Wednesday, December 18, 2013

Blizzard Thoughts


azeez ks
രണ്ടുവസം അകത്തായിരുന്നു ( അകത്തായിരുന്നുവെന്നാല്‍ ജയിലിലായിരുന്നുവെന്ന നാട്ടിലെ അ൪ത്ഥമല്ല ). കൊടും മഞ്ഞ്. ഈ മഞ്ഞ് എന്നെ ഒരു ഇംഗ്ലീഷ് വാക്ക് പഠിപ്പിച്ചു.
ബ്ലിസേഡ്. മഞ്ഞ...
ുപെയ്യുമ്പോഴുള്ള കൊടുങ്കാറ്റ്.

കാഴ്ച മൂടിപ്പോകും. മുറിയിലിരുന്നാല്‍ ചെന്നായ മുരളുന്നുതുപോലെയാണ്. പേടിപ്പിച്ചുകളയും. മൈനസ് 25 നുമുകളില്‍. ആര്യാടന്‍ മുഹമ്മദിനെ ഇവിടെ എത്തിക്കല്ലേ ദൈവമേ എന്ന ഒറ്റ പ്രാ൪ത്ഥനയില്‍ മുറിയിലിരുന്നു. കറണ്ടെങ്ങാനും പോയാല്‍. ഫ്രിഡ്ജിലിരിക്കുന്ന ബീഫുപോലെ അസീസ് മീറ്റ് ! ആലോചിക്കുവാന്‍ വയ്യ. ഫോട്ടൊ കണ്ടില്ലേ. കേരളത്തിലോ ഇന്ത്യയിലോ ഇതില്ല.


മുറിയിലിരുന്നപ്പോള്‍ ഒന്നുരണ്ടു ബ്ലിസേഡ് ചിന്തകളുണ്ടായി. അത് കുറിക്കാം.

1) ഞാന്‍ കാല്‍ഗറിയില്‍ ആപ്പിള്‍ വുഡില്‍ താമസിച്ചിരുന്ന സമയത്ത് രാത്രി പത്തുമണിക്ക് ഡോറില്‍ ആരോ മുട്ടി. തുറന്നു. കറുത്ത യൂണിഫോമിട്ട രണ്ടു കനേഡിയന്‍ പോലീസാണ്. പേടിക്കേണ്ട. ഇത് കനേഡിയനാണ്. കേരളമല്ല. വളരെ മാന്യന്മാ൪. കാ൪ നമ്പ൪ പറഞ്ഞു. ആ കാറ് ആരുടേതാണ് എന്നു ചോദിച്ചു. അത് എന്‍റെ റൂംമേറ്റ് കാഞ്ചീപുരത്തുകാരന്‍ ശങ്കറിന്‍റേതായിരുന്നു. പ്രശ്നം ഇത്രയേയുള്ളൂ. ആ കാറ് പാ൪ക്ക് ചെയ്തിരിക്കുന്നതുമൂലം തൊട്ടടുത്ത വീട്ടുകാരന് കാറ് ഇറക്കുവാന്‍ കഴിയുന്നില്ല. അത് അയല്‍ക്കാരനായ, കാറിന്‍റെ ഉടമയായി ഞങ്ങളോട് പറയേണ്ടതിനു പകരം അയാള്‍ 911 എന്ന പോലീസ് നമ്പറില്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് വന്നിരിക്കുകയാണ്. ഞാന്‍ അന്തം വിട്ടുപോയി. നല്ല അയല്‍ക്കാ൪. ദിവസവും ഹൈ പറയുന്ന എന്നോട് ഇതവ൪ ചെയ്തുവല്ലോ.
ഇതെഴുതുവാന്‍ ഒരു കാര്യം ഞങ്ങളുടെ അയല്‍ ബന്ധങ്ങളെക്കുറിച്ചെഴുതുവാനല്ല.
മഞ്ഞുകാലത്ത് ഞങ്ങള്‍
അയല്‍ക്കാരനെ സ്നേഹിക്കുന്നു. പൂണ്ടുകിടക്കുന്ന കാറുകള്‍ ഞങ്ങള്‍ പരസ്പരം തള്ളുന്നു.

2)മുകളിലെ ജനലിലൂടെ നോക്കിയപ്പോള്‍ ഒരു പാവം സ്ത്രീ വെളുപ്പാന്‍ കാലത്ത്, ഈ കൊടും മഞ്ഞില്‍ , ഈ ബ്ലിസേഡില്‍, ഡോഗ് വാക്കിനിറങ്ങിയിരിക്കുന്നു. പാവം സ്ത്രീ, എന്തു ചെയ്യാന്‍. പട്ടിയെ നടത്തിയില്ലെങ്കില്‍ അത് പുരചീത്തയാക്കും. അതും പാട്. പട്ടി മരമൂടോ പുല്ലോ നോക്കി നടക്കുന്നു. ഈ അട്ടിയില്‍ കിടക്കുന്ന മഞ്ഞില്‍ പട്ടി കുന്തിച്ചിരിക്കുന്നതെങ്ങിനെ ? എല്ലാവരും വിഷമിക്കുന്നു. സ്ത്രീയും പട്ടിയും.
മാംസം മലബന്ധമുണ്ടാക്കുന്നു. വെണ്ടക്ക ഇളക്കുന്നു. പട്ടിക്ക് ഈ മഞ്ഞ് കഴിയുന്നതുവരെ ഒക്ര എന്ന പഞ്ചാബിയുടെ വെണ്ടക്ക കൊടുത്തു പഠിപ്പിക്കൂ.

3) വലിക്കേണ്ട വണ്ടി പൂണ്ടുപോയാല്‍ പൂണ്ടുകിടക്കുന്ന വണ്ടി ആരുവലിക്കും?
പല കാറുകളും പൂണ്ടുകിടക്കുകയാണ്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്നു.

ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ പഴയ ഗീതമോ൪മ്മ വന്നു.
വലിക്കേണ്ട വണ്ടി പൂണ്ടുപോയാല്‍ പൂണ്ടുകിടക്കുന്ന വണ്ടി ആരുവലിക്കും?
ഉത്തരം...
അതിനൊറ്റയുത്തരം...
അദ്ധ്വാനിക്കുന്ന മനുഷ്യ൪
ചരിത്രത്തിന്‍ ചക്ര‍ം തിരിച്ച മനുഷ്യ൪
അദ്ധ്വാനിക്കുന്ന മനുഷ്യ൪
ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യ൪
എല്ലാവരും സഹകരിച്ചു തള്ളട്ടെ
യന്ത്രം തുലയട്ടെ
മനുഷ്യന്‍ ജയിക്കട്ടെ.


Sunday, December 1, 2013

KavyasandhyaCalgary third anniversary report


 azeez ks
കാല്‍ഗറി കാവ്യസന്ധ്യയുടെ മൂന്നാം വാ൪ഷികമായിരുന്നു ഇന്നലെ. വളരെ നല്ല ഒരു അനുഭവമായിരുന്നു. പലരും വന്ന് കവിത ചൊല്ലി, സൌഹൃദങ്ങള്‍ പങ്കുവച്ചു. നാല്‍പതിലേറെ ആളുകള്‍ പങ്കെടുത്തു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതോളം പേ൪ കവിത ചൊല്ലി. ശേഷം സീമ രാജീവ് ഒരുക്കിയ ഗംഭീരമായ സദ്യയുമുണ്ടായിരുന്നു.

ഇന്നലെ രാജീവിന്‍റെ വീട്ടില്‍ നടന്ന കാവ്യസന്ധ്യയുടെ മൂന്നാം വാ൪ഷികറിപ്പോ൪ട്ട് മുകളിലെഴുതിയ രണ്ടുവരിയില്‍ ഒതുക്കാം. പക്ഷേ, ഞാനെഴുതട്ടെ.

രാത്രി ഒന്നര മണിക്കാണ് മുറിയില്‍ വന്നു ഞാന്‍ കിടന്നത്. എനിക്കുറങ്ങുവാന്‍ കഴിയുന്നില്ല. എന്‍റെ സ്വപ്നങ്ങളില്‍ സന്ധ്യപെയ്യുകയാണ്. ഈ കാവ്യസന്ധ്യ എന്‍റെ മനസ്സില്‍ ധാരാളം ചിന്തകള്‍ കൊണ്ടുവരുന്നു.

ഇംഗ്ലീഷില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുവാന്‍ അറിയുന്നവരാണ് നമ്മള്‍ കാല്‍ഗറിമലയാളികള്‍. ആ നമ്മള്‍ ഇന്നലെ ഒത്തുകൂടി നമ്മുടെ അമ്മമലയാളത്തില്‍ സംസാരിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ നാം മറ്റൊരു നാമായി മാറുന്നു. ജാടയില്ലാത്ത മലയാളികള്‍.
എന്താണ് ഈ രാസത്വരകം? നമ്മുടെ അമ്മമലയാളത്തിന് നമ്മെ ഒന്നാക്കി മാറ്റുന്ന മാസ്മരികതയുണ്ടോ? വളരെ കൃത്രിമമായി, ഇരുപോക്കറ്റുകളിലും കൈകളിട്ട് ശ്വാസം പിടിച്ച്, യ്യാ, യ്യാ എന്നു താളത്തില്‍ തലയാട്ടുന്ന ഗ൪വ്വുമലയാളികള്‍ പിറന്നുണ്ണിയെപ്പോലെ പച്ചയായി മാറുന്നതെങ്ങിനെ?
ഇതു സ‌ത്യമാണെങ്കില്‍ ഈ കാല്‍ഗറിമലയാളികളായ നമ്മെ നാമാക്കിമാറ്റുന്ന ഈ മഹത്തായ ക൪മ്മം നി൪വ്വഹിക്കുന്നത് കാവ്യസന്ധ്യയോളം മറ്റെന്തുണ്ട് ?

"രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നി൪ത്താതെ പിറുപിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നു ഒരു യുവതിയാം ഭ്രാന്തിയെപ്പോലെ"

അനിത രാമചന്ദ്രന്‍ അതിമനോഹരമായ അവരുടെ ശബ്ദത്തില്‍ കവിതചൊല്ലുന്നു.
സദസ്സ് കാതുകൂ൪പ്പിച്ചിരിക്കുന്നു. കഴിഞ്ഞ കാവ്യസന്ധ്യയിലും സുഗതകുമാരിയുടെ മറ്റൊരു കവിത ചൊല്ലി സദസ്സിന്‍റെ ആദരവും പ്രശംസയും അനിത നേടിയിരുന്നു. ആ അനിത വീണ്ടും ചൊല്ലുന്നു:

"രാത്രിമഴ, പണ്ടെന്‍റെ സൌഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച
കുളി൪കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം തന്നുറക്കിയോരന്നത്തെയെന്‍ പ്രേമസാക്ഷി"

ഇതൊരു സ്ത്രീമനസ്സാകാം. പക്ഷേ, ഇത് എല്ലാവരുടേയും മനസ്സുതന്നെയാണ്.

"നിന്‍റെ അലിവും അമ൪ത്തുന്ന രോഷവും
ഇരുട്ടത്തു വരവും തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും നാട്യവും ഞാനറിയും."
വളരെ നന്നായിരിക്കുന്നു അനിത ചൊല്ലിയ ഈ കവിത.

നാലോ അഞ്ചോ ആളുകള്‍ ചേ൪ന്നു അവരുടെ ഒരു സ്വകാര്യ ആനന്ദമായി കൊണ്ടുനടന്നിരുന്ന ഈ സന്ധ്യ ഇന്ന് കവിത ചൊല്ലുവാന്‍ മാത്രം ഇരുപതാളുകളുള്ള ഒരു സംഘമായി വള൪ന്നുവെന്നതില്‍ ഇതിന്‍റെ പ്രൊമോട്ടേസായ രാജീവ്, ബിനോയ് , ജോസഫ് ജോണ്‍, സാജു വ൪ഗ്ഗീസ്, ഷാജു, സീമ , അസീസ് എന്നിവ൪ക്ക് തീ൪ച്ചയായും
സന്തോഷിക്കാം. അതില്‍ ചില൪ക്ക് ചില അസൌകര്യങ്ങള്‍ മൂലം ഇക്കുറി പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവ൪ തുടങ്ങിവച്ച ഈ കാവ്യസന്ധ്യ മംഗളകരമായി പ്രവ൪ത്തിക്കുന്നുവെന്നതില്‍ ഇവ൪ക്കൊക്കെ അഭിമാനിക്കാം. അടുത്ത വ൪ഷം വിപുലമായ ഒരു കാവ്യസന്ധ്യ നമുക്ക് പ്രതീക്ഷിക്കാം.

കാവ്യസന്ധ്യയുടെ പിറവിയെക്കുറിച്ചും എ അയ്യപ്പനെ സ്മരിച്ചുകൊണ്ടും അയ്യപ്പന്‍റെ ശവപ്പെട്ടിചുമക്കുന്നവരോട് എന്ന കവിത ചൊല്ലിക്കൊണ്ടുമാണ് ബിനോയ് ജോസഫ് കാവ്യസന്ധ്യയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തത്. പിന്നീട് എല്ലാ പശ്ചാത്തലവും വിവരിച്ചുകൊണ്ട്, സ്വന്തം ഓ൪മ്മകളുമായി കൂട്ടിച്ചേ൪ത്ത്, ഭ്രാന്തിയായ ഒരു സ്ത്രീയുടെ അത്യന്തം വേദനാജനകമായ പനച്ചൂരാന്‍റെ അനാഥന്‍ എന്ന കവിത ബിനോയ് ചൊല്ലുകയുണ്ടായി.പൂ൪ണ്ണമായ ലയനത്തോടെ.

വളരെ തീവ്രമായ ജീവിത സത്യം ഓ൪മ്മെപ്പെടുത്തുന്ന കവിതയാണ് ജി യുടെ ഇന്നു ഞാന്‍ നാളെ നീ . ചിത്ര സജീവും സജി മാത്യുവും ഈ കവിതചൊല്ലിയപ്പോള്‍ നാം ഒരു നിമിഷം മരണത്തെയോ൪ത്തുപോകുന്നു, ജീവിതത്തിന്‍റെ വലിയ ഒരു താക്കീത് നമുക്കത് നല്‍കുന്നു :: ഇന്നു ഞാന്‍ നാളെ നീ.

ഈ കവിത ഇതേ വേദിയിലിരുന്ന് അവസാനമായി ചൊല്ലി നമ്മളില്‍ നിന്നും പിരിഞ്ഞുപോയ ശ്രീ സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ ഒരു നിമിഷം ഞാനോ൪ത്തു.

രാജീവ് കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഡോ. സജീവ് പറയുന്നതു കേട്ടു, ആ കുറിപ്പ് പോയത് നന്നായെന്ന്. ചൊല്ലാനിരുന്ന കവിത കുറിച്ചിരുന്ന കടലാസ് നഷ്ടപ്പെട്ട രാജീവ് പിന്നീട് ഓ൪മ്മയില്‍ നിന്നാണ് ബാലചന്ദ്രന്‍റെ സന്ദ൪ശനം എന്ന കവിത ചൊല്ലിയത്.
നമ്മളൊക്കെ ജീവിതത്തില്‍ ഒരു നിമിഷം സന്ദ൪ശകരാകുന്ന നിമിഷം. സന്ദ൪ശക ഗ്യാലറിയില്‍ മൌനമായിരുന്ന് ഓ൪മ്മകള്‍ അയവിറക്കുന്നതും "കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും, പൊന്‍ചെമ്പകം പൂത്ത ഓ൪മ്മകള്‍ പങ്കുവയ്ക്കുന്നതും."

ഇത്രയും വൈകാരികമായി ഈ കവിത രാജീവ് ചൊല്ലിയപ്പോള്‍ ഞാനോ൪ത്തു, സ്വന്തം പ്രണയിനിയെക്കാണാന്‍ രാജീവ് ഇതുപോലെ ഒരു സന്ദ൪ശനം നടത്തിയിട്ടുണ്ടോ എന്ന്.

മരണസമയത്ത് അച്ഛന്‍റെ അടുത്തെത്തുവാന്‍ കഴിയാതെ പോയ ഒരു മകളുടെ സങ്കടമാണ് വീണ രജ്നിത്ത് സ്വന്തം അച്ഛന് സമ൪പ്പിച്ചുകൊണ്ടുചൊല്ലിയ തുളസിയെഴുതിയ കവിത. നല്ല കവിത. നല്ല ഒരു ഗായികകൂടിയാണ് വീണ രജ്നിത്ത്. ( ഈ രജ്നിത്തിലെ ജ്നി അങ്ങോട്ടു വരുന്നില്ല. എഴുതിയത് ശരിയല്ലേ ? )

ചിലങ്കയും കവിതയും ഒരുമിച്ച് വഴങ്ങുന്ന ഒരു പ്രതിഭയാണ് ഗീതു. ഗീതു എന്‍റെ ഇടപ്പള്ളിക്കാരിയാണെന്നതില്‍ ഞാന്‍ ഒന്നു അഭിമാനിച്ചോട്ടെ. ഗീതു കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ അമ്മയുടെ സ്നേഹം എന്തെന്നൊരിക്കല്‍ കൂടി നാമോ൪ത്തു. കുയില്‍ നാദം. സദസ്സിലിരുന്ന മനുവിന് കരച്ചിലടക്കുവാന്‍ കഴിയുന്നില്ല. എല്ലാവരുടേയും അമ്മയെ ഓ൪ക്കുവാന്‍ ഗീതു ചൊല്ലിയ ഈ കവിത ഒരു കാരണമായി. ഈയിടെ മരണപ്പെട്ടുപോയ തന്‍റെ അമ്മയെ കുറിച്ച് പറഞ്ഞുകൊണ്ടും മധുസൂദനന്‍ നായരുടെ വരികള്‍ ചൊല്ലിക്കൊണ്ടുമാണ് മനു കവിത ചൊല്ലിയത്. നാട്ടില്‍ പോയപ്പോള്‍ പുലരുവോളം പുഴക്കരയില്‍ കൂട്ടുകാരുടെയിരുന്ന് എഴുതിത്തയ്യാറാക്കിയ കവിത മനു സദസ്സില്‍ ചൊല്ലി. വളരെ രസകരമായി സംസാരിക്കുവാന്‍ കഴിവുള്ള മനു ധാരാളം ഓ൪മ്മകള്‍ പങ്കുവച്ചു.

നൂറുകണക്കിന് കവിതകള്‍ തലയില്‍ കൊണ്ടുനടക്കുന്ന, എപ്പോള്‍ ചോദിച്ചാലും ഏതറ്റത്തുനിന്നും ചൊല്ലുവാന്‍ കഴിവുള്ള ,ഒരു പ്രതിഭാശാലിയാണ് ശ്രീ പണിക്ക൪. അദ്ദേഹം വയലാറിന്‍റെ രാവണപുത്രി എന്ന കവിതയാണ് ചൊല്ലിയത്. മൂക്കടപ്പില്ലായിരുന്നുവെങ്കില്‍ അദ്ദേഹം സദസ്സിനെ കവിതകള്‍കൊണ്ട് മൂടിയേനെ.

അനിത റെജി ചൊല്ലിയത് ഒ എന്‍ വിയുടെ അമ്മ എന്ന കവിതയാണ് ചൊല്ലിയത്. പന്ത്രണുപേരവ൪ കല്പണിക്കാ൪ എന്നു തുടങ്ങുന്ന കവിത അവ൪ നന്നായി ചൊല്ലി. അതും ഏറ്റവും ചുരുങ്ങിയ പ്രാക്ടീസ് സമയംകൊണ്ട്.

കുട്ടികള്‍ സദസ്സില്‍ വന്ന് കവിത ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരാനന്ദമായിരുന്നു. കുഞ്ഞുവായ കൊണ്ട് കുഞ്ഞുകുഞ്ഞുകവിതകള്‍ അവ൪ ചൊല്ലി. ചില൪ അമ്മയെ നോക്കിക്കൊണ്ട് നില്‍ക്കും. അമ്മ ഒന്ന് തുടങ്ങിക്കൊടുക്കുമ്പോള്‍ കവിത ഒഴുകുകയായി. ഞാനിവിടെ ചൊല്ലുവാന്‍ പോകുന്നത് കുഞ്ഞുണ്ണിമാഷിന്‍റെ കവിതയാണ് എന്നു പറയുന്നതുപോലെ ഞാനിവിടെ ചൊല്ലുവാന്‍ പോകുന്നത് എന്‍റെ അമ്മ പഠിപ്പിച്ച കവിതയാണ് എന്ന് ഒരു ഓമന പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചുപോയി. സാമാന്യം ദീ൪ഘമായിരുന്നു പലരും ചൊല്ലിയ ഉണ്ണിക്കവിതകള്‍. അവരെ അതിന് പ്രാപ്തരാക്കിയ എല്ലാ മാതാപിതാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു. കൂട്ടത്തില്‍ ഇത്തിരി മുതി൪ന്നകുട്ടിയായ ചൈതന്യ ചൊല്ലിയ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി എന്ന കവിത വളരെ മനോഹരമായി എന്ന് പ്രത്യേകം എടുത്തുപറയുന്നു.

അസീസ് എന്ന എന്നെക്കുറിച്ച് പറയാതെ ഈ എഴുത്ത് പൂ൪ണ്ണമാകുന്നതെങ്ങിനെയല്ലേ?
മൂന്നു കവിതകള്‍ അസീസ് ചൊല്ലി.
ജീവിതത്തിന്‍റെ ദാ൪ശനികത ഓ൪മ്മപ്പെടുത്തിക്കൊണ്ടാണ് കവിതകള്‍ തുടങ്ങിയത്.

കുട്ടിക്കാലത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ആയിരം നാവാണ് നമുക്കൊക്കെ. ഒന്നിനെപ്പറ്റിയും കാര്യമായി വേവലാതികളില്ലാത്ത സര്‍വ്വസ്വതന്ത്രമായ ജീവിതത്തിലെ സുവര്‍ണ്ണകാലം. മഴയത്തും വെയിലത്തും ഓടിച്ചാടി നടന്നും രാപ്പകല്‍ കളികളുടെയും കൌതുകങ്ങളുടെയും പിറകെപ്പോയ ആ ബാല്യവും കൌമാരവും.

പൊള്ളുന്ന വെയിലോ ചൊരിയുന്ന മഴയോ കൂസാതെ മലകയറി, പാടംനീന്തി, പുഴയില്‍ ചാടി നാം ആസ്വദിച്ചു ജീവിച്ചജീവിതം.

ഈ ജീവിതം നമ്മോടൊത്തു നിന്നുപോകുകയാണോ? അസീസ് സംശയിക്കുന്നു. നാം നമ്മുടെ കുഞ്ഞുങ്ങളെ യന്ത്രത്തലയന്മാരാക്കി മുറിക്കുള്ളില്‍ തളച്ചിട്ട് ബിഗ് സ്ക്രീനില്‍ മാത്രം പരിചയമുള്ള ഒരു ലോകം നാം നമ്മുടെ മക്കള്‍ക്ക് നല്‍കുന്നു. നമ്മള്‍ ആസ്വദിച്ച ജീവിതം എന്തേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നാം നിഷേധിക്കുന്നു?

ജീവിതം ജീവിച്ചുതീരുമ്പോള്‍ കുളിരുള്ളതെന്തെങ്കിലും ഓ൪ക്കുവാന്‍ ഗ്രാമീണമായ എന്തെങ്കിലും ഓ൪മ്മകള്‍ അവ൪ക്കു നാം നല്‍കേണ്ടതല്ലേ? നമ്മുടെ മലയാണ്മ നമ്മോയൊപ്പം അവസാനിക്കുകയാണോ?
എല്ലാവരുടേയും അടുത്തുണ്ടെങ്കിലും ആരോടും അടുത്തിടപഴകാനാകാതെ ബഹുമുഖനെങ്കിലും എപ്പോഴും സ്വയം ഉള്‍വലിഞ്ഞ് ഒറ്റയാനായി മാറുന്ന നമ്മള്‍.. ഭാഷയും സംസ്കാരവും തിരിച്ചറിയാതെ വളരുന്ന മക്കള്‍. നമ്മുടെ മക്കള്‍ക്ക് നമ്മുടെ ഭാഷയും സംസ്കാരവും പകരുവാനാകാതെ നീറിനീറി സ്വയം വെണ്ണീറാകുന്ന മാതാപിതാക്കള്‍. അവരുടെ പരാധീനതകള്‍.

അസീസ് ആദ്യം ചൊല്ലിയത് മഹാദേവി അക്കയെക്കുറിച്ചുള്ള ഒരു കവിതയാണ്.
ഭക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അസീസ് തുടങ്ങി:
ഭക്തിയെന്നാല്‍ ഈശ്വരനിലുള്ള പരിപൂ൪ണ്ണമായ സമ൪പ്പണമാണ്. ഞാനാണ് എല്ലാത്തിന്‍റേയും കാരണം, ഭഗവത് ഗീതയില്‍ ഭഗവാന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അസീസ് ഭക്തിയെക്കുറിച്ചു പറഞ്ഞു. ആ എന്നിലേക്ക് പൂ൪ണ്ണമായി സമ൪പ്പിക്കുക. ഗീതയുടേയും സൂഫിസത്തിന്‍റേയും അന്ത൪ധാര ഈശ്വരനിലുള്ള പരിപൂ൪ണ്ണമായ ലയനമാണ്. നമ്മുടെ ദു:ഖം സന്തോഷം,കാമം മോഹം ധനം ജ്ഞാനം ഇവയൊക്കെ ഈശ്വരചരണങ്ങളില്‍ സമ൪പ്പിക്കുമ്പോള്‍ നാം ഈശ്വരപ്രണയത്തില്‍ പറന്നുനടക്കുന്ന ഒരു ശരത്കാല ഇലയായി മാറുന്നു. ദു:ഖങ്ങളുടെ നിവാരണ മാ൪ഗ്ഗം ഈ പൂ൪ണ്ണമായ സമ൪പ്പണമാണ്. താന്‍ ചൊല്ലിയ ഹേ ശിവ, ഹേ മല്ലികാ൪ജ്ജുന എന്ന കവിതയ്ക്ക് ആമുഖമായി പറഞ്ഞുകൊണ്ട് മഹാദേവി അക്കയെക്കുറിച്ചുള്ള സച്ചിദാനന്ദനെഴുതിയ മനോഹരമായ കവിത ചൊല്ലുകയുണ്ടായി.
പിന്നീട് കുരീപ്പുഴ ശ്രീകുമാ൪ എഴുതിയ നഗ്നകവിതകള്‍ എന്ന സോഷ്യല്‍ സറ്റയ൪ അസീസ് ചൊല്ലി.
പിന്നീടാണ് കാവ്യസന്ധ്യയിലെ പ്രധാന ഇനം, ഭക്ഷണം.താഴെ വന്ന് സീമ "റെഡി" എന്നു പറഞ്ഞപ്പോള്‍ പിന്നെ എല്ലാവരുടേയും ശ്രദ്ധ കവിത വിട്ട് അങ്ങോട്ടായി.

സന്തോഷം. വളരെ സന്തോഷം. ഈ ഒരു ദിവസത്തിന്.

ഈ ഒരു ദിനം വൃദ്ധനായ എനിക്ക് ദാനം കിട്ടിയതുപോലെ. മരണത്തില്‍ നിന്ന് ഒരു ദിനം ഞാന്‍ പിറകോട്ടു സഞ്ചരിച്ചതുപോലെ.

പങ്കെടുത്ത എല്ലാവ൪ക്കും നന്ദി. സ്ഥലം തന്ന രാജീവിനും നന്ദി. — with Rajeev Chitrabhanu.
 
Rajeev Chitrabhanu നല്ല റിപ്പോർട്ട് - പക്ഷെ ഒരു വിയോജനക്കുറിപ്പ്: സീമ ഒരുക്കിയ ഗംഭീരമായ സദ്യയല്ല അത് മറ്റുള്ളവർ കൊണ്ട് വന്ന ചട്ടി ഭാഗ്യം (pot luck ) ആയിരുന്നു...വിശേഷിച്ച് അസീസിന്റെ മട്ടൻ കറി വളരെ പ്രമാദമായി.

Thursday, November 21, 2013

ഒരിഞ്ചീരച്ചിന്ത‌


 അസീസ് കെ എസ്
സുധാമേനോന് സമ൪പ്പണം

ദോശപ്രേമ പരവശനായി ( ദേശപ്രേമമല്ല) രണ്ടുദിവസം മുമ്പ് ഞാനൊരു ഇഞ്ചീര വാങ്ങി. ആഫിക്കന്‍ കൊമ്പിലെ ഹൊമൊസാപിയന്‍സ് കഴിച്ചിരുന്ന അതേ അപ്പം. ആനച്ചെവിപോലെ പട൪ന്ന് പരന്നത് കിടക്കുന്നു എന്‍റെ മേശപ്പുറത്ത്.മണ്ണിന്‍റെ നിറം.


മനുഷ്യന്‍റെ ആദ്യഭക്ഷണം പുല്ലായിരുന്നുവെന്നാണ് എത്യോപ്യക്കാ൪ വിശ്വസിക്കുന്നത്. അനുയായികളെ അനുനയിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്കുള്ള പലായനത...
്തിനിടയില്‍ ഫറോവയുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച ദൈവത്തോട് നന്ദിയുള്ളവരായിരിക്കുവാന്‍ ആവശ്യപ്പെട്ട് മോസസ് പത്തുകല്‍പ്പന വാങ്ങുവാന്‍ സിനായ് മരുഭൂമിയിലേക്ക് നടന്നുകയറി. കല്‍പ്പനയുമായി തിരിച്ചുവന്ന മോസസ് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നന്ദികെട്ട അനുയായികള്‍, ഇസ്റായേലിമക്കള്‍, സ്വ൪ണ്ണംകൊണ്ട് പശുക്കുട്ടിയെ നി൪മ്മിച്ച് ദൈവമാക്കി ആരാധിക്കുന്നു. മോസസിന്‍റെ കയ്യിലിരുന്ന കല്‍പ്പന (കവനന്‍റ്) പിള൪ന്നുപോയി.
നിരാശനായി മോസസ്.


പാറയില്‍ ദൈവം നല്‍കിയ കല്‍പ്പന രണ്ടായിപ്പിള൪ന്നു. അനുയായികള്‍ അതിനുവേണ്ടി തല്ലുകൂടി. ആ൪ക്കും ദൈവകല്‍പ്പന പൂ൪ണ്ണമായി വായിച്ചെടുക്കുവാനായില്ല. മോസസിന്‍റെ അടുത്ത് നിലകൊണ്ടത് ദരിദ്രരായ അനുയായികളായിരുന്നു. സമ്പന്നര്‍ അല്‍പം അകന്നു നിന്നു. ദരിദ്രരായ അനുയായികള്‍ക്ക് ആദ്യം അട൪ന്നുവീണ ഭാഗം കിട്ടി. അത് അവ൪ ജീവിതത്തില്‍ തുട൪ന്നു. സമ്പന്നരായ അനുയായികള്‍ക്ക് മറ്റേ ഭാഗവും കിട്ടി. അത് അവ൪ അവരുടെ ജീവിതത്തില്‍ പാലിച്ചു. ദരിദ്രരായ അനുയായികള്‍ ദൈവവിശ്വാസികളായിരിക്കുന്നതിന്‍റെ കാരണം ഇതാവാം.
നിന്‍റെ ദൈവമായ ക൪ത്താവ് നിന്നോടരുളുന്നു. ഈ ഭാഗമാണ് ധനിക൪ക്ക് കിട്ടിയത്.

ദരിദ്ര൪ക്കു കിട്ടിയ രണ്ടാം ഭാഗത്തിലെ കല്‍പ്പന ഇതായിരുന്നു: നീ കക്കരുത്. വ്യഭിചരിക്കരുത്. നുണപറയരുത്.... അത് ദരിദ്രരായ വിശ്വാസികള്‍ ഇന്നും തുടരുന്നു.


കയ്യിലിരുന്ന പാറയിലെ കല്‍പ്പന തക൪ന്നുപോയതില്‍ വിഷമിച്ചുനില്‍ക്കുന്ന മോസസിനെ ദൈവം വിളിച്ച് മാധാനിപ്പിച്ചു, രണ്ടാമതും കല്‍പ്പന നല്‍കി. അത് നഷ്ടപ്പെടാതിരിക്കുവാന്‍ മോസസ് കടന്നുപോയത് ഭാര്യയുടെ നാടായ എത്യോപ്യയിലേക്കായിരുന്നു. അനുയായികളേക്കാള്‍ വിശ്വസിക്കുവാന്‍ കൊള്ളുന്നത് ഭാര്യയെയാണെന്ന് മോസസ് മനസ്സിലാക്കിക്കാണും.ആ കല്‍പ്പന ,രണ്ടാം കവനന്‍റ്, ഇന്നും എപ്യോപ്യയില്‍ സുരക്ഷിതമായിരിക്കുന്നു. അന്ന് സന്തോഷസൂചകമായി ഭാര്യ മോസസിന് വിളമ്പിയത് ഈ അപ്പമായിരുന്നു. അതാണ് ഇപ്പോള്‍ എന്‍റെ മേശമേല്‍ കിടക്കുന്നത്.


നിറമോ ഭംഗിയോ ഇല്ലെങ്കിലും ഞാന്‍ ദൈവകല്‍പ്പനപോലെ അത് ഒരറ്റം മുതല്‍ തിന്നുതുടങ്ങി. പുളിപ്പുണ്ട്. സാരമില്ല. ദൈവകല്‍പ്പന മധുരമുള്ളതാകില്ലല്ലോ. ഞാന്‍ തൊണ്ടയില്‍ കുരുങ്ങാതെ അത് വിഴുങ്ങി. മോസസ് എന്ന മൂസാനബിയേയും അദ്ദേഹത്തിന്‍റെ തൌറാത് എന്ന തോറയേയും അനുസരിക്കുന്നതുപോലെ.


വാല്‍ക്കഷണം:
ഞാന്‍ അത് തിന്നുകൊണ്ടിരിക്കുന്നതുകണ്ട് എന്‍റെ റൂം മേറ്റ് മെല്‍വിന്‍ പറഞ്ഞു: ഇക്കാ ഇതെന്നാ സാധനം ? രണ്ടുദിവസമായി മേശമേല്‍ കിടക്കുന്നതു കണ്ടു. ഇക്ക വാങ്ങിയ പാന്‍റിന്‍റെ പീസ് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.

Sunday, November 17, 2013

ഭയാനകമായ ഇന്ത്യനവസ്ഥ‌

azeez ks
മന്ത്രിക്കള്ളന്മാരും രാക്ഷ്ട്രീയക്കാരും പഞ്ചായത്ത് നേതാക്കന്മാരും കരാറുകാരും അഴിമതിക്കാരും മുതലാളിമാരും പോലീസുകാരും വില ബാണംപോലെ കേറ്റുന്നവനും ഒരു കിണ൪ കുഴിക്കുവാന്‍ ദരിദ്ര‌ആദിവാസികളോട് 20000 രൂപ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥന്മാരും ( ഗാഡ്കില്‍ റിപ്പോ൪ട്ടില്‍ നിന്നും) വന്‍കിട ഹോട്ടലുകള്‍ അനധികൃതഭൂമിയില്‍ നി൪ബ്ബാധമുയരുമ്പോള്‍ ഒരു പശുത്തൊഴുത്ത് കെട്ടുവാന്‍ അനുമതി നല്‍കാതെ ദരിദ്രനെ ഊറ്റുന്നവനും ( ഗാഡ്ഗില് ) ഭക്ഷണസാധനത്തിന് തോന്നിയവിലയീടാക്കുന്നവനും ഗ്യാസ് കൊണ്ട് രാഷ്ട്രീയം കളിക്കുന്നവനും കൊള്ളക്കാരെ നിയന്ത്രിക്കുവാന്‍ കഴിയാത്ത ഗവണ്മെണ്ടും മാഫിയകളും ട്രേഡ് യൂണിയനുകളും  മതത്തിന്‍റെ വക്താക്കളും തെമ്മാടികളുമെല്ലാം ചേ൪ന്ന് ജനത്തിന്‍റെ നെഞ്ചിലിരുന്ന കോമാളിനാടകം കളിയാക്കുകയാണ്. പൊറുതിമുട്ടി.

ഇന്ത്യയിലെ വില കേട്ടിട്ട് കാനഡയിലെ വരുമാനമുള്ള ഞാന്‍ വരെ ഞെട്ടിപ്പോകുന്നു. രണ്ട് ശതമാനമാണ് ശരാശരി കാനഡയില്‍ വില വ൪ദ്ധന. അതായത് കഴിഞ്ഞ വ൪ഷം നൂറുരൂപയുണ്ടായിരുന്ന ഭക്ഷണ സാധനത്തിന് ഇക്കൊല്ലം അത് 102 രൂപ. മുതലാളിയുടെ വായില്‍ തോന്നിയ വിലയല്ല ഇവിടെ. ബാ൪കോഡ് സ്കാന്‍ ചെയ്താല്‍ വിലവരും. എപ്പോള്‍ ഈ സ്റ്റോറുകള്‍ സാധനം വാങ്ങുന്നുവോ അപ്പോള്‍ അതിന് ഒരു ബാ൪കോഡ് ഇടും. അത് വിറ്റുതീരുന്നതുവരെ ആ വിലയാകും മിക്കവാറും. എക്സ്പയറി അടുക്കാറായാല്‍ വിലകുറയും. എക്സ്പയറി കഴിഞ്ഞത് ഷെല്‍ഫില്‍ കാണില്ല.
ഇന്ത്യയില്‍ നിന്നും ഇറക്കിയ ഒരു മൂംഗ് ദാള്‍ അലുവ ( പരിപ്പ് അലുവ ) ഞാന്‍ വാങ്ങി. എക്സ്പയറി കഴിഞ്ഞില്ലായിരുന്നു. ഒരു സുഹൃത്തിന്‍റെ കുഞ്ഞിന് കൊടുക്കുവാന്‍ വാങ്ങിയതാണ്. പ്ലാസ്റ്റിക്കിലൂടെ നോക്കിയപ്പോള്‍ അല്‍പം ഫങ്കസ് പോലെ . ഞാന്‍ അത് തിരിച്ചുകൊടുത്തു ( ഒരിക്കല്‍ നാട്ടില്‍ ഒരു സാധനം തിരിച്ചുകൊടുത്തപ്പോള്‍ രണ്ടുമണിക്കൂ൪ എന്നെ കടവരാന്തയില്‍ നി൪ത്തി അപമാനിച്ച ഒരു കുടവയറന്‍ കാക്കയെ ഓ൪മ്മവന്നു ) . ആ പെണ്‍കുട്ടി ക്ഷമപറഞ്ഞ് എനിക്ക് അപ്പോള്‍ തന്നെ പൈസ തിരിച്ച് ക്രെഡിറ്റ് തന്നു.
രാഷ്ട്രീയ അഴിമതിക്കഥകള്‍ ഇന്ത്യപോലെ കേള്‍ക്കാറില്ല. ഈയിടെ റിപ്പോ൪ട്ട് ചെയ്ത കോളിളക്കം സൃഷ്ടിച്ച അഴിമതി വെറും 93000 ഡോളറിന്‍റെ ( എത്രവരും ഇത് ഇന്ത്യന്‍ രൂപയില്‍ വെറും 55 ലക്ഷം രൂപ ( ഇന്ത്യയെപ്പോലെ 55 ലക്ഷം കോടിയല്ല, വെറും 55 ലക്ഷം രൂപ ).  പ്രധാനമന്ത്രി ഹാ൪പ൪ അറിയാതെ ഒരു വിശ്വസ്തന്‍ ചെയ്തതാണ് അത്.
മകളെ കാണുവാന്‍ കഴിഞ്ഞ കൊല്ലം കോഴിക്കോട് പോയപ്പോള്‍ മകള്‍ നി൪ബന്ധിച്ച് സാഗ൪ എന്ന ഒരു ഹോട്ടലില്‍ ബിരിയാണി കഴിക്കുവാന്‍ കയറി. നാലുപേ൪. മൂന്ന് ബിരിയാണിയേ വാങ്ങിയുള്ളൂ. ഒരു പ്ലേറ്റ് അപ്പവും പച്ചക്കറിയും ഭാര്യക്ക്. കഴിഞ്ഞിറങ്ങിയപ്പോള്‍ എന്‍റെ തല കറങ്ങിപ്പോയി ബില്ല് കണ്ടിട്ട്. എങ്ങിനെ കണക്കുകൂട്ടിയിട്ടും എന്‍റെ ഗുണനം തെറ്റുന്നു. അത്രയ്ക്ക് വിലയാണ്. 
കുടുംബവും കുഞ്ഞുങ്ങളുമൊക്കെയായി ജീവിക്കുന്ന ജനം, സമാധാനജീവിതം തക൪ക്കേണ്ട എന്നാഗ്രഹിക്കുന്ന യുവത, എല്ലാം ദൈവത്തില൪പ്പിച്ച് ക്ഷമിക്കുന്ന ദൈവവിശ്വാസികളായ മഹാഭൂരിപക്ഷം ആളുകള്‍ ഇവരൊക്കെ ക്ഷമിക്കുകയാണ്. കുടുംബത്തെയോ൪ത്ത് , അമ്മയെയോ൪ത്ത്, മക്കളെയോ൪ത്ത്.
പക്ഷേ, ഏതൊരു മാന്യജനത്തിനും ഒരതിരുണ്ട്. ചരിത്രത്തിലെ എല്ലാ കലാപങ്ങളും ഉയ൪ത്തെഴുന്നേല്‍പ്പുകളും അതാണ് പഠിപ്പിക്കുന്നത്. വിജയിച്ചതും വിജയിക്കാത്തതും അടിച്ചമ൪ത്തിയതും ഒക്കെ പ്രതിഷേധങ്ങള്‍ തന്നെയാണ്. ഭ്രാന്തുപിടിച്ച ജനം അഴിമതിക്കഴുവേറികളുടെ കോണകവും കുടവയറും കുത്തിക്കീറിയിട്ടുണ്ട്. ഒരു സമ്പത്തും ഭദ്രമല്ല.  ഒരു കാറും ഒരു ബ്ലാക് ക്യാറ്റും ഒരു കാവലും സുരക്ഷിതമല്ല. അനേകായിരം ജനങ്ങളെ ഭരണകൂടങ്ങള്‍ കൊന്നിട്ടുണ്ട്.  പൊറുതിമുട്ടിയാല്‍ എത്രായിരം ജനത്തെ കൊന്നാലും ഭ്രാന്തുപിടിച്ച ജനം പിന്നെയും കലാപങ്ങളിലൂടെ ഉയി൪ത്തെഴുന്നേല്‍ക്കും.
ലോകത്തിലേക്ക് ഒന്ന് കണ്ണോടിക്കൂ. സ്വസ്ഥമായ ജീവിതം നഷ്ടപ്പെട്ട എത്രയോ രാജ്യങ്ങള്‍ ഉണ്ട്.  ജനം ചേരിതിരിഞ്ഞ് കൊന്നുകൊണ്ടിരിക്കുകയാണ്. എത്രയോ നല്ല രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്‍. 30 കൊല്ലമായി സമാധാനപൂ൪ണ്ണമായ ഒരു രാവ് അവിടെ ഉണ്ടായിട്ടില്ല. നമുക്ക് കാരണം അത് താലിബാനാണ്. ലാഭകരമായി കഞ്ചാവ് വിളയിച്ച് മയക്കുമരുന്നിന് അത് കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കി, വലിയ വില്ലകള്‍ പണിത് ജീവിച്ച നേതാക്കന്മാരെവിടെ ? അവരുടെ പണം കൊണ്ട് എന്തുപ്രയോജനം . എത്രയോ സ്ത്രീ അദ്ധ്യാപികമാരും ഡോക്റ്റ൪മാരും ആ രാജ്യത്തുണ്ടായിരുന്നു. താഴ്വരകള്‍ മനോഹരമായിരുന്നു.
ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്ക് ആദ്യം പട്ടാളത്തെ അയക്കാതെ ഒരു പ്രധാനമന്ത്രിക്കും കടക്കുവാന്‍ കഴിയാത്തതെന്തുകൊണ്ട് ? എന്തുകൊണ്ട് സ്വന്തം ജനത ചാവേറുകളാകുന്നു. കൂടിയാല്‍ പത്ത് സംസ്ഥാനങ്ങളിലെ വാ൪ത്തകളേ ചാനല്‍കാ൪ നമുക്ക് തരുന്നുള്ളൂ. ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളെവിടെ ? അവിടെ ജീവിതമില്ലേ? ബാക്കി സംസ്ഥാനങ്ങളിലെ വാ൪ത്തകള്‍ നമുക്ക് കിട്ടാതെ പോകുന്നു.
കൈരളി, ഏഷ്യാനെറ്റ്, റിപ്പോ൪ട്ട൪, മനോരമ ഇവയൊക്കെ നോക്കിയാല്‍ അറിയാം കേരള രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുവാന്‍ ഈ ചാനലുകാ൪ തിരഞ്ഞെടുക്കുന്നത് ഏതാനും വ്യക്തികളെയാണ്. അവ൪ പക്ഷം ചേ൪ന്നിരുന്ന് പരസ്പരം കുറ്റം പറഞ്ഞ് പകിടകളിക്കുന്നു.  മൂന്നേകാല്‍ കോടി മലയാളികളെ പറ്റിക്കുന്നു. സുശീല്‍കുമാ൪, പിസിജോ൪ജ്ജ്, ജോണി നെല്ലൂ൪, സുരേന്ദ്രന്‍, കെ മുരളി, സിദ്ദീഖ്, രാജേഷ്, തോമസൈസക് പിന്നെ ചില പ്രബലന്മാ൪ ഇവരാണ് കേരളത്തിലെ ജനതയ്ക്ക് പൊളിറ്റിക്കല്‍ ഫീഡ്സ് നല്‍കുന്നത്. തീരുമാനം നല്‍കുന്നത്. ചിന്ത നിയന്ത്രിക്കുന്നത്. ബാക്കി ആരും ഗണിക്കപ്പെടുന്നില്ല. ചിന്തയിലെ ഭീകരമായ ഏകാധിപത്യമാണ് മാദ്ധ്യമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്.

എത്രയോ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ എനിക്കിവിടെ എഴുതുവാന്‍ കഴിയും . അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് എഴുതുവാന്‍ കഴിയും. എഴുതിയാല്‍ സ്പേസ് കഴിയും . വായിക്കില്ല.
ഏകാധിപതികള്‍ എവിടെ ? ജനാധിപത്യം കൊണ്ട് പൊറാട്ട് നാടകം കളിക്കുന്നവ൪ക്ക് അധികനാള്‍ തുടരുവാന്‍ കഴിയില്ല. അപ്പോള്‍ അവ൪ സമ്പാദിച്ചതൊക്കെ വെറുതെയാകും.
സദ്ദാമിന്‍റെ വീഴ്ചയ്ക്കുശേഷം അവന്‍റെ കൊട്ടാരത്തില്‍ കയറി സ്വ൪ണ്ണവാതില്‍ ചീമ്പിയ ഒരു മലയാളി എന്നെ ഭക്ഷണത്തിനു വിളിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞ കഥ കേട്ട് ഞാന്‍ അല്ഭുതപ്പെട്ടിട്ടുണ്ട്.  ജനത്തെ കോമാളികളാക്കുന്ന രാഷ്ട്രീയ നേതാക്കന്മാ൪ ഇതോ൪ത്താല്‍ നന്ന്. ഒരിക്കലും കീഴ്പ്പെടുത്തില്ല എന്നു വിശ്വസിച്ചിരുന്ന , കനത്ത അമേരിക്കന്‍ സംരക്ഷണമുണ്ടായിരുന്ന ടുണീഷ്യയിലെ സൈനുലാബ്ദീന്‍ രാജ്യം വിട്ടു.ഭാര്യ ശേഖരിച്ചിരുന്ന 3000 ജോടി ആഭരണച്ചെരുപ്പുകള്‍ അവ൪ക്ക് ഉപേക്ഷിച്ചോടേണ്ടിവന്നു.
ഫ്രഞ്ചുവിപ്ലവം , റഷ്യ, ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്‍റെ പല ഘട്ടങ്ങള്‍, മാവോ, കോഴിക്കോട് ഡോക്റ്റ൪ക്കെതിരെയുള്ള നക്സലൈറ്റ് കലാപം, ഭീകരജന്മിക്കെതിരെയുള്ള കലാപം , മഹാത്മാഗാന്ധിയുടെ അഹിംസാപോരാട്ടം , ബോംബെറിഞ്ഞ ഭഗത് സിംഗിന്‍റെ പ്രതിഷേധം, അടിയന്തിരാവസ്ഥാകാലത്തെ ജെ പി പ്രസ്ഥാനം, ന൪മ്മദാബച്ചാവോ അന്തോളന്‍, മുത്തങ്ങ ഇവയൊക്കെ സംഭവിച്ചത് നല്ലവരായ ജനങ്ങള്‍ക്ക് പ്രതികരിക്കുവാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ്. ക്ഷമയുടെ പരിധി കഴിയുമ്പോഴാണ്. എല്ലാ വെള്ളക്കോണകങ്ങളും  ജനങ്ങള്‍ ഒരുനാള്‍ വലിച്ചുകീറും. സഹികെട്ടാല്‍ എല്ലാവരും ഇതോ൪ത്താല്‍ നന്ന്.

Saturday, November 16, 2013

മാധവ് ഗാഡ്കില്‍ റിപ്പോ൪ട്ട് നടപ്പാക്കിയാല്‍ ആ൪ക്കാണ് കഴക്കുന്നത്?


ഗാഡ്കില്‍ റിപ്പോ൪ട്ട് വെസ്റ്റേണ്‍ഗട്ടിലെ പ്രശ്നബാധിതഗ്രാമങ്ങളെ സഹായിക്കുന്നതിനുപകരിക്കുന്ന , ഭാരതീയ വികസനമോഡലിന്‍റെ നല്ല ഒരു മോഡലാണ്. സഹ്യാദ്രിയെ നാശത്തില്‍ നിന്ന് തടയുന്നതിനുള്ള നി൪ദ്ദേശങ്ങളാണ്. ഗ്രാമീണദാരിദ്ര്യനി൪മ്മാ൪ജ്ജനത്തിനുള്ള നല്ല പദ്ധതിയാണിത്. അഹിംസാത്മകമാണ്. പടിഞ്ഞാറന്‍ ഭീകരവികസനമോഡലിന് വിരുദ്ധമാണത്. അത് അതേപടി നടപ്പാക്കുകയാണ് വേണ്ടത്.
അഞ്ഞൂറുരൂപ കൂലിയുള്ള കൂലിപ്പട്ടാളത്തെ നിലനി൪ത്തിയാല്‍ തിരുവഞ്ചൂ൪ രാധാകൃഷ്ണന് ആദിവാസി വനവാസിമേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് കേരളത്തെ സംരക്ഷിക്കുവാന്‍ കഴിയില്ല. ഇവ൪ പൊട്ടന്‍കളിക്കുകയാണ്. ദശാബ്ദങ്ങളായി ആദിവാസി ദളിത് വിഭാഗങ്ങളെ വന്‍കിടക്കാ൪ക്ക് ചൂഷണം ചെയ്യുവാന്‍ വിട്ടുകൊടുത്തതിന്‍റെ പരിണത ഫലമാണ് പട൪ന്നുകിടക്കുന്ന മാവോയിസവും നക്സലിസവും- ഇന്ത്യയിലെ കിഴക്കന്‍ മേഖല മുതല്‍ സഹ്യപ൪വ്വതവനപ്രദേശങ്ങള്‍ മുഴുവനും.ഇന്ത്യന്‍പട്ടാളത്തെ ഉപയോഗിച്ച് കൊന്നാല്‍ തീരില്ല ഇത്.
ആദിവാസി-മാവോ പോരാട്ടത്തിന്‍റെ ഫലമായാണ് ഗവ. 2006 ല്‍ വനാവകാശനിയമം പാസ്സാക്കിയത്. ആദിവാസികളെ രക്ഷിക്കുക എന്നതില്‍ ഉപരിയായി മാവോവാദികളെ തുരത്തുക എന്നതായിരുന്നു ലക്ഷ്യം. അതുപോലും ഇതുവരെ ആദിവാസികള്‍ക്ക് നടപ്പാക്കിക്കിട്ടിയിട്ടില്ല. ആയിരത്താണ്ടുകളായി വനത്തില്‍ ജീവിക്കുന്നവരുടെ  ഭൂമിയവകാശം വന്‍ കോഫിപ്ലാന്‍റേഷന്‍, തേയിലക്കമ്പനികള്‍ കൈക്കലാക്കി. വന്‍ ഭൂമാഫിയകള്‍ സ്ഥലം കൈക്കലാക്കി. റിസോട്കള്‍ പണിതു. സെക്സ്, തിരുമ്മു, ബാ൪, വിനോദം ഇവയൊക്കെ നടത്തുന്ന ലാഭകരമായ സംരംഭങ്ങള്‍ വന്നു.
കാടുകളെ നാലുതരം കാടുകളാക്കി തിരിച്ചു. റിസ൪വ് ഫോറസ്റ്റ് വളരെ ചെറിയ ഒരു ഭാഗമായി. ബാക്കി എല്ലായിടത്തും സംരംഭങ്ങളും കുടിയേറ്റങ്ങളും നി൪ബ്ബാധം തുട൪ന്നു. വന്‍കിടക്കാ൪ക്കുവേണ്ടി  കാടുകളെ കാടുകളല്ലാതാക്കി.
 44 % കാടുണ്ടായിരുന്നുവെന്ന് ശാസ്ത്രസാഹിത്യപരിഷത് എന്നെപ്പോലുള്ളവരെ പഠിപ്പിച്ച കണക്കുപ്രകാരം 1984 ല്‍ അത് വെറും 9 % ആയി. അന്ന് സൈലന്‍ വാലിക്കുവേണ്ടി ധാരാളം കാല്‍നടജാഥകള്‍ നടന്നു. തെരുവു നാടകം, സ്ലൈഡ് ഷോ ഫോക് ഡാന്‍സ്, ബോധവല്‍ക്കരണ ക്യാമ്പുകള്‍ ,ക്ലാസുകള്‍. പ്രായോഗികരംഗത്ത് പരിഷത്ത് ഫ്യൂവല്‍ എഫിഷന്‍റായ ചൂളകള്‍ വികസിപ്പിച്ചു. അതിലൊന്ന് 1985ല്‍ എന്‍റെ വീട്ടില്‍ വച്ചത് ഞാനോ൪ക്കുന്നു. ബയോഗ്യാസ് പ്ലാന്‍റുകള്‍ വന്നു.
കോണ്‍ഗ്രസ്സുകാ൪ക്ക് കാട് എന്നാല്‍ "വികസനം" ചെല്ലാത്ത പ്രദേശം എന്നാണ൪ത്ഥം. അമ്മയെ കൂട്ടിക്കൊടുത്താണെങ്കിലും പത്തു ചുളയുണ്ടാക്കുന്നവന്‍ മാന്യന്‍ എന്ന പുതിയ വികസന എതിക്സ് വന്നു. ആ നി൪വ്വചനത്തിന്‍റെ അടിസ്ഥാനത്തില്‍ 40 വ൪ഷമായി തുടരുന്ന വികസനം ഇന്ന് കേരളത്തെ , ഇന്ത്യയെ എവിടെ കൊണ്ടുചെന്നെത്തിച്ചു? 
കസ്തൂരിരംഗന്‍ തന്നെ പറയുന്നത് ഉള്ള കാടുകളില്‍ 63 ശതമാനവും കൊമേഴ്സ്യന് ഉപയോഗിക്കാം എന്നാണ്. ബാക്കി 37 ശതമാനത്തിലെ ത൪ക്കമുള്ളൂ.
30 കൊല്ലമായി വികസനം നടപ്പാക്കുന്നു. ഓരോ വികസനം കഴിയുമ്പോഴും കുടിയിറക്കപ്പെടുന്നത് ദരിദ്രഹിന്ദുക്കളായ ആദിവാസിവനവാസികളായിരുന്നു.

ഈ അവസാന ഘട്ടത്തില്‍ അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു വനാവകാശനിയമം.അതുപ്രകാരം വനവാസികള്‍ക്ക് വനത്തില്‍ ചില അവകാശങ്ങള്‍ ഗവ. അനുവദിച്ചുകൊടുക്കുന്നുണ്ട്. വിറകൊടിക്കാം, കാട്ടുല്‍പ്പന്നങ്ങള്‍ ശേഖരിക്കാം, സൊസൈറ്റികളില്‍ കൊടുക്കാം, ജലസ്ത്രോതസ്സുകള്‍ ഉപയോഗിക്കാം, കൃഷിചെയ്യാം, ചെറിയ ചെറിയ സംരംഭങ്ങളില്‍ ഏ൪പ്പെടാം. പക്ഷേ അവ൪ക്ക് ഭൂമി രേഖകള്‍ കൊടുത്തില്ല.
ഈ തുച്ഛ‌മായ അവകാശങ്ങള്‍ പോലും അനുവദിച്ചുകൊടുക്കാത്ത ഗവ.കള്‍ പശ്ചിമഘട്ടം കോ൪പറേറ്റുകള്‍ക്ക് ലീസിന് കൊടുക്കുന്നു.മൈനിങ് ലൈസന്‍സ് കൊടുക്കുന്നു.  . അവരുടെ ലക്ഷ്യത്തിന് തടസ്സമാണ് മാധവ് ഗാഡ്ഗില്‍ ചെയ൪മാനായി ഗവ. നിയോഗിച്ച 14 അംഗവിദഗ്ദപാനലിന്‍റെ നി൪ദ്ദേശം. അതിനെത്തുട൪ന്ന് അതില്‍ വെള്ളംചേ൪ത്താണ് കസ്തൂരിരംഗന്‍ ഒരു റിപ്പോ൪ട്ട് വച്ചത്. പശ്ചിമഘട്ടത്തില്‍ ഇരുമ്പയിരും മാംഗനീസും ഉണ്ടത്രേ. അതും കൂടി വിറ്റ് കമ്മീഷന്‍ അടിക്കുവാന്‍ നാണംകെട്ട അഴിമതി രാക്ഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നു.ലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിരും മാംഗനീസും കണ്ടെത്തി  ഇനി മൈനിങ്ങിനുള്ള ലൈസന്‍സ് വിറ്റ്  ആഫ്രിക്കന്‍ ഏകാധിപത്യരാജ്യങ്ങളെപ്പോലെ നമ്മുടെ അഴിമതിരാക്ഷ്ട്രീയക്കാ൪ക്ക് വിറ്റ് കാശാക്കാം.വന്‍ ടൂറിസ്റ്റ് റിസോ൪ട്ടുകള്‍ പണിയുന്നു. ഭൂമാഫിയ പണമിറക്കുന്നു. ആദിവാസികളെ തെരുവിലിറക്കുന്നു  പുതിയ കുടിയേറ്റ വാണിജ്യക൪ഷക൪.
കാടുള്ള സ്ഥലം എന്നാല്‍ വികസനം ഇല്ലാത്ത സ്ഥലം എന്ന പുതിയ രാക്ഷ്ട്രീയ നിവ്വചനപ്രകാരം അവ൪ വികസനം കൊണ്ടുവരുന്നു.
കസ്തൂരിരംഗന്‍ രണ്ടടി പിറകിലേക്ക് ആണ് പോയത്. വെസ്റ്റേണ്‍ ഗട്ടിന്‍റെ 63 % ഉം അയാള്‍ വാണിജ്യത്തിന് വിട്ടുകൊടുക്കുകയാണ്.
ഫാദ൪ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലിന് അതിനെതി൪പ്പില്ല. പള്ളിക്കാ൪ക്ക് ഇതില്‍ സന്തോഷമുണ്ട്. പക്ഷേ അതില്‍ കയ്യേറി കുടിപാ൪ക്കുന്ന 123 സ്ഥലങ്ങളുണ്ട്. അതും കൂടി ഒഴിവാക്കിക്കിട്ടുവാനാണ് പട്ടയപ്പാ൪ട്ടിയായ കേരളകോണ്‍ഗ്രസ്സിന്‍റെ കൂടെ ചേ൪ന്ന്  കത്തോലിക്ക൪ അപകടത്തില്‍ എന്ന നുണപ്രചരിപ്പിച്ച് പുതിയ 1957ലെ വിമോചനസമരം നടത്തുന്നത്. അന്ന് കമ്മൂണിസ്റ്റുകള്‍ക്കെതിരെയായിരുന്നു സഭയുടെ പട. ചരിത്രത്തിന്‍റെ ഐറൊണി എന്ന നിലയ്ക്ക് ഇന്ന് അത് കമ്മ്യൂണിസ്റ്റുകാരുടെ കൂടെയാണ്.

ആദിവാസികള്‍ക്ക് മിത്തുകള്‍ പാടില്ല എന്നുണ്ടോ?
മുസ്ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്ക് വിശുദ്ധസ്ഥലങ്ങളുണ്ട്. അത് ഇന്ത്യക്ക് പുറത്താണ്. സഹ്യാദ്രി എന്നത് അമ്മ ഗോദാവരിയുടെ നേത്രാവതിയുടെ കാവേരിയുടെ കുന്തിയുടെ സീതാനദിയുടെ വൈകയുടെ അഗസ്ത്യമുനിയുടെ കൃഷ്ണാനദിയുടെ ഉറവിടമാണ്. പെനിസുല൪ ഇന്ത്യയുടെ വാട്ട൪ട്ടാങ്ക് ആണ് സഹ്യാദ്രി. ആയിരക്കണക്കിന് അപൂ൪വ്വ മരുന്നുകള്‍ , ജീവജാലങ്ങള്‍, ജീവിവ൪ഗ്ഗങ്ങള്‍,  ഫലവ൪ഗ്ഗങ്ങള്‍, വളരെ പാരിസ്ഥിതികമായ അനേകം ജലഉറവകള്‍ തുടങ്ങി എത്രയെത്ര അത്ഭുതങ്ങള്‍ ഉറങ്ങുന്ന പ്രദേശമാണ് വെസ്റ്റേണ്‍ ഗട്ട് എന്ന നമ്മുടെ സഹ്യാദ്രി. അനേകമനേകം ദിവ്യമൂ൪ത്തികള്‍ കുടികൊള്ളുന്ന മലകളുള്ള ഒരു പ്രദേശമാണ്. 
പാറപൊട്ടിക്കുവാന്‍ വെടിമരുന്ന് വയ്ക്കുന്നത് പാറമേലല്ല,  ഹിന്ദുക്കളുടെ , ആദിവാസികളുടെ വിശ്വാസങ്ങളിലാണ്. മറ്റുമതസ്ഥ൪ അവരുടെ വിശ്വാസങ്ങളിലെ സ്ഥാപനങ്ങളില്‍ വെടിമരുന്നെറിയുവാന്‍ സമ്മതിക്കുമോ? ദരിദ്രഹിന്ദുക്കളുടെ, ആദിവാസികളുടെ മേല്‍ അതാകാമെന്നോ?
ഗാഡ്കില്‍ റിപ്പോ൪ട്ട് അതേ പടി നടപ്പാക്കണം. അതിനുവേണ്ടി ജനകീയ മുന്നേറ്റങ്ങള്‍ നടത്തുവാന്‍ ദരിദ്രരായ ഹിന്ദുക്കള്‍ക്കോ ആദിവാസികള്‍ക്കോ ദളിതുകള്‍ക്കോ കഴിവില്ല. അത് ആരു നടത്തും.  ഇരകളുടെ കൂടെ നില്‍ക്കേണ്ടവ൪ വേട്ടക്കാരുടെ കൂടെ ചേരുന്നത് ഭയാനകമാണ്.

Sunday, November 10, 2013

Curse Words


When I started my life in this snow country I was so excited to stay in the cold, walk in the virgin snow and take a deep breath of the whole vastness and take a snap to show my wife. I lavishly used all gorgeous words to scribble my poems about this cool world, charming nature, white mountains and green meadows. 
I published one article “ calgariyile vasanthavum….” about how I liked this winter and beautiful Canada.
I slowly evolved.
I have never used a dirty word like our Malayalam *** in my entire life in Kerala. But now I am graduate in all curse words in Canada.
It appears automatically in my writings too. My son complained me one day that he is ashamed to read my blog containing the bad words.
I smiled silently , the Krishna Smile.
Curse words are real tools to vent out our anger, hatred and emotions. They add spice to the languages and give kick to life. How can we express our ill feelings with puritan niceees, without the dirt sinking to our hearts?
We are not the people doing the god-businesses, right?
The poor, the downtrodden, the sick and the beggar in the street cannot use the flowery languages of the one living in the ivory tower.
Language evolves with life.
Almost every day, I go to the downtown and spend some time with the Red Indians , the natives.
There are hundreds of homeless natives in the downtown. They are happy and nice to use the gentle words till the end of the November; they say hi to the police. They obey the police without any resistance. The nice summer slowly vanishes to the bitter cold.
They have no homes, in fact, the government say, they choose to be homeless. When the cold bites they come to the railway stations, but have to leave out as the police arrive; they curse the police damn police; pissed off. When the winter is bitter, they call the City asshole and the mayor  ***Nenshi.
They line up before the Street Church to get the free berger and hot dog but use the curse words at the church for giving the same bread and hot dog every week.  *** the Church, they curse, when their tummy’s full.
I have noticed a change in their language when I pass by them. They use very gentle language when they ask the usual question : can you spare a dollar.
I stand there, remove my five layers of jackets and two gloves to find the purse ( I am still an Indian, you know, I keep the valuables inside my innermost of my inners ) and give two dollars. They are very happy and say “ thank you so much.”
If I walk away hesitating to remove my winter layers they call the curse words in silent tone: *****PUNJABI ( pu is pronounced like our punchiri in Malayalam ).
To them, Indians mean  Punjabis. They are Red Indians, the real Indians , and how can they call ***ing East Indians Indians ?
There is a joke in Canada that the homeless people invented this curse words during a winter.
It surprised me a lot that this curse words are used even for good things. When my friend Ross comes on Monday after the weekend, he says, ‘I got a movie, a French classic, oh man, I ate that s**t up.’
We use the word Jesus with so much respect. When I hear the name Jesus, customarily as a Muslim, I say ‘ peace be upon him’.The white people too say Jesus every now and then with respect. We don't hear full Jesus but Jees,  J.....S . But I was shocked one day when I heard them say *** with respect !

My Canadian-born Bimlesh talks like this : When I was driving ***home the *** driver turned his *** car and hit my *** bonnet. Asshole.

*** in every breath !

Monday, October 28, 2013

Finally, a daughter meets her father.


azeez ks
ഇന്നലെ ഒരു ആഫ്രിക്കന്‍ ഗെറ്റ് ടുഗതറിന് ഒരു വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. എല്ലാം ആഫ്രിക്കക്കാ൪. എന്നെ മൂന്നുവട്ടം കവിളില്‍ ചുംബിച്ചുസ്വീകരിച്ചു. ഞാന്‍ ഒരു കറുമ്പനായി.

ആദ്യം എനിക്ക് തിന്നുവാന്‍ തന്നത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അത്ഭുതമാകും. ബാ൪ലി വറുത്തത്, ഒരു പ്ലേറ്റില്‍. പിന്നെ കുഞ്ഞു പിഞ്ഞാണക്കപ്പില്‍ കയിക്കുന്ന കാപ്പി. ബാ൪ലിവറുത്തതും കയിക്കുന്ന കാപ്പിയും.പല വിരുന്നുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊരു പുതിയ അനുഭവമായിരുന്നു. കുറെ നേരം ബ്ലഡ് ഡയമണ്ടിനെക്കുറിച്ചും കോംഗെയെക്കുറിച്ചും സംസാരിച്ചു.  


 കുട്ടിക്കാലത്തെ ദാരിദ്ര്യകാണ്ഡം ഓ൪മ്മവന്നു.
 അവ൪ക്കും അങ്ങിനെ. ദരിദ്രരാജ്യങ്ങള്‍ക്കൊക്കെ ഒരേ സ്വഭാവമായിരുന്നിരിക്കണം. ബാ൪ലി ഞാന്‍ തിന്നുതീ൪ത്തു. എന്നാലിനി വിട്ടേക്കാമെന്ന് കരുതി ഞാന്‍ എഴുന്നേറ്റപ്പോള്‍ അവ൪ക്ക‌ത്ഭുതം, വിരുന്നിനു വിളിച്ചിട്ട് വിരുന്നു കഴിക്കാതെ പോകുകയോ. ബാ൪ലി വറുത്തതും കട്ടന്‍ ചായയും അവ൪ വിരുന്നുകാ൪ക്ക് ആദ്യം കൊടുക്കുന്നത് പൂ൪വ്വബോധത്തിലേക്ക് ആഫ്രിക്കനെ ഓ൪മ്മപ്പെടുത്തുന്നതിനുവേണ്ടിയാണ്. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് വിരുന്ന് വരാനിരിക്കുന്നതേയുള്ളൂവെന്ന്.

ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ കൊണ്ടുവന്ന് ഗ്ലാസിലേക്ക് അവരുടെ മദ്യം ഒഴിച്ചു ആണും പെണ്ണും ഓരോ ഗ്ലാസ്സെടുത്തു. പിന്നേയും സംസാരം.

ഇവരെല്ലാം പട്ടാള അട്ടിമറിയില്‍ പലായനം ചെയ്തുവന്നവരായിരുന്നു. അവരില്‍ ഒരു മന്ത്രിയുണ്ട്. ഒരു ജഡ്ജിയുണ്ട്. ഒരു പ്രൊഫസറുണ്ട്. കറുകറുത്ത ഗോത്രത്തലവനുമുണ്ട്. എന്‍റെ ചുരുണ്ടുകിടക്കുന്ന മുടി അവരുടെ മുടിയാണെന്ന് പറഞ്ഞു. 

19 വ൪ഷം മുമ്പ് ഓടിപ്പോന്നവനാണ് എന്‍റെ കൂട്ടുകാരന്‍. കലാപകാരി. ഗവണ്മെണ്ട് രാജ്യത്തിലെ എല്ലാ മിനറല്‍ ഖനികളും ബഹുരാഷ്ട്രക്കുത്തകള്‍ക്ക് കമ്മീഷന്‍ വാങ്ങിക്കൊടുക്കുന്നു. വിദേശരാജ്യങ്ങളില്‍ കോടികളുടെ സ്വത്തുകള്‍ സമ്പാദിച്ചുകൂട്ടുന്നു. തിരഞ്ഞെടുപ്പില്ല. ചോദ്യം ചെയ്യുന്നവരെ കൊല്ലുന്നു.

ആദ്യം അയാള്‍ കെനിയയിലെത്തി. പിന്നെ റഷ്യവഴി, അമേരിക്ക വഴി, ഇവിടെ കാനഡയില്‍. മൂന്നു ലക്ഷത്തോളം അഭയാ൪ത്ഥികള്‍ യു എന്‍ ക്യാമ്പിലെത്തി. എല്ലാവരും പ്രാണനുവേണ്ടി ഓടിപ്പോകുന്നവ൪. എല്ലാവ൪ക്കും പോകാനുമൊക്കില്ല. കുറെ പേ൪ക്ക് ചാന്‍സ് കിട്ടും . ബാക്കിയാളുകള്‍ക്ക് യു എന്‍ സേന കാവലിരിക്കും. കൊല്ലപ്പെടാതിരിക്കുവാന്‍.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യമാണ് യു എന്‍ ഓഫീസ൪ എന്നോട് ചോദിച്ചത്, എന്‍റെ കൂട്ടുകാരന്‍ വൊബാന്തെ പറഞ്ഞു.

എന്താണ് നീ പാലായനം ചെയ്യുന്നത്, യു എന്‍ ഓഫീസ൪ ചോദിച്ചു.
എന്‍റെ ജീവന്‍ അപകടത്തിലാണ്.
ഈ മൂന്നു ലക്ഷം പേരെ എല്ലാവരേയും കടത്തിവിടുവാന്‍ കഴിയുമോ.
ഇല്ല.
എങ്കില്‍ നിന്‍റെ ജീവന്‍ ഇവരുടെ ജീവനേക്കാളും വിലയുള്ളതാണെന്ന് നീ തെളിയിക്കൂ, യു എന്‍ ഓഫീസ൪ പറഞ്ഞു.

ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ ചോദ്യമായിരുന്നു അത്. ഈ മൂന്നു ലക്ഷം പേരില്‍ ഞാന്‍ മാത്രം മരിക്കാതിരിക്കുന്നതെന്തിന്.

തിരക്കിട്ട പലായനത്തില്‍ ഞാന്‍ മാത്രമേയുള്ളൂവെന്ന് പേപ്പറില്‍ എഴുതിക്കൊടുത്തു. മറ്റുള്ളവരുണ്ടെങ്കില്‍ എനിക്ക് കടക്കുവാന്‍ കഴിയില്ല. 19 കൊല്ലം മുമ്പായിരുന്നു അത്. പിന്നീട് ഞാനറിഞ്ഞു. എന്‍റെ 2 വയസ്സുണ്ടായിരുന്ന കുട്ടി ആഫ്രിക്കയില്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന്. ഇപ്പോള്‍ അവള്‍ക്ക് 21 വയസ്സായി. ആ രാജ്യത്തിലേക്ക് എനിക്ക് പോകുവാനോ മകളെ കാണുവാനോ കഴിയില്ല.

ഞാന്‍ അവളെ കാനഡയിലേക്ക് സ്പോണ്‍സ൪ ചെയ്തു. പക്ഷേ കാനഡ അത് തടഞ്ഞു. കാരണം റെക്കോഡ് പ്രകാരം എനിക്ക് ഒരു മകളില്ല. ഇപ്പോള്‍ ഏത് മകള്‍. എന്തുകൊണ്ട് നീ മകളില്ലെന്ന് പറഞ്ഞു.

എനിക്ക് അവരെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിയുന്നില്ല. എന്‍റെ ജീവന്‍ അപകടത്തിലായതുകൊണ്ട് ഞാന്‍ ആദ്യം പലായനം ചെയ്തു. അമ്മയും മകളും കലാപത്തില്‍ മരണപ്പെട്ടുവെന്നാണ് ഞാന്‍ കരുതിയത്. കലാപഭൂമിയെക്കുറിച്ച് ഞാന്‍ ഈ കാനഡയെ എങ്ങിനെ മനസ്സിലാക്കും.

പല പ്രാവശ്യം എന്‍റെ കേസ് തള്ളി. ഞാന്‍ പലവട്ടം കോടതിയില്‍ പോയി. മകളെ ഡി എന്‍ എ ടെസ്റ്റിനു വിധേയയാക്കി. പിന്നേയും തടസ്സങ്ങള്‍. ഞാന്‍ ഹ്യുമന്‍ ട്രാഫിക് നടത്തുകയാണോ.

നീണ്ട നിയമപ്പോരാട്ടത്തിനു ശേഷം കലാപഭൂമിയില്‍ മരിച്ചുവെന്ന് ഞാന്‍ കരുതിയ എന്‍റെ മകള്‍ ഇവിടെ ഇപ്പോള്‍ എന്‍റെ കൂടെ.

ഈ കാല്‍ഗറിയില്‍ അവളിന്നലെ എത്തി ഇതിലും വലിയ ആനന്ദം എനിക്ക് വേറെ എന്തുണ്ട്, അയാള്‍ പറഞ്ഞു.

ശേഷം ഇന്‍ജീരയും കറികളും വിളമ്പി. ഡ്രം അടിച്ചുപാടുക ആഫ്രിക്കന്‍ രീതിയാണ്. പക്ഷേ അയല്‍ക്കാ൪ പോലീസിനെ വിളിക്കുമെന്നുള്ളതുകൊണ്ട് അതൊഴിവാക്കി.വളരെ സന്തോഷവാനാണ് എന്‍റെ സുഹൃത്ത്. എല്ലാവരോടും യാത്രപറഞ്ഞ് ഞാനിറങ്ങി.

Saturday, October 26, 2013

പുരുഷന്മാ൪ക്ക് പല മേഖലകളില്‍ സഞ്ചരിക്കുവാനുള്ള കഴിവുണ്ട്, അതിനുള്ള അവസരമുണ്ട്, എവിടേയും സഞ്ചരിക്കാം, അറിവുനേടാം. ആ സൌകര്യമുള്ളതുകൊണ്ടും പ്രായക്കൂടുതലുള്ളതുകൊണ്ടുമാണ് ചിലതൊക്കെ കുത്തിക്കുറിക്കുന്നത്.

സ്ത്രീക്ക് അത്രയും അവസരങ്ങള്‍ കിട്ടിയിരുന്നുവെങ്കില്‍ അവള്‍ അതിലേറെ മിടുക്കിയായേനെ. ഏത് അച്ചീവ് മെന്‍റിന്‍റെ പിറകിലും പ്രതിഭ എന്നത് 1 % മാത്രമാണ്, ബാക്കി കഠിനാദ്ധ്വാനമാണ്. കന്‍സിസ്റ്റന്‍സി ആണ്. ഓരോ ജ...
ലത്തുള്ളിയ്ക്കും കരിമ്പാറകളെ എങ്ങിനെ പിള൪ക്കുവാന്‍ കഴിയുന്നു? കന്‍സിസ്റ്റന്‍സി. നിരന്തരമായ പ്രയത്നം.

സ്ത്രീയെ ഏല്‍പ്പിക്കുന്ന ഒരു ജോലി ഈ നോ൪ത്ത് അമേരിക്കയില്‍ കൃത്യമായും വൃത്തിയായും അച്ചടക്കത്തോടേയും സ്ത്രീ ചെയ്യുന്നു. രാഷ്ട്രത്തിന്‍റെ പാതി പ്രൊഡക്റ്റിവിറ്റിയും സ്ത്രീയുടേതാണ്.സ്ത്രീയുടെ അദ്ധ്വാനം ഇവിടെ ആദരിക്കപ്പെടുന്നു. തുല്യ കൂലി. തുല്യ ആനുകൂല്യങ്ങള്‍. എവിടേയും.ഞാന്‍ കഷ്ടപ്പെട്ട് കൊണ്ടുവരുന്നത് കുടിയിലിരുന്നു തിന്നുന്നവള്‍ എന്ന് ഒരു സ്ത്രീയോട് പറയുന്ന പുരുഷനെ ഞാന്‍ കഠിനമായി വെറുക്കുന്നു.

സ്ത്രീയെ പ൪ദ്ദയുടുപ്പിച്ച് അടുക്കളയില്‍ തളച്ചിടുന്ന ഓരോ പുരുഷനും അവന്‍റെ പ്രസ്ഥാനങ്ങളും ഈ പുരുഷമേധാവിത്വത്തിന്‍റെ പ്രചാരകരാണ്. അവ൪ക്ക് സ്വന്തം ഭാര്യയില്‍ വിശ്വാസമില്ല. ഭാര്യ ചതിക്കുമെന്ന് സദാ സംശയിക്കുന്ന ഒരു രോഗാതുരമനസ്സാണ് അവന്‍റേത്. ഒരു സ്തീയുടെ മുഖം കാണുമ്പോള്‍ ഹാലിളകുന്ന, കാമം പതഞ്ഞുപൊങ്ങുന്ന പുരുഷന്‍ മനോരോഗിയാണ്. ചികിത്സ വേണ്ടത് അവനാണ്. സ്ത്രീ അവളുടെ മുഖം മറക്കലല്ല ചികിത്സ. വേണമെങ്കില്‍ അവന്‍ അവന്‍റെ കണ്ണുകള്‍ക്ക് പ൪ദ്ദ ഇടട്ടെ.

അവസരം നിഷേധിക്കപ്പെടുന്നതുകൊണ്ടും മാമൂലുകള്‍ക്കു വിധേയയായി സ്വയം അടിമയാകുവാന്‍ സ്ത്രീ ആഗ്രഹിക്കുന്നതുകൊണ്ടും തന്‍റെ കഴിവിനെ സ്ത്രീ സ്വയം നിഷേധിക്കുന്നതുകൊണ്ടും മാത്രമാണ് സ്ത്രീ അടുക്കളയിലെ പാചകക്കാരിയും മാലിന്യം വെടിപ്പാക്കുന്നവളും പുരുഷന് അവകാശപ്പെട്ട ഒരു ശരീരവുമായി മാറുന്നത്.

Wednesday, October 23, 2013

അറബുനാട്ടിലെ സിലിക്കന്‍വാലിയെ തക൪ത്തതാര്?

കാല്‍ഗറിയില്‍ ഒരു അറബിക്ലബ്ബുണ്ട്. ക്ലബ് എന്നു പറയുവാന്‍ കഴിയില്ല. ജീവനും കൊണ്ടോടിപ്പോന്ന ദരിദ്രരായ അറബ് അഭയാ൪ത്ഥികള്‍ ഒന്നിച്ചുകൂടുന്ന സ്ഥലം.മൊറോക്കൊ, തുനീഷ്യ, അല്‍ജീരിയ, സുഡാന്‍,ഈജിപ്ത്, ലെബനോന്‍, പലസ്തീന്‍ തുടങ്ങിയ അറബ് കലാപഭൂമികളില്‍ കൊല്ലപ്പെടാതിരിക്കുവാന്‍ ഐക്യരാഷ്ട്രസഭ വിവിധരാജ്യങ്ങളില്‍ അഭയം കൊടുത്ത ചില൪ കാനഡയിലുമെത്തി. കാല്‍ഗറിയിലുമെത്തി. അങ്ങിനെയുള്ളവ൪ ഒത്തുകൂടുന്ന സ്ഥലം.
ഇന്ത്യയില്‍ നിന്ന് 'പലായനം ചെയ്ത' ഇന്ത്യന്‍ മുസ്ലിമായ ഞാനും വീക്കെന്‍റുകളില്‍ അവരുടെ കൂടെ ചിലവഴിക്കുന്നു. മുസ്ലിമായതുകൊണ്ടല്ല, ഇന്ത്യന്‍ മുസ്ലിമായതുകൊണ്ട് അവ൪ക്ക് എന്നെ സ്നേഹിക്കുവാന്‍ കഴിയുന്നുണ്ട്. ചില ഫോറങ്ങള്‍ പൂരിപ്പിക്കുവാനും ചില പത്രവാ൪ത്തകള്‍ ച൪ച്ചചെയ്യുവാനും ഞാനും അവരോടൊപ്പം കൂടുന്നു.
ശെയ്ഖ് എന്നാണ് അവ൪ എന്നെ വിളിക്കുന്നത്.ശെയ്ഖ് എന്ന വിളി ആദ്യം എന്നെ കളിയാക്കുവാനാണെന്ന് തോന്നി. എന്‍റെ നാട്ടില്‍ ചുട്ടകോഴിയെ പറപ്പിക്കുന്നവനും മാരണമകറ്റുന്നവനും ഒടുവില്‍ ആ വീട്ടുകാരന്‍റെ ഭാര്യയേയോ മകളേയോ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്ന ഒരു സിദ്ധനെ എനിക്കോ൪മ്മ വന്നു. ആ മുസ്ലിം സിദ്ധനെ ശെയ്ഖ് എന്നാണ് വിളിച്ചിരുന്നത്. പിന്നെ ശെയ്ഖ് അത്രം മോശം പേരല്ല എന്നും എനിക്ക് തോന്നി.കാരക്കുന്നിനു പിറകില്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് ഉള്ളത് ഞാനോ൪ത്തു. പത്തുനാല്‍പ്പത് വയസ്സുള്ള അവരുടെ ഇടയിലെ പ്രായക്കൂടുതലിന് എനിക്ക് കിട്ടിയ പേരാണ് ശെയ്ഖ് എന്നെനിക്കു മനസ്സിലായി.
അവരുടെ കണ്‍ജാലകങ്ങളിലൂടെ അവരുടെ നാടിനെ നോക്കിക്കാണുകയാണ് ഞാന്‍. ഇതില്‍ ശരിയുമുണ്ടാകാം തെറ്റുമുണ്ടാകാം. കേരളത്തിലെ പത്രത്തിലൂടെ അഭിപ്രായം രൂപീകരിച്ചുവച്ചിരിക്കുന്ന നമ്മള്‍ക്ക് യോജിക്കുവാന്‍ കഴിയാത്തതിനെ തെറ്റെന്ന് കൂട്ടിക്കോളൂ.
ആദ്യഭാഗം തുനീഷ്യയെക്കുറിച്ച്.
അറബുനാട്ടിലെ സിലിക്കന്‍വാലിയെ തക൪ത്തതാര്?
അസീസ് കെ എസ്

 ഭാഗം രണ്ട്
 ഏതു യുദ്ധത്തിനും കലാപത്തിനും ഒരു ഇമ്മീഡിയറ്റ് ട്രിഗറുണ്ടാകും. ഒന്നാംലോകയുദ്ധത്തില്‍ ആസ്ട്രിയന്‍ ആ൪ച്ച്ഡ്യൂക്കിനെ സെ൪ബിയക്കാരന്‍ വെടിവച്ചുകൊന്നതുപോലേയോ, നമ്മുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വെടിയുണ്ടയിലെ പന്നി- പശുക്കൊഴുപ്പുപോലെയോ ഒന്ന്.

ദാരിദ്ര്യം ഭയന്ന് കൊല്ലുകയോ മരിക്കുകയോ ചെയ്യാത്ത അറബ്തുനീഷ്യയില്‍ മുഹമ്മദ് ബൊഅസീസ് സ്വയം തീകൊളുത്തിമരിച്ചു. ഒരു പാവപ്പെട്ട ഉന്തുവണ്ടിക്കാരന്‍. ജീവിതം ഒരു തരത്തിലും തള്ളിനീക്കുവാന്‍ കഴിയാതിരുന്ന ഈ 27 കാരന്‍ ദരിദ്രതുണീഷ്യന്‍ ജനതയുടെ പ്രതിനിധിയാണ്. തൊഴിലില്ല. വരുമാനമില്ല. മുഹമ്മദിന് കിട്ടുന്നതുകൊണ്ട് എട്ട് വയറ് കഴിയണം.അതിനിടയിലാണ് നഗരമോടിയുടെ പേരില്‍ അയാളുടെ വണ്ടിയും പഴങ്ങളും ഗവണ്മെണ്ട് കൊണ്ടുപോയത്. അയാള്‍ നഗരത്തെ മലിനമാക്കി!. മരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ആ പാവപ്പെട്ട ചെറുപ്പക്കാരന്.
പിന്നീട് ചരിത്രം. ചരിത്രത്തില്‍ ആ മരണം ഒരു വിപ്ലവം വിരിയിച്ചു. തുണീഷ്യയിലെ ദേശീയപുഷ്പത്തിന്‍റെ നാമത്തില്‍, മുല്ലപ്പൂവിപ്ലവം. അറബ് വസന്തം.
23 കൊല്ലമായി പ്രസിഡണ്ടായി തുടരുന്ന സൈനുലാബ്ദീന്‍ ബെന്‍ അലിക്ക് ഉറപ്പുണ്ടായിരുന്നു, തനിക്കെതിരെ ഒരു ജനത ഉണ൪ത്തെഴുന്നേല്‍ക്കില്ലെന്ന് . അത് അദ്ദേഹത്തിന്‍റെ പട്ടാള ശക്തികൊണ്ടുമാത്രമായിരുന്നില്ല. 1956 ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ‌ നാള്‍ മുതല്‍ ആ രാജ്യം അമേരിക്കക്ക് കാവല്‍പണം കൊടുത്തുകൊണ്ടിരിക്കുന്ന രാജ്യമാണ്. തുണീഷ്യയ്ക്ക് മിലിട്ടറി സേവനം അമേരിക്ക നല്‍കി. യുദ്ധക്കോപ്പുകള്‍ വാങ്ങിവച്ചു. സുരക്ഷ ബെന്‍ അലി ഏല്‍പ്പിച്ചിരിക്കുന്നത് അമേരിക്കയെയായിരുന്നു.
അമേരിക്കക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു. എല്ലാ സാമ്പത്തിക എയ്ഡുകളും ലോണുകളും അമേരിക്ക നല്‍കിയത് ഇസ്ലാമിക മഗ് രിബ് എന്ന തുണീഷ്യ മൊറോകൊ അള്‍ജീരിയ എന്ന മഗ് രിബില്‍ സ്വാധീനമുറപ്പിക്കുന്നതിനും അതുവഴി ആഫ്രിക്കയിലേക്കുള്ള കവാടമായും തുണീഷ്യയെ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. സൈനുലാബ്ദീന്‍ രാജ്യത്ത് മുഖ്യമായും ചെയ്തത് ശക്തമായ പട്ടാളത്തെ തീറ്റിപ്പോറ്റി നിലനി൪ത്തുക എന്നതാണ്. അതിനുവേണ്ടി അമേരിക്ക പറയുന്നതൊക്കെ അയാള്‍ ചെയ്തു. പ്രതിഷേധസ്വരങ്ങളെ അടിച്ചമ൪ത്തുന്നതിനുവേണ്ടിയാണല്ലോ എല്ലാ അറബ് രാജാക്കന്മാരും സുല്‍ത്താന്മാരും അമേരിക്കയെ കാവലേല്‍പ്പിക്കുന്നത്.
ഒബാമയുടെ കൈറൊ പ്രസംഗം ദശലക്ഷക്കണക്കിന് അറബുകള്‍ അവരുടെ വീടുകളിലിരുന്നു കേട്ടു. ഒബാമ അറബ് ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളുന്നു. ജനാധിപത്യത്തിനുവേണ്ടി അറബുജൂത സമാധാനത്തിനുവേണ്ടി.സാമ്പത്തിക പാക്കേജുകളും ഒബാമ പ്രഖ്യാപിച്ചു. തങ്ങളുടെ ജനാധിപത്യസമരങ്ങളെ തീ൪ച്ചയായും അമേരിക്ക പിന്താങ്ങണം, തുണീഷ്യന്‍ ജനത ആഗ്രഹിച്ചു. പക്ഷേ, ഹിലാരി അസന്നിഗ്ദമായി പ്രഖ്യാപിച്ചു: ഞങ്ങള്‍ പക്ഷം ചേരുന്നില്ല. തുണീഷ്യന്‍ യുവതയുടെ ആവേശത്തെ തടഞ്ഞുനി൪ത്തുവാന്‍ പക്ഷേ ബെന്‍ അലിയുടെ പട്ടാളത്തിനു കഴിഞ്ഞില്ല. 28 ദിവസം കൊണ്ട് അയാള്‍ സൌദി അറേബ്യയിലേക്ക് പലായനം ചെയ്തു.
മുഹമ്മദ് ബൊഅസീസ് ആത്മാഹുതി ചെയ്തത് ഇസ്ലാമിക ശരീഅത്തിനുവേണ്ടിയായിരുന്നില്ല, കൂടുതല്‍ ഇസ്ലാമിനു വേണ്ടിയായിരുന്നില്ല.പ൪ദ്ദയിട്ടുമൂടുന്നതിനോ വിവാഹപ്രായം കുറക്കുന്നതിനോ വേണ്ടിയായിരുന്നില്ല. നല്ല ഒരു ജീവിതത്തിനുവേണ്ടിയായിരുന്നു. പട്ടിണിയില്ലാത്ത തുണീഷ്യ.സ്വാതന്ത്ര്യമുള്ള തുണീഷ്യ. ആത്മാഭിമാനമുള്ള ജനതയാകുവാന്‍ അവ൪ ആഗ്രഹിച്ചു. നല്ല ജോലികള്‍ ചെയ്യുവാന്‍ അവ൪ ആഗ്രഹിച്ചു. സമാധാനത്തോടെ ജീവിക്കുവാന്‍ എല്ലാവരേയും പോലെ അവ൪ സ്വപ്നം കണ്ടു.
രാജ്യത്തിലെ എല്ല സമ്പത്തുകളും കയ്യടക്കിവച്ചിരിക്കുന്ന ധൂ൪ത്തനായ ഒരു വൃദ്ധഭരണാധികാരിയായിരുന്നു ബെന്‍ അലി. അയാള്‍ സ്വന്തമായി ബാങ്കുകള്‍ കൈക്കലാക്കി. ദരിദ്രജനതയുടെ കണ്ണുനീരില്‍ ആ൪ഭാടത്തില്‍ അയാള്‍ ജീവിച്ചു. അയാളുടെ ഭാര്യ ലൈല ആ൪ഭാടത്തില്‍ അയാളെ കവച്ചുവച്ചു. സ്വന്തമായി വിമാനമോടിച്ചു യൂറോപ്പില്‍ പോയി ഷോപ്പിംഗ് നടത്തുക അവരുടെ വിനോദമായിരുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അവ൪ സ്വന്തമാക്കി. മൂവായിരത്തിലേറെ മനോഹരമായ ചെരുപ്പുകള്‍ അവ൪ക്കുണ്ടായിരുന്നുവത്രെ. സൌദിയിലേക്ക് പലായനം ചെയ്തപ്പോള്‍ പോലും ഒന്നര ടണ്‍ ( കിലോ അല്ല ) സ്വ൪ണ്ണവുമായാണ് അവര്‍ പോയത്.
പുറമേ പളപള‌പ്പും ജലധാരയുമുള്ള പല രാജ്യങ്ങളിലേയും ഗ്രാമങ്ങള്‍ പലപ്പോഴും വളരെ ദരിദ്രമായിരിക്കും. ഇന്ത്യ നല്ല ഒരു ഉദാഹരണം.
തുനീഷ്യ വളരെ സമൃദ്ധമായ രാജ്യമായിരുന്നു. പാതിയും മരുഭൂമിയാണെങ്കിലും വേണ്ടത്ര കൃഷിഭൂമിയുണ്ടായിരുന്നു. അതില്‍ അവ൪ ഗോതമ്പുവിളയിച്ചു.ഒലിവു നട്ടു. പരുത്തി കൃഷിചെയ്തു. മാതളവും പിസ്താഷ്യൊയും വിളയിച്ചു. മാതളം നട്ടു. മരുഭൂമികളില്‍ ആടിനെ വള൪ത്തി. അതിന്‍റെ രോമം കയറ്റിയയച്ചു. പ്രകൃതിമനോഹരിയായ തുണീഷ്യ നല്ല ഒരു ട്യൂറിസ്റ്റുകേന്ദ്രമായിരുന്നു. അവ൪ എല്ലാ മനുഷ്യരേയും സ്നേഹിച്ചു. ഇത് പഴയ തുണീഷ്യ.
അതിസമ൪ത്ഥരായിരുന്നു ഈ അറബ്കുട്ടികള്‍ ഒരു അറബുരാജ്യത്തിലുമില്ലാത്ത നല്ല ഒരു ടാലന്‍റ് പൂള്‍ തുണീഷ്യയ്ക്കുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ഐട്ടി യില്‍ അതിപ്രഗല്‍ഭ൪. ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന തുണീഷ്യയിലെ എല്ലാവ൪ക്കും അറബി ഭാഷപോലെ തന്നെ ഫ്രഞ്ചുഭാഷയും വശമായിരുന്നു. പക്ഷെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ഗവണ്മെണ്ടിനു കഴിഞ്ഞില്ല. 22 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അവരുടെ മികവിനെ ഉപയോഗപ്പെടുത്തുവാന്‍ ഗവണ്മെണ്ടിനു കഴിഞ്ഞില്ല. അമേരിക്കക്കു താല്‍പര്യം എയ്ഡ് നല്‍കുക എന്നതായിരുന്നു. ബെന്‍ അലിക്ക് താല്‍പര്യവും അതായിരുന്നു. പക്ഷേ തുണീഷ്യക്കാ൪ക്ക് വേണ്ടത് തൊഴില്‍ സംരംഭങ്ങളായിരുന്നു. അതിനുവേണ്ട നിക്ഷേപങ്ങളായിരുന്നു. അവരുടെ സമ൪ത്ഥമായ ടാലന്‍റുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റുകളായിരുന്നു. ഫ്രഞ്ചുഭാഷയില്‍ സമ൪ത്ഥരായ യുവാക്കള്‍ക്ക് യൂറോപ്പിലെ എല്ലാ ഐടി ജോലികളും വളരെ ചുരുങ്ങിയ ചിലവില്‍ ചെയ്തുകൊടുക്കുവാനുള്ള കഴിവുണ്ടായിരുന്നു. പക്ഷേ ഗവണ്മെണ്ടിന് താല്‍പര്യമില്ലായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ഒരു വിപ്ലവം അനിവാര്യമായും സംഭവിക്കുന്നു. എല്ലാ അറബു രാജ്യങ്ങളിലേയും സ്ഥിതി കൂടിയോ കുറഞ്ഞോ ഇതു തന്നെയാണ്. തുണീഷ്യന്‍ പ്രസിഡണ്ട് ഈ മുല്ലപ്പൂവിപ്ലവത്തെ തല്ലിയൊതുക്കുവാന്‍ ശ്രമിച്ചത് അവ൪ അല്‍ക്വൈയ്ദ തീവ്രവാദികള്‍ എന്ന് ആരോപിച്ചുകൊണ്ടായിരുന്നു.
ഒരു ജനത സ്വന്തം ജീവിതത്തെ മാറ്റിയെടുക്കുവാന്‍ ശ്രമിക്കുകയും ജനാധിപത്യവും സ്വാതന്ത്ര്യവും ആഗ്രഹിക്കുകയും ധിക്കാരിയായ ഭരണക൪ത്താവിനെ വിചാരണചെയ്യുകയും ചെയ്യുന്ന ഒരു നല്ല കാലം ഒരു വസന്തകാലം അനിവാര്യമായി വന്നിരിക്കുകയാണ്. എവിടേയും.
 ( തുടരാം)

Wednesday, October 2, 2013

അമേരിക്കക്കെന്തുപറ്റി?

by Azeez KS
പ്രശ്നങ്ങളാണ്. അമേരിക്ക കടത്തില്‍ മുങ്ങിയ രാജ്യമാണെന്ന് എല്ലാവ൪ക്കുമറിയാം. പക്ഷെ അത് അമേരിക്കയുടെ ശക്തിയോ ഡോളറിന്‍റെ ശക്തിയോ കുറച്ചിട്ടില്ല. ലോകമാ൪ക്കറ്റില്‍ നിന്നും പണം സമാഹരിക്കുവാന്‍ കഴിവുള്ള രാജ്യമാണ് അമേരിക്ക. ഈ കുത്തിയൊഴുക്കുമൂലം വളരെ നിസ്സാര പലിശക്കാണ് അമേരിക്കക്ക് ...പണം കിട്ടുന്നത്. പലതരത്തിലുള്ള മലിനപണം ഈ വഴിയില്‍ ഒഴുകിയെത്തുന്നുണ്ട്.വളരെ കുറഞ്ഞ പലിശയേ അമേരിക്ക നല്‍കേണ്ടതുള്ളൂ.
ഈ പണം യുദ്ധവ്യവസായത്തില്‍ നിക്ഷേപിച്ച് യുദ്ധോപകരണങ്ങള്‍ മാ൪ക്കറ്റ് ചെയ്ത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെട്ട് ഒരേ സമയം ഭരിക്കുന്ന ഭരണകൂടങ്ങള്‍ക്കും അവ൪ക്കെതിരെ പോരാടുന്ന റെബലുകള്‍ക്കും ആയുധങ്ങള്‍ നല്‍കി ഒരു പാവഗവണ്മെണ്ടിനെ പ്രതിഷ്ഠിച്ച് യുദ്ധക്കച്ചവടം പൊടിപൊടിച്ച് വീണ്ടും ശക്തിമാനാകുന്ന ഒരു തന്ത്രമാണ് അമേരിക്ക കാലാകാലങ്ങളില്‍ തുട൪ന്നുവന്നുകൊണ്ടിരുന്നത്.

ഒരുമിച്ചു നിന്ന് രണ്ടാം ലോക യുദ്ധത്തില്‍ പോരാടിയ അമേരിക്ക 1945 നു ശേഷം ഇനിയുള്ള യുദ്ധം കമ്മ്യൂണിസത്തിനെതിരെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് റഷ്യക്കെതിരെ ശീതയുദ്ധം തുടങ്ങി. പിന്നീട് 1952 ല്‍ കൊറിയക്കെതിരെ, പിന്നെ വിയറ്റ്നാമിനെതിരെ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ, പിന്നീട് അറബ് എണ്ണരാജ്യങ്ങള്‍ക്കെതിരെ തന്ത്രപരമായ നിലപാടുകളിലൂടെ അവരുടെ മേഖലകളില്‍ അമേരിക്ക‌ സ്വാധീനം ശക്തമാക്കി. ഒന്നാം-രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തക൪ന്ന യൂറോപ്പ് കെട്ടിപ്പടുത്ത എണ്ണ ബാരലിന് ഒരു ഡോള൪ നിരക്കിന് സൌദിയില്‍ നിന്നും ഊറ്റിയതായിരുന്നു. യൂറോപ് കെട്ടിപ്പടുത്തത് സൌദി എണ്ണകൊണ്ടായിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ തോല്‍പ്പിക്കുവാന്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ സൌദി കൂട്ടുനില്‍ക്കുകയും ചെയ്തു. സൌദിക്ക് സ്വന്തമായ മൊണാ൪ക്കി കിട്ടി. വിശുദ്ധ മെക്കയുടേയും മദീനയുടേയും ചുമതലയും കിട്ടി.

ഇത് പഴയ കഥ. ഇപ്പോള്‍ അമേരിക്കയുടെ ആഭ്യന്തര കടവും വിദേശകടവും അതിഭീകരമാണ്. എങ്ങിനെയോ നടന്നുപോകുന്ന ഒരു രാജ്യമാണ് അമേരിക്ക. വിശ്വാസം ഒന്നുകൊണ്ടൂമാത്രം. ബുഷ് തുടങ്ങിവച്ച രണ്ടു യുദ്ധങ്ങള്‍ വലിയ ഭാരമാണ് വരുത്തിവച്ചത്. എന്നാല്‍ ആ യുദ്ധം അമേരിക്കനുകൂലമായി അവസാനിപ്പിക്കുവാന്‍ അമേരിക്കക്കു കഴിഞ്ഞതുമില്ല. ഒബാമ വന്നതിനുശേഷം ഗതികെട്ട് രണ്ടു യുദ്ധങ്ങളില്‍ നിന്നും സേനയെ പിന്‍വലിക്കുകയായിരുന്നു. ഇതിന൪ത്ഥം ഇറാഖും അഫ്ഗാനും ഈ യുദ്ധത്തില്‍ ജയിച്ചുവെന്നല്ല. തക൪ന്ന് തരിപ്പണമായ രാജ്യമാണ് ഇറാഖ്. ഭൂരിപക്ഷ ശിയകളും ന്യൂനപക്ഷ സുന്നികളും യുദ്ധത്തിനു ശേഷവും മരിച്ചുകൊണ്ടിരിക്കുന്നു. അഫ്ഗാനിലും അമേരിക്ക ചെയ്യുന്ന തന്ത്രമിതാണ്. 2014 ഓടെ സേന പിന്മാറ്റം പൂ൪ണ്ണമായാല്‍ താലിബാനികളുടെ നിയന്ത്രണത്തിലാകും. പിന്നെ താലിബാനികളല്ലാത്തവരെ സംരക്ഷിക്കുവാന്‍ അവിടെ ഭരണകൂടമില്ല. ധാരാളം ശിയകളും താജികുകളും ഉള്ള രാജ്യമാണ് അഫ്ഗാന്‍. അവരെ മരണത്തിന് വിടുവാനേ കഴിയൂ. അപ്പോഴും ലോകത്ത് വംശീയ കലാപങ്ങള്‍ ബാക്കിയാകും. ഒരു വംശീയ കലാപം എന്താണെന്ന് മലയാളിയായ നമുക്ക് അറിയില്ല. മരണമാണ്. രക്ഷിക്കുവാന്‍ ആരുമില്ല. അഫ്ഗാനികളല്ലാത്ത സുന്നികള്‍ക്കും സുരക്ഷയുണ്ടാകില്ല.

മറ്റുരാജ്യങ്ങള്‍ തക൪ന്നുവെന്നു മാത്രമല്ല, അതിന്‍റെ ഫലമായി അമേരിക്കയും കടത്തില്‍ മുങ്ങി. പ്രധാന ചിലവ് കടം വാങ്ങിയ പണത്തിന് പലിശ കൊടുക്കുക എന്നതാണ്. കടം കയറിയതുകൊണ്ട് പല അടിസ്ഥാന സൌകര്യങ്ങള്‍ക്കും അമേരിക്കക്കു പണമില്ല. വിദ്യാഭ്യാസം, ഇന്ഫ്രാസ്രക്ച൪ വികസനം, ആരോഗ്യം പാ൪ക്കുകള്‍ ഇവയൊന്നിനും പണം ചിലവിടാനില്ല. വൃദ്ധന്മാരുടെ രാജ്യമായ അമേരിക്കക്ക് അവ൪ക്ക് നല്‍കേണ്ട പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. അതിനുള്ള പണമില്ല.
അമേരിക്കയിലെ 15 ശതമാനം വരുന്ന ദരിദ്രരായ ജനതക്ക് ആരോഗ്യ സംരക്ഷണമില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് അവ൪ക്ക് ഇല്ല. ഇന്ത്യപോലെയല്ല, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ രോഗം വന്നാല്‍ ചത്തുപോകത്തേയുള്ളു. ഒബാമ 2008 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇവ൪ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഒരുപാട് എതി൪പ്പുകള്‍ മറികടന്നുകൊണ്ട് ഒബാമ അത് നടപ്പാക്കി.

അമേരിക്കയിലെ
അള്‍ട്രാ കണ്‍സ൪വേറ്റിവുകളും ടീപാ൪ട്ടിക്കാരും ചേ൪ന്ന് അതിനെ എതി൪ക്കുന്നു. ആരോഗ്യസംരക്ഷണ ഗവണ്മെണ്ടിന്‍റെ ചുമതലയല്ലെന്നും അത് വ്യക്തികളുടെ ബാദ്ധ്യതയാണെന്നും അതിനുവേണ്ടി ഗവണ്മെണ്ട് പണം ചിലവിടുന്നത് ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും ഇവ൪ വാദിക്കുന്നു.അതേ സമയം വന്‍ മുതലാളിമാരില്‍ നിന്നും ടാക്സ് പിടിക്കരുതെന്നും ജോ൪ജ്ജ് ബുഷിന്‍റെ പാ൪ട്ടിക്കാരായ ഈ റിപ്പബ്ലിക്കന്‍സ് ആവശ്യപ്പെടുകയും ചെയ്യുന്നു.

നമ്മുടെ മന്മോഹാനും കോണ്‍ഗ്രസ്സും മെല്ലെ മെല്ലെ നടപ്പാക്കുന്നത് ഈ റിപ്പബ്ലിക്കന്‍റെ നയമാണ്. ഉമ്മന്‍ സ൪ക്കാരും അതു തന്നെ ചെയ്യുന്നു. ഇലക്ട്രിസിറ്റി ബോ൪ഡും ട്രാന്‍സ്പോ൪ട്ടും ആര്യാടന്‍ പൂട്ടിക്കൊടുത്തത് ഈ പദ്ധതിയുടെ ഭാഗമാണ്. പൊതുവിതരണ സംവിധാനം തക൪ത്തത്, വിദേശകുത്തകള്‍ക്ക് പരിപൂ൪ണ്ണ അധികാരം കൊടുത്തത് ഇവയൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇങ്ങിനെ ചെയ്താല്‍ ഭരിക്കുന്നവ൪ക്ക് വമ്പന്‍ കമ്മീഷന്‍ കിട്ടും. അതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന്.

അമേരിക്ക കടം വാങ്ങിയാണ് വട്ടച്ചിലവ് നടത്തിക്കൊണ്ട് പോകുന്നതെന്ന് പറഞ്ഞുവല്ലോ. ഓരോ കൊല്ലവും കടം വാങ്ങുവാനുള്ള പരിധി വ൪ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കൊല്ലവും അത് വ൪ദ്ധിപ്പിച്ചാലേ കടം വാങ്ങുവാന്‍ കഴിയൂ. 2010 നു ശേഷം കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാ൪ക്കാണ്. അവ൪ പാസ്സാക്കിയാലേ കടം വാങ്ങുവാന്‍ കഴിയൂ.ഒബായുടെ ഈ സ്വപ്നപദ്ധതിയായ ഒബാമകെയറിനെ തക൪ത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കുവാന്‍ റിപ്പബിക്കന്മാ൪ ഈ അവസരം ഉപയോഗിച്ചു. സാധാരണ നിലയില്‍ ഒബാമ ആ പദ്ധതി ഉപേക്ഷിക്കേണ്ടതാണ്. ഭരണം തകരാതിരിക്കുവാന്‍. പക്ഷേ പാവങ്ങളുടെ ഈ ആരോഗ്യപദ്ധതിയില്‍ നിന്നും പിന്തിരിയുവാന്‍ ഇപ്രാവശ്യം ഒബാമയും ഡെമോക്രാറ്റുകളും കൂട്ടാക്കിയില്ല. റിപ്പബ്ലിക്കന്മാ൪ വഴങ്ങിയതുമില്ല. ഫലമോ അമേരിക്കന്‍ ഗവണ്മെണ്ടിന് കൂടുതല്‍ കടം വാങ്ങുവാന്‍ കഴിയാതായി.

കാശില്ലാതായാല്‍ എന്ത് ഭരണകൂടം? രണ്ടു ദിവസത്തിനുള്ളില്‍ ഗവണ്മെണ്ട് നിശ്ചലമായി. പത്തുലക്ഷം ആളുകള്‍ വീട്ടിലിരിക്കുന്നു. പെന്‍ഷന്‍ മുടങ്ങും. പൊതുസൌകര്യങ്ങളൊക്കെ തകരും. ഈ നില അധികനാള്‍ തുടരില്ല. റിപ്പബ്ലിക്കന്‍ അനുമതി നല്‍കും പക്ഷേ അമേരിക്കയുടെ യഥാ൪ത്ഥ സ്ഥിതി എന്താണെന്ന് ലോകത്തിന് ബോദ്ധ്യമായി. 17 വ൪ഷമായി ആദ്യമായി സാമ്പത്തിക അതിയന്തിരാവസ്ഥ നിലനില്‍ക്കുകയാണ്. ഇത് മാറിയാലും പഴയതുപോലെ ഒരു ദീ‍ഘകാല സാമ്പത്തിക പ്ലാനിംഗ് അമേരിക്കക്കു സാദ്ധ്യമല്ലാതായി വരും.

Thursday, August 15, 2013

Is democracy the rule of the people or the rule of the westernised government ?

"We are willing to die for freedom."
by Azeez KS

My dear brother Hassan Aboo Ahmed, what is going on there in your Egypt? Why they crackdown the democratically elected govt.? Why Arab countries, except Iran and Turkey are silent? Why Saudi Mujahids (Salafis) are funding the military coup, Why Saudi Salafis are always anti- Muslim and supporting the US, everywhere? Are they worried that this democ...
ratisation shall spread to their Sulanates and Kingdoms ? Why they call Brotherhood ,an organisation which has grass root support over the Garibees, the poor of the Egypt, a dangerous organisation?

The western media spread here in Canada that that they are against women going to school, against women working and that they want to impose Shariath.

What is going on there br, my dear Cairo br?

I am sad for you. I support your struggles for reinstating your democratically elected government. I am sad that the riot police backed by armoured vehicles, bulldozers and helicopters swept away the camps of Morsi supporters. They killed about 500 people. Five hundred in a single day ! I am anxious that this may cause to spark street battles in your Cairo and other cities. It was a large scale assault. I am sad that innocent women, men and children are slaughtered.

Damn Military Junta.

The western-backed Military Junta, supported by treacherous Saudis, sponsored the rebels and they were occupying the Squares for months. Morsi didn’t crack down them. Now why this peaceful sit- in camps of Morsi supporters are brutally attacked and bullets rained on their shelters? How could this people fire innocent women and children?

I appreciate the echo of your people “ We are all ready to die for our freedom.”

It is true that the violence drew condemnation from other Muslim countries and the UN.
The interim president , former head of the UN nuclear agency, has resigned in protest.
Br, your Egypt was reigned by Military for 61 years, yes, 61 years, except one year by this Dr. Morsi. And the crime against Morsi : He didn’t correct the economy ! He didn’t create much jobs !. He gave the Brotherhood, his party, undue influence;they spread the news that Islamists are against minority Christians. That is, they gave this baby government of Morsi just one year to correct the malaise of 60 years. Is this a reason for coup against him?
Bull shit.

Is democracy the rule of the people? Or is democracy the rule of the westernised government ?

Sunday, August 11, 2013

അമേരിക്കയുടെ ഭാഷായുദ്ധം

അമേരിക്കയുടെ ഭാഷായുദ്ധം
Azeez KS
നീഗ്രൊ എന്നുവിളിച്ചപമാനിച്ചവനെ ആ വിളി വിളിക്കാതിരിക്കുന്നത് ഒരു ലിബറേഷന്‍ ആണ്.ധാരാളം രക്തസാക്ഷിത്വങ്ങളും തടവറകളും വേണ്ടിവന്നു ഈ ഭാഷാമാറ്റത്തിന്.അമേരിക്കയില്‍ സാമൂഹ്യസാഹചര്യങ്ങളും മാറി. ഇടതുപക്ഷക്കാരായ വെളുത്ത‌പ്രസ്ഥാനങ്ങള്‍, കറുപ്പുപ്രസ്ഥാനങ്ങള്‍ മുസ്ലിംകള്‍,റാഡിക്കലുകള്‍, ഫെമിനിസ്റ്റുകള്‍ ഒക്കെ ഈ മാറ്റത്തിന് വേണ്ടി നിലകൊണ്ടു.കറുപ്പ് ഒരു കുറ്റമല്ല ഇന്ന്.

തൊട്ടുകൂട...ാത്ത അടിമകളെ പണ്ട് മഹാത്മാഗാന്ധി ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിച്ചു. തൊട്ടുകൂടാത്ത അടിമകള്‍ ദൈവത്തിന്‍റെ മക്കള്‍ പോലുമായിരുന്നില്ല, അല്ലേ. കുറെ സാമൂഹ്യസാഹചര്യങ്ങള്‍ ഇന്ത്യയിലും മാറി.പൂ൪ണ്ണമായിട്ടല്ല എങ്കിലും.ഇതിനും കടുത്തവില വേണ്ടി വന്നു. പോരാട്ടങ്ങള്‍,സാമൂഹ്യസമരങ്ങള്‍, കലാപങ്ങള്‍.

വിളിയിലൂടെ പോലും അധീശത്വമുള്ളവ൪ ഒരു ജനതയെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു.
ടെററിസ്റ്റ് എന്നു വിളിച്ചാല്‍ അമേരിക്കക്ക് ഏത് മുസ്ലിമിനേയും ഏത് രാജ്യത്തുചെന്നും കൊല്ലാം.അല്‍ക്വയ്ദ എന്ന സ്റ്റിക്കറൊട്ടിച്ചാല്‍ അമ്മിഞ്ഞപ്പാലിന്‍റെ മണംപോകാത്ത ഏത് മുസ്ലിംകുഞ്ഞിനേയും കൊടുംതീവ്രവാദിയാക്കാം.

നീഗ്രോ മാറ്റത്തിനും ഹരിജനവിളിക്കും നിലകൊണ്ട സാമൂഹ്യപ്രസ്ഥാനങ്ങള്‍ പക്ഷേ മുസ്ലിംകളെ ടെററിസ്റ്റ് എന്നുവിളിച്ചപമാനിക്കരുതെന്ന് പറയുവാന്‍ ദൌ൪ഭാഗ്യവശാല്‍ നിലകൊണ്ടില്ല. .

ഇത് അമേരിക്കയുടെ ഭാഷായുദ്ധം. സൊമാലിയ മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെ ഡ്രോണ്‍ ഉപയോഗിച്ച് അമേരിക്ക മരണം പെയ്യുകയായിരുന്നു.
ടെററിസ്റ്റ് എന്ന പദമുള്ളതുകൊണ്ട് എല്ലാ ഭരണകൂടങ്ങളും അമേരിക്കക്ക് കൊലക്ക് കൂട്ടുനില്‍ക്കേണ്ടിവന്നു. കൂട്ടുനില്‍ക്കാത്തവ൪ യു എന്‍ ചാപ്റ്ററിന്‍റെ ലംഘനം നടത്തിയ കുറ്റക്കാരായ രാജ്യമായി മാറുന്നു. ആ രാജ്യത്തിനെതിരെ നാറ്റൊയ്ക്കും അമേരിക്കക്കും യുദ്ധം ചെയ്യാം. അറബ് ഭരണകൂടങ്ങളും പ്രതിഷേധസ്വരങ്ങളെ അടിച്ചമ൪ത്തുന്നത് അമേരിക്കയുടെ ഇതേ ഭാഷാനയം കൊണ്ടാണ്.

എല്ലാ എതി൪സ്വരക്കാരും ടെററിസ്റ്റുകള്‍. സെക്രട്ടേറിയറ്റ് പൊളിക്കുവാന്‍ വരുന്ന പാ൪ട്ടി ക൪സേവക൪ എന്ന് ഒരു പോലീസ് മന്ത്രി ജനങ്ങളുടെ പ്രതിഷേധസ്വരത്തെ ഭീകരവല്‍ക്കരിച്ചതുപോലെ.

കൊല്ലപ്പെട്ടവരൊക്കെ സാധാരണ മനുഷ്യരായിരുന്നു. കടയില്‍ പാലുകൊടുക്കുവാന്‍ പോകുന്നവന്‍,പശുവിന് പുല്ലുപറിക്കുവാന്‍ പോകുന്നവന്‍, ബാപ്പയ്ക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്ന കുഞ്ഞ് ഇവരൊക്കെ തീവ്രവാദികളായി മരണപ്പെട്ടു. മുസ്ലിം രാജ്യങ്ങളില്‍ നിന്നുതന്നെ പ്രതിഷേധമുയ൪ന്നുകൊണ്ടിരുന്നു. സ്ത്രീകള്‍ ഈ മനുഷ്യവേട്ടക്കെതിരെ തെരുവിലിറങ്ങി. സ്ത്രീകളാണ് സാമൂഹ്യപ്രസ്ഥാനങ്ങളുടെ പങ്ക് നി൪വ്വഹിച്ചത്. സ്ത്രീകള്‍ക്ക് സ്തുതി.

ഗ്വാണ്ടനാമൊ എന്ന പേരുകേട്ട് മൂത്രമൊഴിച്ചുപോയ ഡോ. M.M Basheer നെപ്പോലുള്ളവ൪ക്ക് Ode to the Sea എന്ന കവിത കാലിക്കറ്റ് വാഴ്സിറ്റി സിലബസ്സില്‍ നിന്നും പിന്‍വലിച്ച് അമേരിക്കന്‍ കൂറും ഭരണകൂടപാദസേവയും ചെയ്യേണ്ടിവന്നു.
കഷ്ടം. എന്തിനാണ് ഇവ൪ ഇത്രയൊക്കെ വായിക്കുന്നത്? ഒരു സ്ത്രീക്ക് ഉള്ള ശക്തിപോലും ഈ ബുദ്ധിജീവികള്‍ക്കില്ലാതെ പോയല്ലോ.

ഭാഷായുദ്ധത്തില്‍ അമേരിക്ക ഇപ്പോള്‍ നയം മാറ്റുകയാണോ?
അല്‍ക്വയ്ദ വസൂരിപോലെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി എങ്കില്‍ എന്തിനാണ് അറബി നാട്ടിലെ 19 എംബസികള്‍ അമേരിക്ക അടച്ചുപൂട്ടുന്നത്?
Terrorism എന്ന വിളിക്കെതിരെ പ്രതിഷേധമുയരുമ്പോള്‍ ആ വിളി മാറ്റി Violent Extremism എന്നു വിളിക്കുന്നതെന്തിനാണ്?
കൊച്ചു യമനില്‍ പോലും സ്വന്തം എംബസി തുറന്നുവയ്ക്കുവാന്‍ അമേരിക്കക്കു കഴിയാത്തതെന്തുകൊണ്ട്? പരിഭ്രാന്തരായ അമേരിക്കക്കാരെ കിട്ടിയ വിമാനത്തില്‍ കയറ്റിവിടുമ്പോള്‍ അത് Evacuation എന്നു പറയാതെ സ്റ്റാഫിനെ കുറക്കല്‍ എന്നു വിളിക്കുന്നതെന്താണ്?
ഭീകരതെക്കെതിരെയുള്ള ആഗോളയുദ്ധം എന്നത് ഇപ്പോള്‍ Overseas Contingency Operation എന്നാക്കിയതെന്ത്?
ജിഹാദി കൂട്ടക്കൊലയെ Violent Spontaneos Demonstration എന്നാക്കിയതെന്ത്?
ഇസ്ലാമിസ്റ്റുകള്‍ എന്ന് സലഫി തീവ്രവാദികളെ വിളിച്ചിരുന്ന വിളിമാറ്റിയത് ആ വിളിയില്‍ മതപരപായ ഒരു നിറം ഉണ്ട് എന്നതുകൊണ്ടാണ്.
ഇത് അമേരിക്കയുടെ നയം മാറ്റമാണോ?

വ്യക്തമായ ഒരു ഭാഷ പ്രയോഗിക്കുവാന്‍ കഴിയാതെ പോകുന്നത് നയത്തിന്‍റ് പരാജയമാണോ?

Thursday, August 8, 2013

happy eed

ഒരു മാസക്കാലം വ്രതമായിരുന്നു

അന്നപാനീയങ്ങളുപേക്ഷിച്ച പകലുകള്‍
പ്രാ൪ത്ഥനാനി൪ഭരമായ രാവുകള്‍
ശരീരവും മനസ്സുമൊന്നുരുക്കിയെടുത്തു

നിലാവു വന്നുപോയിമറഞ്ഞു
ആകാശത്ത് പൊന്നമ്പിളിക്കല വീണ്ടും
നാളെ പെരുന്നാള്‍
മയിലാഞ്ചി സുറുമ അത്ത൪ കെസ്സ്പാട്ട് ഒപ്പന
...
പുത്തനുടുപ്പ് കോഴിബിരിയാണി പ്രണയം...
ജീവിതം പുതിയ താളത്തില്‍
 എല്ലാവ൪ക്കും  റംസാന്‍ ആശംസകള്‍

Monday, August 5, 2013

പരിശുദ്ധ ഖു൪ആന്‍ 17:37 :നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്...

Photo: ഇന്നത്തെ ഖുർആൻ വചനം : വായിക്കുക , ജീവിതത്തില്‍ പകര്‍ത്തുക - Read & Share :- For daily Hadeeth, Malayalam Hadeeth ( മലയാളം ഹദീസ് ) page Like Cheyyuka : http://fb.com/MalayalamHadees






















പരിശുദ്ധ ഖു൪ആനിലെ ചാപ്റ്റ൪ 17 ലെ മനോഹരമായ വരികളില്‍ ഒന്നാണിത്. മനുഷ്യനെ വളരെ ധാ൪മ്മികമായി ഉയ൪ത്തിയ ധാരാളം ഉപദേശങ്ങള്‍ അല്ലാഹു ഇതിലൂടെ നമുക്ക് തരുന്നു. ഈ ലോകത്തിലെ കോടാനുകോടി മുസ്ലിംകള്‍ ഹോളിഖുറാനിലെ ഈ ഉപദേശങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതം ക്രമപ്പെടുത്തി എന്നത് ഖു൪ആന്‍ സാധിച്ച വലിയ ഒരു വിപ്ലവമായി ഞാന്‍ കരുതുന്നു.

ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് നീ നിന്‍റെ സന്താനങ്ങളെ കൊല്ലരുത്.അത് മഹാപാപമാണ്. അല്ലാഹുവാണ് അവ൪ക്ക് ഭക്ഷണം നല്‍കുന്നത്. ഈ ഒരൊറ്റ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭ്രൂണഹത്യയില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത്.

നീ വ്യഭിചരിക്കരുത്. അത് അധാ൪മ്മികവും തിന്മയുമാകുന്നു. വ്യഭിചാരത്തില്‍ നിന്ന് മുസ്ലിംകള്‍ വിട്ടുനില്‍ക്കുന്നത് പോലീസിനെ ഭയന്നോ എയ്ഡ്സിനെ ഭയന്നോ അല്ല, അല്ലാഹുവിന്‍റെ ഈ ശാസന അനുസരിച്ചാണ്.

ഒരു മനുഷ്യനേയും വധിക്കരുത്. അല്ലാഹു വിലക്കിയ ഒരു ആത്മാവിനേയും വധിക്കരുത്. ഇസ്ലാം ടെററിസ്റ്റുകളുടെ മതമാണെന്ന് പ്രചരിപ്പിക്കുന്നവ൪ക്ക് ഖു൪ആന്‍ തന്നെ നല്‍കുന്ന മറുപടിയാണിത്.

അനാഥകളുടെ സ്വത്ത് നീ അപഹരിക്കരുത്. അവ൪ പ്രായപൂ൪ത്തിയാകുന്നതുവരെ നീ അത് കൈകാര്യം ചെയ്യുക. പ്രായപൂ൪ത്തിയായാല്‍ അത് അവ൪ക്ക് തിരിച്ചുനല്‍കുക.

അളവിലും തൂക്കത്തിലും ഒരികലും നീ കുറക്കരുത്. നല്ല ത്രാസ് ഉപയോഗിക്കുക.

കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കരുത്.നിന്‍റെ കാഴ്ചയേയും അറിവിനേയും ഹൃദയത്തേയും അല്ലാഹു വിചാരണ ചെയ്യും...

തുടങ്ങിയ ഒട്ടനവധി വചനങ്ങള്‍ ഈ അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നു.


Sunday, August 4, 2013

Subhanallah Subhanallah Subhanallaah

Tasbih is an act of devotion, a way to calm our mind? In here, this is called "worry beads." Unfortunately, some Muslims, we may call them Islamic Protestants, do not recommend this. But Sunnis and Sufis do.

There is a hadith narrated Abu Huraira: Some poor people came to the Prophet and said, "The wealthy people will get higher grades and will have permanent enjoyment and they pray like us and fast as we do. They have more money by which they perform the Hajj, and 'Umra; fight and struggle in Allah's Cause and give in charity." The Prophet said, "Shall I not tell you a thing upon which if you acted you would catch up with those who have surpassed you? Nobody would overtake you and you would be better than the people amongst whom you live except those who would do the same. Say "Sub-han-al-lah", "Alhamdu-lillah" and "Allahu Akbar" thirty three times each after every (compulsory) prayer." We differed and some of us said that we should say, "Subhan-al-lah" thirty three times and "Alhamdu lillah" thirty three times and "Allahu Akbar" thirty four times. I went to the Prophet who said, "Say, "Subhan-al-lah" and "Alhamdu lillah" and "Allahu Akbar" all together for thirty three times."

A rosary is not for counting our praises. Most people just finish the count.I have seen people playing fingers after salath. Hurry finish of the counts. Really it is a help to take our praises, our thanks to our heart. when we turn each bead we come to the present moment, we know that we are praising.We do this with the connection of breath.

Take a normal breath and breath out chanting Subhanallah...Again take a normal breath and breath out chanting Subhhanallah...Repeat this 33 times ( thiis 33 is just for convenience. You can do it for 100 or any number of times)

Then take normal breath out and breath in with and chant Alhamdulillah. Take a normal breath out, take a breath in with a chant Alhamdulillha.... Do this for 33 times.

You can do this with the 99 names of Allah starting with Ya Rahman, Ya Raheem, Ya Malik, Ya Khuddoos using our breath.

Please do it for a month and see the diffeence.

Every chant has this beneficial effect.

Beads are used for an awareness. Any Praises of Allah, any Thanks, or any prayers without the participation of our heart is a waste.Like a seed sown on a rock. Do the prayers with heart.Only with heart.A Tasbeeh, or a Japa is just a way.A Tasbeeh is not an idol.

Saturday, August 3, 2013

കൂട്ടക്കുഴിമാടങ്ങളും കഴുവേറ്റുകളും നമുക്കനിവാര്യമാണ്

a poem by azeez ks
പാ൪ലമെന്‍റ് മന്ദിരങ്ങള്‍പോലെ
കൂട്ടക്കുഴിമാടങ്ങളും കഴുവേറ്റുകളും
നമുക്കനിവാര്യമാണ്
അവ പൂ൪വ്വവിലാപങ്ങളുയ‌൪ത്തുന്നു
ഓ൪മ്മയും കണ്ണുനീരും ചോരയും

എത്രനാളീ കുട്ടികള്‍
ഇവിടെ ഇങ്ങിനെ...
പാ൪ക്കുകളില്‍ ജീവിതം ചുംബിച്ചുതീ൪ത്ത്
ഗ്ലാസ്സുകള്‍ ചുണ്ടില്‍ മുട്ടിച്ച്
ദു:ഖത്തിന് ഒരു കാരണം കണ്ടെത്തുവാന്‍ പോലുമാകാതെ
സ്വാതന്ത്ര്യത്തില്‍ മുങ്ങിത്താണ്
ഗാഡ്ജറ്റുകളില്‍ കണ്ണുപൂത്തി...
എത്ര നാളീക്കുട്ടികള്‍...

അവരുടെ പിതാക്കന്മാരുടെ ഒരടയാളവും
അവരെ സ്പ൪ശിക്കുന്നില്ല‌
പാതിരാവില്‍ ധീരസഖാക്കള്‍ നീന്തിക്കടന്ന പുഴ‌
വീരപോരാളിയെ ഒളിപ്പിച്ച അമ്മിച്ചിപ്ലാവ്
ശീതക്കാറ്റിനെ തടഞ്ഞുനി൪ത്തിയ പ൪വ്വതങ്ങള്‍
മരക്കൊമ്പും അതില്‍ അറ്റുകിടക്കുന്ന കയറും...

പാ൪ലമെന്‍റ് മന്ദിരങ്ങള്‍പോലെ
കൂട്ടക്കുഴിമാടങ്ങളും കഴുവേറ്റുകളും
നമുക്കനിവാര്യമാണ്
പലായനം ചെയ്യപ്പെട്ട തലമുറയുടെ ചെറുമക്കള്‍ തിരിച്ചെത്തുമ്പോള്‍
ഈ കൂട്ടക്കുഴിമാടത്തില്‍ നിന്നും
മീസാന്‍കല്ലുകളില്‍ നിന്നും
അവരുടെ പിതാക്കന്മാരുടെ
സ്വപ്നങ്ങള്‍ അവ൪ തിരിച്ചറിയട്ടെ

the alchemy

a poem by azeez ks
I was a nickel
but you called me:
brilliant
sharp
intelligent
genius.
 
By your loving alchemy
the nickel turned gold.

I believed
I am brilliant
an intellect
a glittering star.

One day the nickel revealed itself:
Horrified, you called me a fraud
a wolf inside a sheep
a crook , a charcoal
and like a stranger never heard, never seen,
you parted your ways.

The metamorphosed nickel
is searching its lost identity,
its real essence.

-azeez ks
ഇന്നലത്തെ പുതുവെള്ളത്തില്‍ കുരുത്ത മോ൪സിഅനുകൂലജനാധിപത്യജമാഅത്തെഇസ്ലാമി തകരകള്‍ ജനാധിപത്യത്തിനുവേണ്ടി ധീരപോരാട്ടങ്ങള്‍ നടത്തിയ, ജീവന്‍ ബലിദാനം നടത്തിയ ജനകീയ ജനാധിപത്യപ്രസ്ഥാനങ്ങളെ നോക്കി പരിഹസിക്കുന്നു.

1789 ലെ ഫ്രഞ്ചുവിപ്ലവം മുതല്‍ ലോകത്തിലെമ്പാടും ജനാധിപത്യത്തിനും സ്ത്രീയവകാശത്തിനും തുല്യവോട്ടിനും ജനകീയഭരണഅവകാശങ്ങള്‍ക്കും വേണ്ടി ലോകത്തിലെ എല്ലാ ജനതയും പോരാടിയപ്പോള്‍ അറബി മൊണാ൪ക്കിയെ, സുല്‍ത്താനി...സത്തെ, എണ്ണറിപ്പബ്ലിക്കുകളെ, അറബി രാജ്യങ്ങളിലെ കുലമഹിമയുള്ള കുടുംബഭരണത്തെ പിന്തുണച്ച് ജനാധിപത്യത്തെ വഞ്ചിച്ച ചരിത്രമാണ് ജമാഅത്ത് ഇസ്ലാമി അടക്കമുള്ള ഇസ്ലാമിസ്റ്റുകള്‍ക്കുള്ളത്.

ഇപ്പോള്‍ അവ൪ ബ്രദ൪ഹുഡ് എന്ന ശരീഅത്ത് വാദികള്‍ക്കുവേണ്ടി മോ൪സിയെ ജനാധിപത്യലോകത്തിന്‍റെ നായകനാക്കുന്നു.

മോ൪സിയെ അട്ടിമറിച്ചത് കമ്യൂണിസ്റ്റുകളല്ല, ഈജിപ്റ്റിലെ മോഡേണിസ്റ്റ് സാമ്പ്രാജ്യത്ത്വ ലോബിയാണ്.മുദ്രാവാക്യം അവ൪ക്കെതിരെയാകട്ടെ പച്ചകളേ.

Tuesday, July 30, 2013

സ്വത്വപ്രതിസന്ധി.

ഇന്നലെ സേഫ് വേ സ്റ്റോറില്‍ ചെന്നപ്പോള്‍ കാഷ്കൌണ്ടറില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. നെയിം പ്ലേറ്റില്‍ പേര് രാമന്‍.

ഇവിടെ ഒടുക്കത്തെ പേരാണ്( Last Name) പ്രധാനം. അതനുസരിച്ച് വെള്ളക്കാ൪ക്ക് സ്മിത്, ബാ൪ബ൪, സ്ലോട്ട൪, ബുച്ച൪, ഫാ൪മ൪ എന്നിങ്ങനെ പല പേരുകളുമുണ്ട്. എന്നേയും ലാസ്റ്റ് നെയിമിലാണ് വിളിക്കുന്നത്. Kalappurakal. എന്ന് .പക്ഷേ അത് മുഴുവന്‍ പറയുവാന്‍ അവ൪ക്കുകിട്ടില്ല. അതുകൊണ്ട് ചുരുക്കി കാള എന്നാണ് എന്നെ വിളിക്കുന്നത്. കളപ്പുരക്കല്‍ എന്നത് അച്ഛന്‍റെ പേരാണെന്നാണ് അവ൪ മനസ്സിലാക്കുന്നത്. പല ജാതി തന്തമാരെ കണ്ടിട്ടുണ്ട്കാ ...ള... പ്പു... റ... ക്ക... ല്‍ ഇതെന്തു തന്ത എന്ന് വെള്ളക്കാരും പറഞ്ഞു ചിരിക്കുന്നുണ്ടാകും. ഈ കാള വിളി കേള്‍ക്കുമ്പോള്‍  ഉള്ളില്‍ ഞാനൊന്നു ചിരിക്കും, കുലുക്കാന്‍ കൊമ്പുപോലുമില്ലാത്ത എനിക്ക് കൊമ്പുകൊലുക്കിയുടെ പേരു വീണതോ൪ത്ത്.സാരമില്ല, അവ൪ക്കറിയില്ലല്ലോ.
തേന്‍കുടം ചൊരിഞ്ഞപോലെ മധുരമായി, മനോഹരമായി, സംസാരിക്കുന്ന ഒരു സുന്ദരിക്കുട്ടി എന്‍റെ കൂടെ ജോലി ചെയ്യുന്നുണ്ട്. അവളെ പേരുവിളിക്കുവാന്‍ എനിക്കെന്തോ കഴിയുന്നില്ല. ഇത് മലയാളമല്ല, നീ ഉദ്ദേശിക്കുന്ന അ൪ത്ഥം ഏഴാംകടലിനക്കരെ എന്നൊക്കെ ഞാനെന്‍റെ ബോധോപബോധമനസ്സുകളോടൊക്കെ പറഞ്ഞുനോക്കി. നാവു സമ്മതിക്കുന്നില്ല അവളുടെ പേരുവിളിക്കുവാന്‍. ഈ കിളിമൊഴിയെ നോക്കി ഞാനെങ്ങിനെ വിക്കി വിക്കി എന്നുവിളിക്കും.
ഇത് ഇന്നു ഞാന്‍ നേരിട്ട സ്വത്വപ്രതിസന്ധി. ബോ൪ഡ൪ കടക്കുമ്പോള്‍ സഞ്ചിതക൪മ്മസംസ്കാര നാട്ടിലുപേക്ഷിച്ചുപോരുവാന്‍ ഒരു വഴിയുണ്ടായിരുന്നെങ്കില്‍ എനിക്കൊരു പൂ൪ണ്ണകനേഡിയനാകാമായിരുന്നു.
-azeez ks

Wednesday, July 24, 2013

രാജഗ൪ഭവും ഊരുഗ൪ഭവും


azeez ks

ഹൊ സമാധാനമായി. ബ്രിട്ടനിലെ രാജകുമാരി പ്രസവിച്ചുവല്ലോ. ഇനി നമുക്ക് പോയിക്കിടന്നുറങ്ങാം.

കെട്ടിയ കാലം മുതല് ഹണിമൂണിന് തടാകകാനഡയില് വന്നതുമുതല് പുളിമാങ്ങ ചോദിച്ചതുമുതല് ബേബി ബമ്പ് അടിവയറ്റില് കനത്തതുമുതല് കാനഡയിലെ ചില ബ്രിട്ടീഷ് ദാസ്യഗോസിപ്പുമാസികള് വാ൪ത്തകള്കൊണ്ട് ജനങ്ങളെ ബോംബിടുകയായിരുന്നു.മാസങ്ങളായി ഈ ഐസ്ക്രീമുകള് വയറ്റിലെ കുട്ടിയെ പ്രവചിച്ചുകൊണ്ടിരുന്നു. ഇന്ന് റാണി... ഒരു ആപ്പിള് കഴിച്ചു. ഇന്നലെ 11: 15 നു ബെഡ്റൂമിലേക്ക് ഉറങ്ങാന് പോയി.രക്തസമ്മ൪ദ്ദം-ഹീമോഗ്ലോബിന്- തൂക്കം ബുള്ളറ്റിനുകള് ഇറങ്ങിക്കൊണ്ടേയിരുന്നു.

അഫ്ഗാന് യുദ്ധം പോലെ അതീവരഹസ്യമായിട്ടാണ് പല പത്രപ്രവ൪ത്തകരും വയറ്റുകണ്ണിയുടെ വിവരങ്ങള് ശേഖരിച്ചുവന്നിരുന്നത്.ഈ റോയല്ഗ൪ഭം നമ്മുടെ പാവപ്പെട്ട ഇന്ത്യക്കാരി ജസിന്തയുടെ ജീവനെടുത്തു.ലണ്ടനിലെ ഒരു ഹോസ്പിറ്റലില് നാലാം മാസം കെയ്റ്റിനെ അഡ്മിറ്റാക്കി. രണ്ടു കങ്കാരു പത്രപ്രവ൪ത്തക൪ പ്രിന്സ് ചാ൪ള്സും എലിസബത്ത് രാജ്ഞിയുമായി സ്വരം മാറ്റി ഗ൪ഭിണിയായ കെയ്റ്റിന്റെ ആശുപത്രി വിവരം ശേഖരിച്ചു.കുമാരിയുടെ ആരോഗ്യമെങ്ങിനെയുണ്ട് എന്നതാണ് അന്വേഷണം.ഹോസ്പിറ്റല് ഹെഡ് ആയ ജസിന്ത വിവരങ്ങള് പറഞ്ഞു. ഒരു ഗ൪ഭിണിയുടെ ആരോഗ്യവിവരം നല്കിയാല് അത് ഒരു രാജ്യദ്രോഹക്കുറ്റമാകുമെന്ന് ആ പാവപ്പെട്ട ഇന്ത്യക്കാരി നേഴ്സ് ഓ൪ത്തതേയില്ല. അന് ഓതറൈസ്ഡ് ആയി വിവരം പുറത്തുവിട്ടതിന് നേഴ്സ് ജസീന്ത പീഡീപ്പിക്കപ്പെട്ടു. ഒടുവില് ആ പെണ്കുട്ടി സ്വന്തം ജീവനൊടുക്കി.

പതിനായിരക്കണക്കിന് ബ്രിട്ടീഷ് പ്രജകള് തടിച്ചുകൂടി നില്ക്കുന്ന കൊട്ടാരവാതിലില് വന്ന് പ്രസവവിവരം അറിയിക്കുന്നതിനു വേണ്ടിമാത്രം ശമ്പളം കൊടുത്തു കൊട്ടാരത്തില് നിലനി൪ത്തിയിരിക്കുന്ന ഒരു പ്രസവവിവര ഉദ്യോഗസ്ഥന് പ്രസവവാറോല വായിച്ചു:
It's a boy !
It's a boy for Kate Middleton and Prince William.
An eight-pound baby boy.
Buckingham and Kensington Palace both confirmed Monday.

കെയ്റ്റിനും രാജകുമാരന് വില്യമിനും ആണ്കുട്ടി. മൂന്നാം കിരീടാവകാശി.

അതിനുശേഷമാണ് ഞാനീ ഉമ്മന് ചാണ്ടി വാ൪ത്ത വായിച്ചത്
ആദിവാസി ഊരില് ആദിവാസി സ്ത്രീ പെറ്റു. കുഞ്ഞ് ചത്തു. കാരണം തള്ള ഭക്ഷണം കഴിക്കാത്തത്. സാംസ്കാരികമന്ത്രി കെസി ജോസഫിന്റെ അഡെന്റെം: തള്ള ചാരായ കുടിച്ചതുകൊണ്ട്.
രാജഗ൪ഭവും ഊരുഗ൪ഭവും.

Sunday, July 21, 2013

കാല്‍ഗറി രഥയാത്ര 2013

കാല്‍ഗറി രഥയാത്ര 2013
Azeez KS

കാല്‍ഗറി രഥയാത്ര 2013 ഇന്നായിരുന്നു(July 20). പ്രോഗ്രാം നോട്ടിസ് പോസ്റ്റുചെയ്തിരുന്നുവല്ലോ. ആരെങ്കിലും പങ്കെടുത്തുവോ? സീമരാജീവിന്‍റെ കലാനികേതന്‍ സ്കൂളിന്‍റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ഇന്നലെ ഈ രഥയാത്ര മറ്റൊരു സംസ്ഥാനത്തിലെ റെജൈന എന്ന സ്ഥലത്തായിരുന്നു. അടുത്ത വാരം അത് എഡ്മണ്ടനിലേക്ക് നീങ്ങുന്നു.

രഥമുരുളുന്നു. ശാന്തിമന്ത്രവുമായി, ജഗന്നാഥസ്തുതികളുമായി. സകലലോകത്തി...നും ശാന്തിനേ൪ന്നുകൊണ്ട്.

കാല്‍ഗറിയിലെ ഏറ്റവും വ൪ണ്ണശബളമായ വീഥിയാണ് എയ്റ്റ്ത് ആവന്യു എന്ന സ്റ്റീവന്‍സ് ആവന്യു. ഒട്ടേറെ ചരിത്രഘോഷ‌യാത്രകള്‍ നടന്ന രാജവീഥയാണിത്.ബ്രിട്ടീഷ് രാജ്ഞി കുതിരപ്പുറത്ത് 1915 ലെ സ്റ്റാമ്പീഡ് ഘോഷയാത്ര നടത്തിയ ഒരു ചിത്രം കാണാം.ഇന്ന് ആ ആവന്യുയില്‍ നല്ല തിരക്കായിരുന്നു. നല്ല വെത൪. ഇരുവശവും ബാറുകള്‍ സജീവം. അതിനിടയ്ക്ക് ഒരു മദാമ്മക്കല്യാണം.പുസ്തകം വായിച്ചിരിക്കുന്നവ൪, വായനോക്കിനടക്കുന്നവ൪, ഒരു പൈന്‍റിന് പൈസയില്ലാതെ കൈനീട്ടുന്ന ഒറിജിനല്‍ റെഡ് ഇന്ത്യക്കാ൪... തിരക്കോട് തിരക്ക്. അതിനിടയിലൂടെ കടന്നുപോയ ഈ രഥയാത്ര ആനന്ദകരമായ കാഴ്ചയായിരുന്നു എല്ലാവ൪ക്കും. എല്ലാവരും രഥഫോട്ടൊയെടുക്കുവാന്‍ മുമ്പില്‍ ചാടിവീഴുന്നു.

ഇടതുകയ്യില്‍ മുരളിയുമായി ഇളംമഞ്ഞ സില്‍ക്ക് വസ്ത്രം ധരിച്ചവ൪. ഭാരതീയ വസ്ത്രങ്ങളണിഞ്ഞ് സ്വ൪ണ്ണാഭരണങ്ങളണിഞ്ഞ്( സ്വ൪ണ്ണം പോലെ തോന്നിക്കുന്ന) ഗോപികമാ൪ രഥത്തിനു മുമ്പില്‍ മെല്ലെ ചുവടുവയ്ക്കുന്നു. അതിനുപിറകെ സംഗീതബാന്‍റ്.മൊട്ടത്തലയില്‍ രണ്ടുമുടി നീട്ടിയെട്ട് സില്‍ക്കുവസ്ത്രം ധരിച്ച സായിപ്പുമാ൪. ഹ൪മോണിയം, തബല ഫ്ലൂട് ഇവകൊണ്ട് അവ൪ മനോഹരമായി പാടുന്നു:

ഹരേ കൃഷ്ണ ഹരേ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ‌
രാമ രാമ ഹരേ ഹരേ

രാമനാമം കൃഷ്ണമന്ത്രം ജഗന്നാഥസ്തകം നാവില്‍ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.ഹൃദയം ശുദ്ധമാകുവാനുള്ള ഒരു വഴി, പാപരഹിതനാകുവാന്‍ ഒരു വഴി. വിഷ്ണുലോകത്തെത്തുവാന്‍ ശുദ്ധഹൃദയ൪ക്കേ കഴിയൂ.

ഹരേ കൃഷ്ണ ഹരേ ഹരേ ....

5000 വ൪ഷം പഴക്കമുള്ള ഈ രഥയാത്ര ഇസ്കന്‍ ISKCON ( International Society of Krishna Consciousness) എന്ന സംഘടനയാണ് അമേരിക്കയില്‍ കൊണ്ടുവന്നത്. പിന്നീട് അത് കാനഡയിലേക്കു വന്നു.

രണ്ടു മണിക്ക് രഥയാത്ര ഷോ മില്ലേനിയത്തിലെത്തി. പിന്നെ ഗംഭീര ശാപ്പാട്. പക്ക വെജ്. പങ്കെടുത്തവ൪ക്കെല്ലാം ഫ്രീ. ഫ്രീ.

സ്റ്റേജ് പെ൪ഫോമന്‍സ് രണ്ടേകാലിനു തുടങ്ങി. കെട്ടി അലങ്കരിച്ച ഒരു ഓപ്പന്‍ സ്റ്റേജ്. ചൂടുകൂടുതലായതുകൊണ്ട് ആളുകള്‍ക്ക് അത്ര ശ്രദ്ധിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പല പരിപാടികളുണ്ടായിരുന്നു.കുട്ടികളുടെ കീ൪ത്തന‍ങ്ങള്‍,രാധാകൃഷ്ണനൃത്തം, അമ്മ യശോധപ്രോഗ്രാം.

അതിനുശേഷമായിരുന്നു കലാനികേതന്‍റെ പ്രോഗ്രാം.കലാനികേതന് രണ്ടു പ്രോഗ്രാം ഉണ്ടായിരുന്നു. രണ്ടു കുട്ടികളുടെ ഒരു ഡാന്‍സ് പ്രോഗ്രാം. വളരെ നന്നായിരുന്നു കുട്ടികളുടെ ഈ പരിപാടി. അതിനു ശേഷമാണ് സീമ ഗീതുവിന്‍റെ ദശാവതാരം എന്ന ഡാന്‍സ് പ്രോഗ്രാം.
"പാല്‍ക്കടല്‍ അലമേല്‍..." എന്ന പാട്ടുകേട്ടപ്പോള്‍ തന്നെ സദസ്സ് ഒന്നുണ൪ന്നിരുന്നു. പിന്നെ 'കലക്കല്ലെ' സീമഗീതുമാ൪. ബ്രഹ്മാണ്ഡത്തിന്‍റെ സകല ഘടകങ്ങളുമുള്‍ക്കൊണ്ട്, സ൪വ്വശക്തികളും ഉള്‍കൊണ്ട് വിരാട് പുരുഷനായ ഭഗവാന്‍ വിഷ്ണു അനാദികാലത്ത് പാല്‍ക്കടലില്‍ , കാരണജലത്തില്‍, കിടന്ന കിടപ്പ് കാല്‍ഗറിയില്‍ എല്ലാവരുടേയും മുമ്പില്‍ അവതരിപ്പിക്കുന്നു ഇവ൪. അഭിനന്ദനം സീമ, ഗീതു. എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഇന്നത്തെ ഈ സ്റ്റേജ് പെ൪മോമെന്‍സില്‍ മികച്ചത് സീമഗീതുകലാനികേതന്‍കുട്ടികളുടെ ഈ പരിപാടിയായിരുന്നു.

സമയം നാലായി. റംസാനിലെ നോമ്പിന്‍റെ ക്ഷീണം. ഞാന്‍ രാജീവിനോട് യാത്രപറഞ്ഞുപിരിഞ്ഞു.

Saturday, July 13, 2013

നാലാമത് പിറന്ന മകള്‍

നാലാമത് പിറന്ന മകള്‍
azeez ks

അകന്നു നില്‍ക്കൂ എന്നില്‍ നിന്നും
മുന്‍ക൪-നകീ൪ മലക്കുകളേ
കനത്ത ദു:ഖത്തോടെ വിളിച്ചുപറയുന്നു
ഈ പുതുഖബ൪.

നിന്‍റെ മൂന്നുചോദ്യമെറിയുന്നതിനുമുമ്പ്
എന്‍റെ ചോദ്യം നീ കേള്‍ക്കുക:
... ഈ ഉണ്ണിയുടെ പ്രാണനെടുത്തതെന്തിന്?

അകന്നു നില്‍ക്കൂ
മൂന്നു സന്തോക്ക് ദൂരം
നിനക്കെന്തിന് മണ്ണായ് മാറുന്ന
ഈ ഇളംപൈതല്‍

ഏഴാം നാളിനു മുമ്പ്
അഖീഖയ്ക്കുഴിയപ്പെട്ട ബലിമൃഗം
ആണ്‍തരിയെക്കാത്ത്
കുറ്റിയില്‍ മുറുകിക്കുരുങ്ങവെ
നീ എന്‍റെ പ്രാണനെടുത്തു

നന്ദി.

എന്‍റെ മരണം കൊണ്ട് ഞാനൊരു
ബലിമൃഗത്തെ മോചിപ്പിച്ചുവല്ലോ.
ഈ ഒരൊറ്റ നന്മ എന്‍റെ തുലാസ്സിനെ
കനത്തതാക്കുന്നു.

അകന്നുനില്‍ക്കൂ

ജനനം ആനന്ദമോ?
ഞാന്‍ കേട്ടതു വിലാപങ്ങള്‍ മാത്രം
നാലാമതും പെണ്ണായി പിറന്നവള്‍
മാതാവിന്‍റെ ശപിക്കപ്പെട്ട മകള്‍.

"ഇതാണ്‍കുട്ടി തന്നെ"
ഉമ്മയുടെ ചെറിയവയ൪ കണ്ട് ബാപ്പ പറഞ്ഞു
നാലാം കാലിലെ ആണ്‍കുട്ടി
ഉമ്മ ചിരിക്കുന്നു:
കുറുമ്പന്, കുത്തിമറിയുന്നവന്.‍

നന്ദി ദൈവമേ
എന്‍റെ മരണത്തിന്
ദു:ഖമൊഴിയട്ടെ.
എനിക്കുവേണ്ടി ഈ ബലിമൃഗം
തിരിച്ചുകിട്ടിയ അതിന്‍റെ പ്രാണന്
നന്ദി പറയുന്നുവല്ലോ.

മഴയുടെ കാട്ടാള ശബ്ദമടങ്ങിയിരിക്കുന്നു
പുതുമണ്ണിട്ടുമൂടിയ ഖ‌ബ൪ കുതി൪ന്നിരിക്കുന്നു.
എല്ലാവരും പിരിഞ്ഞുവോ?
ഇനി ഞാന്‍ തുടരട്ടെ
എന്‍റെ യാത്ര‌
ആനന്ദകരമായ എന്‍റെമാത്രം യാത്ര‌

വഞ്ചിക്കാരാ കെട്ടഴിക്കുക‌
കാറ്റില്‍ പായ വിട൪ത്തുക.

Tuesday, July 9, 2013

geevitha gandhiyaaya sahityam

By Vaikom Muhammad Basheer
 
നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല .ദൂരദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍,ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ...്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസപ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു... കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ ഞങ്ങള്‍ ഓര്‍ക്കും....അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞുവരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യവര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് - പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍,ഇതു നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാനാ ആ നിസ്സാരസംഭവം ഇവിടെ പറയാം:

ഇവിടെനിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂര്‍ മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടുകാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരുകേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകള്‍ , കൂട്ടക്കവര്‍ച്ച, പോക്കറ്റടി- ഇതെല്ലാം നിത്യസംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറംരാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍ , വലിയ ആഫീസുകള്‍ , ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനുവേണ്ടി എന്തും ചെയ്യും;ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട് ; രാത്രി ഒമ്പതര മണിമുതല്‍ പതിനൊന്നു മണിവരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണവരെ ഫീസാണ്.

അതില്‍നിന്നു രക്ഷനേടാനും വേണ്ടിവന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലുമണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.

അങ്ങനെ പതിവുപോലെ ഞാന്‍ നാലുമണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടുപോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്,എന്ന് പറഞ്ഞാല്‍ - വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു...ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദാഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്‌സ് ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:
'എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!'

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍ , നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:
'ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ...നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും.അല്ലെങ്കില്‍ !'

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു;
'എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.'

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.

ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:
'അടിയിലൊന്നുമില്ല.'

എല്ലാവരും ചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:

'എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!'

ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: 'അടിയിലെന്തെങ്കിലും കാണും!'

എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ... ഓ...പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ ...! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ...എല്ലാം ശുഭം...മംഗളം!

ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

'നില്‍ക്കൂ;ഞാന്‍ പണം തരാം!'

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്നതലപ്പാവും കറുത്തകോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടിപ്പൊക്കക്കാരന്‍ . കൊമ്പന്‍മീശയും നീലക്കണ്ണുകളും....

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടുവന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

'എത്രയുണ്ടെന്നാ പറയുന്നത്?'

'മുക്കാല്‍രൂപയോളം!'

അത് അയാള്‍ കൊടുത്തു.എന്നിട്ട് എന്നോടു പറഞ്ഞു:

'എല്ലാം ധരിക്കൂ.'

ഞാന്‍ ധരിച്ചു.

'വരൂ.' അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:

'അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!'

അയാള്‍ ചിരിച്ചു.

'പേരെന്താ?' അയാള്‍ ചോദിച്ചു.
ഞാന്‍ പേര്,നാട് ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു:'എനിക്ക് പേരില്ല!'

ഞാന്‍ പറഞ്ഞു:

'എങ്കില്‍....ദയവ് എന്നായിരിക്കും പേര്.'

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നുനടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നുചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:
'നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!'

എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടുമൂന്നു പോക്കറ്റുകളില്‍നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്....! കൂട്ടത്തില്‍ എന്റേതും.

'ഇതില്‍ എതാണ് നിങ്ങളുടേത്?'

എന്റേതു ഞാന്‍ തൊട്ടുകാണിച്ചു.

'തുറന്നുനോക്കൂ.'

ഞാന്‍ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:
'പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!'

ഞാനും പറഞ്ഞു:
'ദൈവം....നിങ്ങളെയും....എന്നെയും....എല്ലാവരെയും രക്ഷിക്കട്ടെ!'

മംഗളം


Courtesy : MathrubhumiBooks