സീതിഹാജി ജോക്സ് പ്രസിദ്ധമാണ്.നമുക്ക് പറയാനുള്ള എല്ലാ തമാശകളും സീതിഹാജിയുടെ പേരില്‍ നാം വീക്കി.
ഇപ്പോള്‍ കുട്ടി ജോക്സും പ്രസിദ്ധമാകുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതും പറയാനിരിക്കുന്നതുമായ ഒന്നിതാ:ഒന്നാം ഐസ്ക്രീം പുകഞ്ഞു നിന്ന കാലം.കേരളം മുഴുവനും കുട്ടിയെ സംശയിക്കുവാന്‍ തുടങ്ങി.പലരും പച്ചക്കള്ളമെന്നു പ്രസ്താവന ഇറക്കിയെങ്കിലും എല്ലാവരും എന്തോ സംശയിച്ചു.മന്ത്രിക്കസേര തെറിച്ചു.ഒടുവില്‍ വെള്ളപ്പൊക്കത്തെ പിടിച്ചുകെട്ടുന്നതുപോലെ എങ്ങിനെ യോ കാര്യങ്ങള്‍ ഒതുക്കി.റെജിനയെ പാട്ടിലാക്കി;അഭയം തേടിച്ചെന്ന അജിതക്കെതിരെ തന്നെ കോടതിയില്‍ മൊഴിമാറ്റിപ്പറയിച്ചു.റെജുലക്കു 50000 രൂപ കൊടുത്ത് ഒരു ഭര്‍ത്താവിനെ വാങ്ങിക്കൊടുത്തുവെന്ന് ഭര്‍ത്താവ് തന്നെ ഇപ്പോള്‍ പറയുന്നുണ്ട്.കാര്യങ്ങള്‍ നേരെയായി. കുഞ്ഞാലിയും ലീഗും മാനം വീണ്ടെടുത്തത്രെ.
അപ്പോഴാണ് കേരളത്തേയും പിടിച്ചുകുലുക്കിയ സുനാമി ആഞ്ഞടിച്ചത്.സുനാമി എന്താണെന്നു നമുക്കാര്‍ക്കും അന്നു അറിവില്ലായിരുന്നു.ഐസ്ക്രീം ഭംഗിയായി കലാശിച്ച സന്തോഷത്തില്‍ കോഴിബിരിയാണി കഴിഞ്ഞ് ലീഗ് ഹൌസില്‍ സെന്‍ട്രല്‍ക്കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പത്രപ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചത്.സര്‍,സുനാമിയുടെ വാര്‍ത്തകളാണിപ്പോള്‍.സാറിന്‍റെ അഭിപ്രായം.
കേട്ടപാടെ അദ്ദേഹം ഇങ്ങിനെ പറഞ്ഞു:സുനാമിയോ, പടച്ചവനെ, ഇത് ഏത് ഒടുക്കത്തവളാണ്.ഓളെ ഞാന്‍ തൊട്ടിട്ടില്ല, കണ്ടിട്ടില്ല,കേട്ടിട്ടില്ല.തങ്ങളാണെ സത്യം.