സ്ഥിരം ഇരുപ്പുകേന്ദ്രത്തില്‍ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു. കുടുംബങ്ങള്‍ എല്ലാ കസേരകളും കയ്യടക്കിയിരിക്കുന്നു. കാള്‍ഗറിയില്‍ സ്റ്റാമ്പീഡ് എന്ന പടിഞ്ഞാറന്‍ കാനഡയിലെ കൌബോയ് സാംസ്കാരികോല്‍സവം നടക്കുകയാണ്. പത്തു ദിവസമുണ്ടാകും.
ഇരിപ്പിടം കിട്ടാതെ ഞാന്‍ മെല്ലെ നടന്നു. ദൂരെ വഴിയരികില്‍ ഒരു വൃക്ഷത്തണലിലിരുന്നു. ചുമ്മാ ഇരുന്നു. നട്ടെല്ലു നേരെയായിരുന്നു. കഴുത്തു അല്‍പം താഴ്ത്തി. കൈകള്‍ ധ്യാനമുദ്രയില്‍. ശ്വാസം താളത്തില്‍. അങ്ങിനെ ഇരുന്നു.
എത്ര നേരമിരുന്നുവെന്നറിയില്ല. ഒരര മണിക്കൂ൪. കണ്ണുതുറന്നപ്പോള്‍ വിചിത്രമായൊരനുഭവമെനിക്കുണ്ടായി. എന്‍റെ അടുത്ത് ഒരു സ്ത്രീ കിടക്കുന്നു.സ്റ്റാമ്പീഡ് വസ്ത്രം. വശങ്ങള്‍ മടക്കി പറക്...കുവാന്‍ നില്‍ക്കുന്ന കൈബോയ് തൊപ്പി മാറില്‍ വച്ചിരിക്കുന്നു. ശാന്തമായി അവ൪ കിടക്കുകയാണ് എന്നെ ചേ൪ന്ന്.

ഞാന്‍ കണ്ണുതുറന്നപ്പോള്‍ അവള്‍ എഴുന്നേറ്റു. വലിയ ചിരിയോടെ പറഞ്ഞു." I just wanted to be with you. Hai, I'm Kathy."
ഞാന്‍ കൈകൊടുത്തു. അല്‍പം ദൂരെ പാ൪ക്കുചെയ്തിരിക്കുന്ന കാറില്‍ അവളുടെ ബോയ്ഫ്രണ്ടിരിക്കുന്നു. അയാള്‍ അവിടെയിരുന്നു കൈവീശി.ഹായ്.
ഒന്നും ചോദിക്കാതെ യാത്രപറഞ്ഞവള്‍ പോയി. തേങ്ക്യു സൊ മച്.
ഞാനൊരു ഭാരതീയനാണെന്നവള്‍ ഊഹിച്ചുകാണും. ബോധിത്തണലിലിരിക്കുന്ന ഞാന്‍ ഒരു ധ്യാനബുദ്ധനാണെന്നവള്‍ ഓ൪ത്തുകാണും. ബുദ്ധസന്നിധിയില്‍ ശാന്തികിട്ടുമെന്ന് അവള്‍ കേട്ടുകാണും.
പാവം ഞാനും അവളും