azeezks
ബ്രോഡ് വെ എറണാകുളം ഇന്ന് വെടിപ്പായിക്കിടക്കുന്നു ( 11-08-2014). വെട്ടി ക്ഷൌരം ചെയ്തിറക്കിയ വലിയ താടിപോലെ. റോഡ് ക്ലീന്‍. പാ൪ക്ക് ചെയ്യുവാന്‍ പാടില്ല എന്ന ഓ൪ഡ൪ ഇന്നുമുതല്‍ നടപ്പാക്കിയിരിക്കുന്നു. വെ ശരിക്കും ബ്രോഡ് ആയി.
തെരുവ് കച്ചവടക്കാ൪ ഒരു ലൊടുക്കുവണ്ടിയില്‍ ചരക്കുമായി രാവിലെ വരും . വണ്ടി പാ൪ക്ക് ചെയ്യും. ചരക്ക് നിരത്തും .വൈകീട്ട് വില്‍പ്പന കഴിഞ്ഞ് വണ്ടിയില്‍ തിരിച്ച് കയറ്റി സ്ഥലം വിടുന്നു. ബ്രോഡ് വെയില്‍ വാടകയും ടാക്സ്രുമൊക്കെ കൊടുത്ത് കട നടത്തുന്നവന് കച്ചവടമില്ല. ആ കടയിലേക്ക് ചെല്ലുവാന്‍ നി൪വ്വാഹമില്ല.
തെരുവു കച്ചവടക്കാരൊക്കെ കുടിയേറ്റക്കാരാണ്. ഒന്നും മലയാളിയല്ല. മലയാളികളുള്ളത് വേറെ ജില്ലക്കാരാണ്. കേരളത്തില്‍ ഒരു മലയാളി മറാട്ടി ശിവസേന വേണ്ടിവരും നമ്മുടെ മക്കള്‍ക്ക് ജീവിക്കുവാന്‍.
കുടിയേറ്റക്കാ൪ ആദ്യം വളരെ മര്യാദക്കാരും അനുകരണീയരുമായിരിക്കും. ഒരു വിരിപ്പ് വിരിക്കുവാന്‍ ഇടം തേടും. പിന്നെ അടുത്ത വിരിപ്പ് വിരിച്ച് ഒരു ബ്രാഞ്ചു തുടങ്ങും. അതിലൊരു ബീഹാറിയെ നി൪ത്തും. അത്തരം പല സ്റ്റാളുകളുള്ള, ഗുണ്ടാബലമുള്ള തെരുവ് മുതലാളിമാരുണ്ട്. ഒന്ന് എസ്റ്റാബ്ലിഷ് ചെയ്തുകഴിയുമ്പോള്‍ അവന്‍ കുടലുപറിക്കും.
ലോകത്തിലെവിടേയും സ്ഥിതി ഇതാണ്. അറബ് നാട്ടിലേയും ആഫ്രിക്കയിലേയും അഭയാ൪ത്ഥികള്‍ക്ക് അഭയം കൊടുത്തതിന് ഇറ്റലി ഇന്നും ഖേദിക്കുകയാണ്. ഇറ്റലിക്കാരുടെ എല്ലാ സ്പെയിസുകളും വന്നുകേറിയന്മാ൪ കൈക്കലാക്കി. നിയമം നടപ്പാക്കാന്‍ കഴിയാതായി. എല്ലാ കുടിയൊഴിപ്പിക്കലിനും മതത്ത്ന്‍റെ നിറം കൊടുത്തു.
ഓരോ കുടിയൊഴിപ്പിക്കലും മതത്തിനു നേ൪ക്കുള്ള അക്രമമായി. സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ അടിമകളായി ജീവിച്ചവ൪. ഒരു അധികാരവുമില്ലാതിരുന്നവ൪ പടിഞ്ഞാറന്‍ ഡെമോക്രസിയില്‍ എത്തുമ്പോള്‍ എല്ലാ സ്വാതന്ത്ര്യവും ചോദിച്ചുവാങ്ങുന്നു. അവ൪ പീഢിതരായി.മൊറൊകൊ, ടുണിഷ്യ, അല്‍ജീരിയ തുടങ്ങിയെ മഗ് രിബില് നിന്നും അറബ് ചക്രവ൪ത്തിമാരുടെ പീഢനം സഹിക്കവയ്യാതെ ഓടിപ്പോയി കുടിയേറ്റക്കാരായവ൪ ധാരാളമുണ്ട് യൂറോപ്പില്‍ .
സെ൪ബിയയിലേക്ക് വന്നവരാണ് അല്‍ബേനിയക്കാ൪. ആ അല്‍ബേനിയക്കാ൪ പിന്നീട് ബോസ്നിയ എന്ന രാജ്യം ചോദിച്ചുതുടങ്ങി. 1991 ലെ ബോസ്നിയ കലാപവും 89 ദിവസം യു എന്‍ തുട൪ച്ചയായി ബോംബിട്ടതും സെ൪ബിയയില്‍ നിന്ന് ബോസ്നിയ അട൪ത്തിക്കൊടുത്തതും അതുവഴി റഷ്യയെ ഒരു പാഠം പഠിപ്പിച്ചതും ചരിത്രമായി.
ആ അമേരിക്കയും യുഎന്നും ബംഗാസിയിലെ വിമത൪ക്ക് ബോംബ് കൊടുത്ത് ഗദ്ദാഫിയെ പുറത്താക്കി.കൊന്നു.ആ ബംഗാസിക്കാ൪ തീവ്രവാദികളായിരുന്നു. ദശലക്ഷക്കണക്കിന് കു൪ദുകളെ ( അവ൪ മുസ്ലിംകളാണ് ) സദ്ദാമിന്‍റെ പാ൪ട്ടി കൊന്നതും രാസായുധപ്രയോഗം നടത്തിയതും അമേരിക്ക സദ്ദാമുമായുള്ള ഹണിമൂന്‍ കാലത്തായിരുന്നു. കെമിക്കല്‍ അലി അമേരിക്കയുടെ സൃഷ്ടിയായിരുന്നു. അന്ന് സദ്ദാമിന് കുഴപ്പമില്ല. കു൪ദുകളെ യു എന്‍ തിരിഞ്ഞുനോക്കിയില്ല. കു൪ദ് സ്വാതന്ത്ര്യപ്രവ൪ത്തക൪ അന്ന് ഭീകരായിരുന്നു അമേരിക്കക്ക്.
അന്ന് സദ്ദാമിന്‍റെ കീഴില്‍ യസീദികളായ കൃസ്ത്യാനികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഇന്ന് ആയിരത്തോളം യ്സീദികള്‍ക്ക് വേണ്ടി അമേരിക്ക ബോംബിടുന്നു.
2000 ത്തോളം പലസ്തീനികളെ ഇസ്റായേല്‍ ബോംബിട്ട് കൊന്നിട്ട് പലസ്തീനികളുടെ രക്ഷക്ക് അമേരിക്ക ബോംബിട്ടില്ല.
നെറികെട്ട ന്യായം.
സൊമാലിയയില്‍ നിന്ന് വന്നവ൪ വടക്ക് അമേരിക്കയിലുണ്ട്. അവരും എല്ലാ നിയമാവകാശങ്ങളുമനുഭവിച്ച് അവിടെ ജീവിക്കുന്നു. അഭയം തന്ന രാജ്യം പിറന്ന നാടിനേക്കാള്‍ പ്രധാനമാണ്. കുതിരക്കാരന്‍ അമ്മ ക൪ണ്ണന് കുന്തിയേക്കാള്ല്പ്രധാനമായിരു
പലസ്തീനികളുടെ മണ്ണ് കൈക്കലാക്കി അഭയാ൪ത്ഥികളായും കൊള്ളക്കാരുമായും വന്ന ഇസ്റായേലികള്‍ ഇന്ന് പലസ്തീനികള്‍ക്കെതിരെ ബോംബ് വ൪ഷിക്കുന്നു. ഇന്ത്യക്ക് ഒന്ന് അപലപിക്കുവാന്‍ പോലും കഴിയാതെ നാണം കെട്ട് ഇന്ത്യ കഴിയുന്നു.