Sunday, May 26, 2013

കനേഡിയനായ ഞാന്‍ ബിസിലൈഫ് ഇഷ്ടപ്പെടുന്നു.
ഞാനിപ്പോള്‍ മരണത്തിരക്കിലാണ്.രാത്രിപോലും.
 
മൂട്ടകളേ, നന്ദി.
 
അല്‍പം മുമ്പ് ആറടിപൊക്കമുള്ള ഒരു ഉദ്ദണ്ഡന്‍ മൂട്ടസ്ക്വാഡ്ഹെഡ് വീട്ടില്‍ വന്നിരുന്നു. മുറികയറിയിറങ്ങി, ശേഷം എന്നേയും മെല്‍ബിനേയും ഇരുത്തി ഒരു പോസിബ്ള്‍ ഓപ്പറേഷന്‍ ബെഡ്ബക്സ് അവതരിപ്പിച്ചു. ചില വീഡിയോകളും കാണിച്ചു.

ഒരു ഫാള്‍ട്ട്ഫ്രീസക്സസ്ഫുള്‍ ഓപ്പറേഷന് ചുരുങ്ങിയത് മൂന്നോനാലോ മണിക്കൂ൪ വേണ്ടിവരും.
രൂ...പം ഇങ്ങിനെ: ആദ്യം സ്റ്റീം കയറ്റി മാളത്തില്‍ നിന്നും അവയെ പുറത്തുചാടിക്കുക.പിന്നെ തൊലിസൌഹൃദമരുന്നുപ്രയോഗം.

മൂട്ടകളുടെ ഒരു കുരുക്ഷേത്രമുറപ്പെന്ന് ആ ഭീമന്‍ കിഴക്കന്‍യൂറോപ്യന്‍ അറിയിച്ചു.
രണ്ടാഴ്ച കഴിഞ്ഞ് ഫോളോഅപ് ഉണ്ട്.
മൂന്നുമാസത്തേക്ക് കടിയില്ലാഗ്യാരണ്ടി.

കനേഡിയനായ എനിക്ക് ഉറക്കത്തിന് മറ്റുതടസ്സങ്ങളൊന്നുമില്ലെങ്കില്‍ മൂന്നു മാസത്തേക്ക് ഉറക്കു ഫ്രീ.

മൂട്ടകടിയുടെ ചാ൪ജ്ജ് കേട്ടപ്പോള്‍ ഒരു പട്ടി കടിച്ചപോലെ തോന്നി.
52 കൊണ്ട് ഗുണിച്ചാലും ഇന്ത്യന്‍ രൂപ 46800.

പക്ഷേ അയാള്‍ മാന്യനാണ്. സോറി പറഞ്ഞാണ് ചാ൪ജ്ജ് പറഞ്ഞത്. നല്ലവനുമാണ്, ഒരു മണിക്കൂ൪ എന്‍റെ കൂടെ തങ്ങി അസെസ്മെന്‍റ് നടത്തിയിട്ടും ഫീസൊന്നും വാങ്ങിയതുമില്ല. ഒരു കണ്ണന്‍ദേവന്‍ ചായയിലൊതുക്കി.

ലീവെടുത്തു കുത്തിയാലോ എന്നാലോചിച്ചു.
രണ്ട് ബംഗാളിപ്പിള്ളേരെ കിട്ടിയിരുന്നെങ്കില്‍...
-Azeez KS