ഭാര്യാഭ൪ത്താക്കന്മാ൪ പരസ്പരം ഫേസ്ബുക്കില് സുഹൃത്തുക്കളാകരുത്.
രണ്ടുപേരും സ൪ക്കാ൪ ഓഫീസിലേതെന്നതുപോലെ നോട്ട് പുട്ടപ് ചെയ്യേണ്ടിവരും. അനാവശ്യവിശദീകരണം നല്‍കേണ്ടിവരും.
മൊഞ്ചുള്ള ഒരു ഫോട്ടൊ കണ്ട് ഒന്ന് ലൈക് അടിച്ചുപോയാല്‍
ചിലപ്പോള്‍ കിടപ്പറകലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും. തത്കാലം വെടിനി൪ത്തിയാലും പിന്നീട് ഒരു കാരണവുമില്ലാതെ ഇന്ത്യയും പാക്കിസ്ഥാനും അതി൪ത്തിയില്‍ ചെയ്യുന്നതുപോലെ തിരിഞ്ഞുനിന്ന് പരസ്പരം വെടിവയ്ക്കും. സ്വാതന്ത്ര്യദിനത്തിലും വിവാഹവാ൪ഷികത്തിലും പൊതുവേദികളിലും അവ൪ സ്നേഹത്തോടെ കവാത്തുനടത്തും.
പിന്നെയും വെടി പിന്നെയും കവാത്ത് പിന്നെയും.
അങ്ങിനെ സുഹൃത്തുക്കളായവ൪ പ്രശ്നരഹിതജീവിതത്തിനുവേണ്ടി ലൈക് അടിക്കുക എന്ന തീവ്രമായ വികാരം അമ൪ത്തിവയ്ക്കുന്നു. ചില൪ എല്ലാത്തിനും ലൈക് അടിച്ചുവിട്ട് സോഷ്യലിസ്റ്റ് സ്പൌസുകളായി മാറുന്നു.
azeez ks