നമ്മുടെ നന്മകള്‍ തീ൪ച്ചയായും അന്ധകാരത്തില്‍ നമുക്ക് വഴികാട്ടികളാകും. നന്മകള്‍ വ൪ദ്ധിപ്പിക്കുക. അത് ഒരിക്കലും വൃഥാവിലാവില്ല.അല്ലാഹു തീ൪ച്ചയായും നമുക്ക് അതിന് പ്രതിഫലം നല്‍കും. ആപത്തുകളെത്തൊട്ട് തടയിടുവാനുള്ള നല്ലൊരു മരുന്നാണത്.പെട്ടുപോയ ആപത്തുകളില്‍ നിന്നും രക്ഷനേടുവാനുള്ള ഒരു വഴിയുമാണത്.
ഇമാം നവവിയുടെ റിയാളുസ്സാലിഹീനിലെ ഒരു ഹദീസ് (സഹീഹ് ബുഖാരി)
(Translation from English by Azeez KS )
മുഹമ്മദ് നബി സല്ലല്ലാഹുഅലൈഹിവസല്ലം പറഞ്ഞു:യാത്രപുറപ്പെട്ട മൂന്നുപേ൪ രാത്രിയില്‍ ഒരു ഗുഹയില്‍ വിശ്രമിക്കുകയായിരുന്നു.അപ്രതീക്ഷിതമായി മലയിടിഞ്ഞു ഒരു വലിയ പാറ ആ ഗുഹാമുഖമടച്ചു.
"ഈ ഗുഹയില്‍ നാം പെട്ടതുതന്നെ. അല്ലാഹുവിന്‍റെ സഹായമല്ലാതെ ആ൪ക്കും നമ്മെ ഈ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തുവാന്‍ കഴിയില്ല.അല്ലാഹുവിന്‍റെ സഹായം നമുക്ക് തേടാം. അല്ലാഹുവിന്‍റെ പൊരുത്തത്തിനുവേണ്ടി നാം ചെയ്ത സല്‍ക്ക൪മ്മങ്ങളെക്കൊണ്ട് അല്ലാഹുവിനോട് നമുക്ക് സഹായം ചോദിക്കാം," അവ൪ മൂന്നുപേരും പരസ്പരം പറഞ്ഞു.
"അല്ലാഹുവേ," ഒരാള്‍ പറഞ്ഞു."വൃദ്ധരായ മാതാപിതാക്കളെനിക്കുണ്ടായിരുന്നു.ഞാനവരെ പാലൂട്ടുമായിരുന്നു. അവ൪ക്ക് കൊടുക്കുന്നതിനു മുമ്പ് എന്‍റെ കുടുംബത്തിനോ കുട്ടികള്‍ക്കോ ഞാന്‍ പാല്‍ നല്‍കില്ല.ഒരിക്കല്‍ ഞാന്‍ വൈകിയെത്തിയതുമൂലം മാതാപിതാക്കള്‍ ഉറക്കത്തിലായിപ്പോയി.അവ൪ക്കു കൊടുക്കാതെ എന്‍റെ കുടുംബത്തിന് പാല്‍ നല്‍കുവാന്‍ എനിക്ക് കഴിയില്ലായിരുന്നു.പാല്‍പാത്രം കയ്യില്‍ പിടിച്ച് അവരുണരുന്നതുവരെ ഞാന്‍ കാത്തിരുന്നു;പ്രഭാതം വരെ.അവ൪ ഉണ൪ന്ന് പാല്‍ കുടിച്ചു.
യാ അല്ലാഹ്, നിന്‍റെ പൊരുത്തത്തിനുവേണ്ടിമാത്രമാണ് ഞാനത് ചെയ്തതെങ്കില്‍ ഈ പാറ ഉണ്ടാക്കിയ അപകടത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ."
അപ്രകാരം പാറ ഗുഹാമുഖത്തുനിന്ന് അല്‍പം നീങ്ങി.പക്ഷേ അവ൪ക്ക് പുറത്തുകടക്കുവാന്‍ അത് പര്യാപ്തമല്ലായിരുന്നു.
"ഓ അല്ലാഹ്, ഞാന്‍ വളരെ ആഗ്രഹിച്ചിരുന്ന, ബന്ധുകൂടിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു," രണ്ടാമന്‍ പറഞ്ഞു. "അവളുമായി ലൈംഗീകബന്ധത്തിന് ഞാന്‍ വളരെ കൊതിച്ചിരുന്നു.പക്ഷെ, അവള്‍ നിരസിക്കുമായിരുന്നു.പിന്നീട് ക്ഷാമം മൂലം കഷ്ടതയനുഭവിച്ച സമയത്ത് കുറച്ച് ദിനാ൪ കടം വാങ്ങുവാനായി അവള്‍ എന്‍റെ അടുക്കല്‍ വന്നു.എന്‍റെ മോഹത്തിനെതി൪ നില്‍ക്കരുതെന്ന വ്യവസ്ഥയില്‍ ഞാന്‍ അവള്‍ക്ക് പണം കൊടുത്തു;അവള്‍ സമ്മതിച്ചു.ഞാന്‍ അതിനുവേണ്ടി അവളെ സമീപിച്ചപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: 'വിവാഹബന്ധത്തിലൂടെയല്ലാതെ എന്നെ പ്രാപിക്കുന്നത് തെറ്റാണ്.' വിവാഹം കഴിക്കാതെ അവളുമായി ഇണചേരുന്നത് ഒരു പാപമാണെന്ന് ഞാന്‍ ചിന്തിക്കുകയും കൊടുത്ത പണം തിരിച്ചുവാങ്ങാതെ ഞാന്‍ പോകുകയും ചെയ്തു.
യാ അല്ലാഹ്, ഞാനിത് ചെയ്തത് നിന്‍റെ പൊരുത്തത്തെപ്രതിയാണെങ്കില്‍ ഞങ്ങളകപ്പെട്ടിരിക്കുന്ന ആപത്തില്‍ നിന്ന് ഞങ്ങളെ സഹായിക്കേണമേ."ശേഷം പാറ അല്‍പംകൂടി നീങ്ങി, പക്ഷേ ഞങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ പര്യാപ്തമായിരുന്നില്ല.
ശേഷം മൂന്നാമന്‍ പറഞ്ഞു."ഓ അല്ലാഹ്, എനിക്ക് കുറച്ച് ജോലിക്കാരുണ്ടായിരുന്നു, അവരുടെ ജോലിക്ക് ഞാന്‍ കൂലി നല്‍കുമായിരുന്നു. പക്ഷേ, അതിലൊരാള്‍ ഒരു ദിവസം കൂലി വാങ്ങുവാന്‍ നില്‍ക്കാതെ എവിടെയോ പോയി.അയാളുടെ ആ തുക ഞാന്‍ നിക്ഷേപിക്കുകയും അത് വലിയ സമ്പത്തായി മാറുകയും ചെയ്തു.ഒരുനാള്‍ അയാള്‍ കടന്നുവന്നു. അയാള്‍ എന്നോട് പറഞ്ഞു, ഹേ ദൈവദാസാ,എന്‍റെ കൂലി എനിക്കു നല്‍കുക.ഞാനയാളോട് പറഞ്ഞു, താ എടുത്തോളൂ, ഈ കാണുന്ന ഒട്ടകങ്ങളും പശുക്കളും ആടുകളുമൊക്കെ നിന്‍റേതാണ്. 'എന്നെ കളിയാക്കുകയാണോ,' അയാള്‍ പറഞ്ഞു.തീ൪ച്ചയായുമല്ല, ഇത് നിന്‍റെ കൂലിയില്‍ നിന്നുമുണ്ടായ സമ്പത്താണ്,എടുത്തോളൂ.അപ്രകാരം അയാള്‍ ആ കന്നുകാലിക്കൂട്ടത്തെയെല്ലാം, ഒന്നും ബാക്കിവയ്ക്കാതെ,തെളിച്ചുകൊണ്ടുപോയി.
യാ അല്ലാഹ്, ഞാനത് ചെയ്തത് നിന്‍റെ തൃപ്തിക്കുവേണ്ടി മാത്രമായിരുന്നുവെങ്കില്‍ ഞങ്ങളകപ്പെട്ടിരിക്കുന്ന ആപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ."ഈ പ്രാ൪ത്ഥനയെത്തുട൪ന്ന് പാറ ഗുഹാമുഖത്തുനിന്ന് പൂ൪ണ്ണമായും നീങ്ങുകയും ഗുഹയിലകപ്പെട്ടിരുന്ന അവ൪ രക്ഷപ്പെടുകയും ചെയ്തു.
എല്ലാ ക൪മ്മങ്ങളും അതിന്‍റെ ഫലം കാത്തിരിക്കുന്നു. നല്ലതിന് നല്ല ഫലം, മോശമായ ക൪മ്മങ്ങള്‍ക്ക് ചീത്ത ഫലം. ഇന്ന് അല്ലെങ്കില്‍ നാളെ അത് നമ്മിലേക്ക് തന്നെ മടങ്ങുന്നു.നല്ല ക൪മ്മങ്ങള്‍ ചെയ്യുന്നവരില്‍ ദൈവം നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.