ദീനക്കിടക്കയില്‍ കിടക്കുന്ന ജയരാജന് മാസ്റ്ററെ ഒരു ഫാത്തിമ ഉമ്മ
പരിചരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ കണ്ടു. ഒരു മലപ്പുറമതേതരസ്നേഹം പ്രൊമോട്ട് ചെയ്യലാണ് ആ പോസ്റ്റിന്റെ ലക്ഷ്യമെങ്കിലും ആ പോസ്റ്റ് എന്നെ മറ്റൊരുതരത്തില്‍ ചിന്തിപ്പിച്ചു.
ഫാത്തിമത്താത്ത എല്ലാവ൪ക്കും എവിടേയും കിട്ടുമോ, ഇല്ല. അങ്ങിനെയെങ്കില്‍, താങ്ങുംതണലുമില്ലാത്തവരെ അവസാനനാളുകളി...ല്‍ ആരു നോക്കും?എങ്ങിനെ ഒന്ന് സമാധാനമായി മരിക്കും?മലപ്പുറവും ഫാത്തിമയും അത്യപൂ൪വ്വകാഴ്ചകളാകുമ്പോള് മരണക്കിടക്കയില്‍ നമ്മെ ആരു ശുശ്രൂഷിക്കും? ഒന്നോ രണ്ടോ മക്കളുണ്ടെങ്കില്‍ അവ൪ ജീവിക്കുവാനുള്ള തന്ത്രപ്പാടില്‍ ഏതെങ്കിലും നാട്ടില്‍ കഴിയേണ്ടിവരുമ്പോള്‍ നമ്മെ ആര് സഹായിക്കും?
മരണാസന്നനായിക്കിടക്കുന്ന വ്യക്തി അല്ലെങ്കില്‍ ഒരു ടെ൪മിനല്‍ ഡിസീസ് പിടിപെട്ടു മരണം കാത്തുകിടക്കുന്ന വ്യക്തിക്ക് ഒരു സഹായം എവിടെ നിന്ന് കിട്ടും?
ആ അവസാനഘട്ടത്തില്‍ ആ മരണാസന്നന് നമ്മില്‍ നിന്നും കരുണ പ്രതീക്ഷിക്കുന്നു.അനുകമ്പ, അനുതാപം അയാള്‍ അര്‍ഹിക്കുന്നു. ശാരീരികാവശതകള്‍ക്ക് താങ്ങു പ്രതീക്ഷിക്കുന്നു. മരണത്തിനു മുമ്പ് വന്നു ഭയപ്പെടുത്തുന്ന കടുത്ത ഏകാന്തതയില്‍ നിന്ന്, ശൈത്വാനിയത്തില്‍ നിന്ന് ഒരു സാന്ത്വനം പ്രതീക്ഷിക്കുന്നു.പശ്ചാത്തപിക്
ഇത് ഒരു മരണാസന്നനായ വ്യക്തിയുടെ അവകാശമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഈ അവസ്ഥയില്‍ അയാള്‍ തിരസ്കരിക്കപ്പെടുമ്പോള്‍...തിര
ഞാന്‍ ജീവിക്കുന്ന കാനഡയില്‍ 75 ശതമാനം മരണങ്ങളും ഹോസ്പിസുകളിലാണ് സംഭവിക്കുന്നത്. 33 ദശലക്ഷം ജനങ്ങളില്‍ ശരാശരി 260000 പേ൪/year ഇവിടെ മരിക്കുന്നുവെന്ന് കണക്കുകാനഡ പറയുന്നുണ്ട്.
എന്താവും ഈ 75 ശതമാനം പേരും മരിക്കുവാന്‍ ഹോസ്പിസുകള്‍ തേടുന്നത്? നോക്കാനാളില്ല എന്ന കാരണം തന്നെ.മരിക്കുമെന്ന് അറിയാമെങ്കില്‍ പോലും മരണത്തിന്റെ നിഴലിലല്ലാതെ, മരണത്തിന്റെ ഭയമില്ലാതെ, പാല്യെറ്റിവ് കെയ൪ സ്വീകരിച്ച്, ഡോക്റ്റേസ്, നേഴ്സ്, സോഷ്യല്‍ വ൪ക്കേസ്, ഫിസിയൊ തെറാപ്പിസ്റ്റ് അന്ത്യകൂദാശഅച്ചന് ഇവരുടെയൊക്കെ സഹായത്തോടെ കൃത്യമായ ടൈംടേബിളനുസരിച്ച് തന്റെ മരണം "സന്തോഷകരമായി" പ്ലാന്‍ ചെയ്യുവാന്‍ ആ വ്യക്തിക്ക് കഴിവുണ്ടാകുന്നു എന്ന് ഹോസ്പിസുകള്‍ ബഹുവ൪ണ്ണചിത്രത്തോടെ പരസ്യം കൊടുക്കുന്നു. എന്റെ ബാങ്ക് അക്കൌണ്ട് സിഐബിസിക്ക് എന്നു പറയുന്നതുപോലെ എന്റെ മരണം കാ൪മല്‍ ഹോസ്പിസിനെ ഏല്‍പ്പിക്കുന്നു എന്ന് നാം പറഞ്ഞുപോകുന്നു.
ഒരുകാലത്ത് കുറച്ച് പട്ടിണിയായിരുന്നു പ്രശ്നം. സമാധാനവും കൈത്താങ്ങുമുണ്ടായിരുന്നു.മക്കള
ഭയങ്കരം തന്നെ നമ്മുടെ ജീവിതം.
-Azeez KS from Calgary