ഓരോ ആത്മാവും ലീനമായി ദൈവീകമാണ്.ദൈവത്തോട് നാം സംസാരിക്കുന്നത് വാക്കുകള്‍ കൊണ്ടല്ല ഹൃദയം കൊണ്ടാണ്. ഹൃദയംകൊണ്ട് ദൈവത്തിലേക്കടുക്കുന്നവ൪ക്ക് പരിധിയില്ലാത്ത ആനന്ദം ലഭിക്കുന്നു.വിനീത ദാസനു മാത്രമേ നല്ല ദൈവസ്മരണയുണ്ടാകൂ. ഹൃദയം പരുവപ്പെടണം. ദൈവഭക്തി അനുഷ്ഠാനമായാല്‍ ദൈവസ്മരണ കുറയും. ദൈവസന്നിധിയില്‍ ഹൃദയം പൂ൪ണ്ണമായി സമ൪പ്പിക്കണം. കുറച്ചുസമയം അതിനു വേണ്ടിവരും. അടക്കം വരണം. നമ്മുടെ നമസ്കാരം എന്നത് പൂ൪ണ്ണമായ ദൈവീകസമ൪പ്പണമാകണം.
സമ്പത്തോ അധികാരമോ സ്ഥാനമാനങ്ങളോ നേടാനുള്ള കാപട്യമില്ല നമസ്കാരം. പരാധികള്‍ സമ൪പ്പിക്കുവാനുള്ള പെട്ടിയല്ല നമസ്കാരം.. നമസ്കാരം ധ്യാനമാണ്. പൂ൪ണ്ണമായ ധ്യാനത്തില്‍, ദൈവീകസ്മരണയില്‍ ആവശ്യങ്ങളേയില്ല. പ്രതിഫലമായി ഒന്നും ആഗ്രഹിക്കുന്നില്ല.ദൈവസ്മരണമാത്രം.ദൈവത്തിനറിയാം ആ ഹൃദയത്തിന്‍റെ ആവശ്യം. ചോദിക്കുന്നവ൪ക്ക് മാത്രം നല്‍കുന്നവനല്ല ദൈവം.സംസാരിക്കുവാന്‍ കഴിയാത്തവ൪ക്കും ചോദിക്കുവാന്‍ ഭാഷയറിയാത്തവ൪ക്കും കൊടുക്കുന്നവനാണ് ദൈവം. ഭാഷയ്ക്കുമുമ്പേ മനുഷ്യനിവിടെ ഉണ്ടായിട്ടുണ്ടല്ലോ.
ധ്യാനത്തിലേക്കു കടക്കുന്നതിനുമുമ്പ് പല സ്റ്റെപ്പുകള്‍ ഉണ്ട്. അടക്കം വരണം. പെട്ടെന്ന് മനസ്സിനെ ഏകാഗ്രമാക്കുവാന്‍ ആ൪ക്കും കഴിയില്ല. ദൈവീകനാമജപങ്ങള്‍ ചൊല്ലുന്ന ,ദിഖ്൪കള്‍ ചൊല്ലുന്ന ഹൃദയത്തിന് ശാന്തി കൂടും.ശ്രദ്ധകൂടും. നമസ്കാരത്തിനു മുമ്പ് സുന്നത്ത് നമസ്കാരം വച്ചിരിക്കുന്നത് നമസ്കാരം എന്ന മഹാലയനത്തിന്‍റെ സഹായിയായിട്ടാണ്. സുന്നത്തു നമസ്കാരം മനസ്സിനെ ശാന്തമാക്കുന്നു. ഹൃദയമറിഞ്ഞ് ദിഖ്൪കള്‍ ചൊല്ലുന്ന ഹൃദയത്തിന് കൂടുതല്‍ ശാന്തി കിട്ടും. ജാഗ്രത കൂടും. ശ്രദ്ധവേണം എല്ലാത്തിനും.അശ്രദ്ധമായ മനസ്സുകൊണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ സ്വീകരിക്കപ്പെടാതെ പോകുന്നു. ഹൈന്ദവദ൪ശനങ്ങളിലും ബുദ്ധദ൪ശനങ്ങളിലും മറ്റുമതങ്ങളിലും ഈ ശ്രദ്ധയെക്കുറിച്ച്, ഈ തത്വത്തെക്കുറിച്ച് കൂടെകൂടെ പറയുന്നുണ്ട്.
മെഡിറ്റേഷന്‍ കൊണ്ട് കോന്‍സന്‍ട്രേഷന്‍ കൂടും. ശ്രദ്ധ കിട്ടിയാല്‍ എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും ചിന്തിക്കുന്നതെന്നും പ്രവൃത്തിക്കുന്നതെന്നും അറിയുവാന്‍ കഴിയും. നമസ്കാരം ദൈവവുമായുള്ള അഭിസംബോധനയാണ്.ദൈവവും താനും മാത്രം. ഒരേയൊരു ചിന്ത . മറ്റുചിന്തകള്‍ കടന്നുവന്നാല്‍ അത് സ്വീകരിക്കപ്പെടുന്ന നമസ്കാരമാകില്ല. നമസ്കരിക്കുന്ന എത്ര പേ൪ക്ക് തന്‍റെ നമസ്കാരം പൂ൪ണ്ണമായി ദൈവസ്മരണയിലായിരുന്നുവെന്നു പറയുവാന്‍ കഴിയും. അങ്ങിനെയല്ല എങ്കില്‍ നമസ്കാരം ഏറ്റവും ക്ലേശകരമാകും. സമയനഷ്ടമാകും. നമസ്കാരത്തില്‍, ധ്യാനത്തില്‍ ആനന്ദം കിട്ടിയില്ലെങ്കില്‍ അത് കഠിനമായ ഒരു ക൪മ്മമാകും. തുടരാന്‍ കഴിയില്ല. പിന്നെ ചെയ്യുന്നത് നരകത്തെ ഭയന്നുകൊണ്ടാണ്. അടികൊള്ളാതിരിക്കുവാന്‍ ഖു൪ആന്‍ ഓതുന്ന ഒരു കുട്ടിയുടെ അവസ്ഥാകും അത്. ഞാനുള്‍പ്പെടുന്ന എത്ര പേ൪ക്ക് തന്‍റെ ക൪മ്മങ്ങള്‍ സ്വീകരിക്കപ്പെട്ട ക൪മ്മമായി എന്നു പറയുവാന്‍ കഴിയും ? ആ൪ക്ക് അഹങ്കരിക്കുവാന്‍ കഴിയും?എത്ര പേരുടെ മനസ്സ് ശാന്തമായിരുന്നിട്ടുണ്ട്. മറ്റുചിന്തകള്‍ കടന്നുവരാതിരുന്നിട്ടുണ്ട്. ഓടിപ്പോയി രണ്ടോ മൂന്നോ നാലോ റക അത് സ൪ക്കസ് എന്നപോലെ ചൊല്ലുന്നത് ഹൃദയമറിയാതെ കടത്തുകഴിക്കുന്നവരെക്കുറിച്ച് ഖു൪ആന്‍ തന്നെ പറയുന്നത് അറിയുക.
ഫ വയ് ലുന്‍ ലില്‍ മുസല്ലീന്‍ നമസ്കാരക്കാ൪ക്ക് നാശം ദു:ഖം ദൌ൪ഭാഗ്യം. വയ് ല്‍ എന്നത് നരകത്തിലൂടെയൊഴുകുന്ന ഒരു മലിന നദി കൂടിയാണ്.
അല്ലദീന ഹും അന്‍ സലാത്തിഹിം സാഹൂന്‍ അവ൪ നമസ്കാരത്തില്‍ , ദൈവീകധ്യാനത്തില്‍ അശ്രദ്ധരാണ്. സാഹൂന്‍ എന്നത് മനസ്സ് ജാഗ്രതയില്ലാത്തവ൪, ഹൃദയത്തിലേക്കിറങ്ങാത്തവ൪, ഉത്തിഷ്ഠതയില്ലാത്ത, ജാഗ്രതയില്ലാത്തവ൪ എന്നൊക്കെയാണ്.
കഠോപനിഷത്തില്‍ ഉത്തിഷ്ടത ജാഗ്രതയെക്കുറിച്ച് പറയുന്നുണ്ട്. ഹേ നജികേതസ്സേ നീ ആലസ്യം വിട്ട് എഴുന്നേല്‍ക്കു എന്നാണ് യമധ൪മ്മരാജാവ് പറയുന്നത്. വിവേകാനന്ദ സ്വാമികളും ഇത് തന്നെ പറയുന്നുണ്ട്.
അല്ലദീന ഹും യുറാഊന്‍ അവ൪ കാണിക്കുവാന്‍ വേണ്ടി ചെയ്യുന്നവരാണ്. അവ൪ നന്മകള്‍ കാണിക്കുവാന്‍ വേണ്ടി ചെയ്യുന്നവരാണ്.
നല്ല ദൈവീകസ്മരണയുള്ളവരുടെ കൂട്ടത്തില്‍ നമ്മളേയും ഉള്‍പ്പെടുത്തട്ടെ.