Sunday, June 2, 2013

മാറുന്ന‌ ഭാഷ‌ എന്നെ മുമ്പേ മ‌രിപ്പിക്കുന്നു.


 Azeez KS

ഫേസ്ബുക്ക്ടെക്സ്റ്റും ട്വിറ്റ൪ട്വീറ്റ്സും നമ്മുടെ നാളത്തെ ഭാഷ രൂപപ്പെടുത്തുന്നു.ഇതാണ് നമ്മുടെ ഗ്രാമ൪ നിശ്ചയിക്കുന്നത്.ബുക്ക്സ്റ്റാളുകളിലെ പൊടിപിടിച്ചുകിടക്കുന്ന വ്യാകരണപുസ്തകങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല.കാനഡയിലേക്ക് വരുന്നതിനുമുമ്പ് എനിക്ക് നന്നായി അറിയാവുന്ന ഒരേയൊരു ഇംഗ്ലീഷ് ഗ്രാമ൪ ഇതായിരുന്നു. he/she സിംഗുല൪ ആണ്. ഏകവചനം.അതുകൊണ്ട് singular ആയ does ഉപയോഗിക്കുന്നു. അതുപോലെ രണ്ട് നെഗറ്റിവ് വന്നാല്‍ അത് ഒരു പോസിറ്റിവ് സ്റ്റേറ്റ്മെന്‍റാകും. ഇവിടെ വന്ന് ആ അറിവും പോച്ച്.ഏത് ശരി ,ഏത് തെറ്റ്? ഞാനാകെ കന്‍ഫ്യൂഷനിലാണ്.
അവള്‍ക്ക് ഒന്നുമറിയില്ല എന്നതിന് ബോ൪ഡ൪ കടക്കുന്നതുവരെ ഞാന്‍ പറഞ്ഞിരുന്നത് she doesn't know anything എന്നാണ്. ദാ സായിപ്പ് ഇപ്പോള്‍ പറയുന്നു: She DON'T know NOTHING.
... സംശയങ്ങള്‍, സംശയങ്ങള്‍: അമ്മദിനം എല്ലാ അമ്മമാ൪ക്കുമുള്ളതാണെങ്കില്‍ Mothers' Day ആണോ Mother's Day ആണോ?
പുതിയ മുദ്രാവാക്യമിതാണ്:വാക്കുകള്‍ വളരെ കുറച്ച് ഉപയോഗിക്കുക. ഒരു പുതിയ മുനിസമൂഹം വളരട്ടെ.
അതുപോലെ ഞാന്‍ പഠിച്ച രണ്ടുവാക്കുകളുണ്ടായിരുന്നു.അത് തെറ്റിപ്പോയതിന് സുഭദ്രടീച്ച൪ അടിച്ച പാട് തുടയില്‍ കാണും. അത് ഞാന്‍ മരണം വരെ മറക്കില്ല. Countables ന് fewer ഉപയോഗിക്കുന്നു.non-countables ന് Less ഉപയോഗിക്കുന്നു. എണ്ണം പറയുന്നിടത്ത് Fewer. Fewer നെ കൊന്ന് Less കത്തിനില്‍ക്കുന്ന കാലമാണിതെന്ന് തോന്നുന്നു.
80 എന്നത് എണ്ണമാണല്ലോ. വറുത്തുപ്പേരിയില്‍ 120 കലോറി ഉണ്ട്.ചെമന്നിറ‌ച്ചിയില്‍ അത് 510 ആണ്.ഞാനിപ്പോള്‍ കഴിക്കുന്നത് കലോറി കുറഞ്ഞ ചീരയാണ്.ഇന്നലെ ഒരു ചോക്ലേറ്റ്ബാ൪ കാണിച്ച് ഒരു പെണ്‍കൊച്ച് പറയുന്നു: This contains LESS calories ! സുഭദ്രടീച്ചറെ!!!

ഭാഷ‌, ജീവിതം പോലെ പ‌രിണ‌മിക്കുകയാണ്.പ‌ഴ‌യ‌ ഇംഗ്ലീഷിലെ Thou, Thy Thee ഒന്നും ഒരിട‌ത്തുമില്ല‌. പ‌ക്ഷെ ഒര൪ത്ഥ‌വുമില്ലാത്ത‌ ചില‌ വാക്കുക‌ള്‍ ധാരാളം കാണുക‌യും ചെയ്യാം.ഫേസ്ബുക്ക് കുട്ടിക‌ളുടെ ഈ ഭാഷ‌ എനിക്ക് മ‌ന‌സ്സിലാക്കുവാന്‍ ക‌ഴിയുന്നുമില്ല‌. Wanna Kinna യെക്കുറിച്ച് മാത്ര‌മ‌ല്ല‌ ഞാനീപ‌റ‌യുന്ന‌ത്.എത്രയോ പുതിയ വാക്കുകള്‍.
PC യെപ്പോലെ ഒരുപാട് PCമാ൪ ന‌മുക്കുവേണം എന്ന‌തിന് ഞാനിങ്ങ‌നെ എഴുതുന്നു: We need a lot of Mr. PC in Kerala.
ഇത് തെറ്റാണെന്ന് പ‌റ‌യുന്ന‌തിനു മുമ്പ് ഒന്നാലോചിക്കൂ.
ഭാഷ‌യിലെ കുറ്റം ക‌ണ്ടുപിടിച്ചുന‌ട‌ക്കുന്ന‌ത് ഒരു രോഗ‌മാണ്. Pedantry എന്ന് പ‌റ‌യാം. ഒരു preposition ത‌ന്നെ ക‌ഷ്ടി മ‌ന‌സ്സിലാക്കുവാന്‍ നാം പ്ര‌യാസ‌പ്പെടുക‌യാണ്. മൂന്ന് prepositons അടിച്ചുകേറ്റിവ‌ന്ന‌ ഒരു വാച‌ക‌ത്തിന്‍റെ അ൪ത്ഥം എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല‌:
This is the kind of pedantry UP WITH WHICH I will not put !