ഇത് വൃക്ഷസ്നേഹത്തിന്‍റെ കാര്യം മാത്രമല്ല; നമ്മളൊക്കെ വളരെ പൊസസീവ് ആണ്.കൃത്യമായ അതി൪വരമ്പുകളിട്ട്, എലുക തിരിച്ച്,ഭാര്യ, മക്കള്‍, വീട്ടിലെ പാത്രം, കിണ്ണം ഇവയൊക്കെ കൊണ്ട് നാം ഈ മഹാലോകത്തില്‍ എത്രയോ കുഞ്ഞുകുഞ്ഞു ലോകങ്ങള്‍ സൃഷ്ടിക്കുന്നു. ആ സ്വാ൪ത്ഥതയില്‍ നാം ഒടുങ്ങുന്നു.
എന്‍റെ വീട്ടില്‍ ഒരു തൈമാവുണ്ടായിരുന്നു.പുരയുടെ മുകളിലേക്ക് ചാഞ്ഞ് , ഞാന്‍ പൊന്നു പോലെ കൊണ്ടു നടന്നിരുന്നത്. അതിന്‍റെ ചവറ് പറന്നു വീഴുന്നുവെന്ന് അടുത്ത വീട്ടിലെ ഇത്ത സ്ഥിരം കംപ്ലൈന്‍റാണ്.എപ്പോ വിളിച്ചാലും ഭാര്യ ഇതു തന്നെയാണ് പറയുന്നത്. അയല്‍ക്കാരന്‍ ഇക്ക പഞ്ചായത്ത് മെംബറോട് പരാതി പറഞ്ഞു.
ഒടുക്കം അത് വെട്ടിക്കളഞ്ഞപ്പോള്‍ എല്ലാവ൪ക്കും സമാധാനമായി.