azeez 12 hours ago
മഹാനായ സത്യസായിബാബക്കു പ്രണാമം.
എല്ലാ മനുഷ്യരും ഭൂമിയില്‍ ദൈവത്തിന്‍റെ ഖലീഫയാണ്.ആ സത്യം ബാബ തിരിച്ചറിഞ്ഞു.അതറിയാത്തവര്‍ ബാബയെ ആള്‍ദൈവം എന്നു വിളിച്ചാക്ഷേപിക്കുന്നു.മനുഷ്യന്‍റെ ആത്മാവ് ദൈവത്തില്‍ നിന്നും വരുന്നു.അതിന്‍റെ പ്രായം ശരീരത്തിന്‍റെ പ്രായമല്ല, അനാദിയാണ്.ശരീരത്തിനേ നാശമുള്ളൂ, ആത്മാവിനു നാശമില്ല.ദൈവത്തിന്‍റെ അംശം കുടികൊള്ളുന്ന മനുഷ്യര്‍ക്കു അനന്തസാദ്ധ്യതകളുണ്ട്. അതു ബാബയെപ്പോലുള്ളവരും മഹാസൂഫികളും വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു.നിഗൂഡജ്ഞാനങ്ങള്‍ തുറന്നുകിട്ടുന്നു.സാധാരണ മനുഷ്യര്‍ക്കു അപ്രാപ്യമായ പലതും അവര്‍ ചെയ്യുന്നു.ജലത്തുള്ളികളാണ് സമുദ്രം. ഞാന്‍ സമുദ്രത്തിലെ ജലത്തുള്ളിയാണ് എന്നു പറയുമ്പോള്‍ ആ ജലത്തുള്ളിയില്‍ നിന്നും വേറിട്ട ഒരുസമുദ്രത്തെ ജലത്തുള്ളിക്കു സങ്കല്‍പ്പിക്കേണ്ടി വരുന്നു.അത് ജലത്തുള്ളിക്കു ഇങ്ങിനെയും പറയാം, ഞാന്‍ സമുദ്രമാകുന്നു.അത് അഹങ്കാരമല്ല.സ്നേഹമാണ്.വിനയമാണ്.ഞാന്‍ ഒന്നിന്‍റെ ഭാഗമാണ്, ഒന്നില്‍ നിന്നും വേറിട്ട സത്തയല്ല എന്ന പ്രഖ്യാപനമാണ്.മഹാസൂഫിയായ ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍കാദിര് ജീലാനിയേയും ആന്തരീകജ്ഞാനത്തിന്‍റെ ഉള്ളടക്കം കിട്ടിയ സൂഫിവര്യന്മാരേയും ഹൈന്ദവസന്യാസികളേയും മഹര്‍ഷിമാരേയും ആക്ഷേപിക്കുവാന്‍ മാത്രം മൌഡ്യമുള്ളവരാണ് ബാബയെ അവഹേളിക്കുന്നത്. തെളിയിക്കപ്പെടാവുന്നതും ആയിരംവട്ടം ആവര്‍ത്തിക്കപ്പെടാവുന്നതുമായ ശാസ്ത്രത്തിന്‍റെ തെളിവുകളാണ് ഈ അജ്ഞാനികള്‍ അവരോട് ചോദിക്കുന്നത്.സത്യസായിബാബയെ ആക്ഷേപിക്കുന്നവര്‍ മുഹമ്മദ് നബി നടത്തിയ ആകാശയാത്രയെ എങ്ങിനെ ന്യായീകരിക്കും?ബദര്‍യുദ്ധത്തില്‍ മലക്കുകള്‍ സഹായത്തിനിറങ്ങി എന്നു എങ്ങിനെ വിശ്വസിക്കും?അള്ളാഹു നല്‍കിയ ഖുദറത്ത് എന്നു പറയുന്നവര്‍ അള്ളാഹു സത്യസായിബാബക്കു ആ ഖുദറത്ത് നല്‍കില്ലെന്നു വിശ്വസിക്കുന്നു.തൊട്ടിലില്‍ കിടന്നു ഈസാ നബിക്കു സംസാരിക്കാമെന്കില്‍ ബാബയെ മജിഷ്യന്‍ എന്നു വിളിച്ചാക്ഷേപിക്കുന്നതെന്തിനു? മുഹ്യിദ്ദീന്‍ ശൈഖും സത്യസായി ബാബയും ഞാന്‍ നിങ്ങളേക്കാള്‍ ഉന്നതനായ ദൈവമാണെന്ന് പറഞ്ഞിട്ടില്ല.ദൈവത്തിന്‍റെ സാന്നിദ്ധ്യം ബാബയിലോ ജീലാനിയിലോ മാത്രമുള്ളൂ എന്നു വിശ്വസിച്ച് അദ്ദേഹമാണ് ദൈവം എന്നു വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അതു അവരുടെ അജ്ഞത.ഈ അജ്ഞത തന്നെയാണ് സത്യസായി ബാബയെ നിഷേധിക്കുന്നവരിലും അവഹേളിക്കുന്നവരിലും ഉള്ളത്.
Flag മൂസ(Moosa) and 23 more liked this Like ReplyReply