1.
താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു.
പക്ഷേ, ഒസാമ അമേരിക്കയുടെ മാത്രം വളര്ത്തുപുത്രനല്ല.1945 ല് തുടങ്ങിയ ശീതയുദ്ധത്തെത്തുടര്ന്നു കമ്മൂണിസം ഭൂലോകത്തുനിന്നു തുടച്ചുമാറ്റുന്നതിനുവേണ്ടി ഇസ്ലാമിക ഫണ്ടമെന്റലിസവും സാമ്രാജ്യത്ത്വവും ചേര്ന്നുനടത്തിയ അവിഹിതബന്ഡത്തിന്റെ സന്തതിയാണ് ഒസാമ.
അതിനുവേണ്ടി അറബുനാട്ടിലും മറ്റു മുസ്ലിംഭൂരിപക്ഷ നാടുകളില് നിന്നും മുസ്ലിം യുവാക്കളെ റിക്രൂട്ട്ചെയ്യുന്നതിനുവേണ്ടി അനേകം ബില്യന് ഡോളര് എണ്ണപ്പണമൊഴുക്കിക്കൊടുത്തതു സൌദി അറേബ്യ എന്ന ഇസ്ലാമിക രാഷ്ടമായിരുന്നു.അഫ്ഗാനിസ്ഥാന് അതിനുവേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രമായിരുന്നു.സിഐഎയും ഐഎസ്സൈയും പരിശീലകരായിരുന്നു. 1980 മുതല് 1989 വരെ ഏതാണ്ട് 55000 മുജാഹിദീന് തീവ്രവാദികളെ സൃഷ്ടിച്ചു.ദേരെക് ലെബര്ട്തിന്റെ ദി ഫിഫ്റ്റി ഇയര് വൂണ്ട് എന്ന പുസ്തകത്തില് റൊണാല്ഡ് റീഗണും മുജാഹിദീന്കളും വാഷിംട്ടണില് നടത്തിയ കൂടിക്കാഴ്ചയുടെ കാര്യങ്ങള് ചിത്രസഹിതം വിവരിക്കുന്നുണ്ട്.
മുഹമ്മദ് നബിയുടെ കാലശേഷം തുടങ്ങിയ ഇസ്ലാമിക ഖിലാഫത്ത് അവസാനിച്ചതു 1918ലായിരുന്നു. ഓട്ടോമാന് തുര്ക്കികള്ക്കെതിരെ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നത് അറബികളായിരുന്നു.ജൂതരാഷ്ടരൂപീകരണത്തിന്റെ ബാല്ഫൌര് പ്രമേയം 1917 ല് ബ്രിട്ടന് പാസാക്കിയതു അറബികളുടെ സപ്പോര്ട്ടോടുകൂടിയായിരുന്നു.പാലസ്തീന് ജനതയെ സ്വന്തം മണ്ണില് നിന്നും കുടിയിറക്കിയ ഇസ്രായേലിനെതിരെ, റഷ്യയുടെ സഹായത്തോടെ, ഈജിപ്റ്റിലെ അബ്ദുല് നാസര് യുദ്ധം പ്രഖ്യാപിച്ചപ്പോള് നാസറിനെ ഒറ്റുകൊടുത്തത് അറബികളായിരുന്നു.സൌദിയുമുണ്ടായിരുന്നു.1991 ലെ ഗള്ഫ് യുദ്ധത്തെ തുടര്ന്ന് 800,000 അമേരിക്കന് പട്ടാളക്കാരെ കൊണ്ടുവന്നു വിശുദ്ധമെക്ക സുന്നികളായ സൌദി കാക്കുന്നതു സുന്നിയായ സദ്ദാമിന്റെ ആക്രമണത്തില് നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയായിരുന്നു.അവര് ഇപ്പോഴും അവിടെ നിലയുയര്പ്പിച്ചിരിക്കുന്നു.
ഇതെല്ലാം വിസ്മരിച്ചുകൊണ്ട് എല്ലാ വിഴുപ്പും അമേരിക്കയുടെ തലയില് വെച്ചുകെട്ടുന്ന പ്രവണത മുസ്ലിങ്ങളില് വളരുകയാണ്.ഒസാമ ബിന് ലാദന്റെ നയം ഭീകരവാദത്തിന്റേതാണ്. മുസ്ലിങ്ങള്ക്കു കൂടുതല് ജനാധിപത്യത്തിനോ,സ്വാതന്ത്ര്യത്തിനോ വിദ്യാഭ്യാസത്തിനോ സ്ത്രീയവകാശത്തിനോ വേണ്ടിയല്ല അയാള് നിലകൊള്ളുന്നത്. അയാളുടെ തത്വശാസ്ത്രം മരണത്തിന്‍റേതാണ്, മനുഷ്യവിരുദ്ധമാണ്.
2.
അനാധക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ മതക്കാരും മതമില്ലാത്തവരും വളരെ പവിത്രമായ ഒരു ധ൪മ്മമായിട്ടാണ് കാണുന്നത്. ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ആര്ക്കാണ് സ്നേഹിക്കാതിരിക്കുവാന് കഴിയുക.ആ കുരുന്നുകളോടൊപ്പം ഒരുച്ച പങ്കിട്ട അനാമിക അവരോട് അല്പം കാരുണ്യം പങ്കുവച്ചു, സ്നേഹം പങ്കുവച്ചു.അനാമികയുടെ നല്ല ഹൃദയം എല്ലാവര്ക്കും കിട്ടിയിരുന്നുവെങ്കില് എന്നാശിച്ചുപോകയാണ്.
പെരുമ്പാവൂര് സ്നേഹഭവന് നല്ല സത്ക൪മ്മമായിരിക്കാം ചെയ്യുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.
pakshe ,ലോകം മുഴുവനും കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹവ്യവസായത്തെക്കുറിച്ചു അനാമികക്കു നല്ല ധാരണയുണ്ടാകുമെന്നു ഞാന് കരുതുന്നു.കപ്പലും വെടിമരുന്നും തോക്കും കണ്ടുപിടിച്ച് കത്തോലിക്കരല്ലാത്ത എല്ലാ ജനങ്ങളേയും ഒരേ ഒരു രക്ഷാമാര്ഗഗമായ കൃസ്തുമതത്തിലേക്കു പരിവര്ത്തനം ചെയ്യുന്നതിനുവേണ്ടിയും അവരുടെ രാജ്യങ്ങള് വെട്ടിപ്പിടിച്ചെടുക്കുന്നതിനുവേണ്ടി പോപ്പിന്റെ തീട്ടൂരവുമായിട്ടാണ് കൃസ്ത്യാനികളായ സാമ്രാജ്യത്ത്വ ശക്തികള് ലോകം മുഴുവന് വെട്ടിപ്പിടിച്ചത്. സാമ്പ്രാജ്യത്ത്വ ശക്തികളല്ലാതിരുന്നിട്ടുപോലും AD ആയിരത്തില് മഹമൂദ് ഗസ്നിയും അതിനു മുമ്പു ഗോറിയും ബാഗ്ദാദിലെ ഇസ്ലാമിക കാലിഫേറ്റിന്റെ പ്രതിനിധിയായി വന്നു ഇന്ത്യയില് എത്ര മാത്രം കൊള്ളനടത്തി, കൊന്നും ഭീകരത സൃഷ്ട്ടിച്ചും അവര് ഹിന്ദുക്കളെ ഇസ്ലാമിലേക്കു മാറ്റിയെടുത്തു.ഞാനിപ്പോള് താമസിക്കുന്ന കാനഡ റെഡ് ഇന്ത്യക്കാരുടേതായിരുന്നു. നമ്മുടെ ആദിവാസികളെപ്പോലെ.സ്വന്തമായ, പ്രകൃതിക്കനുസരിച്ച ജീവിതക്രമവും നമ്മുടെ ഭാരതത്തിലെ ഹിന്ദുവിശ്വാസരീതികള് പോലെ കേന്ദ്രീകൃതമല്ലാത്ത വിശ്വാസാചാരരീതികളും പ്രാര്ത്ഥനാരീതികളും ചികില്സാസമ്പ്രദായങ്ങളും അവര്ക്കുണ്ടായിരുന്നു.അവര് മഹാജനതയായിരുന്നു.600 ലേറെ സ്വയം പര്യാപ്തങ്ങളായ രാഷ്ടങ്ങള് തന്നെ ഈ കാനഡയിലും അമേരിക്കയിലുമുണ്ടായിരുന്നു.ആധുനികമായ യുദ്ധരിതികളോ യുദ്ധമുറകളോ ഒന്നും പരിചയമില്ലാതിരുന്ന ആ സമൂഹത്തെ കൊന്നും കഴുവേറ്റിയും ഭീകരാവസ്ഥ സൃഷ്ട്ടിച്ചും പ്ലേഗ് രോഗം കടത്തിവിട്ടും അവരെ രാജ്യം വിട്ടോടിച്ചും അവരുടെ സ്ത്രീകളെ ബലാല്സംഗം ചെയ്തും കുട്ടികളേയും സ്ത്രീകളേയും പിടിച്ചെടുത്തും ഈ മത:ശ്ശക്തികള് കാനഡയിലെ റെഡ് ഇന്ത്യക്കാരുടെ രാഷ്ടം കൈക്കലാക്കി.ലക്ഷക്കണക്കിനു കുട്ടികളെ അവരുടെ അമ്മമാരില് നിന്നും, ആദിവാസി ഊരുകളില് നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോയി സെമിനാരികളില് ചേര്ത്തു.സ്വന്തം ഭാഷ സംസാരിക്കുന്നത് കുറ്റകരമാക്കി.98 വര്ഷക്കാലം ഈ ഭീകരത അവര് തുടര്ന്നു. ആത്മഹത്യ ചെയ്ത 50000 ലേറെ കുഞ്ഞുങ്ങളെ ഈ സെമിനാരി വളപ്പില് തന്നെ കുഴിച്ചിട്ടു.ബാക്കിയുള്ളവര് ഒരിക്കല് പോലും അവരുടെ അമ്മമാരെ കണ്ടിട്ടില്ല.ഈ സ്നേഹമതക്കാര് ഇട്ടുകൊടുത്ത പുതിയ പേരും കുരിശും ബൈബിളുമായി ഈ കുട്ടികള് പുറത്തിറങ്ങി.600 ലേറെ രാഷ്ടങ്ങളുണ്ടായിരുന്ന ഈ പഗാന് വിശ്വാസക്കാര് ഇന്നു പൂര്ണ്ണമായും കൃസ്ത്യാനികളാണ്.അവരുടെ സ്വന്തം ഭൂമി ചുരന്നെടുത്ത് ഖനിജങ്ങളെടുത്തും എണ്ണയെടുത്തും ഈ സ്നേഹമതക്കാര് സമ്പന്നരായി, ഈ രാജ്യം അവരുടേതായി.
ഇതു ഞാന് വ്യക്തമായ വായനയുടെ അടിസ്ഥാനത്തിലാണ് എഴുതുന്നത്. കനേഡിയന് പ്രധാനമന്ത്രി സ്റ്റീഫന് ഹാര്പര് നൂറു വര്ഷത്തിനു ശേഷം റെഡ് ഇന്ത്യക്കാരോട് പാര്ലമെന്റ്റില് മാപ്പുപറഞ്ഞിരുന്നു.അനാമികക്കു ബെന്ചമിന് മൊളൈസിന്റെ ചരിത്രമോ൪മ്മയുണ്ടാകുമോ? ദക്ഷിണാഫ്രിക്കയിലെ വെള്ളഭരണകൂടം തൂക്കിലേറ്റിയ കറുത്ത കവി.അയാള് എഴുതി: ''അവര് വരുന്നതിനുമുമ്പു ഞങ്ങളുടെ കയ്യില് ഞങ്ങളുടെ മണ്ണും അവരുടെ കയ്യില് അവരുടെ ബൈബിളുമുണ്ടായിരുന്നു.അവര് പറഞ്ഞു നമുക്കു പ്രാര്ത്ഥിക്കാം . ഞങ്ങള് പ്രാര്ത്ഥിച്ചു. പ്രാര്ത്ഥന കഴിഞ്ഞപ്പോള് ഞങ്ങളുടെ മണ്ണ് അവരുടെ കയ്യിലും അവരുടെ ബൈബിള് ഞങ്ങളുടെ കയ്യിലുമായി.ഞങ്ങള് അടിമകളായി, അവര് യജമാനരായി.കറുപ്പ് ഒരു കുറ്റമായി." ലോകത്തിലെവിടേയും ഇത് നടക്കുന്നു.അനാമികയെപ്പോലുള്ളവര് കാണുന്നത് അവര് നല്കുന്ന റൊട്ടിയും പാലും മീന്ഗുളികയും സ്നേഹവും മാത്രമാണ്. ( പേരോ൪മ്മയില്ല), സിസ്റ്റര് ജസ്മ എന്നാണെന്നു തോന്നുന്നു, ഒരു പുസ്തകമെഴുതിയിട്ടുണ്ട്.ഈ സ്നേഹമതത്തിലെ ക്രൂരതയെക്കുറിച്ച്, കന്യകസ്ത്രീ
എന്ന നിലയ്ക്കു അവര് അനുഭവിച്ച, ആയിരക്കണക്കിനു കന്യകസ്ത്രീകള് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചു അതില് എഴുതുന്നുണ്ട്.ലോകത്തില് എവിടേയും ,കേരളത്തിലും, ഏറ്റവും കൂടുതല് ഭൂമി കൈവശംവച്ചിരിക്കുന്നത് കത്തോലിക്കാ സഭയാണെന്നു അതില് അവര് എഴുതുന്നുണ്ട്.സിസ്റ്റര് അഭയയെ മറന്നുവോ. അമേരിക്കയിലേയും യൂറോപ്പിലേയും വാര്ത്തകള് വായിക്കാറുണ്ടോ? 55000 അച്ചന്മാരുടെപേരിലാണ് സെമിനാരികളില് കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതിന്റെ പേരില് കേസ് നടക്കുന്നത്. പോപ്പിനു മാപ്പു പറയാനേ നേരമുള്ളൂ.പള്ളിസ്വത്തുക്കള് വിറ്റ് അച്ചമ്മാരുടെ കേസുകള് തീര്ത്തിട്ടുണ്ട്.
ഇപ്പോള് ഈ കുട്ടിവേട്ട ആഫ്രിക്കന് രാജ്യങ്ങളിലാണ് നടക്കുന്നത്.ഒരു കറുത്തകുട്ടിയുടെ ചിത്രത്തിനു താഴെ സ്പോന്സര് എ ചൈല്ഡ് എന്ന പരസ്യം കാണാം.അമേരിക്കയിലെ സമ്പന്നര്ക്കു ദത്തു എന്ന പേരില് കുട്ടികളെ വില്ക്കുന്ന സംഘങ്ങള് ആഫ്രിക്കന് രാജ്യങ്ങളിലുണ്ട്.യുദ്ധം സൃഷ്ട്ടിക്കുക, രാജ്യത്തിലെ സ്വത്തു പിടിച്ചെടുക്കുക അല്ലെങ്കില് പാവ ഗവ൪മ്മെണ്ടുകളെ സ്ഷ്ടിക്കുക, നിര്മ്മിക്കുക. കോടിക്കണക്കിനു ഡോളര് പണമാണ് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്കു സ്നേഹവ്യവസായത്തിനായി ഒഴുക്കിക്കൊണ്ടിരിക്കുന്നത്.അമേരിക്കയില് ദൈവവിശ്വാസമില്ലാത്തതുകൊണ്ട് ഓരോ കുര്ബാനക്കു ഇത്ര എന്ന തോതില് കുര്ബാന പണങ്ങള് ദരിദ്ര രാജ്യങ്ങളിലേക്കു വരുന്നു.സത്യമാണ് ഞാന് പറയുന്നതി, ഇത്രയും കൊല്ലം ഞാനിവിടെ ജീവിച്ചിട്ടു ലോഹയും ഉടുപ്പുമിട്ട ഒരു അച്ചനേയോ കന്യകസ്ത്രീയേയൊ ഞാനിവിടെ കണ്ടിട്ടില്ല.കൊള്ളലാഭമുണ്ടാക്കുന്ന ബഹുരാഷ്ടക്കുത്തകകള് ടാക്സ് കൊടുക്കാതിരിക്കുന്നതിനുവേണ്ടി ചാരിറ്റി എന്ന പേരില് പണം പമ്പു ചെയ്യുന്നതിന്റെ രഹസ്യം ഇതാണ്.ടാക്സുകിഴിവും കിട്ടും സ്വര്ഗ്ഗവും കിട്ടും.
ചില വിവരം കെട്ട ഹിന്ദുക്കള് എന്നോട് പറഞ്ഞിട്ടുണ്ട്, ഹിന്ദുക്കള് ചെയ്യുന്നില്ലല്ലോ, കൃസ്ത്യാനികളും മുസ്ലീങ്ങളുമല്ലേ ഇതൊക്കെ ചെയ്യുന്നുള്ളൂവെന്നു.ഇത്തരം കാര്യങ്ങളിലുള്ള അവരുടെ വിവരക്കേടാണത്.
sorry anamika, സമയം ഒരു പാടായി. വേറെ കാര്യത്തിനു നീക്കിവെച്ച സമയമാണിത്.അനാമികയുടെ ലേഖനം വായിച്ചപ്പോള് എഴുതിപ്പോയതാണ്