ശര്‍വിന്‍ നുലണ്ടിന്റെ How We Die എന്ന പുസ്തകത്തെ അധികരിച്ച് പ്രഭ നാരായണപിള്ള കലാകൌമുദിയില്‍ എഴുതിയ മരണം ഒരു പ്രാര്‍ത്ഥന നല്ലൊരു വായനാനുഭവമായി. ജീവിതത്തില്‍ നാം മറന്നുപോകുന്ന മരണത്തെ അത് മുമ്പില്‍ കൊണ്ടുവരുന്നു.
ഓരോ ആത്മാവും അതിന്‍റെ സഞ്ചിതാനുഭവങ്ങളുമായി തന്‍റെ യജമാനനെ കണ്ടുമുട്ടും എന്ന വിശ്വാസം ഓരോ വ്യക്തിയിലും മുമ്പ് രൂഢമൂലമായിരുന്നു. അത് ഈ ലോകത്തിന്‍റെ ആസക്തി കുറച്ചിരുന്നു; തന്റെ പ്രവൃര്‍ത്തികളുടെ വിചാരണ നടത്തുവാന്‍ അവസരം നല്‍കിയിരുന്നു. ആകാശമാണ് പരിധി , മനുഷ്യന് നേടുവാന്‍ കഴിയാത്തതൊന്നുമില്ല എന്ന മിഥ്യയില്‍ നിന്നും അത് മനുഷ്യനെ രക്ഷിച്ചിരുന്നു.
പടിഞ്ഞാറന്‍ സമൂഹത്തിനു മരണത്തെ മാത്രമല്ല, എല്ലാത്തിനെയും ഭയമാണ്. ബാക്റ്റീരിയ എന്ന് കേട്ടാല്‍ ഭയക്കുന്നവര്‍, ഈച്ചയെ ഭയന്ന് മുറിയിലൊളിക്കുന്നവര്‍്.ഭയത്തില്‍ നിന്നും ആങ്സൈറ്റിയില്‍ നിന്നും മുക്തിനേടുന്നതിനു ഡഗ്ഗ്കള്‍് സേവിക്കുന്ന 62 % ജനത . ഔധ്യോകികമായി ഇവിടെ ഓരോരുത്തരും 'നട്സിലാണ്' . മരണ ഭയമകറ്റുവാന്‍് നമുക്ക് എന്തുചെയ്യുവാന്‍ കഴിയും : നാരായണ ജപം തന്നെ ഒരേ ഒരു വഴി.
അഭിമന്യുവിന്റെ മകനായ പരീക്ഷിത്ത് മഹാരാജാവിനു മുനിശാപമേല്‍ക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ തക്ഷകന്റെ കടിയേറ്റു മരണപ്പെടും. കൊട്ടാരവാതിലിന്‍റെ എല്ലാ പഴുതുകളുമടച്ച് മഹാരാജാവ് കഴിച്ചുകൂട്ടി.എങ്കിലും അദ്ദേഹം കഴിച്ച പഴത്തിലെ ചെറുപുഴു തക്ഷകനായി മാറി .മഹാമുനി ഉപദേശിച്ചുകൊടുത്ത ദൈവനാമം ഉരുവിടുകവഴി അദ്ദേഹം മരണഭയത്തില്‍ നിന്നും എന്തായാലും മുക്തിനേടിയിരുന്നു. ശ്രീമദ് മഹാഭാഗവതം ഇത് വിവരിക്കുന്നു.
ജീവനെന്നത് പരമാത്മാവിന്റെ ഒരു തുള്ളി ഊ൪ജ്ജം നടത്തുന്ന ഒരു തരം അനിമേഷനാണെന്നും ഈ ഊ൪ജ്ജം അതിന്റെ കളികഴിഞ്ഞ് പിന്‍വാങ്ങുമെന്നുമുള്ള അറിവുള്ള വ്യക്തിക്ക് മരണത്തെയും ധീരമായി നേരിടുവാന്‍ കഴിയും.
ഖുറാനിലെ അല്‍ ഇമ്രാന്‍ 185 നമ്മോടു ഇത് തന്നെ പറയുന്നു: every soul will taste of death and you will be paid on the day of resurrection only which you have fairly earned...the life of this world is but comfort of illusion.
ബുദ്ധഭഗവാന്റെ കടുകിനെക്കുറിച്ചുള്ള സാരോപദേശ കഥ പ്രസിദ്ധമാണല്ലോ . മഴക്കാലം കഴിഞ്ഞപ്പോള്‍ കപിലവസ്തുവിലെ ഒരു ധനിക സ്ത്രീക്ക് നഷ്ട്ടപ്പെട്ടത് തന്റെ ഒരേ ഒരു മകനെയാണ് . തന്റെ പുന്നാര മകന്‍ മരിച്ചു എന്ന് വിശ്വസിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല . ആ ഗ്രാമത്തിലെ എല്ലാ വീടുകളിലും കുട്ടിയുടെ ശവവുമായി ആ സ്ത്രീ നടന്നു , "എനിക്ക് എന്റെ കുട്ടിയെ വേണം, എന്തെങ്കിലും മരുന്ന് തരിക ." എല്ലാവരും കയ്മലര്‍ത്തി കുട്ടിയുടെ മരണം മൂലം സമനില തെറ്റിയ സ്ത്രീയെ ഓര്‍ത്തു അവര്‍ സഹതപിച്ചു.
അവര്‍ ഒടുവില്‍ശ്രീബുദ്ധന്റെ അടുക്കലെത്തുന്നു . ബുദ്ധന്‍ അവരെ സാന്ത്വനിപ്പിച്ചു :" ഞാന്‍ ഈ കുട്ടിയുടെ ജീവന്‍ തിരിച്ചു തരാം . നിങള്‍ പോയി അല്പം കടുക് കൊണ്ട് വരിക . ആ കടുക് കൊണ്ടുവരുന്നത് ആരെങ്കിലും മരണപ്പെട്ടിട്ടില്ലാത്ത വീടുകളില്‍ നിന്നാകണം ." " പ്രഭോ നന്ദി , ഉടനെ കൊണ്ട് വരാം, " ആ സ്ത്രീ സന്തോഷത്തോടെ പുറപ്പെട്ടു .വീടുവീടാന്തരം കയറിയ ആ സ്ത്രീക്ക് എല്ലാവരും അനുകമ്പയോടെ വേണ്ടത്ര കടുക് നല്‍കി . വാങ്ങി കഴിയുമ്പോള്‍ ആ സ്ത്രീ ചോദിക്കും ,"നിങ്ങളുടെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?" എല്ലാവും ആരൊക്കെയോ നഷ്ടപ്പെട്ടവരായിരുന്നു .
വഴിവക്കില്‍ തളര്‍ന്നിരുന്ന സ്ത്രീ മിന്നി മറയുന്ന മിന്നാമിനുങ്ങുകളെ ശ്രദ്ധിച്ചു . താന്‍ എത്ര സ്വാ൪ത്ഥ, ബുദ്ധഭഗവാന്‍ തനിക്കു ഒരു പാഠം തരികയായിരുന്നു :മരണം ഒരു പ്രാപഞ്ചിക സത്യമാണ് നാം അതിനെ വൃഥാ തടയുവാന്‍ ശ്രമിക്കുന്നത് നമ്മുടെ അജ്ഞതകൊണ്ടുമാത്രം, അവര്‍ പറഞ്ഞു.
പുഴക്കരികെ തന്റെ കുട്ടിയുടെ ചിത കൂട്ടി അതില്‍ അവര്‍ പൂവിതളുകള്‍ വാരി വിതറി . അവര്‍ പറഞ്ഞു " കുഞ്ഞേ മരണം നിന്നെ മാത്രം തട്ടിയെടുത്തുവെന്ന് ഞാന്‍ കരുതി നീ തനിച്ചല്ല എല്ലാവരും നിന്റെ വഴിയേയാണ്."
അതെ എല്ലാവരും അതിനു പിറകെയാണ് .
മരണം ഒരു പ്രാ൪ത്ഥനയാകട്ടെ. വള്ളിയില്‍നിന്നും അടര്‍ന്നുവീഴുന്ന കുമ്പളങ്ങ പോലെ അത് നമുക്ക് അനായാസകരമാകട്ടെ