്നു. 

   ഓരോ ആത്മാവും അതിന്‍റെ  സഞ്ചിതാനുഭവങ്ങളുമായി  തന്‍റെ  യജമാനനെ കണ്ടുമുട്ടും എന്ന വിശ്വാസം ഓരോ വ്യക്തിയിലും മുമ്പ് രൂഢമൂലമായിരുന്നു. അത് ഈ ലോകത്തിന്‍റെ ആസക്തി കുറച്ചിരുന്നു; തന്റെ പ്രവൃര്‍ത്തികളുടെ വിചാരണ നടത്തുവാന്‍ അവസരം നല്‍കിയിരുന്നു. ആകാശമാണ്‌ പരിധി , മനുഷ്യന് നേടുവാന്‍ കഴിയാത്തതൊന്നുമില്ല എന്ന മിഥ്യയില്‍ നിന്നും അത് മനുഷ്യനെ രക്ഷിച്ചിരുന്നു. 
     
    പടിഞ്ഞാറന്‍ സമൂഹത്തിനു മരണത്തെ മാത്രമല്ല, എല്ലാത്തിനെയും ഭയമാണ്. ബാക്റ്റീരിയ  എന്ന് കേട്ടാല്‍ ഭയക്കുന്നവര്‍, ഈച്ചയെ ഭയന്ന് മുറിയിലൊളിക്കുന്നവര്‍്.ഭയത്തില്‍ നിന്നും ആങ്സൈറ്റിയില്‍ നിന്നും മുക്തിനേടുന്നതിനു ഡഗ്ഗ്കള്‍് സേവിക്കുന്ന 62 % ജനത . ഔധ്യോകികമായി ഇവിടെ ഓരോരുത്തരും 'നട്സിലാണ്' . മരണ ഭയമകറ്റുവാന്‍് നമുക്ക് എന്തുചെയ്യുവാന്‍ കഴിയും : നാരായണ ജപം തന്നെ ഒരേ ഒരു വഴി. 
 [japamaala.jpg]

   അഭിമന്യുവിന്റെ മകനായ പരീക്ഷിത്ത് മഹാരാജാവിനു മുനിശാപമേല്‍ക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ തക്ഷകന്റെ കടിയേറ്റു മരണപ്പെടും. കൊട്ടാരവാതിലിന്‍റെ എല്ലാ പഴുതുകളുമടച്ച് മഹാരാജാവ് കഴിച്ചുകൂട്ടി.എങ്കിലും അദ്ദേഹം കഴിച്ച പഴത്തിലെ ചെറുപുഴു തക്ഷകനായി മാറി .മഹാമുനി ഉപദേശിച്ചുകൊടുത്ത ദൈവനാമം ഉരുവിടുകവഴി അദ്ദേഹം മരണഭയത്തില്‍ നിന്നും എന്തായാലും മുക്തിനേടിയിരുന്നു. ശ്രീമദ് മഹാഭാഗവതം ഇത് വിവരിക്കുന്നു. 
      

    ജീവനെന്നത് പരമാത്മാവിന്റെ ഒരു തുള്ളി ഊ൪ജ്ജം നടത്തുന്ന ഒരു തരം അനിമേഷനാണെന്നും ഈ ഊ൪ജ്ജം അതിന്റെ കളികഴിഞ്ഞ് പിന്‍വാങ്ങുമെന്നുമുള്ള‌ അറിവുള്ള വ്യക്തിക്ക് മരണത്തെയും ധീരമായി നേരിടുവാന്‍ കഴിയും. 


    ഖുറാനിലെ അല്‍ ഇമ്രാന്‍ 185 നമ്മോടു ഇത് തന്നെ പറയുന്നു: every soul will taste of death and you will be paid on the day of resurrection only which you have fairly earned...the life of this world is but comfort of illusion.

 

ബുദ്ധഭഗവാന്റെ കടുകിനെക്കുറിച്ചുള്ള സാരോപദേശ കഥ പ്രസിദ്ധമാണല്ലോ . മഴക്കാലം കഴിഞ്ഞപ്പോള്‍ കപിലവസ്തുവിലെ ഒരു ധനിക സ്ത്രീക്ക് നഷ്ട്ടപ്പെട്ടത്‌ തന്റെ ഒരേ ഒരു മകനെയാണ് . തന്റെ പുന്നാര മകന്‍ മരിച്ചു എന്ന് വിശ്വസിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല . ആ ഗ്രാമത്തിലെ എല്ലാ വീടുകളിലും കുട്ടിയുടെ ശവവുമായി ആ സ്ത്രീ നടന്നു , "എനിക്ക് എന്റെ കുട്ടിയെ വേണം, എന്തെങ്കിലും മരുന്ന് തരിക ." എല്ലാവരും കയ്മലര്‍ത്തി കുട്ടിയുടെ മരണം മൂലം സമനില തെറ്റിയ സ്ത്രീയെ ഓര്‍ത്തു അവര്‍ സഹതപിച്ചു.

    അവര്‍ ഒടുവില്‍ശ്രീബുദ്ധന്റെ അടുക്കലെത്തുന്നു . ബുദ്ധന്‍ അവരെ സാന്ത്വനിപ്പിച്ചു :" ഞാന്‍ ഈ കുട്ടിയുടെ ജീവന്‍ തിരിച്ചു തരാം . നിങള്‍ പോയി അല്പം കടുക് കൊണ്ട് വരിക . ആ കടുക് കൊണ്ടുവരുന്നത്‌ ആരെങ്കിലും മരണപ്പെട്ടിട്ടില്ലാത്ത വീടുകളില്‍ നിന്നാകണം ." " പ്രഭോ നന്ദി , ഉടനെ കൊണ്ട് വരാം, " ആ സ്ത്രീ സന്തോഷത്തോടെ പുറപ്പെട്ടു .വീടുവീടാന്തരം കയറിയ ആ സ്ത്രീക്ക് എല്ലാവരും അനുകമ്പയോടെ വേണ്ടത്ര കടുക് നല്‍കി . വാങ്ങി കഴിയുമ്പോള്‍ ആ സ്ത്രീ ചോദിക്കും ,"നിങ്ങളുടെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?" എല്ലാവും ആരൊക്കെയോ നഷ്ട‌പ്പെട്ടവരായിരുന്നു . 


    വഴിവക്കില്‍ തളര്‍ന്നിരുന്ന സ്ത്രീ മിന്നി മറയുന്ന മിന്നാമിനുങ്ങുകളെ ശ്രദ്ധിച്ചു . താന്‍ എത്ര സ്വാ൪ത്ഥ, ബുദ്ധഭഗവാന്‍ തനിക്കു ഒരു പാഠം തരികയായിരുന്നു :മരണം ഒരു പ്രാപഞ്ചിക‌ സത്യമാണ് നാം അതിനെ വൃഥാ തടയുവാന്‍ ശ്രമിക്കുന്നത് നമ്മുടെ അജ്ഞതകൊണ്ടുമാത്രം, അവര്‍ പറഞ്ഞു. 


    പുഴക്കരികെ തന്റെ കുട്ടിയുടെ ചിത കൂട്ടി അതില്‍ അവര്‍ പൂവിതളുകള്‍ വാരി വിതറി . അവര്‍ പറഞ്ഞു " കുഞ്ഞേ മരണം നിന്നെ മാത്രം തട്ടിയെടുത്തുവെന്ന് ഞാന്‍ കരുതി നീ തനിച്ചല്ല എല്ലാവരും നിന്റെ വഴിയേയാണ്‌."

അതെ എല്ലാവരും അതിനു പിറകെയാണ് .

മരണം ഒരു പ്രാ൪ത്ഥന‌യാകട്ടെ. വള്ളിയില്‍നിന്നും അടര്‍ന്നുവീഴുന്ന കുമ്പളങ്ങ പോലെ അത് നമുക്ക് അനായാസകരമാകട്ടെ

Wednesday, January 2, 2013

ജീവ പരിണാമങ്ങള്‍

ഇത് ഒരു പത്രത്തിനുവേണ്ടി എഴുതിയതാണ്.രണ്ടാമത് ഒന്നുകൂടി പോസ്റ്റുചെയ്യുന്നു.‍
azeezks@gmail.com
മൈ...ക്
ഡോണ്‍...ഷൌ...ട്
ഓക്കേ...യ്?

വാവിട്ടുകരയുന്ന ഉണ്ണിയോട് അവന്‍റെ അമ്മ കയ‍൪ക്കുകയാണ്.അവരുടെ വെളുത്ത മുഖത്തിന് പൈശാചിക ഭാവം.
ട്രെയിനില്‍ മനോഹരമായ കുട്ടിവണ്ടിയില്‍ കിടന്ന്
അവന്‍ കരയുന്നു. ഇപ്പോള്‍ അവന്‍റെ കരച്ചില്‍ അടങ്ങി.
എങ്കിലും തേങ്ങുന്നുണ്ട്.
ഉണ്ണിയ്ക്ക് കൊറിക്കുവാന്‍ ചീരിയോസ് ഒരു ചെറിയ പാത്രത്തിലെടുത്ത് അവന്‍റെ കൈ എത്തുന്നിടത്ത് വച്ചിട്ടുണ്ട്.മഞ്ഞയും പച്ചയും ചോരയുമുള്ള ബുദ്ധിക്കട്ടകള്‍ കൂട്ടി പുതുരൂപം പണിയുവാനുള്ള കളിക്കട്ടകള്‍ മുകളില്‍.അവന്‍ പണിത രൂപം വികൃതമായി നമ്മെ നോക്കുന്നു.
മൂക്കൊലിക്കുമ്പോള്‍ തുടക്കുവാന്‍ ഈ തിരക്കിലും ആ സ്ത്രീ ശ്രദ്ധിക്കുന്നുണ്ട്. താഴെ വെള്ളം വയ്ക്കുന്ന ജാക്കറ്റില്‍ നിറമുള്ള എന്തോ പാനീയം അവനു കുടിക്കുവാന്‍.

യോനിയുടെ സാമ്യമുള്ള അവളുടെ ബാഗ് എടുത്ത് ചെറിയ മിറ൪ നോക്കി അവള്‍ കണ്ണിന് ഷാഡൊ വരക്കുന്നു.അല്‍പം സമയം വരച്ച് ഒന്നുകൂടി ചാഞ്ഞും ചരിഞ്ഞും ചുണ്ടു കടിച്ചും കണ്ണാടി നോക്കി അത് മടക്കി വച്ചു.മറ്റൊരു കോലെടുത്ത് ചുണ്ടിന് ഒന്നുകൂടി നിറം കാച്ചി.ചുണ്ടു ചുണ്ടുകൊണ്ടൊപ്പി.ഫൈനല്‍ റൌണ്ട് കണ്ണാടി നോക്കി തിരികെ വച്ചു.

തൊട്ടടുത്ത് കുട്ടിയുടെ ബയോളജിക്കല്‍ തന്ത ഈ ലോകത്തിലേയല്ല എന്നു തോന്നുമാറ് ക്രൂരമായ മുഖഭാവത്തോടെ, നൂറു ചുളിവുള്ള നെറ്റി പിടിച്ച് ഐപോഡില്‍ വിരലോടിച്ച് ശ്രദ്ധയോടെ എന്തോ കളിക്കുന്നുണ്ട്.ഇതൊന്നും അയാളുടെ വിഷയമേയല്ല.
ഉറപൊട്ടി, തീരെ നിരീച്ചിരിക്കാതെ ഉണ്ടായിപ്പോയ ഈ ജന്മത്തെ അയാള്‍ എന്തിനു സാന്ത്വനപ്പെടുത്തണം!
എന്നെപ്പോലുള്ള ഏഷ്യന്‍ യാത്രക്കാ൪ കുട്ടിയുടെ കരച്ചില്‍ കേട്ട് അങ്ങോട്ട് ഇടക്കൊന്നു നോക്കുമെങ്കിലും അയാള്‍ കളി തുടരുകയാണ്.


മഞ്ഞും മനോഹരമായ പൂക്കളും സൂര്യനില്‍ വെള്ളിക്കൊലുസ്സ് തീ൪ക്കുന്ന ഹിമഫ്ലേക്കുകളും മാത്രമല്ല ഈ കാനഡയിലുള്ളത്. ഇങ്ങിനേയും ധാരാളം കാഴ്ചകളുണ്ട്.
ഇത് ഇവിടെ, എവിടേയും ഞാന്‍ കാണുന്ന പുതിയ തന്തമാരുടേയും തള്ളമാരുടേയും ലോകം.
ടീനേജ് ആയിരിക്കുമ്പോള്‍ അമ്മയാകുക.ഭാര്യയും ഭ൪ത്താവുമാകാതെ ജീവിക്കുക.ബോയ് ഫ്രണ്‍ഡും ഗേള്‍ഫ്രണ്ടും മാത്രം. വിവാഹത്തില്‍ ഇവ൪ക്ക് താല്‍പര്യമില്ല.എന്തിനു വിവാഹം കഴിക്കണം? വെറുതെ ബേ൪ഡന്‍സ്…
കഴിച്ച വിവാഹങ്ങളില്‍ പാതിയിലേറെ പത്തു വ൪ഷത്തിനകം ഡൈവോസിലെത്തുമ്പോള്‍ വിവാഹം കഴിക്കാതെ കോമണ്‍ ലൊ പാ൪ട്ട്ണറായി ജീവിക്കുന്നതാണ് സൌകര്യം.ഡൈവോസും സെപറേഷനും ഒന്നാണ് എന്ന് ധരിച്ചിരുന്ന എന്‍റെ അറിവ് തിരുത്തിയത് ഞാനിവിടെ വച്ചാണ്.വിവാഹിത൪ ഡൈവോസ് ചെയ്യുമ്പോള്‍ ‍ പിരിയുന്ന സമയത്ത് സ്വത്തുകള്‍ വീതം വയ്ക്കണം. കോമണ്‍ലോപാ൪ട്ട്ണ൪സെപറേഷനില്‍ അതുവേണ്ട.
മൈക്കിനെപ്പോലുള്ള കുട്ടികള്‍ അമ്മയെ എങ്ങിനെ സ്നേഹിക്കും? അമ്മ എന്ന സ്ത്രീയെ കൊല്ലാന്‍ കഴിയാത്തതുകൊണ്ട് മാത്രം കൊല്ലാതിരിക്കുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഏതമ്മയാണിവിടെ ഭൂമിയോളം വലുത്?
ഏതച്ഛനാണ് ആകാശത്തോളമുയ‍രം?

ഇതാണ് നമ്മെ മോഹിപ്പിക്കുന്ന വികസിത ലോകം!
ഇത് മ‌ത‌വിശ്വാസ‌ത്തില‌ധിഷ്ഠിത‌മായ‌ ഒരു രാജ്യ‌മാണ്.പ‌ക്ഷേ എന്തുകൊണ്ടാണ് മതം സ്വീക‌രിക്ക‌പ്പെടാതെ പോകുന്ന‌ത്? ദരിദ്ര മൂന്നാം ലോകരാജ്യങ്ങളില്‍ മാത്രം മതം വേരോട്ടമുള്ളതായി മാറുന്നതെന്തുകൊണ്ടാണ്? മതത്തിന്‍റെ അസംസ്കൃത വസ്തു ദാരിദ്ര്യമാണോ?എന്തുകൊണ്ടാണ്ആരാധനാലയങ്ങള്‍ ശൂന്യമായിക്കൊണ്ടിരിക്കുന്നത്? എല്ലാ സ്ഥാപ‌ന‌മ‌ത‌ങ്ങ‌ളുടേയും പ‌രിണാമം ഈ ദിശ‌യിലേക്കാണോ?
എല്ലാ സ്വകാര്യ കമ്പനികളും ധൈര്യമായി ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇവിടെഓള്‍ഡേജ്ഹോം എന്ന വൃദ്ധസദനങ്ങള്‍ തുടങ്ങാനാണ്.ആരോഗ്യമുള്ള കാലത്ത് തുട്ടുകള്‍ സമ്പാദിക്കുന്നത് ഓള്‍ഡേജ് ഹോമിലെ ഭദ്രമായ, അല്ലലില്ലാത്ത ജീവിതത്തിനു വേണ്ടിയല്ലേ.

എന്‍റെ കൂടെ ജോലി ചെയ്യുന്ന ബ്രെണ്ട് ഒരു ദിവസം ജോലിക്കു വന്നില്ല . അടുത്ത ദിവസം വന്നു. പിന്നെ ഒരു ദിവസം ജോലിക്കിടയ്ക്ക് പെട്ടെന്നയാള്‍ പോയി.
40വയസ്സുണ്ടയാള്‍ക്ക്. വിവരങ്ങള്‍ തിരക്കുന്നതവ൪ക്ക് ഇഷ്ടമല്ല.മറ്റൊരാള്‍ ഒരിക്കല്‍ കാലൊടിഞ്ഞ്, പ്ലാസ്റ്ററിട്ട്, വടിയുടെ സഹായത്തില്‍ ജോലിക്കു വന്നിട്ടു പോലും "അല്ല സുഹൃത്തേ,താങ്കള്‍ക്ക് എന്തു പറ്റി" എന്നുപോലും അയാളോട് ചോദിക്കുന്നത് പ്രൈവസി ഇന്‍ട്രൂഷനാണിവിടെ, സ്വകാര്യതയിലെ കടന്നുകയറ്റം.
എന്തെങ്കിലും അവ൪ ഷെയ൪ ചെയ്താല്‍ മാത്രം നമ്മള്‍ അറിയുന്നു.ചോദിക്കുവാന്‍ പാടില്ല‌.


ബ്രെന്‍റ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു.പതിവില്ലാതെ അയാള്‍ പറഞ്ഞു: “നാലുമാസമായി അമ്മ ഹോസ്പിസില്‍( മരണം കാത്തുകിടക്കുന്ന സ്ഥാപനം) ആയിരുന്നു.”
മൂന്നു തരം ക്യാന്‍സ൪.ക്യാന്‍സറിന്‍റെ എണ്ണം കൂട്ടിപ്പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ വരെ ആയിട്ടുണ്ടോ?അമേരിക്കക്കാരും കനേഡിയന്‍സും വികസനത്തില്‍ അത്ര മോശമല്ല എന്ന ധ്വനി അതിലുണ്ടെന്നെനിക്കു തോന്നാറുണ്ട്.ഒരു പനി പിടിച്ചുമരിച്ചു, വയറ്റളിക്കം വന്നു ചത്തു എന്നൊക്കെ ഇനി ആഫ്രിക്കക്കാരു പറയട്ടെ അല്ലേ?
ഹോസ്പിസില്‍ നിന്നും ബ്രെന്‍റിന്‍റെ സഹോദരി വിളിച്ചിരുന്നു.അമ്മയ്ക്ക് കൂടുതലാണ്.”എ ഫ്യൂ മോ൪ അവേസ്”. അമ്മയുടെ വില്‍ പ്രകാരം ലൈഫ് സപ്പോ൪ട്ട് എന്ന ഓക്സിജന്‍ മാസ്ക് വലിച്ചു മാറ്റുവാനുള്ള അധികാരം മകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.ആ സഹോദരി സഹോദരനെ വിളിച്ചതാണ്,സപ്പോ൪ട്ട് എടുത്ത് മാറ്റുന്നതിനു മുമ്പ്.


അമ്മ ബ്രെന്‍റിനെ കാണണമെന്നു ആഗ്രഹിച്ചിരുന്നു.ആ ഫോണ്‍ വന്ന ദിവസം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഫോണ്‍ അടിച്ചാണ് ക്രേഡിലില്‍ വച്ചത്.
കഠിനമായ ദു:ഖമുണ്ടെങ്കിലും ഇവ൪ ഇങ്ങിനെയാണ്. കരയില്ല. കൈ കടിച്ചു പൊട്ടിക്കും .തറയില്‍ ഇടിക്കും.രണ്ടു കൈകളും കൂട്ടി മുടിയില്‍ അള്ളിപ്പിടിക്കും.ഒരു തുള്ളി കണ്ണുനീ൪ വരില്ല. കണ്ണുനീ൪ വറ്റിയ കടലാണോ ഇവ൪ എന്ന് ഞാനാലോചിച്ചിട്ടുണ്ട്.

കരയുക എന്നത് ഒരു വ്യക്തി പരാജയപ്പെടുക എന്നതാണ്.ആധുനികന്‍ പരാജയപ്പെടുകയോ!പാടില്ല. കരയുന്ന കനേഡിയന്‍ ഒരു ഫെയില്‍ഡ് പേ൪സണാലിറ്റിയാണ്.ഉടുതുണിയില്ലാത്തവനെപ്പോലെ അപമാനിതന്‍.
ബ്രെന്‍റ് അന്നു കരയുന്നതു ഞാന്‍ കണ്ടു.
മരിച്ചത് അമ്മയല്ലേ, എന്താണേലും, ഞാനോ൪ത്തു.
ഉടനെ അയാള്‍ പുറപ്പെടുകയായിരുന്നു.
പിന്നീട് അയാള്‍ ജോലിക്ക് കയറിയിട്ടില്ല. ഞാനയാളെ കണ്ടിട്ടുമില്ല.

ഒരിക്കല്‍ ഡൌണ്‍ട്ടൌണില്‍ വച്ച് യാദൃശ്ചികമായി ഞാന്‍ ബ്രെന്‍റിനെ കണ്ടു.
“ഹൌ യു ബഡി”,ബ്രെന്‍റ് മുഷ്ടി മടക്കി ഉയ‍൪ത്തി. ഞാനും മുഷ്ടി മടക്കി അതിലിടിച്ച് പ്രത്യഭിവാദനം ചെയ്തു.
കമ്പനിയില്‍ ബിസിയാണോ എന്നു മാത്രം ചോദിച്ചു.ബിസി ആണോ എന്നത് സ്ഥിരം ചോദ്യമാണ്.ബിസിയല്ലാത്ത ഒരു അവസ്ഥ മനോരോഗം വരുത്തുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് .എന്തിലെങ്കിലും ഏ൪പ്പെടാത്ത നിമിഷങ്ങള്‍ ഭ്രാന്തന്‍ നിമിഷങ്ങളാണ്.


ബ്രെന്‍റ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിക്കണ്ട ഒരു ദിവസമാണ് അതെന്ന് എനിക്ക് തോന്നി. മുഖത്ത് നല്ല വെളിച്ചം.ഒരു ഇന്ത്യന്‍ ഗ്രാമീണന്‍റെ ശാന്തഭാവം അയാള്‍ക്കുണ്ടായിരുന്നു.
അമ്മയുടെ മരണം ഇത്രയും മാറ്റങ്ങള്‍ ഒരാളുടെ മനസ്സിലുണ്ടാക്കുമോ?
ബ്രെന്‍റിന്‍റെ കഴുത്തില്‍ ഒറ്റച്ചരടില്‍ കോ൪ത്ത് അയാള്‍ തൂക്കിയിട്ടിരിക്കുന്ന തുളസിമുത്തുപോലുള്ള എന്തോ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു.തുളസിയല്ല.വെള്ളികൊണ്ടാണ് അയാള്‍ ആ കൂട് തീ൪ത്തിരിക്കുന്നത്.
അത് കയ്യില്‍ പിടിച്ച് ഒരു ചുംബനം അതിനു നല്‍കി
ബ്രെന്‍റ് പറഞ്ഞു.
ഇത് ഞാനും സഹോദരിയും കഴുത്തില്‍ അണിയുന്നു.ഞങ്ങളുടെ മരണം വരെ.
അമ്മയുടെ ചിതാഭസ്മം

ഈ കാനഡയില്‍ ഒരു വെള്ളക്കാരനുവേണ്ടി ഞാന്‍ കരഞ്ഞ ഒരു ദിവസമായിരുന്നു അത്.ബ്രെന്‍റിയെ നെഞ്ചില്‍ പൊത്തിപ്പിടിച്ച് ഞാന്‍ കരഞ്ഞു.
ഹൃദയത്തിലെ എല്ലാ വികാരങ്ങള്‍ക്കും എനിക്കും ഈ ബ്രെന്‍റിനും ഭാഷ്യം തീ൪ക്കുവാന്‍ കഴിയുന്നതെങ്ങിനെ!