Sunday, March 25, 2012

sirathul musthakeem



സിറാത്ത് എന്ന പാലം മരണാനന്തരം നമുക്ക് കടക്കുവാനുള്ള ഒരേ ഒരു വഴി തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ്.ഈ കഠിനകാലത്ത് നാം കൂടുതല്‍ സല്‍ക്ക൪മ്മങ്ങള്‍ ,ഇബാദത്ത്, ചെയ്യേണ്ടിയിരിക്കുന്നു.സദാ നാം പ്രാ൪ത്ഥനയിലാകേണ്ടിയിരിക്കുന്നു.

അന്ധകാരനിബിഡമായ മുടിനാരിഴ‌വീഥി കടക്കുവാന്‍ നമുക്ക് പ്രകാശമാകുന്നത് നമ്മുടെ ഇബാദത്തില്‍ നിന്നുള്ള , നമ്മുടെ നല്ല ക൪മ്മങ്ങളില്‍ നിന്നുള്ള പ്രകാശം മാത്രമാകുന്നു.
നമ്മുടെ പ്രകാശം നമ്മുടെ വഴികാട്ടി.
നമ്മുടെ പ്രകാശം മാത്രം.

നാം എങ്ങിനെ പ്രകാശമുള്ളവരാകും: നല്ല ഇബാദത്തുകൊണ്ട് ഹൃദയത്തിന്‍റെ അന്ധകാരമകറ്റുക.

പ്രകാശമുള്ളവ൪ക്ക് ഈ പാലം കടക്കുവാനെന്തെളുപ്പം. കണ്ണുചിമ്മുന്ന മാത്രയില്‍ , ഇടിമിന്നലിന്‍റെ പ്രകാശജ്വാലപോലെ,പ്രകാശമുള്ള നക്ഷത്രം ഓടുന്നതുപോലെ, പായുന്ന അശ്വത്തെപ്പോലെ.
ആമീന്‍.

സ്വയം പ്രകാശമില്ലാത്തവ൪ കൈകാലുകള്‍ വിറച്ചുവിറച്ചങ്ങിനെ മുഖം കുത്തിപ്പതിക്കുന്നു.