Monday, December 19, 2011
Refusal to lift veil by Muslim women for Canadian Citizenship Oath
Last Friday, I felt very sad when a group of women resisted lifting their veils for Canadian Citizenship Oath. Why the heck they come here to Canada! Why don't they stay in Pak or Arab land?
Finally the government had to pass the law that they will not be qualified for Canadian citizenship if they hide their identity.
Congratulation Government Canada.
But Canadian government is still liberal not to deport them. They allowed them to have their Permanent Resident status.
I remember an incident. A muslim lady, in her English class, asked her teacher some doubts of the subjects taught. The teacher couldn't hear her. He asked her, madom, could you please lift the veil and ask your doubt, which she denied. She asked again under the veil, the master repeated the same. Then she left the class and complained to the authorities against him for discrimination and the curtailment of the fundamental rights.
What a situation!
The refugees run from their country for their lives, and the West host them. When they are settled, happy and secured ,they stand against the rule of the country. They are thankless people; Are they Muslims? I don't think. Muslims should obey the law of the land they live.
The refugees coming here are given all religious rights, and benefits. They are given the service of the best lawers and even the legal fees for fighting their cases. The government gives all religious rights to Muslims. No discrimination,unlike Islamic countries.
I was amazed to read ,a few months ago, that in an Ontario school the school authorities supply halal food in the school mess for the convenience of the Muslim students. They even allowed a maulavi for Juma prayer inside the school. This is unimaginable in any other countries. I studied in a Muslim school; even there we had to walk 3 kilometers to attend Juma prayer.
I had another experience. In Calgary, there is a biriyani restaurant . It is run by a UP, India, Muslim. He serves halal food. He is a young man , clean shaven. I found that there are a few customers in that shop. I asked him why, didn't you advertise, didn't you distribute flyers in the mosques. He said, I did everything. But nobody visits. I asked why? His answer worried me so much: The Muslims here believe that I do not serve halal food because, even if they believe that I am a Muslim, I don't have long beard and long dress ( the real halal dress code of a halal shop owner) like Pakistani Muslims . Even if they believe that I am a Muslim, they doubt about my food! Where are we now?
Wednesday, December 14, 2011
ദിവസവുമുണ്ട് ഓരോ പ്രശ്നങ്ങള്‍.
ഏ വ്ഴി ഡേ ഷീസ് മേക്കിമി ക്റേസി.
അയാള്‍ തണുപ്പില്‍ നിന്നു
കിതക്കുകയാണ്.
... കമ്പനിയുടെ കവാടം അടഞ്ഞുകിടക്കുന്നു.
ഞാനും അയാളും മാത്രം.
രണ്ടു കയ്യുറകളൂരി വിരലുകള്‍ പുറത്തെടുത്തു.
സ്പര്‍ശനം വരുത്തി അയാള്‍ വാതിലിനുള്ള പാസ്വേഡ് അടിച്ചു.
ഞങ്ങള്‍ അകത്തു കയറി.
അഞ്ചുവയസ്സുള്ള മകളെക്കുറിച്ച് അയാള്‍ പരാതി പറയുകയാണ്.
ഞങ്ങള്‍ കനേഡിയന്മാര്‍ പറയുന്നതു മാത്രം കേള്‍ക്കുന്നു.
എന്‍റെ പാതി ഇന്ത്യന്‍നാവില്‍ വെറുതെ ചോദിക്കുവാന്‍ വന്നതാണ്: അപ്പോള്‍ അമ്മ?
Tuesday, December 13, 2011
മറ്റുള്ളവര്‍ക്ക് ഇതൊരുഷ്യു ആകാതിരുന്നതെന്ത്?
പൊട്ടുന്നു, മരിക്കുന്നു എന്നൊക്കെ എഴുതിയാല്‍ പെണ്ണുങ്ങള്‍ ആ വശത്തേയ്ക്ക് തിരിഞ്ഞുനോക്കില്ല.
എഴുതാന്‍ കഴിവുള്ളവര്‍ ഇങ്ങിനെ എഴുതിയിരുന്നുവെങ്കില്‍ സ്ത്രീകളുടെ പത്ത് കമന്‍റ് ഉറപ്പായും വീഴുമായിരുന്നു:
മുല്ലപ്പെരിയാര്‍ എന്...ന പ്രിയകാമുകന്‍ 116 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം പ്രണയിനിയായ ഇടുക്കിയെ തേടിച്ചെല്ലുന്നു.
വികാരപരവശയായ ഇടുക്കിക്കാമുകി അവളുടെ ഡാമിതളുകള്‍ മുല്ലപ്പെരിയാറിനു കുത്തിയൊഴുകുവാന്‍ സന്തോഷത്തോടെ തുറന്നുകൊടുത്തു.
comments:
ഇനി മുല്ലച്ചേട്ടനെന്തുപറ്റും?
അയ്യോ പാവം!
ഇടുക്കിക്കാമുകിക്ക് അവനെ ഉള്‍കൊള്ളാന്‍ കഴിയുമോ?
അവള്‍ അവനെ ഉപേക്ഷിക്കുമോ?
പൊട്ടുന്നു, മരിക്കുന്നു എന്നൊക്കെ എഴുതിയാല്‍ പെണ്ണുങ്ങള്‍ ആ വശത്തേയ്ക്ക് തിരിഞ്ഞുനോക്കില്ല.
എഴുതാന്‍ കഴിവുള്ള വര്‍ ഇങ്ങിനെ എഴുതിയിരുന്നുവെങ്കില്‍ സ്ത്രീകളുടെ പത്ത് കമന്‍റ് ഉറപ്പായും വീഴുമായിരുന്നു:
മുല്ലപ്പെരിയാര്‍ എന്...ന പ്രിയകാമുകന്‍ 116 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം പ്രണയിനിയായ ഇടുക്കിയെ തേടിച്ചെല്ലുന്നു.
വികാരപരവശയായ ഇടുക്കിക്കാമുകി അവളുടെ ഡാമിതളുകള്‍ മുല്ലപ്പെരിയാറിനു കുത്തിയൊഴുകുവാന്‍ സന്തോഷത്തോടെ തുറന്നുകൊടുത്തു.
Comments:
പെണ്ണുങ്ങള്‍ ചോദിച്ചുതുടങ്ങി:
ഇനി മുല്ലച്ചേട്ടനെന്തുപറ്റും?
അയ്യോ അയ്യോ. പാവം!
ഇടുക്കിക്കാമുകിക്ക് അവനെ ഉള്‍കൊള്ളാന്‍ കഴിയുമോ?
അവള്‍ അവനെ ഉപേക്ഷിക്കുമോ?
Sunday, December 11, 2011
സെക്യുലര്‍ ഹിപ്പൊക്രാറ്റ്സ്
Saturday, December 3, 2011
താങ്ക്സ് ജോര്‍ജിയക്കാരാ
എഴുത്ത് നിര്‍ത്തി രാമനാമം ജപിച്ചിരിക്കാമെന്ന് കരുതിയിരിക്കുകയാണ്.മന:ശാന്തി കിട്ടും.മരണസമയത്ത് സമയം പാഴാക്കിക്കളഞ്ഞല്ലോ എന്ന കുറ്റബോധത്താല്‍ മരിക്കേണ്ടിവരില്ല.
പക്ഷെ ,എന്നെ ഒരാള്‍ തോല്‍പ്പിക്കുന്നു.അയാള്‍ എന്‍റെ ബ്ലോഗ് വായിക്കുന്നത്രെ! ഒരു ജോര്‍ജിയക്കാരന്‍.ജോര്‍ജിയ റഷ്യയുടെ പഴയ റിപ്പബ്ലിക്കാണ്.ഇയാള്‍ സഖാവ് സ്റ്റാലിന്‍റെ പേരക്കുട്ടിയാകുമോ? സ്റ്റാലിന്‍ ജനിച്ചത് അവിടെയാണ്.അയാള്‍ എങ്ങിനെ മലയാളം പഠിച്ചു?
കമ്മൂണിസത്തിനു നന്ദി.സഖാവ് ലെനിന്‍റെ നേതൃത്വത്തിലുള്ള 1917 ലെ ഒക്റ്റോബര്‍ വിപ്ലവത്തിനു മുമ്പ് മുതലേ മലബാറിന് കമ്മൂണിസവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടല്ലോ. എങ്ങിനെ അവര്‍ കടത്തുവഞ്ചി കയറി മലബാറിലെത്തി. അല്ലെങ്കില്‍ ഗതികെട്ട മനുഷ്യര്‍, ചൂഷണം സഹിച്ച് സഹിച്ച് തൊണ്ടായിപ്പോയ മനുഷ്യര്‍, ലോകത്തിലെവിടേയും സംസാരിക്കുന്നത് കമ്മൂണിസത്തിന്‍റെ ഭാഷയിലാകുമോ?
അഞ്ചുനേരം നിസ്ക്കരിക്കുകയും ഒരു പോത്തുബിരിയാണിക്കപ്പുറം ചിന്തിക്കുകയും ചെയ്യാത്ത മാപ്പിളമാരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യം വിളിപ്പിച്ചത് ലെനിന്‍റെ ആദിപ്രേതങ്ങളായിരുന്നു.
താങ്ക്സ് ജോര്‍ജിയക്കാരാ. താങ്കള്‍ ഇപ്പോള്‍ റെനിഗേഡ് ആണെങ്കിലും.
Tuesday, November 29, 2011
A poem by Sabitha teacher in her blog kuuttukari-priyamvada
മൃഗം
കൈകാലുകള്‍ കൂട്ടിക്കെട്ടി
ദൈവനാമത്തില്
കുരലറുത്തു മുറിച്ച്
തൊലി പൊളിച്ച്
വെട്ടി നുറുക്കി
കഷ്ണങ്ങളായി
രുചിക്കൂട്ടുകളില്
വെന്തുമലര്ന്നു
ബിരിയാണിയായെന്റെ
വയറ്റില്‍ കിടക്കുന്നത് ;
ഇന്നലെയോളം
പച്ചപ്പുല്ലും കാടിവെള്ളവുമായ്
ചെല്ലുന്നേരം.....
എഴുന്നേറ്റു നിന്ന് തലകുലുക്കുകയും
തവിടു മണക്കുന്ന
പരുപരുത്ത നാവാല് നക്കി
നന്ദി പ്രകടിപ്പിക്കുകയും ചെയ്ത
'കറുമ്പനെ'ന്നു വിളിക്കപ്പെട്ട
ശാന്തനായൊരു
ബലിമൃഗം !
പാവം...... അല്ലേ ?
azeez said...
Thanks teacher. Very good poem. Your poem is not only a pointer to the cruelty towards animals, but is a mirror held against the so-called Muslim believers who desperately seek Jannathul Firdous by slaughtering these poor poor, loving animals. I don't understnad what is the meaning of niyyath, intention. is niyyath a sanction for cruelties which can be done by believers? does religion sanction this, if that is the case, how come we call a religion a religion of love, a religion of mercy, a religion of compassion? how come we call prophet muhammed a messenger sent to all, to all Chara and Achara? When Vedic Hindus sacrificed animals in yaga,which they never do now, we blamed them for being cruel.What about us?Think, lakhs and lakhs of slaughtered animals lying on the streets of Mecca; think lakhs and lakhs of our own "karumbans" and " karumbis", who till yesterday loved us,expressed their love and thanks licking on our hands , now writhing in blood in our homes! what a cruel creatures are we!Thanks teacher, I was really moved by your poem.
Saturday, November 26, 2011
Why Iyengars are...
ammaykkorudinam
azeezks@gmail.com
അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.
കണ്ണംകുളത്തിനടുത്തുള്ള എന്റെ ആത്മമിത്രം നൂറുവിനെ അവന്റെ ഉപ്പാപ്പയാണ് വളര്‍ത്തിയത്. വണ്ടിയിടിച്ചു മരിച്ചുപോയി അവന്‍റെ ഉപ്പ. ഉമ്മ ചെറുപ്പമായിരുന്നതുകൊണ്ട് ഇദ്ദ കഴിഞ്ഞപ്പോള്‍ ( 4 മാസവും 10 ദിവസവും) മുതല്‍ ഉമ്മക്കു ആലോചനകള്‍ വന്നുതുടങ്ങി. രണ്ട് മക്കളെ കെട്ടിപ്പിടിച്ച് ആ അമ്മ കുറെ നാള്‍ കരഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങളമാരുടെ ഭാര്യമാര്‍ സമ്മതിക്കുമോ? ഉപ്പാപ്പ എത്രനാളുണ്ടാകും? എല്ലാവരും സമ്മര്‍ദ്ദം ചെലുത്തി അവര്‍ സമ്മതിച്ചു. കല്യാണവും നടന്നു. പക്ഷെ പുതിയാപ്ലക്കു നൂറുവിന്‍റെ ഉമ്മയെ മതി.നൂറുവിനേയും അവന്‍റെ അനിയത്തിയേയും വേണ്ട.നൂറുവിന്‍റെ ഉമ്മ കാലുപിടിച്ചപേക്ഷിച്ചു. അയാള്‍ സമ്മതിച്ചില്ല. അങ്ങിനെയാണ് നൂറുവിനേയും അനിയത്തിയേയും ഉപ്പാപ്പ വളര്‍ത്തുന്നത്. പക്ഷെ പുതിയ മാപ്പിളക്കു ആദ്യത്തെ കെട്ടില്‍ മക്കളുണ്ട്. അവരെ നൂറുവിന്‍റെ ഉമ്മ പൊന്നുപോലെ നോക്കണമത്രെ. ഒരു സ്ത്രീയുടെ ക്രൂരമായ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ അങ്ങിനെ അവരുടെ മക്കളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പകയോടെ നൂറു വളര്‍ന്നു. അവന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മറ്റോ ആയിരുന്നു. തെമ്മാടിയായവന്‍ വളര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല. ഞാനും നാടുവിട്ടല്ലോ.
ഞാന്‍ ഈ അമ്മദിനം ഓര്‍ത്തതേയില്ല. ഇന്നു ഞായറാഴ്ച കുറച്ചു മീന്‍ വാങ്ങുന്നതിനുവേണ്ടി ഷോപ്പേസ് ഡഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിടന്നാണ് മീന്‍ വാങ്ങുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ പിടക്കുന്ന മീനൊന്നുമല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസന്‍ ആക്കി ടിന്നിലാക്കിയ മീന്‍. വിലകുറഞ്ഞ ഒരിനമാണ് ഞാന്‍ വാങ്ങുന്നത്. നമ്മുടെ ട്യൂണപോലിരിക്കും. ഒരു രുചിയുമില്ല. കറിവെച്ചാല്‍ ചകിരിനാരു പോലിരിക്കും.എങ്കിലും കഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും നല്ല വിലവരും 213 ഗ്രാമിനു നമ്മുടെ 160 രൂപ വരും , മൂന്നര ഡോളര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലില് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.
ആ കടയില്‍ ഇന്നു പതിവില്ലാത്ത തിരക്കുണ്ടായിരുന്നു. എല്ലാവരും അമ്മമാര്‍ക്കു കൊടുക്കുവാനുള്ള ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. നല്ല വരികള്‍ വായിക്കുന്നത് ഞാന്‍ കാണുന്നു. അമ്മയ്ക്കു പകരമായ ഏത് വരി! എങ്കിലും. എല്ലാവരും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മയില്ലാത്ത ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മധുസൂദനന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:
"എങ്കിലും അമ്മ ഒരോ൪മ്മയായ്
ആദിമസംഗീതമായ് വന്നു മൂളുന്നിടക്കിടെ."
Retail Brand 51 %- A new way for selling India
The bad joke is our own people , as Wal Mart logo says" Our People Make the Difference," will make charts and reports of "margins" and "profits" if we shop at Wal Mart.Wal Mart sells all goods, 90 % of all goods if not 100 %, that are made in China sweat- shops. Nothing is made in Canada or US; absolutely nothing. So, if Wal Mart India can import items from China, Korea, Taiwan, Bengladesh and other low-waged countries, and fill their shelves,it is not the shops alone that are going to be closed but many of our manufacturing and small scale industires.
Last month I was admitted in a hospital with asthma caused by icy wind and low temperature. When they discharged me I came out of the hospital and looked everywhere for a hot tea or coffee. The compound of the hospital is virtually empty. No 'insan.'No 'pettikkada', no milk booth, no tea stalls, no 'kanji' shop; nothing. I was standing there shivering, and I cursed this system for not allowing small people to do their business for the common people like me. I called a taxi, went to a Sub Way, a US food chain like Wal Mart ,and had to have a berger and a root beer. They don't issue licence for small entrepreners. Only Wal Mart. Only Home Depot. Only Sub Way. Only Tims. Only Second Cups.Only Shoppers Drug Marts....
Our politicians always get their share. No democratic protests work.People need new ways of protests.Democratic protest is a failure in India because democratically elected MPs and MLAs and politicians are the lobbyists for multinational and big corporations and, did you notice, all political parties talk always about "developments",big bridges, 45- metre roads and big big projects-means big money for them for generations and rule of dynasty in a democracy.They fix retirement age for everything, for everybody, not for them. These "kadalkkizhavanmaar" rule our contry and play with our destinies.
Sunday, November 20, 2011
elmadi
Sunday, October 16, 2011
Lesson One:
If a man doesn't make new acquaintances as he advances through his life, he will soon find himself alone.
Sunday, October 9, 2011
For a long time it had seemed to me that life was about to begin- real life. But there was always some obstacles in the way. Something to be got through first, some unfinished things, clean ups, some undone responsibilities. I wait and spend days for preparing for the real life to begin. Now I stand before my death. I told Death , wait a minute, so far I was clearing the mess, the obstacles of my life, give me sometime to live my real life. But Death tells me that those obstacles were my life!
My God! My late realisation!
Tuesday, October 4, 2011
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം-
ആധുനിക യുദ്ധപര്‍വ്വം-
തുടരുന്ന വിഭവയുദ്ധങ്ങള്.
ഭാഗം രണ്ട്
മതവും കോര്‍പ്പറേറ്റുകളും
അപ്പോള്‍ യുദ്ധം നാമൊക്കെ വിശ്വസിക്കുന്നതുപോലെ ആര്‍ക്കും ഉപകാരമില്ലാത്ത ഒരു കളിയല്ല. ഒരു അഞ്ഞൂറു കൊല്ലത്തെ യുദ്ധം മാത്രം പരിശോധിച്ചാലറിയാം ലോകത്ത് നിലവില്‍ നിന്ന എല്ലാ ഗ്രാമീണ വ്യവസ്ഥിതിയേയും തകര്‍ത്തെറിഞ്ഞുകൊണ്ട് യുദ്ധം യുദ്ധക്കൊതിയന്മാരുടെ നാഗരികത വളര്‍ത്തി. പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ലോകജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ യുദ്ധം തകര്‍ത്തു. യുദ്ധക്കൊതിയന്മാരുടെ സംസ്കാരം അടിച്ചേല്‍പ്പിച്ചു. മതം യുദ്ധത്തിന്റെ കൂട്ടിക്കൊടുപ്പുകാരായി. യുദ്ധം നടന്ന രാഷ്ട്രങ്ങളിലെല്ലാം യുദ്ധത്തിന്റെ കൂടെ മതവും ചേര്‍ന്ന് യുദ്ധത്തില്‍ അടിമകളായ ജനതയെ വിജയികളുടെ മതത്തിലേക്ക് ചേര്‍ത്തു. ക്രിസ്തുമതം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയത് 500 കൊല്ലത്തെ കോളനിവാഴ്ചക്കാരുടെ യുദ്ധം കൊണ്ടുകൂടിയായിരുന്നുവല്ലോ. ഗസ്നിയും ഗോറിയും പടയോട്ടം നടത്തി ക്ഷേത്രങ്ങള്‍കൊള്ളയടിക്കുക മാത്രമായിരുന്നില്ല ചെയ്തത്, അവര്‍ ഭീകരത സൃഷ്ടിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തി അവരുടെ മതം വലുതാക്കി. എത്രയെത്ര ക്രൂരതകള്‍ക്ക് ചരിത്രം സാക്ഷിയാണ്.
പിഴുതെറിയപ്പെടുന്ന ജനത, സംസ്കാരങ്ങള്‍
19 നൂറ്റാണ്ടില് ബിട്ടീഷ് സാമ്പ്രാജ്യത്വം ലോകത്തിലെ മൂന്നിലൊന്ന് ജനതയെ കൈവശപ്പെടുത്തി അടിമകളാക്കിയതാക്കിയത് നമ്മള്‍ക്കറിയാം. വ്യവസായ വിപ്ലവത്തിന്റെ സാമ്പത്തിക മസിലുകള് ഉപയോഗിച്ച് ശക്തിയില്ലാത്ത രാഷ്ടങ്ങളെ അവര് കീഴടക്കി. യൂറോപ്പിലെ മറ്റു രാഷ്ടങ്ങളും അവരെക്കൊണ്ട് കഴിയുന്നതുപോലെ ഇത് തുടര്‍ന്നു.
സാമ്പ്രാജ്യത്വ നിര്‍മ്മാണ ഘട്ടത്തില്‍ വൈകിയെത്തിയ, 100 കൊല്ലം മുമ്പ് നടന്ന സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിലൂടെ ആധിപത്യമുറപ്പിച്ച അമേരിക്ക സാമ്പ്രാജ്യത്വ വേല തുടര്‍ന്നു. കരീബിയന്‍ കടലുകളില്‍ അവര്‍ കപ്പലോടിച്ചു, സ്വന്തം തടാകം പോലെ. പസഫിക് ദീപസമൂഹങ്ങള്‍ കീഴടക്കി.സ്പാനിയാഡുകള്‍ കയ്യടക്കിവച്ചിരുന്ന രാഷ്ടമായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഭാരതത്തെപ്പോലെ അതിമഹത്തായ സംസ്കാരമുള്ള, മായന്‍ സംസ്കാരമുള്ള, രാജ്യങ്ങളായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. പോപ്പിന്റെ അനുവാദത്തോടെ സ്പാനിയാഡുകള്‍ അവരെ അടിമകളാക്കി. ഇന്ന് അവര്‍ക്ക് അവരുടെ പൂര്‍വ്വമതമറിയില്ല. എല്ലാവരും പോപ്പിന്റെ മതക്കാരാണ്. അവരുടെ ഭാഷയറിയില്ല, അവര്‍ സംസാരിക്കുന്നത് കോളനിവാഴ്ചക്കാരുടെ ഭാഷയാണ്, സ്പാനിഷ്. ഞാന്‍ ഇവരുടെയെല്ലാം കൂടെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട് ഇത് നന്നായി മനസ്സിലാക്കുവാന്‍ എനിക്ക് കഴിയുന്നു.ഒന്നാം ലോകമഹായുദ്ധം പരസ്പരം ശത്രുക്കളായി മാറിയ കോളനിമുതലാളിമാരുടെ യുദ്ധമായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഭീമന്‍ യന്ത്രങ്ങള്‍ രാവും പകലും കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തിലെ റോ മറ്റീരിയലുകള്‍, അസംസ്കൃതവസ്തുക്കള്‍, തികയാതായി. ഇതിനായി ലോകത്തിലെ വിഭവസമ്പന്ന രാഷ്ടങ്ങളിലേക്ക് അവര്‍ കപ്പലോടിച്ചു. അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കൊള്ളയടിക്കുവാന്‍. എല്ലാ കോളനിമുതലാളിമാരും ഇതിനുവേണ്ടി പോരടിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ വളരെ രഹസ്യമായി, അവര്‍ പിന്നീട് നാസീ ഭീകരനെന്ന് മുദ്രകുത്തിയ ഹിറ്റ് ലറെ തുണച്ചു. പിന്നീട് ഹിറ്റ് ലറുടെ ജര്‍മ്മനി വന്‍ശക്തിയായി വളര്‍ന്നപ്പോള്‍ യുദ്ധം ഹിറ്റ് ലര്‍ക്കെതിരെയായി. വിഭവങ്ങള്‍ കൊള്ളയടിച്ച കോളനിമുതലാളിമാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റെടുക്കുന്നതിന് കമ്പോളങ്ങള്‍ പിടിക്കേണ്ടിവന്നു.
ഒന്നാം ലോകമഹായുദ്ധം കോളനിമുതലാളിമാരുടെ സാമ്പ്രാജ്യത്ത്വകൊലവിളിയായിരുന്നു. ആ വിജയോന്മാദത്തില്‍ രാജ്യങ്ങള്‍ മുറിഞ്ഞുവീണു. വിഭവമൂറ്റുന്നതിനു അനുകൂല ഗവണ്‍മെന്റുകളെ പ്രതിഷ്ഠിച്ചു. ഇന്നും വിഭവയുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്നാലും അവര്‍ തീവണ്ടിയോടിച്ചുവല്ലോ!
യുദ്ധവും പ്രകൃതിവിഭവങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി നമ്മുടെ നാട്ടില്‍ വന്നു.1600 മുതല്‍ 1947 വരെ ബ്രിട്ടീഷ് സാമ്പ്രാജ്യത്വം നമ്മുടെ നാട് നിരങ്ങി. നമ്മെ അടിമകളാക്കി. പഴശ്ശിരാജ സിനിമ കണ്ടുവല്ലോ. വീരപഴശ്ശിയെ അദ്ദേഹത്തിന്റെ രാജ്യത്ത് വന്ന് വെള്ളക്കഴുവേറികള് തൂക്കിലേറ്റിയതെന്തിനു്?സഹിക്കുവാന് കഴിയുമോ. അപ്പോഴും വെള്ളക്കാരനെ വാഴ്ത്തുന്ന കുറെ ശവംതീനികള് നമ്മുടെ നാട്ടിലുണ്ടായിരുന്നു. വെള്ളക്കാര്‍ തീവണ്ടിയോടിച്ചത്രേ. അവര്‍ നമ്മുടെ രാജ്യത്തുനിന്നും കടത്തിയ കൊള്ളയുടെ ചെറിയ വിവരണങ്ങള്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും വിവരിക്കുന്നത് വായിക്കുമ്പോള്‍ നാം അമ്പരന്നുപോകുന്നു.
തുടരുന്ന വിഭവയുദ്ധങ്ങള്‍
ഐന്‍സ്റ്റൈന്‍ പറയുകയുണ്ടായി, മൂന്നാം ലോക യുദ്ധത്തില്- അതുണ്ടായാല്- എന്തുതരം ആയുധങ്ങളെടുത്താണ് പോരാടുകയെന്നെനിക്കറിയില്ല. പക്ഷെ നാലാം ലോക യുദ്ധത്തില് അതെന്തായിരിക്കുമെന്ന് എനിക്കറിയാം - കല്ലുകളും എല്ലുകളും. മൂന്നാം ലോകയുദ്ധത്തിലെ ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ആണവായുധമുപയോഗിക്കാതെ തന്നെ ഒരു മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കി എന്നു നാമാശ്വസിച്ചുകൊണ്ടിരിക്കുമ്പോഴും 1965 നും 1999 നുമിടക്ക് 73 സിവില്‍ വാറുകള്‍ നടന്നിട്ടുണ്ട്. എല്ലാം വിഭവയുദ്ധങ്ങള്‍. എണ്ണയുദ്ധങ്ങള്‍ .ഡയമണ്ട് യുദ്ധങ്ങള്‍. കോപ്പര്‍ യുദ്ധങ്ങള്‍. ധാതുലവണങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍. വിനോദമേഖലകള്‍ കീഴടക്കുവാനുള്ള യുദ്ധങ്ങള്‍. കപ്പല്‍ ചാലുകള്‍ പിടിച്ചടക്കി കപ്പലോട്ടമുതലാളിമാര്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍. വാള്‍സ്ട്രീറ്റ് മുതലാളിമാര്‍ക്ക് പണവ്യാപാരത്തിനും പലിശ വ്യവസായത്തിനുമാവശ്യമായ യുദ്ധങ്ങള്‍. എന്തിനു പഴയുദ്ധം പോലും ( പഴയ യുദ്ധമല്ല) അമേരിക്ക നടത്തിയിട്ടുണ്ട്. ഏത്തപ്പഴവും റോബസ്റ്റയുമൊക്കെ ടോപ്പിക്കല്‍ ഫ്രൂട്ടുകളാണ്. തണുപ്പ് രാജ്യമായ അമേരിക്കയിലോ കാനഡയിലോ ഇതു വളരില്ല. ഒരു പഴം പോലും ഉല്‍പ്പാദിപ്പിക്കാത്ത അമേരിക്കയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയാണ് ലോകത്തിലെ പഴവ്യാപാരത്തിന്റെ 52 ശതമാനവും നിയന്ത്രിക്കുന്നത്. ഈ ബഹുരാഷ്ടകുത്തക ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങളെപ്പോലും അട്ടിമറിച്ചിട്ടുണ്ട്.നമ്മുടെ നാട് പോലെ ബഹുവിളകള്‍ വിളയുന്ന ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളെ ഏകവിളത്തോട്ടമാക്കി. സെന്‍ട്രല്‍ അമേരിക്കയിലെ പല രാജ്യങ്ങളേയും ബനാന റിപ്പബ്ലിക്കുകളാക്കി. കേരളത്തില്‍ ഒരു തന്ത്രിയുടെ മകനുണ്ടല്ലോ, പേരെനിക്കോ൪മ്മയില്ല (രാഹുല്?)അയാളുടെ ഒരു പ്രസംഗം ഞാന്‍മുമ്പ് കേട്ടിരുന്നു. രാമായണകഥകള്‍ അതേപടി നിലനില്ക്കുന്ന, അതിനെ ആദരിക്കുന്ന ഒരു രാഷ്ടമുണ്ട് ഇന്തോനേഷ്യ. എയര്‍ ഇന്ത്യ എന്നു നാം ഭാരതീയര്‍ ദാസ്യത്തോടെ വിളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ടമായ ഇന്തോനേഷ്യക്കാര്‍ അതിനെ ഗരുഡ എന്നാണ് പേരിട്ടിരിക്കുന്നത്. രാമായണത്തിലെ എല്ലാ ബിംബങ്ങളും അതേ പടി അവര്‍ നിലനിര്‍ത്തുന്നു. സാംസ്കാരിക അടയാളമായി നിലനിര്‍ത്തുന്നു. മുഹമ്മദ് രാമ എന്നു പേരുള്ള പലപേരുകാരുപോലുമവിടെ ധാരാളമുണ്ടെന്നയാള്‍ എഴുതിയിരുന്നു.
നമ്മുടെ അഖണ്ഡഭാരതത്തിന്റെ ഭാഗമായ ഇന്തോനേഷ്യ, മലേഷ്യ എന്നിവ മനോഹരമായ രാഷ്ടങ്ങളാണ്. പല വിളകള്‍ വിളയുന്ന ഭൂമി. അവിടുത്തെ വിളകള്‍ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് പാമോയില്‍ ലോബികള്‍ വേള്‍ഡ്ബാങ്ക് ഫണ്ടോടുകൂടി ഇന്തോനേഷ്യ മുഴുവനും എണ്ണപ്പനയുടെ വിളഭൂമിയാക്കി. പാമോയില്‍ കമ്പനികള്‍ ലോകം മുഴുവനും പാമോയില്‍ വിറ്റു. കേരളത്തിലെ കേരകര്‍ഷകരെ നശിപ്പിച്ചുകൊണ്ട്, ആയിരക്കണക്കിനു കൊല്ലങ്ങളായി നാമുപയോഗിച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണയില്‍ പെട്ടെന്നൊരു ദിവസം മാരകമായ കൊളസ്റ്റോള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച്, പാമോയില്‍ കുത്തകള്‍ കേരളത്തിലേക്കും പനയെണ്ണയൊഴുക്കി."ചാത്ര"ത്തിന്റെ പേരില്‍ ആരെന്തുപറഞ്ഞാലും തൊള്ളതൊടാതെവിഴുങ്ങുന്ന മലയാളികള്‍ അടുക്കളയില്‍നിന്നും വെളിച്ചെണ്ണയെ പുറത്താക്കി.പാമോയില്‍ വാങ്ങുവാനായി പാമോയില്‍ കമ്പനികള്‍ കമ്മീഷനുകള്‍ നല്കി. മുസ്തഫ, കരുണാകരന്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ രണ്ടുകോടി രൂപ ഖജനാവിനു നഷ്ടം വരുത്തിയ കേസ് ഇപ്പോഴും നടക്കുകയാണല്ലോ.
ഒന്നാംലോകമഹായുദ്ധം പണ്ട് യൂറോപ്പിലായിരുന്നുവെങ്കില്‍ ആഫ്രിക്കയുടെ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടേയുള്ളൂ. ഇനി വിഭവങ്ങള്‍ ബാക്കികിടക്കുന്നതവിടെയാണ്. നൈജീരിയ, അംഗോള, കോംഗോ, സുഡാന്‍, ഛാഡ്, ലിബിയ, ബര്‍ണ്ണുണ്ടി, എത്യോപ്യ, സൊമാലിയ, എറിത്രിയ തുടങ്ങിയ രാഷ്ടങ്ങളില്‍ കലാപങ്ങള്‍ നടക്കുകയാണ്. പരസ്പരം കൊല്ലുന്ന ജനങ്ങള്‍. ഭരണകൂടങ്ങളെ സാമ്പ്രാജ്യത്വ ഏജന്റുമാര്‍ വിലയ്ക്കുവാങ്ങുന്നു. വിഭവങ്ങള്‍ കൊള്ളയടിക്കുവാനുള്ള കരാറുകള്‍ വന്‍ കമ്മീഷനുകള്‍ നല്കി വിലയ്ക്ക് വാങ്ങുന്നു. എതിര്‍ക്കുന്ന ജനങ്ങളെ കൊല്ലുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളോട് ഞാനിന്നലെ സംസാരിച്ചു. അയാള്‍ ഒരാഴ്ചയായിട്ടുള്ളു ജോയിന്‍ ചെയ്തിട്ട്. അയാള്‍ ആഫ്രിക്കയിലെ കോംഗോയില്‍ നിന്നുള്ള ഒരു യുദ്ധ അഭയാര്‍ത്ഥിയാണ്. ആ കൊച്ചുരാഷ്ടത്തില്‍ പോലും ആറു രാജ്യങ്ങളുടെ പട്ടാളമുണ്ട്. നൂറുകണക്കിനു റിബല്‍ ഗ്രൂപ്പുകളെ അവര്‍ ആഫ്രിക്കയില്‍ വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നവര്‍ക്ക് പേരുകളുണ്ട്- ടെററിസ്റ്റുകള്‍, റിബലുകള്‍, കമ്മൂണിസ്റ്റ്കള്‍, ദേശവിരുദ്ധര്‍, വികസനവിരുദ്ധര്‍,ജനാധിപത്യ ധ്വംസകര്‍. എല്ലാ ഖനികളും നൂറു കൊല്ലത്തേയ്ക്ക് കോര്‍പ്പറേറ്റുകള്‍ലേലത്തിനെടുത്തിരിക്കുകയാണ്. അംഗോളയില്‍ ജോസഫ് സാവിബി നാലു ബില്യന്‍ ഡോളറിനാണ് അയാളുടെ സ്വന്തം മുതലുപോലെ രാഷ്ടത്തിന്റെ ഡയമണ്ട് ഖനികള്‍ വിറ്റത്. ഒരു ദശലക്ഷം ജനത അംഗോളയില്‍ സിവില്‍ വാറില്‍ മരിച്ചു. അഞ്ചിലൊന്നു കുട്ടികള്‍ അഞ്ചാം വയസ്സ് പൂര്‍ത്തിയാക്കുന്നില്ല. എല്ലാ ഗാന്ധാരിമാരും അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നു. എല്ലാ വിഭവങ്ങളുണ്ടായിട്ടും ഈ വര്‍ഷം മാത്രം 6.5 ലക്ഷം സൊമാലിയന്‍ കുഞ്ഞുമക്കള്‍ പട്ടിണിയില്‍ മരിക്കും. കൊല്ലുന്നവരും മരിക്കുന്നവരും മുസ്ലിംകള്‍.
ആരുപറഞ്ഞു രണ്ടാം ലോകമഹായുദ്ധത്തോടെ യുദ്ധമവസാനിച്ചുവെന്ന്? യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
Saturday, October 1, 2011
azeezks@gmail.com
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന യൂണിറ്റ്സമഗ്രാസൂത്രണം വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.
ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.
മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മനുഷ്യര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.
നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാനമാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്രമിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.
Wednesday, September 28, 2011

•ലേഖനം ഡൗണ്‍ലോഡ് ചെയ്യാം പ്രിന്റെടുക്കാം
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന യൂണിറ്റ്സമഗ്രാസൂത്രണം നമ്മുടെ ബ്ലോഗില് വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.
ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.
മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മനുഷ്യര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.
നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാനമാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്രമിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.
ലേബലുകള്‍: ലേഖനം
11 അഭിപ്രായ(ങ്ങള്‍):
paranhu paranhu said...
നല്ല വീക്ഷണം
September 26, 2011
shamla said...
യുദ്ധത്തെക്കുറിച്ച് ആധികാരികമായി അസീസ് സാറിനു ഒരു ലേഖനം എഴുതിക്കൂടെ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു. ഞങ്ങളുടെ പഠനപ്രവര്തനങ്ങള്‍ക്ക് ഈ ലേഖനം മുതല്‍ക്കൂട്ടാവും.അന്തര്‍ദേശീയമായ ഒരു കാഴ്ചപ്പാട് സ്വാംശീകരിക്കാന്‍ കുട്ടികളെക്കാള്‍ ഞങ്ങള്‍ക്ക് കഴിയുന്നു ഇതിലൂടെ. അഫ്ഗാന്‍ പശ്ചാത്തലത്തില്‍ രചിച്ച kite runner വായിച്ചതോര്‍ക്കുന്നു.സാര്‍ എഴുതിയത് പോലെ ആക്രമണങ്ങള്‍ രതിലീലകലാകുന്ന കാഴ്ചകള്‍ കുറെ ദിവസം മനസ്സിനെ വേട്ടയാടി.മതത്തിന്റെ മറവില്‍ മനുഷ്യന്‍ ഇത്രയ്ക്കു ക്രൂരനാവുന്നതെന്തിനെന്നു ചിന്തിച്ചുപോയി. തികച്ചും വിജ്ഞാനപ്രദമായ ലേഖനത്തിനു ഒരിക്കല്‍ കൂടി നന്ദി
September 26, 2011
Beena.R. said...
അസ്സിസ് സാറിന്റെ വിശാലമനസ്സ് കേരളക്കരയിലെ മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ആയി വിദ്യാരംഗം ബ്ലോഗിലൂടെ തുറന്നു തന്നതില്‍ ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ!സോഷ്യല്‍ സയന്‍സ്ഉം മലയാളവും ചേര്‍ത്തുവെച്ച ഈ ലേഖനം കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.ആശംസകള്‍ !
September 26, 2011
azeez said...
പ്രിയ ബീന ടീച്ചര്‍ , ഇതൊന്നും അസീസിന്‍റെ വിശാലമനസ്കതയല്ല ടീച്ചര്‍. എന്‍റെ ജന്മം കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടണ്ടേ, വെറുതെ ചത്തുപോയിട്ട് കാര്യമുണ്ടോ? പ്രായംകൊണ്ട് കുറെ അനുഭവങ്ങള്‍ കിട്ടി. വിദ്യാരംഗം ബ്ലോഗിന്‍റെ ഔദാര്യം കൊണ്ട് അത് പങ്കുവയ്ക്കുവാന്‍ ഒരു അവസരം കിട്ടുന്നു. ചിലത് ചിലര്‍ക്കിഷ്ടപ്പെടാം, ചിലര്‍ക്ക് നീരസമുണ്ടാക്കാം .ചില കുട്ടികള്‍ക്ക് അതൊരനുഭവമായാല്‍ സന്തോഷം. ജാതിമതകുടുസ്സുചിന്തകള്‍ക്ക് അടിമപ്പെടാതെ എല്ലാവരും ഈശ്വരവിശ്വാസത്തോടെ പരസ്പരം സ്നേഹിച്ചു സമൂഹത്തിനു നന്മ ചെയ്ത് ജീവിക്കുന്ന ഒരു ലോകം നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു.
September 26, 2011
ലീമ വി. കെ. said...
അസീസ് സാറിന്റെ ലേഖനം വായിച്ചു.എനിക്ക് പുതിയ അറിവുകള്‍ പകര്‍ന്നുതരാന്‍ കഴിഞ്ഞ ഒരു ലേഖനമായിരുന്നു.
'രതിയായ് മാറുന്ന കൊല' തുടങ്ങിയവയൊക്കെ പുതിയ അറിവായിരുന്നു.വളരെ നന്ദി സാര്‍.
September 26, 2011
Sreekumar Elanji said...
എങ്ങനെ ഈ സന്തോഷം പ്രകടിപ്പിക്കും എന്നറിയാതെ വിഷമിക്കകയാണു് അസീസിക്കാ..
നല്ല നിരീക്ഷണം.
ഏറെ പ്രയോജനപ്രദം.
സ്കളില്‍ഈയാഴ്ച സ്പോര്‍ട്ട്സ്.പിന്നെ കലോത്സവം...
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം ഇതു്.
ഹരിശ്രീസുഹൃത്തുക്കളുമായി പങ്കുവെക്കട്ടെ സര്‍...
പറയൂ....
September 26, 2011
സാബിദ മുഹമ്മദ് റാഫി said...
മനുഷ്യ വംശ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധത്തിന്. കാട്ടുവാസിയായിരുന്നപ്പോള്‍ നിലനില്പിന് വേണ്ടിയും ; കാടു പിന്നെ നാടും വീടുമായപ്പോള്‍... ആവശ്യങ്ങള്‍ അത്യാഗ്രഹങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വഴി മാറിയപ്പോള്‍.. യുദ്ധങ്ങള്‍ ഉണ്ടായി .എന്നും എവിടെയും മണ്ണിനു വേണ്ടിയും പെണ്ണിന് വേണ്ടിയും നാം യുദ്ധം ചെയ്തു .എല്ലാറ്റിനും ന്യായീകരണമായി സാഹിത്യത്തിലും യുദ്ധം ചെയ്യുന്ന ,ചെയ്യിക്കുന്ന ദേവന്മാരെയും നാം സൃഷ്ടിച്ചു .ഒടുവില്‍ ഓരോ യുദ്ധവും അനാഥമാക്കുന്ന വിധവകളെയും കുഞ്ഞുങ്ങളെയുമോര്‍ത്തു നാം തന്നെ വിലാപ കാവ്യങ്ങള്‍ എഴുതുന്നു. അകത്തും പുറത്തും നടക്കുന്ന ഓരോ യുദ്ധവും അനാഥമാക്കുന്നത് നമ്മളെ തന്നെയാണെന്നുള്ള തിരിച്ചറിവ് എന്നെങ്കിലും മനുഷ്യനുണ്ടാകുമോ..?
ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം അശാന്തിപര്‍വ്വങ്ങള്‍ മാത്രമാകുമ്പോള്‍ നമുക്ക് പ്രത്യാശിക്കാന്‍ എന്തുണ്ട് ബാക്കി ...?
September 26, 2011
azeez said...
Sure, SreeKumar sir, you can always.And, thanks for caring me.
September 27, 2011
രജി said...
അശാന്തിപര്‍വങ്ങള്‍ക്കപ്പുറം എന്തായിരിക്കും എന്ന് ഞാന്‍ എന്റെ കുട്ടികളോടു ചോദിച്ചു. അപ്പോള്‍ ഹരികൃഷ്ണന്‍ പറഞ്ഞു-'അതിനെക്കാള്‍ പല മടങ്ങു വര്‍ദ്ധിച്ച അശാന്തി' എന്ന്.
അതു തന്നെയാണ് ശരി അല്ലേ സാര്‍. ഇന്നോളമുള്ള യുദ്ധങ്ങളുടെ ചരിത്രം അതുതന്നെയാണല്ലോ പഠിപ്പിക്കുന്നത്. അബ്ദുള്‍ അസീസ് സാറിന്റെ എഴുത്ത് ഇനിയും തുടരണം.
സ്നേഹത്തോടെ
രജികുമാര്‍
September 27, 2011
വില്‍സണ്‍ ചേനപ്പാടി said...
യുദ്ധഭൂമിയിലെ രക്തപങ്കിലമായ യാഥാര്‍ത്ഥ്യങ്ങള്‍ തേടുന്ന ഈ
ലേഖനം കാലികപ്രസക്തമാണ്.അശാന്തിപര്‍വങ്ങള്‍ക്കപ്പുറത്തേയ്ക്ക്
ശാന്തമായി യാത്രചെയ്യുവാന്‍ ഇതുപകരിക്കും.അസീസ് സാറിന്
ഭാവുകങ്ങള്‍
September 27, 2011
E.N. Narayanan said...
സങ്കുചിതമനസ്കരുടെ മനസ്സില്‍ അങ്കുരിക്കുന്ന യുദ്ധത്തിന്റെ വിത്തുകള്‍ !പടര്‍ന്നു പന്തലിച്ചു മഹാവൃക്ഷമായി മാറുന്നു .ചേക്കേറാന്‍ ചില്ലകളില്ലാത്ത കായ് കനികളില്ലാത്ത,തീത്തണലുകള്‍ മാത്രം നല്‍കുന്ന വിഷ വൃക്ഷം!ചേക്കേറാന്‍ ഇടം തേടി പറക്കുന്ന ഒരു പറവയുടെ ചിറകടി സാറിന്റെ ലേഖനത്തില്‍ കേള്‍ക്കുന്നു .അഭിനന്ദനങ്ങള്‍
September 27, 2011
Sunday, September 25, 2011
A lot of drinks, eats and trash talks, till late at night.
Often insultingly or abusively about the persons we meet.
Talk about women,about their body and engage in coitus, though in words.
We enjoy talking others' failures.
We enjoy the tricks we played at them and boast about our intellect's sharpness.
So many hours. Just junk talks.
The partying energises everybody, so it seems.Or I say, stimulate well.
That's the goodness of the partying.
We say we release our stresses.We say we deflate our pent up turbulent emotions.
We believe we are renewed.
We are right . We come silent,sad and go merry. Great.
We all become one.
But we plunge into meloncholy the next day. A steep and rapid fall. It needs a week for a similar, merry day.
At the party there is no room for simple talks. No room for mild loving talks. All exertions. The best exerted, wins.
I fail.Always.
I dream of a day when a small number of people gather lovingly together. With absolute purity and sanctity.No gain talks. No trash.
I don’t think it will work. Nobody has the time.
I think of a day of gathering withtheir hearts not tied to this gain of the world.
I wish if they gather experiencing love of the people , vibrate in the magnetic forces of the divine;all becoming one, the Great Unity.
No room here.This is a party house. A bar. A club.
I wish if we all go inward to the depth of the heart for a moment instead of exerting outward, and witness the eternal bliss of the great creator.
I believe.
A day will come when one enlightened soul will be preferable to thousand other souls.