എന്‍റെ കൊളീഗ് കൂടെക്കൂടെ സിഗററ്റ് വലിക്കുന്നതിനു പുറത്തിറങ്ങുന്നു.
ഞാന്‍ അയാളോടു ചോദിച്ചു, ദിവസവും രണ്ട് പായ്ക്കറ്റ് മതിയാകുമോ? "സൊ സൊ," അയാള്‍ പറഞ്ഞു . "പക്ഷേ, എന്‍റെ ഗേള്ഫ്രണ്ട് ഒരു നാലു പായ്ക്കറ്റെന്കിലും വലിച്ചുവിടും." ശുദ്ധനായ ആ മനുഷ്യന്‍ ഹൃദയം തുറന്നു.
അഞ്ചുകൊല്ലം കൂടെ ജോലിചെയ്തിട്ടും വ്യക്തിപരമായി ഒന്നുമറിയാത്ത ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി ചോദിച്ചു. "കുട്ടികള്‍?"
എനിക്കു കുട്ടികളൊന്നുമില്ല, ആ നാല്‍പത്കാരന്‍ പറഞ്ഞു.
എന്‍റെ ഗേള്‍ഫ്രണ്ടിനു രണ്ടുമക്കളുണ്ട്. 18 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളും.
"എല്ലാവരും ഒരുമിച്ചാണോ?" എന്‍റെ തേഡ് വേള്‍ഡ് മൈന്‍ഡില്‍ ഒരു ജിജ്ഞാസ.
"അല്ല മകനും അവന്‍റെ ഗേള്‍ഫ്രണ്ടും ഒരുമിച്ച് വേറൊരിടത്താണ്."
ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്കുനോക്കി.
വ൪ഷങ്ങള്‍ക്കുമുമ്പു ഇയാളുടെ ബാപ്പയുടെ ബാപ്പ എന്നെപ്പോലെ ഒരു ഇമ്മിഗ്രന്‍റായിരുന്നു.മക്കള്‍ കിടുക്കന്‍ ഇംഗ്ലീഷ്‍ പറയുന്നതും ആനശമ്പളം വാങ്ങുന്നതും മാത്രം അയാള്‍ സ്വപ്നം കണ്ടിരിക്കണം.പടിഞ്ഞാറില്‍ നിന്നും നന്മ മാത്രം ഒപ്പിയെടുക്കാമെന്നും തന്‍റെ നാടിന്‍റെ നന്മ അവര്‍ക്കു കൊടുക്കാമെന്നും ഒരു ബാര്‍ട്ടര്‍ അയാള്‍ സ്വപ്നം കണ്ടിരിക്കണം. എന്നെപ്പോലെ.