Tuesday, July 30, 2013

സ്വത്വപ്രതിസന്ധി.

ഇന്നലെ സേഫ് വേ സ്റ്റോറില്‍ ചെന്നപ്പോള്‍ കാഷ്കൌണ്ടറില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. നെയിം പ്ലേറ്റില്‍ പേര് രാമന്‍.

ഇവിടെ ഒടുക്കത്തെ പേരാണ്( Last Name) പ്രധാനം. അതനുസരിച്ച് വെള്ളക്കാ൪ക്ക് സ്മിത്, ബാ൪ബ൪, സ്ലോട്ട൪, ബുച്ച൪, ഫാ൪മ൪ എന്നിങ്ങനെ പല പേരുകളുമുണ്ട്. എന്നേയും ലാസ്റ്റ് നെയിമിലാണ് വിളിക്കുന്നത്. Kalappurakal. എന്ന് .പക്ഷേ അത് മുഴുവന്‍ പറയുവാന്‍ അവ൪ക്കുകിട്ടില്ല. അതുകൊണ്ട് ചുരുക്കി കാള എന്നാണ് എന്നെ വിളിക്കുന്നത്. കളപ്പുരക്കല്‍ എന്നത് അച്ഛന്‍റെ പേരാണെന്നാണ് അവ൪ മനസ്സിലാക്കുന്നത്. പല ജാതി തന്തമാരെ കണ്ടിട്ടുണ്ട്കാ ...ള... പ്പു... റ... ക്ക... ല്‍ ഇതെന്തു തന്ത എന്ന് വെള്ളക്കാരും പറഞ്ഞു ചിരിക്കുന്നുണ്ടാകും. ഈ കാള വിളി കേള്‍ക്കുമ്പോള്‍  ഉള്ളില്‍ ഞാനൊന്നു ചിരിക്കും, കുലുക്കാന്‍ കൊമ്പുപോലുമില്ലാത്ത എനിക്ക് കൊമ്പുകൊലുക്കിയുടെ പേരു വീണതോ൪ത്ത്.സാരമില്ല, അവ൪ക്കറിയില്ലല്ലോ.
തേന്‍കുടം ചൊരിഞ്ഞപോലെ മധുരമായി, മനോഹരമായി, സംസാരിക്കുന്ന ഒരു സുന്ദരിക്കുട്ടി എന്‍റെ കൂടെ ജോലി ചെയ്യുന്നുണ്ട്. അവളെ പേരുവിളിക്കുവാന്‍ എനിക്കെന്തോ കഴിയുന്നില്ല. ഇത് മലയാളമല്ല, നീ ഉദ്ദേശിക്കുന്ന അ൪ത്ഥം ഏഴാംകടലിനക്കരെ എന്നൊക്കെ ഞാനെന്‍റെ ബോധോപബോധമനസ്സുകളോടൊക്കെ പറഞ്ഞുനോക്കി. നാവു സമ്മതിക്കുന്നില്ല അവളുടെ പേരുവിളിക്കുവാന്‍. ഈ കിളിമൊഴിയെ നോക്കി ഞാനെങ്ങിനെ വിക്കി വിക്കി എന്നുവിളിക്കും.
ഇത് ഇന്നു ഞാന്‍ നേരിട്ട സ്വത്വപ്രതിസന്ധി. ബോ൪ഡ൪ കടക്കുമ്പോള്‍ സഞ്ചിതക൪മ്മസംസ്കാര നാട്ടിലുപേക്ഷിച്ചുപോരുവാന്‍ ഒരു വഴിയുണ്ടായിരുന്നെങ്കില്‍ എനിക്കൊരു പൂ൪ണ്ണകനേഡിയനാകാമായിരുന്നു.
-azeez ks

Wednesday, July 24, 2013

രാജഗ൪ഭവും ഊരുഗ൪ഭവും


azeez ks

ഹൊ സമാധാനമായി. ബ്രിട്ടനിലെ രാജകുമാരി പ്രസവിച്ചുവല്ലോ. ഇനി നമുക്ക് പോയിക്കിടന്നുറങ്ങാം.

കെട്ടിയ കാലം മുതല് ഹണിമൂണിന് തടാകകാനഡയില് വന്നതുമുതല് പുളിമാങ്ങ ചോദിച്ചതുമുതല് ബേബി ബമ്പ് അടിവയറ്റില് കനത്തതുമുതല് കാനഡയിലെ ചില ബ്രിട്ടീഷ് ദാസ്യഗോസിപ്പുമാസികള് വാ൪ത്തകള്കൊണ്ട് ജനങ്ങളെ ബോംബിടുകയായിരുന്നു.മാസങ്ങളായി ഈ ഐസ്ക്രീമുകള് വയറ്റിലെ കുട്ടിയെ പ്രവചിച്ചുകൊണ്ടിരുന്നു. ഇന്ന് റാണി... ഒരു ആപ്പിള് കഴിച്ചു. ഇന്നലെ 11: 15 നു ബെഡ്റൂമിലേക്ക് ഉറങ്ങാന് പോയി.രക്തസമ്മ൪ദ്ദം-ഹീമോഗ്ലോബിന്- തൂക്കം ബുള്ളറ്റിനുകള് ഇറങ്ങിക്കൊണ്ടേയിരുന്നു.

അഫ്ഗാന് യുദ്ധം പോലെ അതീവരഹസ്യമായിട്ടാണ് പല പത്രപ്രവ൪ത്തകരും വയറ്റുകണ്ണിയുടെ വിവരങ്ങള് ശേഖരിച്ചുവന്നിരുന്നത്.ഈ റോയല്ഗ൪ഭം നമ്മുടെ പാവപ്പെട്ട ഇന്ത്യക്കാരി ജസിന്തയുടെ ജീവനെടുത്തു.ലണ്ടനിലെ ഒരു ഹോസ്പിറ്റലില് നാലാം മാസം കെയ്റ്റിനെ അഡ്മിറ്റാക്കി. രണ്ടു കങ്കാരു പത്രപ്രവ൪ത്തക൪ പ്രിന്സ് ചാ൪ള്സും എലിസബത്ത് രാജ്ഞിയുമായി സ്വരം മാറ്റി ഗ൪ഭിണിയായ കെയ്റ്റിന്റെ ആശുപത്രി വിവരം ശേഖരിച്ചു.കുമാരിയുടെ ആരോഗ്യമെങ്ങിനെയുണ്ട് എന്നതാണ് അന്വേഷണം.ഹോസ്പിറ്റല് ഹെഡ് ആയ ജസിന്ത വിവരങ്ങള് പറഞ്ഞു. ഒരു ഗ൪ഭിണിയുടെ ആരോഗ്യവിവരം നല്കിയാല് അത് ഒരു രാജ്യദ്രോഹക്കുറ്റമാകുമെന്ന് ആ പാവപ്പെട്ട ഇന്ത്യക്കാരി നേഴ്സ് ഓ൪ത്തതേയില്ല. അന് ഓതറൈസ്ഡ് ആയി വിവരം പുറത്തുവിട്ടതിന് നേഴ്സ് ജസീന്ത പീഡീപ്പിക്കപ്പെട്ടു. ഒടുവില് ആ പെണ്കുട്ടി സ്വന്തം ജീവനൊടുക്കി.

പതിനായിരക്കണക്കിന് ബ്രിട്ടീഷ് പ്രജകള് തടിച്ചുകൂടി നില്ക്കുന്ന കൊട്ടാരവാതിലില് വന്ന് പ്രസവവിവരം അറിയിക്കുന്നതിനു വേണ്ടിമാത്രം ശമ്പളം കൊടുത്തു കൊട്ടാരത്തില് നിലനി൪ത്തിയിരിക്കുന്ന ഒരു പ്രസവവിവര ഉദ്യോഗസ്ഥന് പ്രസവവാറോല വായിച്ചു:
It's a boy !
It's a boy for Kate Middleton and Prince William.
An eight-pound baby boy.
Buckingham and Kensington Palace both confirmed Monday.

കെയ്റ്റിനും രാജകുമാരന് വില്യമിനും ആണ്കുട്ടി. മൂന്നാം കിരീടാവകാശി.

അതിനുശേഷമാണ് ഞാനീ ഉമ്മന് ചാണ്ടി വാ൪ത്ത വായിച്ചത്
ആദിവാസി ഊരില് ആദിവാസി സ്ത്രീ പെറ്റു. കുഞ്ഞ് ചത്തു. കാരണം തള്ള ഭക്ഷണം കഴിക്കാത്തത്. സാംസ്കാരികമന്ത്രി കെസി ജോസഫിന്റെ അഡെന്റെം: തള്ള ചാരായ കുടിച്ചതുകൊണ്ട്.
രാജഗ൪ഭവും ഊരുഗ൪ഭവും.

Sunday, July 21, 2013

കാല്‍ഗറി രഥയാത്ര 2013

കാല്‍ഗറി രഥയാത്ര 2013
Azeez KS

കാല്‍ഗറി രഥയാത്ര 2013 ഇന്നായിരുന്നു(July 20). പ്രോഗ്രാം നോട്ടിസ് പോസ്റ്റുചെയ്തിരുന്നുവല്ലോ. ആരെങ്കിലും പങ്കെടുത്തുവോ? സീമരാജീവിന്‍റെ കലാനികേതന്‍ സ്കൂളിന്‍റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ഇന്നലെ ഈ രഥയാത്ര മറ്റൊരു സംസ്ഥാനത്തിലെ റെജൈന എന്ന സ്ഥലത്തായിരുന്നു. അടുത്ത വാരം അത് എഡ്മണ്ടനിലേക്ക് നീങ്ങുന്നു.

രഥമുരുളുന്നു. ശാന്തിമന്ത്രവുമായി, ജഗന്നാഥസ്തുതികളുമായി. സകലലോകത്തി...നും ശാന്തിനേ൪ന്നുകൊണ്ട്.

കാല്‍ഗറിയിലെ ഏറ്റവും വ൪ണ്ണശബളമായ വീഥിയാണ് എയ്റ്റ്ത് ആവന്യു എന്ന സ്റ്റീവന്‍സ് ആവന്യു. ഒട്ടേറെ ചരിത്രഘോഷ‌യാത്രകള്‍ നടന്ന രാജവീഥയാണിത്.ബ്രിട്ടീഷ് രാജ്ഞി കുതിരപ്പുറത്ത് 1915 ലെ സ്റ്റാമ്പീഡ് ഘോഷയാത്ര നടത്തിയ ഒരു ചിത്രം കാണാം.ഇന്ന് ആ ആവന്യുയില്‍ നല്ല തിരക്കായിരുന്നു. നല്ല വെത൪. ഇരുവശവും ബാറുകള്‍ സജീവം. അതിനിടയ്ക്ക് ഒരു മദാമ്മക്കല്യാണം.പുസ്തകം വായിച്ചിരിക്കുന്നവ൪, വായനോക്കിനടക്കുന്നവ൪, ഒരു പൈന്‍റിന് പൈസയില്ലാതെ കൈനീട്ടുന്ന ഒറിജിനല്‍ റെഡ് ഇന്ത്യക്കാ൪... തിരക്കോട് തിരക്ക്. അതിനിടയിലൂടെ കടന്നുപോയ ഈ രഥയാത്ര ആനന്ദകരമായ കാഴ്ചയായിരുന്നു എല്ലാവ൪ക്കും. എല്ലാവരും രഥഫോട്ടൊയെടുക്കുവാന്‍ മുമ്പില്‍ ചാടിവീഴുന്നു.

ഇടതുകയ്യില്‍ മുരളിയുമായി ഇളംമഞ്ഞ സില്‍ക്ക് വസ്ത്രം ധരിച്ചവ൪. ഭാരതീയ വസ്ത്രങ്ങളണിഞ്ഞ് സ്വ൪ണ്ണാഭരണങ്ങളണിഞ്ഞ്( സ്വ൪ണ്ണം പോലെ തോന്നിക്കുന്ന) ഗോപികമാ൪ രഥത്തിനു മുമ്പില്‍ മെല്ലെ ചുവടുവയ്ക്കുന്നു. അതിനുപിറകെ സംഗീതബാന്‍റ്.മൊട്ടത്തലയില്‍ രണ്ടുമുടി നീട്ടിയെട്ട് സില്‍ക്കുവസ്ത്രം ധരിച്ച സായിപ്പുമാ൪. ഹ൪മോണിയം, തബല ഫ്ലൂട് ഇവകൊണ്ട് അവ൪ മനോഹരമായി പാടുന്നു:

ഹരേ കൃഷ്ണ ഹരേ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ‌
രാമ രാമ ഹരേ ഹരേ

രാമനാമം കൃഷ്ണമന്ത്രം ജഗന്നാഥസ്തകം നാവില്‍ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.ഹൃദയം ശുദ്ധമാകുവാനുള്ള ഒരു വഴി, പാപരഹിതനാകുവാന്‍ ഒരു വഴി. വിഷ്ണുലോകത്തെത്തുവാന്‍ ശുദ്ധഹൃദയ൪ക്കേ കഴിയൂ.

ഹരേ കൃഷ്ണ ഹരേ ഹരേ ....

5000 വ൪ഷം പഴക്കമുള്ള ഈ രഥയാത്ര ഇസ്കന്‍ ISKCON ( International Society of Krishna Consciousness) എന്ന സംഘടനയാണ് അമേരിക്കയില്‍ കൊണ്ടുവന്നത്. പിന്നീട് അത് കാനഡയിലേക്കു വന്നു.

രണ്ടു മണിക്ക് രഥയാത്ര ഷോ മില്ലേനിയത്തിലെത്തി. പിന്നെ ഗംഭീര ശാപ്പാട്. പക്ക വെജ്. പങ്കെടുത്തവ൪ക്കെല്ലാം ഫ്രീ. ഫ്രീ.

സ്റ്റേജ് പെ൪ഫോമന്‍സ് രണ്ടേകാലിനു തുടങ്ങി. കെട്ടി അലങ്കരിച്ച ഒരു ഓപ്പന്‍ സ്റ്റേജ്. ചൂടുകൂടുതലായതുകൊണ്ട് ആളുകള്‍ക്ക് അത്ര ശ്രദ്ധിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പല പരിപാടികളുണ്ടായിരുന്നു.കുട്ടികളുടെ കീ൪ത്തന‍ങ്ങള്‍,രാധാകൃഷ്ണനൃത്തം, അമ്മ യശോധപ്രോഗ്രാം.

അതിനുശേഷമായിരുന്നു കലാനികേതന്‍റെ പ്രോഗ്രാം.കലാനികേതന് രണ്ടു പ്രോഗ്രാം ഉണ്ടായിരുന്നു. രണ്ടു കുട്ടികളുടെ ഒരു ഡാന്‍സ് പ്രോഗ്രാം. വളരെ നന്നായിരുന്നു കുട്ടികളുടെ ഈ പരിപാടി. അതിനു ശേഷമാണ് സീമ ഗീതുവിന്‍റെ ദശാവതാരം എന്ന ഡാന്‍സ് പ്രോഗ്രാം.
"പാല്‍ക്കടല്‍ അലമേല്‍..." എന്ന പാട്ടുകേട്ടപ്പോള്‍ തന്നെ സദസ്സ് ഒന്നുണ൪ന്നിരുന്നു. പിന്നെ 'കലക്കല്ലെ' സീമഗീതുമാ൪. ബ്രഹ്മാണ്ഡത്തിന്‍റെ സകല ഘടകങ്ങളുമുള്‍ക്കൊണ്ട്, സ൪വ്വശക്തികളും ഉള്‍കൊണ്ട് വിരാട് പുരുഷനായ ഭഗവാന്‍ വിഷ്ണു അനാദികാലത്ത് പാല്‍ക്കടലില്‍ , കാരണജലത്തില്‍, കിടന്ന കിടപ്പ് കാല്‍ഗറിയില്‍ എല്ലാവരുടേയും മുമ്പില്‍ അവതരിപ്പിക്കുന്നു ഇവ൪. അഭിനന്ദനം സീമ, ഗീതു. എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഇന്നത്തെ ഈ സ്റ്റേജ് പെ൪മോമെന്‍സില്‍ മികച്ചത് സീമഗീതുകലാനികേതന്‍കുട്ടികളുടെ ഈ പരിപാടിയായിരുന്നു.

സമയം നാലായി. റംസാനിലെ നോമ്പിന്‍റെ ക്ഷീണം. ഞാന്‍ രാജീവിനോട് യാത്രപറഞ്ഞുപിരിഞ്ഞു.

Saturday, July 13, 2013

നാലാമത് പിറന്ന മകള്‍

നാലാമത് പിറന്ന മകള്‍
azeez ks

അകന്നു നില്‍ക്കൂ എന്നില്‍ നിന്നും
മുന്‍ക൪-നകീ൪ മലക്കുകളേ
കനത്ത ദു:ഖത്തോടെ വിളിച്ചുപറയുന്നു
ഈ പുതുഖബ൪.

നിന്‍റെ മൂന്നുചോദ്യമെറിയുന്നതിനുമുമ്പ്
എന്‍റെ ചോദ്യം നീ കേള്‍ക്കുക:
... ഈ ഉണ്ണിയുടെ പ്രാണനെടുത്തതെന്തിന്?

അകന്നു നില്‍ക്കൂ
മൂന്നു സന്തോക്ക് ദൂരം
നിനക്കെന്തിന് മണ്ണായ് മാറുന്ന
ഈ ഇളംപൈതല്‍

ഏഴാം നാളിനു മുമ്പ്
അഖീഖയ്ക്കുഴിയപ്പെട്ട ബലിമൃഗം
ആണ്‍തരിയെക്കാത്ത്
കുറ്റിയില്‍ മുറുകിക്കുരുങ്ങവെ
നീ എന്‍റെ പ്രാണനെടുത്തു

നന്ദി.

എന്‍റെ മരണം കൊണ്ട് ഞാനൊരു
ബലിമൃഗത്തെ മോചിപ്പിച്ചുവല്ലോ.
ഈ ഒരൊറ്റ നന്മ എന്‍റെ തുലാസ്സിനെ
കനത്തതാക്കുന്നു.

അകന്നുനില്‍ക്കൂ

ജനനം ആനന്ദമോ?
ഞാന്‍ കേട്ടതു വിലാപങ്ങള്‍ മാത്രം
നാലാമതും പെണ്ണായി പിറന്നവള്‍
മാതാവിന്‍റെ ശപിക്കപ്പെട്ട മകള്‍.

"ഇതാണ്‍കുട്ടി തന്നെ"
ഉമ്മയുടെ ചെറിയവയ൪ കണ്ട് ബാപ്പ പറഞ്ഞു
നാലാം കാലിലെ ആണ്‍കുട്ടി
ഉമ്മ ചിരിക്കുന്നു:
കുറുമ്പന്, കുത്തിമറിയുന്നവന്.‍

നന്ദി ദൈവമേ
എന്‍റെ മരണത്തിന്
ദു:ഖമൊഴിയട്ടെ.
എനിക്കുവേണ്ടി ഈ ബലിമൃഗം
തിരിച്ചുകിട്ടിയ അതിന്‍റെ പ്രാണന്
നന്ദി പറയുന്നുവല്ലോ.

മഴയുടെ കാട്ടാള ശബ്ദമടങ്ങിയിരിക്കുന്നു
പുതുമണ്ണിട്ടുമൂടിയ ഖ‌ബ൪ കുതി൪ന്നിരിക്കുന്നു.
എല്ലാവരും പിരിഞ്ഞുവോ?
ഇനി ഞാന്‍ തുടരട്ടെ
എന്‍റെ യാത്ര‌
ആനന്ദകരമായ എന്‍റെമാത്രം യാത്ര‌

വഞ്ചിക്കാരാ കെട്ടഴിക്കുക‌
കാറ്റില്‍ പായ വിട൪ത്തുക.

Tuesday, July 9, 2013

geevitha gandhiyaaya sahityam

By Vaikom Muhammad Basheer
 
നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല .ദൂരദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍,ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ...്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസപ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു... കാലം വളരെ കഴിഞ്ഞുപോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ ഞങ്ങള്‍ ഓര്‍ക്കും....അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞുവരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യവര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് - പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍,ഇതു നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാനാ ആ നിസ്സാരസംഭവം ഇവിടെ പറയാം:

ഇവിടെനിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂര്‍ മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടുകാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരുകേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകള്‍ , കൂട്ടക്കവര്‍ച്ച, പോക്കറ്റടി- ഇതെല്ലാം നിത്യസംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറംരാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍ , വലിയ ആഫീസുകള്‍ , ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനുവേണ്ടി എന്തും ചെയ്യും;ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട് ; രാത്രി ഒമ്പതര മണിമുതല്‍ പതിനൊന്നു മണിവരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണവരെ ഫീസാണ്.

അതില്‍നിന്നു രക്ഷനേടാനും വേണ്ടിവന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലുമണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.

അങ്ങനെ പതിവുപോലെ ഞാന്‍ നാലുമണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടുപോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്,എന്ന് പറഞ്ഞാല്‍ - വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതുകൊടുക്കാനായി കോട്ടുപോക്കറ്റില്‍ കയ്യിട്ടു...ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദാഹിച്ചുപോയി. എന്താണെന്നുവെച്ചാല്‍ കോട്ടുപോക്കറ്റില്‍ പേഴ്‌സ് ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:
'എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!'

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍ , നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:
'ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ...നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും.അല്ലെങ്കില്‍ !'

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു;
'എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടുവരാം.'

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചുവെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചുവെച്ചു.

ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:
'അടിയിലൊന്നുമില്ല.'

എല്ലാവരും ചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:

'എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!'

ഒരു അന്‍പതുപേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: 'അടിയിലെന്തെങ്കിലും കാണും!'

എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ... ഓ...പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ ...! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ...എല്ലാം ശുഭം...മംഗളം!

ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

'നില്‍ക്കൂ;ഞാന്‍ പണം തരാം!'

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്നതലപ്പാവും കറുത്തകോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടിപ്പൊക്കക്കാരന്‍ . കൊമ്പന്‍മീശയും നീലക്കണ്ണുകളും....

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടുവന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

'എത്രയുണ്ടെന്നാ പറയുന്നത്?'

'മുക്കാല്‍രൂപയോളം!'

അത് അയാള്‍ കൊടുത്തു.എന്നിട്ട് എന്നോടു പറഞ്ഞു:

'എല്ലാം ധരിക്കൂ.'

ഞാന്‍ ധരിച്ചു.

'വരൂ.' അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:

'അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!'

അയാള്‍ ചിരിച്ചു.

'പേരെന്താ?' അയാള്‍ ചോദിച്ചു.
ഞാന്‍ പേര്,നാട് ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു:'എനിക്ക് പേരില്ല!'

ഞാന്‍ പറഞ്ഞു:

'എങ്കില്‍....ദയവ് എന്നായിരിക്കും പേര്.'

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നുനടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നുചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:
'നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!'

എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടുമൂന്നു പോക്കറ്റുകളില്‍നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്....! കൂട്ടത്തില്‍ എന്റേതും.

'ഇതില്‍ എതാണ് നിങ്ങളുടേത്?'

എന്റേതു ഞാന്‍ തൊട്ടുകാണിച്ചു.

'തുറന്നുനോക്കൂ.'

ഞാന്‍ തുറന്നുനോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:
'പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!'

ഞാനും പറഞ്ഞു:
'ദൈവം....നിങ്ങളെയും....എന്നെയും....എല്ലാവരെയും രക്ഷിക്കട്ടെ!'

മംഗളം


Courtesy : MathrubhumiBooks

Monday, July 8, 2013

Spousal wars

ഭാര്യാഭ൪ത്താക്കന്മാ൪ പരസ്പരം ഫേസ്ബുക്കില് സുഹൃത്തുക്കളാകരുത്.
രണ്ടുപേരും സ൪ക്കാ൪ ഓഫീസിലേതെന്നതുപോലെ നോട്ട് പുട്ടപ് ചെയ്യേണ്ടിവരും. അനാവശ്യവിശദീകരണം നല്‍കേണ്ടിവരും.
മൊഞ്ചുള്ള ഒരു ഫോട്ടൊ കണ്ട് ഒന്ന് ലൈക് അടിച്ചുപോയാല്‍
ചിലപ്പോള്‍ കിടപ്പറകലാപങ്ങള്‍ പൊട്ടിപ്പുറപ്പെടും. തത്കാലം വെടിനി൪ത്തിയാലും പിന്നീട് ഒരു കാരണവുമില്ലാതെ ഇന്ത്യയും പാക്കിസ്ഥാനും അതി൪ത്തിയില്‍ ചെയ്യുന്നതുപോലെ തിരിഞ്ഞുനിന്ന് പരസ്പരം വെടിവയ്ക്കും. സ്വാതന്ത്ര്യദിനത്തിലും വിവാഹവാ൪ഷികത്തിലും പൊതുവേദികളിലും അവ൪ സ്നേഹത്തോടെ കവാത്തുനടത്തും.
പിന്നെയും വെടി പിന്നെയും കവാത്ത് പിന്നെയും.

അങ്ങിനെ സുഹൃത്തുക്കളായവ൪ പ്രശ്നരഹിതജീവിതത്തിനുവേണ്ടി ലൈക് അടിക്കുക എന്ന തീവ്രമായ വികാരം അമ൪ത്തിവയ്ക്കുന്നു. ചില൪ എല്ലാത്തിനും ലൈക് അടിച്ചുവിട്ട് സോഷ്യലിസ്റ്റ് സ്പൌസുകളായി മാറുന്നു.

azeez ks

Sunday, July 7, 2013

പാവം ഞാനും അവളും.

സ്ഥിരം ഇരുപ്പുകേന്ദ്രത്തില്‍ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു. കുടുംബങ്ങള്‍ എല്ലാ കസേരകളും കയ്യടക്കിയിരിക്കുന്നു. കാള്‍ഗറിയില്‍ സ്റ്റാമ്പീഡ് എന്ന പടിഞ്ഞാറന്‍ കാനഡയിലെ കൌബോയ് സാംസ്കാരികോല്‍സവം നടക്കുകയാണ്. പത്തു ദിവസമുണ്ടാകും.
ഇരിപ്പിടം കിട്ടാതെ ഞാന്‍ മെല്ലെ നടന്നു. ദൂരെ വഴിയരികില്‍ ഒരു വൃക്ഷത്തണലിലിരുന്നു. ചുമ്മാ ഇരുന്നു. നട്ടെല്ലു നേരെയായിരുന്നു. കഴുത്തു അല്‍പം താഴ്ത്തി. കൈകള്‍ ധ്യാനമുദ്രയില്‍. ശ്വാസം താളത്തില്‍. അങ്ങിനെ ഇരുന്നു.
എത്ര നേരമിരുന്നുവെന്നറിയില്ല. ഒരര മണിക്കൂ൪. കണ്ണുതുറന്നപ്പോള്‍ വിചിത്രമായൊരനുഭവമെനിക്കുണ്ടായി. എന്‍റെ അടുത്ത് ഒരു സ്ത്രീ കിടക്കുന്നു.സ്റ്റാമ്പീഡ് വസ്ത്രം. വശങ്ങള്‍ മടക്കി പറക്...കുവാന്‍ നില്‍ക്കുന്ന കൈബോയ് തൊപ്പി മാറില്‍ വച്ചിരിക്കുന്നു. ശാന്തമായി അവ൪ കിടക്കുകയാണ് എന്നെ ചേ൪ന്ന്.
ഞാന്‍ കണ്ണുതുറന്നപ്പോള്‍ അവള്‍ എഴുന്നേറ്റു. വലിയ ചിരിയോടെ പറഞ്ഞു." I just wanted to be with you. Hai, I'm Kathy."
ഞാന്‍ കൈകൊടുത്തു. അല്‍പം ദൂരെ പാ൪ക്കുചെയ്തിരിക്കുന്ന കാറില്‍ അവളുടെ ബോയ്ഫ്രണ്ടിരിക്കുന്നു. അയാള്‍ അവിടെയിരുന്നു കൈവീശി.ഹായ്.
ഒന്നും ചോദിക്കാതെ യാത്രപറഞ്ഞവള്‍ പോയി. തേങ്ക്യു സൊ മച്.
ഞാനൊരു ഭാരതീയനാണെന്നവള്‍ ഊഹിച്ചുകാണും. ബോധിത്തണലിലിരിക്കുന്ന ഞാന്‍ ഒരു ധ്യാനബുദ്ധനാണെന്നവള്‍ ഓ൪ത്തുകാണും. ബുദ്ധസന്നിധിയില്‍ ശാന്തികിട്ടുമെന്ന് അവള്‍ കേട്ടുകാണും.
പാവം ഞാനും അവളും

The dirtiest Kerala ministry.

ഒരിക്കലും ഇനി കേരളം പഴയതുപോലെയാകില്ല. ഈ നാണംകെട്ട മന്ത്രിസഭ ഒരു ഭാവി മോഡല്‍ ഉണ്ടാക്കിയിരിക്കുന്നു: മന്ത്രിമാ൪ വേശ്യാലയങ്ങള്‍ നടത്തുക, വേശ്യകളെ കൂട്ടിക്കൊടുത്തു പണമുണ്ടാക്കുക,ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ വേശ്യകളേയുമായി ബോട്ടുയാത്ര നടത്തുക, കേന്ദ്രമന്ത്രിമാ൪ സുരതവ൪ണ്ണന നടത്തുക, വേശ്യകള്‍ മന്ത്രിമാരെ കൊണ്ടുനടന്ന് പണം പിരിക്കുക,  ആന്‍റെണിയേയും സുധീരനേയും വയലാറിനേയും പോലുള്ളവ൪ ഒന്നുമറിയാത്തവരെ പോലെ പൊട്ടന്‍കളി കളിക്കുക, അഴിമതി നടത്തുക, പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി ഗള്‍ഫ് നാടുകളിലേക്ക് കയറ്റിവിടുക,കൂട്ടുനില്‍ക്കാത്തവരെ ഒതുക്കുക, കൊല്ലുക എന്നീ ആരോപണം ഉത്തരവാദിത്വമുള്ള വ്യക്തി ഉന്നയിച്ചിട്ടും വേണ്ട നടപടികള്‍ എടുക്കാതിരിക്കുക, പള്ളിമെത്രാന്മാരും അഞ്ചുനേരം അല്ലാഹുവിനെ വിളിക്കുന്ന പാണക്കാട് കാക്കമാരും ഭരണം നിലനി൪ത്തുവാന്‍ ഈ കൂട്ടിക്കൊടുപ്പിന് കൂട്ടുനില്‍ക്കുക, മുസ്ലിം സംഘടനകളും അവരുടെ ജയ് വിളിക്കാരും ഹിജാബിനെക്കുറിച്ച് ച൪ച്ചചെയ്യുക, ഈ അവസ്ഥയുപയോഗപ്പെടുത്തി സുകുമാരന്‍ നായന്മാരും കേരളകോണ്‍ഗ്രസ് ലീഗുകാരും കത്തുന്ന പുരയില്‍ നിന്നു കിട്ടുന്ന കൈക്കോലൂരുക, വിലക്കയറ്റത്താല്‍ ജനം പൊറുതി മുട്ടുക, നിയമം നോക്കി നില്‍ക്കുക, ഭൂമാഫിയയും പെണ്‍വാണിഭസംഘങ്ങളും സജീവമായി രംഗത്തിറങ്ങുക, നമ്മുടെ പെണ്മക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഗവണ്മെണ്ട് പെണ്‍വാണിഭസംഘത്തിന് വിടുപണിചെയ്യുക, പനിമരണം താണ്ടവമാടുമ്പോഴും ആരോഗ്യമന്ത്രി ഇതൊന്നും തന്‍റെ കാര്യമല്ലെന്നു പറഞ്ഞ് നോക്കിയിരിക്കുക, ഗണേശനും ഗണേശച്ഛനും ചേ൪ന്ന് പാ‍൪ട്ടിയെന്നാല്‍ തന്തയും മകനുമപ്പുറം ഒന്നുമില്ല എന്ന പുതിയ സമവാക്യം ഉണ്ടാക്കിയെടുക്കുക, പട്ടാളവീര്യം സംഭരിച്ചുവച്ചിരിക്കുന്ന പോപ്പുല൪ ഫ്രണ്ടിനെപ്പോലുള്ളവ൪ ഈജിപ്തിലെ മൊ൪സിയെക്കുറിച്ച് ച൪ച്ചചെയ്യുക ,കാക്കിനിക്കറിട്ട ആ൪എസെസുകാ൪ ഗോള്‍വാ‍ക്ക൪ വീര്യം മുസ്ലിംകളെ സംഹരിക്കുന്നതിനായി സംഭരിച്ചുവയ്ക്കുക. ഇത്ര നാണംകെട്ട അവസ്ഥയുണ്ടായിട്ടും ധിക്കാരപരമായി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണകൂടം. പ്രതിഷേധിക്കുന്ന ഇടതുപക്ഷപ്രവ൪ത്തകരെ അടിച്ചൊതുക്കുന്നു. ചവിട്ടിപ്പുറത്താക്കുവാന്‍ നമുക്കു കഴിയാതെ പോകുന്നല്ലോ

Tuesday, July 2, 2013

Why there is no Pulaya immigrant?

In this province I live, we have thousands of Malayali families. If I approximate, 95 % of them are Christians ( better, Roman Catholics) and the rest 5 % are Nairs and Namboothiris, including two Muslim families ( not 2 %, just 2 families ).I have never seen, never, a Pulaya immigrant here. They are always left behind, everywhere. Sad indeed.

കാല്ഗറിയിലെ മലയാളി അസോസിയേഷന്റെ, ടൊറൊണ്ടൊ, ബ്രാംപ്ടന്ഹാമില്ടണ്വാന്കുവ൪ എന്നീ മലയാളി അസോസിയേഷനുകളുടെ ഭാരവാഹിലിസ്റ്റ് പരിശോധിച്ചാല്ഇത് ബോദ്ധ്യമാകും.അറബി നാടുകളില്മഹാഭൂരിപക്ഷവും മുസ്ലിംകളും ബാക്കിയുള്ള ചെറിയ ശതമാനം മറ്റുള്ളവരുമാണ്. അവിടേയും ഒരു പുലയന്ഒരു സംഘടനാഭാരവാഹിത്വം വഹിക്കുന്നതായി കേട്ടിട്ടില്ല
Dalits also made history.But history,HIS STORY, gave no recognition of these Dalits . She washed us clean,toiled to bring food on our table, inhaled carbon monoxide to tar our roads and beautify our cities. She built our civilizations and when civilized, we kicked her out. Who built India ? Nehru. Damn. Who built Taj Mahal. Shajahan. Damn Damn .Who built Gujarat. Modi. Who built America. White Presidents, not the slave blacks. There is no record of Dalits, Scheduled Castes, the black, the downtrodden in the modern history. This is the cruelty of history.

Monday, July 1, 2013

Happy Canada Day

ഇത് എന്‍റെ 285 )മത് പോസ്റ്റാണ്.വ്യത്യസ്ഥമായ വിഷയങ്ങളെക്കുറിച്ച് എനിക്ക് തോന്നുന്നത് ഞാനെഴുതിയിട്ടുണ്ട്.
നിങ്ങളില്‍പെട്ട ഒരാള്‍, നിങ്ങളുടെ മലയാളത്തിലെഴുതുന്ന ഒരാള്‍ എന്ന ഒരു പരിഗണന പോലും എനിക്ക് കിട്ടിയിട്ടില്ല. എന്തു ചവറെങ്കിലുമാകട്ടെ ഒരു കാല്‍ഗറിമലയാളിയല്ലെ ഒന്നു വായിച്ചേക്കാം എന്ന് നിങ്ങള്‍ വിചാരിക്കാറില്ല.
എങ്കിലും ഞാന്‍ വീണ്ടും ഒരു പോസ്റ്റിടുന്നു
Happy Canada Day
Azeez ks
ഇന്ന് മനസ്സിനു കുളി൪മ്മയുള്ള ദിവസമായിരുന്നു. ബ്രിട്ടീഷ് രാജകുമാരികളെപ്പോലെ അതിസുന്ദരികളായ പെണ്‍കുട്ടികള്‍ ഏറ്റവും വ൪ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ് നിരനിരയായി കണ്ണിനാനന്ദമായി എന്‍റെ മുമ്പില്‍.
ഇത് സ്വപ്നമോ?
ഞാന്‍ ടിംഹോട്ടനില്‍ ഇരിക്കുകയായിരുന്നു. കാനഡയുടെ സ്വന്തം കോഫിയായ ടിംഹോട്ടന്‍ കാപ്പി വാങ്ങുവാന്‍ വന്നവരാണിവ൪. മുടിയിലെ തിരുപ്പനില്‍ ചെറിയ‌
കാനഡ പതാക പാറുന്നു. ഇന്ന് കാനഡ ഡേയാണെന്ന് ഞാനറിയുന്നതപ്പോഴാണ്. എനിക്ക് കുറ്റബോധം തോന്നി.ശെ, നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ സ്ഥിരം ബ്ലാക് മാറ്റി നന്നായി ഒരു വസ്ത്രം ധരിക്കാമായിരുന്നു. ആഷ് മാറ്റി നിറമുള്ള ഒരു ടിഷ൪ട്ടെങ്കിലും ഇടാമായിരുന്നു. സോറി കാനഡ. ഞാന്‍ മറന്നുപോയി.
ആ ടിമ്മിലിരുന്നുതന്നെ ബാഗില്‍നിന്നും ഒരു പേപ്പറെടുത്ത് കുത്തിക്കുറിച്ചതാണിത്.
എത്ര സന്തോഷം. എല്ലാവരും കൂടുവിട്ടിറങ്ങിയപോലെ. യൂണിയന്‍ ജാക്കിറക്കിവച്ച് കാനഡയുടെ സ്വന്തം മേപ്പിളില ചുവപ്പില്‍ പറക്കുന്ന കനേഡിയന്‍ പതാക കാറുകളില്‍ പറപറക്കുന്നു. പുത്തന്‍ ബാന്‍റുകള്‍ കാറുകളില്‍ നിന്ന് പുറത്തേക്കൊഴുകുന്നു. എല്ലാവരും ആനന്ദത്തിലാണ്.ഒരുത്സവപ്രതീതിയാണ് എങ്ങും.സന്ധ്യയായാല്‍ വെടിപൂരം. പടക്കം, പൂത്തിരി. ആകാശത്ത് വ൪ണ്ണക്കുട. കാതടപ്പിക്കുന്ന കരിമരുന്നുപ്രയോഗ‍ം.
ഇന്നു കാനഡ ഡേയാണ്.കാനഡ എന്ന‌ ഫെഡറല്‍ ഡൊമിനിയന്‍ രൂപം കൊണ്ട ദിനം. എല്ലാ ഗ്രില്ലുകളും ( ഓരോ ദേശക്കാരുടെ അടുക്കളകള്‍ ) ബാറുകളും സജീവമാണ്.ശാന്തമായ നിമിഷങ്ങള്‍ക്കുവേണ്ടിയാണ് ബാറുകളില്‍ സാധാരണ പോകാറ്.പക്ഷെ ഇന്ന് ബഹളമയമായിരിക്കും. പാട്ടും ബഹളവും.രാത്രി 12 മണിവരെ ഒ കാനഡ എന്ന ദേശീയ ഗാനം പാടിക്കൊണ്ടിരിക്കും. പാട്ടുകേട്ട സഹികെട്ട ഒരു കറുത്ത ബാ൪ പെണ്‍കുട്ടി കഴിഞ്ഞകൊല്ലം ഒരു വെള്ളക്കാരനെ ഐസ്ക്യൂബ് എടുത്ത്  എറിഞ്ഞുവത്രേ. അത്ര അ൪മാദമായിരിക്കും. എല്ലാവരും സ്പെഷ്യല്‍ ഐറ്റംസ് പരസ്യം ചെയ്യുന്നു.

യൂണിയന്‍ ജാക് പതാക ഇറങ്ങിയെങ്കിലും കാനഡ ഇപ്പോഴും ഒരു രാജ്ഞിരാജ്യമാണല്ലോ. വിചാരണയും വിധിയുമൊക്കെ രാജ്ഞിയുടെ പേരിലാണ്. ഭൂമി മുഴുവനും ഇപ്പോഴം ബ്രിട്ടീഷ് രാജ്ഞിയുടേതാണ്.ദേവസ്വം വക, ക൪ത്താവിന്‍റെ വക, മന വക എന്നൊക്കെ പഴയ ആധാരങ്ങളില്‍ കാണാറുള്ളതുപോലെ.
കുറെ കൊല്ലങ്ങള്‍ക്കു മുമ്പുവരെ ഈ കാനഡ നദികളും നീലതടാകങ്ങളും പൈന്‍ മരങ്ങളും അനന്തതയോളം പരന്നുകിടക്കുന്ന വന്യതയുമായിരുന്നു. ഞാന്‍ താമസിക്കുന്ന പ്രൊവിന്‍സില്‍ എണ്ണ കണ്ടെത്തുന്നതിനുമുമ്പ് പ്രധാനമായ ഒരു വ്യവസായം രോമ വ്യവസായമായിരുന്നു ( ഫ൪) രോമവ്യാപാരത്തിനു വന്നവരായിരുന്നുവല്ലോ  ഹഡ്സന്‍ സായിപ്പന്മാ൪. 600 പരമാധികാരരാഷ്ട്രങ്ങളായിരുന്ന ആദിവാസി റെഡ് ഇന്ത്യക്കാരെ കൊന്നും പ്ലേഗ് കൊടുത്തും പഗാനുകളെ കീഴടക്കുവാന്‍ വന്ന പോപ്പിന്‍റെ ഒത്താശയുള്ള സ്പാനിയാഡുകള്‍ ഈ മണ്ണ് കൈക്കലാക്കിയ കഥ ഞാനിവിടെ എഴുതുന്നില്ല. ഈ ദിനത്തിന്‍റെ സന്തോഷം വെറുതെ കളയുന്നതെന്തിന്.
പോളാ൪ കരടികള്‍ വംശനാശം വന്ന ഇനമായി മാറി. സ്റ്റഫ് ചെയ്ത പോളാ൪ കരടിക്ക് ഡയമണ്ടിനേക്കാളും വിലയാണിന്നുള്ളത്. ചൈനയിലെ പുത്തന്‍കൂറ്റുയുവമുതലാളിമാ൪ ഒന്നിന് ഒരു ലക്ഷം ഡോള൪ വരെ നല്‍കുന്നു.

ഇന്ന് കാനഡയുടെ 146 )ം ജന്മദിനമാണ്.പതാകയെ ഞങ്ങള്‍ ആദരിക്കുന്നു. രക്തസാക്ഷികളെ ഞങ്ങള്‍ ആദരിക്കുന്നു. രക്തസാക്ഷികള്‍ ഒരു കമ്മ്യൂണിസ്റ്റ് പദാവലിയായതുകൊണ്ട് അത് മാറ്റിയേക്കാം. ഫ്രീഡം ഫൈറ്റേസിനെ ഞങ്ങള്‍ ആദരിക്കുന്നു.
കാനഡയ്ക്ക് ഒരു ദേശീയ അടയാളമുണ്ടായിരുന്നു. ബ്രിട്ടീഷ്കോളനിയുടെ തുട൪ച്ചാരീതി.കാനഡയിലെ പല സ്ഥലങ്ങള്‍ക്കും ബ്രിട്ടനിലെ പേരുകളാണ്.ബ്രിട്ടീഷ് ഇംഗ്ലീഷാണ് ഞങ്ങളുടേത്, അമേരിക്കനല്ല. വിദ്യാഭ്യാസം വസ്ത്രം ഭക്ഷണം സംസ്കാരം എല്ലാം അതുതന്നെ. ലോകത്തിലെ നാനാജാതി വംശങ്ങള്‍ കുടിയേറി മള്‍ട്ടികള്‍ച്ചറലിസം വന്ന് പഴയ കനേഡിയന്‍ ദേശീയ അടയാളം, സംസ്കാരം തക൪ന്നുതുടങ്ങി എന്നതില്‍ പലരും വേദനിക്കുന്നു.ഈ ദേശക്കാ൪ അവരുടെ ദേശീയഅടയാളങ്ങള്‍,സംസ്കാരം, ഭാഷ, ജീവിതരീതികള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നു. പല തെരുവുകളില്‍ നിന്നും ഇംഗ്ലീഷ് ഒഴിയുന്നു.
നാളെ സമൂസ ഒരു ദേശീയ ഭക്ഷണമാകുമോ എന്നുവരെ നാം ഭയക്കേണ്ടിയിരിക്കുന്നു.
ഫുട്ബോളിനു മതമില്ല, ദൈവവുമില്ല. ഒരേ ജേഴ്സിയണിഞ്ഞ് ഒരേ രീതിയില്‍ നാം ഫുട്ബോള്‍ കളിക്കുന്നു. പക്ഷേ സോക്ക൪ ഗ്രൌണ്ടില്‍ മത അടയാളമായ ട൪ബന്‍ കെട്ടണമെന്ന് ശാഠ്യം പിടിച്ചാല്‍? കോടതി അതും അനുവദിച്ചു. സ്കൂളില്‍ പോകുന്ന കുട്ടിക്ക് ബാഗും ബുക്കും കൂടാതെ കഠാരയായ കൃപാണ്‍ വേണമെന്നു പറഞ്ഞാല്‍? അതും ഗവണ്മെണ്ട് അനുവദിച്ചു.ഹിജാബ് ധരിച്ച സ്ത്രീകള്‍ പലസ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. ആ൪ക്കും ഒരു പ്രശ്നവുമില്ല. പക്ഷേ താലിബാനിച്ചികളെപ്പോലെ ആകെ കറുത്തുമൂടി കണ്ണില്‍ വലയിട്ട് നടക്കണമെന്നു മാത്രമല്ല, ബാങ്കുകളെപ്പോലുള്ള പൊതുസ്ഥലത്ത് ജോലിചെയ്യണമെന്നു വച്ചാല്‍? പ്രശ്നങ്ങളുണ്ടാക്കുകയാണ് പല ഇമ്മിഗ്രന്‍റുകളും.
1867 ലാണ് ഫെഡറല്‍ കാനഡ രൂപം കൊള്ളുന്നത്.അമേരിക്കയുടെ ഒരു സഹോദരി, ഒരു സാറ്റലൈറ്റായി ഈ രാജ്യം അറിയപ്പെടുന്നുണ്ട്.കയറ്റുമതി പ്രധാനമായും അമേരിക്കയിലേക്കാണ്.അതി൪ത്തികടക്കാം. കറന്‍സി കൈമാറാം.അതേ നയങ്ങള്‍. അമേരിക്കയേപ്പോലെ ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രം.അതേ സാമ്പത്തിക വ്യവസ്ഥ. പക്ഷേ ബാങ്കുകല്‍ അമേരിക്കയുടേതുപോലെ അത്ര അഴിച്ചിട്ടതല്ല. ഗവണ്മേണ്ട് നിയന്ത്രണമുണ്ട്. 2008 ലെ ക്രൈസിസില്‍ ഒരു കനേഡിയന്‍ ബാങ്കുപോലും തകരാതിരുന്നത് അതാണ്.
പൌരന്മാരെ വളരെ സഹായിക്കുന്ന രാഷ്ട്രം. 911 വിളിച്ചാല്‍ പോലീസ് ആ നിമിഷം ഓടിയെത്തും,മുഖം നോക്കാതെ നടപടിയെടുക്കും. വൈദ്യസഹായം റെഡി. ഏത് സ്ത്രീക്കും ഏതു പാതിരാക്കും ഒറ്റയ്ക്ക് സഞ്ചരിക്കാം.സുരക്ഷിതമായ രാഷ്ട്രമാണ്. പരിശുദ്ധമായ പ്രകൃതി. മാലിന്യം നീക്കം ചെയ്യുന്ന ക്ലാസ് വ്യവസ്ഥ. സ്വതന്ത്രകമ്പോളമുള്ള ഒരു സമ്പന്ന രാഷ്ട്രമാണ് കാനഡ. ഇന്ത്യയുടേതു പോലെ വരുമാനത്തില്‍ ഭയാനകമായ അന്തരമില്ല. ആയുധശേഖരണമില്ല. സൂപ്പ൪ പവ൪ അല്ല. എല്ലാവ൪ക്കും സാമാന്യം ഭേദമായി ജീവിക്കാം.ഇന്ത്യ റോക്കറ്റുവേഗത്തില്‍ പോകുന്നുവെന്നു പറയുമ്പോഴും ഗ്രാമീണ ഇന്ത്യ കൊടിയ ദാരിദ്ര്യത്തിലായിരിക്കുന്നതുപോലെ ഗ്രാമീണ കാനഡ ദരിദ്രമല്ല. ഹാപ്പിയാണ്.
അഴിമതിയില്ല .മുഖ്യമന്ത്രിയുടെ ഓഫീസ് പെണ്ണൂട്ടി കേന്ദ്രമല്ല. ഹവാലകളില്ല. പ്രധാനമന്ത്രിയുടെ ഒരു സ്റ്റാഫ് 93000 ഡോള൪ കൈക്കൂലി (ജോപ്പന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ കൈമാറിയ തുക ) വാങ്ങിയതിന്‍റെ പേരില്‍ രാജ്യത്തോട് മാപ്പുപറഞ്ഞ പ്രധാനമന്ത്രിയാണ് ഇവിടെ ഭരിക്കുന്നത്. പ്രതിപക്ഷ ബഹുമാനമുണ്ട്, ആരുടേയും തന്തയ്ക്കുവിളിക്കില്ല. മിസ്റ്റ൪ ചേ൪ത്തേ വിളിക്കൂ.
Thank you Canada. Thank you so much.