Thursday, June 7, 2012

Please don't say that we are doing all these for our children, for their future.

സ്കൂള്‍ തുറ‌ന്നു
പാട‌വ‌ര‌മ്പിലൂടുള്ള‌ സ്കൂള്‍ യാത്ര‌
പാമ്പ് ത‌വ‌ള‌ ഞാറ് ചെളി മഴക്കാറ് മ‌ഴ‌വെള്ളം
നനഞ്ഞ ഷ൪ട്ട് പനിവരാതിരിക്കുവാന്‍ രണ്ടു അടി തന്ന് തലതോ൪ത്തിത്തരുന്ന ബല്ലുമ്മ‌
പാണ‌ല്‍ വ‌ടി ചൂര‌ല്‍ വ‌ടി
ചുന‌ക്ക‌റ‌പുര‌ണ്ട‌ വ‌സ്ത്ര‌ങ്ങ‌ള്‍
മുസ് ഹ‌ഫ് ഓത്ത് കാര‌ക്ക‌ ഞാവ‌ല്‍ പ‌ഴം ക‌റുക‌യില‌
നെയ്യാട്ടം
തൃക്കലശാട്ട്
ഭണ്ഡാരം എഴുന്നുള്ളത്ത്
ഇളനീ൪ വയ്പ്പും
 ഇളനീരാട്ട്
ആനയൂട്ട്
ഈ കാഴ്ച‌ക‌ള്‍ ഇനി ന‌മ്മോട‌വ‌സാനിച്ചു.

ഇനി ന‌മ്മുടെ മ‌ക്ക‌ള്‍
കാള്‍ഗ‌റി സ്റ്റാമ്പീഡ് ക‌ണ്ടുന‌ട‌ക്ക‌ട്ടെ
കൌബോയിയും ബൌഡിയും
റോഡിയോയും ഇനി അവരുടെ
ച‌രിത്ര‌മാക‌ട്ടെ.
കോക്ക് സ്റ്റേജില്‍ അവ൪ പോപില്‍ ത്ര‌സിക്ക‌ട്ടെ
ച‌രിത്രം നമ്മോട‌വ‌സാനിച്ചു
ന‌മ്മുടെ ഭാഷ‌യും സംസ്കാരവും ബിംബ‌ങ്ങ‌ളും സ‌ങ്ക‌ല്‍പ‌ങ്ങ‌ളും
നാം അന്ത‌ക‌വിത്തുക‌ള്‍
ദ‌യ‌വായി അപ്പോഴെങ്കിലും ന‌മുക്കു
പ‌റ‌യാതിരിക്കുക‌ നാം ചെയ്യുന്ന‌ത് മ‌ക്ക‌ളുടെ ന‌ന്മ‌യ്ക്കും ഭാവിക്കും വേണ്ടിയാണെന്ന്
അവ൪ ന‌ന്നായി ഇംഗ്ലീഷ് പ‌റയുവാന്‍ വേണ്ടിയാണെന്ന്
ദരിദ്രരായ നമ്മുടെ നാട്ടുകാരുടെ ഇടയില്‍ വിലകിട്ടുന്ന
ഒരു പാസ്പോ൪ട്ടിനുവേണ്ടിയാണെന്ന്