(മഹാത്മാഗാന്ധിയുടെ) "ചാരങ്ങള്‍പോലും പകുത്തുതിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം തീവെട്ടി പേറി അടരാടുന്ന നേരം...
അഴിമതിക്കാരായ കോണ്‍ഗ്രസ്കാരും പങ്കുപറ്റുകാരായ, തൊള്ളതുറക്കാനും ഷെയിംഷെയിം എന്നു പറയുവാനും മാത്രം യോഗ്യതയുള്ള തുണിപൊക്കികളും ചേര്‍ന്ന് ഹസാരെയ്ക്ക് പാരപണിയുകയായിരുന്നു.
ഹസാരെ പിന്‍വലിഞ്ഞല്ലോ ,നമുക്കിനി ചൊല്ലാം:
വിന്ധ്യഹിമാചലയമുനാഗംഗ.....
നമുക്കെന്തിനാണ് കേംബ്രിഡ്ജിയും ഓക്സ്ഫോഡിയുമായ ഒരു ഒരു പ്രധാനമന്ത്രി?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഭരണം.
എല്ലാ അഴിമതികള്‍ക്കും ചൂട്ടുപിടിക്കുന്ന, കൂട്ടുനില്‍ക്കുന്ന,അഴിമതികള്‍ മൂടിവയ്ക്കുന്ന, അഴിമതിക്കാരെ രക്ഷിക്കുന്ന, വായതുറക്കാത്ത ഒരു പ്രധാനമന്ത്രി.
ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നു പറയുന്ന പിലാത്തോസുമാരെയാണോ ഇന്ത്യയ്ക്കാവശ്യം?
ഇദ്ദേഹമാണോ ലോകത്തിലേറ്റവും ക്വാളിഫൈഡായ പ്രധാനമന്ത്രി?
ഇതാണോ ക്വാളിഫിക്കേഷന്‍?
നട്ടെല്ല് വളയാത്ത, ബുദ്ധി പണയം വയ്ക്കാത്ത
സാധാരണക്കാരായ, ധീരരായ, ദേശസ്നേഹിയായ അടല്‍ബിഹാരി വാജ്പെയ്, യുവതുര്‍ക്കിയായ ധീര ചന്ദ്രശേഖര്‍ ഒക്കെ ഇരുന്ന സീറ്റിലാണ് ഈ സര്‍ദാര്‍ ഇരിക്കുന്നത്.
ഷെയിം ഇന്ത്യ.
എങ്കിലും ഞങ്ങള്‍ ഭാരതീയര്‍ അറിയാതെ ആശിച്ചുപോകുന്നു.
"അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും...
വീണ്ടുമൊരു നാള്‍ വരും
എന്‍റെ ചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്‍ത്ഥസിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്‍റെയഴലില്‍ നിന്ന്
അമരഗീതം പോലെ
ആത്മാക്കള്‍ ഇഴചേര്‍ന്നൊരദ്വൈദപത്മമുണ്ടായ് വരും"
- മധുസൂദനന്‍ നായര്‍