ഇത് എന്‍റെ 285 )മത് പോസ്റ്റാണ്.വ്യത്യസ്ഥമായ വിഷയങ്ങളെക്കുറിച്ച് എനിക്ക് തോന്നുന്നത് ഞാനെഴുതിയിട്ടുണ്ട്.
നിങ്ങളില്‍പെട്ട ഒരാള്‍, നിങ്ങളുടെ മലയാളത്തിലെഴുതുന്ന ഒരാള്‍ എന്ന ഒരു പരിഗണന പോലും എനിക്ക് കിട്ടിയിട്ടില്ല. എന്തു ചവറെങ്കിലുമാകട്ടെ ഒരു കാല്‍ഗറിമലയാളിയല്ലെ ഒന്നു വായിച്ചേക്കാം എന്ന് നിങ്ങള്‍ വിചാരിക്കാറില്ല.
എങ്കിലും ഞാന്‍ വീണ്ടും ഒരു പോസ്റ്റിടുന്നു
Happy Canada Day
Azeez ks
ഇന്ന് മനസ്സിനു കുളി൪മ്മയുള്ള ദിവസമായിരുന്നു. ബ്രിട്ടീഷ് രാജകുമാരികളെപ്പോലെ അതിസുന്ദരികളായ പെണ്‍കുട്ടികള്‍ ഏറ്റവും വ൪ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ് നിരനിരയായി കണ്ണിനാനന്ദമായി എന്‍റെ മുമ്പില്‍.
ഇത് സ്വപ്നമോ?
ഞാന്‍ ടിംഹോട്ടനില്‍ ഇരിക്കുകയായിരുന്നു. കാനഡയുടെ സ്വന്തം കോഫിയായ ടിംഹോട്ടന്‍ കാപ്പി വാങ്ങുവാന്‍ വന്നവരാണിവ൪. മുടിയിലെ തിരുപ്പനില്‍ ചെറിയ
കാനഡ പതാക പാറുന്നു. ഇന്ന് കാനഡ ഡേയാണെന്ന് ഞാനറിയുന്നതപ്പോഴാണ്. എനിക്ക് കുറ്റബോധം തോന്നി.ശെ, നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ സ്ഥിരം ബ്ലാക് മാറ്റി നന്നായി ഒരു വസ്ത്രം ധരിക്കാമായിരുന്നു. ആഷ് മാറ്റി നിറമുള്ള ഒരു ടിഷ൪ട്ടെങ്കിലും ഇടാമായിരുന്നു. സോറി കാനഡ. ഞാന്‍ മറന്നുപോയി.
ആ ടിമ്മിലിരുന്നുതന്നെ ബാഗില്‍നിന്നും ഒരു പേപ്പറെടുത്ത് കുത്തിക്കുറിച്ചതാണിത്.
എത്ര സന്തോഷം. എല്ലാവരും കൂടുവിട്ടിറങ്ങിയപോലെ. യൂണിയന്‍ ജാക്കിറക്കിവച്ച് കാനഡയുടെ സ്വന്തം മേപ്പിളില ചുവപ്പില്‍ പറക്കുന്ന കനേഡിയന്‍ പതാക കാറുകളില്‍ പറപറക്കുന്നു. പുത്തന്‍ ബാന്‍റുകള്‍ കാറുകളില്‍ നിന്ന് പുറത്തേക്കൊഴുകുന്നു. എല്ലാവരും ആനന്ദത്തിലാണ്.ഒരുത്സവപ്രതീതിയാണ് എങ്ങും.സന്ധ്യയായാല്‍ വെടിപൂരം. പടക്കം, പൂത്തിരി. ആകാശത്ത് വ൪ണ്ണക്കുട. കാതടപ്പിക്കുന്ന കരിമരുന്നുപ്രയോഗം.
ഇന്നു കാനഡ ഡേയാണ്.കാനഡ എന്ന ഫെഡറല്‍ ഡൊമിനിയന്‍ രൂപം കൊണ്ട ദിനം. എല്ലാ ഗ്രില്ലുകളും ( ഓരോ ദേശക്കാരുടെ അടുക്കളകള്‍ ) ബാറുകളും സജീവമാണ്.ശാന്തമായ നിമിഷങ്ങള്‍ക്കുവേണ്ടിയാണ് ബാറുകളില്‍ സാധാരണ പോകാറ്.പക്ഷെ ഇന്ന് ബഹളമയമായിരിക്കും. പാട്ടും ബഹളവും.രാത്രി 12 മണിവരെ ഒ കാനഡ എന്ന ദേശീയ ഗാനം പാടിക്കൊണ്ടിരിക്കും. പാട്ടുകേട്ട സഹികെട്ട ഒരു കറുത്ത ബാ൪ പെണ്‍കുട്ടി കഴിഞ്ഞകൊല്ലം ഒരു വെള്ളക്കാരനെ ഐസ്ക്യൂബ് എടുത്ത് എറിഞ്ഞുവത്രേ. അത്ര അ൪മാദമായിരിക്കും. എല്ലാവരും സ്പെഷ്യല്‍ ഐറ്റംസ് പരസ്യം ചെയ്യുന്നു.
യൂണിയന്‍ ജാക് പതാക ഇറങ്ങിയെങ്കിലും കാനഡ ഇപ്പോഴും ഒരു രാജ്ഞിരാജ്യമാണല്ലോ. വിചാരണയും വിധിയുമൊക്കെ രാജ്ഞിയുടെ പേരിലാണ്. ഭൂമി മുഴുവനും ഇപ്പോഴം ബ്രിട്ടീഷ് രാജ്ഞിയുടേതാണ്.ദേവസ്വം വക, ക൪ത്താവിന്‍റെ വക, മന വക എന്നൊക്കെ പഴയ ആധാരങ്ങളില്‍ കാണാറുള്ളതുപോലെ.
കുറെ കൊല്ലങ്ങള്‍ക്കു മുമ്പുവരെ ഈ കാനഡ നദികളും നീലതടാകങ്ങളും പൈന്‍ മരങ്ങളും അനന്തതയോളം പരന്നുകിടക്കുന്ന വന്യതയുമായിരുന്നു. ഞാന്‍ താമസിക്കുന്ന പ്രൊവിന്‍സില്‍ എണ്ണ കണ്ടെത്തുന്നതിനുമുമ്പ് പ്രധാനമായ ഒരു വ്യവസായം രോമ വ്യവസായമായിരുന്നു ( ഫ൪) രോമവ്യാപാരത്തിനു വന്നവരായിരുന്നുവല്ലോ ഹഡ്സന്‍ സായിപ്പന്മാ൪. 600 പരമാധികാരരാഷ്ട്രങ്ങളായിരുന്ന ആദിവാസി റെഡ് ഇന്ത്യക്കാരെ കൊന്നും പ്ലേഗ് കൊടുത്തും പഗാനുകളെ കീഴടക്കുവാന്‍ വന്ന പോപ്പിന്‍റെ ഒത്താശയുള്ള സ്പാനിയാഡുകള്‍ ഈ മണ്ണ് കൈക്കലാക്കിയ കഥ ഞാനിവിടെ എഴുതുന്നില്ല. ഈ ദിനത്തിന്‍റെ സന്തോഷം വെറുതെ കളയുന്നതെന്തിന്.
പോളാ൪ കരടികള്‍ വംശനാശം വന്ന ഇനമായി മാറി. സ്റ്റഫ് ചെയ്ത പോളാ൪ കരടിക്ക് ഡയമണ്ടിനേക്കാളും വിലയാണിന്നുള്ളത്. ചൈനയിലെ പുത്തന്‍കൂറ്റുയുവമുതലാളിമാ൪ ഒന്നിന് ഒരു ലക്ഷം ഡോള൪ വരെ നല്‍കുന്നു.
ഇന്ന് കാനഡയുടെ 146 )ം ജന്മദിനമാണ്.പതാകയെ ഞങ്ങള്‍ ആദരിക്കുന്നു. രക്തസാക്ഷികളെ ഞങ്ങള്‍ ആദരിക്കുന്നു. രക്തസാക്ഷികള്‍ ഒരു കമ്മ്യൂണിസ്റ്റ് പദാവലിയായതുകൊണ്ട് അത് മാറ്റിയേക്കാം. ഫ്രീഡം ഫൈറ്റേസിനെ ഞങ്ങള്‍ ആദരിക്കുന്നു.
കാനഡയ്ക്ക് ഒരു ദേശീയ അടയാളമുണ്ടായിരുന്നു. ബ്രിട്ടീഷ്കോളനിയുടെ തുട൪ച്ചാരീതി.കാനഡയിലെ പല സ്ഥലങ്ങള്‍ക്കും ബ്രിട്ടനിലെ പേരുകളാണ്.ബ്രിട്ടീഷ് ഇംഗ്ലീഷാണ് ഞങ്ങളുടേത്, അമേരിക്കനല്ല. വിദ്യാഭ്യാസം വസ്ത്രം ഭക്ഷണം സംസ്കാരം എല്ലാം അതുതന്നെ. ലോകത്തിലെ നാനാജാതി വംശങ്ങള്‍ കുടിയേറി മള്‍ട്ടികള്‍ച്ചറലിസം വന്ന് പഴയ കനേഡിയന്‍ ദേശീയ അടയാളം, സംസ്കാരം തക൪ന്നുതുടങ്ങി എന്നതില്‍ പലരും വേദനിക്കുന്നു.ഈ ദേശക്കാ൪ അവരുടെ ദേശീയഅടയാളങ്ങള്‍,സംസ്കാരം, ഭാഷ, ജീവിതരീതികള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നു. പല തെരുവുകളില്‍ നിന്നും ഇംഗ്ലീഷ് ഒഴിയുന്നു.
നാളെ സമൂസ ഒരു ദേശീയ ഭക്ഷണമാകുമോ എന്നുവരെ നാം ഭയക്കേണ്ടിയിരിക്കുന്നു.
ഫുട്ബോളിനു മതമില്ല, ദൈവവുമില്ല. ഒരേ ജേഴ്സിയണിഞ്ഞ് ഒരേ രീതിയില്‍ നാം ഫുട്ബോള്‍ കളിക്കുന്നു. പക്ഷേ സോക്ക൪ ഗ്രൌണ്ടില്‍ മത അടയാളമായ ട൪ബന്‍ കെട്ടണമെന്ന് ശാഠ്യം പിടിച്ചാല്‍? കോടതി അതും അനുവദിച്ചു. സ്കൂളില്‍ പോകുന്ന കുട്ടിക്ക് ബാഗും ബുക്കും കൂടാതെ കഠാരയായ കൃപാണ്‍ വേണമെന്നു പറഞ്ഞാല്‍? അതും ഗവണ്മെണ്ട് അനുവദിച്ചു.ഹിജാബ് ധരിച്ച സ്ത്രീകള്‍ പലസ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. ആ൪ക്കും ഒരു പ്രശ്നവുമില്ല. പക്ഷേ താലിബാനിച്ചികളെപ്പോലെ ആകെ കറുത്തുമൂടി കണ്ണില്‍ വലയിട്ട് നടക്കണമെന്നു മാത്രമല്ല, ബാങ്കുകളെപ്പോലുള്ള പൊതുസ്ഥലത്ത് ജോലിചെയ്യണമെന്നു വച്ചാല്‍? പ്രശ്നങ്ങളുണ്ടാക്കുകയാണ് പല ഇമ്മിഗ്രന്‍റുകളും.
1867 ലാണ് ഫെഡറല്‍ കാനഡ രൂപം കൊള്ളുന്നത്.അമേരിക്കയുടെ ഒരു സഹോദരി, ഒരു സാറ്റലൈറ്റായി ഈ രാജ്യം അറിയപ്പെടുന്നുണ്ട്.കയറ്റുമതി പ്രധാനമായും അമേരിക്കയിലേക്കാണ്.അതി൪ത്തികടക്കാം. കറന്‍സി കൈമാറാം.അതേ നയങ്ങള്‍. അമേരിക്കയേപ്പോലെ ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രം.അതേ സാമ്പത്തിക വ്യവസ്ഥ. പക്ഷേ ബാങ്കുകല്‍ അമേരിക്കയുടേതുപോലെ അത്ര അഴിച്ചിട്ടതല്ല. ഗവണ്മേണ്ട് നിയന്ത്രണമുണ്ട്. 2008 ലെ ക്രൈസിസില്‍ ഒരു കനേഡിയന്‍ ബാങ്കുപോലും തകരാതിരുന്നത് അതാണ്.
പൌരന്മാരെ വളരെ സഹായിക്കുന്ന രാഷ്ട്രം. 911 വിളിച്ചാല്‍ പോലീസ് ആ നിമിഷം ഓടിയെത്തും,മുഖം നോക്കാതെ നടപടിയെടുക്കും. വൈദ്യസഹായം റെഡി. ഏത് സ്ത്രീക്കും ഏതു പാതിരാക്കും ഒറ്റയ്ക്ക് സഞ്ചരിക്കാം.സുരക്ഷിതമായ രാഷ്ട്രമാണ്. പരിശുദ്ധമായ പ്രകൃതി. മാലിന്യം നീക്കം ചെയ്യുന്ന ക്ലാസ് വ്യവസ്ഥ. സ്വതന്ത്രകമ്പോളമുള്ള ഒരു സമ്പന്ന രാഷ്ട്രമാണ് കാനഡ. ഇന്ത്യയുടേതു പോലെ വരുമാനത്തില്‍ ഭയാനകമായ അന്തരമില്ല. ആയുധശേഖരണമില്ല. സൂപ്പ൪ പവ൪ അല്ല. എല്ലാവ൪ക്കും സാമാന്യം ഭേദമായി ജീവിക്കാം.ഇന്ത്യ റോക്കറ്റുവേഗത്തില്‍ പോകുന്നുവെന്നു പറയുമ്പോഴും ഗ്രാമീണ ഇന്ത്യ കൊടിയ ദാരിദ്ര്യത്തിലായിരിക്കുന്നതുപോലെ ഗ്രാമീണ കാനഡ ദരിദ്രമല്ല. ഹാപ്പിയാണ്.
അഴിമതിയില്ല .മുഖ്യമന്ത്രിയുടെ ഓഫീസ് പെണ്ണൂട്ടി കേന്ദ്രമല്ല. ഹവാലകളില്ല. പ്രധാനമന്ത്രിയുടെ ഒരു സ്റ്റാഫ് 93000 ഡോള൪ കൈക്കൂലി (ജോപ്പന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ കൈമാറിയ തുക ) വാങ്ങിയതിന്‍റെ പേരില്‍ രാജ്യത്തോട് മാപ്പുപറഞ്ഞ പ്രധാനമന്ത്രിയാണ് ഇവിടെ ഭരിക്കുന്നത്. പ്രതിപക്ഷ ബഹുമാനമുണ്ട്, ആരുടേയും തന്തയ്ക്കുവിളിക്കില്ല. മിസ്റ്റ൪ ചേ൪ത്തേ വിളിക്കൂ.
Thank you Canada. Thank you so much.