പാതിയും മന്ദബുദ്ധികളാണ്.ഒരായിരം ഡോള൪ എടുക്കാന്‍ ബാങ്കില്‍ ചെന്നാല്‍ ഒരു അര മണിക്കൂറെങ്കിലുമെടുക്കും. ഇന്ന് ശനിയാഴ്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. കാത്തുകാത്തിരുന്ന് എന്‍റെ ഊഴമെത്തി.ആയിരത്തി അഞ്ഞൂറ് ഡോള൪ വേണം.ടെല്ല൪ കാശ് എടുത്തു വച്ചു.ഇരുപതിന്‍റെ നോട്ടുകള്‍ എണ്ണി.വണ്‍ ടു ത്രി..പത്ത് ആയപ്പോള്‍ ഒരു സ്ഥലത്ത് വച്ചു. പിന്നെ അടുത്ത പത്ത്.എണ്ണിയെണ്ണി മേശമേല്‍ നിറയെ. കൊച്ചു കുട്ടികള്‍ അപ്പി ഇട്ടു വച്ചിരിക്കുന്നതു പോലെ.ഒറ്റണ്ണത്തിനും പെരുക്കപ്പട്ടിക അറിയില്ലെന്നു തോന്നുന്നു.
ഇതുപോലെ മറ്റൊരനുഭവമുണ്ടായി.വളരെ കഷ്ടപ്പെട്ട് എന്‍റെ സിസ്റ്റത്തില്‍ ഒരിക്കല്‍ ക്യുക്ബുക് സോഫ്റ്റ്വെയ൪ ഞാന്‍ ലോഡ് ചെയ്തിരുന്നു.സിസ്റ്റത്തിനെന്തോ കുഴപ്പം വന്നപ്പോള്‍ ഒരു സിസ്റ്റംഡോക്റ്ററെ കാണിച്ചു.അവന്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുതന്നു.ഫീസും കൊടുത്തു. വീട്ടില്‍ ചെന്നപ്പോള്‍ പ്രശ്നം അങ്ങിനെ തന്നെ ഉണ്ട്.എനിക്ക് വിഷമമായി. അതുകൂടാതെ അവന്‍ വലിയ ഒരു ചതി ചെയ്തു.അതിലെ അക്കൌണ്ടിംഗ് പാക്കേജ് ഡിലീറ്റ് ചെയ്തുകളഞ്ഞു.അവനോട് കയ൪ക്കേണ്ടിവന്നു.രണ്ടു ദിവസം കഴിഞ്ഞ് വരുവാന്‍ പറഞ്ഞു. ചെന്നപ്പോള്‍ അവന്‍ അതിനു പകരം സിംപ്ലി അക്കൌണ്ടിംഗ് എന്ന പാക്കേജ് കയറ്റിത്തന്നു.അത് കയറ്റിത്തന്നതിന് 125 ഡൊള൪ ഫീസും ആവശ്യപ്പെട്ടു.എങ്ങിനെയുണ്ട്?