"സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ, "Neelakantaa".?- MN Karassery in Isalimka Rashtreeyam Vimarshikkappetunnu.
ലോകത്തില്‍ ഇസ്ലാമിക ഫണ്ടമെന്‍റെലിസവും ആഗോളതീവ്രവാദവും കയറ്റുമതിചെയ്യുന്നത് വഹാബികള്‍ എന്നറിയപ്പെടുന്ന സൌദിഅറേബ്യന്‍ സലഫിസുന്നികളാണ്.അവരുടേതല്ലാത്ത ഒരു ബ്രാന്‍ഡ് ഇസ്ലാമിനേയും അവര്‍ വെറുതെ വിടില്ല. കഴിഞ്ഞ 250 കൊല്ലമായി ഇവര്‍ എത്രയോ സൂഫികളെ കൊന്നിരിക്കുന്നു.എത്രയോ ദര്‍ഗകള്‍ "ശിര്‍ക്കിന്‍റെ" പേരില്‍ ഇവര്‍ തകര്‍ത്തിരിക്കുന്നു.മുഹ്യിദ്ദീന്‍ ശൈഖിന്‍റെ ദര്‍ഗ ശരീഫില്‍ അവര്‍ ബോംബിട്ടുണ്ട്.അജ്മീര്‍ ഖോജയുടെ ദര്‍ഗയില്‍ ബോംബിട്ടത് ആരാണെന്ന് ഇനിയും വ്യക്തമല്ല. സലഫികള്‍, കേരളത്തില്‍ അറിയപ്പെടുന്നത് മുജാഹിദ് എന്ന പേരിലാണ്. നല്ല പിള്ള ചമയുന്ന കാരശ്ശേരി മുജാഹിദുകളെ തൊടാറില്ല.ഇസ്ലാമിക ഫണ്ടമെന്‍റെലിസത്തിനെതിരെ പ്രസംഗിക്കുന്ന കാരശ്ശേരിയെ മുഖവിലക്കെടുക്കുവാന്‍ കഴിയുമോ?C R നീലകണ്ഠന്‍ എല്ലാവിധ ജനകീയ പ്രസ്ഥാനങ്ങളുടേയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആഗോളമൂലധനക്കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ ചെറുത്ത്നില്‍ക്കുന്ന ജനങ്ങളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ആദിവാസി സമരങ്ങള്‍ നയിച്ചിട്ടുണ്ട്.പ്ലാച്ചിമടയില്‍ സമരം ചെയ്തിട്ടുണ്ട്.എല്ലാ രാഷ്രീയപ്പാര്‍ട്ടികളും കയ്യൊഴിഞ്ഞ ഒരു ജനതയുണ്ട്‍- വികസനത്തിന്റെ ഇരകള്‍. അവര്‍ക്കു വേണ്ടി ത്യാഗം സഹിച്ച് , നഷ്ടം സഹിച്ച്, സ്വന്തം ജോലി പോലും റിസ്ക് എടുത്ത് കേരളത്തിലെ ജനങ്ങളോടൊപ്പം നിന്ന നേതാവാണ് CR നീലകണ്ഠന്‍.
നമ്പൂതിരിയായ നീലകണ്ഠന്‍ ജനങ്ങളുടെ, ദുരന്തം സഹിക്കുന്ന വിഭാഗത്തിന്റെ, മതവും മതവിഭാഗവും തരംതിരിക്കുന്നില്ല എന്നതാണ് കാരശ്ശേരി കണ്ടുപിടിച്ച കുറ്റം. മുസ്ലിമായ കാരശ്ശേരി അത് ചെയ്യുന്നു. മതം നോക്കി അപ്പം വിളമ്പുന്നു. അപ്പോള്‍ ആരാണ് വര്‍ഗീയവാദി?സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകള്‍ , മുസ്ലിം സ്ത്രീകള്‍, തെരുവിലിറ്ങ്ങുമ്പോള്‍ അവര്‍ക്കു അയിത്തം കല്‍പ്പിക്കുവാന്‍ വേണ്ടി അയാള്‍ പഴയ വാദം കൊണ്ടുവരുന്നു. പട്ടിണി കിടക്കുന്ന ഒരു നമ്പൂതിരിക്കു ആരെന്കിലും അന്നം നല്‍കുമ്പോള്‍ നിങ്ങള്‍ ഊട്ടുന്നത് സവര്‍ണ്ണ ഫാസിസത്തേയാണ് എന്നു വ്യംഗ്യമായി കാരശ്ശേരി പറയുകയാണു. സ്വന്തം പുസ്തകം മാര്‍ക്കറ്റ് ചെയ്യുവാന്‍ കാരശ്ശേരി ആക്ഷേപിക്കുന്നത് കേരളത്തിലെ ജനകീയപ്രസ്ഥാനങ്ങളുടെ ഒരേയൊരു പ്രതീക്ഷയേയാണ്- CR നീലകണ്ഠനെ.