175 ഓളം പോസ്റ്റുകളുണ്ട് എന്‍റെ ബ്ലോഗില്‍.മൂന്നുകൊല്ലമായി വായില്‍ തോന്നിയതൊക്കെ എഴുതുന്നു.ഒരു മനുഷ്യന്‍ അത് വായിക്കുന്നില്ല.
എഴുത്ത് നിര്‍ത്തി രാമനാമം ജപിച്ചിരിക്കാമെന്ന് കരുതിയിരിക്കുകയാണ്.മന:ശാന്തി കിട്ടും.മരണസമയത്ത് സമയം പാഴാക്കിക്കളഞ്ഞല്ലോ എന്ന കുറ്റബോധത്താല്‍ മരിക്കേണ്ടിവരില്ല.
പക്ഷെ ,എന്നെ ഒരാള്‍ തോല്‍പ്പിക്കുന്നു.അയാള്‍ എന്‍റെ ബ്ലോഗ് വായിക്കുന്നത്രെ! ഒരു ജോര്‍ജിയക്കാരന്‍.ജോര്‍ജിയ റഷ്യയുടെ പഴയ റിപ്പബ്ലിക്കാണ്.ഇയാള്‍ സഖാവ് സ്റ്റാലിന്‍റെ പേരക്കുട്ടിയാകുമോ? സ്റ്റാലിന്‍ ജനിച്ചത് അവിടെയാണ്.അയാള്‍ എങ്ങിനെ മലയാളം പഠിച്ചു?
കമ്മൂണിസത്തിനു നന്ദി.സഖാവ് ലെനിന്‍റെ നേതൃത്വത്തിലുള്ള 1917 ലെ ഒക്റ്റോബര്‍ വിപ്ലവത്തിനു മുമ്പ് മുതലേ മലബാറിന് കമ്മൂണിസവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടല്ലോ. എങ്ങിനെ അവര്‍ കടത്തുവഞ്ചി കയറി മലബാറിലെത്തി. അല്ലെങ്കില്‍ ഗതികെട്ട മനുഷ്യര്‍, ചൂഷണം സഹിച്ച് സഹിച്ച് തൊണ്ടായിപ്പോയ മനുഷ്യര്‍, ലോകത്തിലെവിടേയും സംസാരിക്കുന്നത് കമ്മൂണിസത്തിന്‍റെ ഭാഷയിലാകുമോ?
അഞ്ചുനേരം നിസ്ക്കരിക്കുകയും ഒരു പോത്തുബിരിയാണിക്കപ്പുറം ചിന്തിക്കുകയും ചെയ്യാത്ത മാപ്പിളമാരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യം വിളിപ്പിച്ചത് ലെനിന്‍റെ ആദിപ്രേതങ്ങളായിരുന്നു.
താങ്ക്സ് ജോര്‍ജിയക്കാരാ. താങ്കള്‍ ഇപ്പോള്‍ റെനിഗേഡ് ആണെങ്കിലും.