അമ്മേ,മലയാളമേ, മലയാളികളായ ഞങ്ങളോട് പൊറുക്കേണമേ. മലയാളികളായ ഞങ്ങള്‍ക്ക് അമ്മമലയാളത്തില്‍ ഒരു ലേഖനമോ, ഒരു എസ്സെയൊ,വേണ്ട, ഒരു പേജെങ്കിലും സ്വന്തമായി എഴുതുവാന്‍ അറിയുന്നില്ല.
അമ്മ പരിഭവിക്കേണ്ട: ഞങ്ങള്‍ക്ക് ഇംഗ്ലീഷുമറിയില്ല.
പഴയ നട മറന്നു. അരയന്നവുമായില്ല.
ഞങ്ങളുടേത് ഒരു പൂത്താംകീരി ജ൯മം.
മംഗ്ലീഷില്‍ ഞങ്ങള്‍ ചാടിച്ചാടി ജ൯മം തീര്‍ക്കുന്നു.