യോഗാചാര്യന്‍ ശ്രീ ബാബ രാംദേവിന് അഭിവാദ്യങ്ങള്‍. അദ്ദേഹത്തിനെതിരെ കുപ്രചരണം നടത്തുന്നത് കള്ളപ്പണക്കാരും അവരുടെ പങ്കുപറ്റുകാരുമാണ്.സമസ്തമേഖലയിലും കള്ളപ്പണം അദ്ധ്വാനത്തിന്‍റെ വിലകെടുത്തുകയാണ്.ബാബ രാംദേവ് കള്ളപ്പണത്തിനെതിരെ ഉപവാസമിരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സു രോഷം കൊള്ളുന്നത് മനസ്സിലാക്കാം.അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്സിന്‍റേയും ദിഗ്വിജയ സിങ്ങുമാരുടേയും കൂടെ ചേര്‍ന്നുകൊണ്ട് ചില മുസ്ലിംവായനക്കാരും രോഷം കൊള്ളുന്നതെന്തിനു?അഴിമതിയെല്ലായിടത്തുമുണ്ട്,എല്ലാ പാര്‍ട്ടിയിലുമുണ്ട്, ബിജെപിയിലുമുണ്ട്, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലുമുണ്ട് എന്നതുകൊണ്ട് അഴിമതിയും കള്ളപ്പണവും ഒരു വിഷയം അല്ലാതാകുന്നില്ലല്ലോ.ആരെങ്കിലും അതിനെതിരെ ഉപവാസസമരമിരിക്കുമ്പോള്‍ നാം എതിര്‍ക്കേണ്ട ആവശ്യമുണ്ടോ?
ഒരു മുസ്ലിം പെണ്‍കുട്ടിയെ കെട്ടിച്ചു വിടുന്നത് നൂറുപവന്‍ കൊടുത്തിട്ടാണ്. ഇത് ഏതെങ്കിലും കാക്ക ജോലി ചെയ്തുണ്ടാക്കുന്നതാണോ?സ്തീധനം കൊടുക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിന്‍റെ പേരില്‍ എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നു.ഈയിടെ ഒരു ബാപ്പ 35 പവന്‍ കൊടുക്കുവാന്‍ ഇല്ലാത്തതുകൊണ്ട് തന്‍റെ മക്കളെ കൊന്നത് വായിച്ചില്ലേ?ഏതെങ്കിലും മുസ്ലിം നേതാവോ, മൌലവിയോ ഇത്രയും ഗൌരവമായ വിഷയങ്ങള്ക്കുവേണ്ടി ഉപവാസമിരിക്കുന്നുണ്ടോ, സംസാരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? കേരളത്തില്‍ 40 കോടിയുടെ മുടിപ്പള്ളി വേണമോ വേണ്ടയോ എന്നതൊക്കെയല്ലേ അവരുടെയൊക്കെ ചര്‍ച്ച.
കേരളത്തിലെ രാഷ്ടീയക്കാര്‍ കേരളത്തിലും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയത് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?റവൂഫ് 500 ഏക്കര്‍ മഹാരാഷ്ടയില്‍ വാങ്ങിയെന്നു കുഞ്ഞാലി പറഞ്ഞില്ലേ. കുഞ്ഞാലിക്കുട്ടിയുടെ ബിനാമി പേരില്‍ പലസ്ഥലത്തും ഭൂമി വാങ്ങിയെന്നും 300 കോടിയുടെ അനധികൃതസ്വത്തുണ്ടെന്നുമുള്ള കേസ് തെളിവു ഹാജരാക്കാന്‍ കഴിയായിരുന്നതുകൊണ്ട് കോടതി തള്ളിയതെല്ലേ?കേരളത്തിലെ കണ്ണായ സ്ഥലമൊക്കെ കൈവശം വച്ചിരിക്കുന്നത് കൃസ്ത്യന്‍ പള്ളികളല്ലേ.സിസ്റ്റര്‍ ജസ്മ അവരുടെ പുസ്തകത്തിലൂടെ എഴുതിയിട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയെങ്കിലും ആയോ?കിഴക്കന്‍സംസ്ഥാനഗോത്രമേഖലയിലെ ഭൂമി ആദിവാസികളെപ്പറ്റിച്ച് വിദേശപ്പണം കൊണ്ട് കൃസ്ത്യന്‍ സഭ കൈവശപ്പെടുത്തിയതും ആദിവാസികളെ മാമോദീസ മുക്കുന്നതും ആര്‍എസ്സുകാര്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആക്ഷേപമാണ്.കേരള കോണ്‍ഗ്രസ്സ് ഭരണത്തില്‍ കയറിയാല്‍ ആദ്യം പട്ടയ മാമാങ്കം നടത്താറുണ്ട്.ഈ പാര്ട്ടി അതിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണോ എന്നു നമുക്കു തോന്നാറുണ്ട്.
കള്ളപ്പണത്തിനെതിരെ ഉപവാസസമരം നടത്തുന്ന ശ്രീ റാംദേവ് ആരെസ്സെസ്കാരനാണെങ്കില്‍ തീര്‍ച്ചയായും ആറെസ്സിസ്സിനു മാത്രമേ ,ഹിന്ദുക്കള്‍ക്കുമാത്രമേ, കള്ളപ്പണത്തിന്‍റേയും ആഗോളവല്‍ക്കരണത്തിന്‍റേയും വിപത്തുകള്‍ക്കെതിരെ ധ൪മ്മസമരം സംഘടിപ്പിക്കുവാന്‍ കഴിയൂ. ബാബ വിലകൂടിയ പന്തലിലിരുന്ന് ഉപവസിക്കട്ടെ. അതിനെന്താ. കൂളര്‍ പന്തലില്‍ വയ്ക്കട്ടെ.റാംദേവിന്‍റെ സമരം ദരിദ്ര മുസ്ലിമിനും കൂടി വേണ്ടിയുള്ള സമരമാണ്. അവരും റാം ദേവിന്‍റെ കൂടെ ചേരട്ടെ.