azeez ks
ഹൊ സമാധാനമായി. ബ്രിട്ടനിലെ രാജകുമാരി പ്രസവിച്ചുവല്ലോ. ഇനി നമുക്ക് പോയിക്കിടന്നുറങ്ങാം.
കെട്ടിയ കാലം മുതല് ഹണിമൂണിന് തടാകകാനഡയില് വന്നതുമുതല് പുളിമാങ്ങ ചോദിച്ചതുമുതല് ബേബി ബമ്പ് അടിവയറ്റില് കനത്തതുമുതല് കാനഡയിലെ ചില ബ്രിട്ടീഷ് ദാസ്യഗോസിപ്പുമാസികള് വാ൪ത്തകള്കൊണ്ട് ജനങ്ങളെ ബോംബിടുകയായിരുന്നു.മാസങ്ങളായി ഈ ഐസ്ക്രീമുകള് വയറ്റിലെ കുട്ടിയെ പ്രവചിച്ചുകൊണ്ടിരുന്നു. ഇന്ന് റാണി... ഒരു ആപ്പിള് കഴിച്ചു. ഇന്നലെ 11: 15 നു ബെഡ്റൂമിലേക്ക് ഉറങ്ങാന് പോയി.രക്തസമ്മ൪ദ്ദം-ഹീമോഗ്ലോബിന
അഫ്ഗാന് യുദ്ധം പോലെ അതീവരഹസ്യമായിട്ടാണ് പല പത്രപ്രവ൪ത്തകരും വയറ്റുകണ്ണിയുടെ വിവരങ്ങള് ശേഖരിച്ചുവന്നിരുന്നത്.ഈ റോയല്ഗ൪ഭം നമ്മുടെ പാവപ്പെട്ട ഇന്ത്യക്കാരി ജസിന്തയുടെ ജീവനെടുത്തു.ലണ്ടനിലെ ഒരു ഹോസ്പിറ്റലില് നാലാം മാസം കെയ്റ്റിനെ അഡ്മിറ്റാക്കി. രണ്ടു കങ്കാരു പത്രപ്രവ൪ത്തക൪ പ്രിന്സ് ചാ൪ള്സും എലിസബത്ത് രാജ്ഞിയുമായി സ്വരം മാറ്റി ഗ൪ഭിണിയായ കെയ്റ്റിന്റെ ആശുപത്രി വിവരം ശേഖരിച്ചു.കുമാരിയുടെ ആരോഗ്യമെങ്ങിനെയുണ്ട് എന്നതാണ് അന്വേഷണം.ഹോസ്പിറ്റല് ഹെഡ് ആയ ജസിന്ത വിവരങ്ങള് പറഞ്ഞു. ഒരു ഗ൪ഭിണിയുടെ ആരോഗ്യവിവരം നല്കിയാല് അത് ഒരു രാജ്യദ്രോഹക്കുറ്റമാകുമെന്ന് ആ പാവപ്പെട്ട ഇന്ത്യക്കാരി നേഴ്സ് ഓ൪ത്തതേയില്ല. അന് ഓതറൈസ്ഡ് ആയി വിവരം പുറത്തുവിട്ടതിന് നേഴ്സ് ജസീന്ത പീഡീപ്പിക്കപ്പെട്ടു. ഒടുവില് ആ പെണ്കുട്ടി സ്വന്തം ജീവനൊടുക്കി.
പതിനായിരക്കണക്കിന് ബ്രിട്ടീഷ് പ്രജകള് തടിച്ചുകൂടി നില്ക്കുന്ന കൊട്ടാരവാതിലില് വന്ന് പ്രസവവിവരം അറിയിക്കുന്നതിനു വേണ്ടിമാത്രം ശമ്പളം കൊടുത്തു കൊട്ടാരത്തില് നിലനി൪ത്തിയിരിക്കുന്ന ഒരു പ്രസവവിവര ഉദ്യോഗസ്ഥന് പ്രസവവാറോല വായിച്ചു:
It's a boy !
It's a boy for Kate Middleton and Prince William.
An eight-pound baby boy.
Buckingham and Kensington Palace both confirmed Monday.
കെയ്റ്റിനും രാജകുമാരന് വില്യമിനും ആണ്കുട്ടി. മൂന്നാം കിരീടാവകാശി.
അതിനുശേഷമാണ് ഞാനീ ഉമ്മന് ചാണ്ടി വാ൪ത്ത വായിച്ചത്
ആദിവാസി ഊരില് ആദിവാസി സ്ത്രീ പെറ്റു. കുഞ്ഞ് ചത്തു. കാരണം തള്ള ഭക്ഷണം കഴിക്കാത്തത്. സാംസ്കാരികമന്ത്രി കെസി ജോസഫിന്റെ അഡെന്റെം: തള്ള ചാരായ കുടിച്ചതുകൊണ്ട്.
രാജഗ൪ഭവും ഊരുഗ൪ഭവും.