Surrogate mother, Lousie Pollard, 24, who miscarried Osama bin Laden's grandchildren is considering another pregnancy for separated couple
http://timesofindia.indiatimes.com/world/uk/Osama-bin-Ladens-grandchildren-dead-Report/articleshow/6545862.cms
http://www.mathrubhumi.com/story.php?id=125739
വാടകയമ്മയ്ക്കുനേരേ അക്രമം; ഉസാമയുടെ കൊച്ചുമക്കള്‍ക്ക് പിറക്കും മുമ്പേ അന്ത്യം
ലണ്ടന്‍: ഉസാമ ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ചിരുന്ന യുവതിക്ക് അജ്ഞാതരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗര്‍ഭമലസി. ഉസാമ ബിന്‍ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍ മോഡലുമായ സൈനയ്ക്കും വേണ്ടി വാടക ഗര്‍ഭം ധരിച്ച ലൂയിസ് പൊള്ളാര്‍ഡ് (24) ആണ് സിറിയയില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ഇരട്ടകളായ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് 10 ആഴ്ച വളര്‍ച്ചയുണ്ടായിരുന്നു.ഇംഗ്ലണ്ടിലെ ബ്രിസ്റ്റലുകാരിയായ പൊള്ളാര്‍ഡ് ഇതിനു മുമ്പ് രണ്ടുതവണ വാടകഗര്‍ഭം ധരിച്ചിട്ടുണ്ട്. ഇത്തവണ ഉസാമ ബിന്‍ ലാദന്റെ കൊച്ചുമക്കളെയാണ് പൊള്ളാര്‍ഡ് ഗര്‍ഭം ധരിച്ചതെന്ന കാര്യം പരസ്യമായിരുന്നു. ഇംഗ്ലണ്ടിലും പശ്ചിമേഷ്യയിലും ഇക്കാരണത്താല്‍ അവര്‍ തിരിച്ചറിയപ്പെട്ടിരുന്നു. 'ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിക്കുന്ന പാശ്ചാത്യ സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കാരണം ഇനി ലാദന്‍ ദമ്പതിമാര്‍ക്കായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കില്ലെന്ന തീരുമാനത്തിലാണ് പൊള്ളാര്‍ഡ്. സന്തോഷത്തോടെയുള്ള കുടുംബ ജീവിതം ആഗ്രഹിച്ച ദമ്പതിമാരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ലാദന്‍ ദമ്പതിമാരുമായി കരാറൊപ്പിട്ടതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഒരു കുട്ടിക്ക് 10000 പൗണ്ട് (ഏകദേശം 72 ലക്ഷ രൂപ) ആയിരുന്നു വാടക നിശ്ചയിച്ചിരുന്നത്. പേരിനൊപ്പം ലാദന്‍ എന്നുള്ളതുകൊണ്ട് മാത്രം അവര്‍ എന്തെങ്കിലും തെറ്റുചെയ്തുവെന്ന് കരുതുന്നില്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു. അതിനിടെ, ഒമറിന് മനോരോഗം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 54 കാരിയായ ഭാര്യ സൈനയും ഒമറും ഈയിടെ വിവാഹം വേര്‍പെടുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ ഗര്‍ഭമലസിയത് മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിധിയെന്നായിരുന്നു ഒമറിന്റെ പ്രതികരണം.