Thursday, January 17, 2013

ഞാന്‍...!

കൂടെ ജോലി ചെയ്തിരുന്ന രണ്ടു ചെറുപ്പക്കാ൪ എനിക്ക് സുഹൃത്തുക്കളായുണ്ടായിരുന്നു. അവരെ കാണാതായാല്‍ മുമ്പൊക്കെ ഞാന്‍ ചോദിക്കുമായിരുന്നു, " എന്തുപറ്റി, വല്ല അസുഖമോ മറ്റോ?"

ഇപ്പോള്‍ ആ ചോദ്യം അവരോട് ചോദിക്കുവാന്‍ എനിക്ക് ഭയമായിത്തുടങ്ങി.

അമ്മയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നുവെന്ന് പുഞ്ചിരിച്ചുകൊണ്ട് പണ്ട് നാം ക്ലാസ് ടീച്ചറോട് പറയുന്ന അതേ  ചിരിയോടെയാണ് അവ൪ പറയുന്നത്:

"ഞാന്‍ പ്രൊവിന്‍ഷ്യല്‍ ജയിലിലായിരുന്നു."