വേദനയുടെ ഈ കാലത്ത് എല്ലാം മുറിച്ചുമാറ്റുകയാണ്.
മുട്ടുവേദനയ്ക്ക് മുട്ട് റിപ്ലേസ്മെന്‍റ്, നടുവേദനയ്ക്ക് ഹിപ്പ് റിപ്ലേസ്മെന്‍റ്...ഒരായിരം തരം പരിശോധനകള്‍.
40 വയസ്സായാല്‍ പ്രൊസ്ട്രേറ്റ് നോക്കണം. എല്ലാവ൪ക്കും ഒരു നമ്പറുണ്ട്.നിന്‍റെ പ്രൊസ്ട്രേറ്റ് നമ്പറെത്ര, നിനക്ക് നമ്പ൪ കിട്ടിയോ?
അറുപത് വയസ്സായാല്‍ മലദ്വാരം വഴി ഉപകരണങ്ങള്‍ കയറ്റി പരിശോധിക്കണം. ഇതിനൊക്കെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്.
കുട്ടികള്‍ അടങ്ങിയിരിക്കുവാന്‍ റിട്ടാലിന്‍. പ്രായമായി ആ൪ത്തവം നിന്നാല്‍ ഉടനെ ഹോ൪മോണ്‍ റിപ്ലേസ്മെന്‍റ് തെറാപ്പി. അതിനുമുണ്ട് കവറേജ്. എല്ലാ രോഗലക്ഷണങ്ങളും ഓരോരോ വിദഗ്ദ൪ നൂറുകണക്കിന് കളത്തിലിട്ട് കളിക്കുന്നു. പണം കൊള്ളയടിക്കുന്നു. രോഗി പകച്ചുനില്‍ക്കുന്നു.ഒടുവില്‍ ഓപ്പറേഷന്‍ സക്സസ്ഫുള്‍, രോഗി മരിച്ചാലും.
അമലക്കാ൪ എന്തുചെയ്തു അഴിക്കോടിനെ? ആരുടെയെങ്കിലും രോഗം മാറ്റിയിട്ടുണ്ടോ? രോഗങ്ങള്‍ സംഹാരികള്‍ കൊണ്ട് അടിച്ചമ൪ത്തുകയാണ്.രോഗം ഒരിക്കലും ചികിത്സിച്ചുമാറ്റാനാകാത്ത മഹാരോഗങ്ങളായി മാറുന്നു.
സമയമുണ്ടോ മനുഷ്യരേ നിങ്ങള്‍ക്ക്? നിങ്ങള്‍ക്ക് എന്തിനാണ് സമയം?
ഭാരതത്തിലെ മഹത്തായ ആയു൪വേദത്തെ തക൪ത്തത് വെള്ളക്കാരായിരുന്നു. ഭാരതീയമായ എന്തും അന്ധവിശ്വാസമാണെന്ന് പ്രചരിപ്പിച്ച് ആധുനികരോഗഅലോപ്പതിവ്യവസായത്തിന്‍റെ പ്രചാരകരായിരുന്നുവല്ലോ കത്തോലിക്കാ സഭകള്‍.രാജ്യം മുഴുവനും അവ൪ ഇംഗ്ലീഷ് ആശുപത്രികളും ഇംഗ്ലീഷ് മരുന്നുകളും കൊഴിപ്പിച്ചു.
മനുഷ്യന്‍ ഇന്ന് എത്തിപ്പെട്ടുനില്‍ക്കുന്ന ഈ ഗതികേടില്‍, ബഹുരാഷ്ട്രക്കുത്തകള്‍ക്ക് മനുഷ്യനെ കൂട്ടിക്കൊടുത്ത പാപത്തില്‍ നിന്ന് കത്തോലിക്കാ സഭയ്ക്ക് കൈകഴുകി പിലാത്തോസാകുവാന്‍ കഴിയുമോ?