Azeez KS, Calgary,Canada
ഒരു ഭാവികാലം ആലോചിക്കുക.ഇപ്പോള്‍
മുതല്‍ പത്തു അല്ലെങ്കില്‍ ഇരുപതുകൊല്ലം
കഴിഞ്ഞ്,അമേരിക്ക എന്ന രാജ്യം,ഒരു കുറ്റവും
കണ്ടെത്തുവാനാകാത്ത കുറെ മനുഷ്യരെ,അമേരിക്കയുടേതല്ലാത്ത
മണ്ണില്‍ ക്യൂബയില്‍ നിന്നും പാട്ടത്തിനെടുത്ത
ഗ്വാണ്ടനാമൊ എന്ന തടങ്കല്‍ പാളയത്തില്‍
പാ൪പ്പിച്ചിരിക്കുന്നു.എത്ര ലജ്ജാകരമാണത്. അമേരിക്കയുടെ
പ്രസിഡണ്ട് ഒബാമയാണ് ഇത് പറയുന്നത്.ലോകമെമ്പാടും ഇസ്ലാമിക തീവ്രവാദം വള൪ത്തിയത്
ഈ ഗ്വാണ്ടനാമൊയും നമ്മുടെ
ഡ്രോണ്‍ എന്ന യന്ത്രയുദ്ധങ്ങളുമായിരുന്നുവെന്ന് ഒബാമ കുമ്പസാരിക്കുന്നു.
ഒരു രാഷ്ട്രത്തിനും
അതിന്റെ സ്വാതന്ത്ര്യം
നിലനി൪ത്തുവാന്‍ കഴിയില്ല,നിരന്തരമായ യുദ്ധത്തിലൂടെ.ആ൪ക്കുമറിയാവുന്ന ഈ സത്യം
ഒബാമയും ചില റിപ്പബ്ലിക്കന്മാരും
ഉറക്കെ വിളിച്ചുപറഞ്ഞിരിക്കുന്നു ."ഞങ്ങള്‍ ഭീകരവിരുദ്ധയുദ്ധം അവസാനിപ്പിക്കുന്നു,"
നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍
വ്യാഴാഴ്ച (2013 മെയ് 23) നടത്തിയ രണ്ടാം
ഫോറിന്‍പോളിസി പ്രസംഗത്തില്‍ ഒബാമ
പറഞ്ഞു.
ഒബാമയെ ഇതിനു പ്രേരിപ്പിച്ചത്
ജോ൪ജ് ബുഷിന്റെ പാ൪ട്ടിക്കാരനായ
ഒരു റിപ്പബ്ലിക്കനാണ് എന്നത്
നമ്മെ അല്ഭുതപ്പെടുത്തുന്നു.13
മണിക്കൂ൪ കാമ്പുള്ള പ്രസംഗം ചുരുക്കി
റാന്‍ഡ്പോള്‍ പറഞ്ഞു:ഡ്രോണുകളെന്ന യന്ത്രയുദ്ധമാണ് അമേരിക്ക നടത്തുന്നത്.മനുഷ്യാവകാശങ്ങളെ അമേരിക്ക കാറ്റില്‍ പറത്തുന്നു.വിചാരണയില്ലാതെ അമേരിക്കന്‍ പൌരന്മാരെ തടവറയിലിടുന്നു.ഭീമമായ
കടബാദ്ധ്യതയില്‍ ശ്വാസംമുട്ടുന്ന ഈ വലിയ
ഗവണ്മെണ്ട് ചെറിയചെറിയ ഗവണ്മെണ്ടുകളാകണം, കടം
കുറക്കണം.കുരങ്ങനു കഞ്ചാവുകൊടുത്താല്‍ അത്
എങ്ങിനെ ബിഹേവ് ചെയ്യുമെന്നറിയാന്‍ 30 ലക്ഷം
ഡോള൪ റിസേച് നടത്തേണ്ടതില്ല,ചിലവാക്കേണ്ടതില്ല.നമ്മുടെ രാജ്യത്തിന്റെ
പതാക കത്തിക്കുന്ന രാജ്യങ്ങള്ക്ക്-ഈജിപ്തിനു കൊടുത്ത 250 മില്യന്‍ സൂചന-നമ്മുടെ
ഒരു പെന്നി കൊടുക്കരുത്.ഒരു പുഹയടിച്ചതിന്
ഒരാളെ ജയിലിലടക്കുന്നത് ശരിയാണോ എന്ന് ഫേസ്ബുക്ക്തലമുറയോട്
ചോദിക്കൂ.ഇല്ല, ഇല്ല എന്നവ൪
ഉത്തരം നല്കും."
എല്ലാവരും ചെറിയ ഡിഫന്സ് ബഡ്ജറ്റിനുവേണ്ടി
നിലകൊള്ളുന്നു.പഴയതുപോലെ 59 രാജ്യങ്ങളില്‍ സിഐഎ അട്ടിമറിയും ചാരപ്രവ൪ത്തനവും
ജനാധിപത്യഗവണ്മെണ്ടുകളെ മറിച്ചിട്ട് പാവഗവണ്മെണ്ടുകളെ തിരുകിക്കയറ്റലും പഴയതുപോലെ അമേരിക്കക്കു തുടരാനാവില്ല
എന്ന൪ത്ഥം.ആഗ്രഹിച്ചാലും നടക്കില്ല.യുദ്ധം ചെയ്ത്
അമേരിക്ക കുത്തുപാളയെടുത്തിരിക്കുന്നു.
9/11കഴിഞ്ഞ്
ഒരു വ്യാഴവട്ടക്കാലമെടുത്തു അമേരിക്കക്ക്
ഈ വീണ്ടുവിചാരമുണ്ടാകുവാന്‍.എല്ലാത്തിനും ന്യായീകരണങ്ങളുണ്ടായിരുന്നു.അഫ്ഗാന്‍ യുദ്ധത്തിന്,
ഇറാഖ് യുദ്ധത്തിന്,ലിബിയയില്‍ ആകാശയുദ്ധം
നടത്തി
ഒരു ഭരണാധികാരിയെ കൊന്ന് രാജ്യംതക൪ത്തതിന്,പാക്ക് ഡ്രോണ്‍യുദ്ധത്തിന്,യമനിന്,പാവം സുഡാനികുഞ്ഞുങ്ങളുടെ
മരുന്നുഫാക്റ്ററി
ബോംബിട്ട് ബില്‍ക്ലിന്‍റ്ണ്‍
ഭീകരവിരുദ്ധയുദ്ധം ചെയ്തതിന്...
ഇത് സാരമില്ല അമേരിക്കക്ക്;മരിച്ചത് മറ്റുള്ളവരാണല്ലോ.പക്ഷേ
ഭീകരവിരുദ്ധയുദ്ധത്തിന് കടംവാങ്ങി ചിലവിട്ട
ആയിരം ആയിരം ദശലക്ഷം ഡോള൪ (ഒരു
ട്രില്യന്‍),നഷ്ടപ്പെട്ട 7000 അമേരിക്കന്‍ ജീവന്‍? ഇതിനും ന്യായീകരണമുണ്ട്,2001 നുശേഷം ഒരു ഭീകരാക്രമണവും അമേരിക്കന്‍ മണ്ണിലുണ്ടായിട്ടില്ല.
ലോകത്തിന്‍റെ ഏതുഭാഗത്തും ഭീകരാക്രമണമുണ്ടായാലും വിമാനവാഹിനികളുമായും
ഡ്രോണുകളുമായി അവിടെ അമേരിക്ക
എത്തുമായിരുന്നു.ഇപ്പോള്‍ അത് പങ്കാളിത്വയുദ്ധത്തിലൂടെ
അമേരിക്ക നടത്തുന്നു.പാക്പട്ടാളവുമായി യോജിച്ചുകൊണ്ട് പാക്കിസ്ഥാനില്‍,അല്‍ക്വയ്ദനിയന്ത്രണമേഖല തിരിച്ചുപിടിക്കുവാന്‍
യമനില്‍,അല്‍ശബാബികളെ കൊന്നുകൊണ്ട്
സൊമാലിയയില്‍,മാലിയില്‍,മഗ്രിബില്‍...അമേരിക്ക യുദ്ധംചെയ്യുന്നില്ലിവിടെ;അമേരിക്ക പങ്കാളിത്വയുദ്ധം
ചെയ്യുന്നു.വാ൪ പാ൪ട്ണ൪ഷിപ്.
അമേരിക്ക നേരിട്ടില്ലാതെ യുദ്ധം തുട൪ന്നുകൊണ്ടിരിക്കുന്നു.ഒടുവിലായി സിറിയയില്‍ അത് വംശീയയുദ്ധമായി കഴിഞ്ഞു.ശിയഹിസ്ബുള്ളയും സുന്നിഅല്ക്വയ്ദയും തമ്മില്‍.ഹിസ്ബുള്ള
റഷ്യയില്‍ നിന്ന് ഈ ആഴ്ച
ആയുധം വാങ്ങി.സുന്നിഅല്ക്വയ്ദയെ അമേരിക്കന്സാറ്റലൈറ്റ് രാജ്യങ്ങളായ സൌദിയും ഖത്തറുമൊക്കെ സഹായിക്കുന്നു.
ഗ്വാണ്ടനാമൊ അമേരിക്ക ഇപ്പോള്‍
അടയ്ക്കുന്നത് അമേരിക്കക്ക് ധ൪മ്മബോധം പെട്ടെന്നുണ്ടായതുകൊണ്ടോ സാമ്പത്തികാടിത്തറ ഇളകിയതുകൊണ്ടോ
അല്ല;ഈ ഗ്വാണ്ടനാമൊ
അമേരിക്കയുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്നു.അപകടം അകത്തുനിന്നും വരുന്നു.ഖാലിദ് ശൈഖ് മുഹമ്മദിനെ
ന്യുയോ൪ക്കില്‍ വിചാരണ ചെയ്യുവാനുള്ള തീരുമാനം
ജനവികാരത്തെത്തുട൪ന്ന് നി൪ത്തിവച്ചു.ജനങ്ങള്‍ സുരക്ഷ ഭയപ്പെടുന്നു.പകരം, വിചാരണ സൂപ്പ൪മാക്സ്
ഗ്വാണ്ടൊയില്‍ മതിയെന്ന് അവ൪ പറയുന്നു.
അമേരിക്കന്‍ സിവില്‍
ലിബ൪ട്ടിസ് യൂണിയന്‍ നേടിയ
വിവരമനുസരിച്ച്
779 ആളുകളെ ഈ തടവറയിലിട്ടു
പീഢിപ്പിച്ചു.പലഭേദ്യംകഴിഞ്ഞ് ബുഷ് തന്നെ 532 പേരെ
പല ഘട്ടങ്ങളിലായി അവരുടെ
രാജ്യങ്ങളിലെ തടവറകളിലേക്ക് കൈമാറി.ഒരു രാജ്യത്തിനും
വേണ്ടാത്ത കുറെപേ൪ ബാക്കിയായി.ഇവരെ
ഏറ്റെടുക്കുവാന്‍ ബ൪മുഡയടക്കം കരാറെടുത്തു.ഇപ്പോഴുള്ള 166 പേരില്‍ 102 പേരും യമനികളാണ്.വിചാരണചെയ്യുവാനോ
കൊല്ലുവാനോ ആവശ്യപ്പെട്ട് അവരില്‍ 102 പേ൪ അന്നപാനീയങ്ങളുപേക്ഷിച്ചിരിക്കുകയാണ്.മൂക്കിലൂടെയുള്ള ട്യൂബിലൂടെ ഹൈപ്രൊട്ടിന്‍ ദ്രാവകം
ഒരു യന്ത്രംവഴി ഇറക്കിക്കൊടുക്കുന്നു.അത് ഇറക്കിവിട്ടാല്‍
അവരെ ബെല്‍ട്ടിട്ട്
മുറുക്കിക്കിടത്തുന്നു,ദഹിക്കുന്നതുവരെ.
സി141 വിമാനം
അഫ്ഗാനിസ്ഥാനില്‍ നിന്ന് കുറ്റവാളികളെ നിറച്ച്
പറന്നെത്തിയപ്പോള്‍ ഭീകര൪ പിടിക്കപ്പെട്ടുവെന്ന് ലോകം
വിശ്വസിച്ചു.ആദ്യഘട്ടത്തില്‍ 20 പേരെ കാലില്‍ ചങ്ങലകളിട്ട്
തുറന്നകൂടുകളിലിട്ടിരിക്കുന്ന
ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു.പിന്നീട്
സൌദികളേയും പാക്കിസ്ഥാനികളേയും അഫ്ഗാനികളേയും യമനികളേയും മറ്റുരാജ്യക്കാരേയും വഹിച്ചുകൊണ്ട്
വിമാനങ്ങള്‍ പറന്നെത്തി.ഓരോ തടവുകാരനും
സുരക്ഷാചിലവ് പ്രതിവ൪ഷം 1066256 ഡോള൪.അതില്‍ കൂട്ടിലിട്ടയാളില്‍
ഒരു അഫ്ഗാനിയുമുണ്ടായിരുന്നു. ആ ഭീകരന്‍റെ വയസ്സ്
98. ഒരു കുട്ടിയുമുണ്ടായിരുന്നു.വയസ്സ് 13.കനേഡിയനായ ഒമ൪ ഖാദറിന്
വയസ്സ്
15 ആയിരുന്നു.അഫ്ഗാന്‍ മണ്ണില്‍വച്ച്
ട്രെയിനിംഗിനിടെ ഒരു അമേരിക്കന്‍ പട്ടാളക്കാരനെ
അയാള്‍ ഷെല്ലെറിഞ്ഞു കൊന്നു എന്നതായിരുന്നു
അയാളുടെ കുറ്റം.വാട്ട൪ബോഡിംഗ് എന്ന
ക്രൂരമായ,ശ്വാസം മുട്ടിച്ചു വിവരം
ചോ൪ത്തുന്ന പീഢനരീതിക്ക് ഈ തടവുകാ൪
വിധേയരായി.ഇപ്രകാരം ടോ൪ച൪ചെയ്തു ശേഖരിക്കുന്ന
വിവരത്തിന് നിയമാംഗീകാരമില്ലാത്തതുകൊണ്ട് ആ രീതി
തുട൪ന്നില്ല.
ഇപ്പോള്‍ അമേരിക്കക്ക് ഇത്
എങ്ങിനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായിരിക്കുകയാണ്.
ഒരു യുദ്ധവും എക്കാലത്തേക്കുമായി
തുറന്നിടുവാന്‍ കഴിയില്ല.അത് അവസാനിപ്പിക്കണം.അമേരിക്ക
അത് തിരിച്ചറിയുന്നു.ഒരു തടവുകാരന് ഒരു
ദശലക്ഷം ഡോള൪ സെക്യുരിറ്റിക്ക്
ചിലവിട്ടുകൊണ്ട് ഗ്വാണ്ടനാമൊ തടങ്കല്‍പാളയം
നിലനി൪ത്തുന്നതാ൪ക്കുവേണ്ടി?എന്തിനുവേണ്ടിയായിരുന്നു ഈ ഗ്വാണ്ടനാമൊ? അമേരിക്കക്കാ൪ ചോദിക്കുന്നു.
പക്ഷെ
ഒബാമയുടെ ഈ
ഫോറിന്‍പോളിസിപ്രസംഗം കന്‍സ൪വേറ്റിവുകളെ ഭയപ്പെടുത്തുന്നു.അമേരിക്ക അതിന്‍റെ
സുരക്ഷയെപ്രതി ഭയപ്പെടുന്നു.
നി൪ത്താനും വയ്യ,
നി൪ത്താതിരിക്കുവാനും വയ്യ.