Monday, April 8, 2013

A Blessing- Michael Moore

"A blessing" by Michael Moore.
Translation by Azeez KS
എന്‍റെ പുരോഹിതന്‍ എന്നോടാവശ്യപ്പെടുന്നു എനിക്കൊന്നു
കുമ്പസാരിക്കണമെന്ന്.
"എന്‍റെ കയ്യില്‍ കണക്കിന് രക്തമുണ്ട് മൈക്കിള്‍," അച്ചന്‍ സബെല്‍ക്ക മൃദുവായി മൊഴിഞ്ഞു. "നീ അതറിയണമെന്ന് ഞാനാഗ്രഹിക്കുന്നു."

ഞങ്ങള്‍ ഒരു ന്യൂസ്പേപ്പ൪ ഓഫീസിലിരിക്കുകയാണ്, ഫാദ൪ ജോ൪ജ്ജ് സബെല്‍ക്കയും ഞാനും.ഫ്ലിന്‍റിലെ സേക്രട്ട് ഹാ൪ട് ച൪ച്ചിലെ പഴയ പാസ്റ്ററായിരുന്നു അദ്ദേഹം ( അവിടെയാണ് പിന്നീട് എന്‍റെ വിവാഹം നടന്നത്) ഞാന്‍ കു൪ബ്ബാനക്ക് പോയിട്ട് ആറു വ൪ഷമായെങ്കിലും വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു:പരസ്പരം സ്നേഹിക്കുക,ശത്രുവിനെ സ്നേഹിക്കുക,മറ്റുള്ളവ൪ നിന്നോട് ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നത്പോലെ നീ അവരോടും ചെയ്യുക, ഓരോ ദരിദ്രനേയും ദീനനേയും മ൪ദ്ദിതനേയും സഹായിക്കുക.

ഈ അച്ചന്‍റെ വാരാന്ത്യപ്രസംഗം ഞാന്‍ കേട്ടതായി ഓ൪ക്കുന്നു.
ഈ അച്ചനാണ് ഇപ്പോള്‍ എന്നോട് എന്തോ പറയണമെന്നാഗ്രഹിക്കുന്നത്.
എന്‍റെ ക‌യ്യില്‍ ര‌ക്ത‌മുണ്ടെന്ന‌ അച്ച‌ന്‍റെ ഈ പ്ര‌സ്ഥാവ‌ന‌ അതുകൊണ്ട് എനിക്ക് ഷോക്കിംഗ് ആയിരുന്നു.

ഒരു പ‌ഴ‌യ‌ ഫോട്ടൊഗ്രാഫ് അദ്ദേഹം പുറ‌ത്തെടുത്തു.ഫോട്ടോയുടെ ന‌ടുക്ക് ഒരു വ‌ലിയ‌ വിമാനം, അതിനുമുമ്പില്‍ വ്യോമ‌സേന‌ക്കാ൪.അതിനു ന‌ടുക്ക് ഒരു പുരോഹിത‌ന്‍.ആ പുരോഹിത‌നെ ചൂണ്ടി അച്ച‌ന്‍ പ‌റ‌ഞ്ഞു.
"അത് ഞാനാണ്.അത് ഞാനാണ്." അദ്ദേഹ‌ത്തിന്‍റെ ചെറിയ‌ മുഖം ഞാന‌തില്‍ ക‌ണ്ടു.എന്‍റെ ക‌മ‌ന്‍ററിയുവാന്‍ അച്ച‌ന്‍ എന്നെ നോക്കി.ഞാനെന്താണ് ഇതില്‍ നിന്നും മ‌ന‌സ്സിലാക്കേണ്ട‌തെന്ന‌ പരിഭ്ര‌മ‌ത്തില്‍ ഞാന‌ച്ച‌നെ നോക്കി.എന്‍റെ ഡാഡിയെപ്പോലെ ഈ പാവം പുരോഹിത‌നും യുദ്ധം മുറിവേല്‍പ്പിച്ച‌ പാടുക‌ള്‍ ചുമ‌ന്ന് ന‌ട‌ക്കുക‌യാണോ, ഞാനോ൪ത്തു.

"അപ്പോള്‍ താങ്ക‌ളും ര‌ണ്ടാം ലോക‌ യുദ്ധ‌ത്തില്‍ പ‌ങ്കെടുത്തിരുന്നുവോ?" ക‌നിവോടെ ഞാന്‍ ചോദിച്ചു."അപ്ര‌കാരം ത‌ന്നെ എന്‍റെ ഡാഡിയും.നിറ‌യെ മ‌ര‌ണ‌വും നാശ‌വും.ഇത് കാണുക‌ എന്ന‌ത് എത്ര‌ ദൈന്യ‌മാണ്. എവിടെയായിരുന്നു, താങ്ക‌ളുടെ സ്റ്റേഷ‌ന്‍."

അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരുന്നു, എനിക്ക് മ‌ന‌സ്സിലാകാത്ത‌തെന്തെന്ന് മ‌ന‌സ്സില്‍ ധ‌രിച്ചുകൊണ്ട്."വിമാന‌ത്തിന്‍റെ പേരു നീ വായിച്ചുവോ?"

അടുത്തു പിടിച്ച് ഞാന‌തു വായിച്ചു. എനോള‌ ഗെ
ശ‌രിയാണ്. "ടിനിയ‌ന് ദീപിലെ 509 ബാച്ചിലെ വൈമാനികരുടെ പുരോഹിത‌നായിരുന്നു ഞാന്‍."
ശ്വാസം നില‌ക്കുന്ന‌ പോലെ അച്ച‌ന്‍ അത് പ‌റ‌ഞ്ഞുതീ൪ത്തു.

"1945 ആഗ‌സ്ത് ആറിന് ഹിരോഷിമ‌യിലിട്ട‌ ആ ബോംബ് ഞാനാണ് ആശീ൪വ‌ദിച്ചു വിട്ട‌ത്."
ഞാന്‍ ഞെട്ടിവിറ‌ച്ചു.ദീ൪ഘ‌ശ്വാസ‌മെടുത്ത് ഞാന്‍ അദ്ദേഹ‌ത്തിന്‍റെ ക‌ണ്ണുക‌ളിലേക്ക് നോക്കി.ക‌രിമൂടിയ‌ ക‌ണ്ണുക‌ള്‍ പിന്നേയും ക‌റുത്തിരിക്കുന്നു.
"എനോള‌ഗെയിലെ ചാപ്ല‌നായിരുന്നു ഞാന്‍. ആഗ‌സ്ത് അഞ്ചിന് അവ൪ക്ക് കു൪ബാന‌ ചൊല്ലിക്കൊടുത്ത‌ത് ഞാനായിരുന്നു.പിറ്റേ പ്ര‌ഭാത‌ത്തില്‍ ഞാന്‍ ആ വിമാന‌ത്തിനെ ആശീ൪വ‌ദിച്ചു വിട്ടു, അവ‌രുടെ കൊല‌യ്ക്ക്, ദ‌ശ‌ല‌ക്ഷ‌ക്ക‌ണ‌ക്കിനാളുക‌ളെ കൊന്ന‌ ആ മിഷ‌ന്.എന്‍റെ അനുഗ്ര‌ഹ‌ത്തോടെ. ജീസ‌സ് ക്രൈസ്റ്റിന്‍റെ ആശംസ‌ക‌ളോടെ, പ‌ള്ളിയുടെ ആശി൪വാദ‌ത്തോടെ.ഞാന‌ത് ചെയ്തു."
എന്തു പ‌റ‌യ‌ണ‌മെന്ന് എനിക്ക‌റിയില്ലായിരുന്നു.അദ്ദേഹം തുട൪ന്നു.
"മൂന്നു ദിവ‌സം ക‌ഴിഞ്ഞ‌പ്പോള്‍ നാഗ‌സാക്കിയില്‍ ബോംബിട്ട‌ വിമാന‌ത്തേയും വ്യോമ‌സൈനിക‌രേയും അനുഗ്ര‌ഹിച്ചുവിട്ട‌തും ഞാനാണ്."
"ദ‌യ‌നീയ‌മായ‌ ഒരു കാര്യം: നാഗ‌സാക്കി ഒരു ക‌ത്തോലിക്കാ ന‌ഗ‌ര‌മായിരുന്നു. ജ‌പ്പാനിലെ ക‌ത്തോലിക്കാ ന‌ഗ‌രം.ആ വിമാന‌ പൈല‌റ്റ് ക‌ത്തോലിക്ക‌നായിരുന്നു.മിനിറ്റുക‌ള്‍ക്ക‌കം നാല്‍പ‌തിനായിരം ക‌ത്തോലിക്ക൪ നാഗ‌സാക്കിയില്‍ മ‌രിച്ചുവീണു.ആകെയുണ്ടായിരുന്ന‌ത് 73000 ആളുക‌ളായിരുന്നു. ജ‌പ്പാനില്‍ ക‌ന്യാസ്ത്രീക‌ളുടെ മൂന്നു സ‌ഭ‌ക‌ളുണ്ടായിരുന്നു.അവ‌ മൂന്നും നാഗ‌സാക്കിയിലായിരുന്നു.ഒരു ക‌ന്യാസ്ത്രീയെപ്പോലും ബാക്കിയാക്കാതെ എല്ലാം ആവിയായിപ്പോയി.അതിനേയും ആശി൪വ‌ദിച്ചുവിട്ട‌ത് ഞാനായിരുന്നു."

എന്തുപ‌റ‌യ‌ണ‌മെന്ന് എനിക്ക‌റിയില്ലായിരുന്നു.അദ്ദേഹ‌ത്തിന്‍റെ ഷോള്‍ഡ‌റില്‍ മാത്രം ഞാനൊന്ന് പിടിച്ചു.

"പിതാവേ,അങ്ങ് ബോംബിട്ടില്ല‌, ഈ ഭീക‌ര‌നാശം പ‌ദ്ധ‌തിയിട്ടില്ല‌, നിങ്ങ‌ള്‍ ഈ വൈമാനിക‌രുടെ ആത്മീയാവ‌ശ്യം നിറ‌വേറ്റി എന്നുമാത്രം. ഞാന്‍ സ‌മാധാനിപ്പിച്ചു."
"അല്ല‌. അത് അങ്ങിനെ പ‌റ‌യുക‌ എളുപ്പ‌മ‌ല്ല‌.ഞാന‌തിന്‍റെ ഭാഗ‌മായിരുന്നു.നേട്ട‌വും നാശ‌വും ഞാന്‍ ആഗ്ര‌ഹിച്ചു.എല്ലാവ‌രും അതില്‍ പ‌ങ്കാളിക‌ളായിരുന്നു.മാത്ര‌മ‌ല്ല‌, ഹിരോഷിമ‌യില്‍ ബോംബിട്ട‌തില്‍ എല്ലാ അമേരിക്ക‌ക്കാരേയും പോലെ ഞാനും ആശ്വാസം കൊണ്ടു, സ‌ന്തോഷിച്ചു.ഇതു ക‌ഴിഞ്ഞും ഞാന്‍ പിന്തിരിഞ്ഞില്ല‌. ഞാന്‍ 22 വ൪ഷ‌ക്കാലം റെഡ് ഇന്ത്യ‌ന്‍ റിസ൪വുക‌ളില്‍ ചാപ്ലെനായി തുട൪ന്നു.വിര‌മിക്കുമ്പോള്‍ എനിക്ക‌വ൪ ല‌ഫ്റ്റ‌ന‌ന്‍റ് കേണ‌ല്‍ പ‌ദ‌വി ന‌ല്‍കി ബ‌ഹുമാനിച്ചിരുന്നു"

ച‌രിത്രം എഴുത‌പ്പെടുന്ന‌ത് വിജ‌യിക‌ളാലാണ്.ബോംബിടുന്ന‌തിന് മുമ്പേ ത‌ന്നെ ജ‌പ്പാന്‍ കീഴ‌ട‌ങ്ങിയിരുന്നു.എന്നിട്ടും ബോംബിടുവാന്‍ നി൪ദ്ദേശ‌മുണ്ടായി. "ഇത് ജപ്പാനല്ല, റ‌ഷ്യ‌ക്ക് ഒരു സ‌ന്ദേശം ന‌ല്‍കുക‌ എന്ന‌ ഉദ്ദേശ്യ‌ത്തോടുകൂടിയായിരുന്നു."
എന്‍റെ ക‌ണ്ണിലേക്ക് അച്ച‌ന്‍ മിഴിച്ചുനോക്കി.
ശേഷം ന‌മുക്ക് പ്രാ൪ത്ഥിച്ചു പിരിയാമെന്ന് അച്ച‌ന്‍ എന്നോട് ആവ‌ശ്യ‌പ്പെട്ടു.അച്ച‌ന്‍ പ്രാ൪ത്ഥിച്ചോളൂവെന്ന് ഞാന്‍ പ‌റ‌ഞ്ഞു.
ദൈവ‌ത്തിന്‍റെ പ്രാ൪ത്ഥ‌ന‌ എന്നോടൊപ്പം നീ ചൊല്ലുക‌:
"Our Father, who art in heaven, hallowed be thy name..."
Father, STOP...This is creeping me out!"
"...Thy Kingdom come, Thy will be done, on Earth..."
ജോ൪ജ്ജ് നി൪ത്തൂ. ഞാന്‍ അല‌റി വിളിച്ചു. ഇത് എന്ന‌ അസ്വ‌സ്ഥ‌നാക്കുന്നു.