Sunday, June 30, 2013

it is summer here

കാല്‍ഗറിയില്‍ ഉഷ്ണകാലമാണിപ്പോള്‍. ഇന്ന് ചൂട് 22 ഡിഗ്രി സെന്‍റിഗ്രേഡ്. 26 പോലെ തോന്നുമത്രെ.

ചൂട് ആണിനും പെണ്ണിനുമുണ്ട്. ചൂടെന്നുപറഞ്ഞ് പെണ്ണുമാത്രമെന്താണ് ഉടുതുണി അഴിച്ചിട്ടു നടക്കുന്നത്?

ഈ പെണ്‍കുട്ടികള്‍ വളരെ പാവങ്ങളാണ്. എന്‍റെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ എനിക്ക് നന്നായി അറിയാം. വളരെ നിഷ്കളങ്കരാണ്.  നമ്മെ നന്നായി ബഹുമാനിക്കും. നമ്മുടെ ജാതി, മതം, കറുപ്പ്, സൌന്ദര്യം ഭാഷയറിയായ്മ, പ്രായം ഇതൊന്നും അവ൪ ഗണിക്കാറില്ല. വളരെ ക്ലീന്‍ ആണ് അവരുടെ രീതി.ശരീരവും.
സത്യത്തില്‍ ഈ പാവം പെണ്‍കുട്ടികളോട് സങ്കടം തോന്നുന്നുണ്ട്.വരുമാനത്തിന്‍റ് നല്ലൊരു ഭാഗവും കോസ്മെറ്റിക്സിന് കൊടുക്കണം. മുടിക്ക് പല നിറം കൊടുക്കണം.പെഡിക്യു൪ വേണം. നെയിലൊന്ന് സെക്സിയാക്കുവാന്‍ തന്നെ ഡോള൪ 40 അങ്ങോട്ട് കൊടുക്കണം. അതുകൊണ്ട് തീരുമോ?  ആണ്‍കുട്ടികളുമായി ഫ്രണ്ടാകണം. സ്ഥിരമൊരു ഫ്രണ്ടിനെ കിട്ടുവാന്‍ സമയം കുറെ കഴിയും. വിവാഹത്തിന് പിന്നേയും കടമ്പകളേറെയുണ്ട്. എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ കഴിവുണ്ടായെന്നുവരില്ല. കഴിവുള്ളവ൪ അതിജീവിക്കും.പല കുട്ടികളുടേയും വിദ്യാഭ്യാസം മുടങ്ങും.

കൊച്ചുപെണ്‍കുട്ടികള്‍ കുട്ടികളെ ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്നത് കാണാം. സിംഗ്ള്‍ മദേസ് ആയാല്‍ കുട്ടിയെ വീട്ടില്‍ തനിയെ ആക്കിയിട്ടുപോകുവാനും കഴിയില്ല. ഓടുവാന്‍ പോകുമ്പോള്‍ അമ്മയോടൊപ്പം കുട്ടിയുംവണ്ടിയും ഓടിപ്പോകുന്നതു കണ്ടിട്ടുണ്ട്.
സ്ത്രീകള്‍ക്ക് യഥാ൪ത്ഥത്തില്‍ ഈ ജീവിതം ദുരിതമാണ്. പക്ഷേ ഈ പെണ്‍കുട്ടികള്‍ മോഡേണിസ്റ്റുകളാണ്. ലിബറേറ്റഡ് വിമന്‍. നാം പഴഞ്ചന്മാരും.

ഞാന്‍ ചെന്നിട്ടുവേണം എന്‍റെ മകളെ കെട്ടിക്കുവാന്‍ എന്നു  ഞാന്‍ ബോസ്മദാമ്മയോട് പറഞ്ഞപ്പോള്‍ അവ൪ ചിരിയോട് ചിരി. മണ്ണുകുഴിയെടുത്ത് അതിലിലവച്ച് കഞ്ഞികുടിക്കുന്നവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നാം ചിരിക്കുന്നതുപോലെ.

Saturday, June 29, 2013

naskaram

ഓരോ ആത്മാവും ലീനമായി ദൈവീകമാണ്.ദൈവത്തോട് നാം സംസാരിക്കുന്നത് വാക്കുകള്‍ കൊണ്ടല്ല ഹൃദയം കൊണ്ടാണ്. ഹൃദയംകൊണ്ട് ദൈവത്തിലേക്കടുക്കുന്നവ൪ക്ക് പരിധിയില്ലാത്ത ആനന്ദം ലഭിക്കുന്നു.വിനീത ദാസനു മാത്രമേ നല്ല ദൈവസ്മരണയുണ്ടാകൂ. ഹൃദയം പരുവപ്പെടണം. ദൈവഭക്തി അനുഷ്ഠാനമായാല്‍ ദൈവസ്മരണ കുറയും. ദൈവസന്നിധിയില്‍ ഹൃദയം പൂ൪ണ്ണമായി സമ൪പ്പിക്കണം. കുറച്ചുസമയം അതിനു വേണ്ടിവരും. അടക്കം വരണം. നമ്മുടെ നമസ്കാരം എന്നത് പൂ൪ണ്ണമായ ദൈവീകസമ൪പ്പണമാകണം.
സമ്പത്തോ അധികാരമോ സ്ഥാനമാനങ്ങളോ നേടാനുള്ള കാപട്യമില്ല നമസ്കാരം. പരാധികള്‍ സമ൪പ്പിക്കുവാനുള്ള പെട്ടിയല്ല നമസ്കാരം.. നമസ്കാരം ധ്യാനമാണ്. പൂ൪ണ്ണമായ ധ്യാനത്തില്‍, ദൈവീകസ്മരണയില്‍ ആവശ്യങ്ങളേയില്ല. പ്രതിഫലമായി ഒന്നും ആഗ്രഹിക്കുന്നില്ല.ദൈവസ്മരണമാത്രം.ദൈവത്തിനറിയാം ആ ഹൃദയത്തിന്‍റെ ആവശ്യം. ചോദിക്കുന്നവ൪ക്ക് മാത്രം നല്‍കുന്നവനല്ല ദൈവം.സംസാരിക്കുവാന്‍ കഴിയാത്തവ൪ക്കും ചോദിക്കുവാന്‍  ഭാഷയറിയാത്തവ൪ക്കും കൊടുക്കുന്നവനാണ് ദൈവം. ഭാഷയ്ക്കുമുമ്പേ മനുഷ്യനിവിടെ ഉണ്ടായിട്ടുണ്ടല്ലോ.
ധ്യാനത്തിലേക്കു കടക്കുന്നതിനുമുമ്പ് പല സ്റ്റെപ്പുകള്‍ ഉണ്ട്. അടക്കം വരണം. പെട്ടെന്ന് മനസ്സിനെ ഏകാഗ്രമാക്കുവാന്‍ ആ൪ക്കും കഴിയില്ല.  ദൈവീകനാമജപങ്ങള്‍ ചൊല്ലുന്ന ,ദിഖ്൪കള്‍ ചൊല്ലുന്ന ഹൃദയത്തിന് ശാന്തി കൂടും.ശ്രദ്ധകൂടും. നമസ്കാരത്തിനു മുമ്പ് സുന്നത്ത് നമസ്കാരം വച്ചിരിക്കുന്നത് നമസ്കാരം എന്ന മഹാലയനത്തിന്‍റെ സഹായിയായിട്ടാണ്. സുന്നത്തു നമസ്കാരം മനസ്സിനെ ശാന്തമാക്കുന്നു. ഹൃദയമറിഞ്ഞ് ദിഖ്൪കള്‍ ചൊല്ലുന്ന ഹൃദയത്തിന് കൂടുതല്‍ ശാന്തി കിട്ടും.  ജാഗ്രത കൂടും. ശ്രദ്ധവേണം എല്ലാത്തിനും.അശ്രദ്ധമായ മനസ്സുകൊണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ സ്വീകരിക്കപ്പെടാതെ പോകുന്നു. ഹൈന്ദവദ‍൪ശനങ്ങളിലും ബുദ്ധദ൪ശനങ്ങളിലും മറ്റുമതങ്ങളിലും ഈ ശ്രദ്ധയെക്കുറിച്ച്, ഈ തത്വത്തെക്കുറിച്ച്   കൂടെകൂടെ പറയുന്നുണ്ട്.
മെഡിറ്റേഷന്‍ കൊണ്ട്  കോന്‍സന്‍ട്രേഷന്‍ കൂടും. ശ്രദ്ധ കിട്ടിയാല്‍ എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും ചിന്തിക്കുന്നതെന്നും പ്രവൃത്തിക്കുന്നതെന്നും അറിയുവാന്‍ കഴിയും. നമസ്കാരം ദൈവവുമായുള്ള അഭിസംബോധനയാണ്.ദൈവവും താനും മാത്രം. ഒരേയൊരു ചിന്ത . മറ്റുചിന്തകള്‍ കടന്നുവന്നാല്‍ അത് സ്വീകരിക്കപ്പെടുന്ന നമസ്കാരമാകില്ല. നമസ്കരിക്കുന്ന എത്ര പേ൪ക്ക് തന്‍റെ നമസ്കാരം പൂ൪ണ്ണമായി ദൈവസ്മരണയിലായിരുന്നുവെന്നു പറയുവാന്‍ കഴിയും. അങ്ങിനെയല്ല എങ്കില്‍ നമസ്കാരം ഏറ്റവും ക്ലേശകരമാകും. സമയനഷ്ടമാകും. നമസ്കാരത്തില്‍, ധ്യാനത്തില്‍ ആനന്ദം കിട്ടിയില്ലെങ്കില്‍ അത് കഠിനമായ ഒരു ക൪മ്മമാകും. തുടരാന്‍ കഴിയില്ല. പിന്നെ ചെയ്യുന്നത് നരകത്തെ ഭയന്നുകൊണ്ടാണ്. അടികൊള്ളാതിരിക്കുവാന്‍ ഖു൪ആന്‍ ഓതുന്ന ഒരു കുട്ടിയുടെ അവസ്ഥാകും അത്. ഞാനുള്‍പ്പെടുന്ന എത്ര പേ൪ക്ക് തന്‍റെ ക൪മ്മങ്ങള്‍ സ്വീകരിക്കപ്പെട്ട ക൪മ്മമായി എന്നു പറയുവാന്‍ കഴിയും ? ആ൪ക്ക് അഹങ്കരിക്കുവാന്‍ കഴിയും?എത്ര പേരുടെ മനസ്സ് ശാന്തമായിരുന്നിട്ടുണ്ട്. മറ്റുചിന്തകള്‍ കടന്നുവരാതിരുന്നിട്ടുണ്ട്. ഓടിപ്പോയി  രണ്ടോ മൂന്നോ നാലോ റക അത് സ൪ക്കസ് എന്നപോലെ ചൊല്ലുന്നത് ഹൃദയമറിയാതെ കടത്തുകഴിക്കുന്നവരെക്കുറിച്ച്  ഖു൪ആന്‍ തന്നെ പറയുന്നത് അറിയുക.
ഫ വയ് ലുന്‍ ലില്‍ മുസല്ലീന്‍ നമസ്കാരക്കാ൪ക്ക് നാശം ദു:ഖം ദൌ൪ഭാഗ്യം. വയ് ല്‍ എന്നത് നരകത്തിലൂടെയൊഴുകുന്ന ഒരു മലിന നദി കൂടിയാണ്.
അല്ലദീന ഹും അന്‍ സലാത്തിഹിം സാഹൂന്‍ അവ൪ നമസ്കാരത്തില്‍ , ദൈവീകധ്യാനത്തില്‍ അശ്രദ്ധരാണ്. സാഹൂന്‍ എന്നത് മനസ്സ് ജാഗ്രതയില്ലാത്തവ‍൪, ഹൃദയത്തിലേക്കിറങ്ങാത്തവ൪, ഉത്തിഷ്ഠതയില്ലാത്ത, ജാഗ്രതയില്ലാത്തവ൪ എന്നൊക്കെയാണ്.
കഠോപനിഷത്തില്‍ ഉത്തിഷ്ടത ജാഗ്രതയെക്കുറിച്ച് പറയുന്നുണ്ട്. ഹേ നജികേതസ്സേ നീ ആലസ്യം വിട്ട് എഴുന്നേല്‍ക്കു എന്നാണ് യമധ൪മ്മരാജാവ് പറയുന്നത്. വിവേകാനന്ദ സ്വാമികളും ഇത് തന്നെ പറയുന്നുണ്ട്.
അല്ലദീന ഹും യുറാഊന്‍  അവ൪ കാണിക്കുവാന്‍ വേണ്ടി ചെയ്യുന്നവരാണ്. അവ൪ നന്മകള്‍ കാണിക്കുവാന്‍ വേണ്ടി ചെയ്യുന്നവരാണ്.
നല്ല ദൈവീകസ്മരണയുള്ളവ‍രുടെ കൂട്ടത്തില്‍ നമ്മളേയും ഉള്‍പ്പെടുത്തട്ടെ.

Sunday, June 23, 2013

ippol enthu sukham !

എന്തുകിട്ടിയാലും പോര. തൃപ്തിയില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു. കുറച്ചുകൂടി... കുറച്ചുകൂടി.
സുഖസൌകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ജീവിതത്തിൽ നെട്ടോട്ടമോടുന്ന മനുഷ്യൻ. ഓട്ടത്തിനിടയിൽ തളർന്നുവീഴുന്ന മനുഷ്യൻ . ആ മനുഷ്യന് സമര്പ്പണം.

നസ്രുദ്ദീൻ മുല്ലയുടെ ഒരു കഥ വായിച്ചതോര്ക്കുന്നു . ജ്ഞാനിയായ മുല്ലയുടെ അടുക്കൽ അയൽക്കാരൻ തന്റെ പ്രശ്നത്തിനു ഒരു പരിഹാരം തേടിവന്നു.
"മുല്ലാ, എന്റെ വീട് എത്ര ചെ...റുതാണ്. തിങ്ങിഞെരുങ്ങിയാണ് ഞങ്ങളതിൽ പാര്ക്കുന്നത്. ഭാര്യ, മക്കൾ അമ്മ, അച്ഛൻ, പോരാത്തതിന് അമ്മായിയമ്മയും. അങ്ങ് ജ്ഞാനിയല്ലേ, ഒരു പരിഹാരം പറഞ്ഞു തരണം. അങ്ങെന്തു പറഞ്ഞാലും അനുസരിക്കുന്നവനാണല്ലോ ഞങ്ങൾ."
"നീ കോഴിയെ വളർത്തുന്നുണ്ടെന്നെനിക്കറിയാം, എത്ര കോഴിയുണ്ട്?" മുല്ല ചോദിച്ചു.
"അഞ്ചു കോഴിയും ഒരു പൂവനും," അയാള് പറഞ്ഞു.
"ആ കോഴിയെ എല്ലാത്തിനെയും ആ പുരയിലേക്കാക്കുക."
"എന്ത്?" എന്റെ പുര ആകപ്പാടെ ചെറുതാണ്, ഇനി കോഴിയെയും കൂടികയറ്റിയാൽ?"
"നീ ചെയ്യൂ അങ്ങിനെ," മുല്ല പറഞ്ഞു.
പുലർച്ചെ അയൽക്കാരനോടിവന്നു." മുല്ല അങ്ങ് എന്റെ ദുരിതം ഇരട്ടിപ്പിച്ചു. ആകെ പ്രശ്നം."
മുല്ല കേട്ടഭാവം വച്ചില്ല. " നിനക്ക് ഒരു കഴുതയില്ലേ."
"ഉവ്വ്," അയാള് പറഞ്ഞു." അതിനെയും കൂടി പുരയിലാക്കുക."
ജ്ഞാനിയാണു, അനുസരിക്കാതിരിക്കുവാൻ വയ്യ. അപ്രകാരം കഴുതകളേയും പിന്നീടു ആടുകളേയും
അയാള് ആ മുറിയിലാക്കി.
നിരാശ ബാധിച്ച് ഒരിടത്തിരിക്കുന്ന അയല്ക്കാരനെ മുല്ല കണ്ടു. "ഇത്രയും നാൾ അതിൽ കിടക്കാമായിരുന്നു. ഇപ്പോൾ നാറിയിട്ടു ആ ഭാഗത്തേക്കു അടുക്കുവാൻ നിവൃത്തിയില്ല. എനിക്ക് ഭ്രാന്താണെന്നുപരഞ്ഞു ഭാര്യയും അമ്മായിയമ്മയും എന്നെ ഉപേക്ഷിച്ചുപോയി."

ശരി, മുല്ല സമാധാനിപ്പിച്ചു.
ഇനി നീ ആ മൃഗങ്ങളെ മുറിയിൽ നിന്ന് പുറത്തേക്കാക്കുക. അപ്രകാരം ചെയ്ത അയാള് അത്യധികം സന്തോഷത്തോടെ മുല്ലയെ കാണുവാൻ വന്നു.
ഇപ്പോൾ എന്ത് സുഖം! പരമാനന്ദം! അയാള് മുല്ലയോട് നന്ദി പറഞ്ഞു.
-azeez ks

ദയാവധം


 രക്ഷയില്ലെന്ന് ഡോക്റ്റര്മാര്‍ വിധിയെഴുതുന്നവരെ നാം കൊന്നു തുടങ്ങിയാല്?ആളുമര്‍ത്ഥവുമുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നായാല്?ക്യുബെക് പാസ്സാക്കിയ ദയാവധം നടപ്പിലായാല്‍ അത് ക്രൂരമായി ചൂഷണംചെയ്യപ്പെടില്ലേ?

ജീവിക്കുവാന്‍ അര്ഹതയില്ലാത്ത ജീവനെന്ന് ഒരു ഡോക്റ്റര്‍ക്ക് വിധിയെഴുതുവാന്‍ അധികാരമുണ്ടോ? ഒരു ജിവന്റെ കര്മ്മങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയുവാൻ കഴിയുമോ? ഗുണകരമായ ജീവിതത്തിന്റെ സൂചിക എന്താണ്?...
അത് ആരു നിശ്ചയിക്കുന്നു? ഒരു രോഗി മരിക്കുന്നതാണ് അയാള്ക്ക് നല്ലത് എന്ന് നാം നിശ്ചയിക്കുന്നതെങ്ങിനെ? നമുക്ക് സമയമില്ലെങ്കിൽ പൈസ മുടക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നുന്നുവെങ്കിൽ ഒരാളെ കൊല്ലാമോ?

ജീവിച്ചിട്ടു കാര്യമില്ലാത്ത ജീവിതങ്ങൾ എന്ന് നിശ്ചയിച്ചു തുടങ്ങിയാൽ ആരെയൊക്കെ കൊല്ലേണ്ടി വരും. എല്ലാം കര്മ്മ ഫലമാണെങ്കിൽ രോഗവും അങ്ങിനെ തന്നെ. ഒരാളുടെ കര്മ്മ ഫലം ഒരാൾ അനുഭവിച്ചല്ലേ പറ്റു. വലിയ ശിക്ഷയിൽ നിന്നുള്ള രക്ഷയാകാം അയാളുടെ ഈ രോഗം.

മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവര്ക്കും ജീവിക്കുവാൻ കൊതിയുണ്ടാകില്ലേ?

ഹോളണ്ടിന്റെയും ബെൽജിയത്തിന്റെയും പിറകെ ക്യുബക് കാനഡയും.
-azeez ks

Saturday, June 8, 2013

ഞാന്‍ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഇന്നലെ.ഒരു വെള്ളക്കാരന്‍ ഗാ൪ബേജ് ബിന്‍ എന്ന കുപ്പയില്‍ തപ്പുന്നു. ആരോ കുടിച്ചുബാക്കിയാക്കി കളഞ്ഞ ഒരു ജ്യൂസിന്‍റെ കുപ്പി അയാള്‍ വായിലേക്കടുപ്പിക്കുന്നു.എന്‍റെ ചങ്ക് പൊട്ടിപ്പോയി.അയാളുടെ അടുക്കലേക്ക് ചെന്ന് അഞ്ചുഡോള൪ കൊടുക്കണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ അയാള്‍ തെണ്ടിയല്ല. വളരെ മാന്യനാണയാള്‍.അയാള്‍ അന്തസ്സുള്ളവന്‍ തന്നെയാണ്.വളരെ മാന്യമായ പെരുമാറ്...റമുള്ള ഒരാളാണ്. എത്രയോ ദാരിദ്ര്യം അയാള്‍ അനുഭവിക്കുന്നു.അയാള്‍ പുറത്തതറിയിക്കാറില്ല.നമ്മള്‍ അയാളോടൊന്നു സംസാരിച്ചാല്‍ ഒരിക്കലും അയാള്‍ അവശത പറയില്ല.അവശത നടിക്കില്ല. നല്ല ജോക്ക് പോലും പറഞ്ഞെന്നിരിക്കും.ന൪മ്മം പറയുക ഇവരുടെ ഒരു രീതിയാണ്. ഒരിക്കള്‍ ഒരു സ്ഥലത്തിരുന്ന് ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരാള്‍ എന്നെ വിഷ് ചെയ്തു.നാട്ടില്‍ സഹായത്തിനുവേണ്ടി അസ്സലാമുഅലൈയ്ക്കും പറയുന്നവരെപ്പോലെയല്ല ഇയാള്‍. എന്‍റെ അടുത്ത് നിന്ന് ഒരു പരിചയവുമില്ലാത്ത എന്നോട് ഒരു ജോക്ക് പറയുന്നു:" ഒരു ഡെന്‍റിസ്റ്റിന്‍റെ അടുക്കല്‍ ഒരാള്‍ ചെന്നു.പെട്ടെന്ന് പല്ലുപറിച്ചെടുത്ത ഡെന്‍റിസ്റ്റിനോട് പല്ലു പറിക്കുവാന്‍ ചെന്നവന്‍ പറഞ്ഞു.കുറച്ചു മെല്ലെ, സമയമെടുത്ത്, വേദനിപ്പിക്കാതെ താങ്കള്‍ക്ക് പല്ലുപറിച്ചുകൂടെ? ഡെന്‍റിസ്റ്റ് പറഞ്ഞു: ഈ പണി ഇതിലും മെല്ലെ ചെയ്യുവാന്‍ ഒരു ഡെന്‍റിസ്റ്റിനും കഴിയില്ല.ഞാനും അയാളും ചിരിച്ചു. പിരിഞ്ഞു. പിന്നീട് പല പ്രാവശ്യം ഞാനയാളെ കണ്ടിട്ടുണ്ട്. ഒരു പരിചയവും കാണിക്കില്ല.

നല്ല മുട്ടന്‍ തിരക്കില്‍ നാം ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും ജോക്ക് പറയുക അല്ലെങ്കില്‍ ഒരു കോമിക് കാട്ടുക എന്നത് ഇവ൪ പ്രയാസങ്ങള്‍ ലഘൂകരിക്കുവാനുള്ള ഒരു രീതിയായി കാണുന്നു.യഥാ൪ത്ഥത്തില്‍ ഈ ലോകത്ത് പ്രയാസമനുഭവിക്കുന്നവരെ തിരിച്ചറിയുക പ്രയാസകരമാണ്.

ദാരിദ്ര്യമനുഭവിക്കുന്ന അനേകമാളുകള്‍ എന്‍റെ ഗ്രാമത്തില്‍, എന്‍റെ നാട്ടില്‍ ഉണ്ടാകണം.ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍‍ പെട്ടെന്ന് അവരെ ഓ൪ത്തുപോകുന്നു.ചിലപ്പോള്‍ കണ്ണുനനയാറുമുണ്ട്. എത്ര ഭക്ഷണമാണ് ഞാന്‍ തിന്നുതീ൪ക്കുന്നത്.ആവശ്യമുള്ളതും ഇല്ലാത്തതും ഞാന്‍ തിന്നുന്നു.എത്ര പൈസ ഞാന്‍ വെയിസ്റ്റാക്കുന്നു.പെട്ടെന്ന് മരിച്ചുപോയാല്‍ ഞാനീ കൂട്ടിവയ്ച്ചതൊന്നും എനിക്ക് ഉപകരിക്കില്ല.

സംഘടിതസഹായ‌പ്രസ്ഥാനങ്ങള്‍ക്ക് പണമയക്കുന്ന രീതി ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.അവ൪ അവരുടെ വിഭാഗങ്ങളുടെ വള൪ച്ചയ്ക്കായി ആ പണം ഉപയോഗിക്കുന്നു. ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്.ഒരു അനാഥക്കുട്ടിയെ സഹായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിയുടെ ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം ഇവയുടെ ചിലവ് വഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു അനാഥപെണ്‍കുട്ടിയെ സഹായിക്കണമെന്ന്, ഒരു സാധു അമ്മയെ സഹായിക്കണമെന്ന് ഒരാള്‍ക്ക് മരുന്ന് വാങ്ങിക്കൊടുക്കണമെന്ന്, ഒരു കൂരയുണ്ടാക്കുവാന്‍ സഹായിക്കണമെന്ന് ഉടുതുണിക്ക് മറുതുണിയില്ലാത്തവരെ സഹായിക്കണമെന്ന് ഒക്കെ ഞാന്‍ ആഗ്രഹിക്കുന്നു.

എന്താണ് വഴി?
-Azeez KS

Monday, June 3, 2013

Kathakali vs ASL

കഥയറിയാതെ ആട്ടം കാണരുതെന്നു പറയുന്നതുപോലെ കഥകളിയറിയാത്ത ഞാന്‍ കഥകളിയെക്കുറിച്ച് പറയരുത്.
എങ്കിലും ഇങ്ങിനെ പറയാല്ലോ:

ജന്മനാ മൂകന്മാരുംബധിരരുമായിപ്പോയ ഹതഭാഗ്യരെ സഹായിക്കുവാന്‍ വികസിപ്പിച്ചെടുത്ത ഒരു ഭാഷയാണ് American Sign Language ( ASL ). ഇത് പഠിക്കുന്നവ൪ക്ക് കമ്മ്യുണിക്കേഷന്‍ സാദ്ധ്യമാകുന്നു.

നൂറുവട്ടം കേട്ടിട്ടുള്ള ഒരു കഥ, അറിയാവുന്ന ഒരു കഥ, വായിച്ചിട്ടുള്ള ഒരു കഥ, നന്നായി സംസ...ാരിക്കുവാനറിയാവുന്ന രണ്ടുപേ൪ മൂകബധിരരല്ലാത്ത ഒരു സമൂഹത്തോട് ആടയലങ്കാരത്തോടെ, ചമയങ്ങളോടെ, മുഖത്ത് നിറമിട്ട്, കുളികഴിഞ്ഞ്, ശുദ്ധിയോടെ, ഭക്തിയോടെ, വിളക്കുകത്തിച്ച്, ഊണൊക്കെ കഴിഞ്ഞ് മണിക്കൂറുകളോളം ആംഗ്യഭാഷയില്‍ ഒരമ്പലപ്പറമ്പിലിരുന്ന് സാംസ്കാരിക ഔന്നത്യമുള്ള ഒരു സമൂഹത്തോട് പറയുകയും ആ സമൂഹം കുംഭതടകി തലയാട്ടി ശരിവയ്ക്കുകയും ചെയ്യുന്ന ഒരു കളിയാണ് കഥകളി.

കഥകളി സംസ്കാരമാണ്.പട്ടിണിമാറിയ ഒരു സമൂഹത്തിന്‍റെ ആസ്വാദനകലയാണ്.

ASL ഒരു ജീവനോപാധിയാണ്,ഒരു ജീവനകലയാണ്,വയറ്റിപ്പിഴപ്പിനുള്ള ഉപാധിയാണ്, അടഞ്ഞലോകത്തുനിന്ന് വിശാലമായ ലോകത്തേക്ക് കടക്കുവാനുള്ള ഒരു വാതിലാണ്.

ഉരങ്ങള്‍ വിരിച്ച് മുകളിലേക്കു രണ്ടാട്ടാട്ടിയാല്‍ കഥകളിയും ASL ഉം ഒന്നായി. അത് Pomp and Show ആണെന്ന് മൈക് ഡേവിഡും, അല്ല പത്രാസുംപെരുമ്പറയുമാണെന്ന് നളദമയന്തികഥയില്‍ ഏഷ്യാനറ്റ് അടിക്കുറിപ്പും പറയുന്നു.
 
ഇപ്പോള്‍ പുറത്തുപോയി വന്നതേയുള്ളൂ.വന്ന ഉടനെ ചൂടോടെ കുറിക്കുകയാണ്. നല്ല വെയിലുണ്ട്.കാറില്ലാത്തതുകൊണ്ട് കുറെ സമയം വെയ്സ്റ്റായി പോകുന്നുണ്ട്.വെയ്സ്റ്റാക്കാതെ വീട്ടിലോടി വന്നിട്ട് എന്നാത്തിനാ? വാതുവയ്പ്പിന്‍റേയും ഐഎക്കാരുടേയും അളിഞ്ഞ വാ൪ത്ത കേട്ട് തല പെരുക്കാനോ?

കാറില്ലാത്തതിന്‍റെ ചില മെച്ചങ്ങളുമുണ്ട്. എത്രയെത്ര ആളുകളെ കാണാം ബസ്സില്‍, ട്രെയിനില്‍.പലദേശക്കാ൪.പലഭാഷക്കാ൪.കുഞ്ഞുങ്ങളുമായി അവ൪ ബസ്സില്‍ കയറ...
ുന്നു. ഇന്നു ഒരു സുന്ദരിക്കുട്ടനെ( കുട്ടന് പുല്ലിംഗമാണ്, സുന്ദരി സ്ത്രീലിംഗമാണ്.സുന്ദരിക്കുട്ടന്‍ ഒരു ഓക്സീമോറോണ്‍ പ്രയോഗമാണ് എന്ന് കമന്‍റ് എഴുതല്ലേ) ബസ്സില്‍ കണ്ടു.ഒരു കുഞ്ഞുടിഷ൪ട്ട് ഇട്ട് അവന്‍ ബസ്സിലെ കാഴ്ച കാണുകയാണ്. എന്‍റെ നരച്ചതാടിയിലേക്ക് അവന്‍ നീലകണ്ണുപായിച്ചു.അമ്മ കാണാതെ ഞാനൊന്നു പുഞ്ചിരിച്ചു. ഒന്നു തുറിച്ചുനോക്കി ഇളകിയിരുന്നു അവന്‍. ഒന്നുകൂടി നോക്കിയപ്പോള്‍ കണ്ണുവെട്ടിച്ചു.പിന്നെ ഒരിടവേളകഴിഞ്ഞ് മെല്ലെ കണ്ണു എന്നിലേക്ക് കൊണ്ടുവന്നു.അത് എനിക്ക് നല്ല ഒരു സന്തോഷമായിരുന്നു. ഒരു മെഡിറ്റേഷന്‍ ഓബ്ജക്റ്റായി അവനെനിക്ക് കുറച്ചുസമയം നല്ല സന്തോഷം തന്നു അവന്‍.

കുട്ടികള്‍ വരുമ്പോള്‍ ആരും പറയാതെ ഇവിടുത്തുകാ൪ എഴുന്നേറ്റുകൊടുക്കുന്നു.കൈക്കുഞ്ഞിനേയുമായി തിരക്കുള്ള ബസ്സില്‍ കയറിയാല്‍ ചില സ്കൂള്‍ പെണ്‍കുട്ടികള്‍ എഴുന്നേറ്റുകൊടുക്കുമെങ്കിലും സ്ത്രീകള്‍ സ്വന്തം സീറ്റില്‍ എം എല്‍ എ മാരെ പോലെ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു നാട്ടില്‍ നിന്നുവരുന്ന എനിക്ക് വളരെ സന്തോഷക്കാഴ്ചകളാണിതൊക്കെ.വഴിചോദിച്ചാല്‍ പറഞ്ഞുതരുന്ന ഡൈവ൪മാ൪.ബല്ലടിക്കുന്നിടത്ത് നി൪ത്തി, വയസ്സായവ൪ക്കുവേണ്ടി ബസ്സ് താഴ്ത്തി, മംഗളം പറഞ്ഞ് പിരിയുന്ന ഈ കാഴ്ച ഈ നാടിനോട് എന്‍റെ ബഹുമാനം എത്രയോ വ൪ദ്ധിപ്പിക്കുന്നു.

ഈ കുട്ടികള്‍ എത്ര സുന്ദരക്കുട്ടികളാണ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് കണ്ണേറ് കിട്ടാതിരിക്കുവാന്‍ കുളി കഴിഞ്ഞ് അവരുടെ കവിളില്‍ കരിപുരട്ടിവയ്ക്കും.

എന്‍റെ മകനേയുമായി വ൪ഷങ്ങള്‍ക്കുമുമ്പ് പള്ളിക്കാരുടെ ആശുപത്രിയില്‍ പോയ ഓ൪മ്മ വന്നുവെനിക്ക്.അന്ന് രോഗം വന്നാല്‍ കൃസ്ത്യന്‍ പള്ളിക്കാരുടെ ആശുപത്രികളേ ഉള്ളൂ. നിസ്സാര കാശിന് പാവങ്ങള്‍ മരുന്നും ചികിത്സയും കിട്ടുന്നു.പള്ളിക്കാ൪ക്ക് ആതുരസേവനം ഒരു ആരാധനയാണ്, ലാഭം പിടുങ്ങുന്ന കൊള്ളയല്ല.800 കോടി മുടക്കി 27 ഏക്കറില്‍ ഹോട്ടലുകള്‍ തുടങ്ങി കാശുണ്ടാക്കുന്ന യൂസുഫ് അലിയും രവിപിള്ളയും സാധുക്കള്‍ക്കുവേണ്ടി ഒരു ആശുപത്രി തുടങ്ങിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ഞാനോ൪ക്കാറുണ്ട്.

മകന്‍ ലത്തീഫിന് കുത്തുവയ്പ് എടുക്കുവാന്‍ വേണ്ടിയാണ് ഞാന്‍ കൊണ്ടുപോയത്.കുട്ടിയുടെ അമ്മയ്ക്ക് ലീവില്ലാത്തതുകൊണ്ട് അച്ഛനാണ് അവനെ ആശുപത്രിയില്‍ അന്നു കൊണ്ടുപോയത്.ധാരാളം അമ്മമാ൪ പതിവു ട്രിപ്പ്ള്‍ പോളിയൊ പരിപാടികള്‍ക്ക് കുഞ്ഞുങ്ങളേയുമായി ആശുപത്രിയില്‍ വന്നിരുന്നു.

അന്നു ഞാന്‍ കണ്ട കാഴ്ച ഞാനിന്നോ൪ത്തു.എല്ലാ കുട്ടികളുടേയും നല്ല മുഖത്ത് ആ അമ്മമാ൪ കരിപുരട്ടിയിരിക്കുന്നു. ബ്യൂട്ടിസ്പോട് എന്നു പറയുമെങ്കിലും കുട്ടിക്ക് കരിങ്കണ്ണ് തട്ടാതിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. എത്രയോ സുന്ദരിക്കുട്ടികള്‍ ഈ കാനഡയിലുണ്ട്. അവ൪ക്കാ൪ക്കും കണ്ണേറ് തട്ടാത്തതെന്ത്?
പുതിയ വീടു പണിയുമ്പോള്‍ വീടിനു മുമ്പില്‍ കോലില്‍ മണ്‍കലം കമിഴ്ത്താത്തതെന്ത്? മുസലിയാരെക്കൊണ്ട് മന്ത്രിച്ച ചരട് കെട്ടുന്ന ചില മുസ്ലിംകളുണ്ട്.ഉറുക്ക്, ഏലസ് ഇവയൊക്കെ കയ്യില്‍ കാണാം. കാനഡയില്‍ ഇത് ബാധകമല്ലേ?

അപ്പോള്‍ എന്‍റെ ചോദ്യമിതാണ്: കുറെ മാമൂലുകള്‍ ശാസ്ത്രമായി നാം വിഴുങ്ങുകയും അത് ചുമന്നുനടക്കുകയും ചെയ്യുന്ന മനോരോഗികളാണോ നമ്മള്‍?

Sunday, June 2, 2013

മാറുന്ന‌ ഭാഷ‌ എന്നെ മുമ്പേ മ‌രിപ്പിക്കുന്നു.


 Azeez KS

ഫേസ്ബുക്ക്ടെക്സ്റ്റും ട്വിറ്റ൪ട്വീറ്റ്സും നമ്മുടെ നാളത്തെ ഭാഷ രൂപപ്പെടുത്തുന്നു.ഇതാണ് നമ്മുടെ ഗ്രാമ൪ നിശ്ചയിക്കുന്നത്.ബുക്ക്സ്റ്റാളുകളിലെ പൊടിപിടിച്ചുകിടക്കുന്ന വ്യാകരണപുസ്തകങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല.കാനഡയിലേക്ക് വരുന്നതിനുമുമ്പ് എനിക്ക് നന്നായി അറിയാവുന്ന ഒരേയൊരു ഇംഗ്ലീഷ് ഗ്രാമ൪ ഇതായിരുന്നു. he/she സിംഗുല൪ ആണ്. ഏകവചനം.അതുകൊണ്ട് singular ആയ does ഉപയോഗിക്കുന്നു. അതുപോലെ രണ്ട് നെഗറ്റിവ് വന്നാല്‍ അത് ഒരു പോസിറ്റിവ് സ്റ്റേറ്റ്മെന്‍റാകും. ഇവിടെ വന്ന് ആ അറിവും പോച്ച്.ഏത് ശരി ,ഏത് തെറ്റ്? ഞാനാകെ കന്‍ഫ്യൂഷനിലാണ്.
അവള്‍ക്ക് ഒന്നുമറിയില്ല എന്നതിന് ബോ൪ഡ൪ കടക്കുന്നതുവരെ ഞാന്‍ പറഞ്ഞിരുന്നത് she doesn't know anything എന്നാണ്. ദാ സായിപ്പ് ഇപ്പോള്‍ പറയുന്നു: She DON'T know NOTHING.
... സംശയങ്ങള്‍, സംശയങ്ങള്‍: അമ്മദിനം എല്ലാ അമ്മമാ൪ക്കുമുള്ളതാണെങ്കില്‍ Mothers' Day ആണോ Mother's Day ആണോ?
പുതിയ മുദ്രാവാക്യമിതാണ്:വാക്കുകള്‍ വളരെ കുറച്ച് ഉപയോഗിക്കുക. ഒരു പുതിയ മുനിസമൂഹം വളരട്ടെ.
അതുപോലെ ഞാന്‍ പഠിച്ച രണ്ടുവാക്കുകളുണ്ടായിരുന്നു.അത് തെറ്റിപ്പോയതിന് സുഭദ്രടീച്ച൪ അടിച്ച പാട് തുടയില്‍ കാണും. അത് ഞാന്‍ മരണം വരെ മറക്കില്ല. Countables ന് fewer ഉപയോഗിക്കുന്നു.non-countables ന് Less ഉപയോഗിക്കുന്നു. എണ്ണം പറയുന്നിടത്ത് Fewer. Fewer നെ കൊന്ന് Less കത്തിനില്‍ക്കുന്ന കാലമാണിതെന്ന് തോന്നുന്നു.
80 എന്നത് എണ്ണമാണല്ലോ. വറുത്തുപ്പേരിയില്‍ 120 കലോറി ഉണ്ട്.ചെമന്നിറ‌ച്ചിയില്‍ അത് 510 ആണ്.ഞാനിപ്പോള്‍ കഴിക്കുന്നത് കലോറി കുറഞ്ഞ ചീരയാണ്.ഇന്നലെ ഒരു ചോക്ലേറ്റ്ബാ൪ കാണിച്ച് ഒരു പെണ്‍കൊച്ച് പറയുന്നു: This contains LESS calories ! സുഭദ്രടീച്ചറെ!!!

ഭാഷ‌, ജീവിതം പോലെ പ‌രിണ‌മിക്കുകയാണ്.പ‌ഴ‌യ‌ ഇംഗ്ലീഷിലെ Thou, Thy Thee ഒന്നും ഒരിട‌ത്തുമില്ല‌. പ‌ക്ഷെ ഒര൪ത്ഥ‌വുമില്ലാത്ത‌ ചില‌ വാക്കുക‌ള്‍ ധാരാളം കാണുക‌യും ചെയ്യാം.ഫേസ്ബുക്ക് കുട്ടിക‌ളുടെ ഈ ഭാഷ‌ എനിക്ക് മ‌ന‌സ്സിലാക്കുവാന്‍ ക‌ഴിയുന്നുമില്ല‌. Wanna Kinna യെക്കുറിച്ച് മാത്ര‌മ‌ല്ല‌ ഞാനീപ‌റ‌യുന്ന‌ത്.എത്രയോ പുതിയ വാക്കുകള്‍.
PC യെപ്പോലെ ഒരുപാട് PCമാ൪ ന‌മുക്കുവേണം എന്ന‌തിന് ഞാനിങ്ങ‌നെ എഴുതുന്നു: We need a lot of Mr. PC in Kerala.
ഇത് തെറ്റാണെന്ന് പ‌റ‌യുന്ന‌തിനു മുമ്പ് ഒന്നാലോചിക്കൂ.
ഭാഷ‌യിലെ കുറ്റം ക‌ണ്ടുപിടിച്ചുന‌ട‌ക്കുന്ന‌ത് ഒരു രോഗ‌മാണ്. Pedantry എന്ന് പ‌റ‌യാം. ഒരു preposition ത‌ന്നെ ക‌ഷ്ടി മ‌ന‌സ്സിലാക്കുവാന്‍ നാം പ്ര‌യാസ‌പ്പെടുക‌യാണ്. മൂന്ന് prepositons അടിച്ചുകേറ്റിവ‌ന്ന‌ ഒരു വാച‌ക‌ത്തിന്‍റെ അ൪ത്ഥം എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല‌:
This is the kind of pedantry UP WITH WHICH I will not put !

ഭീകരവിരുദ്ധയുദ്ധം അമേരിക്ക അവസാനിപ്പിക്കുന്നതെന്ത്?
Azeez KS, Calgary,Canada

ഒരു ഭാവികാലം ആലോചിക്കുക.ഇപ്പോള്മുതല്പത്തു അല്ലെങ്കില്ഇരുപതുകൊല്ലം കഴിഞ്ഞ്,അമേരിക്ക എന്ന രാജ്യം,ഒരു കുറ്റവും കണ്ടെത്തുവാനാകാത്ത കുറെ മനുഷ്യരെ,അമേരിക്കയുടേതല്ലാത്ത മണ്ണില്ക്യൂബയില്നിന്നും പാട്ടത്തിനെടുത്ത ഗ്വാണ്ടനാമൊ എന്ന തടങ്കല്പാളയത്തില്പാ൪പ്പിച്ചിരിക്കുന്നു.എത്ര ലജ്ജാകരമാണത്. അമേരിക്കയുടെ പ്രസിഡണ്ട് ഒബാമയാണ് ഇത് പറയുന്നത്.ലോകമെമ്പാടും ഇസ്ലാമിക തീവ്രവാദം വള൪ത്തിയത് ഗ്വാണ്ടനാമൊയും നമ്മുടെ ഡ്രോണ്എന്ന യന്ത്രയുദ്ധങ്ങളുമായിരുന്നുവെന്ന് ഒബാമ കുമ്പസാരിക്കുന്നു.

   ഒരു രാഷ്ട്രത്തിനും അതിന്റെ സ്വാതന്ത്ര്യം നിലനി൪ത്തുവാന്കഴിയില്ല,നിരന്തരമായ യുദ്ധത്തിലൂടെ.ആ൪ക്കുമറിയാവുന്ന സത്യം ഒബാമയും ചില റിപ്പബ്ലിക്കന്മാരും ഉറക്കെ വിളിച്ചുപറഞ്ഞിരിക്കുന്നു ."ഞങ്ങള്ഭീകരവിരുദ്ധയുദ്ധം അവസാനിപ്പിക്കുന്നു," നാഷണല്ഡിഫന്സ് യൂണിവേഴ്സിറ്റിയില്വ്യാഴാഴ്ച (2013 മെയ് 23) നടത്തിയ രണ്ടാം ഫോറിന്പോളിസി പ്രസംഗത്തില്ഒബാമ പറഞ്ഞു.

   ഒബാമയെ ഇതിനു പ്രേരിപ്പിച്ചത് ജോ൪ജ് ബുഷിന്റെ പാ൪ട്ടിക്കാരനായ ഒരു റിപ്പബ്ലിക്കനാണ് എന്നത് നമ്മെ അല്ഭുതപ്പെടുത്തുന്നു.13 മണിക്കൂ൪ കാമ്പുള്ള പ്രസംഗം ചുരുക്കി റാന്ഡ്പോള്പറഞ്ഞു:ഡ്രോണുകളെന്ന യന്ത്രയുദ്ധമാണ് അമേരിക്ക ടത്തുന്നത്.മനുഷ്യാവകാശങ്ങളെ അമേരിക്ക കാറ്റില്പറത്തുന്നു.വിചാരണയില്ലാതെ അമേരിക്കന്പൌരന്മാരെ തടവറയിലിടുന്നു.ഭീമമായ കടബാദ്ധ്യതയില്ശ്വാസംമുട്ടുന്ന വലിയ ഗവണ്മെണ്ട് ചെറിയചെറിയ ഗവണ്മെണ്ടുകളാകണം, കടം കുറക്കണം.കുരങ്ങനു കഞ്ചാവുകൊടുത്താല്അത് എങ്ങിനെ ബിഹേവ് ചെയ്യുമെന്നറിയാന്‍ 30 ലക്ഷം ഡോള൪ റിസേച് നടത്തേണ്ടതില്ല,ചിലവാക്കേണ്ടതില്ല.നമ്മുടെ രാജ്യത്തിന്റെ പതാക കത്തിക്കുന്ന രാജ്യങ്ങള്ക്ക്-ഈജിപ്തിനു കൊടുത്ത 250 മില്യന്സൂചന-നമ്മുടെ ഒരു പെന്നി കൊടുക്കരുത്.ഒരു പുഹയടിച്ചതിന് ഒരാളെ ജയിലിലടക്കുന്നത് ശരിയാണോ എന്ന് ഫേസ്ബുക്ക്തലമുറയോട് ചോദിക്കൂ.ഇല്ല, ഇല്ല എന്നവ൪ ഉത്തരം നല്കും."

   എല്ലാവരും ചെറിയ ഡിഫന്സ് ബഡ്ജറ്റിനുവേണ്ടി നിലകൊള്ളുന്നു.പഴയതുപോലെ 59 രാജ്യങ്ങളില്സിഐഎ അട്ടിമറിയും ചാരപ്രവ൪ത്തനവും ജനാധിപത്യഗവണ്മെണ്ടുകളെ മറിച്ചിട്ട് പാവഗവണ്മെണ്ടുകളെ തിരുകിക്കയറ്റലും പഴയതുപോലെ അമേരിക്കക്കു തുടരാനാവില്ല എന്ന൪ത്ഥം.ആഗ്രഹിച്ചാലും നടക്കില്ല.യുദ്ധം ചെയ്ത് അമേരിക്ക കുത്തുപാളയെടുത്തിരിക്കുന്നു.

    9/11ഴിഞ്ഞ് ഒരു വ്യാഴട്ടക്കാലമെടുത്തു അമേരിക്കക്ക് വീണ്ടുവിചാരമുണ്ടാകുവാന്‍.എല്ലാത്തിനും ന്യായീകങ്ങളുണ്ടായിരുന്നു.അഫ്ഗാന്യുദ്ധത്തിന്, ഇറാഖ് യുദ്ധത്തിന്,ലിബിയയില്ആകാശയുദ്ധം ത്തി ഒരു ണാധികാരിയെ കൊന്ന് രാജ്യംതക൪ത്തതിന്,പാക്ക് ഡ്രോണ്യുദ്ധത്തിന്,മനിന്,പാവം സുഡാനികുഞ്ഞുങ്ങളുടെ രുന്നുഫാക്റ്ററി ബോംബിട്ട് ബില്ക്ലിന്റ്ണ്ഭീകരവിരുദ്ധയുദ്ധം ചെയ്തതിന്...

   ഇത് സാരമില്ലഅമേരിക്കക്ക്;രിച്ചത് റ്റുള്ളരാണല്ലോ.ക്ഷേ ഭീകവിരുദ്ധയുദ്ധത്തിന് ടംവാങ്ങി ചിലവിട്ടആയിരം ആയിരം ലക്ഷം ഡോള൪ (ഒരു ട്രില്യന്‍),ഷ്ടപ്പെട്ട‌ 7000 അമേരിക്കന്ജീവന്‍? ഇതിനും ന്യായീകമുണ്ട്,2001 നുശേഷം ഒരു ഭീകരാക്രവും അമേരിക്കന്ണ്ണിലുണ്ടായിട്ടില്ല‌.

     ലോകത്തിന്റെ ഏതുഭാഗത്തും ഭീകരാക്രമുണ്ടായാലും വിമാനവാഹിനികളുമായും ഡ്രോണുകളുമായി അവിടെ അമേരിക്കഎത്തുമായിരുന്നു.ഇപ്പോള്അത് ങ്കാളിത്വയുദ്ധത്തിലൂടെ അമേരിക്കത്തുന്നു.പാക്പട്ടാളവുമായി യോജിച്ചുകൊണ്ട് പാക്കിസ്ഥാനില്‍,അല്ക്വയ്ദനിയന്ത്രമേഖതിരിച്ചുപിടിക്കുവാന്നില്‍,അല്ബാബികളെ കൊന്നുകൊണ്ട് സൊമാലിയയില്‍,മാലിയില്‍,ഗ്രിബില്‍...അമേരിക്ക യുദ്ധംചെയ്യുന്നില്ലിവിടെ;അമേരിക്ക പങ്കാളിത്വയുദ്ധം ചെയ്യുന്നു.വാ൪ പാ൪ട്ണ൪ഷിപ്. അമേരിക്ക നേരിട്ടില്ലാതെ യുദ്ധം തുട൪ന്നുകൊണ്ടിരിക്കുന്നു.ഒടുവിലായി സിറിയയില്അത് വംശീയയുദ്ധമായി ഴിഞ്ഞു.ശിയഹിസ്ബുള്ളയും സുന്നിഅല്ക്വയ്ദയും തമ്മില്‍.ഹിസ്ബുള്ള റഷ്യയില്നിന്ന് ആഴ്ച ആയുധം വാങ്ങി.സുന്നിഅല്ക്വയ്ദയെ  അമേരിക്കന്സാറ്റലൈറ്റ് രാജ്യങ്ങളായ സൌദിയും ഖത്തറുമൊക്കെ സഹായിക്കുന്നു.

   ഗ്വാണ്ടനാമൊ അമേരിക്ക ഇപ്പോള്അടയ്ക്കുന്നത് അമേരിക്കക്ക് ധ൪മ്മബോധം പെട്ടെന്നുണ്ടായതുകൊണ്ടോ സാമ്പത്തികാടിത്തറ ഇളകിയതുകൊണ്ടോ അല്ല; ഗ്വാണ്ടനാമൊ അമേരിക്കയുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നു.അപകടം അകത്തുനിന്നും വരുന്നു.ഖാലിദ് ശൈഖ് മുഹമ്മദിനെ ന്യുയോ൪ക്കില്വിചാരണ ചെയ്യുവാനുള്ള തീരുമാനം ജനവികാരത്തെത്തുട൪ന്ന് നി൪ത്തിവച്ചു.ജനങ്ങള്സുരക്ഷ ഭയപ്പെടുന്നു.പകരം, വിചാരണ സൂപ്പ൪മാക്സ് ഗ്വാണ്ടൊയില്മതിയെന്ന് അവ൪ പറയുന്നു.

   അമേരിക്കന്സിവില്ലിബ൪ട്ടിസ് യൂണിയന്നേടിയവിവനുസരിച്ച് 779 ആളുകളെ തടവറയിലിട്ടു പീഢിപ്പിച്ചു.പലഭേദ്യംകഴിഞ്ഞ് ബുഷ് തന്നെ 532 പേരെ പല ഘട്ടങ്ങളിലായി അവരുടെ രാജ്യങ്ങളിലെ തടവറകളിലേക്ക് കൈമാറി.ഒരു രാജ്യത്തിനും വേണ്ടാത്ത കുറെപേ൪ ബാക്കിയായി.ഇവരെ ഏറ്റെടുക്കുവാന്ബ൪മുഡയടക്കം കരാറെടുത്തു.ഇപ്പോഴുള്ള 166 പേരില്‍ 102 പേരും യമനികളാണ്.വിചാരണചെയ്യുവാനോ കൊല്ലുവാനോ ആവശ്യപ്പെട്ട് അവരില്‍ 102 പേ൪ അന്നപാനീയങ്ങളുപേക്ഷിച്ചിരിക്കുകയാണ്.മൂക്കിലൂടെയുള്ള ട്യൂബിലൂടെ ഹൈപ്രൊട്ടിന്ദ്രാവകം ഒരു യന്ത്രംവഴി ഇറക്കിക്കൊടുക്കുന്നു.അത് ഇറക്കിവിട്ടാല്അവരെ ബെല്ട്ടിട്ട് മുറുക്കിക്കിടത്തുന്നു,ദഹിക്കുന്നതുവരെ.
 
   സി141 വിമാനം അഫ്ഗാനിസ്ഥാനില്നിന്ന് കുറ്റവാളികളെ നിറച്ച് പറന്നെത്തിയപ്പോള്ഭീകര൪ പിടിക്കപ്പെട്ടുവെന്ന് ലോകം വിശ്വസിച്ചു.ആദ്യഘട്ടത്തില്‍ 20 പേരെ കാലില്ചങ്ങലകളിട്ട് തുറന്നകൂടുകളിലിട്ടിരിക്കുന്ന ദൃശ്യങ്ങള്അമേരിക്ക പുറത്തുവിട്ടു.പിന്നീട് സൌദികളേയും പാക്കിസ്ഥാനികളേയും അഫ്ഗാനികളേയും യമനികളേയും മറ്റുരാജ്യക്കാരേയും വഹിച്ചുകൊണ്ട് വിമാനങ്ങള്പറന്നെത്തി.ഓരോ തടവുകാരനും സുരക്ഷാചിലവ് പ്രതിവ൪ഷം 1066256 ഡോള൪.അതില്കൂട്ടിലിട്ടയാളില്ഒരു അഫ്ഗാനിയുമുണ്ടായിരുന്നു. ഭീകരന്റെ വയസ്സ് 98. ഒരു കുട്ടിയുമുണ്ടായിരുന്നു.സ്സ് 13.നേഡിയനായഒമ൪ ഖാദറിന് സ്സ് 15 ആയിരുന്നു.അഫ്ഗാന്ണ്ണില്ച്ച് ട്രെയിനിംഗിനിടെ ഒരു അമേരിക്കന്ട്ടാളക്കാരനെ അയാള്ഷെല്ലെറിഞ്ഞു കൊന്നു എന്നതായിരുന്നു അയാളുടെ കുറ്റം.വാട്ട൪ബോഡിംഗ് എന്ന ക്രൂരമായ,ശ്വാസം മുട്ടിച്ചു വിവരം ചോ൪ത്തുന്ന പീഢനരീതിക്ക് തടവുകാ൪ വിധേയരായി.ഇപ്രകാരം ടോ൪ച൪ചെയ്തു ശേഖരിക്കുന്ന വിവരത്തിന് നിയമാംഗീകാരമില്ലാത്തതുകൊണ്ട് രീതി തുട൪ന്നില്ല.

   ഇപ്പോള്അമേരിക്കക്ക് ഇത് എങ്ങിനെയെങ്കിലും അവസാനിപ്പിച്ചാല്മതിയെന്നായിരിക്കുകയാണ്.

  ഒരു യുദ്ധവും എക്കാലത്തേക്കുമായി തുറന്നിടുവാന്ഴിയില്ല‌.അത് അവസാനിപ്പിക്കണം.അമേരിക്കഅത് തിരിച്ചറിയുന്നു.ഒരു വുകാരന് ഒരു ക്ഷം ഡോള൪ സെക്യുരിറ്റിക്ക് ചിലവിട്ടുകൊണ്ട് ഗ്വാണ്ടനാമൊ ങ്കല്പാളയം നിലനി൪ത്തുന്നതാ൪ക്കുവേണ്ടി?എന്തിനുവേണ്ടിയായിരുന്നു ഗ്വാണ്ടനാമൊ? അമേരിക്കക്കാ൪ ചോദിക്കുന്നു.

   ക്ഷെ ഒബാമയുടെ ഫോറിന്പോളിസിപ്രസംഗം ന്സ൪വേറ്റിവുകളെ പ്പെടുത്തുന്നു.അമേരിക്കഅതിന്റെ സുരക്ഷയെപ്രതി പ്പെടുന്നു.

   നി൪ത്താനും യ്യ‌, നി൪ത്താതിരിക്കുവാനും യ്യ‌.