Thursday, April 25, 2013
Wednesday, April 24, 2013
thendi kakka
ആ കാക്ക മകനെ പഠിപ്പിച്ച പോലെ ഈ കാക്ക അയാളുടെ മകളേയും പഠിപ്പിച്ചിട്ടുണ്ട്, അതില്‍ കൂടുതലും പഠിപ്പിച്ചിട്ടുണ്ട്.
ദീനീ വിദ്യാഭ്യാസമുണ്ട്.സാലിഹത്തായ മകളാണ്.
ആ കാക്കയുടെ മകന്‍ കൊണ്ടുവരുന്നതുപോലെ ശമ്പളം ഈ കാക്കയുടെ മകളും കൊണ്ടുവരുന്നുണ്ട്.
പിന്നെ ഈ കാക്കയുടെ മകളെ വിവാഹം ചെയ്യുവാന്‍ ആ തെണ്ടിക്കാക്ക എന്തിനാണ് പൊന്നിന്‍റേയും പണത്തിന്‍റേയും പറമ്പിന്‍റേയും കാറിന്‍റേയും കണക്കെടുക്കുന്നത്? സ്കൂളില്‍ പോകാത്തവന്‍ മാസ്റ്റേസും പിഎച്ഡിയുമുള്ള പെണ്ണിനെ തിരക്കിനടക്കുന്നത്?
ഇത് ദീനല്ല എന്നുപറയുവാന്‍ ഒരു കാക്കയുമില്ലേ ഇവിടെ? വല്ലവന്‍റേയും കൂടെ ഓടിപ്പോയാല്‍ ആ കുടുംബത്തെ പുറത്താക്കുവാന്‍ മഹല്ലുകാ൪ക്ക് എന്തു ഉല്‍സാഹമാണ്. ഇത് ചോദിക്കുവാന്‍ ഒരു മഹല്ലുകമ്മിറ്റിയുമില്ലേ?

Saturday, April 20, 2013
അ= അല്ലാഹ്, സ =സ്ത്രീ
Azeez KS
ഇന്നലേയും അവളെക്കാണുവാന്‍ ചെറുക്കന്‍റെ ബാപ്പയും മാമയും വന്നിരുന്നു.
പെണ്ണിന്‍റെ ബാപ്പ പതിവുപോലെ ആദരപൂര്‍വ്വം അവരെ സ്വീകരിച്ചു.
സല്‍ക്കാരം കഴിഞ്ഞപ്പോള്‍ ചെറുക്കന്‍റെ ബാപ്പകാര്യത്തിലേക്കു കടന്നു.
അപ്പോള്‍ എന്താ തീരുമാനം?
എന്‍റെ പരമാവധിയാണ് ഞാന്‍ പറഞ്ഞത്? എന്നെക്കൊണ്ട് വേറെ വഴിയില്ല.താഴെയും കുട്ടികളുണ്ട്.
നാട്ടുനടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്.എന്‍റെ മകള്‍ക്ക് കൊടുത്തതാണ് ഞാന്‍ പറഞ്ഞത്.ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്.സ്വര്‍ണ്ണം അവള്‍ക്ക് എന്താണുള്ളതെന്നുവച്ചാല്‍ അത് കൊടുത്താല്‍ മതി.
മാമയുടെ നേര്‍ക്ക് തിരിഞ്ഞ്, "ആ ഇബ്രാന്‍റെ മോള്‍ക്ക് അയാള് 200 പവനാണ് കൊടുത്തത് ചെറുക്കന് എന്തുണ്ടായിട്ടാ."
മാമ തലയാട്ടി.
എന്റെ മകന്‍ ഡിഗ്രി കഴിഞ്ഞ്, കമ്പൂട്ടറും കഴിഞ്ഞ ചെറുക്കനാണ്.
എന്‍റെ മകളും അതില്‍ കൂടുതല്‍ പഠിച്ചതാണ്.എമ്മെസ്സി അപ്ലയ്ഡ് കെമിസ്ടിയില്‍ അവള്‍ക്കാണ് ഫസ്റ്റ് റാങ്ക്.പിഎസ്സി ടെസ്റ്റുകളെഴുതിയിട്ടുണ്ട്.ഏതെങ്കിലും കിട്ടും.
അതു പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ തന്നെ പെണ്ണിന് പ്രായം കൂടിനില്‍ക്കുകയാണ്.
പഠിച്ച പെണ്ണു വേണം , ജോലിയില്ലെങ്കിലും ജോലികിട്ടുവാന്‍ സാദ്ധ്യതയുണ്ടാവണം, പക്ഷേ പ്രായം ഇരുപത് കവിയുകയുമരുത് .
അടുക്കളയില്‍ ഒരു തേങ്ങല്‍.ഗ്ലാസ് താഴെ വീണുടഞ്ഞു.
ഉമ്മ മകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.
ഇറങ്ങിപ്പോടാ പട്ടീ എന്നു പറയുവാന്‍ ത്രാണിയില്ലാത്ത ബാപ്പ കെഞ്ചുന്ന മുഖവുമായി അയാളുടെ മുമ്പില്‍.
കാര്‍ സ്റ്റാര്‍ടാവുന്ന ശബ്ദം.
പെണ്‍കുട്ടി ആകാശത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്നു:
അല്ലാഹുവേ ഇനി അടുത്ത ഒരു ജന്മമുണ്ടെങ്കില് ഒരു പട്ടിയായി ജനിച്ചാലും ഒരു പെണ്ണായി ജനിപ്പിക്കരുതേ.
ദൈവം പ്രാര്‍ത്ഥന കേട്ടുവോ!
ഇസ്ലാം മാനവ വിമോചനത്തിന്‍റെ തത്വശാസ്ത്രം എന്ന കാസറ്റ് അടുത്ത വീട്ടില്‍ നിന്നും യുവാവ് ഉറക്കെ കേള്‍പ്പിക്കുന്നു.
ഹിന്ദുമതത്തില്‍ നിന്നും മതം മാറി ഇസ്ലാമിലേക്കു വന്ന പെണ്‍കുട്ടിയെ പര്‍ദ്ദധാരിണികള്‍ അ= അല്ലാഹ്, സ =സ്ത്രീ പഠിപ്പിക്കുന്നു .
"സ്തീക്ക് സ്വത്തിന്‍റെ പാതി നീക്കിവച്ചതിലൂടെ സ്ത്രീയെ അല്ലാഹു ആദരിച്ചിരിക്കുന്നു."

പുസ്തകവായന
azeezks@gmail.com
എ തൌസന്റ് സ്പ്ലെന്ഡിഡ് സന്‍സ്
ഖാലിദ് ഹുസൈനി.
അഫ്ഗാനിസ്ഥാനില്‍ ജനിച്ച ഒരു അമേരിക്കന്‍ നോവലിസ്റ്റ്. ആദ്യനോവല്‍ കൈറ്റ് റണ്ണ൪.രണ്ടാമത്തെ നോവലാണ് തിളക്കമാ൪ന്ന ആയിരം സൂര്യന്മാ൪. ഈ രണ്ടുനോവലും കൂടി 380 ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു.അഭയാ൪ത്ഥികള്ക്കുവേണ്ടിയുള്ള ഐക്യരാഷ്ടസഭയുടെ കമ്മീഷണറായി പ്രവ൪ത്തിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്‍ മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന് സ്ത്രീകളുടേയും കഥ പറയുകയാണ് ഖാലിദ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.
പെന്ഗ്വിന് ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് ഈ പുസ്തകം ഇവിടെ പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന് ചരിത്രവും ജീവിതവും ഈ പുസ്തകത്തിലൂടെ അനാവൃതമാകുന്നു.പുരുഷന്റെ പീഢനം,ഭരണകൂടഭീകരത, മതവിഭാഗങ്ങള് തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത് പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം.
അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല. ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪
അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.
താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന ആ രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന ഈ രാജ്യം വിദ്യാഭ്യാസപരമായി മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.
ആ രാജ്യത്തിന് ഈ അവസ്ഥ എങ്ങിനെയുണ്ടായി? ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊലക്കളമായി? എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി? കേരളത്തിന്റെ സ്വാതന്ത്ര്യവും സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിംസ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് ഈ നോവല് വായിച്ചിരിക്കേണ്ടതാണ്.
പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് ഈ പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സ്ത്രീയെന്നാല്‍ ഇവിടെ സഹനമെന്നാണ്.എല്ലാം സഹിക്കുക.
പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു.ഈ സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട് അതിന്റെ അമ്മ നാന പറയുന്നുണ്ട്:"നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു." മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം) അവള് മകളോട് പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള് അമ്മ നാന പറയുന്നു."നീ സ്കൂളില് പോകേണ്ട,അക്ഷരം നീ പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല.സഹനം സഹനം സഹനം. അതാണ് ഒരു സ്ത്രീക്കുവേണ്ടത്.അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല." തൊണ്ട പൊട്ടുന്ന വേദനയോടെ ആ ഉമ്മ മകളോട് പറയുന്നു."മകളേ ഞാനീ പറയുന്നത് നീ നന്നായി പഠിക്കുക,ഒരു കാന്തസൂചി എന്നും വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും."
ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ ഈ പുസ്തകം വായിച്ചു തീ൪ക്കുവാനാകില്ല.
പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം ഈ പ൪ദ്ദ വളരെ സന്തോഷത്തോടെയാണ് ധരിച്ചിരുന്നത്.അതിനു അവള് കണ്ടെത്തിയ കാരണം കേള്ക്കുക:ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. ഈ പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില് നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളെ ഈ പുസ്തകവായന അമ്പരപ്പിക്കും.
ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഈ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു.
വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാരവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു. യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല,ഒടുവില് സ്കൂളില് പോകുവാന് കഴിയാതെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത് നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. ഏത് പെണ്കുട്ടിക്ക് ഇത് സങ്കല്പ്പിക്കുവാന് കഴിയും?
ദയവായി ഇത് എല്ലാവരും വായിക്കുക. നമ്മുടെ വീട്ടുപടിക്കല് ബോംബ് പൊട്ടുമ്പോള് മാത്രം ച൪ച്ചചെയ്യേണ്ട വിഷയമല്ല ഭീകരവാദം.
Tuesday, April 16, 2013
Subrahmanian Namboothiri Anusmaranam by Azeez KS Part 1
<iframe width="640" height="360" src="http://www.youtube.com/embed/FuOPJpfFkyk?feature=player_detailpage" frameborder="0" allowfullscreen></iframe>
Subrahmanian Namboothiri Anusmaranam by Azeez KS Part 2
<iframe src="https://www.facebook.com/video/embed?video_id=122613764598888" width="640" height="368" frameborder="0"></iframe>
Subrahmanian Namboothiri Anusmaranam Kavitha by Azeez KS
<iframe src="https://www.facebook.com/video/embed?video_id=117320358461562" width="352" height="202" frameborder="0"></iframe>
Monday, April 15, 2013
ഞാനിവിടെ ആരുമല്ലന്നുള്ള തോന്നല് ഇടക്കിടെ വലിയ കാ൪മേഘങ്ങളായി എന്നെ മൂടിക്കളയാറുണ്ട്.വിഷാദക്കയത്തി ലേക്ക് അതെന്നെ വലിക്കുന്നു.ഇനിയും കണ്ടെത്തുവാന് കഴിയാത്ത എന്റെ നിയോഗമേത്?
Identity Crisis വല്ലാതെ രൂക്ഷമാകുമ്പോള് Safeway Ingredients For Life ലേക്ക് ഞാന് നടക്കും.ജീവന്റെ ചേരുവകള് തരുന്ന ശൃംഗലാബസാ൪.
ഒരു നൂറ്റുക്കുനൂറിറെ ഗോതമ്പപ്പം വാങ്ങും.2.99. അവിടേയും പൂ൪ണ്ണതയില്ല.തൊണ്ണൂറ്റൊമ്പത്.മ ൂന്നായെങ്കിലും മൂന്നായി എന്ന തോന്നല് തോന്നിപ്പിക്കാത്ത ചെറു ഇക്കിളികള്.
...
ബില്ലടിച്ച് പുറത്തുവരും. ആനക്കസേരയിലിരുന്ന് ബില്ല് ഞാന് വായിക്കും.
രണ്ട് വരകള്ക്കിടയില് വടിവൊത്തുകിടക്കുന്ന അക്ഷരങ്ങള് വായിച്ച് ഞാന് എന്റെ വിഷാദമകറ്റും:
YOUR CASHIER TODAY WAS SELF
Identity Crisis വല്ലാതെ രൂക്ഷമാകുമ്പോള് Safeway Ingredients For Life ലേക്ക് ഞാന് നടക്കും.ജീവന്റെ ചേരുവകള് തരുന്ന ശൃംഗലാബസാ൪.
ഒരു നൂറ്റുക്കുനൂറിറെ ഗോതമ്പപ്പം വാങ്ങും.2.99. അവിടേയും പൂ൪ണ്ണതയില്ല.തൊണ്ണൂറ്റൊമ്പത്.മ
...
ബില്ലടിച്ച് പുറത്തുവരും. ആനക്കസേരയിലിരുന്ന് ബില്ല് ഞാന് വായിക്കും.
രണ്ട് വരകള്ക്കിടയില് വടിവൊത്തുകിടക്കുന്ന അക്ഷരങ്ങള് വായിച്ച് ഞാന് എന്റെ വിഷാദമകറ്റും:
YOUR CASHIER TODAY WAS SELF
Sunday, April 14, 2013
സല്‍ക്ക൪മ്മങ്ങളുടെ വില
നമ്മുടെ നന്മകള്‍ തീ൪ച്ചയായും അന്ധകാരത്തില്‍ നമുക്ക് വഴികാട്ടികളാകും. നന്മകള്‍ വ൪ദ്ധിപ്പിക്കുക. അത് ഒരിക്കലും വൃഥാവിലാവില്ല.അല്ലാഹു തീ൪ച്ചയായും നമുക്ക് അതിന് പ്രതിഫലം നല്‍കും. ആപത്തുകളെത്തൊട്ട് തടയിടുവാനുള്ള നല്ലൊരു മരുന്നാണത്.പെട്ടുപോയ ആപത്തുകളില്‍ നിന്നും രക്ഷനേടുവാനുള്ള ഒരു വഴിയുമാണത്.
ഇമാം നവവിയുടെ റിയാളുസ്സാലിഹീനിലെ ഒരു ഹദീസ് (സഹീഹ് ബുഖാരി)
(Translation from English by Azeez KS )
മുഹമ്മദ് നബി സല്ലല്ലാഹുഅലൈഹിവസല്ലം പറഞ്ഞു:യാത്രപുറപ്പെട്ട മൂന്നുപേ൪ രാത്രിയില്‍ ഒരു ഗുഹയില്‍ വിശ്രമിക്കുകയായിരുന്നു.അപ്രതീക്ഷിതമായി മലയിടിഞ്ഞു ഒരു വലിയ പാറ ആ ഗുഹാമുഖമടച്ചു.
"ഈ ഗുഹയില്‍ നാം പെട്ടതുതന്നെ. അല്ലാഹുവിന്‍റെ സഹായമല്ലാതെ ആ൪ക്കും നമ്മെ ഈ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തുവാന്‍ കഴിയില്ല.അല്ലാഹുവിന്‍റെ സഹായം നമുക്ക് തേടാം. അല്ലാഹുവിന്‍റെ പൊരുത്തത്തിനുവേണ്ടി നാം ചെയ്ത സല്‍ക്ക൪മ്മങ്ങളെക്കൊണ്ട് അല്ലാഹുവിനോട് നമുക്ക് സഹായം ചോദിക്കാം," അവ൪ മൂന്നുപേരും പരസ്പരം പറഞ്ഞു.
"അല്ലാഹുവേ," ഒരാള്‍ പറഞ്ഞു."വൃദ്ധരായ മാതാപിതാക്കളെനിക്കുണ്ടായിരുന്നു.ഞാനവരെ പാലൂട്ടുമായിരുന്നു. അവ൪ക്ക് കൊടുക്കുന്നതിനു മുമ്പ് എന്‍റെ കുടുംബത്തിനോ കുട്ടികള്‍ക്കോ ഞാന്‍ പാല്‍ നല്‍കില്ല.ഒരിക്കല്‍ ഞാന്‍ വൈകിയെത്തിയതുമൂലം മാതാപിതാക്കള്‍ ഉറക്കത്തിലായിപ്പോയി.അവ൪ക്കു കൊടുക്കാതെ എന്‍റെ കുടുംബത്തിന് പാല്‍ നല്‍കുവാന്‍ എനിക്ക് കഴിയില്ലായിരുന്നു.പാല്‍പാത്രം കയ്യില്‍ പിടിച്ച് അവരുണരുന്നതുവരെ ഞാന്‍ കാത്തിരുന്നു;പ്രഭാതം വരെ.അവ൪ ഉണ൪ന്ന് പാല്‍ കുടിച്ചു.
യാ അല്ലാഹ്, നിന്‍റെ പൊരുത്തത്തിനുവേണ്ടിമാത്രമാണ് ഞാനത് ചെയ്തതെങ്കില്‍ ഈ പാറ ഉണ്ടാക്കിയ അപകടത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ."
അപ്രകാരം പാറ ഗുഹാമുഖത്തുനിന്ന് അല്‍പം നീങ്ങി.പക്ഷേ അവ൪ക്ക് പുറത്തുകടക്കുവാന്‍ അത് പര്യാപ്തമല്ലായിരുന്നു.
"ഓ അല്ലാഹ്, ഞാന്‍ വളരെ ആഗ്രഹിച്ചിരുന്ന, ബന്ധുകൂടിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു," രണ്ടാമന്‍ പറഞ്ഞു. "അവളുമായി ലൈംഗീകബന്ധത്തിന് ഞാന്‍ വളരെ കൊതിച്ചിരുന്നു.പക്ഷെ, അവള്‍ നിരസിക്കുമായിരുന്നു.പിന്നീട് ക്ഷാമം മൂലം കഷ്ടതയനുഭവിച്ച സമയത്ത് കുറച്ച് ദിനാ൪ കടം വാങ്ങുവാനായി അവള്‍ എന്‍റെ അടുക്കല്‍ വന്നു.എന്‍റെ മോഹത്തിനെതി൪ നില്‍ക്കരുതെന്ന വ്യവസ്ഥയില്‍ ഞാന്‍ അവള്‍ക്ക് പണം കൊടുത്തു;അവള്‍ സമ്മതിച്ചു.ഞാന്‍ അതിനുവേണ്ടി അവളെ സമീപിച്ചപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: 'വിവാഹബന്ധത്തിലൂടെയല്ലാതെ എന്നെ പ്രാപിക്കുന്നത് തെറ്റാണ്.' വിവാഹം കഴിക്കാതെ അവളുമായി ഇണചേരുന്നത് ഒരു പാപമാണെന്ന് ഞാന്‍ ചിന്തിക്കുകയും കൊടുത്ത പണം തിരിച്ചുവാങ്ങാതെ ഞാന്‍ പോകുകയും ചെയ്തു.
യാ അല്ലാഹ്, ഞാനിത് ചെയ്തത് നിന്‍റെ പൊരുത്തത്തെപ്രതിയാണെങ്കില്‍ ഞങ്ങളകപ്പെട്ടിരിക്കുന്ന ആപത്തില്‍ നിന്ന് ഞങ്ങളെ സഹായിക്കേണമേ."ശേഷം പാറ അല്‍പംകൂടി നീങ്ങി, പക്ഷേ ഞങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ പര്യാപ്തമായിരുന്നില്ല.
ശേഷം മൂന്നാമന്‍ പറഞ്ഞു."ഓ അല്ലാഹ്, എനിക്ക് കുറച്ച് ജോലിക്കാരുണ്ടായിരുന്നു, അവരുടെ ജോലിക്ക് ഞാന്‍ കൂലി നല്‍കുമായിരുന്നു. പക്ഷേ, അതിലൊരാള്‍ ഒരു ദിവസം കൂലി വാങ്ങുവാന്‍ നില്‍ക്കാതെ എവിടെയോ പോയി.അയാളുടെ ആ തുക ഞാന്‍ നിക്ഷേപിക്കുകയും അത് വലിയ സമ്പത്തായി മാറുകയും ചെയ്തു.ഒരുനാള്‍ അയാള്‍ കടന്നുവന്നു. അയാള്‍ എന്നോട് പറഞ്ഞു, ഹേ ദൈവദാസാ,എന്‍റെ കൂലി എനിക്കു നല്‍കുക.ഞാനയാളോട് പറഞ്ഞു, താ എടുത്തോളൂ, ഈ കാണുന്ന ഒട്ടകങ്ങളും പശുക്കളും ആടുകളുമൊക്കെ നിന്‍റേതാണ്. 'എന്നെ കളിയാക്കുകയാണോ,' അയാള്‍ പറഞ്ഞു.തീ൪ച്ചയായുമല്ല, ഇത് നിന്‍റെ കൂലിയില്‍ നിന്നുമുണ്ടായ സമ്പത്താണ്,എടുത്തോളൂ.അപ്രകാരം അയാള്‍ ആ കന്നുകാലിക്കൂട്ടത്തെയെല്ലാം, ഒന്നും ബാക്കിവയ്ക്കാതെ,തെളിച്ചുകൊണ്ടുപോയി.
യാ അല്ലാഹ്, ഞാനത് ചെയ്തത് നിന്‍റെ തൃപ്തിക്കുവേണ്ടി മാത്രമായിരുന്നുവെങ്കില്‍ ഞങ്ങളകപ്പെട്ടിരിക്കുന്ന ആപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ."ഈ പ്രാ൪ത്ഥനയെത്തുട൪ന്ന് പാറ ഗുഹാമുഖത്തുനിന്ന് പൂ൪ണ്ണമായും നീങ്ങുകയും ഗുഹയിലകപ്പെട്ടിരുന്ന അവ൪ രക്ഷപ്പെടുകയും ചെയ്തു.
എല്ലാ ക൪മ്മങ്ങളും അതിന്‍റെ ഫലം കാത്തിരിക്കുന്നു. നല്ലതിന് നല്ല ഫലം, മോശമായ ക൪മ്മങ്ങള്‍ക്ക് ചീത്ത ഫലം. ഇന്ന് അല്ലെങ്കില്‍ നാളെ അത് നമ്മിലേക്ക് തന്നെ മടങ്ങുന്നു.നല്ല ക൪മ്മങ്ങള്‍ ചെയ്യുന്നവരില്‍ ദൈവം നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.

മഞ്ഞ് പെയ്യുന്നതിനെ ഇരുപത് രീതിയില്‍ വിവരിക്കുന്ന ഒരു സായിപ്പിനെ എനിക്കറിയാം.
Ass ഉം Butt ഉം ഒക്കെ അശ്ലീലമായി ചിന്തിക്കുന്നവരാണ് മലയാളികള്‍. ഇതിവിടെ ഒരു മോശം വാക്കല്ല.ഏത് പെണ്‍കുട്ടികള്‍ക്കും പറയാം.നമുക്ക് രണ്ടുമൊന്നാണെന്ന് തോന്നുമെങ്കിലും രണ്ടിനും രണ്ട് പ്രയോഗമാണ്.
പണിയെടുത്തെന്‍റെ ഊപ്പാട് വന്നു. ഇതു ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചുമറിഞ്ഞു.
I worked my butt off. When I said this,she laughed her ass off.

Monday, April 8, 2013
A Blessing- Michael Moore
"A blessing" by Michael Moore.
Translation by Azeez KS
എന്‍റെ പുരോഹിതന്‍ എന്നോടാവശ്യപ്പെടുന്നു എനിക്കൊന്നു
കുമ്പസാരിക്കണമെന്ന്.
"എന്‍റെ കയ്യില്‍ കണക്കിന് രക്തമുണ്ട് മൈക്കിള്‍," അച്ചന്‍ സബെല്‍ക്ക മൃദുവായി മൊഴിഞ്ഞു. "നീ അതറിയണമെന്ന് ഞാനാഗ്രഹിക്കുന്നു."
ഞങ്ങള്‍ ഒരു ന്യൂസ്പേപ്പ൪ ഓഫീസിലിരിക്കുകയാണ്, ഫാദ൪ ജോ൪ജ്ജ് സബെല്‍ക്കയും ഞാനും.ഫ്ലിന്‍റിലെ സേക്രട്ട് ഹാ൪ട് ച൪ച്ചിലെ പഴയ പാസ്റ്ററായിരുന്നു അദ്ദേഹം ( അവിടെയാണ് പിന്നീട് എന്‍റെ വിവാഹം നടന്നത്) ഞാന്‍ കു൪ബ്ബാനക്ക് പോയിട്ട് ആറു വ൪ഷമായെങ്കിലും വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു:പരസ്പരം സ്നേഹിക്കുക,ശത്രുവിനെ സ്നേഹിക്കുക,മറ്റുള്ളവ൪ നിന്നോട് ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നത്പോലെ നീ അവരോടും ചെയ്യുക, ഓരോ ദരിദ്രനേയും ദീനനേയും മ൪ദ്ദിതനേയും സഹായിക്കുക.
ഈ അച്ചന്‍റെ വാരാന്ത്യപ്രസംഗം ഞാന്‍ കേട്ടതായി ഓ൪ക്കുന്നു.
ഈ അച്ചനാണ് ഇപ്പോള്‍ എന്നോട് എന്തോ പറയണമെന്നാഗ്രഹിക്കുന്നത്.
എന്‍റെ കയ്യില്‍ രക്തമുണ്ടെന്ന അച്ചന്‍റെ ഈ പ്രസ്ഥാവന അതുകൊണ്ട് എനിക്ക് ഷോക്കിംഗ് ആയിരുന്നു.
ഒരു പഴയ ഫോട്ടൊഗ്രാഫ് അദ്ദേഹം പുറത്തെടുത്തു.ഫോട്ടോയുടെ നടുക്ക് ഒരു വലിയ വിമാനം, അതിനുമുമ്പില്‍ വ്യോമസേനക്കാ൪.അതിനു നടുക്ക് ഒരു പുരോഹിതന്‍.ആ പുരോഹിതനെ ചൂണ്ടി അച്ചന്‍ പറഞ്ഞു.
"അത് ഞാനാണ്.അത് ഞാനാണ്." അദ്ദേഹത്തിന്‍റെ ചെറിയ മുഖം ഞാനതില്‍ കണ്ടു.എന്‍റെ കമന്‍ററിയുവാന്‍ അച്ചന്‍ എന്നെ നോക്കി.ഞാനെന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്ന പരിഭ്രമത്തില്‍ ഞാനച്ചനെ നോക്കി.എന്‍റെ ഡാഡിയെപ്പോലെ ഈ പാവം പുരോഹിതനും യുദ്ധം മുറിവേല്‍പ്പിച്ച പാടുകള്‍ ചുമന്ന് നടക്കുകയാണോ, ഞാനോ൪ത്തു.
"അപ്പോള്‍ താങ്കളും രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവോ?" കനിവോടെ ഞാന്‍ ചോദിച്ചു."അപ്രകാരം തന്നെ എന്‍റെ ഡാഡിയും.നിറയെ മരണവും നാശവും.ഇത് കാണുക എന്നത് എത്ര ദൈന്യമാണ്. എവിടെയായിരുന്നു, താങ്കളുടെ സ്റ്റേഷന്‍."
അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരുന്നു, എനിക്ക് മനസ്സിലാകാത്തതെന്തെന്ന് മനസ്സില്‍ ധരിച്ചുകൊണ്ട്."വിമാനത്തിന്റ െ പേരു നീ വായിച്ചുവോ?"
അടുത്തു പിടിച്ച് ഞാനതു വായിച്ചു. എനോള ഗെ
ശരിയാണ്. "ടിനിയന് ദീപിലെ 509 ബാച്ചിലെ വൈമാനികരുടെ പുരോഹിതനായിരുന്നു ഞാന്‍."
ശ്വാസം നിലക്കുന്ന പോലെ അച്ചന്‍ അത് പറഞ്ഞുതീ൪ത്തു.
"1945 ആഗസ്ത് ആറിന് ഹിരോഷിമയിലിട്ട ആ ബോംബ് ഞാനാണ് ആശീ൪വദിച്ചു വിട്ടത്."
ഞാന്‍ ഞെട്ടിവിറച്ചു.ദീ൪ഘശ്വാസമെടു ത്ത് ഞാന് അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി.കരിമൂടിയ കണ്ണുകള്‍ പിന്നേയും കറുത്തിരിക്കുന്നു.
"എനോളഗെയിലെ ചാപ്ലനായിരുന്നു ഞാന്‍. ആഗസ്ത് അഞ്ചിന് അവ൪ക്ക് കു൪ബാന ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു.പിറ്റേ പ്രഭാതത്തില്‍ ഞാന്‍ ആ വിമാനത്തിനെ ആശീ൪വദിച്ചു വിട്ടു, അവരുടെ കൊലയ്ക്ക്, ദശലക്ഷക്കണക്കിനാളുകളെ കൊന്ന ആ മിഷന്.എന്‍റെ അനുഗ്രഹത്തോടെ. ജീസസ് ക്രൈസ്റ്റിന്‍റെ ആശംസകളോടെ, പള്ളിയുടെ ആശി൪വാദത്തോടെ.ഞാനത് ചെയ്തു."
എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു.അദ്ദേഹ ം തുട൪ന്നു.
"മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നാഗസാക്കിയില്‍ ബോംബിട്ട വിമാനത്തേയും വ്യോമസൈനികരേയും അനുഗ്രഹിച്ചുവിട്ടതും ഞാനാണ്."
"ദയനീയമായ ഒരു കാര്യം: നാഗസാക്കി ഒരു കത്തോലിക്കാ നഗരമായിരുന്നു. ജപ്പാനിലെ കത്തോലിക്കാ നഗരം.ആ വിമാന പൈലറ്റ് കത്തോലിക്കനായിരുന്നു.മിനിറ്റ ുകള്ക്കകം നാല്‍പതിനായിരം കത്തോലിക്ക൪ നാഗസാക്കിയില്‍ മരിച്ചുവീണു.ആകെയുണ്ടായിരുന്ന ത്
73000 ആളുകളായിരുന്നു. ജപ്പാനില്‍ കന്യാസ്ത്രീകളുടെ മൂന്നു
സഭകളുണ്ടായിരുന്നു.അവ മൂന്നും നാഗസാക്കിയിലായിരുന്നു.ഒരു
കന്യാസ്ത്രീയെപ്പോലും ബാക്കിയാക്കാതെ എല്ലാം ആവിയായിപ്പോയി.അതിനേയും
ആശി൪വദിച്ചുവിട്ടത് ഞാനായിരുന്നു."
എന്തുപറയണമെന്ന് എനിക്കറിയില്ലായിരുന്നു.അദ്ദേഹ ത്തിന്റെ ഷോള്‍ഡറില്‍ മാത്രം ഞാനൊന്ന് പിടിച്ചു.
"പിതാവേ,അങ്ങ് ബോംബിട്ടില്ല, ഈ ഭീകരനാശം പദ്ധതിയിട്ടില്ല, നിങ്ങള്‍ ഈ വൈമാനികരുടെ ആത്മീയാവശ്യം നിറവേറ്റി എന്നുമാത്രം. ഞാന്‍ സമാധാനിപ്പിച്ചു."
"അല്ല. അത് അങ്ങിനെ പറയുക എളുപ്പമല്ല.ഞാനതിന്‍റെ ഭാഗമായിരുന്നു.നേട്ടവും നാശവും ഞാന്‍ ആഗ്രഹിച്ചു.എല്ലാവരും അതില്‍ പങ്കാളികളായിരുന്നു.മാത്രമല ്ല,
ഹിരോഷിമയില്‍ ബോംബിട്ടതില്‍ എല്ലാ അമേരിക്കക്കാരേയും പോലെ ഞാനും
ആശ്വാസം കൊണ്ടു, സന്തോഷിച്ചു.ഇതു കഴിഞ്ഞും ഞാന്‍ പിന്തിരിഞ്ഞില്ല. ഞാന്‍
22 വ൪ഷക്കാലം റെഡ് ഇന്ത്യന്‍ റിസ൪വുകളില്‍ ചാപ്ലെനായി
തുട൪ന്നു.വിരമിക്കുമ്പോള്‍ എനിക്കവ൪ ലഫ്റ്റനന്‍റ് കേണല്‍ പദവി
നല്‍കി ബഹുമാനിച്ചിരുന്നു"
ചരിത്രം എഴുതപ്പെടുന്നത് വിജയികളാലാണ്.ബോംബിടുന്നതിന്
മുമ്പേ തന്നെ ജപ്പാന്‍ കീഴടങ്ങിയിരുന്നു.എന്നിട്ടും ബോംബിടുവാന്‍
നി൪ദ്ദേശമുണ്ടായി. "ഇത് ജപ്പാനല്ല, റഷ്യക്ക് ഒരു സന്ദേശം നല്‍കുക
എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. "
എന്‍റെ കണ്ണിലേക്ക് അച്ചന്‍ മിഴിച്ചുനോക്കി.
ശേഷം നമുക്ക് പ്രാ൪ത്ഥിച്ചു പിരിയാമെന്ന് അച്ചന്‍ എന്നോട് ആവശ്യപ്പെട്ടു.അച്ചന്‍ പ്രാ൪ത്ഥിച്ചോളൂവെന്ന് ഞാന്‍ പറഞ്ഞു.
ദൈവത്തിന്‍റെ പ്രാ൪ത്ഥന എന്നോടൊപ്പം നീ ചൊല്ലുക:
"Our Father, who art in heaven, hallowed be thy name..."
Father, STOP...This is creeping me out!"
"...Thy Kingdom come, Thy will be done, on Earth..."
ജോ൪ജ്ജ് നി൪ത്തൂ. ഞാന്‍ അലറി വിളിച്ചു. ഇത് എന്ന അസ്വസ്ഥനാക്കുന്നു.
Translation by Azeez KS
എന്റെ പുരോഹിതന്‍ എന്നോടാവശ്യപ്പെടുന്നു എനിക്കൊന്നു
കുമ്പസാരിക്കണമെന്ന്.
"എന്‍റെ കയ്യില്‍ കണക്കിന് രക്തമുണ്ട് മൈക്കിള്‍," അച്ചന്‍ സബെല്‍ക്ക മൃദുവായി മൊഴിഞ്ഞു. "നീ അതറിയണമെന്ന് ഞാനാഗ്രഹിക്കുന്നു."
ഞങ്ങള്‍ ഒരു ന്യൂസ്പേപ്പ൪ ഓഫീസിലിരിക്കുകയാണ്, ഫാദ൪ ജോ൪ജ്ജ് സബെല്‍ക്കയും ഞാനും.ഫ്ലിന്‍റിലെ സേക്രട്ട് ഹാ൪ട് ച൪ച്ചിലെ പഴയ പാസ്റ്ററായിരുന്നു അദ്ദേഹം ( അവിടെയാണ് പിന്നീട് എന്‍റെ വിവാഹം നടന്നത്) ഞാന്‍ കു൪ബ്ബാനക്ക് പോയിട്ട് ആറു വ൪ഷമായെങ്കിലും വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു:പരസ്പരം സ്നേഹിക്കുക,ശത്രുവിനെ സ്നേഹിക്കുക,മറ്റുള്ളവ൪ നിന്നോട് ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നത്പോലെ നീ അവരോടും ചെയ്യുക, ഓരോ ദരിദ്രനേയും ദീനനേയും മ൪ദ്ദിതനേയും സഹായിക്കുക.
ഈ അച്ചന്‍റെ വാരാന്ത്യപ്രസംഗം ഞാന്‍ കേട്ടതായി ഓ൪ക്കുന്നു.
ഈ അച്ചനാണ് ഇപ്പോള്‍ എന്നോട് എന്തോ പറയണമെന്നാഗ്രഹിക്കുന്നത്.
എന്‍റെ കയ്യില്‍ രക്തമുണ്ടെന്ന അച്ചന്‍റെ ഈ പ്രസ്ഥാവന അതുകൊണ്ട് എനിക്ക് ഷോക്കിംഗ് ആയിരുന്നു.
ഒരു പഴയ ഫോട്ടൊഗ്രാഫ് അദ്ദേഹം പുറത്തെടുത്തു.ഫോട്ടോയുടെ നടുക്ക് ഒരു വലിയ വിമാനം, അതിനുമുമ്പില്‍ വ്യോമസേനക്കാ൪.അതിനു നടുക്ക് ഒരു പുരോഹിതന്‍.ആ പുരോഹിതനെ ചൂണ്ടി അച്ചന്‍ പറഞ്ഞു.
"അത് ഞാനാണ്.അത് ഞാനാണ്." അദ്ദേഹത്തിന്‍റെ ചെറിയ മുഖം ഞാനതില്‍ കണ്ടു.എന്‍റെ കമന്‍ററിയുവാന്‍ അച്ചന്‍ എന്നെ നോക്കി.ഞാനെന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്ന പരിഭ്രമത്തില്‍ ഞാനച്ചനെ നോക്കി.എന്‍റെ ഡാഡിയെപ്പോലെ ഈ പാവം പുരോഹിതനും യുദ്ധം മുറിവേല്‍പ്പിച്ച പാടുകള്‍ ചുമന്ന് നടക്കുകയാണോ, ഞാനോ൪ത്തു.
"അപ്പോള്‍ താങ്കളും രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവോ?" കനിവോടെ ഞാന്‍ ചോദിച്ചു."അപ്രകാരം തന്നെ എന്‍റെ ഡാഡിയും.നിറയെ മരണവും നാശവും.ഇത് കാണുക എന്നത് എത്ര ദൈന്യമാണ്. എവിടെയായിരുന്നു, താങ്കളുടെ സ്റ്റേഷന്‍."
അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരുന്നു, എനിക്ക് മനസ്സിലാകാത്തതെന്തെന്ന് മനസ്സില്‍ ധരിച്ചുകൊണ്ട്."വിമാനത്തിന്റ
അടുത്തു പിടിച്ച് ഞാനതു വായിച്ചു. എനോള ഗെ
ശരിയാണ്. "ടിനിയന് ദീപിലെ 509 ബാച്ചിലെ വൈമാനികരുടെ പുരോഹിതനായിരുന്നു ഞാന്‍."
ശ്വാസം നിലക്കുന്ന പോലെ അച്ചന്‍ അത് പറഞ്ഞുതീ൪ത്തു.
"1945 ആഗസ്ത് ആറിന് ഹിരോഷിമയിലിട്ട ആ ബോംബ് ഞാനാണ് ആശീ൪വദിച്ചു വിട്ടത്."
ഞാന്‍ ഞെട്ടിവിറച്ചു.ദീ൪ഘശ്വാസമെടു
"എനോളഗെയിലെ ചാപ്ലനായിരുന്നു ഞാന്‍. ആഗസ്ത് അഞ്ചിന് അവ൪ക്ക് കു൪ബാന ചൊല്ലിക്കൊടുത്തത് ഞാനായിരുന്നു.പിറ്റേ പ്രഭാതത്തില്‍ ഞാന്‍ ആ വിമാനത്തിനെ ആശീ൪വദിച്ചു വിട്ടു, അവരുടെ കൊലയ്ക്ക്, ദശലക്ഷക്കണക്കിനാളുകളെ കൊന്ന ആ മിഷന്.എന്‍റെ അനുഗ്രഹത്തോടെ. ജീസസ് ക്രൈസ്റ്റിന്‍റെ ആശംസകളോടെ, പള്ളിയുടെ ആശി൪വാദത്തോടെ.ഞാനത് ചെയ്തു."
എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു.അദ്ദേഹ
"മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നാഗസാക്കിയില്‍ ബോംബിട്ട വിമാനത്തേയും വ്യോമസൈനികരേയും അനുഗ്രഹിച്ചുവിട്ടതും ഞാനാണ്."
"ദയനീയമായ ഒരു കാര്യം: നാഗസാക്കി ഒരു കത്തോലിക്കാ നഗരമായിരുന്നു. ജപ്പാനിലെ കത്തോലിക്കാ നഗരം.ആ വിമാന പൈലറ്റ് കത്തോലിക്കനായിരുന്നു.മിനിറ്റ
എന്തുപറയണമെന്ന് എനിക്കറിയില്ലായിരുന്നു.അദ്ദേഹ
"പിതാവേ,അങ്ങ് ബോംബിട്ടില്ല, ഈ ഭീകരനാശം പദ്ധതിയിട്ടില്ല, നിങ്ങള്‍ ഈ വൈമാനികരുടെ ആത്മീയാവശ്യം നിറവേറ്റി എന്നുമാത്രം. ഞാന്‍ സമാധാനിപ്പിച്ചു."
"അല്ല. അത് അങ്ങിനെ പറയുക എളുപ്പമല്ല.ഞാനതിന്‍റെ ഭാഗമായിരുന്നു.നേട്ടവും നാശവും ഞാന്‍ ആഗ്രഹിച്ചു.എല്ലാവരും അതില്‍ പങ്കാളികളായിരുന്നു.മാത്രമല
ചരിത്രം എഴുതപ്പെടുന്നത് വിജയികളാലാണ്.ബോംബിടുന്നതിന്
എന്റെ കണ്ണിലേക്ക് അച്ചന്‍ മിഴിച്ചുനോക്കി.
ശേഷം നമുക്ക് പ്രാ൪ത്ഥിച്ചു പിരിയാമെന്ന് അച്ചന്‍ എന്നോട് ആവശ്യപ്പെട്ടു.അച്ചന്‍ പ്രാ൪ത്ഥിച്ചോളൂവെന്ന് ഞാന്‍ പറഞ്ഞു.
ദൈവത്തിന്‍റെ പ്രാ൪ത്ഥന എന്നോടൊപ്പം നീ ചൊല്ലുക:
"Our Father, who art in heaven, hallowed be thy name..."
Father, STOP...This is creeping me out!"
"...Thy Kingdom come, Thy will be done, on Earth..."
ജോ൪ജ്ജ് നി൪ത്തൂ. ഞാന്‍ അലറി വിളിച്ചു. ഇത് എന്ന അസ്വസ്ഥനാക്കുന്നു.
Saturday, April 6, 2013
Technologies of Dying
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്
അസീസ് കെ എസ്
എല്ലാ ഹൈടെക് ആശുപത്രികളിലും മരണം കാത്തുകിടക്കുന്ന ഹോസ്പിസുകളിലും മരണം സംഭവിക്കുന്നത് വൈകീട്ട് അഞ്ചിനും ആറിനുമിടക്കാണെന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതെങ്ങിനെ സംഭവിക്കുന്നു? ജീവന്‍റെ സുപുലിംഗം അണഞ്ഞുപോകുന്നത് എല്ലാവരിലും ഈ സമയത്താകുന്നതെങ്ങിനെ?
കാരണം അതല്ല. പലരോഗികളും അവസാന സമയത്ത് ഓക്സിജന്‍ മാസ്കിലായിരിക്കും.ലൈഫ് സപ...്പോ൪ട്ടില്‍ പലദിവസങ്ങള്‍ അവ൪ കഴിഞ്ഞുകൂടുന്നു.ഈ ലൈഫ് സപ്പോ൪ട്ട് ചിലവേറിയ ഏ൪പ്പാടാണ്.സ്വന്തമായ ഇന്‍ഷ്വറന്‍സ് ഉള്ളവരാണെങ്കില്‍ പ്രശ്നമില്ല.അതില്ലാത്തവരെ അധികം നാളുകള്‍ കിടത്തുന്നതെങ്ങിനെ, പ്രത്യേകിച്ച് അങ്ങിനെ കിടത്തിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡോക്റ്റ൪മാ൪ പറയുമ്പോള്‍?ഫാമിലി അംഗങ്ങള്‍ ജോലി കഴിഞ്ഞ്, തിരക്കുകഴിഞ്ഞ്, ആശുപത്രിയില്‍ വരുന്നത് സാധാരണ വൈകീട്ടാണ്.ഡോക്റ്റേസുമായി അവ൪ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ച൪ച്ചചെയ്യുന്നത് അപ്പോഴാണ്.ആ തീരുമാനത്തിന്‍റെ ഫലമാണ് ട്യൂബ് ഊരല്‍ നടക്കുന്നത്.
മരണം വൈകീട്ടാകുമ്പോള്‍ പ്ലാന്‍ ചെയ്യുവാന്‍ എളുപ്പമാണ്.ചില൪ ശനിയാഴചവരെ നീട്ടിക്കൊണ്ടുപോകാറുണ്ട്.ഈവന്‍ റ് മാനേജേസിന്‍റെ ഒഴിവ്, ശവമടക്കുകേന്ദ്രത്തിന്‍റെ ഒഴിവ്, ശീതീകരണിയുടെ ഗ്യാപ് ഇവയൊക്കെ മരണം നീട്ടിക്കൊണ്ടുപോകുന്നതിന് കാരണമാകാറുണ്ട്.
എന്തുകേട്ടാലും മരവിപ്പ് നഷ്ടപ്പെട്ട നമ്മള്‍ക്ക് ഇതും ഒരു തമാശയാകുന്നുവോ?
ഞാന്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനെക്കാണുവാന്‍ അയാളുടെ അവസാന നാളുകളില്‍ അയാളുടെ വീടു സന്ദ൪ശിക്കുകയുണ്ടായി. പലപ്പോഴും ചെല്ലുമ്പോള്‍ ജോഗിംഗും ഓട്ടവുമൊക്കെ കഴിഞ്ഞ് ഉഷാറായി വന്നുനില്‍ക്കുന്ന ആ വ്യക്തിയുടെ അവസാനരംഗം അന്ന് എന്നെ ഏറെ ദു:ഖിപ്പിച്ചു.മലയാളിയാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാനഡയില്‍ കുടിയേറിയ ഒരു നല്ല മനുഷ്യന്‍. കാനഡയില്‍ ആരുമില്ലാതെ ലോസ്റ്റ് ആയിപ്പോയ എന്നെ കാനഡയില്‍ ആദ്യമായി സന്ദ൪ശിച്ചതും ബാങ്ക് അക്കൌണ്ട് തുടങ്ങുവാന്‍ സഹായിച്ചതും കോളകുടിച്ച് മൂന്നുനാളു കഴിച്ചുകൂട്ടിയ എന്നെ വീട്ടില്‍ കൊണ്ടുപോയി മലബാ൪ പത്തിരിയും കറിയും നല്‍കി ആശ്വസിപ്പിച്ചതും അദ്ദേഹമായിരുന്നു. ആദ്യ ഇമ്മിഗ്രന്‍റായെത്തിയ എന്നെ മലയാളികള്‍ താമസിക്കുന്നിടത്തേക്ക് കൊണ്ടുവന്ന് കൂട്ടം പിരിഞ്ഞുപോയ ദു:ഖം എന്നില്‍ നിന്നകറ്റിയതും അദ്ദേഹമായിരുന്നു. ചാവക്കാടുകാരന്‍ മുഹമ്മദ് മ൪ച്ചന്‍റ് എന്ന ഒരു നല്ല മനുഷ്യന്‍.
മരണത്തെത്തടുക്കുന്ന പലജാതി യന്ത്രങ്ങള്‍കൊണ്ട് അദ്ദേഹത്തിന്‍റെ മുറി നിറഞ്ഞിരുന്നു.ആ യന്ത്രങ്ങളുടെ നടുക്ക് ഏകാന്തനായി ആ മനുഷ്യന്‍ കിടക്കുന്നു.കാണുകയാണോ കാണാതിരിക്കുകയാണോ എന്നറിയുവാന്‍ കഴിയാത്ത കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്നു.
പുതിയ ഇമ്മിഗ്രന്‍റായ എനിക്ക് ആ കാഴ്ച താങ്ങാനാകുന്നതിനപ്പുറമായിരുന്ന ു.
മരണത്തിന്‍റെ ടെക്നോളജി എന്നെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞു.
ഹൈടെക് ആശുപത്രിയിലെ ഐസിയുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കണ്ടത് ഒന്നുമല്ലെന്ന് Intensive Care: A Doctor's Journal എന്ന പുസ്തകത്തില്‍ ജോണ്‍ മുറെ എഴുതുന്നു.ഓരോ ഐസിയുവും ബാഹ്യാകാശപേടകത്തെ ഓ൪മ്മിപ്പിക്കുന്നു.സൂപ്പ൪ ഹൈടെക് സെറ്റിംഗ്സ്.ഭൂമിയുടെ മരണമുറിയില്‍ നിന്നും ആകാശത്തിലെ ദൈവഭവനത്തിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറായി നില്‍ക്കുന്ന സ്പേസ് വാഹനങ്ങളെപ്പോലെ.വേദനമാറ്റുന്ന യന്ത്രങ്ങള്‍, ശരീരസെന്‍സേഷന്‍ ഇല്ലാതാക്കുന്ന യന്ത്രങ്ങള്‍. ജീവന്‍നിലനി൪ത്തുന്ന യന്ത്രങ്ങള്‍ കൊണ്ട് ആദ്യം തുടങ്ങുന്നു.അത് ഒടുവില്‍ മരണവേദനയില്ലാതാക്കുന്ന യന്ത്രത്തിലവസാനിപ്പിക്കുന്നു.
ഡോക്റ്റ൪മാരും ടെക്നീഷ്യന്മാരും ശുശ്രൂഷിക്കുകയല്ല, മരണസംവിധാനം കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റ൪മാരായി മാറുന്നു.രോഗം മാറി വീട്ടിലേക്കുപോകുവാന്‍ ഇവിടെ ആരും വരാറില്ല. മരണത്തിലവസാനിക്കുന്ന രോഗങ്ങള്‍. അവയ്ക്കുവേണ്ടി സജ്ജരാക്കുന്ന സംവിധാനങ്ങള്‍.
യന്ത്രങ്ങളുടെ ചെറിയ ചെറിയ ശബ്ദങ്ങള്‍.പച്ചനിറത്തില്‍ കത്തി എല്ലാം ഒകെ എന്ന് അറിയിക്കുന്ന യന്ത്രങ്ങള്‍.ഇടക്ക് ചുവപ്പ് കയറിവരുമ്പോള്‍ കണ്‍റോള്‍ റൂമില്‍ നിന്നുതന്നെ നിരീക്ഷണം നടത്തി വേഗം അത് പച്ചയാക്കുവാന്‍ കഴിയുമെങ്കില്‍ പച്ചയാക്കുന്ന സംവിധാനങ്ങള്‍.
ഓക്സിജന്‍ മാസ്കിലൂടെ തുറിച്ചിരിക്കുന്ന മുഖം.ലിംഗം, പ്രായം അജ്ഞാതം.മമ്മി പോലുള്ള ചലനമറ്റ രോഗികള്‍. പാതിമനുഷ്യ൪,പാതിയന്ത്രം.തൂങ്ങി ക്കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍.മൂക്കിലൂടേയും വായിലൂടേയും നെഞ്ചിലൂടേയും പുറത്തേക്കുവരുന്ന വയറുകള്‍ ഭിത്തിയിലെ ടെലിവിഷന്‍ മോണിറ്ററിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.ഹൃദയം ഇപ്പോഴും മിടിക്കുന്നുവെന്നറിയിക്കുന്ന, രക്തം ചലിക്കുന്നുവെന്നറിയിക്കുന്ന ഫ്ലാഷ് ലൈറ്റുകള്‍.
ഈ ലൈറ്റുകളല്ലാതെ ജീവന്‍റെ മറ്റൊരടയാളവുമില്ല.
എല്ലാം കഴിഞ്ഞ് എല്ലാവരുടേയും ഒഴിവുനോക്കി മരണമെന്ന അവസ്ഥപ്രാപിച്ച് അയാള്‍ ഭൂമിയിലെ യാത്രയവസാനിപ്പിക്കുന്നു.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്, കേട്ടോ.
അസീസ് കെ എസ്
എല്ലാ ഹൈടെക് ആശുപത്രികളിലും മരണം കാത്തുകിടക്കുന്ന ഹോസ്പിസുകളിലും മരണം സംഭവിക്കുന്നത് വൈകീട്ട് അഞ്ചിനും ആറിനുമിടക്കാണെന്ന് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതെങ്ങിനെ സംഭവിക്കുന്നു? ജീവന്‍റെ സുപുലിംഗം അണഞ്ഞുപോകുന്നത് എല്ലാവരിലും ഈ സമയത്താകുന്നതെങ്ങിനെ?
കാരണം അതല്ല. പലരോഗികളും അവസാന സമയത്ത് ഓക്സിജന്‍ മാസ്കിലായിരിക്കും.ലൈഫ് സപ...്പോ൪ട്ടില്‍ പലദിവസങ്ങള്‍ അവ൪ കഴിഞ്ഞുകൂടുന്നു.ഈ ലൈഫ് സപ്പോ൪ട്ട് ചിലവേറിയ ഏ൪പ്പാടാണ്.സ്വന്തമായ ഇന്‍ഷ്വറന്‍സ് ഉള്ളവരാണെങ്കില്‍ പ്രശ്നമില്ല.അതില്ലാത്തവരെ അധികം നാളുകള്‍ കിടത്തുന്നതെങ്ങിനെ, പ്രത്യേകിച്ച് അങ്ങിനെ കിടത്തിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡോക്റ്റ൪മാ൪ പറയുമ്പോള്‍?ഫാമിലി അംഗങ്ങള്‍ ജോലി കഴിഞ്ഞ്, തിരക്കുകഴിഞ്ഞ്, ആശുപത്രിയില്‍ വരുന്നത് സാധാരണ വൈകീട്ടാണ്.ഡോക്റ്റേസുമായി അവ൪ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ച൪ച്ചചെയ്യുന്നത് അപ്പോഴാണ്.ആ തീരുമാനത്തിന്‍റെ ഫലമാണ് ട്യൂബ് ഊരല്‍ നടക്കുന്നത്.
മരണം വൈകീട്ടാകുമ്പോള്‍ പ്ലാന്‍ ചെയ്യുവാന്‍ എളുപ്പമാണ്.ചില൪ ശനിയാഴചവരെ നീട്ടിക്കൊണ്ടുപോകാറുണ്ട്.ഈവന്‍
എന്തുകേട്ടാലും മരവിപ്പ് നഷ്ടപ്പെട്ട നമ്മള്‍ക്ക് ഇതും ഒരു തമാശയാകുന്നുവോ?
ഞാന്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനെക്കാണുവാന്‍ അയാളുടെ അവസാന നാളുകളില്‍ അയാളുടെ വീടു സന്ദ൪ശിക്കുകയുണ്ടായി. പലപ്പോഴും ചെല്ലുമ്പോള്‍ ജോഗിംഗും ഓട്ടവുമൊക്കെ കഴിഞ്ഞ് ഉഷാറായി വന്നുനില്‍ക്കുന്ന ആ വ്യക്തിയുടെ അവസാനരംഗം അന്ന് എന്നെ ഏറെ ദു:ഖിപ്പിച്ചു.മലയാളിയാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് കാനഡയില്‍ കുടിയേറിയ ഒരു നല്ല മനുഷ്യന്‍. കാനഡയില്‍ ആരുമില്ലാതെ ലോസ്റ്റ് ആയിപ്പോയ എന്നെ കാനഡയില്‍ ആദ്യമായി സന്ദ൪ശിച്ചതും ബാങ്ക് അക്കൌണ്ട് തുടങ്ങുവാന്‍ സഹായിച്ചതും കോളകുടിച്ച് മൂന്നുനാളു കഴിച്ചുകൂട്ടിയ എന്നെ വീട്ടില്‍ കൊണ്ടുപോയി മലബാ൪ പത്തിരിയും കറിയും നല്‍കി ആശ്വസിപ്പിച്ചതും അദ്ദേഹമായിരുന്നു. ആദ്യ ഇമ്മിഗ്രന്‍റായെത്തിയ എന്നെ മലയാളികള്‍ താമസിക്കുന്നിടത്തേക്ക് കൊണ്ടുവന്ന് കൂട്ടം പിരിഞ്ഞുപോയ ദു:ഖം എന്നില്‍ നിന്നകറ്റിയതും അദ്ദേഹമായിരുന്നു. ചാവക്കാടുകാരന്‍ മുഹമ്മദ് മ൪ച്ചന്‍റ് എന്ന ഒരു നല്ല മനുഷ്യന്‍.
മരണത്തെത്തടുക്കുന്ന പലജാതി യന്ത്രങ്ങള്‍കൊണ്ട് അദ്ദേഹത്തിന്‍റെ മുറി നിറഞ്ഞിരുന്നു.ആ യന്ത്രങ്ങളുടെ നടുക്ക് ഏകാന്തനായി ആ മനുഷ്യന്‍ കിടക്കുന്നു.കാണുകയാണോ കാണാതിരിക്കുകയാണോ എന്നറിയുവാന്‍ കഴിയാത്ത കണ്ണുകള്‍ തുറന്നു പിടിച്ചിരിക്കുന്നു.
പുതിയ ഇമ്മിഗ്രന്‍റായ എനിക്ക് ആ കാഴ്ച താങ്ങാനാകുന്നതിനപ്പുറമായിരുന്ന
മരണത്തിന്‍റെ ടെക്നോളജി എന്നെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞു.
ഹൈടെക് ആശുപത്രിയിലെ ഐസിയുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കണ്ടത് ഒന്നുമല്ലെന്ന് Intensive Care: A Doctor's Journal എന്ന പുസ്തകത്തില്‍ ജോണ്‍ മുറെ എഴുതുന്നു.ഓരോ ഐസിയുവും ബാഹ്യാകാശപേടകത്തെ ഓ൪മ്മിപ്പിക്കുന്നു.സൂപ്പ൪ ഹൈടെക് സെറ്റിംഗ്സ്.ഭൂമിയുടെ മരണമുറിയില്‍ നിന്നും ആകാശത്തിലെ ദൈവഭവനത്തിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറായി നില്‍ക്കുന്ന സ്പേസ് വാഹനങ്ങളെപ്പോലെ.വേദനമാറ്റുന്ന യന്ത്രങ്ങള്‍, ശരീരസെന്‍സേഷന്‍ ഇല്ലാതാക്കുന്ന യന്ത്രങ്ങള്‍. ജീവന്‍നിലനി൪ത്തുന്ന യന്ത്രങ്ങള്‍ കൊണ്ട് ആദ്യം തുടങ്ങുന്നു.അത് ഒടുവില്‍ മരണവേദനയില്ലാതാക്കുന്ന യന്ത്രത്തിലവസാനിപ്പിക്കുന്നു.
ഡോക്റ്റ൪മാരും ടെക്നീഷ്യന്മാരും ശുശ്രൂഷിക്കുകയല്ല, മരണസംവിധാനം കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റ൪മാരായി മാറുന്നു.രോഗം മാറി വീട്ടിലേക്കുപോകുവാന്‍ ഇവിടെ ആരും വരാറില്ല. മരണത്തിലവസാനിക്കുന്ന രോഗങ്ങള്‍. അവയ്ക്കുവേണ്ടി സജ്ജരാക്കുന്ന സംവിധാനങ്ങള്‍.
യന്ത്രങ്ങളുടെ ചെറിയ ചെറിയ ശബ്ദങ്ങള്‍.പച്ചനിറത്തില്‍ കത്തി എല്ലാം ഒകെ എന്ന് അറിയിക്കുന്ന യന്ത്രങ്ങള്‍.ഇടക്ക് ചുവപ്പ് കയറിവരുമ്പോള്‍ കണ്‍റോള്‍ റൂമില്‍ നിന്നുതന്നെ നിരീക്ഷണം നടത്തി വേഗം അത് പച്ചയാക്കുവാന്‍ കഴിയുമെങ്കില്‍ പച്ചയാക്കുന്ന സംവിധാനങ്ങള്‍.
ഓക്സിജന്‍ മാസ്കിലൂടെ തുറിച്ചിരിക്കുന്ന മുഖം.ലിംഗം, പ്രായം അജ്ഞാതം.മമ്മി പോലുള്ള ചലനമറ്റ രോഗികള്‍. പാതിമനുഷ്യ൪,പാതിയന്ത്രം.തൂങ്ങി
ഈ ലൈറ്റുകളല്ലാതെ ജീവന്‍റെ മറ്റൊരടയാളവുമില്ല.
എല്ലാം കഴിഞ്ഞ് എല്ലാവരുടേയും ഒഴിവുനോക്കി മരണമെന്ന അവസ്ഥപ്രാപിച്ച് അയാള്‍ ഭൂമിയിലെ യാത്രയവസാനിപ്പിക്കുന്നു.
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഇനിയെങ്കിലും പറയരുത്, കേട്ടോ.
Friday, April 5, 2013
ഉപ്പ് വിചാരം.
ഉപ്പ് വിചാരം.
അസീസ് കെ എസ്
ജീവന്‍റെ ലക്ഷ്യം ഭൂമിയുടെ ഉപ്പായി മാറുക എന്നതാണ്.ഒടുവില്‍ തന്‍റെ ശരീരം മണ്ണിലേക്ക്. ലവണമായി ഈ പ്രപഞ്ചത്തിലലിയുന്നു.
ഏത് ദരിദ്രനും ഉപ്പ് തിരികെ വാങ്ങിയതായി കേട്ടിട്ടില്ല.അയല്‍താത്ത കൊണ്ടുപോയ പഞ്ചസാരയും അരിയുമൊക്കെ അളവുപാത്രം തന്നുവിട്ട് എന്‍റെ ഉമ്മ തിരികെ വാങ്ങാറുണ്ട്.ഇല്ല.ഉപ്പുമാത്രം തിരികെ വാങ്ങില്ല.
എന്താണ് ഉപ്പിനിത്ര മഹത്വം.മനുഷ്യനുണ്ടായ കാലം മുതല്‍ ഉപ്പ് ജീവന്‍റെ അടിസ്ഥാനവസ്തുവായിരുന്നു.ശാസ്ത്രമൊന്നുമറിയില്ലെങ്കിലും
പൂ൪വ്വിക൪ക്കൊന്നറിയാമായിരുന്നു: ഉപ്പ് രക്തസമ്മ൪ദ്ദം നിയന്ത്രിച്ചിരുന്നു.രക്തത്തിലെ പിഎച് വേണ്ടരീതിയില്‍ നിലനി൪ത്തിയിരുന്നു.ഓരോ കോശത്തിലേക്കും പോഷകം വഹിച്ചുകൊണ്ടുപോകുന്നതിന് കാരണമായിരുന്നു.തലച്ചോ൪ കൊടുക്കുന്ന നി൪ദ്ദേശം മസിലിലെത്തുന്നതിന് ഉപ്പ് ആവശ്യമായിരുന്നു.
നമ്മുടെ പ്രകൃതി ഉപ്പ് ന്യൂട്രീഷന്‍റെ ഒരു കലവറയായിരുന്നു. ഉപ്പില്‍ സോഡിയം ക്ലോറേഡ് മാത്രമായിരുന്നില്ല.പൊട്ടാസ്യം തുടങ്ങിയ എത്രയോ ലവണങ്ങള്‍ അടങ്ങിയിരുന്നു.ലോകപ്രസിദ്ധമായ ഹിമാലയന്‍ ഉപ്പില്‍ 82 ഓളം ലവണങ്ങളും ട്രേസ് മെറ്റല്‍സും അടങ്ങിയിരിക്കുന്നുവെന്ന് ഇവിടെ വലിയ വിലയുള്ള ഒരു ഉപ്പുകുപ്പിയില്‍ എഴുതിയിരിക്കുന്നത് കണ്ടു.നമ്മുടെ കടലുപ്പില്‍ തന്നെ സോഡിയം ലവണം കൂടാതെ പൊട്ടാസ്യം, ട്രേസ്മെറ്റല്‍സ്, സിലിക്കന്‍, ഫോസ്ഫറസ് ഇവയൊക്കെയുണ്ട്.സോഡിയം പൊട്ടാസ്യം ലവണത്തിന്‍റെ ഒരു ബാലന്‍സ് ശരീരത്തിനാവശ്യമായിരുന്നു.
ആ ഉപ്പ് നമ്മളെ കൊല്ലുമോ?
അതെ നമ്മെ കൊല്ലുന്നു.2010 ല്‍ 23 ലക്ഷം ( 2.3 മില്ല്യന്‍) ഹൃദയമരണരോഗങ്ങള്‍ റിപ്പോ൪ട്ട് ചെയ്തതിലെ പ്രധാന വില്ലന്‍ ഉപ്പായിരുന്നുവെന്ന് അമേരിക്കന്‍ ഹാ൪ട്ട് അസോസിയേഷന്‍ പറയുന്നു.42 ശതമാനം ഹൃദ്രോഗം.41 ശതമാനം ആഘാതം.
എത്രയെത്ര രോഗങ്ങള്‍ അതുണ്ടാക്കുന്നു: ഹൈ ബിപിയുടെ പ്രധാനകാരണക്കാരന്‍ ഉപ്പാകുന്നു.ശരീര അംഗങ്ങളില്‍ വെള്ളം നിറക്കുന്നു.കിഡ്നി തക൪ക്കുന്നു.അറ്റാക്,ഹാ൪ട് ഫെയി ല൪.കിഡ്നിസ്റ്റോണുണ്ടാക്കുന്നു, ബുദ്ധികെടുത്തുന്നു( മെമ്മറി നശിപ്പിക്കുന്നു) റുമറ്റോയ്ഡ് ആ൪ത്രൈറ്റിസുണ്ടാക്കുന്നു.തിമിരം, ഹൃദയരോഗം, സ്ട്രോക്ക്...
ഇതൊക്കെവന്ന് മരിച്ചാലും സാരമില്ലായിരുന്നു, പക്ഷേ ലിംഗം ഉദ്ധരിച്ചില്ലെങ്കില്‍ എന്തുചെയ്യും?ഉപ്പ് അതും തക൪ക്കുന്നു.എത്ര സുന്ദരി അടുത്തുകിടന്നാലും വയാഗ്രയില്ലാതെ ഒരു പണിയും നടക്കില്ല.
പതിനായിരക്കണക്കിനു വ൪ഷങ്ങളായി നാമുപയോഗിച്ചുവരുന്ന പ്രകൃതിയിലെ സ്വാഭാവിക ഉപ്പ് നമ്മോട് ഈ ചതി ചെയ്യുമോ?
ഇല്ല.
ഇത് ചെയ്യുന്നത് നമ്മുടെ മേശപ്പുറത്ത് വെളുവെളായിരിക്കുന്ന ടേബ്ള്‍ സോള്‍ട്ട് എന്ന വില്ലനാണ്.ടേബ്ള്‍ സോള്‍ട്ട് എന്ന ഫാക്റ്ററി ഉപ്പില്‍ സോഡിയം ക്ലോറേഡ് മാത്രമേയുള്ളൂ, പിന്നെ വെളുപ്പിക്കുന്ന കുറെ കെമിക്കലും ജലം വലിച്ചെടുക്കുവാനുള്ള കെമിക്കലും; അയഡിനും ഫ്ലൂറൈഡുകളും.ഈ ഉപ്പുണ്ടാക്കുന്നത് വളരെ വിലപിടിച്ച രാസപ്രക്രിയയിലൂടെയാണ്. ഉപ്പായി പുറത്തുവരുമ്പോള്‍ ഉപ്പിന്‍റെ ഘടന തക൪ന്നിട്ടുണ്ടാകും.
ഈ ഉപ്പ് ആളുകള്‍ വെറുതെ വാരിത്തിന്നുമോ? പിന്നെയെങ്ങിനെയാണ് ഇത്രമാത്രം ഉപ്പ് ആധുനികന്‍റെ അകത്ത് കയറുന്നത്.ഇവിടെയാണ് പ്രോസസ്ഡ് ഫുഡുകളുടെ റോള്‍ കടന്നുവരുന്നത്.എല്ലാ ഫാക്റ്ററി ഭക്ഷണത്തിലും പ്രോസസ്ഡ് ഫുഡ് അടങ്ങിയിരിക്കുന്നു. എല്ലാ ഭക്ഷണത്തിലും എന്തിന് തൈരില്‍ വരെ ഈ പ്രോസസ്ഡ് ഉപ്പും മധുരത്തിനായി ഫ്രക്റ്റോസും ചേ൪ത്തിട്ടുണ്ട്.എത്ര ശുദ്ധവെജിറ്റേറിയനും രോഗത്തിനടിമയാകുന്നതിന്‍റെ കാരണം കഴിക്കുന്ന ഭക്ഷണത്തിലെ രാസമാലിന്യങ്ങളാണ്.
കഷ്ടമല്ലേ?
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന് കേട്ടിട്ടുണ്ട്. ഉപ്പ് മുള്ളിപ്പോകുവാന്‍ വേണ്ടിയാണത്.
മുള്ളാന്‍ കുടിക്കുന്ന വെള്ളം ഉപ്പും മധുരവുമടങ്ങിയതാണെങ്കില്‍ എന്തുചെയ്യും?
(Data from JAMA )

Subscribe to:
Posts (Atom)