Monday, December 31, 2012

Happy New Year



Om, May All become Happy,
May All be Free from Illness.
May All See what is Auspicious,
May no one Suffer.
Om Peace, Peace, Peace

ഓം സ൪വേ ഭവന്തു സുഖിന:
സ൪വേ സന്തു നിരാമയ:
സ൪വേ ഭദ്രാണി പശ്യന്തു
മാ കശിചിദ് ദു:ഖ ഭാഗ് ഭവെത്
ഓം ശാന്തി ശാന്തി ശാന്തി


(ബ്രഹദാരണ്യകോപനിഷദ്)


Saturday, December 29, 2012

Alcoholics Anonymous

ഒരു രസത്തിന് ഒരു പെഗ്ഗടിക്കുന്ന എല്ലാ കുടിയന്മാ൪ക്കും 'കുടിച്ചികള്‍ക്കുമായി' തെരേസജേക്കബ്സ് സ്റ്റിവെട്സിന്‍റെ ഈ ആത്മകഥാവിഷ്കാരം ഞാന്‍ സമ൪പ്പിക്കുന്നു.


തിങ്കളാഴ്ചയിലെ എല്ലാ സന്ധ്യകളിലും മെനിസോഡയിലെ ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്‍റ്റില്‍ ഞങ്ങള്‍ സമ്മേളിക്കുന്നു.
വളരെ ലളിതമായ ആ മുറി മെഴുകുതിരി പ്രകാശത്താല്‍ ശോഭപരത്തുന്നു.ധൂമത്തിന്‍റെ സുഗന്ധം. ഓക്കുമരങ്ങള്‍ വിരിച്ച തറയില്‍ ഞങ്ങള്‍ ഇപ്പോള്‍ ശാന്തമായിരിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങള്‍ പലതാണ്:ഡ്രഗ്സ്, ആള്‍ക്കഹോള്‍,അമിതഭക്ഷണം,ചൂതാട്ടം, സിഗററ്റ്...

നിങ്ങളും ആ കൂട്ടത്തിലാണോ?
സ്വാഗതം.


ഞങ്ങള്‍ ഈ നിമിഷങ്ങളില്‍ ജീവിതത്തിന്‍റെ നഷ്ടപ്പെട്ടുപോയ ആനന്ദം വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ്.
ജീവിക്കുന്നുവെന്ന ഓ൪മ്മയിലെ മഹത്തായ ആ ആനന്ദം.


ഞാന്‍ കണ്ണുതുറന്നു. ഐസൊലേഷന്‍ വാ൪ഡിലാണ്.
ഡോക്റ്റ൪ പരിശോധന കഴിഞ്ഞു.

എനിക്കെന്തു പറ്റി?
നിങ്ങള്‍ രോഗിയാണ്?
എന്നെ സുഖപ്പെടുത്തുവാന്‍ കഴിയുമോ?
ഞാന്‍ ശ്രമിക്കുന്നു.


104 ഡിഗ്രി പനി കുറക്കുവാന്‍ എന്നെ ഐസ്കിടക്കയില്‍ കിടത്തിയിരിക്കുകയാണ്.ഞാന്‍ ഡ്രഗ് അടിക്കാറുണ്ടോ എന്ന് ആ വൃദ്ധനായ ഡോക്റ്റ൪ എന്നോട് ചോദിച്ചില്ല.ഒരു വാക്ക് ഞാന്‍ പറഞ്ഞുമില്ല.ആ സ്പീഡ് അടിച്ചതുകൊണ്ടാകുമോ ഞാന്‍ കുഴഞ്ഞുവീണത്, ഞാനോ൪ത്തു.

ഓ൪മ്മകള്‍ ആ കിടക്കയില്‍ പറന്നുനടന്നു.രണ്ടര വ൪ഷക്കാലം നിത്യവും അതിന്‍റെ ഉപയോഗം. പൈസ കിട്ടാതായപ്പോള്‍ തെരുവുപൊടിയില്‍ അഭയം.മൂന്നു ജോലികള്‍ എനിക്ക് ചെയ്യേണ്ടിവന്നു.വാടകക്കും കോളേജ് ഫീസ് അടക്കുവാനും മറ്റും.എല്ലാം എനിക്കു കഴിയുമായിരുന്നു.ആംഫിറ്റാമിന്‍റെ തിളപ്പിക്കുന്ന ആനന്ദത്തില്‍. ഞാന്‍ നല്ല ആത്മവിശ്വാസം വീണ്ടെടുത്തു.

ഞാന്‍ വരുന്നത് ഐറിഷ് കുടിയന്മാരുടെ തലമുറയില്‍ നിന്നാണ്.നാലു തലമുറ കുടിയന്മാരെയെങ്കിലും കുറഞ്ഞത് എനിക്കറിയാം.എന്‍റെ മുത്തച്ചന്‍ ഐ൪ലന്‍റ് വിടാതിരുന്നത് പോകുന്നിടത്ത് നല്ല വാറ്റ് കിട്ടുമോ എന്ന ശങ്ക കൊണ്ടുമാത്രമല്ല, മുന്‍ കുടിയന്മാരായ പിതാക്കന്മാരുടെ കുഴിമാടങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്.

ഇതാണെന്‍റെ വംശവൃക്ഷം:അപമാനകരമായ ഒരു കുടുംബവൃക്ഷം.നിറയെ വേദനകള്‍ നിറഞ്ഞത്.ഏകാന്തത. അപമാനം.ഹിംസാത്മകം.
ഞങ്ങളുടെ ഡിഎന്‍എ നശിയുവാന്‍ വേണ്ടി വയ൪ ചെയ്യപ്പെട്ടതാണെന്ന് തോന്നാറുണ്ട്.പാതി കുടുംബം ഈ നാട്ടിലും പാതി അവിടേയും കുടിയന്മാരായി തുടരുന്നു.


ഒരിക്കല്‍ ഞാനും എന്‍റെ സഹോദരിമാരും ഞങ്ങളുടെ അച്ഛനെ കുടിനി൪ത്തല്‍ ചികിത്സക്ക് കൊണ്ടുപോയി.അത് പതിനൊന്നാമത് വട്ടമായിരുന്നു.പച്ചപ്പാതിരയ്ക്ക് ആനി ഫോണില്‍ വിളിക്കുന്നു.ഭയപ്പെട്ട് അവള്‍ കരയുകയാണ്:

"ഡാഡി വാതിലിലിടിക്കുന്നു;ലോക്ക് ഇപ്പോള്‍ തുറയുമെന്ന് തോന്നുന്നു. എന്നെ തെറിവിളിക്കുകയാണ്.അമ്മ ട്രാന്‍ങ്ക്ലൈസ‍റിന്‍റെ മയക്കത്തില്‍ സുഖമായി അപ്പുറത്തെ മുറിയിലാണ്."
പതിവു കഥ.

ലഹരി കയറിക്കഴിയുമ്പോള്‍ അയാള്‍ അപകടകാരിയാകുന്നു. ഇറങ്ങിയാലോ രസികനും വളരെ നല്ല സ്നേഹമുള്ളവനും.

ഞാന്‍ എന്‍റെ കുട്ടിക്കാലം ഓ൪ക്കുന്നു.എനിക്ക് പത്തു വയസ്സായതേയുള്ളു. സിസിലിക്കും ജോയിക്കും ഭക്ഷണം കൊടുക്കേണ്ട ചുമതല എനിക്കായി.വലിയ ജോലിയൊന്നുമല്ലത്.സ്വാന്‍സന്‍ ചിക്കന്‍ പോട് പൈയും പോള്‍സ് ഫ്രോസന്‍ ഫിഷ് സ്റ്റിക്സും ഓവനില്‍ ചൂടാക്കുകയേ വേണ്ടൂ.മമ്മിയും ഡാഡും ഞങ്ങളോടൊപ്പമുണ്ടാകാറില്ല.അവ൪ പുറത്ത് തിന്നുന്നു.ചൂടന്‍ സ്റ്റീക്കും വേണ്ടത്ര ലിക്കറും അവിടെ കിട്ടുന്നു.

പാതി കാത് കൂ൪പ്പിച്ചാണ് ഞാനുറങ്ങുന്നത്.കാ൪ എഞ്ചിന്‍ ഓഫാക്കിക്കഴിയുമ്പോള്‍ അവരുടെ കലമ്പലുകള്‍ കേള്‍ക്കാം.തെറിവിളിയും കസേരയെറിയലും കബോഡ് ഉടക്കലും പ‌തിവാണ്.സിസിലിയെ മുടിക്കുത്തിന് വ‌ലിക്കുന്ന‌തും ചില‌പ്പോള്‍ മ‌മ്മിയെ വ‌യ‌റ്റില്‍ തൊഴിക്കുന്ന‌തും ഞാന്‍ ക‌ണ്ടിട്ടുണ്ട്.

ഇതുക‌ണ്ടു വ‌ള൪ന്ന‌, ഒരിക്ക‌ലും അമ്മ‌യേയും അച്ഛ‌നേയും പോലെ ആകില്ലെന്നു വിശ്വ‌സിച്ചിരുന്ന‌ ഞാന്‍ എങ്ങിനെ ഈ നില‌യിലെത്തി?
എല്ലാ രോഗ‌ങ്ങ‌ള്‍ക്കുമ‌ടിമ‌യായി, അള്‍സ൪ വേദ‌ന‌യില്‍ പിരിഞ്ഞ്,മൈഗ്രേന്‍ ത‌ല‌വേദ‌ന‌യില്‍ പുള‌ഞ്ഞ്, ദു:ഖ‌ത്തിലും ഭ‌യ‌ത്തിലും ജിജ്ഞാസ‌യിലും ഏകാന്ത‌ത‌യിലും...
ഇരുട്ടിനെ സ്നേഹിച്ച്, മ‌നുഷ്യ‌രില്‍ നിന്ന് ഓടിയ‌ക‌ന്ന്...
ഈശ്വ‌രാ....
ഇത് ഞാന്‍ ത‌ന്നെയോ?


(From Mindfulness and the 12 steps by Teresa Jacobs-Stewart).

Thursday, December 27, 2012

യോഗമുദ്രകള്‍




കൈമുദ്രകള്‍ നമ്മെ സുഖപ്പെടുത്തുന്നു.
കൈമുദ്രകള്‍ നമ്മെ വ്രണപ്പെടുത്തുന്നു.
വികാരങ്ങള്‍ ചിന്തകള്‍ സൂചനകള്‍ താല്‍പര്യങ്ങള്‍ കൈമുദ്രകളിലൂടെ കടന്നുപോകുന്നു.
യോഗമുദ്രകളും നൃത്തമുദ്രകളും കൈവിരലുകളിലൂടെ ഇതള്‍ വിട൪ത്തുന്നു.
ഓരോ വിരലുകളും പഞ്ചമഹാഭൂതത്തിന്‍റെ അല്‍ഭുതസ്തംഭങ്ങള്.‍


ഭാരതത്തിലെ ഋഷിവര്യന്മാ൪ പ്രപഞ്ചനിലനില്‍പ്പിന്നാധാരമായ പഞ്ചമൂലകങ്ങളെ അല്‍ഭുതകരമായി മനുഷ്യന്‍റെ വിരലുകളില്‍ ദ൪ശിച്ചു.
യോഗതത്വമുദ്രകളെല്ലാം തന്നെ വിരലുകളും പഞ്ചഭൂതങ്ങളും തമ്മിലുള്ള ബന്ധം വെളിവാക്കുന്നു.ഉണ൪വ്വിനുള്ള ഒരു മുഖ്യ വഴിയാണ് ഹഠയോഗയിലും യോഗമുദ്രകള്‍
കൈമുദ്രകള്,‍ മന:മുദ്രകള്,‍ കായമുദ്രകള്,‍ ഉദ്ദീയാന- മൂലബന്ധ- ജാലാന്ധരബന്ധ തുടങ്ങിയ പൂട്ടുകള്‍ എന്നിവയെല്ലാം പ്രാണശക്തിവ്യയം തടയുവാനുള്ള വഴികളും ഊ൪ജ്ജദായിനികളുമാണ്.അവ പ്രാണശക്തിയെ നിയന്ത്രിക്കുന്നു.മനസ്സിനെ ശാന്തമാക്കുന്നു. ധ്യാനത്തിലേക്കടുപ്പിക്കുന്നു.



മനസ്സ് ധ്യാനത്തിലെത്തുന്നതിനു മുമ്പ് രാജയോഗയിലെ ആറാമത്തെ അംഗമായ ധാരണയിലൂടെ നിരന്തര ശ്രദ്ധയിലെത്തണം. പക്ഷെ അതിനു പ്രാപ്തനാകണമെങ്കില്‍ കാമനകളില്‍ നിന്നും വസ്തുക്കളില്‍ നിന്നും നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ ഉള്‍വലിയണം.മനമുദ്രകള്‍ ശീലിച്ചാലെ പ്രത്യാഹാര  സാദ്ധ്യമാകൂ.


രോഗങ്ങളൊക്കെ തൃദോഷങ്ങളുടെ ക്രമരഹിതമായ വിന്യാസത്താലാണ് രൂപം കൊള്ളുന്നതെന്ന് ആയൂ൪വേദവും പറയുന്നു.ശരീരത്തിന്‍റെ എല്ലാ അവയവങ്ങളിലും ഗ്രന്ഥികളിലുമടങ്ങിയ വായു- ശ്യൂന്യത ഇവയുടെ വാതദോഷം, ദഹനേന്ദ്രിയ ആഗിരണവ്യവസ്ഥയുടെ അഗ്നിയും ജലവുമടങ്ങിയ പിത്തദോഷം,  ഗ്ലാന്‍ഡുകളുടെ പ്രവ൪ത്തനങ്ങളുടെ കഫദോഷം ഇവയുടെ ബാലന്‍സില്ലായ്മയാണ് രോഗഹേതുക്കള്‍.


മുദ്രകളില്‍ പലതും വാ൪ദ്ധക്യത്തെ തടയുന്നു.ആരോഗ്യം വ൪ദ്ധിപ്പിക്കുന്നു.ശക്തി തരുന്നു.
കൈമുദ്രകള്‍ ആരോഗ്യത്തിന്
കൈമുദ്രകള്‍ രോഗനിവാരണത്തിന്
കൈമുദ്രകള്‍ മന:ശക്തിക്ക്
ഊ൪ജ്ജചാലനത്തിന്


                                            ശുഭം


ഇനി ഒരു ന൪മ്മത്തിനുവേണ്ടി ഒരു വാല്‍ക്കഷണം എഴുതട്ടെയോ:

എത്രയോ മുദ്രകള്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു
പത്മാസനത്തിലോ സിദ്ധാസനത്തിലോ ഇരുന്ന്
നട്ടെല്ലു നിവ൪ത്തി,നെഞ്ച് അയച്ച്, ഉരങ്ങള്‍ തള൪ത്തിയിട്ട്, ശ്വാസത്തോടൊപ്പം മുദ്രയില്‍ ലയിക്കുക.

എത്രയോ മുദ്രകള്‍ ഞാന്‍ നിന്നെ പഠിപ്പിച്ചു, ഗുരുജി പറഞ്ഞു.

ഭയരഹിതനായിരിക്കുവാന്‍ ഞാന്‍ നിന്നെ അഭയമുദ്ര പഠിപ്പിച്ചു. നിന്നിലെ ജിജ്ഞാസയൊടുങ്ങുവാന്‍ മനം ശാന്തമാകുവാന്‍.
നി൪ഭയ ഹൃദയമുണ്ടാകുവാന്‍ നിന്നെ അഭയഹൃദയമുദ്ര പഠിപ്പിച്ചു. നിന്‍റെ ഹൃദയത്തെ ബലപ്പെടുത്തുവാന്‍ ,നിന്‍റെ പ്രശ്നരാത്രികളൊതുങ്ങുവാന്.‍

നിന്നെ ഗായത്രിക്കുപരിക്കുവാനും ദഹനേന്ദ്രിയങ്ങളും വിസ൪ജ്ജനേന്ദ്രിയങ്ങള്‍ക്കും വേണ്ടി നിന്നെ ഞാന്‍ അധോമുഖമുദ്ര പഠിപ്പിച്ചു.

നിന്‍റെ തൃക്കണ്ണു തുറന്നുകിട്ടുവാന്‍ അന്ത൪ദ൪ശനമുണ്ടാകുവാന്‍ ഞാന്‍ നിന്നെ ആജ്ഞാചക്രമുദ്ര  പഠിപ്പിച്ചു.ധ്യാനോപാസനയിലിരുന്ന്, ചൂണ്ടാണിവിരല്‍ തൃക്കണ്ണിലേക്കടുപ്പിച്ച്, പിന്നെ അത് മടിയില്‍ ശാന്തമാക്കി.

നിന്നില്‍ കരുണയും പ്രേമവുമുണ്ടാകുവാന്‍ ,നിന്‍റെ ഹൃദയം തുറക്കുവാന്‍ നിന്നെ ഞാന്‍ അനാഹതചക്രമുദ്ര പഠിപ്പിച്ചു.സംയുക്ത ഹ‍സ്തങ്ങള്‍ കൊണ്ട് ആ പ്രയോഗം  നിനക്ക് കഠിനമായിരുന്നു..

നിന്നെ നമസ്കാരം പഠിപ്പിക്കുവാന്‍ എനിക്കെളുപ്പമായിരുന്നു. ഇരുകൈകളും കൂപ്പി അജ്ഞലി മുദ്രയില്‍ നീ അത് വേഗം വശമാക്കി. നിന്‍റെ ഹൃദയവും സുഷുംനയും ലയനത്തിലായി.നിന്നില്‍ ശത്രുതയില്ലാതായി.

രണ്ടു വിരലുകള്‍ ഉയ൪ത്തി മൂന്നുവിരലുകള്‍ താഴ്ത്തിമുട്ടിച്ച് നീ ശുദ്ധീകരിക്കപ്പെട്ടു, അപാനമുദ്ര വഴി.

ഒടുവില്‍ ഭൈരവമുദ്ര. ശിവശക്തി. പ്രപഞ്ചത്തിന്‍റെ ലയനം. ഇദയും പിംഗളയും ചേ൪ന്ന് സൌരചാന്ദ്ര ഊ൪ജ്ജങ്ങള്‍ ചേ൪ന്ന് ജീവാത്മാവ് പരമാത്മാവില്‍ ലയിച്ച്...
നിന്‍റെ എല്ലാ അഹങ്കാരങ്ങളും അലിഞ്ഞലിഞ്ഞില്ലാതാകുവാന്.‍

പിന്നെ എത്രയോ...
ഭ്രമരം,ബ്രഹ്മം, ചക്ര,ചിന്മുദ്ര...

പക്ഷേ ശിഷ്യാ ഞാന്‍ പഠിപ്പിച്ചതൊന്നും നീ ശീലിച്ചില്ല.
കാനഡയില്‍ താമസിക്കുന്ന നീ ഒന്നു മാത്രം ശീലിച്ചു.അത് നീ എനിക്ക് ഉപാസനയായി സമ൪പ്പിച്ചു.


ഭാരതത്തിലെ ഒരു മുദ്രാശാസ്ത്രത്തിലും ഞാന്‍ കാണാത്ത ഒരു മുദ്ര:




Sunday, December 23, 2012

Holy Mother Sarada Devi on Nama Japa

Holy Mother Sri Sarada Devi, wife of Sri Ramakrishna Paramhansa, on Nama Japa.
Translation by Azeez KS

നാമജപത്തിനും ധ്യാനത്തിനും അമ്മ ശാരദ ദേവി വളരെ പ്രാധാന്യം നല്‍കിയിരുന്നു.
നാമജപം മനസ്സിനെ ശുദ്ധമാക്കുന്നു.ഹൃദയം ശാന്തമാക്കുന്നു.ധ്യാനത്തിലേക്ക് നയിക്കുന്നു.
ധ്യാനം തുടക്കക്കാ൪ക്ക് അല്പം ക്ലേശകരമാണ്.മനസ്സ് ഏകാഗ്രമാക്കുക എന്നത് ഉറഞ്ഞമണ്ണ് കിളക്കുന്നതിനേക്കാള്‍ കഠിനമാണെന്ന് അമ്മ പറയുന്നു.മന:ശുദ്ധിയും ശരീരശുദ്ധിയുമില്ലാതെ ആ൪ക്കും നല്ല രീതിയില്‍ ധ്യാനിക്കുവാന്‍ കഴിയുകയില്ല.നാമജപവും ധ്യാനവും കൂടിച്ചേരണം.

ഒരു ചെടി അതിന്‍റെ വിത്തില്‍ അടങ്ങിയിരിക്കുന്നതുപോലെ ഭഗവാന്‍ അവന്‍റെ നാമത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് അമ്മ പറയാറുണ്ട്.ഒരു ശുദ്ധാത്മാവ് നാമജപത്തിലാകുമ്പോള്‍ വിശുദ്ധനാമങ്ങള്‍ കുമിളകള്‍ എന്നപോലെ അനായാസമായി ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്നു.കാ൪മേഘത്തെ കാറ്റ് അകത്തുന്നതുപോലെ നമ്മുടെ ഹൃദയകാ൪മേഘങ്ങള്‍ നാമജപത്താല്‍ മായുന്നു.

ആയിരക്കണക്കിന് പ്രാവശ്യം നാമം ചൊല്ലിയാല്‍ ആരുടേയും മനസ്സ് ശാന്തമാകും.ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്.അ൪പ്പണത്തോടേയും ഭക്തിയോടേയും നാമം ജപിക്കണം. ഫലം ഉറപ്പ്. അ൪പ്പണബോധത്തോടെ അത് ചെയ്യാതെ എനിക്ക് ഫലം കിട്ടിയില്ല എന്ന് പരാതി പറയരുത്.നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യുക, മനസ്സ് നല്ല നിലയില്‍ വരും.ജപം, ധ്യാനം, പ്രാ൪ത്ഥന ഇവയൊക്കെ നിത്യവും ചെയ്യണം.പ്രഭാതത്തിലും സന്ധ്യയിലും ഇത് ചെയ്യുന്നതാണ് നന്ന്.ഇഷ്ടദേവതയുടെ മുമ്പിലിരുന്ന് ധ്യാനം ചെയ്യാം.

മനസ്സ് ഒരു കുരങ്ങനെപ്പോലെ തലങ്ങും വിലങ്ങും ചാടുന്നു.മനസ്സ് കേന്ദ്രീകരിക്കുവാന്‍ കഴിയുന്നില്ല. ജപത്തിലൂടെ അത് ദൈവത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

"മനസ്സ് എന്തേ ശാന്തമാകാത്തത്?" ഒരു ഭക്തന്‍ അമ്മയോട് ചോദിക്കുന്നു. "ദൈവത്തെ സ്മരിക്കുമ്പോള്‍ എന്‍റെ മനസ്സ് ലോകവസ്തുക്കളിലേക്ക് പായുന്നു."

മനസ്സ് ലോകവ്യാപാരങ്ങളില്‍ മുഴുകുമ്പോള്‍ ദൈവസ്മരണ നഷ്ടമാകുന്നുവെന്ന് അമ്മ പറഞ്ഞു.ധ്യാനത്തില്‍ ഏകാഗ്രത കിട്ടുന്നില്ലെങ്കില്‍ അവ൪ നാമ‌ജപം ചെയ്യട്ടെ.നാമജപം ധ്യാനത്തിലേക്ക് വഴി തുറക്കുന്നു.ധ്യാനത്തിലേക്ക് മനസ്സിനെ ബലപ്രയോഗത്താല്‍ അടുപ്പിക്കാതിരുന്നാല്‍ മാത്രം മതി.

ചിട്ടയായും കൃത്യമായും സാധകം ചെയ്യണം.മനസ്സ് ശാന്തമാകുന്ന ചില ശുഭനിമിഷങ്ങളുണ്ട്. അത് ഏതെന്ന് നമുക്കറിയില്ല.പെട്ടെന്നൊരു ദിവസം ആ ശുഭനിമിഷം കടന്നുവരുന്നു.

Saturday, December 15, 2012

ഞങ്ങളുടെ യന്ത്രജീവിതം

ഇതില്‍ പുതുതായൊന്നുമില്ല‌
ജോലി കഴിഞ്ഞെത്തുന്നവര്‍ വ്യക്തമായ ചിട്ടയില്‍
ലോട്ടൊലൈനില്‍ ക്യു നില്‍ക്കുന്നു
വിലയില്ലാത്ത ഒറ്റനാണയം കൊണ്ട്
മഹാഭാഗ്യത്തിലേക്കുള്ള കളങ്ങള്‍ തെളിയിച്ചെടുക്കുന്നു


ഓരോ പുതിയ ആഴ്ചയിലേക്കുള്ള പലായനം
ജീവന്‍റെ അര്‍ത്ഥം



ചെറിയ ചെറിയ സ്വപ്നങ്ങളില്‍ ഞങ്ങള്‍ ജീവിക്കുന്നു:‍
മോട്ടോര്ഹൌസില്‍ ലോകം ചുറ്റണം
ബഹാമസ്സില്‍ ഒരു വെക്കേഷന്‍
ഡയാനു കൊടുക്കുവാനുള്ള പണം
കോടതിയില്‍ കെട്ടിവെക്കണം



ഞങ്ങളുടെ മനസ്സുകള്‍ യന്ത്രം പോലെ ചലിക്കുന്നു
ചലനം നി൪ത്തുന്നു
ഞങ്ങള്‍ക്കെല്ലാത്തിനും സമയമുണ്ട്:
പണിതുടങ്ങുവാന്‍,നി൪ത്തുവാന്‍
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉണ൪ത്തുന്നു
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉറ‌ക്കുന്നു



എങ്കിലും ഞങ്ങളുടെ ജൈവമനസ്സുകള്‍
ചിലപ്പോള്‍ കൊതിച്ചുപോകുന്നു
സുഗന്ധിയായ ഒരു പൂവിനെ ചുംബിക്കുവാന്‍
പച്ചമണ്ണില്‍ കാലൊന്നു ചവിട്ടുവാന്‍
വെറുതെ ചിരിക്കാതിരിക്കുവാന്‍



ലോട്ടോയന്ത്രം വീണ്ടും ചതിച്ചുവോ?
ഒരു തെറിവിളി കേള്‍ക്കുന്നു
അയാള്‍ മ‌ട‌ങ്ങിപ്പോകുക‌യാണ്
മഞ്ഞില്‍ മരവിച്ചുപോയ കാലുകള്‍ മെല്ലെ വലിച്ച്
മോഹഭാണ്ഡങ്ങളെ വലിച്ച് വലിച്ച്
സ്റ്റീവന്‍സിലെ ബാറിലേക്കയാള്‍ നടന്നടുക്കുന്നു.

Tuesday, December 11, 2012

നിങ്ങള്‍ക്കു വൃത്തിയുണ്ടോ? ഒന്നു പരിശോധിക്കുക



മൂത്രപ്പുരയില്‍ കയറിയാല്‍ എങ്ങിനെ കൈ കഴുകണമെന്ന വിജ്ഞാനം സചിത്രം എല്ലാ മൂത്രപ്പുരയിലും കാണാം.
അത് വയ്ക്കണമെന്നത് നിയമമാണ്.

ഇടതുകൈയുയ൪ത്തി
മേല്‍ക്കൈതണ്ടുകൊണ്ട് സ്പ്രെസോപ്പമ൪ത്തി
കയ്യും കണയും നനച്ച്
വലതുപൊക്കി ഇടതില്‍ വച്ച്
ഇടതുപൊക്കി പിന്നെ വലതില്‍‍ വച്ച്
പത്തിപത്തിയോടുരുമ്മി
വിരല്‍കോ൪ത്തുരസി
എതി൪ദിശയില്‍ മെല്ലേ വലിച്ച്
വലതൊന്നുകറക്കി
ഇടതൊന്നുകറക്കി
രണ്ടും എതിരെ കറക്കി
മുമ്പിലേക്കെടുത്ത്
വലതു തന്ത ഇടതു തന്തയോടുരുമ്മി...

ഡാവിഞ്ചിയുടെ സ്പ്രേസോപ്പു പോരെങ്കില്‍
16 ഉഗ്രവിഷങ്ങളടങ്ങിയ
99.99 ശതമാനം അണുനാശക ഡിഷില്‍ മുക്കി
കഴുകിക്കഴിയുമ്പോള്‍
ഡ്രയറിലോ ബ്ലോവറിലോ ഉണക്കി
പുറത്തുവരിക.


ഒന്നു ചോദിക്കട്ടെ,
മൂത്രമൊഴിക്കുന്നത്
കയ്യിലേക്കാണോ?
ഇട്ട പാന്‍റ്സും ഷ൪ട്ടും കോട്ടുമൊക്കെ ഇട്ടു പുറത്തുവരുന്നതിനു മുമ്പ്
കക്കൂസില്‍ കഴുകാന്‍ ഇത്തിരി വെള്ളം വയ്ക്കരുതോ?


Friday, November 30, 2012

Thanks Bus Driver


ഇന്നു ഞാന്‍ വീട്ടില്‍ അഞ്ചുമണിക്ക് എത്തിയേ പറ്റൂ. എന്‍റെ സമയം അടയാളപ്പെട്ടിരിക്കുന്നു.


ബസ് ഡ്രൈവറായ കിഴക്കന്‍ ജ൪മ്മന്‍കാരി മദാമ്മയ്ക്കു നന്ദി.പോളണ്ടുകാരിയോ ചെക്കോസ്ലോവേക്യയിലെ പ്രാഗ് വസന്തത്തില്‍ കമ്മ്യൂണിസ്റ്റ് ഒറ്റുകാരില്‍ നിന്നും ജീവന്‍ തേടിപ്പോന്ന ഏതോ റെനിഗേഡിന്‍റെ മകളോ ആകാം.എന്തായാലും അവരുടെ കൃപയ്ക്കു നന്ദി. സന്മനസ്സിനു നന്ദി. അല്ലായിരുന്നുവെങ്കില്‍ നവമ്പറിലെ ടാ൪ഗറ്റ് ഷിപ്മെന്‍റ് നടത്തേണ്ട ഈ മുപ്പതാം തീയതി,ഇന്ന്, ജോലിക്കു പോകുവാന്‍ കഴിയാതെ ഞാന്‍ വിഷമിക്കുമായിരുന്നു.പണി തന്നെ തെറിക്കുമായിരുന്നു.


ഒരു മാസം യാത്രചെയ്യുവാനുള്ള Monthly ബസ്പാസാണ് ഞാന്‍ വാങ്ങുന്നത്. ആ പാസ് കാട്ടിയാല്‍ ഏത് ബസ്സിലും ട്രെയിനിലും സിറ്റിയില്‍ എവിടേയും എപ്പോഴും എത്രവട്ടം വേണമെങ്കിലും നമുക്ക് യാത്രചെയ്യാം. എന്തു സുഖം!


കോഴി കൂവുന്നതിനു മുമ്പേ  ഉണ൪ന്നുപോകുന്ന ഒരു ശീലമെനിക്കുണ്ട്.പിന്നീട് ഉറക്കമില്ല.എന്‍റെ വീട്ടില്‍ വളരെ വൈകിയാണ് വൈദ്യുതി എത്തിയത്.ഉള്ളതു കഴിച്ച് മണ്ണെണ്ണ കത്തിത്തീരാതിരിക്കുവാന്‍ വിളക്കൂതി വയ്ക്കുന്ന ശീലം ഉണ്ടായിരുന്ന ഉമ്മയുടെ മകനായതുകൊണ്ട് അവ്വലു സുബഹിക്ക് ഉണരുന്ന ശീലം കൊണ്ടുകിട്ടിയതുമാകാം. എന്തായാലും,വൈകീട്ടാകുമ്പോള്‍ നന്നേ ക്ഷീണിക്കുന്ന ഞാന്‍ നന്നായി ഒന്നുറങ്ങുന്നത് ഈ കാള്‍ഗറി ബസ്സിലാണ്.ബസ് പാസ് കാട്ടി കയറി ത‌ണുപ്പടിക്കാതിരിക്കുവാന്‍ തലവഴി ജാക്കറ്റും മൂടി ഒറ്റ ഉറക്കം.ബസ് തിരിച്ചുവരുന്നതു വരെ ഉറങ്ങും. ചിലപ്പോള്‍ രണ്ട് ട്രിപ്പ് വരെ ആ ഉറക്കമുറങ്ങും.ഞാനത്രയ്ക്കു ഉറങ്ങിയോ എന്നോ൪ക്കും. 309 കൊല്ലക്കാലം ഉറക്കത്തിലായിപ്പോയ ഗുഹാവാസികളുടെ ഖുറാനിലെ കഥ ഞാനോ൪ക്കും.ഞാനല്ലാത്തവരൊക്കെ പോക്കറ്റടിക്കാരാണെന്ന് നാട്ടില്‍ നിന്ന് കിട്ടിയ ആത്മജ്ഞാനപ്രേരണകൊണ്ടാകണം കാനഡയില്‍ ആരും ചെയ്യാത്ത ഒരു പണി ഞാന്‍ ചെയ്യുന്നു. ബാഗിന്‍റെ വള്ളി രണ്ടു കയ്യിലൂടേയും ചുറ്റിപ്പിടിച്ചാണുറക്കം.


അങ്ങിനെയുള്ള ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് ഇന്നു  ഞാന്‍ വീട്ടിലെത്തണം.


ഇന്ന് രാവിലെ നല്ല തണുപ്പുണ്ടായിരുന്നു. മൈനസ് 12. മൈനസ് ഇരുപതായി തോന്നുമെന്ന് വെത൪ കാള്‍ഗറിയിലെ സൈറ്റിലും പറഞ്ഞിരുന്നു.തണുപ്പടിക്കാതിരിക്കുവാന്‍ എല്ലാം വലിച്ചുകേറ്റി പുറത്തിറങ്ങി. ലോക്ക് തിരിച്ചുവച്ച് വാതിലടച്ചാല്‍ അടയുന്ന പൂട്ടായതുകൊണ്ട് ലോക്ക് തിരിച്ച് വാതിലും പൂട്ടി. അപ്പോഴാണ് എന്‍റെ പേഴ്സ് എടുക്കുവാന്‍ മറന്നുപോയ കാര്യമോ൪ത്തത്.പേഴ്സിലാണ് ബസ്പാസും വീടിന്‍റെ താക്കോലും. എന്തുചെയ്യും ഈ മൈനസ് ഇരുപതില്‍ നിന്നു കോച്ചുകയല്ലാതെ.

ബസ് വരുന്നുണ്ട്. പഞ്ചാബി ഡ്രൈവറാണെങ്കില്‍ ഹിന്ദിയില്‍
മാഫി കരൊ ഭയ്യാ ബസ് പാസ് ഫൂല്‍ഗയി എന്നു പറയാം ;ആദ്യം കള്ളനെപ്പോലെ അവന്‍ ഒന്നു നോക്കും. പിന്നെ എല്ലാവരും പോയിക്കഴിയുമ്പോള്‍ ഹൂം ചലോ എന്ന് പറയും. കാര്യം നടക്കും.


പക്ഷെ ഡ്രൈവ൪ ഒരു മദാമ്മയാണ്.സാധാരണ ഞാന്‍ പറയാത്ത ഒരു ഗുഡ്മോണിംഗ് വിട്ടു. കാര്യം  പറഞ്ഞു.ഒന്നും പറയാതെ അവ൪ എനിക്ക് ഒരു ട്രാന്‍സ്ഫ൪ ടിക്കറ്റ് കീറിത്തന്നു.ജോലി കഴിഞ്ഞ് എപ്പോഴാണ് വരുന്നതെന്ന് ഒരു ചോദ്യവും ചോദിച്ചു. "നാലു മണി," ഞാന്‍ പറഞ്ഞു.നാലു മണിക്ക് വന്ന് ബസ് പാസ് അവരെ കാണിക്കണമെന്നാണോ അവ൪ ഉദ്ദേശിച്ചത്, എന്നിലെ കുടുക്ക് മലയാളി ചിന്തിച്ചു.എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് നാലുമണിക്ക് എനിക്ക് തിരിച്ചുവരുവാനുള്ള ഒരു നാലുമണിടിക്കറ്റ് കൂടി ആ മദാമ്മ എനിക്ക് നല്‍കി.


ഈ സ്ത്രീയോട് ഞാന്‍ എങ്ങിനെയാണ് നന്ദി പറയുക.ഇത്തരം മനുഷ്യരുടെ കൃപകൊണ്ടാണ് നമ്മുടെയൊക്കെ ജീവിതം നടന്നുപോകുന്നതെന്ന ഒരു വലിയ സത്യം ഞാനറിഞ്ഞു.‍

A Ayyappan


Die! Die!
Cut off those chains

that hold you prisoner
to the world of attachment

-Rumi

ബുദ്ധന്‍റെ Impermanence എന്ന മഹാജ്ഞാനത്തിലൂടെ കടന്നുപോയ അയ്യപ്പന്‍റെ ഈ കവിത വ്യാമോഹങ്ങളില്‍ കുടുങ്ങിപ്പോയ‌
എല്ലാ ആത്മാക്കള്‍ക്കുമായി സമ൪പ്പിക്കുന്നു.


രക്തപങ്കിലമായ ശില്പം
കാല്‍നടക്കാരന്‍റെ മണല്‍സൌധങ്ങളും
ഒറ്റക്കിരുന്നവന്‍റെ ചീട്ടുകൊട്ടാരങ്ങളും
കുട്ടികളുടെ കടലാസ്സുവള്ളങ്ങളും

കാല്‍ചുവടുകളിലൂടെ  തക൪ന്നൊഴുകി
കടങ്കഥകളുടെ ചരിത്രത്തില്‍ പതിക്കുന്നു.


കല്ലില്‍ത്തറയുന്ന
ഓരോ ഉളിപ്പാടിലും ചോര.‌
രക്തപങ്കിലമായ ശില്പം

ഉള്‍ക്കടലിനു കൊടുത്തു.

മനസ്സിപ്പോള്‍ കല്ലെറിയപ്പെട്ട തടാകം.

Thursday, November 29, 2012

Sutra on the Full Awareness of Breathing


മക്കളെ
ഇത് ഇന്റ്൪നെറ്റില്നിന്നും കട്ട് ആന്റ് പേസ്റ്റല്ല.എയും ബിയുമൊക്കെ പെറുക്കിയെടുത്ത് സമയമെടുത്ത്  ഞാന്ടൈപ്പ് ചെയ്തടിച്ചതാണ്.ആഗ്രഹം നിരാശയുണ്ടാക്കുന്നുവെന്ന് ബുദ്ധഭഗവാന്പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്വെറുതെ ആഗ്രഹിച്ചുപോകുകയാണ്: ഇത് സന്തോഷത്തോടെ ഒന്ന് വായിക്കണേ. അപേക്ഷയാണ്.
I heard these words of the Buddha one time when he was staying in Savatthi with many well-known and accomplished disciples.

That night, the moon was full, and the Paravana Ceremony was held to mark the end of the rainy season retreat. Lord Buddha, the Awakened One, was sitting in the open air and his disciples were gathered around him.After looking over the assembly, he began to speak:
 O bhikkhus, I am pleased to observe the fruit you have attained in your practice. Yet I know you can make even more progress. What you have not yet attained ,you can attain.What you have not yet realized, you can realize perfectly.( To engage your efforts , ) I will remain here until the next full moon day.
When the next full-moon day arrived, the Buddha, seated under the open sky, looked over the assembly of bhikkus and began to speak:
O bhikkhus, our community is pure and good...
O bhikkhus, the Full awareness of Breathing, if developed and practised continuously will be rewarding and bring great advantages. It will lead to success in practising the Four Establishments of Mindfullness. 
If the method of the Four Establishments of Mindfullness is developed and practised continuously , it will lead to success in the practice of The seven Factors of Awakening.
The Seven Factors of Awakening , if developed and practised sontinuously, will give rise to understaning and liberation of the mind.
"What is the way to develp and practice continuously the method of Full Awareness of Breathing so that the practice will be rewarding and the great benefits?
It is like this, bhikkus , the practioner goes into the forest or to the foot of a tree, or to any deserted place, sits stably in the lotus position holding his or her body quite straight and practices like this.
"Breathing in, I know I am breathing in. Breathing out, I know I am breathing out."
1)  Breathing in a long breath, I know I am breathing in a long breath. Breathing out a long breath, I know I am breathing out a long breath.
2) Breathing in a short breath, I know I am breathing in a short breath.Breathing out a short breath, I know I am breathing out a short breath.
3) Breathing in, I am aware of my whole body. Breathing out , I am aware of my whole body.  He or she practices like this.
4) Breathing in, I calm  my whole body.Breathing out , I calm my whole body. He or she practises like this.
5)Breathing in, I feel joyful. Breathing out , I feel joyful. He or she practises like this.
6)Breathing in, I feel happy. Breathing out , I feel happy.He or she practises like this.
7)Breathing in, I am aware of my mental formations.Breathing out , I am aware of my mental formations.
8)Breathing in, I calm my mental formations. Breathing out , I calm my mental formations.
9)Breathing in, I am aware of my mind. Breathing out , I am aware of my mind.
10)Breathing in, I make my mind happy. Breathing out , I make my mind happy.
11)Breathing in, I concentrate my mind. Breathing out , I concentrate my mind.He or she practises like this.
12)Breathing in, I liberate my mind. Breathing out , I liberate my mind. He or she practises like this.
13)Breathing in I observe impermanent nature of all dharmas. Breathing out , I observe impermanent nature of all dharmas.
14)Breathing in, I observe the disappearance of desire. Breathing out I observe the disappearance of desire. He or she practises like this.
15)Breathing in, I observe no-birth , no-death nature of all phenomena. Breathing out , I observe no-birth , no-death nature of all phenomena He or she practises like this.
16)Breathing in , I observe letting go.Breathing out , I observe letting go. He or she practises like this.
"The Full awareness of breathing, if developed and practised continuously, will be rewarding and of great benefit."
 
-Anapanasati Sutta Majjhima Nikaya 118
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Saturday, November 17, 2012

നന്ദി കിളികളേ നന്ദി

നടക്കാനിറങ്ങി.ഒരു ന‌ല്ല‌ പ്ര‌ഭാത‌മായിരുന്നുവ‌ത്.
ന‌ട‌ത്ത‌യുടെ ഏസ്തെറ്റിക്സ് ശ‌രിക്കും ആസ്വ‌ദിച്ചു.
ന‌ട‌ത്ത‌ ക‌ഴിഞ്ഞ് ത‌യ്യാറാക്കിയ‌ ഒരു ലേഖ‌ന‌മാണിത്.
ഇത് ഈ ബ്ലോഗിലെ ഇരുന്നൂറാമത്തെ പോസ്റ്റായി ചേ൪ക്കുന്നു.

നന്ദി കിളികളേ നന്ദി
(കാള്ഗറിയിലെ ഒരു പ്രഭാതനടത്തയുടെ ഓ൪മ്മയ്ക്ക്)azeezks@gmail.com
സമ്മറായി.കാള്ഗറിക്കെന്തു ഭംഗി.കൊതി തോന്നുന്നു, പ്രകൃതി കാണുമ്പോള്.
   ഓരോരോ കമ്മ്യൂണിറ്റികളായിട്ടാണ് (മഹാനായ മാ൪ക്സിന്റെ കമ്മ്യൂണല്ല)വീടുകള്.ഓരോ കമ്മ്യൂണിറ്റിയുടേയും അടുത്ത് അതിവിശാലമായ പാ൪ക്കുകള് ഉണ്ട്.ആയിരക്കണക്കിന് പാക്കുകള് പച്ചവിരിച്ചുകിടക്കുന്നു.നടവരികളുണ്ട്.ഇടക്കിടെ തണല് വൃക്ഷങ്ങള് വെച്ചുപിടിപ്പിച്ചിട്ടുണ്ട്.പാ൪ക്ക് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.പോലീസോ സിറ്റിയോ അല്ല,സിവിലിറ്റിയുള്ള പ്രജകള് തന്നെയാണ് വൃത്തി സൃഷ്ടിക്കുന്നത്.ഒരു കടലാസ് കഷണം പോലും ആരും വഴിയിലിടില്ല.രാവിലെ ഡോഗ് വാക്കിംഗിന് ഇറങ്ങുന്നവരെ കാണാം.പട്ടിയുടെ വിസ൪ജ്ജ്യം പോലും വഴിയിലാവാതെ അത് ഗ്ലൌസ്കൊണ്ടെടുത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കുന്നു.

   ഓരോ വീടുകളുമിപ്പോള് ഓരോ പാ൪ക്കുകളാണോ എന്നു തോന്നും.നല്ല ഭംഗിയില് മെനഞ്ഞെടുത്തിരിക്കുന്നു.പലതരം പൂക്കള് വള൪ന്നുനില്പ്പുണ്ടാകും ഓരോ ലോണിലും.മരത്തിനടിയില് കൊച്ചു കൊച്ചു സ്റ്റാച്യുകള്.വലിയ ഭംഗിയുള്ള ഉരുളന് കല്ലുകള്. ഓരോന്നിനും ഓരോ സ്ഥാനമുണ്ട്.പഴയ രഥ ചക്രങ്ങള് കാള്ഗറിയുടെ വിക്റ്റോറിയന് തിരുശേഷിപ്പുകളാണ്.

   വീട്ടിലേക്ക് കയറിപ്പോകുന്ന വഴിപോലും കലാപരമായി അലങ്കരിച്ചതാണ്.നീളത്തില് ഒറ്റനടത്തയില് വീട്ടിലേക്ക് കയറിപ്പോകുന്ന വഴികള് കുറവ്.വൃത്താകാരത്തില് പാകിയ നടക്കല്ലുകള് ചവിട്ടിപ്പോകുമ്പോള് പൂക്കളെ ആ൪ക്കും ഒന്നു നോക്കാതിരിക്കുവാന് കഴിയില്ല.നാമറിയാതെ പുഞ്ചിരിതൂകിപ്പോകും.വീടാണ് സ്വ൪ഗ്ഗം.വീട്ടിലേക്ക് പ്രവേശിക്കുന്നത് സന്തോഷകരമായിരിക്കട്ടെ എന്ന് ലോണുകള് നമ്മോട് പറയുന്നു.

   ഒരു വീടിനു വെളിയിലേക്ക് ഒരു കൊച്ചു മദാമ്മക്കുട്ടി ഇറങ്ങി വന്നു. രണ്ടു വയസ്സുകാണും.ചെമ്പന് മുടി കുതിരവാലായി തൂങ്ങിക്കിടക്കുന്നു.നീല ബനിയനും വെളുത്ത ഷോട്സും.അവള് അവളുടെ ലോണില് നിന്നും പൂക്കള് കിള്ളുവാന് വരികയാണ്.കൊച്ചുവിരലുകള്ക്ക് നിറം കൊടുത്തിട്ടുണ്ട്. പൂക്കള് കൈകൊണ്ട് കിള്ളി കൈക്കുടന്നയില് കൊണ്ടുപോയാല് പോരേ അവള്ക്ക്? പോരാ. അതിനുപോലുമുണ്ട് ഒരു കനേഡിയന് ബ്യൂട്ടി. ക്രീംകളറുള്ള പൂ പറിക്കുന്ന ഒരു ചെറിയവടി.അതില് പിങ്ക് നൂലുകള് തൂങ്ങിക്കിടന്നാടുന്നു. വടിയുടെ അറ്റത്ത് ഒരു കൂട.അത് ഇളം നീല.മാങ്ങ പറിക്കുന്ന കൊട്ടയുടെ ആകൃതിയില്. അവള് മൃദുവായ അവളുടെ വിരലുകള് കൊണ്ട് പൂക്കള് കിള്ളിയെടുത്ത് കൂടയിലാക്കുന്നു.കടമ്മനിട്ടയുടെ പൂപറിക്കുവാന് പോകുന്ന കുട്ടികള് ലോകത്തിലെവിടേയുമുണ്ട്.എനിക്ക് കൊതിയായിപ്പോയി കാഴ്ച കണ്ടിട്ട്.പക്ഷേ കണ്ണുകള് വലിച്ച് ഞാന് നടന്നുപോയി. കാരണം പിഡൊഫിലിഅ ഇവിടെ ടെററിസത്തേക്കാള് ഭീകരമായ കുറ്റമാണ്.പിഡൊഫെയിലിന്റെ ലക്ഷണം ഇങ്ങിനെ കുട്ടികളെ നോക്കി പുഞ്ചിരിക്കുകയെന്നതാണ്.അയ്യോ.ഞാന് വേഗം വിട്ടു.

   ഓരോ വീടുകള് കണ്ടുകണ്ടു ഞാന് നടന്നു. നല്ല പ്രഭാതം.ദൂരെ നിന്ന് സൂര്യന് പാ൪ക്കിലെ പച്ചപ്പുല്ലില് പ്രഭ പരത്തുന്നുണ്ട്.ഇത്രയും വലിയ പാ൪ക്കുകളാണെങ്കിലും നടത്തക്കാ൪ വളരെ കുറവ്.ഇവിടെ ജനസംഖ്യ കുറവായതുകൊണ്ടു മാത്രമല്ല, ധാരാളം പാ൪ക്കുകള് എവിടേയുമുള്ളതുകൊണ്ടുകൂടിയാണ്.

   കാനഡ പാ൪ക്കുകളുടെ രാജ്യമാണല്ലോ.ഞാന് നടവരിയിലൂടെ നടന്നു,ഓരോ കാഴ്ചയും ഹൃദയത്തില് ഒപ്പിയെടുത്തുകൊണ്ട്.നടക്കാന് പോകുമ്പോള് ഞാന് തനിയെയാണ് പോകുന്നത്.ചങ്ങാതിയുണ്ടെങ്കില് സംസാരിക്കേണ്ടിവരും. നടത്തമെനിക്ക് ഒരു ധ്യാനമാകുമ്പോള് സംസാരം വിഘ്നമാകുന്നു.മെല്ലെ നടന്ന്, ഓരോ കാല്പാദവുമറിഞ്ഞ്, ആകാശമറിഞ്ഞ്, കാറ്ററിഞ്ഞ്, നിറങ്ങളറിഞ്ഞ്,കാല്വയ്ക്കുന്ന ഓരോ പുല്ക്കൊടിയുമറിഞ്ഞ് അങ്ങിനെ അങ്ങിനെ...ഓരോ കാഴ്ചയും ഞാന് ഹൃദയം കൊണ്ട് ഒപ്പിയെടുക്കുന്നു.എന്റെ വാ൪ദ്ധക്യവിരസതകളില്, നടത്ത മുട്ടുമ്പോള്, പുറത്തെടുത്ത്, കണ്ണടിച്ചിരുന്നുകണ്ട് വാ൪ദ്ധ്യക്യം    സന്തോഷകരമാക്കാമല്ലോ.  എന്തു സുഖം. പരിശുദ്ധമായ വായു ആവോളം ഞാന് വലിച്ചെടുത്തു.എന്റെ ശ്വാസകോശം നിറയെ തണുത്ത ശുദ്ധമായ വായു.എറണാകുളത്തുകാരനായ എനിക്ക് ഒരിക്കലുമവിടെ കിട്ടാത്ത പരിശുദ്ധമായ വായു.

   മുമ്പേ ഒരാള് നടക്കുന്നുണ്ട്. ഞാനയാളുടെ അടുത്തെത്തി. ഒരു സ൪ദാ൪ജിയാണ്.എണ്പത് വയസ്സെങ്കിലും കാണും. താടിയും തലപ്പാവും വച്ച് വെള്ളിവളയിട്ട് വടികുത്തി  മെല്ലെ നടക്കുന്നു."സശ്രികാല് സ൪ദാ൪ജി."സ൪ദാ൪ജി വളരെ സന്തോഷത്തോടെ പ്രത്യഭിവാദ്യം ചെയ്തു.ഞങ്ങളുടെ അസ്സലാമു അലൈയ്ക്കുമെന്നതിന് തുല്യമാണ് അവരുടെ സശ്രികാല്.ഇത് എനിക്ക് അറിയില്ലായിരുന്നു. മകന് പറഞ്ഞുതന്ന വാക്കാണ് സശ്രികാല്.വളരെ സന്തോഷമായി സ൪ദാ൪ജിക്ക്. ഞാന് നടന്നുപോയി.

   പലരും കടന്നുപോകുന്നുണ്ട്.മദാമ്മമാ൪ നടന്നുപോകുമ്പോള് മാത്രം ഗുഡ്മോണിംഗ് പറഞ്ഞ് ചിരിച്ചുകടന്നുപോകും.നല്ല മര്യാദയുള്ളവരാണവ൪.അത് ഏതെങ്കിലും മലയാളി പെണ്ണുങ്ങളാണെങ്കിലോ കണ്ടഭാവം നടിക്കില്ല.ലോകത്തിലെവിടേയും മലയാളികള് അവരുടെ ജാട നിലനി൪ത്തുന്നു.രഹസ്യം നിലനി൪ത്തുന്നു.ഇത്രമാത്രം രഹസ്യമുള്ളവരാണോ മലയാളി പെണ്ണുങ്ങള്.ആണായാലും പെണ്ണായാലും ഏഴു താഴിട്ട് ഹൃദയം മുദ്രവച്ചിട്ടുണ്ടാകും.ഇനി ഞാന് കയറി മുട്ടിയാലോ; നാട് ചോദിച്ചാലോ, ജോലി ചോദിച്ചാലോ, ജോലി ചെയ്യുന്നിടത്ത് വല്ല വ്യാക്കന്സിയുമുണ്ടോ എന്ന് ചോദിച്ചാലോ, നേഴ്സമ്മയുടെ ഭ൪ത്താവിനെന്താ ജോലി എന്നു ചോദിച്ചാലോ, കുട്ടികളുടെ പഠനം കേമമല്ലേ എന്നു ചോദിച്ചാലോ...

ശല്യംവേണ്ടല്ലോ.ബുദ്ധിയുള്ളവ൪.

   അപ്പുറത്തു നിന്ന് ഒരാള് ഇങ്ങോട്ടു വരുന്നുണ്ട്.പ്രായമായ ഒരു സ്ത്രീ.ഇതാരടാ സാരിചുറ്റിയ ഒരു സ്ത്രീ.സാരി ധരിക്കുന്നത് പ്രായമായ മദ്രാസ് സ്ത്രീകളാണിവിടെ. നോ൪ത്ത് ഇന്ത്യന് സ്ത്രീകള് പൈജാമയാണ്. ചില ഹിന്ദു സ്ത്രീകള് കൊടും തണുപ്പാണെങ്കിലും നല്ല കട്ടിജീന്സിട്ട്, ഷൂസിട്ട്, അതിനു മുകളില് ഇന്ത്യന് നാരിയുടെ ഐശ്വര്യം കാക്കുവാന്  സാരി ചുറ്റാറുണ്ട്. വൃദ്ധയായ ഒരു തമിഴ് പാട്ടിയാണ്.ഞാന് തമിഴില് ഒരു വിഷ് കാച്ചി. നമസ്കാരം അമ്മാ, നീങ്ക നടക്ക പോഹറുങ്കലാ? എന്നെ കണ്ട സന്തോഷത്തില് അയ്യ യ്യ ആമായ്യ നീങ്ക എപ്പിടി എറുക്കറേന്? ഞാന് തല ചരിച്ചു,സന്തോഷം കാണിച്ചു.

   പിന്നെ അവ൪ എന്നെ ഒരു വിഷമിപ്പിക്കുന്ന ചോദ്യം ചോദിച്ചു. നീങ്ക ഫിജി യാ? അവരുടെ വിചാരം എന്റെ പൂ൪വ്വിക൪ നൂറ്റാണ്ടുകള്ക്കു മുമ്പ് മദ്രാസില് നിന്ന് തേയില പ്ലാന്റേഷനു കാടുവെട്ടുവാന് ഫിജി എന്ന രാജ്യത്തിലേക്കു പോയവരാണെന്നാണ്.എന്നെ കണ്ടാലും ഒരു പാണ്ടിയായി തോന്നുമല്ലോ? "അല്ലമ്മ," ഞാന് ചൊല്ലി. "ഞാന് ഇന്ത്യാവില് താ." ഇന്ത്യ എന്നു കേട്ടപ്പോള് അവരുടെ മുഖം ഒന്നു പ്രസാദിച്ചു.ശ്രീലങ്കക്കാരിയായ ഇവരുടെ പൂവ്വികരും ഇന്ത്യക്കാരാണല്ലോ.നല്ല സന്തോഷം.

   ഇന്ത്യ എന്നു കേള്ക്കുമ്പോള് സായിപ്പിന്റെ മുഖം പോലും സന്തോഷത്തോടെ വിടരുന്നത് ഞാന് കണ്ടിട്ടുണ്ട്.സായിപ്പ് എന്നോട് ചോദിച്ചിട്ടുമുണ്ട്.

   "യു ലൈക് കുംഭ് മേ..."

   മാന്, ട്രാ..യ്ഡ് യൊ൪      സ്പൈസി...വെരി ഹോട്."എരിവു കാണിക്കുവാന് അയാള് നാവു പുറത്തേക്കു നീട്ടി.

   ഞാന് ചോദിച്ചു, അമ്മാ, നീങ്ക എങ്കൈ, ചെന്നേയ് താനാ?

   താന കീനാ എങ്കൈ മുതലായ വാക്കുകള് കൊണ്ട് ഞാന് തമിഴ് കാച്ചുന്നത് നിങ്ങള് ശ്രദ്ധിച്ചുവോ.1907 ല് സ്ഥാപിതമായ ഇന്ത്യന് ബാങ്ക് ഇന്ദിരഗാന്ധി 1969 ല് നാഷണലൈസ് ചെയ്യുന്നതു വരെ തമിള് ചെട്ടിയാന്മാരുടേതായിരുന്നു ബാങ്ക്. ദേശസാല്ക്കരണം കഴിഞ്ഞെങ്കിലും തമിഴ് കള്ച്ച൪ നിലനിന്നു

   ."മാരിമുത്തൂ," മാനേജ൪ കാബിനില് നിന്നും പ്യൂണിനെ വിളിക്കും. "ആമാ സാ൪."

 "നീ കൊഞ്ചം വേങ്കായം വാങ്കി വാടാ," മാനേജ൪ കല്പ്പിക്കും.ബാങ്ക് പ്യൂണിന്റെ ജോലി പലവ്യജ്ഞനങ്ങള് വാങ്ങിക്കൊടുക്കലും, കുട്ടിയെ സ്കൂളിലാക്കലും അമ്മാവ്ക്ക് നല്ല ഫ്രഷ് പൂ വാങ്ങിക്കൊടുക്കലുമൊക്കെ പെടുമല്ലോ. അടുത്തകാലം വരെ അവ൪ അത് ചെയ്തിരുന്നു.

   മാരിമുത്തു ഉള്ളി വാങ്ങാനിറങ്ങുമ്പോള് ചെട്ടിയാ൪ മാനേജ൪ വിളിച്ചുപറയും. "കൊഞ്ചം പളം കൂടി വാങ്കടാ" "ആമാ സാ൪" എന്നു പറഞ്ഞ് ഇറങ്ങുന്ന മാരിമുത്തു പച്ചത്തെറി ആരും കേള്ക്കാതെ പറയുന്നുണ്ടാകും.പിറുപിറുത്തു സഞ്ചിയുമായി ഇറങ്ങും.വെള്ളിയാഴ്ച ക്യാഷ്, സ്ട്രോങ്റൂമില് വയ്ക്കുന്നത് പൂജയോടെയാണ്.എടുക്കുന്നതും അങ്ങിനെ തന്നെ.പണം മഹാലക്ഷ്മിയാണല്ലോ.അവിടെ 20 കൊല്ലം ജോലി ചെയ്തിരുന്ന ഞാന് തമിഴ് പഠിച്ചതങ്ങിനെയാണ്.

   എത്ര ഇംഗ്ലീഷ് പറയുന്നവനാണെങ്കിലും ഇവിടെ ഒരു തമിഴനോട് ആരെങ്കിലും എപ്പിടി എറ്ക്ക്റെ അയ്യ എന്നു ചോദിച്ചാല് അവനുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെ. പഞ്ചാബിയുമങ്ങിനെ തന്നെ.ഏത് കുഴപ്പം പിടിച്ച കാനേഡിയന്പഞ്ചാബി പോലീസുകാരനോടും നമുക്കറിയാവുന്ന മുറി ഹിന്ദിയില് എന്തെങ്കിലും പറഞ്ഞാല് അവന്റെ ഉള്ള് ഒന്നു തണുക്കും.പെട്ടെന്ന് ചുറ്റുമൊന്ന് കണ്ണോടിക്കും.അവനും അതേ ഹിന്ദിയില് നമുക്കുവേണ്ട സഹായം പറഞ്ഞു തരും.അവ൪ ഭാഷയോട് അത്ര സ്നേഹമുള്ളവരാണ്.

   തമിഴ് സ്ത്രീയെ ഞാന് കടന്നുപോയി.പാ൪ക്കിനു ഒരു വശത്ത് മനോഹരമായ ഒരു താഴ്വര.ഞാനിറങ്ങി.വിശ്രമിക്കുവാന് ഒരു ബഞ്ചിട്ടുണ്ട്.നല്ല സിഡാ൪ കൊണ്ടു പണിത മരത്തിന്റെ ബെഞ്ച്.എല്ലാം കോണ്ക്രീറ്റാക്കി നമ്മുടെ ഇന്ത്യന് സായിപ്പുമാ൪ "വികസിക്കുമ്പോള്" ഇവിടെ മരമാണ് ഇരിപ്പിടം.പാ൪ക്കിലെ വൃക്ഷങ്ങള്ക്ക് വളമായിട്ടിരിക്കുന്നതു വരെ അറുക്കമില്ലില് നിന്നും കൊണ്ടുവന്ന മരച്ചീളുകളാണ്.എന്തേ, ഇവ൪ നമ്മേപ്പോലെ രാസവളം പ്രയോഗിക്കാത്തതെന്ന് ഞാനോ൪ത്തിട്ടുണ്ട്. വികസിത രാജ്യം പ്രകൃതിയെ എത്ര പൊന്നുപോലെ നോക്കുന്നു!

   താഴ്വരയില് അല്പസമയം ഇരിക്കുവാന് എനിക്ക് മോഹം. നല്ല ഇളംകാറ്റ്.ഞാന് കണ്ണടച്ചിരുന്നു. ഒരു വിപാസന മെഡിറ്റേഷന് ആയാലോ, ഞാനോ൪ത്തു.രണ്ടു മണിക്കൂറെടുക്കും.സാരമില്ല,ഇന്നൊന്നും ചെയ്യാനില്ലല്ലോ.നാളെ ഇട്ടുപോകുവാനുള്ള ഷൂസ് പോലും പോളിഷ് ചെയ്തുവച്ചിട്ടുണ്ട്.

ശ്വാസത്തില്  ഞാന് തുടങ്ങി.തല,മുഖം,ശരീരം,കൈകാലുകള്, ആന്തരാവയവങ്ങള് എല്ലാം അറിഞ്ഞു ഞാന് കണ്ണടച്ചിരിക്കുന്നു.ഓരോ അണുവുമറിഞ്ഞുകൊണ്ട് കണ്ണടച്ചിരുന്നു.ഞാനറിയുന്നത് നിമിഷം മാത്രം.പാ൪ക്കും അതിലെ പച്ചവിരിപ്പും സ൪ദാ൪ജിയുമൊന്നും ഇപ്പോള് ഇല്ല.

    നിമിഷം മാത്രം.

   എന്റെ മുഖത്തേക്കടിക്കുന്ന ഇളംകാറ്റ് ഞാനറിയുന്നു. അതെന്നെ മെല്ലെ തഴുകി കടന്നുപോയി.വസന്തം തുടങ്ങിയതേയുള്ളൂ.ഇലകള്ക്ക് പച്ചപ്പ് പൂ൪ണ്ണമായിട്ടില്ല.ഇളം ഇലകള്  ചെറുശബ്ദത്തോടെ മെല്ലെ ഉലയുന്നു. അടുത്ത ഇളം കാറ്റ് കടന്നുവരുന്നു.എന്റെ മുടി കുടഞ്ഞിട്ട് അതും കടന്നുപോയി. എന്നില് കുളിരുമാത്രം. കുളിരുമാത്രം.

    ദൂരെ ഒരു പട്ടി കുരക്കുന്നുണ്ട്.പല സ്ഥലങ്ങളിലായി പക്ഷികള് ചിലക്കുന്നു.ഇപ്പോള്, വടക്കെവിടെയോ ഒരു പക്ഷി ചിലക്കുന്നുണ്ട്.ഞാന് കണ്ണടച്ചുതന്നെയിരുന്നു. ഇപ്പോള് പിറകില്.ദൂരെ, ഏതോ മരക്കൊമ്പില്...നാട്ടിലെ പുള്ളോന് ചിലക്കുന്നതുപോലെ.പാതിരായ്ക്കാണ് നാട്ടില് പുള്ളോന് ചിലക്കുന്നത്.കറണ്ടില്ലാതിരുന്ന എന്റെ വീട്ടില് ഒരുറക്കത്തിനു ശേഷം മക്കളെ മൂത്രമൊഴിപ്പിക്കുവാന് എന്റെ ഉമ്മ പുറത്തേക്കു കൊണ്ടുവരുന്നു.അപ്പോള് പുള്ളോന് ചില കേട്ടാല് ഉടനെ ഉമ്മ പറയും, മതി വേഗം കയറി വാ. പുള്ളോന് രോഗം കൊണ്ടുവരുന്നു.

   പക്ഷികളും കനേഡിയന് പുള്ളോനാണോ? ഞാന് എന്റെ പൂ൪വ്വരാവുകള് ഓ൪ത്തു. പക്ഷികളൊക്കെ എവിടുന്നു വന്നു. മഞ്ഞായിരുന്നപ്പോള് ഒരു ജീവി പോലും കണ്ടില്ല. നാലു ജാക്കറ്റുകളിട്ടാല് പോലും മൈനസ് ഇരുപതില് മനുഷ്യന് പുറത്ത് നില്ക്കാന് കഴിയാത്തപ്പോള് പക്ഷികള് എവിടെയാണ് ജീവിച്ചിരുന്നത്? മരിച്ചു പോയിക്കാണും. ഇത് അവയുടെ പുന൪ജന്മമാകും.

   ഒരു വേള എന്റെ ധ്യാനം മുറിഞ്ഞുവോ. വീണ്ടും ഞാന് പ്രസന്റ് മൊമന്റിലേക്ക് തിരിച്ചെത്തി.വീണ്ടും അവയുടെ കളകൂജനം എന്നിലൂടെ കടന്നുപോയി.ഇവ ഞാന് നടന്നുവരുമ്പോഴും ഇവിടെയൊക്കെ നിന്നു കൂകിയിട്ടുണ്ടാവണം. ഞാനറിയുന്നില്ല. പക്ഷെ അവയെ കാണുവാനോ അവയുടെ പാട്ടുകള് ശ്രവിക്കുവാനോ എനിക്ക് കഴിഞ്ഞിരുന്നില്ല.പ്രകൃതിയിലേക്ക് നാമടുക്കുന്നത് ധ്യാനത്തിലൂടെയോ.ഇപ്പോള് എല്ലാം ഞാനറിയുന്നു. ധ്യാനവഴിയില് മാത്രം ഞാന് നിമിഷമറിയുന്നു.പേരറിയാത്ത കിളികളെ അറിയുന്നു.ഇവ എന്റെ ധ്യാനത്തിന് താരാട്ടുപാടുന്നു.

    നന്ദി കിളികളേ, നന്ദി ഇളംകാറ്റേ, നന്ദി.നന്ദി. മനോഹരമായ പ്രഭാതത്തിന്.ധ്യാനത്തിനുശേഷമുള്ള ,വാക്കുകള്ക്ക് വിവരിക്കുവാന് കഴിയാത്ത,അനി൪വചനീയമായ ആനന്ദത്തിന്. നന്ദി.

   രണ്ടു മണിക്കൂ൪ കഴിഞ്ഞത് ഞാനറിഞ്ഞേയില്ല.

"പെട്ടെന്നുള്ളമുലഞ്ഞൂ പൈങ്കിളി ഞെട്ടിവിറച്ചൂ പേടിച്ചു

എത്തിയതയ്യോ കാടല്ല

അവിടെങ്ങും പൂവിനു മണമില്ല"

 മധുസൂദനന് നായരുടെ ഒരു കിളിയും അഞ്ചുവേടന്മാരും എന്നില് കലമ്പി.

എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല...

സോറി കിളികളേ.

ഞാന് പോകട്ടെ.ഞാനൊരു ധ്യാന ബുദ്ധനല്ലല്ലോ ബോധിയുടെ ചുവട്ടിലിരുന്ന് അന്തസ്സാരരഹസ്യങ്ങള് വരുന്നവ൪ക്ക് പറഞ്ഞുകൊടുത്ത് പുന൪ജന്മങ്ങളില് നിന്നും അവരെ കരകയറ്റുവാന്.

   ഞാനൊരു നാഗരികനാണ്.നാളെ ഏഴു മണിക്ക് എനിക്ക് വ൪ക്ക് സൈറ്റിലെത്തണം. വിസിലടിക്കുമ്പോള് ജോലി തുടങ്ങണം.അസംബ്ലി ലെയിനില് ഞാനുമൊരു കണ്ണി.ട്യൂളെടുത്ത് പിരി മുറുക്കണം.എനിക്ക് രണ്ടു പിരി. അടുത്തവന് രണ്ടുപിരി.അസംബ്ലി നീളുന്നു. കഴിയുമ്പോള് മനോഹരമായ ഉല്പ്പന്നം റെഡി.അതിനു വിലയിട്ട് നന്നായി പൊതിഞ്ഞ് ടാറ്റാ പറഞ്ഞ് അത് യാത്രയാകുന്നു.

    ഹോ, എന്റെ ഒരു ദിവസത്തെ 15080 പിരികള്!
   നന്ദി കിളികളേ,ആനന്ദകരമായ ദിവസത്തിന്.