Monday, September 5, 2011
രാജവാഴ്ച ഒരിക്കലും ജനാധിപത്യത്തിനു പകരമാവില്ല .ഏറ്റവും മോശമായ ജനാധിപത്യം പോലും ഏറ്റവും നല്ല രാജവാഴ്ചയേക്കാള്‍ നല്ലതാണ് എന്നു പറയുന്നതതുകൊണ്ടാണ്.തീവണ്ടി കൃത്യമായി ഓടിയിട്ടും ഓഫീസുകള്‍ സമയത്തിനു തുറന്നിട്ടും ഇന്ദിരയുടെ കിരാത അടിയന്തിരാവസ്ഥയുട...െ നാളുകളെ ഇന്ത്യന്‍ ജനത ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.രാജഭരണത്തിനെതിര കലാപം രൂപം കൊണ്ട യൂറോപ്പിന്‍റെ ചരിത്രം , റഷ്യയിലെ രാജഭരണചരിത്രം, എവിടത്തേയും രാജഭരണ ചരിത്രം, ഇന്ത്യയിലെ രാജഭരണചരിത്രം,ഇവയൊക്കെ ചരിത്രത്തിലെ ചോരയുടെ ഏടുകളായതുകൊണ്ടാണ് ജനങ്ങള്‍ രാജഭരണത്തെ ചവിട്ടിപ്പുറത്താക്കിയത്.ജനാധിപത്യം നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നില്ല എന്നത് ശരിയാണ്.രാജാധിപത്യവുമായിരുന്നില്ല. പോരാഴ്മകള് ജനങ്ങള്‍ തന്നെ പരിഹരിക്കും. ഉദാ: അന്നാ ഹസാരെ പ്രസ്ഥാനം. ന൪മ്മദാ ബചാവൊ ആന്തോളന്‍,മാവോവാദി കലാപം, അറബ് വസന്തം തുടങ്ങി തുടങ്ങി.. ഭരണകൂടങ്ങളെ ബഹിഷ്കരിക്കുവാനും നല്ലതു തിരഞ്ഞെടുക്കുവാനും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.ചോരപ്പുഴയൊഴുക്കാതെ സൌദി അറേബ്യയില്‍ ഒരു ഭരണമാറ്റം സാദ്ധ്യമാണോ? 42 കൊല്ലമെടുത്തില്ലേ ഗദ്ദാഫിയെ പുറത്താക്കാന്‍.വരാന്‍ പോകുന്നത് ഗദ്ദാഫിയേക്കാള്‍ നല്ല ഭരണമാകാം,അല്ലായിരിക്കാം, പക്ഷേ, ഇതൊന്നും ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിനു ന്യായീകരണമല്ല. അഴിമതി വീരന്മാരാണ് ജനാധിപത്യം നിയന്ത്രിക്കുന്നത് എന്നത് ഞാനും മനസ്സിലാക്കുന്നു.പക്ഷേ, വികസിത ജനാധിപത്യത്തില്‍ അഴിമതി വളരെ വളരെ കുറവാണ്. ഉദാഹരണം ഈ കാനഡ.ഒരു വ്യവസായിക്കു ആനുകൂല്യം ചെയ്തുകൊടുത്തതിന്‍റെ പേരില്‍ മൂന്നു ലക്ഷത്തിന്‍റെ ഒരു അഴിമതി മാത്രമാണ് മല്‍റോണിയുടെ പേരില്‍ ഇവിടെ കേട്ടിട്ടുള്ളത്. ജനാധിപത്യം മാത്രമാണ് വഴി.