Sunday, July 24, 2011

"കാലംമാറുമ്പോള്‍ നമ്മള്‍മാത്രം വിട്ടുനില്‍ക്കുന്നതെങ്ങിനെ?"azeez

ആഗ്രഹമുണ്ടെങ്കിലും പ്രായം തടസ്സം നില്‍ക്കുന്നു.അതുകൊണ്ട് കൂട്ടുകാര്‍ വിളിച്ചിട്ടും പോകുവാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ കാതിയെ കാണുവാന്‍ ഞാന്‍ പോകുമായിരുന്നു.

ജൂലൈ 15 ന് കാതി പെറിയുടെ പോപ് കണ്‍സേട്ട് ഉണ്ടായിരുന്നു, കാള്‍ഗറിയില്‍.ഗംഭീരമായിരുന്നുവത്രെ കാതി പെറിയുടെ പെര്‍ഫോമന്‍സ്.

കാതി പെറിയെ നിങ്ങള്‍ അറിയുമോ? പോപ് ഗായിക. പോപ് സംഗീതം നമുക്കറിയാം. നമ്മെ തിളപ്പിക്കും.സെക്സ് സൂചനകളുള്ള ലിറിക്സ് കൊണ്ട് അടിച്ചുപൊളിച്ചുപാടുമ്പോള്‍ നാം ഇളകും.
റോക് ആന്‍റ് റോളും ജാസുമൊക്കെ നമുക്കറിയാം.കാതി പെറിയുടെ പോപ് ഇതെല്ലാം കൂടി ചേര്‍ന്ന ഒരു കലക്കാണ്.അതിലെ വരികള്‍ നമ്മെ സെക്സിയാക്കും. നാം പാടിക്കൊണ്ടിരിക്കും,പാട്ടിനോടൊപ്പം ഹാള്‍ തിള‌ച്ചുമ‌റിയുന്നു. ആണും പെണ്ണും കുട്ടികളും അമ്മമാരും അച്ഛന്മാരും കാമുകീകാമുകന്മാരും ‍സംഗീതത്തിന്‍റെ പ്രകമ്പനത്തില്‍. കാതി പെറി പാടുകയാണിത്:.ഇത് മലയാളത്തില്‍ എഴുതുവാന്‍ എനിക്ക് വയ്യ.


I wanna see your ....
Heard it’s beautiful…
I’ll be the judge and my girls gonna... 

C’mon baby ...…
I wanna see your…..


ഒന്നുകൂടി കേള്‍ക്കൂ.
ര‌ണ്ട് പോപ് ഗായിക‌മാരുടെ ഒരു ദ്വന്ദ പോപ് സോങ്.
വ‌ള‌രെ പ്രകോപന‌‌പ‌ര‌മായ‌ ചേഷ്ട‌ക‌ള്‍.
പെണ്ണും പെണ്ണും ചേര്‍ന്ന സെക്സിന്‍റെ ആദര്‍ശവല്‍ക്കരണം.


I ....
I ...
The taste of her ...
I
I hope my boyfriend don’t mind it.
I….


ഇത് കാണുവാന്‍ പോകുന്നവര്‍ ചെറുപ്പക്കാരായിരുന്നു പണ്ടൊക്കെ.ഒരു രസത്തിന്. ഇപ്പോള്‍ അങ്ങിനെയല്ല, ടെറന്‍സ് പറയുന്നു.

"ടീനേജ് പെണ്‍കുട്ടികളുമായി ,13 വയസ്സിനു താഴെയുള്ള പ്രിട്ടീനേജ് പെണ്‍കുട്ടികളുമായി, മാതാപിതാക്കള്‍ ഹാളില്‍ സ്ഥലം പിടിക്കുന്നു.സെക്സിയായി അലങ്കരിച്ച ഹാള്. മൂസിക്. വലിയ ലോലിപോപ് തൂക്കിയിട്ടിരിക്കുന്നു.ആര്‍ക്കും ഈ കണ്‍സേര്‍ട്ട് ഇഷ്ടമാകും.ഞാനൊന്നു നോക്കി.‍ 8 വയസ്സുള്ള ഒരു കുട്ടി അമ്മയുടെ കൂടെ. എന്‍റെ വലതുഭാഗത്ത് 12 വയസ്സുള്ള‌ കുട്ടി അച്ഛന്‍റെ കൂടെ. ഒരു പ്രിട്ടീന്‍ ഹൈഹീലില്‍ വെളുത്ത വസ്ത്രം ധരിച്ച്.”

എങ്ങിനെയാണ് ഇത് ക‌ഴിയുക? അമ്മയും മകളും ,മകളും അച്ഛനും ഒരേ സെക്സ് പോപ് സോങ്ങില്‍ തുള്ളിമറിയുക. മകള്‍ക്ക് എന്താവും അച്ഛനെക്കുറിച്ചു തോന്നുക.അച്ഛനോ?രണ്ട് പേരും ഒരേ സെക്സ് സോങ്ങ് വീട്ടില്‍ ഒരുമിച്ചുപാടുമോ?

ഇതൊന്നും നമ്മുടെ മക്കളെ ബാധിക്കില്ല എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.ന‌ല്ല കാഴ്ചകള്‍ മാത്രം കാണുവാനാണ് ദൈവം തമ്പുരാന്‍ നമുക്ക് കണ്ണുകള്‍ തന്നിരിക്കുന്നതെന്ന് ഞങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുന്നു.സ്കൂളില്‍ പോകുക, ഭക്ഷണം കഴിക്കുക, പ്രാര്‍ത്ഥിക്കുക, പഠിക്കുക, വലിയ ആളാകുക.അപ്പുറവും ഇപ്പുറവും നോക്കരുത്.

ഞങ്ങള് മലയാളികള് ആശ്വസിക്കുന്നതിങ്ങനെയാണ്:
ഇഷ്ടമുള്ളവര്‍ പോയാല്‍ മതിയെന്നേ. അവര്‍ ആരേയും ക്ഷണിച്ചില്ലല്ലോ.നമ്മുടെ നാട്ടിലും ഉണ്ടല്ലോ.
Went to Cali
Had ... on the beach
Had ...on the beach
Went to Cali…
കാതി പെറിയുടെ ഈ പാട്ട്കേട്ട് ഏതെങ്കിലും 8 വയസ്സുകാരി കടപ്പുറത്ത് ഒരു സെക്സ് പരീക്ഷിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും തോന്നില്ല. 16 വയസ്സുകാരിയായ  മകള്‍ അച്ഛാ ഞാന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞാല്‍ കാലില്‍ ഒരു ദര്‍ഭമുനകയറി ചോരപൊടിഞ്ഞ ഫീലിംഗേ ഞങ്ങള്‍ക്കുണ്ടാകൂ.


കാലം മാറുകയല്ലേ, നമ്മള്‍ മാത്രം വിട്ടുനില്‍ക്കുന്നതെങ്ങിനെ!
എങ്ങിനെയുണ്ട്?
വൂള്‍ മാര്‍ട്ടും ജാസും പോപ്പും മാത്രം പോര നമ്മുടെ കേരളത്തില്‍. കാതി പെറി മാരുടെ ലൈവും വരട്ടെ.ഓരോ 15 മിനിറ്റിലും റേഡിയോവിലൂടേയും ടിവി ആഡിലൂടേയും ഇതൊഴുകട്ടെ.അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാകും,കേരളവും നന്നായി എന്ന്. ആഗോളവല്‍ക്കരണം എന്നാല്‍ ചൈനയിലെ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ എത്തിക്കല്‍ മാത്രമല്ലെന്ന്.
മകളേ, കാതിയോടൊപ്പം നമുക്കു പാടാം
I wanna see your...…..

Tuesday, July 12, 2011

ഒരമ്മ മകള്‍ക്കയച്ച രാഷ്ടീയ എഴുത്തുകള്‍

എല്ലാ മുസ്ലിംസ്ത്രീകളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം കൂടിയാണിത്.എല്ലാ മുസ്ലിം അമ്മമാരും അവരുടെ പെണ്മക്കളോട് സഹിക്കാനും അടിമയാകാനും ഉപദേശിക്കുകയാണ്.സബൂറാക്ക് മോളേ,സബൂറാക്ക് മോളെ.സാമൂഹ്യമാറ്റങ്ങള്‍ ആരെങ്കിലും നടത്തിക്കൊടുക്കേണ്ട ജോലിയായിട്ടാണവര്‍ കാണുന്നത്.

നല്ല ബിരിയാണി വയ്ക്കാനും മയിലാഞ്ചിയിട്ട് മണിയറ ഒരുക്കാനുമല്ല മന്ദാകിനി മകളോട് ഈ കത്തുകളിലൂടെ പറയുന്നത്:സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യുക .

Monday, July 11, 2011

Life Sucks, So We Drink.




It was a weekend.I saw young and old couples, and legally-eligible-boys and girls coming in and out.
I noticed one boy hanging around the shop.Being a minor, he is not eligible to come in. It is not legal to sell him; if caught, it is punishable with a fine of dollars 2000.
He approached me and asked very politely, can you do me a favour? I said, yes.
He had 30 dollars in his hand. Can you buy a Wild Turkey?
I was shocked. It is a rye whiskey. A teenager, may be an 8th grader, is asking me to buy a bottle of whisky.
I was really shocked, and I don’t know how long I stared at him.
That’s OK , he said , then walked away saying thanks.

Tuesday, June 28, 2011

1975 June 25

18 മാസക്കാലം ഒരു ഏകാധിപതിയെ സഹിക്കുവാന്‍ ഭാരതീയര്‍ക്കു കഴിഞ്ഞില്ല.പക്ഷേ, അറബികള്‍ ദശാബ്ദങ്ങളായി ക്രൂരരായ ഏകാധിപതികളെ സഹിക്കുന്നു.ജനാധിപത്യം ഒരു ജന്മാവകാശമായി മുസ്ലിംകള്‍ കാണുന്നില്ല എന്നതാകാം കാരണം.ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പ്രകടനം നടത്തുന്നതുപോലും ശരീഅത്തിനെതിരാണെന്ന് സൌദി രാജാവ് ഫ ത്ത് വ ഇറക്കിയിട്ടുപോലും പ്രതിഷേധിക്കാത്ത ജനതയെ ഈ ജൂണ് 25 ല്‍ നമുക്ക് ലജ്ജയോടെ ഓര്‍ക്കാം.

Sunday, June 26, 2011

കാനഡയിലെ മതമലയാളികള്‍‌

കാല്‍ഗറി മലയാളികള്‍ എല്ലാവരുമായും സൌഹൃദത്തിലാകും. പക്ഷേ, ആ സൌഹൃദം നിലനിര്ത്തുന്നത് അയാളുടെ മതം നോക്കിയാണ്.മലയാളികള്‍ക്ക് ഇത്ര വര്‍ഗ്ഗീയതയോ, നാം അല്‍ഭുതപ്പെട്ടുപോകും.അതുകൊണ്ട് ഞാന്‍ അപ്നാ പഞ്ചാബ് സ്റ്റോറിലോ മറ്റെവിടെയെങ്കിലുമോ ആരെയെങ്കിലും കണ്ടാല്‍ മതം വെളിവാകുന്ന എന്‍റെ പേരു പറയാറില്ല.
എന്താണ് മതത്തിനു ഇത്രമാത്രം പ്രാധാന്യം ഇവിടെ?ചത്തുകഴിഞ്ഞാല്‍ ഇവന്മാരുകൊണ്ടുപോയി കുഴിച്ചിടുമോ,ഒരു രോഗം വന്നു കിടന്നാല്‍ സഹായിക്കുമോ, ഇനി സ്വന്തം മക്കളെ ഇവിടുത്തെ സംസ്കാരത്തിന്‍റെ കലര്‍പ്പില്ലാതിരിക്കുവാനോണോ?
ഇതൊന്നുമല്ല. പിന്നെ?
എന്തുകൊണ്ടാണ് നമുക്ക് മനുഷ്യരെ സ്നേഹിക്കുവാന്‍ കഴിയാത്തത്? അവരുടെ മതക്കാരനാണെങ്കില്‍ മാത്രമെന്താണ് സൌഹൃദം തുടരുന്നത്.ഇത് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്.മലയാളികള്‍ ഇവിടെ ആളെക്കൂട്ടുന്നത് അവരുടെ മതപ്രബോധ‌നം നടത്തുവാനാണ്.മലയാളി മുസ്ലിങ്ങള്‍ എന്നെക്കണ്ടാല്‍ അസ്സലാമുഅലൈയ്ക്കും ചൊല്ലും.നല്ല കാര്യം.വ അലൈയ്ക്കുവസ്സലാം.മാമുക്കോയ പറഞ്ഞപോലെ മതി, അത്രേം മതി.പക്ഷേ, ഇവിടെ അടുത്ത ചോദ്യം: വെള്ളിയാഴ്ച ഏത് പള്ളിയിലാണ് പോകുന്നത്, നോമ്പ് എങ്ങിനെ....പിന്നെ വെള്ളിയാഴ്ച ഏത് ഖുത്തുബക്കാണ്.. നാട്ടില്‍ മുസ്ലിങ്ങളുടെ കട്ടയില്‍ ജീവിച്ചിട്ടുള്ള എനിക്കു അവിടെ ഇങ്ങിനെ ഒരു ചോദ്യം നേരിടേണ്ടിവന്നിട്ടില്ല. ഭാര്യപോലും ചോദിച്ചിട്ടില്ല.ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. അതൊന്നും നാട്ടുകാരുടെ വിഷയമായിരുന്നില്ല.
ആ ഒരു ഉദ്ദേശ്യത്തോടെ ഇവിടെ ആളെക്കൂട്ടാത്തത് ഒരു പക്ഷേ ഹിന്ദുമലയാളികളാകും.
ഞാനീയിടെ ഒരു മലയാളി സ‍ംഘടനയുടെ വെബ്സൈറ്റില്‍ കയറി.ബ്രാന്‍ഡ് ന്യു വെബ്സൈറ്റാണ്, ഒരു ഫേസ്ബുക്ക് ചങ്ങാതി ഫോര്‍വേഡ് ചെയ്തത്.മലയാളി, സമാജം എന്നൊക്കെ കണ്ടപ്പോള്‍ കയറിയതാണ്.സ്വന്തമായി സ്ഥലവും കെട്ടിടവും വാടകപ്പരിപാടിയുമൊക്കെയുള്ള ഗംഭീര പരിപാടി.
ലൈഫ് അംഗങ്ങളുടെ ലിസ്റ്റില്‍ ഒരു മതക്കാര്‍ മാത്രം.ഇല്ലാതില്ല, മുസ്ലിംലീഗില്‍ പണ്ട് ഒരു രാമന്‍ ഉണ്ടായിരുന്നതുപോലെ ഒരെണ്ണം.അവരുടെ മതത്തിന്‍റെ എല്ലാ പരിപാടികളും നടക്കുന്നുണ്ട്.മലയാളിയായതുകൊണ്ട് ഓണസദ്യനടത്തണമല്ലോ, അതുണ്ട്.പടക്കമില്ലാത്ത വിഷുവുമുണ്ട്.മറ്റ് മത വിഭാഗക്കാര്‍ എത്തിപ്പെടാത്തതുകൊണ്ടാവുമെന്ന് നാം കരുതുന്നു.അല്ല. എന്‍റെ ജാതിയില്‍പെട്ട ചിലര്‍ക്ക് അവിടെ അവരുടെ മലയാളവും സമാജവും വേറെയുണ്ട്.പിന്നെ, ഒരു പ്രസിഡണ്ടും സെക്രട്ടറിയും ഒരു ട്രഷററുമുണ്ടാകുവാന്‍ മൂന്നു നായന്മാരെ കിട്ടിയാല്‍ അവിടെ ഒരു എ‍ന്‍എസ്സെസ് ഉണ്ടാകുമല്ലോ. മലയാളി എന്താണ് ഇങ്ങിനെ മതമലയാളിയാകുന്നത്?
ഓണസദ്യയും വിഷുവും കൃസ്തുമസും ബൈബിള്‍ക്ലാസും ഖുറാന്‍ക്ലാസുമല്ലാതെ മലയാളിക്കു ഒരു കോമണ്‍ സ്പേസ് ഇല്ലേ?

Saturday, June 25, 2011

In our community, no dowry, only gold!



In Kerala, state of India where I am from, poor Muslim girls are living a miserable life.A poor father finds it very difficult to send his daughters in marriage, because the minimum gold to be gifted is 100 sovereigns. It is going up.

Unfortunately, if three or four daughters are born, he is a cursed father.. The situation is very grave. The land mafia, the real estate brokers , unethical traders and politicians present huge amount of gold and luxury cars in marriage, causing a demonstration effect .

So a poor father has only two ways.
Either be like them and make money, which is impossible, or sink his daughters off in sea, as my mother used to say crying, and glorify that Islam is the religion which raised the glory of women!

Mujahids, Jamaathe Islami are boasting that Islam is against dowry, and that there is no dowry in their Islamic model Saudi Arabia. So they do not gift money to the boys, but only gold! Because of the exposed space constraint, the new trend is to wear gold-studded purdah.

Parents of Muslim boys prefer girls employed in government sectors.Not a bad thing. If the girls are post graduates, advocates, CAs,ICWAs,or other professionals,wa, the best.But one condition: The girl should be 19 or 20 or... OK, 21. Never, ever more.

Nobody thinks about this. No Salafi ladies, no Jamaath purdaites. No Chandrika Mahilas. Sure, no oppressed Sunni women.They dream of a world of Islamic Sharia when everything will be alright. So, they are interested more in Convertion Festivals when any Hindu girl embraces Islam, or some Jew scientists in America discover that marriage at the age of 16 is very very healthy!!!They are not interested in the pathetic state of Muslim women.

simple folks: eat biriyani,engage in petty amusements and laugh days off.
Finally hope to purify souls with a holy hajj.
Easy way!

Thursday, June 16, 2011

ജൂണ്‍ അഞ്ച്‍- ചില ജലചിന്തകള്‍




എണ്ണശേഖുമാരുടെ സമയമടുത്തു.ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്‍റെ സ്രോതസ്സാണ്.
അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന , പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്.അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു.കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു.അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു.ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.അത് നമ്മുടെ ഗംഗയെ കാളിന്ദിയാക്കിക്കൊണ്ടിരിക്കുകയാണോ?ഇന്ത്യ പാക്കിസ്ഥാന്‍റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു.സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്.കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്‍റേതാണ്.വൈക്കൊ ഇന്ന‌ലേയും പ‌റ‌ഞ്ഞു കേര‌ള‌ത്തിലേക്ക് ഒരു ലോറിയും ക‌ട‌ത്തിവിടില്ലെന്ന്.പ‌ഞ്ചാബും ഹ‌രിയാന‌യും ത‌മ്മിലുള്ള‌ പ്ര‌ശ്നം ഒരേ ത‌ല‌സ്ഥാന‌ത്തിന്‍റേത‌ല്ല‌ല്ലോ; ജ‌ലം ത‌ന്നെയാണ്.ന‌മ്മുടെ നാട്ടില്‍ ആവ‌ശ്യ‌ത്തില‌ധികം പൈപ്പുക‌ളും ടാപ്പുക‌ളുമുണ്ട്,ഇല്ലാത്ത‌ത് വെള്ളം മാത്രം.വൈപ്പിനിലെ അമ്മ‌മാര്‍ പ‌ക‌ലൊന്നു മ‌യ‌ങ്ങി പുല‌ര്‍ച്ച‌വ‌രെ ടാപ്പിനുമുമ്പില്‍ കൊതുകുക‌ടി കൊണ്ടിരുന്നിട്ട‌ല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്ന‌ത്.വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത‌ ടാപ്പില്‍ നിന്നൂറ്റി ന‌ഗ‌ര‌ത്തിലെ ഹോട്ട‌ലുക‌ള്‍ക്ക് മ‌റിച്ച‌ടിക്കുന്നു.
എന്തുപ‌റ്റി ന‌മുക്ക്? വെള്ള‌മെവിടെ?
ഞാന‌ല്‍ഭുത‌പ്പെട്ടിട്ടുണ്ട്; ഒരായിരം ഇന്ത്യ‌ക്കാര്‍ക്കുപ‌യോഗിക്കാവുന്ന‌ ജ‌ല‌മാണ് ഒരാള്‍ ഈ നാട്ടില്‍ വേസ്റ്റാക്കിക്ക‌ള‌യുന്ന‌ത്.ആവശ്യത്തിനും അല്ലാത്തതിനും ഫ്ലഷ് വലിച്ച് എത്ര ജലമാണ് പാഴാക്കിക്കളയുന്നത്! എപ്പോള്‍ ടാപ്പ് തിരിച്ചാലും വെള്ളം.ഇട‌ത്തേക്കു തിരിച്ചാല്‍ ചുടുത‌ണ്ണി, വ‌ല‌ത്തേക്കായാല്‍ ത‌ണുത്ത‌വെള്ളം.ഒരു ബിസ്ക്ക‌റ്റ് വ‌ച്ചു തിന്ന‌ പ്ലേറ്റ് ഒന്നു തുട‌ച്ചാല്‍ ന‌മുക്കുപ‌യോഗിക്കാം. അത്ര‌ വെടിപ്പുള്ള‌വ‌ര്‍ക്ക് ഒന്നു ക‌ഴുകാം.പ‌ക്ഷേ,പ‌ല‌ത‌രം ക്ലീനിംഗ് ലിക്യിഡ്ക‌ള്‍ ചേര്‍ത്ത് അനേക‌ ലിറ്റ‌ര്‍ വെള്ളം കൊണ്ട് ഡിഷ് വാഷ‌റിലിട്ട് ക‌ഴുകാത്തിട‌ത്തോളം കാലം അത് ഡേര്‍ട്ടി എന്നു പ‌റ‌യ‌പ്പെടുന്നു.എന്ത് ഡേര്‍ട്ടി.എന്നാല്‍ ഈ ഡേര്‍ട്ടി എന്നു പ‌റ‌യുന്ന‌വ‌രുടെ ക‌ക്കൂസില്‍ ഒരു തുള്ളിവെള്ളം കാണില്ല‌.ര‌ണ്ടിഞ്ച് വീതിയുള്ള‌ ടിഷ്യു പേപ്പ‌ര്‍ കൊണ്ട് ഒപ്പിച്ച് ആ കൈകൊണ്ട് അടിവ‌സ്ത്രം ധ‌രിച്ച്, പാന്‍റിട്ട്, ബെല്‍റ്റിട്ട്, പിന്നെ ട്ടൈകെട്ടി പുറ‌ത്തേക്കു വ‌ന്നു, വാഷ്ബേസിനില്‍ വ‌ന്നു കൈക‌ഴുകി പുറ‌ത്തുവ‌രും!‌‌‌
ജ‌ലം ന‌മ്മുടെ ജ‌ന്മാവ‌കാശ‌മാണ്.അത് പ‌ഴ‌യ‌ ക‌ഥ‌.ഇനി അങ്ങിനെയ‌ല്ല‌. ജ‌ലം ഇനി സ്വ‌കാര്യ‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടേതാണ്.ന‌മ്മ‌ളൊക്കെ അവ‌രുടെ ക‌സ്റ്റ‌മേസാണ്.കേബിള്‍ ടിവി പോലെ.ജ‌ലം ന‌മുക്ക് ഒരു അവ‌കാശ‌മ‌ല്ലാതെ വ‌ന്നാല്...
കാനഡയുടെ വ‌ട‌ക്കുപ‌ടിഞ്ഞാറു ഭാഗ‌ത്താണ് അലാസ്ക‌.ലോക‌ത്തിലെ ഏറ്റ‌വും മ‌നോഹ‌ര‌മായ‌ പ്ര‌ദേശ‌മാണ‌ത്.ആറുമാസം മാത്ര‌മേ അവിടെ മ‌നുഷ്യ‌വാസ‌മുള്ളൂ.ഉറ‌ഞ്ഞുകിട‌ക്കുന്ന‌ പ്ര‌ദേശ‌മാണ്.വേന‌ലായാല്‍ ഫിഷിംഗിനുവേണ്ടി ബോട്ടുക‌ള്‍ പോകുന്നു.എന്‍റെ ഓഫീസ് മാനേജ‌ര്‍ ഒരു ക‌പ്പ‌ലില്‍ പ‌ത്തുദിവ‌സ‌ത്തെ അലാസ്ക‌ വിനോദ‌യാത്ര‌യ്ക്കു പോയിരുന്നു.കുറെ ഫോട്ടൊക‌ള്‍ അവ‌ര്‍ കൊണ്ടുവ‌ന്നിരുന്നു.അതിമ‌നോഹ‌ര‌മായ‌ നീല‌ത്ത‌ടാക‌ങ്ങ‌ളും ക‌ട‌ലുക‌ളും. പ‌ര്‍വ്വ‌ത‌ങ്ങ‌ള്‍ ഐസ് ഗ്ലേസിയേസാല്‍ മൂട‌പ്പെട്ടുകിട‌ക്കുന്നു.കൊടുംവ‌ന‌ങ്ങ‌ളും മ‌നോഹ‌ര‌മായ‌ മ‌ല‌ക‌ളുമുണ്ട്.നോ മാന്‍സ് ലാന്ഡ് എന്നായിരുന്നു അലാസ്ക്ക‌ അറിയ‌പ്പെട്ടിരുന്ന‌ത്.പിന്നീട് അത് അമേരിക്ക‌ കൈവ‌ശ‌പ്പെടുത്തി.5000 ച‌.മൈല്‍സ് വ‌രുന്ന‌ ആ മ‌ഞ്ഞിന‌ടിയില്‍ ലോക‌ത്തിലെ ഏറ്റ‌വും പ‌രിശുദ്ധ‌മായ‌ ക‌ന്യാജ‌ലം ഉറ‌ഞ്ഞുകിട‌ക്കുന്നു.ഇതു ആര്‍ക്കുകിട്ടും? തൊട്ട‌ടുത്തുള്ള‌ കാന‌ഡ‌ക്ക‌ല്ല‌;ആ ശുദ്ധ‌ജ‌ലം ഭൂമിയുടെ മ‌റുപാതി ക‌ട‌ന്നു ന‌മ്മുടെ മുംബ‌യില്‍ എത്തിക്കുവാനുള്ള‌ ഒരു മെഗാപ്രോജ‌ക്റ്റ് ത‌യ്യാറായിക്ക‌ഴിഞ്ഞു.ബോംബെക്കാര്‍ക്കുവേണ്ടിയ‌ല്ല‌, അറ‌ബുനാടുക‌ള്‍, ഇന്ത്യ‌, ചൈന‌ മുത‌ലായ‌ ജ‌ല‌ദൌര്‍ല്ല‌ഭ്യ‌മുള്ള‌ രാജ്യ‌ങ്ങ‌ളിലേക്ക് വില്‍പ്പ‌ന‌ ന‌ട‌ത്തുവാനുള്ള‌ ബ‌ഹുരാഷ്ട‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടെ ഭീമ‌ന്‍ പ‌ദ്ധ‌തിയാണിത്.ട്രു അലാസ്ക്ക‌ ബോട്ട്ലിംഗ് എന്ന‌ ക‌മ്പ‌നി അതിന്‍റെ ജ‌ലാവ‌കാശം നേടിക്ക‌ഴിഞ്ഞു.

മ‌നുഷ്യ‌നുണ്ടായ‌ കാലം മുത‌ല്‍ ജ‌ലം ന‌മ്മുടെ പൊതുസ‌മ്പ‌ത്താണ് എന്ന‌ ന‌മ്മുടെ സ‌ങ്ക‌ല്‍പ്പ‌ങ്ങ‌ള്‍ ത‌ക‌രുക‌യാണ്.അമിത‌മായ‌ ഉപ‌യോഗ‌ത്താല്‍ ന‌മ്മുടെ ശുദ്ധ‌ജ‌ല‌ ഉറ‌വ‌ക‌ള്‍ വ‌റ്റിക്കൊണ്ടിരിക്കുക‌യാണ്.ന‌ദിക‌ളും പുഴ‌ക‌ളും ത‌ടാക‌ങ്ങ‌ളും വ‌റ്റുന്നു.കേര‌ള‌ത്തിലെ ഒരേയൊരു ശുദ്ധ‌ജ‌ല‌ത്ത‌ടാക‌മായ‌ ശാസ്താംകോട്ട‌ കായ‌ലിലും മെല്ലെ ഓരുക‌യ‌റുക‌യാണ്.ഈ ശുദ്ധ‌ജ‌ലം ന‌മുക്കു ന‌ഷ്ട‌മാകുന്ന‌തു ആരെങ്കിലും കുടിച്ചുതീര്‍ത്തി‌ട്ടോ കുളിച്ചിട്ടോ അല്ല‌.വ്യ‌വ‌സായ‌ വിപ്ല‌വ‌ത്തിന്‍റെ തുട‌ര്‍ച്ച‌യായ‌ ക‌മ്പോള‌സംസ്കാര‌ത്തിന്‍റെ ഭാഗ‌മായി ലോക‌ത്തിലെ വ്യ‌വ‌സായ‌ ശാല‌ക‌ളിലേക്കു ശുദ്ധ‌ജ‌ലം ഒഴുകുക‌യാണ്.
ഉപഭോഗസംസ്കാരം നമ്മുടെ ആവശ്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.നമുക്ക് വിഭവങ്ങള്‍ തികയുന്നില്ല. ജലം തികയുന്നില്ല. ഒരു ഭൂമി പോര. ഒരു സൂര്യന്‍ മതിയാകുന്നില്ല.
ജഡമായി മാറിയ ഒരു ജനതയായിക്കഴിഞ്ഞു നമ്മള്‍.മരണം നമ്മുടെ തൊണ്ടക്കുഴിയില്‍ എത്താത്തിടത്തോളം നാം നമ്മുടെ മരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. അതുകൊണ്ട് ബോണ്ട്സ്വാനയിലെ ഈ വൃദ്ധയുടെ മരണം നമുക്ക് ഒരു സാധാരണ മരണമാണ്.വരണ്ട മരുഭൂമിയില്‍, കത്തുന്ന ആകാശത്തിനടിയില്‍ അവിടെ മനോഹരമായ ഒരു നീന്തല്‍ തടാകം.ആഫ്രിക്കന്‍ സഫാരി എന്ന വിനോദയാത്ര കഴിഞ്ഞ് വിനോദസഞ്ചാരികള്‍ നീന്തിത്തുടിക്കുന്നു.ബിയറും കോളയും കുടിച്ചു വിശ്രമിക്കുന്നു.സ്പടിക ജലം.ഈ നീന്തല്‍ത്തടാകത്തിനരികെയാണ് 85 വയസ്സുള്ള കലഹാരിയിലെ ബുഷ്മെന്‍ ഗോത്രക്കാരിയായ ഈ വൃദ്ധ ഒരു തുള്ളി വെള്ളം കിട്ടാതെ തൊണ്ടയുണങ്ങി മരിച്ചത്.ലോകത്തിലെ ഏറ്റവും പൂര്‍വ്വസമൂഹമാണ് ആഫ്രിക്കയിലെ ബോണ്ട്സ്വനയിലെ ഈ ഗോത്രക്കാര്‍. നമ്മുടെ പൂര്‍വ്വികര്‍.സ്വകാര്യവല്‍ക്കരണത്തിന്‍റേയും ലാഭത്തിന്‍റേയും ദൈവങ്ങള്‍ അവരുടെ മണ്ണ് പിടിച്ചെടുത്തു,വന്യയാത്രയുടെ ഒരു പ്രോജക്ടിനായി.ആദ്യം ഈ ആദിവാസിസമൂഹങ്ങളെ അവരുടെ മണ്ണില്‍ നിന്നും ആട്ടിയോടിച്ചു.അത് 1997 ല്‍ അവരുടെ മണ്ണിനടിയില്‍ ഡയമണ്ട് ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്.പോകാന്‍ കൂട്ടാക്കാതിരുന്ന അവരെ ഡയമണ്ട് കമ്പനികളും ഡയമണ്ട് കമ്പനികളുടെ ഭരണകൂട ഏജന്‍റ്മാരും ആട്ടിയോടിച്ചത് അവരുടെ ജലസ്രോതസ്സുകള്‍ അടച്ചുകൊണ്ടാണ്.
ബാക്കിയായ ഈ വൃദ്ധ‌ തൊണ്ടവരണ്ട് വിനോദസഞ്ചാരികളുടെ സ്വിമ്മിങ് പൂളിനടുത്ത് ട്ടാന്‍റലിസിന്‍റെ മരണം വരിച്ചു. ഈ വൃദ്ധ ലോകത്തിലെ വരാനിരിക്കുന്ന ജല കലാപങ്ങളുടെ രക്തമായി മാറുമോ?

യു എന്‍ ജലം മൌലികാവകാശമാക്കിയത് 2010 ലാണ്.പക്ഷേ, യുന്നെന്ന് കഴിയുമോ ഈ അവകാശം ഉറപ്പുവരുത്തുവാന്‍?
ഇരുപ‌ത് വ‌ര്ഷം ക‌ഴിയുമ്പോള്‍ ജ‌ല‌ത്തിന്‍റെ ഉപ‌യോഗം ഇര‌ട്ടിക്കുക‌യാണെന്ന് യുഎന്‍ പ‌റ‌യുന്നു. ജ‌ല‌മെവിടെ? ആരുടെ ജ‌ല‌മെടുക്കും? ആര്‍ക്കു കൊടുക്കും?


ജ‌ല‌ക്ഷാമം പ‌രിഹ‌രിക്കുവാന്‍ ഒരേയൊരുവ‌ഴി ജ‌ല‌വിത‌ര‌ണം ക‌മ്പോള‌ത്തെ ഏല്‍പ്പിക്കുക‌ എന്ന‌താണ് ഗോളാന്ത‌ര‌ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ മുന്നോട്ട് വ‌യ്ക്കുന്ന‌ നിര്‍ദ്ദേശം.സ‌പ്ലെയുടേയും ഡിമാന്‍റിന്‍റേയും അദ്റ്ശ്യ‌ക‌ര‌ങ്ങ‌ളാല്‍ ജ‌ല‌വും ക‌യ‌റിയിറ‌ങ്ങ‌ട്ടെ.ജ‌ലം ഒരു കൊമോഡിറ്റിയാകുമ്പോള്‍ അത് മാര്‍ക്ക‌റ്റില്‍ കൂടിയ‌ വില‌ക്ക് വില്‍ക്കുവാന്‍ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ക്ക‌ധികാര‌മുണ്ട്. ചേരിയിലെ അമ്മ‌മാരെക്കാളും വില‌ നെസ്ലെയൊ കൊക്കൊക്കോള‌യൊ ന‌ല്‍കിയാല്‍... മാര്‍ക്ക‌റ്റ് നിയ‌മ‌മ‌നുസ‌രിച്ച് ജ‌ല‌മൊഴുകുക‌ ത‌ന്നെ ചെയ്യും.
സാമ്പ‌ത്തിക‌ സ‌ഹായം ല‌ഭിക്കുന്ന‌തിനുവേണ്ടി ലാറ്റിന‌മേരിക്ക‌ന്‍ രാഷ്ട‌ങ്ങ‌ളോട് ഐമ്മെഫ് ആവ‌ശ്യ‌പ്പെട്ട‌ത് ജ‌ലം സ്വ‌കാര്യ‌വ‌ല്‍ക്ക‌രിക്ക‌ണ‌മെന്നാണ്.ഗ‌തികേടുകൊണ്ട് ബൊളീവിയ‌ അത് സ‌മ്മ‌തിച്ചു.ബെക്ക്ടെല്‍ എന്ന‌ ബ‌ഹുരാഷ്ട‌ക്ക‌മ്പ‌നി സ്വ‌ന്ത‌മായ‌ പൈപ്പുക‌ളിട്ട് ജ‌ല‌വിത‌ര‌ണം തുട‌ങ്ങി.ഒറ്റ‌ക്കൊല്ല‌ത്തിനുള്ളില്‍ വില‌ ഇര‌ട്ടിയായി.കാശുള്ള‌വ‌നുമാത്രം വെള്ളം കിട്ടുമെന്നായി.സ‌ഹികെട്ട‌ ജ‌ന‌ത‌ തെരുവില്‍ ക‌ലാപ‌ത്തിനിറ‌ങ്ങി.ബെക്ക്ട്ടെല്‍ ഓഫീസ് തീയിട്ടു. ജ‌ന‌ങ്ങ‌ള്‍ ജ‌ല‌വിത‌ര‌ണം ഏറ്റെടുത്തു. ബെക്ക്ട്ടെല് പിന്തിരിഞ്ഞോടുക‌യും 2001ല്‍ ജ‌ല‌വിത‌ര‌ണം പ‌ഴ‌യ‌തുപോലെ ഗ‌വ‌ണ്മെന്‍റ് ഏറ്റെടുക്കുക‌യും ചെയ്തു.

ലോക‌ത്തില്‍ ഇനി ജ‌ല‌യുദ്ധ‌ങ്ങ‌ള്‍ വ‌രാനിരിക്കുന്നു.
ബൊളീവിയ‌ക‌ളും.

Thursday, June 9, 2011

ഒരു കലയേയും സാഹിത്യത്തേയും പ്രോല്സാഹിപ്പിക്കാത്തവരാണ് മുസ്ലിംകള്.അതറിയണമെങ്കില്‍ മുസ്ലി‍സൌദിഅറേബ്യയില്‍ നോക്കിയാല്‍ മതി: അവിടെ എത്ര കലയുണ്ട്! മുഗളന്മാരുടെ കല ഇസ്ലാമിന്‍റെ സംഭാവനയല്ല, അത് പേര്‍ശ്യയുടേയും ഹിന്ദുവിന്‍റേയും സംഭാവനയാണ്.
ഹിന്ദുസമൂഹം ചിത്രകലയടക്കം എല്ലാ കലകളേയും പ്രോല്സാഹിപ്പിച്ചിട്ടുള്ളവരാണ്. അമ്മയില്ലാത്ത ദു:ഖത്തിന്റെ പേരില് സരസ്വതി ദേവിയുടെ നഗ്നചിത്രം വരക്കുന്ന എംഫ്ഹുസൈന്‍റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വിലപിക്കുന്ന മാധ്യമംപത്രം ഹുസൈന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരുടെ ചിത്രം വരച്ചാല് സമ്മതിക്കുമോ.
ഇസ്ലാമിക ഫണ്ടമെന്റ്ലിസ്റ്റുകളുടെ ഖത്തര് മുഹമ്മദു നബിയുടെ കാര്ട്ടൂണ് നിരോധിച്ചതെന്തേ. താലിബാനികള് അതിപുരാതന ബുദ്ധപ്രതിമകള് നശിപ്പിച്ചതിനെ എതിര്ക്കാത്തവരാണ് മുസ്ലിം ഫണ്ടമെന്റെലിസ്റ്റുകളായ മാധ്യമം.എംഫ്ഹുസൈനെ‍ മഹാനായ ചിത്രകാരനാക്കിയത് ഭാരതമാണ്;എന്തേ സൌദിയില്‍, അറിയപ്പെടുന്ന ഒരു ചിത്രകാരനോ സിനിമാക്കാരനോ ഇല്ലാതെപോയത്?

Monday, June 6, 2011

പ്രിയ രവിശങ്കര്‍, ഈ ലേഖനം വായിക്കുവാന്‍ വൈകിപ്പോയി. ആരും പറയാത്ത എന്‍റെ നാടിന്‍റെ പുതിയ കഥ ഇവിടെയിരുന്ന് വളരെ സങ്കടത്തോടെയാണ് വായിച്ചുതീര്‍ത്തത്.ഞാനിനി ലീവില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ നാടുവിട്ടിട്ടുണ്ടാകും.സഹിക്കുവാന്‍ കഴിയുന്നില്ല എന്‍റെ ജന്മനാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്. വീരന്‍പുഴ ഞങ്ങള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. അതുപോലെ പടിഞ്ഞാറുഭാഗത്തുള്ള കായലുകളും കണ്ടല്‍ കാടുകളും. അതൊക്കെ ‍ വല്ലാര്‍പാടം കണെയ്നര്‍ ടെ൪മിനലിന്റെ പേരില് നശിപ്പിച്ചു.കരാറുകാരും രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ട്ടാക്കി.പുഴയും വയലുകളും കായലും നികത്തി ഒരു ശവവഴി പോലെ മലച്ചുകിടക്കുകയാണ് ഇന്നു വല്ലാര്‍പാടം കണ്ടെയിനര്‍ പാത.രവിശങ്കര്‍ പറഞ്ഞപോലെ ഠ വട്ടത്താണ് ഇതു ചെയ്തിട്ടുള്ളത്.എത്രയോ കുടുമ്പങ്ങള്‍ നാമാവശേഷമായി. എത്ര കാവുകള്‍, മനകള്‍ എല്ലാം നശിച്ചു.ഭൂമിക്കു വിലയിട്ടത് അഞ്ചുതരത്തിലായിരുന്നു. അന്നു ആ കാശിനു ഒരു സെന്‍റ് ഭൂമിപോലും കിട്ടില്ലായിരുന്നു.ഒരു പാര്‍ട്ടിയും ആ പാവം കുടുംബങ്ങളെ തിരിഞ്ഞുനോക്കിയില്ല.മാര്സ്കിസ്റ്റ് പാര്ട്ടി, കാണ്‍ഗ്രസ്, ബിജെപി ,ലീഗ് ഇതൊന്നും ഇങ്ങിനെ ഒരു സംഭവം കണ്ടതായി ഭാവിച്ചില്ല.കാലാകാലങ്ങളായി ഇവര്‍ക്കു വോട്ട് തള്ളിക്കൊടുക്കുന്ന ജനങ്ങളെ ഇവര്‍ ഉപേക്ഷിച്ചു.‍എല്ലാവരും കരാറുകാരായിരുന്നു. ആദ്യകാലം മുതല്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് സമരം സംഘടിപ്പിച്ചത് സി ആര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും പിന്നെ എനിക്കു പേരറിയാത്ത SUCI പ്രവര്‍ത്തകരുമായിരുന്നു. SUCI എന്ന രാഷ്ടീയപ്പാര്‍ട്ടി ജനങ്ങളെ സംഘടിപ്പിക്കുകയും പോരാടുവാന്‍ എല്ലാ ത്യാഗവും ചെയ്തു. ഹാഷിം സുരേഷ് വൈജു തുടങ്ങിയ എന്‍റെ കൂട്ടുകാര്‍ വളരെ ക്ലേശം സഹിച്ചാണ് സമരം നടത്തിക്കൊണ്ടുപോയത്.സിആര്‍ സംസാരിക്കുന്നതും ഹാഷിമിനേയും ചിത്രത്തില് കണ്ടപ്പോള്‍ പഴയ ഓ൪മ്മകളും സങ്കടവും വന്നു.‌
ഇനിയും അനിശ്ചിതത്വം തുടരുകയാണല്ലോ .

Saturday, June 4, 2011

Best Wishes to Yogachaarya Baba Ramdev

യോഗാചാര്യന്‍ ശ്രീ ബാബ രാംദേവിന് അഭിവാദ്യങ്ങള്‍. അദ്ദേഹത്തിനെതിരെ കുപ്രചരണം നടത്തുന്നത് കള്ളപ്പണക്കാരും അവരുടെ പങ്കുപറ്റുകാരുമാണ്.സമസ്തമേഖലയിലും കള്ളപ്പണം അദ്ധ്വാനത്തിന്‍റെ വിലകെടുത്തുകയാണ്.ബാബ രാംദേവ് കള്ളപ്പണത്തിനെതിരെ ഉപവാസമിരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സു രോഷം കൊള്ളുന്നത് മനസ്സിലാക്കാം.അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്സിന്‍റേയും ദിഗ്വിജയ സിങ്ങുമാരുടേയും കൂടെ ചേര്‍ന്നുകൊണ്ട് ചില മുസ്ലിംവായനക്കാരും രോഷം കൊള്ളുന്നതെന്തിനു?അഴിമതിയെല്ലായിടത്തുമുണ്ട്,എല്ലാ പാര്‍ട്ടിയിലുമുണ്ട്, ബിജെപിയിലുമുണ്ട്, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലുമുണ്ട് എന്നതുകൊണ്ട് അഴിമതിയും കള്ളപ്പണവും ഒരു വിഷയം അല്ലാതാകുന്നില്ലല്ലോ.ആരെങ്കിലും അതിനെതിരെ ഉപവാസസമരമിരിക്കുമ്പോള്‍ നാം എതിര്‍ക്കേണ്ട ആവശ്യമുണ്ടോ?

ഒരു മുസ്ലിം പെണ്‍കുട്ടിയെ കെട്ടിച്ചു വിടുന്നത് നൂറുപവന്‍ കൊടുത്തിട്ടാണ്. ഇത് ഏതെങ്കിലും കാക്ക ജോലി ചെയ്തുണ്ടാക്കുന്നതാണോ?‍സ്തീധനം കൊടുക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിന്‍റെ പേരില്‍ എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നു.ഈയിടെ ഒരു ബാപ്പ 35 പവന്‍ കൊടുക്കുവാന്‍ ഇല്ലാത്തതുകൊണ്ട് തന്‍റെ മക്കളെ കൊന്നത് വായിച്ചില്ലേ?ഏതെങ്കിലും മുസ്ലിം നേതാവോ, മൌലവിയോ ഇത്രയും ഗൌരവമായ വിഷയങ്ങള്ക്കുവേണ്ടി ഉപവാസമിരിക്കുന്നുണ്ടോ, സംസാരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? കേരളത്തില്‍ 40 കോടിയുടെ മുടിപ്പള്ളി വേണമോ വേണ്ടയോ എന്നതൊക്കെയല്ലേ അവരുടെയൊക്കെ ചര്‍ച്ച.

കേരളത്തിലെ രാഷ്ടീയക്കാര്‍ കേരളത്തിലും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയത് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?റവൂഫ് 500 ഏക്കര്‍ മഹാരാഷ്ടയില്‍ വാങ്ങിയെന്നു കുഞ്ഞാലി പറഞ്ഞില്ലേ. കുഞ്ഞാലിക്കുട്ടിയുടെ ബിനാമി പേരില്‍ പലസ്ഥലത്തും ഭൂമി വാങ്ങിയെന്നും 300 കോടിയുടെ അനധികൃതസ്വത്തുണ്ടെന്നുമുള്ള കേസ് തെളിവു ഹാജരാക്കാന്‍ കഴിയായിരുന്നതുകൊണ്ട് കോടതി തള്ളിയതെല്ലേ?കേരളത്തിലെ കണ്ണായ സ്ഥലമൊക്കെ കൈവശം വച്ചിരിക്കുന്നത് കൃസ്ത്യന്‍ പള്ളികളല്ലേ.സിസ്റ്റര്‍ ജസ്മ അവരുടെ പുസ്തകത്തിലൂടെ എഴുതിയിട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയെങ്കിലും ആയോ?കിഴക്കന്‍സംസ്ഥാനഗോത്രമേഖലയിലെ ഭൂമി ആദിവാസികളെപ്പറ്റിച്ച് വിദേശപ്പണം കൊണ്ട് കൃസ്ത്യന്‍ സഭ കൈവശപ്പെടുത്തിയതും ആദിവാസികളെ മാമോദീസ മുക്കുന്നതും ആര്‍എസ്സുകാര്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആക്ഷേപമാണ്.കേരള കോണ്‍ഗ്രസ്സ് ഭരണത്തില്‍ കയറിയാല്‍ ആദ്യം പട്ടയ മാമാങ്കം നടത്താറുണ്ട്.ഈ പാര്ട്ടി അതിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണോ എന്നു നമുക്കു തോന്നാറുണ്ട്.

കള്ളപ്പണത്തിനെതിരെ ഉപവാസസമരം നടത്തുന്ന ശ്രീ റാംദേവ് ആരെസ്സെസ്കാരനാണെങ്കില്‍ തീര്‍ച്ചയായും ആറെസ്സിസ്സിനു മാത്രമേ ,ഹിന്ദുക്കള്‍ക്കുമാത്രമേ, കള്ളപ്പണത്തിന്‍റേയും ആഗോളവല്‍ക്കരണത്തിന്‍റേയും വിപത്തുകള്‍ക്കെതിരെ ധ൪മ്മസമരം സംഘടിപ്പിക്കുവാന്‍ കഴിയൂ. ബാബ വിലകൂടിയ പന്തലിലിരുന്ന് ഉപവസിക്കട്ടെ. അതിനെന്താ. കൂളര്‍ പന്തലില്‍ വയ്ക്കട്ടെ.റാംദേവിന്‍റെ സമരം ദരിദ്ര മുസ്ലിമിനും കൂടി വേണ്ടിയുള്ള സമരമാണ്. അവരും റാം ദേവിന്‍റെ കൂടെ ചേരട്ടെ.

Sunday, May 22, 2011



Obama's Israel Policy


ഒബാമക്കു മുമ്പുള്ള എല്ലാ അമേരിക്കന് പ്രസിഡണ്ടുമാരും ഇക്കാലമത്രയും ഇസ്രായേലിനെക്കുറിച്ച് സംസാരിക്കുന്നത് വിശുദ്ധബൈബിള് വായിക്കുന്ന ആദരവോടുകൂടിയാണ്.ഇസ്രായേലിലേക്കു പോകുന്നത് ഒരു തീര്ത്ഥാടനമാണെന്നുപോലും ബില് ക്ലിന്റ്ണ് പറയുകയുണ്ടായി.1948 ല് ഇസ്റേയേല് സ്വാതന്ത്ര്യത്തെ ആദ്യമായി അംഗീകരിച്ചത് യുഎസ് പ്രസിഡണ്ട് ഹാരി ട്രൊമാനായിരുന്നുവല്ലോ.
ഒബാമ പഴയ തിരക്കഥ തിരുത്തുകയാണോ? ഇതിനുമുമ്പു ഒരു പ്രസിഡണ്ടും സം സാരിക്കാത്ത ഭാഷയിലും ശക്തിയിലുമാണ് പത്തൊമ്പാതാം തീയതി വ്യാഴാഴ്ച വൈറ്റ് ഹൌസില് യുഎസ്സിന്റെ മിഡിലീസ്റ്റ് പോളിസി അദ്ദേഹം പ്രഖ്യാപിച്ചത്.
സമാധാന ചര്ച്ചകള് 1967 ലെ ആറുദിനയുദ്ധത്തിനു മുമ്പുള്ള അതിര്ത്തിയില് തുടങ്ങണമെന്നും ആ യുദ്ധത്തിലൂടെ ഇസ്റായേല് പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും കിഴക്കന് ജറുസലേമും ഗാസ മേഖലയും സിനായ് പെനിന്സുലയും ഗോലാന് കുന്നുകളുമടക്കം വിട്ടുകൊടുത്ത് സ്വതന്ത്രമായ ഒരു പലസ്തീന് രാഷ്ടം രൂപീകരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടിരിക്കുകയാണ്.
“ഓര്ക്കുമല്ലോ, 1967 ലെ യുദ്ധത്തിനുമുമ്പു ആകെ ഒമ്പത് മൈല് വിസ്താരമുള്ള ,ഈ വാഷിംഗ്ട്ടണ് ബെല്റ്റിന്റെ പാതി വിസ്തീര്ണ്ണമുള്ള ,ഒരു ചെറിയ രാജ്യമായിരുന്നു. ഇപ്പോള് ഇസ്രായേലിന്റെ കൈവശമിരിക്കുന്നത് സമാധാനത്തിന്റെ അതിരുകളല്ല, തുടര്ച്ചയായി നടത്തിയ യുദ്ധങ്ങളുടെ അതിരുകളാണ്."
അമ്പതുലക്ഷം ഒന്നും രണ്ടും മൂന്നും തലമുറയില്പ്പെട്ട പലസ്തീനിമക്കള് 63 വര്ഷമായി യുഎന്നിന്റെ അഭയാര്ത്ഥി ക്യാമ്പുകളില് കഴിയുകയാണ്.
ഈജിപ്റ്റ്, ടുണീഷ്യ സൌദി അറേബ്യ അടക്കമുള്ള അറബുരാഷ്ട്രങ്ങള് പലസ്തീനിരാഷ്ടത്തിനെതിരായി അമേരിക്കന് സാമ്രാജ്യത്ത്വത്തിന്റെ സേവകരായി തുടരുകയായിരുന്നു.പക്ഷെ 2011 ലെ അറബ് വസന്തത്തെത്തുടര്ന്നു അവസ്ഥകള് മാറുകയാണ്.അറബ് ഏകാധിപതികള്ക്കു സുഖഭരണം അത്രയ്ക്കെളുപ്പമല്ല.പലസ്തീനിലെ അല്ഖൈദയെന്നു ഇസ്രായേലും അമേരിക്കയും വിളിച്ചിരുന്ന ഹമാസ് പലസ്തീനിയന് അതോറിറ്റിയുടെ മഹമൂദ് അബ്ബാസുമായി എല്ലാ ശത്രുതയും വെടിഞ്ഞ് പുതിയ സഖ്യമായിരിക്കുകയാണ്.ഈ സെപ്റ്റംബറില് പലസ്തീനിയന് രാഷ്ടത്തിനുവേണ്ടി ഐക്യരാഷ്ടസഭയില് അവര് വാദിക്കും. ഇക്കാലമത്രയും 400 ദശലക്ഷം വരുന്ന അറബ്ജനതയുടെ വികാരം അവഗണിച്ചുകൊണ്ട്, അതേ സമയം അവരെ പരസ്പരം വിഘടിപ്പിച്ചും അവരുടെ വിഭവങ്ങള് അപഹരിച്ചും, 8 ദശലക്ഷം വരുന്ന ഇസ്രായേലിന്റെ താല്പര്യമാണ് അമേരിക്കന് ഭരണകൂടങ്ങള് നടപ്പിലാക്കിക്കൊണ്ടിരുന്നത്.
സദ്ദാം, സൌദി അറേബ്യയെ അക്രമിക്കുമെന്നുള്ള ഭയത്തിന്റെ പേരില് സൌദിയ്ക്ക് കാവലാകുവാന് 800000 അമേരിക്കന് പട്ടാളക്കാരെയാണ് സൌദി രാജാവ് 1994 ല് ക്ഷണിച്ചുവരുത്തിയത്.അവര് ഇപ്പോഴും അവിടെ തുടരുന്നു.ലോകത്തില് ഏറ്റവും കൂടുതല് അത്യന്താധുനിക ആയുധങ്ങള് അമേരിക്ക വില്ക്കുന്നത് അറബുരാഷ്ടങ്ങള്ക്കാണ്.ഈ കൊല്ലവും ബില്യന്ക്കണക്കിനു വിലയുള്ള ആയുധ പാക്കേജാണ് അമേരിക്ക സൌദിക്കു വാഗ്ദാനം ചെയ്തിട്ടുള്ളത്.എണ്ണപ്പണത്തിന്റേയും ആയുധബലത്തിന്റേയും ബലത്തില് സൌദി, ലിബിയ, ഒമാന്,ടുണീഷ്യ, ഈജിപ്റ്റ് പോലുള്ള രാജ്യങ്ങള് അറബു ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പൌരാവകാശങ്ങളും അടിച്ചമര്ത്തുകയായിരുന്നു.മുപ്പതും നാല്പ്പതും വര്ഷങ്ങള് വരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യഭരണം നടത്തിയ അറബ് രാജാക്കന്മാരെ നാം കണ്ടു.തെരുവിലെ പ്രതിഷേധത്തെവരെ വെടിയുണ്ടകള് കൊണ്ട് അവര് നേരിട്ടു. ഈജിപ്റ്റ് പ്രസിഡണ്ട് അബ്ദുല് നാസര് പലസ്തീനികള്ക്കുവേണ്ടി ഇസ്റായേലിനെതിരെ നടത്തിയ യുദ്ധത്തെ അമേരിക്കന്- ബിട്ടീഷ് താല്പര്യങ്ങള്ക്കുവേണ്ടിയും അവരുടെ ശേഖ് സാമ്രാജ്യത്തെ ഭദ്രമാക്കുന്നതിനുംവേണ്ടി ഈ അറബുസുല്ത്താന്മാര് ഒറ്റുകൊടുക്കുകയായിരുന്നു.നാസര് കമ്മൂണിസ്റ്റ് റഷ്യയുടെ ചേരിയാണെന്നായിരുന്നു അവര് അന്നു പ്രചരിപ്പിച്ചത്.
വളരെ അധികം അപകടം പിടിച്ച ഒരു പ്രഖ്യാപനമാണ് ഒബാമ നടത്തിയിരിക്കുന്നത്.ഇതിനു മുമ്പു ആരും 1967 ലെ അതിര്ത്തിരേഖ എന്നു നയപ്രഖ്യാപനമായി പറഞ്ഞിട്ടില്ല.അത് പലസ്തീനികളുടെ ഒരു സ്വപ്നം മാത്രമാണെന്നാണ് മുന് പ്രസിഡണ്ടുമാര് പറഞ്ഞിട്ടുള്ളത്.ഇപ്പോള് ഒബാമ ഇത് അമേരിക്കയുതെ സ്വപ്നമാക്കിയിരിക്കുന്നു.
2012 ലെ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണെങ്കില് ഈ പ്രസ്താവന വഴി ഒബാമ അമേരിക്കന് വോട്ട൪മാരെ പിണക്കുകയാണ്.അമേരിക്കയിലെ എവാഞ്ചലിക്കല് കൃസ്ത്യാനികളും വെള്ളക്കാരുടെ ടീ പാര്ട്ടി എന്ന കൃസ്ത്യന് വലതുവര്ഗ്ഗവും റിപ്പബ്ലിക്കന് പാര്ട്ടിയും ഇപ്പോഴുള്ള ഇസ്രായേലിനുവേണ്ടി സമ്പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. ”വിശുദ്ധബൈബിളിന്റെ പാഠങ്ങള്ക്കനുസൃതവും അതുകൊണ്ട് ദൈവകല്പ്പിതവുമാണ് ഇസ്രായേല്യരുടെ രാഷ്ടം,” അമേരിക്കന് പ്രസിഡണ്ട് ജിമ്മി കാര്ട്ടര് എഴുതി.
പലസ്തീനികള് ഇപ്പോള് ബൈബിളിലെ ഇസ്രായേല് രാഷ്ടത്തിനെതിരല്ലെന്നും 1967 ലെ യുദ്ധത്തില് വീണ്ടും ആകമിച്ചു കൈവശപ്പെടുത്തിയ ഭൂമിയാണ് തിരിച്ചു ചോദിക്കുന്നതെന്നുമുള്ള സത്യം മുന് അമേരിക്കന് പ്രസിഡണ്ടുമാര് മറച്ചുവയ്ക്കുകയായിരുന്നു.
ഒബാമ ഒരു പ്രഖ്യാപനം നടത്തുവാന് പോകുന്നുവെന്നു ഇസ്രായേല് പ്രധാനമന്ത്രി അറിഞ്ഞിരുന്നു.വൈറ്റ് ഹൌസില് എത്തിയ അദ്ദേഹം ഹിലാരി വഴി പ്രസംഗം ഒഴിവാക്കുവാന് സമ്മര്ദ്ദം ചെലുത്തിയിരുന്നു.പക്ഷെ ഫലിച്ചില്ല
ഒബാമയുടെ മിഡിലീസ്റ്റ് പ്രഖ്യാപനത്തെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇസ്റായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെടായു.”നടക്കില്ല, നടക്കാന് പോകുന്നില്ല ഈ വ്യാമോഹം മിഡിലീസ്റ്റ് യാഥാര്ത്ഥ്യത്തിന്റെ പാറയില് തട്ടി ഉടയുക തന്നെ ചെയ്യും .44 വര്ഷത്തെ ഇസ്രായേല് മണ്ണിലെ മാറ്റം ഒബാമ കണക്കിലെടുക്കുന്നില്ല”. നെടായു ഓവല് ഹൌസില് പറഞ്ഞു. “വംശഹത്യയും കൂട്ടക്കുരുതിയും യൂറോപ്പില് നേരിട്ട ജനതയുടെ ഒരു സ്വപ്നമാണ് ജൂതരാഷ്ടം.അതിനു തങ്ങള് കനത്ത വില നല്കി.ചരിത്രം ജൂതന്മാര്ക്ക് ഇനി ഒരവസരം നല്കില്ല.”
ഒബാമയുടെ ഈ പ്രഖ്യാപനത്തെ ഐക്യരാഷ്ടസഭ, യൂറോപ്യന് യൂണിയന്, റഷ്യ,അറബ് ലോകം എന്നിവ സ്വാഗതം ചെയ്തിട്ടുണ്ട്

Saturday, May 21, 2011

rantu kathukal

1.

താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു.

പക്ഷേ, ഒസാമ അമേരിക്കയുടെ മാത്രം വളര്ത്തുപുത്രനല്ല.1945 ല് തുടങ്ങിയ ശീതയുദ്ധത്തെത്തുടര്ന്നു കമ്മൂണിസം ഭൂലോകത്തുനിന്നു തുടച്ചുമാറ്റുന്നതിനുവേണ്ടി ഇസ്ലാമിക ഫണ്ടമെന്റലിസവും സാമ്രാജ്യത്ത്വവും ചേര്ന്നുനടത്തിയ അവിഹിതബന്ഡത്തിന്റെ സന്തതിയാണ് ഒസാമ.
അതിനുവേണ്ടി അറബുനാട്ടിലും മറ്റു മുസ്ലിംഭൂരിപക്ഷ നാടുകളില് നിന്നും മുസ്ലിം യുവാക്കളെ റിക്രൂട്ട്ചെയ്യുന്നതിനുവേണ്ടി അനേകം ബില്യന് ഡോളര് എണ്ണപ്പണമൊഴുക്കിക്കൊടുത്തതു സൌദി അറേബ്യ എന്ന ഇസ്ലാമിക രാഷ്ടമായിരുന്നു.അഫ്ഗാനിസ്ഥാന് അതിനുവേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രമായിരുന്നു.സിഐഎയും ഐഎസ്സൈയും പരിശീലകരായിരുന്നു. 1980 മുതല് 1989 വരെ ഏതാണ്ട് 55000 മുജാഹിദീന് തീവ്രവാദികളെ സൃഷ്ടിച്ചു.ദേരെക് ലെബര്ട്തിന്റെ ദി ഫിഫ്റ്റി ഇയര് വൂണ്ട് എന്ന പുസ്തകത്തില് റൊണാല്ഡ് റീഗണും മുജാഹിദീന്കളും വാഷിംട്ടണില് നടത്തിയ കൂടിക്കാഴ്ചയുടെ കാര്യങ്ങള് ചിത്രസഹിതം വിവരിക്കുന്നുണ്ട്.

മുഹമ്മദ് നബിയുടെ കാലശേഷം തുടങ്ങിയ ഇസ്ലാമിക ഖിലാഫത്ത് അവസാനിച്ചതു 1918ലായിരുന്നു. ഓട്ടോമാന് തുര്ക്കികള്ക്കെതിരെ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നത് അറബികളായിരുന്നു.ജൂതരാഷ്ടരൂപീകരണത്തിന്റെ ബാല്ഫൌര് പ്രമേയം 1917 ല് ബ്രിട്ടന് പാസാക്കിയതു അറബികളുടെ സപ്പോര്ട്ടോടുകൂടിയായിരുന്നു.പാലസ്തീന് ജനതയെ സ്വന്തം മണ്ണില് നിന്നും കുടിയിറക്കിയ ഇസ്രായേലിനെതിരെ, റഷ്യയുടെ സഹായത്തോടെ, ഈജിപ്റ്റിലെ അബ്ദുല് നാസര് യുദ്ധം പ്രഖ്യാപിച്ചപ്പോള് നാസറിനെ ഒറ്റുകൊടുത്തത് അറബികളായിരുന്നു.സൌദിയുമുണ്ടായിരുന്നു.1991 ലെ ഗള്ഫ് യുദ്ധത്തെ തുടര്ന്ന് 800,000 അമേരിക്കന് പട്ടാളക്കാരെ കൊണ്ടുവന്നു വിശുദ്ധമെക്ക സുന്നികളായ സൌദി കാക്കുന്നതു സുന്നിയായ സദ്ദാമിന്റെ ആക്രമണത്തില് നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയായിരുന്നു.അവര് ഇപ്പോഴും അവിടെ നിലയുയര്പ്പിച്ചിരിക്കുന്നു.
ഇതെല്ലാം വിസ്മരിച്ചുകൊണ്ട് എല്ലാ വിഴുപ്പും അമേരിക്കയുടെ തലയില് വെച്ചുകെട്ടുന്ന പ്രവണത മുസ്ലിങ്ങളില് വളരുകയാണ്.ഒസാമ ബിന് ലാദന്റെ നയം ഭീകരവാദത്തിന്റേതാണ്. മുസ്ലിങ്ങള്ക്കു കൂടുതല് ജനാധിപത്യത്തിനോ,സ്വാതന്ത്ര്യത്തിനോ വിദ്യാഭ്യാസത്തിനോ സ്ത്രീയവകാശത്തിനോ വേണ്ടിയല്ല അയാള് നിലകൊള്ളുന്നത്. അയാളുടെ തത്വശാസ്ത്രം മരണത്തിന്‍റേതാണ്, മനുഷ്യവിരുദ്ധമാണ്.

2.


അനാധക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ മതക്കാരും മതമില്ലാത്തവരും വളരെ പവിത്രമായ ഒരു ധ൪മ്മമായിട്ടാണ് കാണുന്നത്. ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ആര്ക്കാണ് സ്നേഹിക്കാതിരിക്കുവാന് കഴിയുക.ആ കുരുന്നുകളോടൊപ്പം ഒരുച്ച പങ്കിട്ട അനാമിക അവരോട് അല്പം കാരുണ്യം പങ്കുവച്ചു, സ്നേഹം പങ്കുവച്ചു.അനാമികയുടെ നല്ല ഹൃദയം എല്ലാവര്ക്കും കിട്ടിയിരുന്നുവെങ്കില് എന്നാശിച്ചുപോകയാണ്.
പെരുമ്പാവൂര് സ്നേഹഭവന് നല്ല സത്ക൪മ്മമായിരിക്കാം ചെയ്യുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

pakshe ,ലോകം മുഴുവനും കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹവ്യവസായത്തെക്കുറിച്ചു അനാമികക്കു നല്ല ധാരണയുണ്ടാകുമെന്നു ഞാന് കരുതുന്നു.കപ്പലും വെടിമരുന്നും തോക്കും കണ്ടുപിടിച്ച് കത്തോലിക്കരല്ലാത്ത എല്ലാ ജനങ്ങളേയും ഒരേ ഒരു രക്ഷാമാര്ഗഗമായ കൃസ്തുമതത്തിലേക്കു പരിവര്ത്തനം ചെയ്യുന്നതിനുവേണ്ടിയും അവരുടെ രാജ്യങ്ങള് വെട്ടിപ്പിടിച്ചെടുക്കുന്നതിനുവേണ്ടി പോപ്പിന്റെ തീട്ടൂരവുമായിട്ടാണ് കൃസ്ത്യാനികളായ സാമ്രാജ്യത്ത്വ ശക്തികള് ലോകം മുഴുവന് വെട്ടിപ്പിടിച്ചത്. സാമ്പ്രാജ്യത്ത്വ ശക്തികളല്ലാതിരുന്നിട്ടുപോലും AD ആയിരത്തില് മഹമൂദ് ഗസ്നിയും അതിനു മുമ്പു ഗോറിയും ബാഗ്ദാദിലെ ഇസ്ലാമിക കാലിഫേറ്റിന്റെ പ്രതിനിധിയായി വന്നു ഇന്ത്യയില് എത്ര മാത്രം കൊള്ളനടത്തി, കൊന്നും ഭീകരത സൃഷ്ട്ടിച്ചും അവര് ഹിന്ദുക്കളെ ഇസ്ലാമിലേക്കു മാറ്റിയെടുത്തു.ഞാനിപ്പോള് താമസിക്കുന്ന കാനഡ റെഡ് ഇന്ത്യക്കാരുടേതായിരുന്നു. നമ്മുടെ ആദിവാസികളെപ്പോലെ.സ്വന്തമായ, പ്രകൃതിക്കനുസരിച്ച ജീവിതക്രമവും നമ്മുടെ ഭാരതത്തിലെ ഹിന്ദുവിശ്വാസരീതികള് പോലെ കേന്ദ്രീകൃതമല്ലാത്ത വിശ്വാസാചാരരീതികളും പ്രാര്ത്ഥനാരീതികളും ചികില്സാസമ്പ്രദായങ്ങളും അവര്ക്കുണ്ടായിരുന്നു.അവര് മഹാജനതയായിരുന്നു.600 ലേറെ സ്വയം പര്യാപ്തങ്ങളായ രാഷ്ടങ്ങള് തന്നെ ഈ കാനഡയിലും അമേരിക്കയിലുമുണ്ടായിരുന്നു.ആധുനികമായ യുദ്ധരിതികളോ യുദ്ധമുറകളോ ഒന്നും പരിചയമില്ലാതിരുന്ന ആ സമൂഹത്തെ കൊന്നും കഴുവേറ്റിയും ഭീകരാവസ്ഥ സൃഷ്ട്ടിച്ചും പ്ലേഗ് രോഗം കടത്തിവിട്ടും അവരെ രാജ്യം വിട്ടോടിച്ചും അവരുടെ സ്ത്രീകളെ ബലാല്സംഗം ചെയ്തും കുട്ടികളേയും സ്ത്രീകളേയും പിടിച്ചെടുത്തും ഈ മത:ശ്ശക്തികള് കാനഡയിലെ റെഡ് ഇന്ത്യക്കാരുടെ രാഷ്ടം കൈക്കലാക്കി.ലക്ഷക്കണക്കിനു കുട്ടികളെ അവരുടെ അമ്മമാരില് നിന്നും, ആദിവാസി ഊരുകളില് നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോയി സെമിനാരികളില് ചേര്ത്തു.സ്വന്തം ഭാഷ സംസാരിക്കുന്നത് കുറ്റകരമാക്കി.98 വര്ഷക്കാലം ഈ ഭീകരത അവര് തുടര്ന്നു. ആത്മഹത്യ ചെയ്ത 50000 ലേറെ കുഞ്ഞുങ്ങളെ ഈ സെമിനാരി വളപ്പില് തന്നെ കുഴിച്ചിട്ടു.ബാക്കിയുള്ളവര് ഒരിക്കല് പോലും അവരുടെ അമ്മമാരെ കണ്ടിട്ടില്ല.ഈ സ്നേഹമതക്കാര് ഇട്ടുകൊടുത്ത പുതിയ പേരും കുരിശും ബൈബിളുമായി ഈ കുട്ടികള് പുറത്തിറങ്ങി.600 ലേറെ രാഷ്ടങ്ങളുണ്ടായിരുന്ന ഈ പഗാന് വിശ്വാസക്കാര് ഇന്നു പൂര്ണ്ണമായും കൃസ്ത്യാനികളാണ്.അവരുടെ സ്വന്തം ഭൂമി ചുരന്നെടുത്ത് ഖനിജങ്ങളെടുത്തും എണ്ണയെടുത്തും ഈ സ്നേഹമതക്കാര് സമ്പന്നരായി, ഈ രാജ്യം അവരുടേതായി.
ഇതു ഞാന് വ്യക്തമായ വായനയുടെ അടിസ്ഥാനത്തിലാണ് എഴുതുന്നത്. കനേഡിയന് പ്രധാനമന്ത്രി സ്റ്റീഫന് ഹാര്പര് നൂറു വര്ഷത്തിനു ശേഷം റെഡ് ഇന്ത്യക്കാരോട് പാര്ലമെന്റ്റില് മാപ്പുപറഞ്ഞിരുന്നു.അനാമികക്കു ബെന്ചമിന് മൊളൈസിന്റെ ചരിത്രമോ൪മ്മയുണ്ടാകുമോ? ദക്ഷിണാഫ്രിക്കയിലെ വെള്ളഭരണകൂടം തൂക്കിലേറ്റിയ കറുത്ത കവി.അയാള് എഴുതി: ''അവര് വരുന്നതിനുമുമ്പു ഞങ്ങളുടെ കയ്യില് ഞങ്ങളുടെ മണ്ണും അവരുടെ കയ്യില് അവരുടെ ബൈബിളുമുണ്ടായിരുന്നു.അവര് പറഞ്ഞു നമുക്കു പ്രാര്ത്ഥിക്കാം . ഞങ്ങള് പ്രാര്ത്ഥിച്ചു. പ്രാര്ത്ഥന കഴിഞ്ഞപ്പോള് ഞങ്ങളുടെ മണ്ണ് അവരുടെ കയ്യിലും അവരുടെ ബൈബിള് ഞങ്ങളുടെ കയ്യിലുമായി.ഞങ്ങള് അടിമകളായി, അവര് യജമാനരായി.കറുപ്പ് ഒരു കുറ്റമായി." ലോകത്തിലെവിടേയും ഇത് നടക്കുന്നു.അനാമികയെപ്പോലുള്ളവര് കാണുന്നത് അവര് നല്കുന്ന റൊട്ടിയും പാലും മീന്ഗുളികയും സ്നേഹവും മാത്രമാണ്. ( പേരോ൪മ്മയില്ല), സിസ്റ്റര് ജസ്മ എന്നാണെന്നു തോന്നുന്നു, ഒരു പുസ്തകമെഴുതിയിട്ടുണ്ട്.ഈ സ്നേഹമതത്തിലെ ക്രൂരതയെക്കുറിച്ച്, കന്യകസ്ത്രീ
എന്ന നിലയ്ക്കു അവര് അനുഭവിച്ച, ആയിരക്കണക്കിനു കന്യകസ്ത്രീകള് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചു അതില് എഴുതുന്നുണ്ട്.ലോകത്തില് എവിടേയും ,കേരളത്തിലും, ഏറ്റവും കൂടുതല് ഭൂമി കൈവശംവച്ചിരിക്കുന്നത് കത്തോലിക്കാ സഭയാണെന്നു അതില് അവര് എഴുതുന്നുണ്ട്.സിസ്റ്റര് അഭയയെ മറന്നുവോ. അമേരിക്കയിലേയും യൂറോപ്പിലേയും വാര്ത്തകള് വായിക്കാറുണ്ടോ? 55000 അച്ചന്മാരുടെപേരിലാണ് സെമിനാരികളില് കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതിന്റെ പേരില് കേസ് നടക്കുന്നത്. പോപ്പിനു മാപ്പു പറയാനേ നേരമുള്ളൂ.പള്ളിസ്വത്തുക്കള് വിറ്റ് അച്ചമ്മാരുടെ കേസുകള് തീര്ത്തിട്ടുണ്ട്.
ഇപ്പോള് ഈ കുട്ടിവേട്ട ആഫ്രിക്കന് രാജ്യങ്ങളിലാണ് നടക്കുന്നത്.ഒരു കറുത്തകുട്ടിയുടെ ചിത്രത്തിനു താഴെ സ്പോന്സര് എ ചൈല്ഡ് എന്ന പരസ്യം കാണാം.അമേരിക്കയിലെ സമ്പന്നര്ക്കു ദത്തു എന്ന പേരില് കുട്ടികളെ വില്ക്കുന്ന സംഘങ്ങള് ആഫ്രിക്കന് രാജ്യങ്ങളിലുണ്ട്.യുദ്ധം സൃഷ്ട്ടിക്കുക, രാജ്യത്തിലെ സ്വത്തു പിടിച്ചെടുക്കുക അല്ലെങ്കില് പാവ ഗവ൪മ്മെണ്ടുകളെ സ്ഷ്ടിക്കുക, നിര്മ്മിക്കുക. കോടിക്കണക്കിനു ഡോളര് പണമാണ് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്കു സ്നേഹവ്യവസായത്തിനായി ഒഴുക്കിക്കൊണ്ടിരിക്കുന്നത്.അമേരിക്കയില് ദൈവവിശ്വാസമില്ലാത്തതുകൊണ്ട് ഓരോ കുര്ബാനക്കു ഇത്ര എന്ന തോതില് കുര്ബാന പണങ്ങള് ദരിദ്ര രാജ്യങ്ങളിലേക്കു വരുന്നു.സത്യമാണ് ഞാന് പറയുന്നതി, ഇത്രയും കൊല്ലം ഞാനിവിടെ ജീവിച്ചിട്ടു ലോഹയും ഉടുപ്പുമിട്ട ഒരു അച്ചനേയോ കന്യകസ്ത്രീയേയൊ ഞാനിവിടെ കണ്ടിട്ടില്ല.കൊള്ളലാഭമുണ്ടാക്കുന്ന ബഹുരാഷ്ടക്കുത്തകകള് ടാക്സ് കൊടുക്കാതിരിക്കുന്നതിനുവേണ്ടി ചാരിറ്റി എന്ന പേരില് പണം പമ്പു ചെയ്യുന്നതിന്റെ രഹസ്യം ഇതാണ്.ടാക്സുകിഴിവും കിട്ടും സ്വര്ഗ്ഗവും കിട്ടും.
ചില വിവരം കെട്ട ഹിന്ദുക്കള് എന്നോട് പറഞ്ഞിട്ടുണ്ട്, ഹിന്ദുക്കള് ചെയ്യുന്നില്ലല്ലോ, കൃസ്ത്യാനികളും മുസ്ലീങ്ങളുമല്ലേ ഇതൊക്കെ ചെയ്യുന്നുള്ളൂവെന്നു.ഇത്തരം കാര്യങ്ങളിലുള്ള അവരുടെ വിവരക്കേടാണത്.

sorry anamika, സമയം ഒരു പാടായി. വേറെ കാര്യത്തിനു നീക്കിവെച്ച സമയമാണിത്.അനാമികയുടെ ലേഖനം വായിച്ചപ്പോള് എഴുതിപ്പോയതാണ്

Wednesday, May 11, 2011

അമ്മയ്ക്കൊരുദിനം

azeezks@gmail.com

അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.

ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.

സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.
ക‌ണ്ണംകുള‌ത്തിന‌ടുത്തുള്ള‌ എന്റെ ആത്മ‌മിത്രം നൂറുവിനെ അവ‌ന്റെ ഉപ്പാപ്പ‌യാണ് വ‌ള‌ര്‍ത്തിയ‌ത്. വ‌ണ്ടിയിടിച്ചു മ‌രിച്ചുപോയി അവ‌ന്‍റെ ഉപ്പ‌. ഉമ്മ‌ ചെറുപ്പ‌മായിരുന്ന‌തുകൊണ്ട് ഇദ്ദ‌ ക‌ഴിഞ്ഞ‌പ്പോള്‍ ( 4 മാസവും 10 ദിവസവും) മുത‌ല്‍ ഉമ്മ‌ക്കു ആലോച‌ന‌ക‌ള്‍ വ‌ന്നുതുട‌ങ്ങി. ര‌ണ്ട് മ‌ക്ക‌ളെ കെട്ടിപ്പിടിച്ച് ആ അമ്മ‌ കുറെ നാള്‍ ക‌ര‌ഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങ‌ള‌മാരുടെ ഭാര്യ‌മാര്‍ സ‌മ്മ‌തിക്കുമോ? ഉപ്പാപ്പ‌ എത്ര‌നാളുണ്ടാകും? എല്ലാവ‌രും സ‌മ്മ‌ര്‍ദ്ദം ചെലുത്തി അവ‌ര്‍ സ‌മ്മ‌തിച്ചു. ക‌ല്യാണ‌വും ന‌ട‌ന്നു. പ‌ക്ഷെ പുതിയാപ്ല‌ക്കു നൂറുവിന്‍റെ ഉമ്മ‌യെ മ‌തി.നൂറുവിനേയും അവ‌ന്‍റെ അനിയ‌ത്തിയേയും വേണ്ട‌.നൂറുവിന്‍റെ ഉമ്മ‌ കാലുപിടിച്ച‌പേക്ഷിച്ചു. അയാള്‍ സ‌മ്മ‌തിച്ചില്ല‌. അങ്ങിനെയാണ് നൂറുവിനേയും അനിയ‌ത്തിയേയും ഉപ്പാപ്പ‌ വ‌ള‌ര്‍ത്തുന്ന‌ത്. പ‌ക്ഷെ പുതിയ‌ മാപ്പിള‌ക്കു ആദ്യ‌ത്തെ കെട്ടില്‍ മ‌ക്ക‌ളുണ്ട്. അവ‌രെ നൂറുവിന്‍റെ ഉമ്മ‌ പൊന്നുപോലെ നോക്ക‌ണ‌മ‌ത്രെ. ഒരു സ്ത്രീയുടെ ക്രൂര‌മായ‌ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ‌ അങ്ങിനെ അവ‌രുടെ മ‌ക്ക‌ളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പ‌ക‌യോടെ നൂറു വ‌ള‌ര്‍ന്നു. അവ‍ന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മ‌റ്റോ ആയിരുന്നു. തെമ്മാടിയായ‌വ‌ന്‍ വ‌ള‌ര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല‌. ഞാനും നാടുവിട്ട‌ല്ലോ.

ഞാന്‍ ഈ അമ്മ‌ദിനം ഓര്‍ത്ത‌തേയില്ല‌. ഇന്നു ഞായ‌റാഴ്ച‌ കുറ‌ച്ചു മീന്‍ വാങ്ങുന്ന‌തിനുവേണ്ടി ഷോപ്പേസ് ഡ‌ഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിട‌ന്നാണ് മീന്‍ വാങ്ങുന്ന‌ത്. നിങ്ങ‌ള്‍ ഉദ്ദേശിക്കുന്ന‌തുപോലെ പിട‌ക്കുന്ന‌ മീനൊന്നുമ‌ല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസ‌ന്‍ ആക്കി ടിന്നിലാക്കിയ‌ മീന്‍. വില‌കുറ‌ഞ്ഞ‌ ഒരിന‌മാണ് ഞാന്‍ വാങ്ങുന്ന‌ത്. ന‌മ്മുടെ ട്യൂണ‌പോലിരിക്കും. ഒരു രുചിയുമില്ല‌. ക‌റിവെച്ചാല്‍ ച‌കിരിനാരു പോലിരിക്കും.എങ്കിലും ക‌ഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും ന‌ല്ല‌ വില‌വ‌രും 213 ഗ്രാമിനു ന‌മ്മുടെ 160 രൂപ‌ വ‌രും , മൂന്ന‌ര‌ ഡോള‌ര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലി‍ല് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലി‍ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.

ആ ക‌ട‌യില്‍ ഇന്നു പ‌തിവില്ലാത്ത‌ തിര‌ക്കുണ്ടായിരുന്നു. എല്ലാവ‌രും അമ്മ‌മാര്‍ക്കു കൊടുക്കുവാനുള്ള‌ ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. ന‌ല്ല‌ വ‌രിക‌ള്‍ വായിക്കുന്ന‌ത് ഞാന്‍ കാണുന്നു. അമ്മ‌യ്ക്കു പ‌ക‌ര‌മായ‌ ഏത് വരി! എങ്കിലും. എല്ലാവ‌രും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മ‌യില്ലാത്ത‌ ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മ‌ധുസൂദ‌ന‌ന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:

"എങ്കിലും അമ്മ‌ ഒരോ൪മ്മ‌യായ്

ആദിമ‌സംഗീത‌മായ് വ‌ന്നു മൂളുന്നിട‌ക്കിടെ."

Sunday, April 24, 2011

Pranams to Sri Satyasai Baba

azeez 12 hours ago

മഹാനായ സത്യസായിബാബക്കു പ്രണാമം.
എല്ലാ മനുഷ്യരും ഭൂമിയില്‍ ദൈവത്തിന്‍റെ ഖലീഫയാണ്.ആ സത്യം ബാബ തിരിച്ചറിഞ്ഞു.അതറിയാത്തവര്‍ ബാബയെ ആള്‍ദൈവം എന്നു വിളിച്ചാക്ഷേപിക്കുന്നു.മനുഷ്യന്‍റെ ആത്മാവ് ദൈവത്തില്‍ നിന്നും വരുന്നു.അതിന്‍റെ പ്രായം ശരീരത്തിന്‍റെ പ്രായമല്ല, അനാദിയാണ്.ശരീരത്തിനേ നാശമുള്ളൂ, ആത്മാവിനു നാശമില്ല.ദൈവത്തിന്‍റെ അംശം കുടികൊള്ളുന്ന മനുഷ്യര്‍ക്കു അനന്തസാദ്ധ്യതകളുണ്ട്. അതു ബാബയെപ്പോലുള്ളവരും മഹാസൂഫികളും വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു.നിഗൂഡജ്ഞാനങ്ങള്‍ തുറന്നുകിട്ടുന്നു.സാധാരണ മനുഷ്യര്‍ക്കു അപ്രാപ്യമായ പലതും അവര്‍ ചെയ്യുന്നു.ജലത്തുള്ളികളാണ് സമുദ്രം. ഞാന്‍ സമുദ്രത്തിലെ ജലത്തുള്ളിയാണ് എന്നു പറയുമ്പോള്‍ ആ ജലത്തുള്ളിയില്‍ നിന്നും വേറിട്ട ഒരുസമുദ്രത്തെ ജലത്തുള്ളിക്കു സങ്കല്‍പ്പിക്കേണ്ടി വരുന്നു.അത് ജലത്തുള്ളിക്കു ഇങ്ങിനെയും പറയാം, ഞാന്‍ സമുദ്രമാകുന്നു.അത് അഹങ്കാരമല്ല.സ്നേഹമാണ്.വിനയമാണ്.ഞാന്‍ ഒന്നിന്‍റെ ഭാഗമാണ്, ഒന്നില്‍ നിന്നും വേറിട്ട സത്തയല്ല എന്ന പ്രഖ്യാപനമാണ്.മഹാസൂ‌ഫിയായ ശൈഖ് മുഹ്യുദ്ദീന്‍ അബ്ദു‍ല്‍കാദിര് ജീലാനിയേയും ആന്തരീകജ്ഞാനത്തിന്‍റെ ഉള്ളടക്കം കിട്ടിയ സൂഫിവര്യന്മാരേയും ഹൈന്ദവസന്യാസികളേയും മഹര്‍ഷിമാരേയും ആക്ഷേപിക്കുവാന്‍ മാത്രം മൌഡ്യമുള്ളവരാണ് ബാബയെ അവഹേളിക്കുന്നത്. തെളിയിക്കപ്പെടാവുന്നതും ആയിരംവട്ടം ആവര്‍ത്തിക്കപ്പെടാവുന്നതുമായ ശാസ്ത്രത്തിന്‍റെ തെളിവുകളാണ് ഈ അജ്ഞാനികള്‍ അവരോട് ചോദിക്കുന്നത്.സത്യസായിബാബയെ ആക്ഷേപിക്കുന്നവര്‍ മുഹമ്മദ് നബി നടത്തിയ ആകാശയാത്രയെ എങ്ങിനെ ന്യായീകരിക്കും?ബദര്‍യുദ്ധത്തില്‍ മലക്കുകള്‍ സഹായത്തിനിറങ്ങി എന്നു എങ്ങിനെ വിശ്വസിക്കും?അള്ളാഹു നല്‍കിയ ഖുദറത്ത് എന്നു പറയുന്നവര്‍ അള്ളാഹു സത്യസായിബാബക്കു ആ ഖുദറത്ത് നല്‍കില്ലെന്നു വിശ്വസിക്കുന്നു.തൊട്ടിലില്‍ കിടന്നു ഈസാ നബിക്കു സംസാരിക്കാമെന്കില്‍ ബാബയെ മജിഷ്യന്‍ എന്നു വിളിച്ചാക്ഷേപിക്കുന്നതെന്തിനു? മുഹ്യിദ്ദീന്‍ ശൈഖും സത്യസായി ബാബയും ഞാന്‍ നിങ്ങളേക്കാള്‍ ഉന്നതനായ ദൈവമാണെന്ന് പറഞ്ഞിട്ടില്ല.ദൈവത്തിന്‍റെ സാന്നിദ്ധ്യം ബാബയിലോ ജീലാനിയിലോ മാത്രമുള്ളൂ എന്നു വിശ്വസിച്ച് അദ്ദേഹമാണ് ദൈവം എന്നു വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അതു അവരുടെ അജ്ഞത.ഈ അജ്ഞത തന്നെയാണ് സത്യസായി ബാബയെ നിഷേധിക്കുന്നവരിലും അവഹേളിക്കുന്നവരിലും ഉള്ളത്.
Flag മൂസ(Moosa) and 23 more liked this Like ReplyReply

Friday, April 22, 2011

സീതിഹാജി ജോക്സ് പ്രസിദ്ധമാണ്.നമുക്ക് പറയാനുള്ള എല്ലാ തമാശകളും സീതിഹാജിയുടെ പേരില്‍ നാം വീക്കി.‌
ഇപ്പോള്‍ കുട്ടി ജോക്സും പ്രസിദ്ധമാകുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതും പറയാനിരിക്കുന്നതുമായ ഒന്നിതാ:ഒന്നാം ഐസ്ക്രീം പുകഞ്ഞു നിന്ന കാലം.കേരളം മുഴുവനും കുട്ടിയെ സംശയിക്കുവാന്‍ തുടങ്ങി.പലരും പച്ചക്കള്ളമെന്നു പ്രസ്താവന ഇറക്കിയെങ്കിലും എല്ലാവരും എന്തോ സംശയിച്ചു.മന്ത്രിക്കസേര തെറിച്ചു.ഒടുവില്‍ വെള്ളപ്പൊക്കത്തെ പിടിച്ചുകെട്ടുന്നതുപോലെ എങ്ങിനെ യോ കാര്യങ്ങള്‍ ഒതുക്കി.റെജിനയെ പാട്ടിലാക്കി;അഭയം തേടിച്ചെന്ന അജിതക്കെതിരെ തന്നെ കോടതിയില്‍ മൊഴിമാറ്റിപ്പറയിച്ചു.റെജുലക്കു 50000 രൂപ കൊടുത്ത് ഒരു ഭര്‍ത്താവിനെ വാങ്ങിക്കൊടുത്തുവെന്ന് ഭര്‍ത്താവ് തന്നെ ഇപ്പോള്‍ പറയുന്നുണ്ട്.കാര്യങ്ങള്‍ നേരെയായി. കുഞ്ഞാലിയും ലീഗും മാനം വീണ്ടെടുത്തത്രെ.
അപ്പോഴാണ് കേരളത്തേയും പിടിച്ചുകുലുക്കിയ സുനാമി ആഞ്ഞടിച്ചത്.സുനാമി എന്താണെന്നു നമുക്കാര്‍ക്കും അന്നു അറിവില്ലായിരുന്നു.ഐസ്ക്രീം ഭംഗിയായി കലാശിച്ച സന്തോഷത്തില്‍ കോഴിബിരിയാണി കഴിഞ്ഞ് ലീഗ് ഹൌസില്‍ സെന്‍ട്രല്‍ക്കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പത്രപ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചത്.സര്‍,സുനാമിയുടെ വാര്‍ത്തകളാണിപ്പോള്‍.സാറിന്‍റെ അഭിപ്രായം.
കേട്ടപാടെ അദ്ദേഹം ഇങ്ങിനെ പറഞ്ഞു:സുനാമിയോ, പടച്ചവനെ, ഇത് ഏത് ഒടുക്കത്തവളാണ്.ഓളെ ഞാന്‍ തൊട്ടിട്ടില്ല, കണ്ടിട്ടില്ല,കേട്ടിട്ടില്ല.തങ്ങളാണെ സത്യം.

Sunday, September 26, 2010

C R നീലകണ്ഠന്‍ നമ്പൂതിരിയെ വെറുതെവിടൂ

"സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ, "Neelakantaa".?- MN Karassery in Isalimka Rashtreeyam Vimarshikkappetunnu.
ലോകത്തില്‍ ഇസ്ലാമിക ഫണ്ടമെന്‍റെലിസവും ആഗോളതീവ്രവാദവും കയറ്റുമതിചെയ്യുന്നത് വഹാബികള്‍ എന്നറിയപ്പെടുന്ന സൌദിഅറേബ്യന്‍ സലഫിസുന്നികളാണ്.അവരുടേതല്ലാത്ത ഒരു ബ്രാന്‍ഡ് ഇസ്ലാമിനേയും അവര്‍ വെറുതെ വിടില്ല. കഴിഞ്ഞ 250 കൊല്ലമായി ഇവര്‍ എത്രയോ സൂഫികളെ കൊന്നിരിക്കുന്നു.എത്രയോ ദര്‍ഗകള്‍ "ശിര്‍ക്കിന്‍റെ" പേരില്‍ ഇവര്‍ തകര്‍ത്തിരിക്കുന്നു.മുഹ്യിദ്ദീന്‍ ശൈഖിന്‍റെ ദ‍‍ര്‍ഗ ശരീഫില്‍ അവ‍ര്‍ ബോംബിട്ടുണ്ട്.അജ്മീര്‍ ഖോജയുടെ ദര്‍ഗയില്‍ ബോംബിട്ടത് ആരാണെന്ന് ഇനിയും വ്യക്തമല്ല. സലഫികള്‍, കേരളത്തില്‍ അറിയപ്പെടുന്നത് മുജാഹിദ് എന്ന പേരിലാണ്. നല്ല പിള്ള ചമയുന്ന കാരശ്ശേരി മുജാഹിദുകളെ തൊടാറില്ല.ഇസ്ലാമിക ഫണ്ടമെന്‍റെലിസത്തിനെതിരെ പ്രസംഗിക്കുന്ന കാരശ്ശേരിയെ മുഖവിലക്കെടുക്കുവാന്‍ കഴിയുമോ?C R നീലകണ്ഠന്‍ എല്ലാവിധ ജനകീയ പ്രസ്ഥാനങ്ങളുടേയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആഗോളമൂലധനക്കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ ചെറുത്ത്നില്‍ക്കുന്ന ജനങ്ങളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ആദിവാസി സമരങ്ങള്‍ നയിച്ചിട്ടുണ്ട്.പ്ലാച്ചിമടയില്‍ സമരം ചെയ്തിട്ടുണ്ട്.എല്ലാ രാഷ്രീയപ്പാര്‍ട്ടികളും കയ്യൊഴിഞ്ഞ ഒരു ജനതയുണ്ട്‍- വികസനത്തിന്റെ ഇരകള്‍. അവര്‍ക്കു വേണ്ടി ത്യാഗം സഹിച്ച് , നഷ്ടം സഹിച്ച്, സ്വന്തം ജോലി പോലും റിസ്ക് എടുത്ത് കേരളത്തിലെ ജനങ്ങളോടൊപ്പം നിന്ന നേതാവാണ് CR നീലകണ്ഠന്‍.
നമ്പൂതിരിയായ നീലകണ്ഠന്‍ ജനങ്ങളുടെ, ദുരന്തം സഹിക്കുന്ന വിഭാഗത്തിന്റെ, മതവും മതവിഭാഗവും തരംതിരിക്കുന്നില്ല എന്നതാണ് കാരശ്ശേരി കണ്ടുപിടിച്ച കുറ്റം. മുസ്ലിമായ കാരശ്ശേരി അത് ചെയ്യുന്നു. മതം നോക്കി അപ്പം വിളമ്പുന്നു. അപ്പോള്‍ ആരാണ് വര്‍ഗീയവാദി?സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകള്‍ , മുസ്ലിം സ്ത്രീകള്‍, തെരുവിലിറ്ങ്ങുമ്പോള്‍ അവര്‍ക്കു അയിത്തം കല്‍പ്പിക്കുവാന്‍ വേണ്ടി അയാള്‍ പഴയ വാദം കൊണ്ടുവരുന്നു. പട്ടിണി കിടക്കുന്ന ഒരു നമ്പൂതിരിക്കു ആരെന്കിലും അന്നം നല്‍കുമ്പോള്‍ നിങ്ങള്‍ ഊട്ടുന്നത് സവര്‍ണ്ണ ഫാസിസത്തേയാണ് എന്നു വ്യംഗ്യമായി കാരശ്ശേരി പറയുകയാണു. സ്വന്തം പുസ്തകം മാര്‍ക്കറ്റ് ചെയ്യുവാന്‍ കാരശ്ശേരി ആക്ഷേപിക്കുന്നത് കേരളത്തിലെ ജനകീയപ്രസ്ഥാനങ്ങളുടെ ഒരേയൊരു പ്രതീക്ഷയേയാണ്- CR നീല‌ക‌ണ്ഠ‌നെ.

Thursday, September 16, 2010


വളരെ ദു:ഖിപ്പിക്കുന്നു ഈ വാര്‍ത്ത. അവസാനത്തെ അത്താണിയും നഷ്ടമായാല്‍!സുപ്രീംകോടതി ജഡ്ജ് വരെ വാങ്ങുന്നു,പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്കു പാടില്ല എന്നു ഓരോരുത്തനും പറഞ്ഞാല്‍... രാജ്യത്തിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുവാനുള്ളതു മാത്രമായാല്‍...ഒരു രാഷ്ടത്തിനു നിലനില്‍ക്കുവാന്‍ അവകാശമുണ്ടോ?



ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന വൈ.കെ. സബര്‍വാള്‍ വരെയുള്ള 16 പേരില്‍ പകുതിയും അഴിമതിക്കാരായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകന്‍ ശാന്തിഭൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു

Tuesday, September 14, 2010

എന്‍റെ കൊളീഗ് കൂടെക്കൂടെ സിഗററ്റ് വലിക്കുന്നതിനു പുറത്തിറങ്ങുന്നു.
ഞാന്‍ അയാളോടു ചോദിച്ചു, ദിവസവും രണ്ട് പായ്ക്കറ്റ് മതിയാകുമോ? "സൊ സൊ," അയാള്‍ പറഞ്ഞു . "പക്ഷേ, എന്‍റെ ഗേള്ഫ്രണ്ട് ഒരു നാലു പായ്ക്കറ്റെന്കിലും വലിച്ചുവിടും." ശുദ്ധനായ ആ മനുഷ്യന്‍ ഹൃദയം തുറന്നു.
അഞ്ചുകൊല്ലം കൂടെ ജോലിചെയ്തിട്ടും വ്യക്തിപരമായി ഒന്നുമറിയാത്ത ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി ചോദിച്ചു. "കുട്ടികള്‍?"
എനിക്കു കുട്ടികളൊന്നുമില്ല, ആ നാല്‍പത്കാരന്‍ പറഞ്ഞു.
എന്‍റെ ഗേള്‍ഫ്രണ്ടിനു രണ്ടുമക്കളുണ്ട്. 18 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളും.
"എല്ലാവരും ഒരുമിച്ചാണോ?" എന്‍റെ തേഡ് വേള്‍ഡ് മൈന്‍ഡില്‍ ഒരു ജിജ്ഞാസ‌.
"അല്ല മകനും അവന്‍റെ ഗേള്‍ഫ്രണ്ടും ഒരുമിച്ച് വേറൊരിടത്താണ്."
ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്കുനോക്കി.
വ൪ഷങ്ങള്‍ക്കുമുമ്പു ഇയാളുടെ ബാപ്പയുടെ ബാപ്പ എന്നെപ്പോലെ ഒരു ഇമ്മിഗ്രന്‍റായിരുന്നു.മക്കള്‍ കിടുക്കന്‍ ഇംഗ്ലീഷ്‍ പറയുന്നതും ആനശമ്പളം വാങ്ങുന്നതും മാത്രം അയാള്‍ സ്വപ്നം കണ്ടിരിക്കണം.പടിഞ്ഞാറില്‍ നിന്നും നന്മ മാത്രം ഒപ്പിയെടുക്കാമെന്നും തന്‍റെ നാടിന്‍റെ നന്മ അവര്‍ക്കു കൊടുക്കാമെന്നും ഒരു ബാര്‍ട്ടര്‍ അയാള്‍ സ്വപ്നം കണ്ടിരിക്കണം. എന്നെപ്പോലെ.

Monday, September 13, 2010


Surrogate mother, Lousie Pollard, 24, who miscarried Osama bin Laden's grandchildren is considering another pregnancy for separated couple

http://timesofindia.indiatimes.com/world/uk/Osama-bin-Ladens-grandchildren-dead-Report/articleshow/6545862.cms

http://www.mathrubhumi.com/story.php?id=125739

വാടകയമ്മയ്ക്കുനേരേ അക്രമം; ഉസാമയുടെ കൊച്ചുമക്കള്‍ക്ക് പിറക്കും മുമ്പേ അന്ത്യം

ലണ്ടന്‍: ഉസാമ ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ചിരുന്ന യുവതിക്ക് അജ്ഞാതരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗര്‍ഭമലസി. ഉസാമ ബിന്‍ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍ മോഡലുമായ സൈനയ്ക്കും വേണ്ടി വാടക ഗര്‍ഭം ധരിച്ച ലൂയിസ് പൊള്ളാര്‍ഡ് (24) ആണ് സിറിയയില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ഇരട്ടകളായ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് 10 ആഴ്ച വളര്‍ച്ചയുണ്ടായിരുന്നു.ഇംഗ്ലണ്ടിലെ ബ്രിസ്റ്റലുകാരിയായ പൊള്ളാര്‍ഡ് ഇതിനു മുമ്പ് രണ്ടുതവണ വാടകഗര്‍ഭം ധരിച്ചിട്ടുണ്ട്. ഇത്തവണ ഉസാമ ബിന്‍ ലാദന്റെ കൊച്ചുമക്കളെയാണ് പൊള്ളാര്‍ഡ് ഗര്‍ഭം ധരിച്ചതെന്ന കാര്യം പരസ്യമായിരുന്നു. ഇംഗ്ലണ്ടിലും പശ്ചിമേഷ്യയിലും ഇക്കാരണത്താല്‍ അവര്‍ തിരിച്ചറിയപ്പെട്ടിരുന്നു. 'ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിക്കുന്ന പാശ്ചാത്യ സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കാരണം ഇനി ലാദന്‍ ദമ്പതിമാര്‍ക്കായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കില്ലെന്ന തീരുമാനത്തിലാണ് പൊള്ളാര്‍ഡ്. സന്തോഷത്തോടെയുള്ള കുടുംബ ജീവിതം ആഗ്രഹിച്ച ദമ്പതിമാരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ലാദന്‍ ദമ്പതിമാരുമായി കരാറൊപ്പിട്ടതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഒരു കുട്ടിക്ക് 10000 പൗണ്ട് (ഏകദേശം 72 ലക്ഷ രൂപ) ആയിരുന്നു വാടക നിശ്ചയിച്ചിരുന്നത്. പേരിനൊപ്പം ലാദന്‍ എന്നുള്ളതുകൊണ്ട് മാത്രം അവര്‍ എന്തെങ്കിലും തെറ്റുചെയ്തുവെന്ന് കരുതുന്നില്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു. അതിനിടെ, ഒമറിന് മനോരോഗം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 54 കാരിയായ ഭാര്യ സൈനയും ഒമറും ഈയിടെ വിവാഹം വേര്‍പെടുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ ഗര്‍ഭമലസിയത് മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിധിയെന്നായിരുന്നു ഒമറിന്റെ പ്രതികരണം.

Tuesday, August 10, 2010

Philanthrocapitalism

"Infosys is a chop-shop," NY senator
If Infosys is a chop-shop, then US a fence.
The NY senator insulted all Indians. This is not a slip of the tongue, but a spill of an attitude that we are lifters...
Our Sardarji who is too polite before the WH should ask an apology for this abuse.
Tens of thousands of manufacturing industries are moved by US MNCs to China, Mex, South Asian countries and Sub-Saharan Africa to exploit the sweat shops sprouted there and take advantage of the unaccountable environmental laws. They made trillions of dollars of profit from the difference of the wages paid. The philanthropist Bill Gates expanded his empire from the brain of our youths by way of outsourcing. He was the richest man of the globe for 14 years out of 16.Now he wants to save the humanity from poor health. He does celebrity -led events, campaigns, image conscious corporate schemes, and countless private ventures to spread his global vision by massive boost to global health funding. He pays heavily to Global Alliance for Vaccine and Immunization. He is a new Messiah of the poor. He claims that he saved 5 million deaths, that he prevented TB, Malaria from 250 million children . He is the new United Nations. His Gates Foundation seeks to eliminate all governmental health workers from the world. He is pumping funds to the selected intermediary partners around the world and they are doing the field job. In Delhi, they have an office.Philanthropy is not bad, but history shows that it was bad. The nations paid heavily. It has political implications. It is believed that research funding is heavily weighed toward development of new vaccines and drugs. Who knows on whom it is tested.Who’re the better guinea pigs than the poor Asians and Africans. A new vaccine takes minimum 20 years to show its test result. His Foundation has an asset base of 55 billion dollars , the major part of which goes to vaccinations and immunizations all over India, china and Africa. Warren Buffet , the third richest man in the world, is also ready with his 30 billion dollars in the venture philanthropy. They will develop a new hygiene culture for the third world, a model of the Good West, a life of drug-dependency, promotion of brushing twice with Colgate, new feminine hygiene promoted by companies of feminie products, tablet-swallow culture and culture of counselling and psychiatry. Praise for the new Philanthrocapitalism.