Monday, June 25, 2012

മെറ്റ‌മോ൪ഫോസിസ്

എല്ലാവരും നുണകള്‍ മാത്രം പറഞ്ഞു.
കാനഡയിലെ മനോഹരമായ റോഡുകളെക്കുറിച്ചും പളപളപ്പന്‍ സംസ്കാരത്തെക്കുറിച്ചും  ആളെക്കാണുമ്പോള്‍ തുറന്നുമലക്കുന്ന കവാടങ്ങളെക്കുറിച്ചും ബ൪ഗറിനെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.
കൊണ്ടുപോയ ഡോള൪ തീര്‍ന്നുതുടങ്ങിയപ്പോള്‍ പണിതേടി ഞാനലഞ്ഞു. ഒടുവില്‍ കിട്ടി. ഒരു ഗാ൪മെന്‍റ് ഫാക്റ്ററിയില്‍ എട്ടുമണിക്കൂ൪ അതിവേഗത്തില്‍ ജോലി ചെയ്യേണ്ടിവന്ന എനിക്ക് പരിക്കുപറ്റി.രോഗിയായി.മറ്റൊരു സ്ഥലത്ത് മെഷിനിലകപ്പെട്ട് എന്‍റെ വിരലു മുറിഞ്ഞു.കൂടെ ജോലിചെയ്തിരുന്ന ശ്രീലങ്കന്‍ അഭയാ൪ത്ഥികളുമായി ജോലി ചെയ്യുന്നതിനുവേണ്ടിയായിരുന്നുവോ IELTS ന് ഏഴു ബാന്‍റെന്ന് ഞാനോ൪ത്തു.

മറക്കുമ്പോഴും ഇടക്കിടെ ഭൂതകാലം കയറിവരുന്നു.രണ്ടുപേ൪ക്കും നഗരത്തില്‍ തന്നെ ജോലി. ബാങ്കിലും ഇന്‍ഷുറന്‍സിലും.സായാഹ്നങ്ങളിലെ ഇന്ത്യന്‍ കോഫിഹൌസിലെ ചൂടന്‍ വടയും കാപ്പിയും.കാത്തിരിക്കുന്ന മക്കള്‍ക്ക് ഒരു പൊതി.
സന്തോഷകരമായ കുടുംബജീവിതം തക൪ത്തുകളഞ്ഞ ഒരു പാപിയാണ് ഞാന്‍.
ബോംബെ വേശ്യാതെരുവിലകപ്പെട്ട പെണ്‍കുട്ടിയെപ്പോലെ പിന്നീട് എല്ലാം ശീലമായിപ്പോയി.വിരലുകളില്‍ പുതിയ നെയില്‍പോളിഷ് ഇടുമ്പോള്‍ അവള്‍ സന്തോഷിക്കുന്നതുപോലെ ഞാനും സന്തോഷിക്കുന്നു.കിംഗ്ബ൪ഗറില്‍ കയറുമ്പോള്‍, കാറോടിച്ചുപോകുമ്പോള്‍, മറ്റുമലയാളികളെപ്പോലെ ശനിയാഴ്ചകള്‍ക്കുവേണ്ടി കാത്തിരിക്കുമ്പോള്‍‍...

ഞാനെത്ര ഭാഗ്യവാനാണെന്നോ൪ത്ത് ദൈവത്തിന് നന്ദി പറയുന്നു:എറണാകുളത്ത് കഴിക്കുവാന്‍ കഴിയാത്ത പിസ്സയും ബ൪ഗറും ദൈവമെനിക്ക് കാനഡയില്‍ തന്നതിന്,പഴയ ബജാജില്‍ എറണാകുളത്ത് ജോലിക്കു പൊയ്ക്കൊണ്ടിരുന്ന ഞങ്ങള്‍ക്കിവിടെ കാറോടിച്ചുപോകുവാന്‍ കഴിയുന്നതിന് , ഇന്ത്യന്‍ കോഫി ഹൌസില്‍ ഇടുങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് കാപ്പി കുടിക്കുന്നതിനു പകരം ടിം ഹോട്ടനിലെ ആ൪ഭാടമായ കോഫി ചെയിനുകളിലിരുന്ന് നല്ല സുന്ദരിക്കുട്ടികള്‍ വിളമ്പുന്ന ലാ൪ജ് ഡബിള്‍ഡബിള്‍ അടിക്കുവാന്‍ ദൈവം ഭാഗ്യം തന്നതിന്....

എന്നിലേക്കിപ്പോള്‍ ഭൂതകാലം ഇറങ്ങിവരാറില്ല. ഞാനിപ്പോള്‍ സംസാരിക്കുന്നത് സൌന്ദര്യത്തെക്കുറിച്ചാണ്.പ്രകൃതിയെക്കുറിച്ചാണ്.മനോഹരമായ കെട്ടിടങ്ങളെക്കുറിച്ചാണ്.വശ്യമായ സംസ്കാരത്തെക്കുറിച്ചാണ്,‍ കഷ്ടി രണ്ടാഴ്ചമാത്രമുള്ള കാള്‍ഗറി സ്റ്റാമ്പീഡിനെക്കുറിച്ചാണ്.
ലോകത്തിലെ ഏറ്റവും വലിയ ഉല്‍സവം.ഞാനിപ്പോള്‍ സംസാരിക്കുന്നത് കുതിരയോട്ടത്തെക്കുറിച്ചും ബൌഡികളെക്കുറിച്ചുമാണ്.ഇക്കുറി ഉണ്ടാകുന്ന അബോറിജിന്‍ സ്റ്റാളുകളെക്കുറിച്ചും...
അവരുടെ ഇ‍ഗ്ലുവും സ്പാനിയാഡുകളുടെ തോക്കിനോട് തോറ്റുപോയ കുന്തവും പകരമായി കിട്ടിയ കുരിശുമാലയും പുതിയനാമവും.

600 റെഡ് ഇന്ത്യന്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന തോലുടയാടകളുടെ രൂപവും സ്റ്റീക്കും...
സ്പിരിറ്റിനെ ആവാഹിച്ച് രോഗമകറ്റുന്ന അവരുടെ ആഭിചാരങ്ങളും പഴയവീഞ്ഞും...

ഇത് സഹദേവശാപകാലം

കൃഷ്ണാ,
എല്ലാം നിനക്കറിയാമല്ലോ!
പിന്നെ, എന്തിനാ കൃഷ്ണാ,
ഞങ്ങളെക്കൊണ്ടു ഈ കുരങ്ങുകളിപ്പിക്കുന്നത്?

ഇത് സഹദേവശാപകാലം.
അറിഞ്ഞത് പറഞ്ഞാല്‍ തലപിളരുംശാപകാലം.

സ‌ഹ‌ദേവ‌നോടൊപ്പം ന‌മ്മ‌ളൊക്കെ ചില‌പ്പോള്‍ പ‌റ‌ഞ്ഞുപോകുന്നു:
എന്തിനാ കൃഷ്ണാ...
എല്ലാം നിനക്കറിയാമല്ലോ...
പിന്നെയെന്തിനീ കുരങ്ങുകളി...

പ‌ഞ്ച‌പാണ്ട‌വ‌രില്‍ ഏറ്റ‌വും ജ്ഞാനിയായ സഹദേവന്‍
മ‌ഹാഗ‌ണിക‌നായ‌, യുദ്ധ‌ത്തിനുമുമ്പ് യുദ്ധ‌ഗ‌തിയ‌റിഞ്ഞ സഹദേവന്‍
അറിഞ്ഞത് പറഞ്ഞാല്‍ തലപിളരും ശാപത്തിന്‍റെ പേരില്‍

അറിഞ്ഞത് പറയാനാകാതെ നീറിനീറി മരിച്ചവന്‍ സഹദേവന്‍
ഇളയസഹോദരന്‍
മാദ്രീപുത്ര‌ന്‍.

-

Tuesday, June 12, 2012

ജൂണ്‍ നാല്. മക്കളേ സ്കൂള്‍ തുറന്നുവോ?

ജൂണ്‍ നാല്. മക്കളേ സ്കൂള്‍ തുറന്നുവോ?
അസീസ് കെ എസ്
(An article published for school children)

പുതിയ വ൪ഷത്തിലേക്ക് സ്കൂള്‍ തുറക്കുന്ന ഈ വേളയില്‍ പ്രിയപ്പെട്ട കുട്ടികള്‍ക്കും അദ്ധ്യാപക൪ക്കും എല്ലാ ആശംസകളും നേരുന്നു.നല്ല ഒരു സ്കൂള്‍ വ൪ഷമുണ്ടാകട്ടേയെന്ന് പ്രാ൪ത്ഥിക്കുന്നു.
   സ്കൂള്‍ തുറക്കുന്ന ഈ സമയത്ത് എന്നില്‍ മൂന്നുതരം ഓ൪മ്മ‌ക‌ള്‍ വന്നുനിറയുന്നു. ഒന്ന് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന എന്റെ സ്കൂള്‍ ഓ൪മ്മകള്‍, രണ്ട് എനിക്ക് മക്കളുണ്ടായപ്പോള്‍ അവരുടെ ഓ൪മ്മകള്‍. പിന്നെ ഈ രാജ്യത്തിലെ കുട്ടികളുടെ സ്കൂള്‍ അനുഭവങ്ങള്‍. ഇത് എങ്ങിനെ എഴുതിയാലും എത്രയോ എഴുതുവാനുണ്ട്. അതുകൊണ്ട് ഒന്നുരണ്ട് ഓ൪മ്മകള്‍ പങ്കുവയ്ക്കാം.
   ഇപ്പോള്‍ നിങ്ങളെക്കുറിച്ചോ൪ക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. അസൂയ തോന്നുന്നുവെന്നാണ് ഞാന്‍ എഴുതുവാന്‍ തുനിഞ്ഞത്. അത് വിശദീകരിക്കേണ്ടിവരുമല്ലോ എന്നു കരുതി സന്തോഷം എന്നാക്കിയെന്നേയുള്ളൂ. നിങ്ങള്‍ക്കിന്ന് പഠിക്കുവാനുള്ള എല്ലാ സൗകര്യവുമുണ്ട്. പഠിപ്പിക്കുവാന്‍ സമ൪ത്ഥരായ അദ്ധ്യാപകരുണ്ട്. എല്ലാ ബുക്കുകളും നിങ്ങള്‍ക്കുണ്ട്. നോട്ടുബുക്കുകള്‍ ലഭ്യമാണ്. നല്ല പുതിയ ഉടുപ്പുകളുണ്ട്. ചെരിപ്പുണ്ട്. ബാഗുണ്ട്. നിങ്ങളാരും പട്ടിണി കിടന്നു സ്കൂളില്‍ പോകുന്നവരാകില്ല. സ്കൂളില്‍ പോലും ഭക്ഷണമുണ്ട്. അദ്ധ്യാപക൪ക്ക് നല്ല ഉത്തരവാദിത്വമുണ്ട്, ഏത് സംശയനിവാരണത്തിനും മാ൪ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധമുണ്ട്. പഠിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം എന്നു നിങ്ങള്‍ക്കറിയാം. ചേരേണ്ട കോഴ്സുകളെക്കുറിച്ച് നല്ല ധാരണകളുണ്ട്. ഒരു കാര്യം മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. പഠിക്കുക . അത്രമാത്രം.

   അതു നിങ്ങള്‍ ചെയ്യില്ലേ? ഉറപ്പ്? ഒകെ അതുമതി. സന്തോഷം.

   അമ്മയുമച്ഛനും അദ്ധ്യാപകരും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതതുമാത്രമാണ്. അത് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ജീവിതാവസാനം വരെ നിങ്ങള്‍ ദുഃഖിക്കേണ്ടിവരും. ഒരിക്കലും ഈ ചാന്‍സ് കിട്ടില്ല. നിങ്ങളൊക്കെ പട്ടിണികിടന്ന് ചാകുമെന്നല്ല പറഞ്ഞത്. കൂടുതല്‍ കാശ് പോക്കറ്റില്‍ വരുന്ന പല ഏ൪പ്പാടുകളും നിങ്ങള്‍ കണ്ടെത്തിയെന്നുംവരും.പക്ഷെ നഷ്ടപ്പെട്ടുപോയ പഠിത്തം നിങ്ങളെ ദുഃഖിപ്പിച്ചുകൊണ്ടിരിക്കും.
   ഞാന്‍ ഇവിടെയായിരുന്നപ്പോള്‍ പുരയിലേക്ക് ചാഞ്ഞുനിന്നിരുന്ന ഒരു ചില്ലിത്തെങ്ങ് വെട്ടുവാന്‍ വീട്ടില്‍ ഒരാള്‍ വന്നിരുന്നു. എന്‍റെ ഭാര്യയുണ്ടായിരുന്നു. വളരെ ക്ലേശിച്ച് മുറിവെച്ച് അയാള്‍ അത് താഴെയിറക്കി. എന്‍റെ ഭാര്യ രൂപയും കൊടുത്തു. അയാള്‍ക്ക് നാരങ്ങവെള്ളം കലക്കികൊടുത്തു അയാള്‍ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ടെലിഫോണ്‍ ചെയ്യുന്നതിനടുത്ത് പതിപ്പിച്ചുവച്ചിരുന്ന എന്‍റെ ഒരു ഫോട്ടോ അയാള്‍ കാണുവാനിടയായി. ചാടിയെഴുന്നേറ്റ് ഇത് നമ്മുടെ അസി അല്ലേ എന്നു പറഞ്ഞ് അയാള്‍ ആ ഫോട്ടൊ എടുത്തു. അയാളുടെ കൂടെ പഠിച്ച അസിയുടെ വീടാണിത് എന്നു അയാള്‍ അപ്പോഴാണ് അറിയുന്നത്. എന്റെ വിവരങ്ങള്‍ ചോദിച്ചു. അസി ക്ലാസില്‍ നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു എന്നു അവന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അതിനുശേഷം അവന്‍ മൌനിയായി. അവന് പഠിക്കുവാന്‍ കഴിയാതിരുന്നതിന്റെ ദുഃഖങ്ങള്‍ എന്റെ ഭാര്യയുമായി അവന്‍ ഒരുപാട് പങ്കുവച്ചു.

   എല്ലാ കൊല്ലവും ഞങ്ങളുടെ നാട്ടില്‍ ഉണ്ടാകാറുള്ള മലവെള്ളത്തില്‍ വീട്ടില്‍ വെള്ളം കയറുന്നതും ഉടുപ്പും പുസ്തകവും ഒലിച്ചുപോകുന്നതും ഒരു മാസത്തോളം ആടിനേയും പശുവിനേയും കോഴികളേയുമൊക്കെയായി സ്കൂളില്‍ വന്ന് പാ൪ക്കുന്നതും പിന്നീട് പഠിക്കുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതുമൊക്കെ അവന്‍ ഭാര്യയോട് പറഞ്ഞു. ഇതുപോലുള്ള മലവെള്ളത്തിന്റെ വിവരണം എന്‍റെ ഗുരുനാഥന്‍ വിവികെ വാലത്ത് ഒരു ലേഖനത്തിലെഴുതിയത് ഞാനോ൪ക്കുന്നു. എത്ര പ്രയാസകരമായ ജീവിതം. ഞാനവനുമായി നാലാം ക്ലാസില്‍ പഠിക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ഇന്നും അവന്‍ ആ ദുഃഖങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പറഞ്ഞുവന്നത്, എന്‍റെ പ്രിയപ്പെട്ട മക്കള്‍ ദൈവം തന്ന ഈ ഭാഗ്യം നഷ്ടപ്പെടുത്തരുത്.
   നിങ്ങ‌ള്‍ ഇപ്പോള്‍ സ്കൂളില്‍ പോകുമ്പോള്‍ എന്തൊക്കെയായിരിക്കും എന്ന് ന‌ല്ല‌ ഒരു ധാര‌ണ‌യുണ്ട്. ഒന്നാം ക്ലാസില്‍ ചേരുന്ന‌തിനുമുമ്പ് നിങ്ങ‌ള്‍ നേഴ്സ‌റിയില്‍ പ‌ഠിച്ചുകാണും. എല്‍കെജി, യുകെജി എന്ന‌ “ലോവ൪ കിലോ ഗ്രാമിലോ അപ്പ൪ കിലോഗ്രാമിലോ“ നിങ്ങ‌ള്‍ പ‌ഠിച്ചുകാണും. സ്കൂളില്‍ എങ്ങിനെ ഇരിക്ക‌ണം എങ്ങിനെ പെരുമാറ‌ണം എന്നുള്ള‌ ഒരു ഏക‌ദേശ‌ രൂപം നിങ്ങ‌ള്‍ക്കുണ്ടാകും.
   എന്‍റെ പ്രായ‌ത്തില്‍, ഞങ്ങള്‍ക്കൊക്കെ സ്കൂളില്‍ എന്താ സംഭ‌വിക്കുവാന്‍ പോകുന്ന‌തെന്ന് ഒരു ആശ‌യ‌വുമില്ലായിരുന്നു. അന്ന് നേഴ്സറിയില്ല. മുതി൪ന്ന‌ ആസാമിക‌ള്‍ പ‌ല‌ ത‌ല്ലുക‌ഥ‌ക‌ളും പ‌റ‌ഞ്ഞുപേടിപ്പിച്ചിട്ടുണ്ടാകും. പ‌ഠിച്ചില്ലെങ്കില്‍ ക‌ടുവ മാഷ് ത‌ല്ലുന്ന‌ അടിയെക്കുറിച്ച് പ‌റ‌ഞ്ഞുപേടിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ തുറ‌ന്ന് കുറെ ക‌ഴിയുമ്പോള്‍ ക‌യ്യുടെ വ‌ല‌തുഇട‌തു ഉര‌ങ്ങ‌ളില്‍ ചാപ്പ‌കുത്തി പൊള്ളിക്കുന്ന വ‌‌സൂരി കുത്തിവ‌യ്പ്പിനെക്കുറിച്ച് പേടിപ്പിച്ചിരിപ്പുണ്ടാകും. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇറിച്ചില്‍ തലയില്‍ വന്നിരിക്കുന്നതും പാല്‍പൊടി കലക്കി വെറും വെള്ളം പോലെ ഞങ്ങള്‍ക്ക് തന്നിട്ട് പിന്നീട് സ്പെഷലായിട്ട് തയ്യാറാക്കി ടീച്ച൪മാരും വെപ്പുകാരിയും വീട്ടിലേക്കു കൊണ്ടുപോകുന്നതുമൊക്കെ കുട്ടികള്‍ പറയാറുണ്ട്. അങ്ങിനെയുള്ള‌ കുറെ ഭ‌യ‌ങ്ങ‌ളുമായാണ് ഞാന്‍ ഒന്നാം ക്ലാസിലേക്ക് പോകുന്ന‌ത്.
   ഉമ്മ‌യ്ക്ക് വീട്ടില്‍ ര‌ണ്ട് പ‌ശുക്ക‌ളും വേറെ മ‌ക്ക‌ളും ളുഹ൪ ബാങ്കുകൊടുക്കുമ്പോള്‍ ചോറു ചോദിക്കുന്ന അമ്മായിഅമ്മ‌യും ഉള്ള‌തുകൊണ്ട് സ്കൂളില്‍ കൊണ്ടുവ‌ന്നു വിടാന്‍ ഉമ്മ‌യില്ല‌. സ്കൂള്‍ എന്താണെന്ന് ഉമ്മ‌യ്ക്ക് അറിയുക‌യുമില്ല‌ല്ലോ. മാ൪ക്കറ്റില്‍ നിന്നും കേവുവ‌ള്ള‌ത്തില്‍ ച‌ര‌ക്കുകൊണ്ടുവ‌രുന്ന‌ ബാപ്പ‌യ്ക്കെവിടെ നേരം. എന്നെ ര‌ണ്ടു വ‌യ‌സ്സില്‍ പിടിച്ച് സുന്നത്ത് നടത്തി മുസ്ലിം ആക്കിയ‌തുകൊണ്ട് ഞാന്‍ ട്രൌസ൪ ഉടുത്തിട്ടില്ല‌. ഒരു മുണ്ടും ഉടുത്ത് ഒരു സ്ലേറ്റും പിടിച്ച് പുഴു പൊങ്ങിക്കിട‌ക്കുന്ന‌ ക‌ഞ്ഞിയും മുള‌കോ വെളിച്ചെണ്ണ‌യോ ഏഴ‌യ‌ല‌ത്തുകൂടി ക‌ട‌ന്നുപോകാത്ത‌ ചെറുപ‌യ൪ തോര‌നും ക‌ഴിക്കുവാനുള്ള‌ ഒരു കിണ്ണ‌വുമെടുത്ത് മ‌റ്റു കുട്ടിക‌ളുടെ കൂടെ ഗ‌വ‌ണ്മെണ്ട് എല്‍ പി സ്കൂളിലേക്കു പോകുന്ന‌ ഒരു മൊട്ട‌ത്ത‌ല‌യ‌ന്‍ കുട്ടിയെ ഞാനിപ്പോള്‍ ഇവിടെ നിന്നും കാണുന്നു.
(തുടരും)

Friday, June 8, 2012

ഇസ്ലാമിക ശരീഅത്തിനുവേണ്ടി വാദിക്കുന്നവ൪ ആദ്യം ഈ പുസ്തകം വായിക്കട്ടെ.

പുസ്തവായ
azeezks@gmail.com
തൌസന്റ് സ്പ്ലെന്ഡിഡ് ന്സ്
ഖാലിദ് ഹുസൈനി.
അഫ്ഗാനിസ്ഥാനില്നിച്ചഒരു അമേരിക്കന്നോവലിസ്റ്റ്. ആദ്യനോവല്കൈറ്റ് ണ്ണ൪.ണ്ടാമത്തെ നോവലാണ് തിളക്കമാ൪ന്ന ആയിരം സൂര്യന്മാ൪. ണ്ടുനോവലും കൂടി 380 ക്ഷം കോപ്പികള്വിറ്റഴിക്കപ്പെട്ടു.അഭയാ൪ത്ഥികള്ക്കുവേണ്ടിയുള്ളഐക്യരാഷ്ടയുടെ മ്മീഷറായി പ്രവ൪ത്തിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന് സ്ത്രീകളുടേയും കഥ പറയുകയാണ് ഖാലിദ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.

   പെന്ഗ്വിന് ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് പുസ്തകം ഇവിടെ പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന് ചരിത്രവും ജീവിതവും പുസ്തകത്തിലൂടെ അനാവൃതമാകുന്നു.പുരുഷന്റെ പീഢനം,ഭരണകൂടഭീകരത, മതവിഭാഗങ്ങള് തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത് പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം.
    അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല. ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪
അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.
   താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന രാജ്യം വിദ്യാഭ്യാസപരമായി മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.
   രാജ്യത്തിന് അവസ്ഥ എങ്ങിനെയുണ്ടായി?   ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊല‌ക്ക‌ള‌മായി? എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി? കേരളത്തിന്റെ സ്വാതന്ത്ര്യവും സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിംസ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് നോവല് വായിച്ചിരിക്കേണ്ടതാണ്.
    പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സ്ത്രീയെന്നാല്ഇവിടെ മെന്നാണ്.എല്ലാം ഹിക്കുക.
പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു. സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട് അതിന്റെ അമ്മ നാന പറയുന്നുണ്ട്:"നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു." മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം) അവള് മകളോട് പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള് അമ്മ നാന പറയുന്നു."നീ സ്കൂളില് പോകേണ്ട,അക്ഷരം നീ പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല.സഹനം സഹനം സഹനം. അതാണ് ഒരു സ്ത്രീക്കുവേണ്ടത്.അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല." തൊണ്ട പൊട്ടുന്ന വേദനയോടെ ഉമ്മ മകളോട് പറയുന്നു."മകളേ ഞാനീ പറയുന്നത് നീ നന്നായി പഠിക്കുക,ഒരു കാന്തസൂചി എന്നും വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും."
    ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ പുസ്തകം വായിച്ചു തീ൪ക്കുവാനാകില്ല.
    പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം പ൪ദ്ദ വളരെ സന്തോഷത്തോടെയാണ് ധരിച്ചിരുന്നത്.അതിനു അവള് കണ്ടെത്തിയ കാരണം കേള്ക്കുക:ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില് നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളെ പുസ്തകവായന അമ്പരപ്പിക്കും.
    ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു.
    വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാരവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു. യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല,ഒടുവില് സ്കൂളില് പോകുവാന് കഴിയാതെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത്  നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. ഏത് പെണ്കുട്ടിക്ക് ഇത് സങ്കല്പ്പിക്കുവാന്കഴിയും?
    ടിപി ചന്ദ്രശേഖരന്റെ വധത്തില് നിന്നുള്ള ഷോക്കില് നിന്നും നാമിനിയും മുക്തരായിട്ടില്ല. ഏതാനും വ൪ഷങ്ങള്ക്കുമുമ്പ് കുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണന് മാഷിനെ കൊന്നതും നാമോ൪ക്കുന്നു.തമിഴ് ഗുണ്ടാസംഘത്തിന് ക്വട്ടേഷന്കൊടുത്ത് വാളകം അദ്ധ്യാപകനെ കൊല്ലുവാന്ശ്രമിക്കുകയും മലദ്വാരത്തില്കമ്പിപ്പാര കുത്തിക്കയറ്റുകയും ചെയ്തതിനു പിന്നിലെ വ്യക്തികളെന്നാരോപിക്കപ്പെട്ട ബാലകൃഷ്ണപിള്ളയും മകനും ഇന്നും മാന്യന്മാരായി പൊതുസമൂഹത്തില്ജീവിക്കുന്നു.മാത്രമല്ല , അദ്ധ്യാപകനേയും കുടുംബത്തേയും കുറിച്ച് അശ്ലീലമായ ഭാഷയില്പത്രസമ്മേളനം വരെ നടത്തുന്നു.ഇതൊക്കെ മലയാളിക്ക് ശീലമായിപ്പോയ സംഗതികളാണെങ്കിലും പക്ഷേ നോവലിലെ വിവരണങ്ങള് വച്ചുനോക്കുമ്പോള് കാര്യങ്ങള്ഒന്നുമല്ല.
    ദയവായി ഇത് എല്ലാവരും വായിക്കുക. നമ്മുടെ വീട്ടുപടിക്കല് ബോംബ് പൊട്ടുമ്പോള് മാത്രം ച൪ച്ചചെയ്യേണ്ട വിഷയമല്ല ഭീകരവാദം.

പുസ്തകവായന

പുസ്തവായ
azeezks@gmail.com
തൌസന്റ് സ്പ്ലെന്ഡിഡ് ന്സ്
ഖാലിദ് ഹുസൈനി.
അഫ്ഗാനിസ്ഥാനില്നിച്ചഒരു അമേരിക്കന്നോവലിസ്റ്റ്. ആദ്യനോവല്കൈറ്റ് ണ്ണ൪.ണ്ടാമത്തെ നോവലാണ് തിളക്കമാ൪ന്ന ആയിരം സൂര്യന്മാ൪. ണ്ടുനോവലും കൂടി 380 ക്ഷം കോപ്പികള്വിറ്റഴിക്കപ്പെട്ടു.അഭയാ൪ത്ഥികള്ക്കുവേണ്ടിയുള്ളഐക്യരാഷ്ടയുടെ മ്മീഷറായി പ്രവ൪ത്തിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന് സ്ത്രീകളുടേയും കഥ പറയുകയാണ് ഖാലിദ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.

   പെന്ഗ്വിന് ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് പുസ്തകം ഇവിടെ പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന് ചരിത്രവും ജീവിതവും പുസ്തകത്തിലൂടെ അനാവൃതമാകുന്നു.പുരുഷന്റെ പീഢനം,ഭരണകൂടഭീകരത, മതവിഭാഗങ്ങള് തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത് പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം.
    അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല. ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪
അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.
   താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന രാജ്യം വിദ്യാഭ്യാസപരമായി മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.
   രാജ്യത്തിന് അവസ്ഥ എങ്ങിനെയുണ്ടായി?   ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊല‌ക്ക‌ള‌മായി? എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി? കേരളത്തിന്റെ സ്വാതന്ത്ര്യവും സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിംസ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് നോവല് വായിച്ചിരിക്കേണ്ടതാണ്.
    പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സ്ത്രീയെന്നാല്ഇവിടെ മെന്നാണ്.എല്ലാം ഹിക്കുക.
പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു. സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട് അതിന്റെ അമ്മ നാന പറയുന്നുണ്ട്:"നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു." മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം) അവള് മകളോട് പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള് അമ്മ നാന പറയുന്നു."നീ സ്കൂളില് പോകേണ്ട,അക്ഷരം നീ പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല.സഹനം സഹനം സഹനം. അതാണ് ഒരു സ്ത്രീക്കുവേണ്ടത്.അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല." തൊണ്ട പൊട്ടുന്ന വേദനയോടെ ഉമ്മ മകളോട് പറയുന്നു."മകളേ ഞാനീ പറയുന്നത് നീ നന്നായി പഠിക്കുക,ഒരു കാന്തസൂചി എന്നും വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും."
    ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ പുസ്തകം വായിച്ചു തീ൪ക്കുവാനാകില്ല.
    പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം പ൪ദ്ദ വളരെ സന്തോഷത്തോടെയാണ് ധരിച്ചിരുന്നത്.അതിനു അവള് കണ്ടെത്തിയ കാരണം കേള്ക്കുക:ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില് നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളെ പുസ്തകവായന അമ്പരപ്പിക്കും.
    ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു.
    വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു. യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല,ഒടുവില് സ്കൂളില് പോകുവാന് കഴിയാതെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത്  നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. ഏത് പെണ്കുട്ടിക്ക് ഇത് സങ്കല്പ്പിക്കുവാന്കഴിയും?