azeez ks
പനി കുര വലി ഇവയായി ആശുപത്രിയില്‍ പോയി. മാ൪ അഗസ്റ്റിന്‍ ജൂബിലി എംഎജെ) ആശുപത്രിയിലെ മിടുക്കനായ ഡോ. ജെയിംസ് സെബാസ്റ്റ്യന്‍. എത്രയോ ദശകങ്ങളായി വളരെ ചെറിയ ചിലവില്‍ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്ന കത്തോലിക്ക ആശുപത്രി. സ്തുതിക്കുന്നു. ആതുരസേവനം മനുഷ്യസേവയാക്കിമാറ്റിയ കത്തോലിക്കാപള്ളി.
ഇതുപോലുള്ള ഒരെണ്ണം ..... ഇല്ലാതെ പോയല്ലോ എന്നോ൪ത്ത് ഞാന്‍ ദു:ഖിച്ചു. മരുന്നിനും ഡോക്റ്റ൪ക്കും കൂടി ആകെ മുന്നുറുരൂപയില്‍ താഴെ മാത്രം.
ഞാന്‍ ആവി പിടിച്ച് ഇരിക്കുകയായിരുന്നു. മകന്‍ ഭയപ്പെടുത്തുന്നു. പോയി.
കാല്‍ഗറിയില്‍ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. തൊടുപുഴക്കാരന്‍ ഒരു റാവുത്ത൪ ഡോക്റ്റ൪. അദ്ദേഹത്തെ ഞാനോ൪ത്തു. ശത്രു അടിക്കുന്നതിനു മുമ്പ് നാം അങ്ങോട്ട് കയറി അടിക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ഫിലോസഫി. ലക്ഷണപ്പിശകുകണ്ടാല്‍ ആന്‍റിബയോട്ടിക് സൈക്കിള്‍ തുടങ്ങുക.
വീട്ടില്‍ വന്ന് മേശമേല്‍ വച്ചു. അത് വെച്ച ഇന്നത്തെ പത്രത്തിലെ വാ൪ത്ത എന്നെ ഞെട്ടിച്ചു. അമേരിക്കയിലേക്കും കാനഡയിലേക്കും ഇനി മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡ്രഗ് കണ്‍ഡ്രോള൪ ഓഫീസിലെ സ൪ട്ടിഫിക്കറ്റ് കൂടി വേണമത്രേ. കാരണം ഇവിടെ നിന്ന് കൊണ്ടുപോകുന്ന പല മരുന്നുകളും അവിടെ നിരോധിച്ചതാണത്രെ.
ദൈവമേ, പനി കുര വലി ഒരു വശത്ത്, പത്രവാ൪ത്ത മറുവശത്ത്. ആവിപാത്രം അടുക്കളയില്‍. ഏത് വഴി?