Saturday, January 28, 2012
വിശക്കുന്നവന്‍റെ അണ്ണാക്കിലേക്ക് മതം കുത്തിക്കയറ്റരുത്
But Gurus and seers and the rich are not interested in these necessities of the poor .They talk big big things. They talk about pranas, chakras, muulaadhara, manipura, kundalini awakening and samadhi. They don't do anything for the poor to be Bhuukh-Mukhta.They want to make them direct Jeevan-Mukhta.
The poor run away from these great people. Later, they are trapped by the organised religions who offer wheat flour, vitamin tabs, school bags etc.
These poor people are so converted to the organised religions and later they pause a threat to their mother religion.
Nobody cares the word of Swami Vivekanadha that " വിശക്കുന്നവന്‍റെ അണ്ണാക്കിലേക്ക് മതം കുത്തിക്കയറ്റരുത്" or the words of Mahatma Ghandhi that " വിശക്കുന്നവന്‍റെ മുമ്പില്‍ ദൈവം അന്നമായാണ് പ്രത്യക്ഷപ്പെടേണ്ടത്."
Saturday, January 21, 2012
എലാം ഭദ്രമീയോ൪മ്മക്കൂട്ടില്‍
എല്ലാം ഭദ്രമീമുന്നൂറേക്കറും
ബിനാമിയും
വെപ്പാട്ടിയുടെ രാവുകളും
ഞാന്‍ മുരുക്കിക്കൊന്ന ജീവല്‍തുടിപ്പും
ഹോട്ടല്‍ മുറിയും
വ്യഭിചാരലഹരിസന്ധ്യയും
എല്ലാം ഭദ്രം
എല്ലാം ഭദ്ര,മാരുമറിയാതെ
തലയോട്ടിക്കടിയിലെ ഈ കൊച്ചു കോശങ്ങള്‍
നിയന്ത്രിക്കുന്നെന്‍
കോപവും ഭയവികാരവും
ആസക്തിയായ് മാറിയെന്‍ കൊലകളും
ഞാന്‍ മറന്നു
ദൈവമേകിയീ തലയോട്ടിക്കടിയിലെ
മൃദുരക്തവും വിവരം വഹിക്കുന്ന ശതകോടി കോശവും
ജനനമരണസ്പന്ദങ്ങള്‍ക്കിടയില്‍
എന്നോ൪മ്മയായ് നിന്നവന്‍
എല്ലാം ഭദ്രമീയോ൪മ്മക്കൂട്ടില്‍
എന്‍ കോപവും ഭയവികാരവും
ആരുമറിയാത്ത പ്രണയരഹസ്യവും
ഞാന്‍ മാത്രമറിയുന്ന രഹസ്യസ്ഥലികളും
പൊതുവേദിയില്‍ കയ്യടിവാങ്ങുന്നെന്‍ നാവും
ഭദ്രമെന്നോതി ഞാനിരിക്കെ
കടന്നുപോയതിലൂടതിമര്‍ദ്ദമൊരുദിനം
കത്തിപ്പോയെല്ലാം
ഈ വയറും
തലച്ചോറിന്‍ രഹസ്യക്കൂടും
ഞാന്‍ മാത്രം ബാക്കിയായ്
എന്‍റെയീതുറന്നകണ്ണും
പിള൪ന്നവായും
ലോകത്തിനൊരോ൪മ്മയായ്.
Repent, You Sinners, Before "Being Caught Up"
in a lonely busstop
on a frozen bench with
"bench ad works"
I lean for hours
waiting for a bus
on a double holiday.
Who is howling in to my ears,
a bear?
a chance here
or a wild fox?
A small tornado
unpredicted by the forecasters
an unwelcome guest
like a cobra
in an emptied house
stares at me
whirls in a destructively high speed
and sweeps the earth in no time.
Ash and foamy white
turns silver
up it goes like a temple fireworks.
And on the bottom
in white and black
floats a paper
grabbed from the busstop
"repent you sinners,
repent
before Being Caught Up."
Thursday, January 19, 2012
Existential Crisis of a New Immigrant
azeezks@gmail.com
പുതുതായി ഇമ്മിഗ്രന്‍റായെത്തിയ അമ്പതുവയസ്സായ ഒരു എഞ്ചിനിയര്‍ എന്‍റെ റൂംമേറ്റായിരുന്നു.അയാള്‍ എന്നോട് ഒരു ദിവസം ചോദിച്ചു. ഇവിടെ മലയാളിയുടെ മുടിവെട്ടുകടയുണ്ടോ? ചോദ്യം കേട്ടപ്പോഴാണ് അയാള്‍ റൂമിന്‍റെ ഒരു മൂലയ്ക്ക് ലൈറ്റ്പോലും ഓണ്‍ ചെയ്യാതെ കുത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്.
ഇവന്‍ ആരട? ഞാനോര്‍ത്തു. ഇവന്‍ കാനഡയിലല്ലേ, വല്ല മദിരാശിയിലോ മറ്റോ ആണോ .
എന്‍റെ കാനഡവാസത്തിനിടയ്ക്ക് ഇങ്ങിനെ ഒരു ചോദ്യം ആദ്യമായിട്ടാണ്. ഇന്ത്യന്‍ ഫുഡ് കിട്ടുമോ എന്നു ചോദിച്ചിട്ടുണ്ട്.സൌത്തിന്ത്യന്‍ ഊത്തപ്പം കെടക്കുമാ സാര്‍ എന്ന് ഒരു ചെന്നൈ ഐട്ടിക്കാരന്‍ ചോദിച്ചിട്ടുണ്ട്.ഇത് എന്തൊരു ചോദ്യം! മലയാളിയുടെ മുടിവെട്ടുകടയുണ്ടോ പോലും!
ഇവിടെ അടുത്ത് ഒരു എത്യോപ്യന്‍റെ കടയുണ്ട്, ഞാന്‍ പറഞ്ഞുകൊടുത്തു.20 ഡോളര്‍ കൊടുക്കണം. പാട്ടിന്‍റെ പൂരമാണ്.ആകെ ബഹളം. നല്ല തെറികളുള്ള കുറെ കറുത്ത ഹിപ്പും കേള്‍ക്കാം.പക്ഷേ, ഞാന്‍ ഓ൪മ്മിപ്പിച്ചു. വെട്ടുകാരനെ കാണുമ്പോള്‍ തിരിഞ്ഞുനടക്കരുത്. അയാളുടെ നീണ്ടമുടി കുംഭമേളയില്‍ വരുന്ന ചില സന്യാസിമാരെപ്പോലെ നീണ്ട് പിരിഞ്ഞ് ജടകെട്ടികിടക്കുന്നുണ്ടാകും. അതു നമ്മള്‍ നോക്കേണ്ട . അയാള്‍ നന്നായി വെട്ടിത്തരും. മതിയോ?
ഒരു സൌകര്യം കൂടി പറഞ്ഞുകൊടുത്തു.മലയാളിക്ക് കേരളം കടന്നാല്‍ പിടലിയാട്ടം കൂടുതലാണ്.എന്തും തലകുലുക്കി സമ്മതിക്കും.ഇനി തലയാട്ടി തലയാട്ടി പിടലിക്ക് പിടുത്തം വന്നിട്ടുണ്ടെങ്കില്‍ കര്‍ട്ടന്‍റെ പിന്നാമ്പുറത്തേക്ക് ചെല്ലുക, അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു.പിടലി മസാജ് ചെയ്യുവാന്‍ ഒരു സുന്ദരിയുണ്ട്. ഒരിരുപതും കൂടി എക്സ്ട്രാ കൊടുക്കണമെന്നേയുള്ളൂ.നന്നായി ഉളുക്കുമാറ്റും. പക്ഷേ വളരെ ഡീസന്‍റായിരിക്കണം. അവിടെയിരുന്ന് ഞെരിപിരികൊള്ളരുത്.
ഇത്രയുമൊക്കെ പറഞ്ഞിട്ട് ഒരു സന്തോഷം പോലും ആ മനുഷ്യന്‍റെ മുഖത്ത് കാണുന്നില്ല. പൈസ കൂടിയിട്ടാകുമോ?
പുതുഇമ്മിഗ്രന്‍റുകള്‍ 20 ഡോളറിനെ ഇരുപത് ഡോളറായിട്ടല്ല മനസ്സിലാക്കുന്നത്.അവന്‍ അതിനെ അമ്പത് വച്ച് ഗുണിക്കും. ന്‍റു അമ്പത്, ഓ ആയിരം രൂപയോ ഒന്നു മുടിവെട്ടാന്‍ .പൈസയുടെ വില എനിക്കുമറിയാം. വന്ന ആദ്യകാലങ്ങളില്‍ ഈ ഗുണനപ്പട്ടിക മൂലം ഒരു പാട് പട്ടിണി കിടന്നിട്ടുണ്ട്. ആകപ്പാടെ ഗുണനത്തില്‍ പെരുകാത്തത് പട്ടികുക്കീസ് മാത്രമായിരുന്നു. അതിനെ ഇവിടെ അഭയാര്‍ത്ഥികള്‍ കഴിച്ചിരുന്നതുകൊണ്ട് റെഫൂജി റസ്ക് എന്നും വിളിക്കാറുണ്ട്.
ഞാന്‍ പറഞ്ഞുകൊടുത്തു. ഇവിടെ അടുത്ത് ഒരു പാക്കിസ്ഥാനി സ്ത്രീയുണ്ട്. ബാര്‍ബര്‍ ഷാപ്പല്ല, അവരുടെ വീടാണ്. കുട്ടികളെ മുടിവെട്ടുന്ന സ്ഥലമാണ്. അവിടെ വേണമെങ്കില്‍ പോകാം..കുട്ടികളെ ഉദ്ദേശിച്ചാണ് തുടങ്ങിയതെങ്കിലും ഇവിടെ കുട്ടികള്‍ ഇല്ലാതായി വരുന്നതുകൊണ്ട് അവര്‍ അഛന്മാരേയും വെട്ടിത്തുടങ്ങി. ജീവിക്കേണ്ടേ. 12 ഡോളറേയുള്ളൂ.
അയാള്‍ തലപൊക്കി എന്നെ നോക്കി. പൈസ കുറഞ്ഞത് അയാളെ താല്‍പര്യപ്പെടുത്തിയോ?
പക്ഷേ ഒരു പ്രശ്നമുണ്ട്.പാക്കിസ്ഥാനി സ്ത്രീയാണ് .നിങ്ങള്‍ മുടിവെട്ടുന്ന ഇരുപത് മിനിറ്റ് കണ്ണാടിയില്‍ കൂടി അവളെത്തന്നെ നോക്കിയിരിക്കരുത്.കണ്ണടച്ചിരിക്കേണ്ടി വരും.കണ്ണടിച്ചിരിക്കുന്നതിന് എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല. പക്ഷേ വെട്ടിക്കഴിഞ്ഞ് കണ്ണ് തുറക്കുമ്പോഴേക്കും അവള്‍ എവിടെയൊക്കെയാണ് ഞരണ്ടിവച്ചിരിക്കുന്നതെന്നറിയാന്‍ കഴിയില്ല. പോയ മുടിയെക്കുറിച്ച് പിന്നെ പറഞ്ഞിട്ടെന്തു കാര്യം.
ഇതൊക്കെ പറഞ്ഞിട്ടും ഈ മനുഷ്യന്‍ അനങ്ങുന്നില്ല. ഇയാള്‍ എന്താള്? മുടിവെട്ടാന്‍ തന്നെയോ?
ഞാന്‍ മനസ്സില്‍ പറഞ്ഞിരിക്കെ ഇയാള്‍ ഒരു ചോദ്യം: ഇക്ക, ഇക്കാക്ക് ക്ഋതാവിന്‍റെ ഇംഗ്ലീഷ് അറിയുമോ? ഞാനും കുടുങ്ങിപ്പോയി. ക്ഋദാവോ? മുടി, താടി, മീശ ഒക്കെ ഞാനറിഞ്ഞുവച്ചിട്ടുണ്ട്.
ക്ഋദാവ് ഞാന്‍ കേട്ടിട്ടില്ല. ഇനി വെള്ളക്കാരന് ക്ഋദാവില്ലാത്തതുകൊണ്ട് വാക്ക് അവന്‍ കണ്ടുപിടിച്ചിട്ടില്ലെയോ? മേല്‍ ചെവിയുടെ പറ്റെ വെട്ടുന്നതുകൊണ്ട് അവന് മലയാളി വയ്ക്കുന്ന ക്ഋദാവ് ആവശ്യമില്ലാത്തതുകൊണ്ട് അവന്‍ ഒരു വാക്ക് കണ്ടുപിടിച്ചിട്ടില്ലേ.
സോറി, ഞാനയാളോട് പറഞ്ഞു. അയാളറിയാതെ ഞാന്‍ നെറ്റ് പരതി ട്ടെംപിള്‍ എന്നാല്‍ “എ ഫ്ലാറ്റ് ഏരിയ ഓന്‍ ഈതര്‍ സൈഡോഫ്ദി ഫോര്‍ഹെഡ്” എന്നു കണ്ടു. ട്ടെംപിള്‍ ,ഞാന്‍ പറഞ്ഞുകൊടുത്തു.
ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആ മനുഷ്യന്‍ വായ തുറക്കുന്നത്. ബന്ധനം സിനിമ കണ്ട നാള്‍ മുതല്‍ ഞാന്‍ സുകുമാരന്‍റെ ഒരു ഫാനായിരുന്നു. അന്നുമുതല്‍ അയാളുടെ ക്ഋദാവാണ് ഞാന്‍ വച്ചിരുന്നത്. ഹമീദിന്‍റെ കടയില്‍ ചെന്നിരുന്ന് ഒരു സുകുമാരന്‍ എന്ന് പറഞ്ഞാല്‍ അവനത് വെടിപ്പിന് ചെയ്തുതരും.
മൂന്നു മാസം കഴിഞ്ഞിട്ടും ഞാന്‍ മുടിവെട്ടാതിരുന്നത് എന്‍റെ ക്ഋദാവിന്‍റെ കാര്യമോര്‍ത്താണ്.ട്ടെംപിള്‍ എന്ന് പറയാം, പക്ഷേ, സുകുമാരനും എംട്ടിയും ഒക്കെ കത്രികയിലൂടെ പുറത്തേക്കു വരുന്ന മലയാളിഭാഷയുടെ ആ കള്‍ച്ചറല്‍ തര്‍ജ്ജമ എങ്ങിനെ സാദ്ധ്യമാകും!
ഇപ്പോള്‍ കുത്തിയിരുന്നുപോയത് ഞാനാണ്. ഇമ്മിഗ്രന്‍റുകളെ അസ്തിത്വ ദു:ഖങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നതെനിക്കറിയാം . പക്ഷേ, ആരറിഞ്ഞു ഇമ്മിഗ്രന്‍റ് മലയാളിയ്ക്ക് ഇങ്ങിനേയും ചില അസ്തിത്വ ദു:ഖങ്ങളുണ്ടെന്ന്!
that disobeyed Him and broke their pledge and their covenant to observe the
sanctity of the Sabbath. They began using deceitful means to avoid honoring the
Sabbath by placing nets, ropes and artificial pools of water for the purpose of
fishing before the Sabbath. When the fish came in abundance on Saturday as
usual, they were caught in the ropes and nets for the rest of Saturday. During
the night, the Jews collected the fish after the Sabbath ended. When they did
that, Allah changed them from humans into monkeys, the animals having the form
closest to humans. Their evil deeds and deceit appeared lawful on the surface,
but they were in reality wicked. This is why their punishment was compatible
with their crime. This story is explained in detail in Surat Al-A`raf, where
Allah said (7:163),
Saturday, January 14, 2012
hasbi rabbi sallallah, allah hu allah, maafi khalbi khairulla, allah hu allah
സന്ധ്യാവിളക്ക് കൊളുത്തി
അതിനു മുന്നിലിരുന്ന് അവന്‍റെ കൂട്ടുകാരന്‍
സന്ധ്യാനാമംചൊല്ലുന്നു.
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ പാദം ചേരണേ
മുകുന്ദരാമ പാഹിമാം
കൈകാലുകള്‍ കഴുകി
മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്നു
അവന്‍ ദിക്ക്റുകളും ,ശേഷം
ഹസ്ബിറബ്ബി സല്ലല്ലാഹ് ചൊല്ലുന്നു
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബിറബ്ബി സല്ലല്ലാഹ്
അല്ലാഹു അല്ലാ
മാഫി ഖല്‍ബി ഖൈറുല്ലാഹ്
അല്ലാഹു അല്ലാ
നൂ൪ മുഹമ്മദ് സല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ഹസ്ബി റബ്ബി സല്ലല്ലാഹ്...
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹു അല്ലാ
ലാഇലാഹ ഇല്ലല്ലാ
അല്ലാ ഹു അല്ലാ
നീട്ടിനീട്ടി ചൊല്ലുന്നു
വൃദ്ധയായ ബല്ലുമ്മ കിടക്കപ്പായയില്‍ നിന്ന് മെല്ലെ എഴുന്നേറ്റ് അവനടുത്തെത്തുന്നതുവരെ.
മഗ് രിബ് ആയി എന്ന് ബല്ലുമ്മ അറിയുന്നത് അവന്‍റെ സന്ധ്യാദിക്റുകള്‍ കേള്‍ക്കുമ്പോഴാണ്
സൌദിവല്‍ക്കരണം കൊണ്ടാകണം
ഒരു കുടിലില്‍ നിന്നും, ഒരു വീട്ടില്‍ നിന്നും
ദിക്ക്റുകള്‍ ഇപ്പോള്‍ കേള്‍ക്കാറില്ല
മക്കള്‍ക്ക് അത് ഒരു സംഗീതമായിരുന്നു
ഒരു ധ്യാനമായിരുന്നു
മൂസിക് മെഡിറ്റേഷന്‍
ഹൃദയത്തിലേക്ക് ദൈവവിശ്വാസവും
ആനന്ദവും പെയ്തിറങ്ങുന്ന ഒരു വഴി
എല്ലാം അസ്തമിച്ചു
എല്ലാം ശിര്‍ക്കാണത്രെ!
ഇനി എന്താണ് ബാക്കി?
കടത്തുകഴിക്കുന്ന യാന്ത്രിക പ്രാ൪ത്ഥന മാത്രം
ശേഷം, അവന്‍ പാഠപുസ്തകം വായിക്കുന്നു
ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.
പാഠം തുടങ്ങുകയായി
ഞാന്‍ ദിവസവും കാച്ചിയ പാല്‍ കുടിക്കും
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും .
എന്തിനാണ് അമ്മ കരയുന്നത്
ഞാന്‍ അച്ഛനോളം വലുതാകണം
അതാണ് അമ്മയ്ക്ക് ഇഷ്ടം
അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും എന്ന ഭാഗമെത്തുമ്പോള്‍ അവന്‍ വായന നിര്‍ത്തുന്നു. അവന് കരച്ചിലടക്കുവാന്‍ കഴിയുന്നില്ല.
ഇന്നും ആ പാഠം ഓ൪ക്കുമ്പോള്‍ അവന് കരഞ്ഞുകൊണ്ടിരിക്കുന്നു.
Wednesday, January 11, 2012
"അഭയാര്‍ത്ഥികള്‍"- എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍- കഥ ഇ. ഹരികുമാര്‍
നമ്മുടെ ജീവിതത്തില്‍ സാധാരണ നാം കാണുന്ന ഇത്തരം ചെറിയ സംഭവങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ തന്നെ നമുക്ക് നല്ല ഒരു ഹൃദയം വേണം. ഇതിനൊരാസ്വാദനമെഴുതണമെങ്കില്‍ ഈ കഥ ആസ്വാദനമെഴുതുന്ന ആളുടെ ഹൃദയത്തില്‍ തുല്യ വികാരം, കരുണ ഉണര്‍ത്തിയിരിക്കണം. നല്ല ഹൃദയമുള്ളവര്‍ക്കെ ഇതിനൊരു ആസ്വാദനം എഴുതുവാന്‍ കഴിയൂ. അല്ലെങ്കില്‍ രമണി കഥാപാത്രമാകുന്ന കഥയില്‍, ഒരോ സ്തീയും രമണിയാകുവാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്ന പളപളപ്പിന്‍റെ ആസക്തി പിടികൂടിയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് ഒരുസ്ത്രീ ഇതെഴുതുന്നതെങ്ങിനെ?
ഈ കഥ വായിക്കുന്ന ഓരോ പുരുഷനും സ്ത്രീയും മനസ്സില്‍ സ്വയം
സാന്ത്വനമെങ്കിലും കണ്ടുകാണും: അല്ലാതെ അയാള്‍ എന്തു ചെയ്യുവാനാണ്. കൈനീട്ടുന്നവരെ ആട്ടിയോടിക്കുന്ന കാലത്ത് ഇതിലെ അയാള്‍ ആ കുട്ടിയെ ആട്ടിയോടിച്ചില്ലല്ലോ, ഐസ്ക്രീം നല്‍കിയല്ലോ, പത്തുരൂപ കൊടുത്തുവല്ലോ, കുട്ടിയെക്കുറിച്ച് അയാള്‍ സ്നേഹപൂര്‍വ്വം അന്വേഷിച്ചുവല്ലോ, നല്ല ഹൃദയമുള്ളതുകൊണ്ടല്ലേ അയാള്‍ ആ കുട്ടിയെ തിരക്കി വീണ്ടും വണ്ടിയുമായി പോയത്. ഇതില്‍കൂടുതല്‍ എന്തു വേണം. രമണി പോലും ഇനി ആ കുട്ടിക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞുവല്ലോ. കുറ്റബോധം പിടികൂടാതിരിക്കുവാന്‍ ഇതൊക്കെ മതി സാധാരണ മനുഷ്യര്‍ക്ക്.
ഹരികുമാറിന്‍റേതാണെന്ന് തോന്നുന്നു, ഇതുപോലുള്ള മറ്റൊരു കഥ വായിച്ചതോര്‍ക്കുന്നു. തെരുവില്‍ സര്‍ക്കസ് കളിച്ച് ഉപജീവനംനടത്തുന്ന രണ്ടു കുഞ്ഞുങ്ങളുടെ കഥ. കുട്ടികള്‍ എങ്ങിനെ വളഞ്ഞുകുത്തിനിന്ന് സര്‍ക്കസ് കാണിച്ചാലും, എത്രവളയത്തില്‍ കൂടി ചാടിയാലും ഇതൊക്കെ എന്ത് എന്ന് കരുതി കുഞ്ഞുകുട്ടികളില്‍ നിന്നു പുതിയ നമ്പര്‍ ഒന്നു മില്ലാത്തതിന്‍റെപേരില്‍ പത്തു പൈസത്തുട്ട് തരൂ സാര്‍ എന്നു പറയുന്ന കുട്ടികളില്‍നിന്ന് നടന്നകന്ന് പോകുന്ന ഹൃദയമില്ലാത്ത മനുഷ്യര്‍. പത്ത്പൈസക്കു പകരം കഥാകാരന്‍ 25 പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ട്. വലിയകാര്യം.
പക്ഷെ, അന്ന് വൈകീട്ട് നടക്കുന്ന റെസിഡന്‍റ് അസോസിയേഷന്‍റെ വിരുന്നും അതിലെ ധൂര്ത്തും തിന്നാനാളില്ലാതെ ട്രാഷ് ബിന്നില് വലിച്ചെറിയുന്ന ഭക്ഷണവും ഒക്കെ അയാളെ അസ്വസ്ഥനാക്കുന്നു. ഒടുവില് അയാള്‍ ഈ കുട്ടികള്‍ക്ക് ഒരു പത്തു രൂപ നോട്ട് കൊടുക്കുമ്പോള് അവിശ്വസനീയതയാല്‍ ആ പട്ടിണിക്കുട്ടികള്‍ അയാള്‍ക്കുവേണ്ടി മാത്രം ഒരുസര്‍ക്കസ് കളിക്കുന്നു. ഇത് അയാള്‍ കണ്ട ഏറ്റവും വലിയ പട്ടിണിസര്‍ക്കസ്. ഗതികേടിന്‍റെ സര്‍ക്കസ്. സമൂഹത്തിലെ താരതമ്യേന നിസ്സാരമെന്നു നാം കരുതുന്ന കാര്യങ്ങളിലേക്ക് കണ്ണാടി പിടിക്കുകയാണ് കഥാകാരന്‍.
ഇതിലും രമണിയുടെ ഒരു പാരലല്‍ ഉണ്ട്. അവര്‍ ആകെ പറയുന്നത്‍ വിരുന്നിലെ ചിക്കന്‍ ബിരിയാണിയെക്കുറിച്ചും ഐസ്ക്രീമിന്‍റെ രുചിയെക്കുറിച്ചുമാണ്..ഇതെഴുമ്പോഴും എന്‍റെ കണ്ണ് നിറഞ്ഞ ഒരു വരിയുണ്ട്. ഹൊ ഇതാണോ എന്ന് പരിഹസിക്കപ്പെടുവാന്‍ ചാന്‍സുള്ളതുകൊണ്ടും പുലിമുഖമുള്ള പുരുഷന്‍റെ കെട്ടുമുഖം അഴിയുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടും അത് വിട്ടുകളയുന്നു.
നന്ദി പ്രിയപ്പെട്ട ഷംല.
എറണാകുളം നഗരത്തില്‍ ഞാനും ശ്രീമതിയും ജോലി ചെയ്തിരുന്ന ഒരു കാലം ഓര്‍ത്തുപോയി. ഈ കഥയില്‍ പറയുന്ന, വിവരിക്കുന്ന ഒരുപാട് റിഫ്ലക്ഷന്‍സ് ഇത്വായിച്ചപ്പോള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി. ഗ്രാമങ്ങളില്‍ നിന്ന് പിഴുതെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളും ആശ്രയത്തിനായെത്തുന്നത് എറണാകുളം എന്ന നഗരത്തിലാണല്ലോ. എത്ര എത്ര അനുഭവങ്ങള്‍! മനസ്സ് വല്ലാതെ വിഷമിക്കും. ഒന്നും ചെയ്യുവാനും കഴിയുന്നില്ല.
മനസ്സിനെ സാന്ത്വനമേകുവാന്‍ എന്തെങ്കിലും ന്യായങ്ങള്‍ മനസ്സ് തന്നെ കണ്ടെത്തും: ശ്രീമതി പറയും: നമ്മള്‍ എന്തു ചെയ്യാനാ. പടച്ചോന്‍ വച്ചതിനു ആര് എന്ത്ചെയ്യാനാ. നമ്മളെക്കൊണ്ട് ആകുന്നത് എന്തെങ്കിലും ചെയ്തേര്. നമ്മള്‍ സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ. ലോകത്തിലെ പ്രശ്ങ്ങള്‍ തീര്‍ക്കാന്‍ നമ്മളാരു. നമ്മളൊക്കെക്കൊണ്ട് നടക്ക്വോ.
പിന്നെ ഒരു സന്ധ്യയില്‍ സൌത്തിലുള്ള ഇന്ത്യന്‍ കോഫി ഹൌസിന്‍റെ പഴയ ബില്‍ഡിംഗില്‍ ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്നു.രുചികരമായ മസാലദോശ ഒരാള്‍ കഴിക്കുന്നു. ഒരു കപ്പ് കയ്യില്‍ പിടിച്ച് ഞാന്‍ നോക്കിയിരിക്കുമ്പോള്‍ അയാളുടെ കമന്‍റ്: ഒന്ന് ചിരിയ്ക്കിക്ക. എന്തേമൂഡിയായിരിക്കുന്നത്, എന്തേ സങ്കടം. കെട്ടിയോള് ചത്തോ
നന്ദി ഒരിക്കല്‍ കൂടി. ഓ൪മ്മകള്‍ കുത്തിയൊഴുകുകയാണ്.
കഥാപഠനത്തിന്‍റെ അവസാന വരികള്‍ വായനക്കാരനായ എന്നെ ഡിസ്റ്റേബ് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന, ഉള്ള , ഒരു രാജ്യത്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍.
'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു.
"നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്.
രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു."
ആ അര്‍ത്ഥത്തില്‍ നാമൊക്കെ ഒന്നു തന്നെ. ഓരോ മനുഷ്യന്‍റെ ഉള്ളിലും ഈ അരക്ഷിതാവസ്ഥ നില നില്‍ക്കുന്നു. വീടുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നമ്മുടെയൊക്കെ നിസ്സഹായാവസ്ഥ, അരക്ഷിതാവസ്ഥ, നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് നാമല്ല എന്ന ബോധം ഇതൊക്കെ നമ്മെ ഓരോരുത്തരേയും റെഫൂജികളാക്കുന്നു.
വളരെ ഭദ്രമെന്ന് കരുതിയിരുന്ന വലിയ കുടുംബങ്ങളൊക്കെ തകര്‍ന്നു. അണു കുടുംബങ്ങളായി. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ അണുകുടുംബങ്ങളുമില്ലാതായി. കുറച്ചുനാള്‍ ഒരാളുടെ കൂടെ ജീവിക്കുന്നു; പരസ്പരം ഭദ്രമെന്ന് വിശ്വസിച്ചു;പരസ്പരം പ്രേമത്തിന്‍റെ നുണകള്‍ പറഞ്ഞ്.ശരീരം പകുത്ത്; ധനം പകുത്ത്.
പെട്ടെന്നൊരു നാള്‍, മടുപ്പായി,ഇരുവരും പിരിയുന്നു. പിന്നെയും ആരുടേയെങ്കിലും കൂടെ, നുണകള്‍ പറഞ്ഞ്, പരസ്പരം മരണം വരെ പ്രേമിക്കുന്നു എന്നു പറഞ്ഞ്. എന്‍റെ കൂടെ ജീവിക്കുന്ന ഭാര്യ നാളെ ആരുടേയോ ഭാര്യയാകും. ഞാന്‍ ആരുടേയോ പുരുഷനാകും. ആരും ആര്‍ക്കും തണലാകില്ല, പൂര്‍ണ്ണമായി.കാമത്തിന്‍റെ കടിച്ചുവലിയില്‍ കോണ്ടം പൊട്ടി, ക്ലിനിക്കിലെ കൊടിലില്‍ നിന്നു രക്ഷപെട്ട്, എങ്ങിനെയോ മക്കളുണ്ടായിപ്പോയാല്‍ അവര്‍, ഒന്നുപോലും അമ്മയുടേയോ അച്ഛന്‍റേയോ കൂടെ ഒരുമിച്ച് കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഒടുവില്‍ ആ മക്കള്‍ നമ്മെ തേടിവരുന്നത് ആണ്ടിലൊരിക്കല്‍ ഒരു കൃസ്തുമസ് ഒഴിവുകാലത്ത്.
വൃദ്ധസദനങ്ങള്‍ എന്ന അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ ഇന്നു മക്കള്‍ ഒരു പൂക്കൂടുമായി വരുന്നത് കാത്തിരിക്കുന്നവരുടെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്. ഇവിടെ ആരാണ് അഭയാര്‍ത്ഥികള്‍ അല്ലാത്തത്?
റെഫൂജി എന്ന പദത്തിന് ഒരു മിസ്റ്റിക് ഘടകമുണ്ട്.സ്വന്തം ഹാബിറ്റാറ്റില്‍ നിന്നും പറിച്ചെറിയപ്പെടുന്ന ഒരു ജനത. എവിടെയോ ഒരുമിച്ച്, പരസ്പരം ദുരിതങ്ങളും, അതേ സമയം പരസ്പരം ചെറിയ സഹായങ്ങളും ചെയ്ത് ഒരുമിച്ച് ജീവിക്കുന്നു.അവര്‍ തമ്മില്‍ ശത്രുതയില്ല. സ്നേഹവുമില്ല. ഒരു തരം ലൂസ് ഇന്‍റിമസി. അവര്‍ കടന്നുപോയാല്‍ ആര്‍ക്കും വിഷമമില്ല.വന്നാലും.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ സമൂഹജീവിതം?
ശരിയാണ്,നാമൊക്കെ അഭയാര്‍ത്ഥികളാണ്.
Tuesday, January 10, 2012
Saturday, January 7, 2012
God Bless Tea Party
ബുഷിനേയും റംസ്ഫ്ലെഡിനേയും ദൈവത്തിനു തുല്യം ആരാധിക്കുന്നവനാണ്.
അമേരിക്കയുടെ എല്ലാ അധിനിവേശങ്ങളേയും ,പ്രത്യേകിച്ച് അറബ്‍, വിയറ്റ്നാം,കൊറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ പാനമ, ലാറ്റിനമേരിക്കന്‍ അധിനിവേശങ്ങളെ, ന്യായീകരിക്കുന്നവനാണ്.
അധിനിവേശം മാത്രമല്ലല്ലോ, അധിനിവേശ ഇരകള്‍ക്ക് മാവും മരുന്നും ഉറക്കഗുളികളും വെപ്പുകാലും പെണ്‍കുട്ടികള്‍ക്ക് പുഞ്ചിരിയും സ്കൂള്‍ബാഗും നല്‍കുകകൂടി ചെയ്യുന്നുണ്ടല്ലോ.
പലസ്തീനികള്‍ പലായനം ചെയ്യേണ്ടവരാണെന്നും അവരുടേ മക്കള്‍ UNടെന്‍റില്‍ ഒടുങ്ങേണ്ടവരാണെന്നും വിശ്വസിക്കുന്നവനാണ്.
മൊശെ ദയാന്‍ ചരിത്രത്തെ നോക്കി പരിഹസിക്കുന്നത് കേള്‍ക്കുക: അറബിഗ്രാമങ്ങളായിരുന്നു, നോക്കൂ ഇപ്പോള്‍ ജൂതഗ്രാമങ്ങളായിരിക്കുന്നു.ആര്‍ക്കുമറിയില്ല ഈ അറബിഗ്രാമങ്ങളുടെ പേരുകള്‍ പോലും. ഹ.
ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല ഇസ്റായേലിന്‍ സന്തതികളേ, കാരണം ഭൂമിശാസ്ത്രത്തിന്‍റെ ഒരു ബുക്ക് തന്നെ ഇവിടെ നിലവിലില്ല.ഭൂമിശാസ്ത്രത്തിന്‍റെ ഗ്രന്ഥങ്ങള്‍ ഇല്ലെന്നു മാത്രമല്ല, അറബിഗ്രാമങ്ങളുമവിടില്ല. ഹ ഹ.
അതുകൊണ്ട് ഞാന്‍ ടെക്സാസിലെ ബുഷിനെപ്പോലെ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ 1967 പ്രവിശ്യരേഖ തള്ളിക്കളയുന്നു.
പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ , ചുട്ടുപഴുത്ത ഇക്യുട്ടോറിയല്‍ ട്രോപിക് കാലാവസ്ഥയില്‍ നിന്നും വന്നവനായതുകൊണ്ട് ചെനിയുടേയോ റാംസ്ഫ്ലെഡിന്‍റേയോ വെളുത്ത നിറം എനിക്ക് കിട്ടാതെ പോയി.
അതുകൊണ്ട് എത്ര അള്‍ട്രാകണ്‍സര്‍വേറ്റിവ് ആണെന്നുപറഞ്ഞാലും- അറബിക്കഥയില്‍ സൂരജ് വെഞ്ഞാറമൂട് പറഞ്ഞപോലെ എത്ര ടിപ്ടോപിലായാലും ചിലപ്പോള്‍ അറിയാതെ ഫ്രാട്കള് പൊറത്തേക്ക് വരുന്നതുകൊണ്ട്- റിയല്‍ കണ്‍സര്‍വേറ്റിവ്കള്‍ എന്നെ സംശയത്തോടെ നോക്കുന്നു.
എന്തുചെയ്യാം, ഭാഗ്യക്കേട്.
Thursday, January 5, 2012
amme malayalame
അമ്മ പരിഭവിക്കേണ്ട: ഞങ്ങള്‍ക്ക് ഇംഗ്ലീഷുമറിയില്ല.
പഴയ നട മറന്നു. അരയന്നവുമായില്ല.
ഞങ്ങളുടേത് ഒരു പൂത്താംകീരി ജ൯മം.
മംഗ്ലീഷില്‍ ഞങ്ങള്‍ ചാടിച്ചാടി ജ൯മം തീര്‍ക്കുന്നു.
Monday, January 2, 2012
January 02, 2012
എറണാകുളം നഗരത്തില്‍ ഞങ്ങള്‍ രണ്ടുപേരും ജോലി ചെയ്തിരുന്ന ഒരു കാലംഓര്‍ത്തുപോയി.ഈ കഥയില്‍ പറയുന്ന വിവരിക്കുന്ന ഒരുപാട് റിഫ്ലക്ഷന്‍സ് ഇത്വായിച്ചപ്പോള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി.ഗ്രാമങ്ങളില്‍ നിന്ന്പിഴുതെറിയപ്പെടുന്നവരും എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികളുംആശ്രയത്തിനായെത്തുന്നത് എറണാകുളം എന്ന ഈ നഗരത്തിലാണല്ലോ. എത്ര എത്ര അനുഭവങ്ങള്‍.മനസ്സ് വല്ലാതെ വിഷമിക്കും. ഒന്നും ചെയ്യുവാനും കഴിയുന്നില്ല.മനസ്സിനെ സാന്ത്വനമേകുവാന്‍ എന്തെങ്കിലും ന്യായങ്ങള്‍ മനസ്സ് തന്നെകണ്ടെത്തും: നമ്മള്‍ എന്തു ചെയ്യാനാ. പടച്ചോന്‍ വച്ചതിനു ആര് എന്ത്ചെയ്യാനാ.ഭാര്യ പറയും. നമ്മളെക്കൊണ്ട് ആകുന്നത് എന്തെങ്കിലും ചെയ്തേര്.നമ്മള്‍സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ.ലോകത്തിലെ പ്രശ്ങ്ങള്‍ തീര്‍ക്കാന്‍നമ്മളൊരാള്‍ വിചാരിച്ചാല്‍ മതിയോ.നമ്മളൊക്കെക്കൊണ്ട് നടക്ക്വോ.പിന്നെ ഒരു സന്ധ്യയില്‍ സൌത്തിലുള്ള ഇന്ത്യന്‍ കോഫി ഹൌസിന്‍റെ പഴയബില്‍ഡിംഗില്‍ ഇരുന്ന് ഞങ്ങള്‍ രണ്ടുപേരും ഇരിക്കുന്നു.രുചികരമായ മസാലദോശ ഒരാള്‍ കഴിക്കുന്നു. ഒരു കപ്പ് കയ്യില്‍ പിടിച്ച് ഞാന്‍നോക്കിയിരിക്കുമ്പോള്‍ അയാളുടെ കമന്‍റ് ഒന്ന് ചിരിക്ക് ഇക്ക. എന്തേമൂഡിയായിരിക്കുന്നത്, എന്തേ സങ്കടം കെട്ടിയോള് ചത്തോനന്ദി ഒരിക്കല്‍ കൂടി ഓ൪മ്മകള്‍ കുത്തിയൊഴുകുകയാണ്
ഹാപ്പി ന്യൂ ഇയര്‍.പുതുവല്‍സര സമ്മാനമായി വിദ്യാരംഗം വായനക്കാര്‍ക്ക് നല്ലൊരു കഥാപഠനം സമ്മാനിച്ച വിദ്യാരംഗത്തിനും പ്രിയപ്പെട്ട ഷംലയ്ക്കും അനുമോദനങ്ങള്‍.കഥാപഠനത്തിന്‍റെ അവസാന വരികള്‍ വായനക്കാരനായ എന്നെ ഡിസ്റ്റേബ് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന, ഉള്ള , ഒരു രാജ്യത്ത് ജീവിക്കുന്ന ഒരാളാണ് ഞാന്‍. കിടക്കുന്നു. "എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം സമകാലികാവസ്ഥയില്‍ സ്വത്വം നഷ്ടപ്പെടുന്ന ഇതിലെ കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു...നഷ്ടപ്പെടലുകളാണ് അഭയാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്. രക്ഷാകര്‍ത്തൃത്വം നഷ്ടപ്പെടുന്നതിലൂടെ റാണി എന്ന ബാലിക അഭയാര്‍ത്ഥിയായി മാറുന്നു. മൂല്യങ്ങളും സ്വത്വവും നഷ്ടപ്പെടുന്നതിലൂടെ കഥാനായകനും അഭയാര്‍ത്ഥിയായി മാറുന്നു."
ആ അര്‍ത്ഥത്തില്‍ നാമൊക്കെ ഒന്നു തന്നെ.ഓരോ മനുഷ്യന്‍റെ ഉള്ളിലും ഈ അരക്ഷിതാവസ്ഥ നില നില്‍ക്കുന്നു. വീടുള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.നമ്മുടെയൊക്കെ നിസ്സഹായാവസ്ഥ, അരക്ഷിതാവസ്ഥ, നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് നാമല്ല എന്ന ബോധം ഇതൊക്കെ നമ്മെ ഓരോരുത്തരേയും റെഫൂജികളാക്കുന്നു. വളരെ ഭദ്രമെന്ന് കരുതിയിരുന്ന വലിയ കുടുംബങ്ങളൊക്കെ തകര്‍ന്നു. അണു കുടുംബങ്ങളായി. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ അണുകുടുംബങ്ങളുമില്ലാതായി.കുറച്ചുനാള്‍ ഒരാളുടെ കൂടെ ജീവിക്കുന്നു;പരസ്പരം ഭദ്രമെന്ന് വിശ്വസിച്ചു;പരസ്പരം പ്രേമത്തിന്‍റെ നുണകള്‍ പറഞ്ഞ്.ശരീരം പകുത്ത്; ധനം പകുത്ത്. പെട്ടെന്നൊരു നാള്‍ മടുപ്പായി,ഇരുവരും പിരിയുന്നു. പിന്നെയും ആരുടേയെങ്കിലും കൂടെ, നുണകള്‍ പറഞ്ഞ്, പരസ്പരം മരണം വരെ പ്രേമിക്കുന്നു എന്നു പറഞ്ഞ്. എന്‍റെ കൂടെ ജീവിക്കുന്ന ഭാര്യ നാളെ ആരുടേയോ ഭാര്യയാകും.ഞാന്‍ ആരുടേയോ പുരുഷനാകും.ആരും ആര്‍ക്കും തണലാകില്ല, പൂര്‍ണ്ണമായി.കാമത്തിന്‍റെ കടിച്ചുവലിയില്‍ കോണ്ടം തകര്‍ന്ന് എങ്ങിനെയോ മക്കളുണ്ടായിപ്പോയാല്‍ അവര്‍, ഒന്നുപോലും അമ്മയുടേയോ അച്ഛന്‍റേയോ കൂടെ ഒരുമിച്ച് കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഒടുവില്‍ ആ മക്കള്‍ നമ്മെ തേടിവരുന്നത് ആണ്ടിലൊരിക്കല്‍ ഒരു കൃസ്തുമസ് ഒഴിവുകാലത്ത്. വൃദ്ധസദനങ്ങള്‍ എന്ന അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ മക്കള്‍ ഒരു പൂക്കൂടുമായി വരുന്നത് കാത്തിരിക്കുന്നവര്‍. ഇവിടെ ആരാണ് അഭയാര്‍ത്ഥികള്‍ അല്ലാത്തത്.റെഫൂജി എന്ന പദത്തിന് ഒരു മിസ്റ്റിക് ഘടകമുണ്ട്.സ്വന്തം ഹാബിറ്റാറ്റില്‍ നിന്നും പറിച്ചെറിയപ്പെടുന്ന ഒരു ജനത. എവിടെയോ ഒരുമിച്ച്, പരസ്പരം ദുരിതങ്ങളും, അതേ സമയം പരസ്പരം ചെറിയ സഹായങ്ങളും ചെയ്ത് ഒരുമിച്ച് ജീവിക്കുന്നു.അവര്‍ തമ്മില്‍ ശത്രുതയില്ല. സ്നേഹവുമില്ല. ഒരു തരം ലൂസ് ഇന്‍റിമസി. അവര്‍ കടന്നുപോയാല്‍ ആര്‍ക്കും വിഷമമില്ല.വന്നാലും.ഇതല്ലേ നമ്മുടെ ഇപ്പോഴത്തെ സമൂഹജീവിതം.നാമൊക്കെ അഭയാര്‍ത്ഥികളും.
Quick Reply