കാല്‍ഗറിയില്‍ ഉഷ്ണകാലമാണിപ്പോള്‍. ഇന്ന് ചൂട് 22 ഡിഗ്രി സെന്‍റിഗ്രേഡ്. 26 പോലെ തോന്നുമത്രെ.
ചൂട് ആണിനും പെണ്ണിനുമുണ്ട്. ചൂടെന്നുപറഞ്ഞ് പെണ്ണുമാത്രമെന്താണ് ഉടുതുണി അഴിച്ചിട്ടു നടക്കുന്നത്?
ഈ പെണ്‍കുട്ടികള്‍ വളരെ പാവങ്ങളാണ്. എന്‍റെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ എനിക്ക് നന്നായി അറിയാം. വളരെ നിഷ്കളങ്കരാണ്. നമ്മെ നന്നായി ബഹുമാനിക്കും. നമ്മുടെ ജാതി, മതം, കറുപ്പ്, സൌന്ദര്യം ഭാഷയറിയായ്മ, പ്രായം ഇതൊന്നും അവ൪ ഗണിക്കാറില്ല. വളരെ ക്ലീന്‍ ആണ് അവരുടെ രീതി.ശരീരവും.
സത്യത്തില്‍ ഈ പാവം പെണ്‍കുട്ടികളോട് സങ്കടം തോന്നുന്നുണ്ട്.വരുമാനത്തിന്‍റ് നല്ലൊരു ഭാഗവും കോസ്മെറ്റിക്സിന് കൊടുക്കണം. മുടിക്ക് പല നിറം കൊടുക്കണം.പെഡിക്യു൪ വേണം. നെയിലൊന്ന് സെക്സിയാക്കുവാന്‍ തന്നെ ഡോള൪ 40 അങ്ങോട്ട് കൊടുക്കണം. അതുകൊണ്ട് തീരുമോ? ആണ്‍കുട്ടികളുമായി ഫ്രണ്ടാകണം. സ്ഥിരമൊരു ഫ്രണ്ടിനെ കിട്ടുവാന്‍ സമയം കുറെ കഴിയും. വിവാഹത്തിന് പിന്നേയും കടമ്പകളേറെയുണ്ട്. എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ കഴിവുണ്ടായെന്നുവരില്ല. കഴിവുള്ളവ൪ അതിജീവിക്കും.പല കുട്ടികളുടേയും വിദ്യാഭ്യാസം മുടങ്ങും.
കൊച്ചുപെണ്‍കുട്ടികള്‍ കുട്ടികളെ ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്നത് കാണാം. സിംഗ്ള്‍ മദേസ് ആയാല്‍ കുട്ടിയെ വീട്ടില്‍ തനിയെ ആക്കിയിട്ടുപോകുവാനും കഴിയില്ല. ഓടുവാന്‍ പോകുമ്പോള്‍ അമ്മയോടൊപ്പം കുട്ടിയുംവണ്ടിയും ഓടിപ്പോകുന്നതു കണ്ടിട്ടുണ്ട്.
സ്ത്രീകള്‍ക്ക് യഥാ൪ത്ഥത്തില്‍ ഈ ജീവിതം ദുരിതമാണ്. പക്ഷേ ഈ പെണ്‍കുട്ടികള്‍ മോഡേണിസ്റ്റുകളാണ്. ലിബറേറ്റഡ് വിമന്‍. നാം പഴഞ്ചന്മാരും.
ഞാന്‍ ചെന്നിട്ടുവേണം എന്‍റെ മകളെ കെട്ടിക്കുവാന്‍ എന്നു ഞാന്‍ ബോസ്മദാമ്മയോട് പറഞ്ഞപ്പോള്‍ അവ൪ ചിരിയോട് ചിരി. മണ്ണുകുഴിയെടുത്ത് അതിലിലവച്ച് കഞ്ഞികുടിക്കുന്നവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നാം ചിരിക്കുന്നതുപോലെ.