Friday, September 30, 2011

My Name is Trista.
I was 3.

Wednesday, September 28, 2011




അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം ആധുനികയുദ്ധപര്‍വ്വം- തുടരുന്ന വിഭവയുദ്ധങ്ങള്‍ ഭാഗം ഒന്ന്




•ലേഖനം ഡൗണ്‍ലോഡ് ചെയ്യാം പ്രിന്റെടുക്കാം


അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന‌ യൂണിറ്റ്സമഗ്രാസൂത്രണം നമ്മുടെ ബ്ലോഗില് വന്നതിനുശേഷം യുദ്ധത്തെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഞാന്‍ കരുതിയിരുന്നു. അതിനുശേഷം സുരേഷ് സാറിന്റെ പഠനപ്രവര്‍ത്തനരേഖ വന്നു. ഗാന്ധാരീവിലാപത്തിലെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്‍, അനാഥത്വം, നമ്മുടെയൊക്കെ കേഴലിന്റെ സാമൂഹ്യപ്രസക്തി, ഗാന്ധാരി വിലാപത്തിലെ യുദ്ധഭീകരത ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുവാന്‍ സാര്‍ അതില്‍ സൂചിപ്പിച്ചു. അതിനു ശേഷം 20 മിനിറ്റ് വരുന്ന നല്ല രണ്ട് വീഡിയോ വന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏറ്റവും പുതിയ യുദ്ധങ്ങള്‍വരെയുള്ള എല്ലാ കാര്യങ്ങളും അതില്‍ കൊള്ളിച്ചിരുന്നു. ഇന്നലെ ഡോ.ഷംലയുടെ 'പട്ടാളക്കാരന്റെ' കഥാപഠനം വന്നു. ദാരിദ്രത്തിന്റെയും യുദ്ധത്തിന്റെയും ഐഡന്‍റിറ്റിയുടെയും നല്ല ഒരു അനാലിസിസ് ആയിരുന്നു ഡോ.ഷംലയുടെ കഥാപഠനം. ഇതില്‍ കൂടുതല്‍ എന്തെഴുതുവാന്‍. എങ്കിലും, ആവര്‍ത്തനമാകാതെ ചില കാര്യങ്ങള്‍ കൂടി ഞാന്‍ എഴുതുന്നു.
ഗാന്ധാരിയുടെ വിലാപം എല്ലാ യുദ്ധത്തിനെതിരെയുമുള്ള ലോകത്തിലെ അമ്മമാരുടേയും ഭാര്യമാരുടേയും എല്ലാ മനുഷ്യരുടേയും വിലാപമാണ്. ഒരു സംഘര്‍ഷം, ഒരു കോണ്‍ഫ്ലിക്റ്റ്, സ്വയം പരിഹരിക്കുവാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ മനുഷ്യവംശത്തെ അത് സംഹരിക്കുമെന്ന് മഹാഭാരതം നമ്മെ പഠിപ്പിക്കുന്നു. ഭയാനകമായ നാശം.
ഗാന്ധാരി, വ്യാസഭാരതത്തിലെ ഏറ്റവും കുലീനയായ സ്ത്രീ, അപാരമായ ആത്മീയ ശക്തിയുള്ള സ്ത്രീ, അന്ധനായ ഭര്‍ത്താവിനു വേണ്ടി ജീവിതകാലം മുഴുവനും അന്ധയായി ജീവിക്കുവാന്‍ വേണ്ടി ജീവിതം തിരഞ്ഞെടുത്ത സ്ത്രീ ഒരിക്കല്‍ മാത്രം യുദ്ധഭൂമിയിലെ കാഴ്ച കാണുവാനായി കണ്ണുകള്‍ തുറക്കുന്നു. ഭയാനകമാണാ കാഴ്ച. ഗാന്ധാരി വിലപിക്കുന്ന കാഴ്ച എഴുത്തച്ഛന്‍ വിവരിക്കുന്നു, ഗാന്ധാരിയുടെ വിലാപം നമ്മുടെ വിലാപമാക്കി മാറ്റുന്നു: നല്ല മരതകക്കല്ലുപോലുള്ള കല്യാണരൂപന്മാരായ കുമാരന്മാരെ കൊല്ലിക്കയത്രെ നിനക്കു രസമെടോ, നീലമലപോലെ വേലും തറച്ചുകിടക്കുന്നവര്‍, കണ്ഠം മുറിഞ്ഞുകിടക്കുന്നവര്‍, നായും നരിയും കടിച്ചുവലിക്കുന്ന ശവങ്ങള്‍, പട്ടുകിടക്കമേലെ കിടക്കേണ്ടവര്‍ ചോരയില്‍ പട്ടുകിടക്കുന്നവര്‍. ഒടുവിലൊരു ചോദ്യം: കല്ലുകൊണ്ടോ മനം, കല്ലിനുമാര്‍ദ്രതയുണ്ടെടോ.
മഹാഭാരതയുദ്ധം നടക്കുന്നത് എത്രയോ കൊല്ലങ്ങള്‍ക്കുമുമ്പാണ്. ബിസി ആയിരത്തില്‍ നടന്ന ആ യുദ്ധം കഴിഞ്ഞിട്ട് ഏതാണ്ട് മൂവായിരം വര്‍ഷം കഴിഞ്ഞു. ഇന്നും ഗാന്ധാരിയുടെ വിലാപം, യുദ്ധത്തിന്റെ കെടുതികള്‍ നമ്മെ പിന്തുടരുന്നു.
രതിയായി മാറുന്ന കൊല.
എന്തുകൊണ്ട് മ‌നുഷ്യ‌ര്‍ കൊല്ലുന്നു? ഈ ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമായോ ഏതെങ്കിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ളവര്‍, പ്രത്യേകിച്ച് 70 കളിലെ ലോകകാമ്പസുകളെ ഇളക്കിമറിച്ച വിയറ്റ്നാം യുദ്ധം കേട്ടുവളര്‍ന്നവര്‍, ബര്‍ട്ടാന്റ് റസ്സലിലൂടെ കടന്നുപോയിട്ടുണ്ടാകും. നല്ല ഓര്‍മ്മയില്ലെങ്കിലും റസ്സലിന്റെ ആത്മകഥയിലെ ചില വരികള്‍ ഞാനോര്‍ക്കുന്നു.ഒന്നാം ലോകമഹായുദ്ധത്തിലെ ചില കാഴ്ചകള്‍ കണ്ട് റസ്സല്‍ അതിശയത്തോടെ എഴുതുന്നു: യൂറോപ്പിലെ ഓരോ ആണും പെണ്ണും യുദ്ധത്തെ ആനന്ദത്തോടെയാണ് വരവേറ്റത് പല സമാധാനപ്രേമികളും കരുതിയതുപോലെ താല്പര്യമില്ലാത്ത ഒരു ജനതയ്ക്കുമേല്‍ ഏകാധിപതികളും ക്രൂരഭരണകൂടങ്ങളും സാമ്പ്രാജ്യത്വ‌ങ്ങളും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരുന്നു യുദ്ധമെന്നാണ് ഞാന്‍ കരുതിയത്. കൊല്ലുന്ന സേനകള്‍ എത്ര കൃത്യമായി ആ കൊലചെയ്തു. ജനകീയ പ്രോത്സാഹനമില്ലായിരുന്നുവെങ്കില്‍ ആ നരഹത്യ ഇത്ര ഭംഗിയായി നടക്കില്ലായിരുന്നു.പിന്നീട് റസ്സല്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും തകര്‍ന്നു. ജനങ്ങള്‍ എവിടേയും മരിച്ചുവീണു. എത്ര നാഗരികത തകര്‍ന്നു. എത്ര കോടി മരിച്ചുവീണു. ഗാന്ധാരി കണ്ടപോലെ യുദ്ധഭൂമിയില് നായും നരിയും കഴുകനും കടിച്ചുവലിക്കുന്ന ശവങ്ങള്‍. പരസ്പരം കൊല്ലുന്നവര്‍, അവരുടെ ദൈവമായ ജീസസിനോട് വിജയത്തിനായി പ്രാര്ത്ഥിച്ചു; വിജയത്തിനായി കര്‍ത്താവിനെ കാക്കിധരിപ്പിച്ചു കാഞ്ചി വലിച്ചു. അങ്ങിനെ യുദ്ധം ഒരു കൊല്ലുന്ന ക്രൂരമായ കൃത്യം എന്നതില്‍ നിന്നും യുദ്ധത്തെ അവര്‍ ഒരു വിശുദ്ധ കുര്‍ബാനയാക്കി.
ട്രഞ്ചുകളില്‍ ദീനരോദനം അടങ്ങുന്നതിനു മുമ്പ് രാഷ്ടങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു. ജനങ്ങളെ പകുത്തെടുത്തു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു മുമ്പ് യുദ്ധത്തില്‍ വിജയിച്ച സാമ്പ്രാജ്യത്ത്വ ശക്തികള്‍ 1944 ല്‍ ബ്രെട്ടന്‍വുഡില്‍ വച്ച് കോക് ടെയിലിന്റെ മുമ്പിലിരുന്ന് ആഗോളമൂലധനമൊഴുക്കി തകര്‍ത്ത രാഷ്ടങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു വേണ്ടി വേള്‍ഡ് ബാങ്ക്-IMF എന്ന ഇരട്ടകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു.
നമ്മളോര്‍ക്കുകയാണ് എങ്ങിനെയാണ് പുരുഷന്മാര്‍ക്ക് ഇങ്ങിനെ കൊല്ലുവാന്‍ കഴിയുന്നത്! അനുവദിക്കപ്പെട്ട മാരക ആയുധങ്ങളുപയോഗിച്ച് ഒരു സമൂഹം മറ്റൊരു സമൂഹത്തിനെ കൊല്ലുന്ന ഒരു കലയാണ് ആധുനിക യുദ്ധം. അത് പരിശീലനം കിട്ടിയവര്‍ ചെയ്യുന്നു. രാഷ്ടീയ തീരുമാനം മറ്റുള്ളവര്‍ എടുക്കുന്നു. സഹായ സഹകരണങ്ങള്‍ യുദ്ധം ചെയ്യാത്തവര്‍ ചെയ്യുന്നു.
എങ്ങിനെ ഒരാള്‍ക്ക് ശത്രുവല്ലാത്ത മറ്റൊരാളെ കൊല്ലുവാന്‍ കഴിയുന്നു? തകഴിയുടെ പട്ടാളക്കാരനെപ്പോലെ മൂന്നുനേരത്തെ ഭക്ഷണത്തിനുവേണ്ടി കൂലിക്കായി കൊല നടത്തുവാന്‍ കഴിയുമോ. കഴിയില്ല. യൂറോപ്പ് മുഴുവനും യുദ്ധഭൂമിയാക്കി മാറ്റി, ഒരിക്കലും ശത്രുവല്ലാത്ത ഒരാളെ, ഒരിക്കലും കണ്ടിട്ടില്ലാത്തെ ഒരാളെ എങ്ങിനെ പച്ചയ്ക്ക് കൊല്ലുന്നു? യുദ്ധം അയാളില്‍ രക്തദാഹമുണ്ടാക്കുന്നു. കോപം ഉണ്ടാക്കുന്നു. ഉന്മാദമുണ്ടാക്കുന്നു. ഒരിക്കലും കാണാത്ത പാവം ജനതയെ ശത്രുവായി കാണുവാന് പഠിക്കുന്നു. അവന്‍ നമ്മുടെ സഹോദരനല്ല ഇപ്പോള്‍. നമ്മുടെ ശത്രുവാകുന്നു. കൊല്ലേണ്ടവന്‍. അതിനുവേണ്ട എല്ലാ ട്രയിനിംഗുകളും അവനു നല്‍കുന്നു. അര്‍ജുനവിഷാദയോഗത്തിലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്ല മനഃശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ ധര്‍മ്മമുപദേശിക്കുവാനായി ഭവവാന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ഭ്രാന്തമായ ഒരാവേശമാകാത്ത, മനസ്സ് കീഴ്പ്പെടാത്ത ഒരു പട്ടാളക്കാരനും യുദ്ധഭൂമിയില്‍ തുടരാന്‍ കഴിയില്ല. അവന്‍ അടിവച്ചടിവച്ച് നീങ്ങുകയാണ്. ശത്രുനിരയിലേക്ക്. അവന്റെ മുമ്പില്‍ ശത്രുമാത്രം. കോപത്താല്‍ അവന്‍ തിളയ്ക്കുന്നു. കോപം അവനെ കീഴടക്കി. എല്ലാവരേയും കൊല്ലുക എന്ന തീവ്രമായ സ്വപ്നം അവന്റെ കാലുകള്‍ക്ക് ചിറകു നല്കുന്നു. കോപം കണ്ണിലൂടെ. തലച്ചോറില്‍ അത് കട്ടിപിടിച്ചു. ശബ്ദം വിറകൊണ്ടു. ഇപ്പോള്‍ യുദ്ധം അവന് രതിയുടെ ഉന്മാദമായ അവസ്ഥയാകുന്നു. പരമാനന്ദം. ആരു പറഞ്ഞു രതി അധ്വാന‌മാണെന്ന്, ആരുപറഞ്ഞു യുദ്ധം കൊല്ലലാണെന്ന്?
യുദ്ധനുണകള്‍
യുദ്ധം രൂപം കൊള്ളുന്നത് പടക്കളത്തിലല്ല. അത് സെനറ്റുകളിലാണ്. കോര്‍പറേറ്റ് ഓഫീസുകളിലാണ്. യുദ്ധം നടത്തുന്നതിനു രാജ്യത്തോട് പറയേണ്ട ഒരു നുണയുണ്ട്. അത് ഭരണകൂടങ്ങള്‍ നല്കുന്നു. അവര്‍ എന്നും നമ്മോട് പറയുന്ന നുണകള്‍ കേട്ട് ജനത അവരുടെ കൂടെ നില്‍ക്കുന്നു.ആ നുണകളിങ്ങനെ: രണ്ടാം ലോക മഹായുദ്ധം നടന്നത് നാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം നടന്നത് ഒരു ആര്‍ച്ച്ഡൂക്കിനെ ഒരു ഇരുപത് വയസ്സുകാരന് കൊന്നതുകൊണ്ടാണ്. 1952 ല്‍ കൊറിയന്‍ യുദ്ധം നടത്തിയത്, 1960 കളില്‍ വിയറ്റ്നാം യുദ്ധം നടത്തി ദശലക്ഷക്കണക്കിനു മനുഷ്യരെ കൊന്നത് അവരുടെ കുടിവെള്ളത്തില്‍, വിളകളില്‍ ഏജന്റ് ഓറഞ്ച് തളിച്ച് വിയറ്റ് നാമികളെ കൊന്നത് കമ്മൂണിസത്തില്‍ നിന്നും അവരെ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും 1989 വരെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം നടത്തിയത് മുതലാളിത്ത്വത്തിന്റെ ആഗോളമൂലധനമൊഴുക്കിനേക്കാളേറെ കമ്മൂണിസം പടരാതിരിക്കുവാനായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയുണ്ട് 7500 വര്‍ഷം പഴക്കമുള്ള ഒരു മൊസോപ്പൊട്ടോമിയന് സംസ്കാരത്തെ ബോംബിട്ട് തകര്‍ത്ത് ദശലക്ഷക്കണക്കിനു ഇറാക്കിലെ കുഞ്ഞുങ്ങളെ കൊന്നത് സദ്ദാമിന്റെ കയ്യില്‍ ഉണ്ടെന്ന് സിഐഎ പറഞ്ഞ weapons of Mass Destruction നുവേണ്ടിയായിരുന്നു. മുസ്ലിംകളുടെ പുണ്യമെക്ക ബോംബിടുന്നതിനുവേണ്ടി, സൌദിക്കെതിരെ പ്രയോഗിക്കുന്നതിനുവേണ്ടി, അയാള്‍ അത് കരുതിവച്ചിരിക്കുകയായിരുന്നു. ഗാന്ധാരി വിലാപത്തിലെ ഗാന്ധാരിയുടെ സ്വന്തം രാഷ്ട്രമായിരുന്ന ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനെ 2001 മുതല്‍ നാറ്റോ സേന തകര്‍ത്ത് തരിപ്പണമാക്കിയത് ഒസാമയെ അഫ്ഗാനികള്‍ സംരക്ഷിക്കുന്നതുകൊണ്ടാണ്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണ തുടരുന്നു. അമേരിക്കയും നാറ്റോ സേനകളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം എണ്ണയൂറ്റുന്നതിനെ ഏകാധിപതിയായ ഗദ്ദാഫി എതിര്‍ക്കുന്നതുകൊണ്ടല്ല, അവിടത്തെ റബലുകളുടെ ജനാധിപത്യ അവകാശങ്ങളെ അയാള്‍ അമര്‍ച്ചചെയ്യുന്നതുകൊണ്ടാണ്. വിക്കിലീക്സ് വന്നപ്പോള്‍ ബഹുമാനപ്പെട്ട അച്ചുതാനന്ദന്‍ പറഞ്ഞതുപോലെ 113 പ്രാവശ്യം ക്യൂബയിലെ കാസ്ട്രൊയെ കൊല്ലാന്‍ സിഐഎ ശ്ര‌മിച്ചത് കൂബന്‍ ജനതയ്ക്കുവേണ്ടിയായിരുന്നു. ഷാവേസിന്റെ വെനിസ്വല തെമ്മാടി രാഷ്ടമായി. ഇറാഖിന് എല്ലാ യുദ്ധക്കോപ്പുകളും നല്കി സദ്ദാമിനെക്കൊണ്ട് 1980 മുതല് 1988 വരെ ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത് ഇറാഖികള്‍ക്കുവേണ്ടിയായിരുന്നു, ഇറാന്‍ ഒരു തെമ്മാടി രാഷ്ടമായ്തുകൊണ്ടായിരുന്നു. ഈ നുണകളില്‍ വിശ്വസിച്ചുകൊണ്ട് നാമോരുത്തരും പക്ഷം ചേര്‍ന്ന്, നമ്മുടെ മതം നോക്കി, യുദ്ധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. യുദ്ധം ഒരു തുടര്‍ക്കഥയാകുന്നു.
ലേബലുകള്‍: ലേഖനം
11 അഭിപ്രായ(ങ്ങള്‍):
paranhu paranhu said...
നല്ല വീക്ഷണം
September 26, 2011
shamla said...
യുദ്ധത്തെക്കുറിച്ച് ആധികാരികമായി അസീസ്‌ സാറിനു ഒരു ലേഖനം എഴുതിക്കൂടെ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു. ഞങ്ങളുടെ പഠനപ്രവര്തനങ്ങള്‍ക്ക് ഈ ലേഖനം മുതല്‍ക്കൂട്ടാവും.അന്തര്‍ദേശീയമായ ഒരു കാഴ്ചപ്പാട് സ്വാംശീകരിക്കാന്‍ കുട്ടികളെക്കാള്‍ ഞങ്ങള്‍ക്ക് കഴിയുന്നു ഇതിലൂടെ. അഫ്ഗാന്‍ പശ്ചാത്തലത്തില്‍ രചിച്ച kite runner വായിച്ചതോര്‍ക്കുന്നു.സാര്‍ എഴുതിയത് പോലെ ആക്രമണങ്ങള്‍ രതിലീലകലാകുന്ന കാഴ്ചകള്‍ കുറെ ദിവസം മനസ്സിനെ വേട്ടയാടി.മതത്തിന്റെ മറവില്‍ മനുഷ്യന്‍ ഇത്രയ്ക്കു ക്രൂരനാവുന്നതെന്തിനെന്നു ചിന്തിച്ചുപോയി. തികച്ചും വിജ്ഞാനപ്രദമായ ലേഖനത്തിനു ഒരിക്കല്‍ കൂടി നന്ദി
September 26, 2011
Beena.R. said...
അസ്സിസ് സാറിന്റെ വിശാലമനസ്സ് കേരളക്കരയിലെ മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ആയി വിദ്യാരംഗം ബ്ലോഗിലൂടെ തുറന്നു തന്നതില്‍ ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ!സോഷ്യല്‍ സയന്‍സ്ഉം മലയാളവും ചേര്‍ത്തുവെച്ച ഈ ലേഖനം കുഞ്ഞുങ്ങള്‍ക്ക്‌ ഏറെ പ്രയോജനപ്പെടും.ആശംസകള്‍ !
September 26, 2011
azeez said...
പ്രിയ ബീന ടീച്ചര്‍ , ഇതൊന്നും അസീസിന്‍റെ വിശാലമനസ്കതയല്ല ടീച്ചര്‍. എന്‍റെ ജന്മം കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടണ്ടേ, വെറുതെ ചത്തുപോയിട്ട് കാര്യമുണ്ടോ? പ്രായംകൊണ്ട് കുറെ അനുഭവങ്ങള്‍ കിട്ടി. വിദ്യാരംഗം ബ്ലോഗിന്‍റെ ഔദാര്യം കൊണ്ട് അത് പങ്കുവയ്ക്കുവാന്‍ ഒരു അവസരം കിട്ടുന്നു. ചിലത് ചിലര്‍ക്കിഷ്ടപ്പെടാം, ചിലര്‍ക്ക് നീരസമുണ്ടാക്കാം .ചില കുട്ടികള്‍ക്ക് അതൊരനുഭവമായാല്‍ സന്തോഷം. ജാതിമതകുടുസ്സുചിന്തകള്‍ക്ക് അടിമപ്പെടാതെ എല്ലാവരും ഈശ്വരവിശ്വാസത്തോടെ പരസ്പരം സ്നേഹിച്ചു സമൂഹത്തിനു നന്മ ചെയ്ത് ജീവിക്കുന്ന ഒരു ലോകം നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു.
September 26, 2011
ലീമ വി. കെ. said...
അസീസ് സാറിന്റെ ലേഖനം വായിച്ചു.എനിക്ക് പുതിയ അറിവുകള്‍ പകര്‍ന്നുതരാന്‍ കഴിഞ്ഞ ഒരു ലേഖനമായിരുന്നു.
'രതിയായ് മാറുന്ന കൊല' തുടങ്ങിയവയൊക്കെ പുതിയ അറിവായിരുന്നു.വളരെ നന്ദി സാര്‍.
September 26, 2011
Sreekumar Elanji said...
എങ്ങനെ ഈ സന്തോഷം പ്രകടിപ്പിക്കും എന്നറിയാതെ വിഷമിക്കകയാണു് അസീസിക്കാ..
നല്ല നിരീക്ഷണം.
ഏറെ പ്രയോജനപ്രദം.
സ്കളില്‍ഈയാഴ്ച സ്പോര്‍ട്ട്സ്.പിന്നെ കലോത്സവം...
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം ഇതു്.
ഹരിശ്രീസുഹൃത്തുക്കളുമായി പങ്കുവെക്കട്ടെ സര്‍...
പറയൂ....
September 26, 2011
സാബിദ മുഹമ്മദ്‌ റാഫി said...
മനുഷ്യ വംശ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധത്തിന്. കാട്ടുവാസിയായിരുന്നപ്പോള്‍ നിലനില്പിന് വേണ്ടിയും ; കാടു പിന്നെ നാടും വീടുമായപ്പോള്‍... ആവശ്യങ്ങള്‍ അത്യാഗ്രഹങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വഴി മാറിയപ്പോള്‍.. യുദ്ധങ്ങള്‍ ഉണ്ടായി .എന്നും എവിടെയും മണ്ണിനു വേണ്ടിയും പെണ്ണിന് വേണ്ടിയും നാം യുദ്ധം ചെയ്തു .എല്ലാറ്റിനും ന്യായീകരണമായി സാഹിത്യത്തിലും യുദ്ധം ചെയ്യുന്ന ,ചെയ്യിക്കുന്ന ദേവന്മാരെയും നാം സൃഷ്ടിച്ചു .ഒടുവില്‍ ഓരോ യുദ്ധവും അനാഥമാക്കുന്ന വിധവകളെയും കുഞ്ഞുങ്ങളെയുമോര്‍ത്തു നാം തന്നെ വിലാപ കാവ്യങ്ങള്‍ എഴുതുന്നു. അകത്തും പുറത്തും നടക്കുന്ന ഓരോ യുദ്ധവും അനാഥമാക്കുന്നത് നമ്മളെ തന്നെയാണെന്നുള്ള തിരിച്ചറിവ് എന്നെങ്കിലും മനുഷ്യനുണ്ടാകുമോ..?
ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം അശാന്തിപര്‍വ്വങ്ങള്‍ മാത്രമാകുമ്പോള്‍ നമുക്ക് പ്രത്യാശിക്കാന്‍ എന്തുണ്ട് ബാക്കി ...?
September 26, 2011
azeez said...
Sure, SreeKumar sir, you can always.And, thanks for caring me.
September 27, 2011
രജി said...
അശാന്തിപര്‍വങ്ങള്‍ക്കപ്പുറം എന്തായിരിക്കും എന്ന് ഞാന്‍ എന്റെ കുട്ടികളോടു ചോദിച്ചു. അപ്പോള്‍ ഹരികൃഷ്ണന്‍ പറഞ്ഞു-'അതിനെക്കാള്‍ പല മടങ്ങു വര്‍ദ്ധിച്ച അശാന്തി' എന്ന്.
അതു തന്നെയാണ് ശരി അല്ലേ സാര്‍. ഇന്നോളമുള്ള യുദ്ധങ്ങളുടെ ചരിത്രം അതുതന്നെയാണല്ലോ പഠിപ്പിക്കുന്നത്. അബ്ദുള്‍ അസീസ് സാറിന്റെ എഴുത്ത് ഇനിയും തുടരണം.
സ്നേഹത്തോടെ
രജികുമാര്‍
September 27, 2011
വില്‍സണ്‍ ചേനപ്പാടി said...
യുദ്ധഭൂമിയിലെ രക്തപങ്കിലമായ യാഥാര്‍ത്ഥ്യങ്ങള്‍ തേടുന്ന ഈ
ലേഖനം കാലികപ്രസക്തമാണ്.അശാന്തിപര്‍വങ്ങള്‍ക്കപ്പുറത്തേയ്ക്ക്
ശാന്തമായി യാത്രചെയ്യുവാന്‍ ഇതുപകരിക്കും.അസീസ് സാറിന്
ഭാവുകങ്ങള്‍
September 27, 2011
E.N. Narayanan said...
സങ്കുചിതമനസ്കരുടെ മനസ്സില്‍ അങ്കുരിക്കുന്ന യുദ്ധത്തിന്റെ വിത്തുകള്‍ !പടര്‍ന്നു പന്തലിച്ചു മഹാവൃക്ഷമായി മാറുന്നു .ചേക്കേറാന്‍ ചില്ലകളില്ലാത്ത കായ് കനികളില്ലാത്ത,തീത്തണലുകള്‍ മാത്രം നല്‍കുന്ന വിഷ വൃക്ഷം!ചേക്കേറാന്‍ ഇടം തേടി പറക്കുന്ന ഒരു പറവയുടെ ചിറകടി സാറിന്റെ ലേഖനത്തില്‍ കേള്‍ക്കുന്നു .അഭിനന്ദനങ്ങള്‍
September 27, 2011

Sunday, September 25, 2011

We party every week.
A lot of drinks, eats and trash talks, till late at night.
Often insultingly or abusively about the persons we meet.
Talk about women,about their body and engage in coitus, though in words.
We enjoy talking others' failures.
We enjoy the tricks we played at them and boast about our intellect's sharpness.
So many hours. Just junk talks.
The partying energises everybody, so it seems.Or I say, stimulate well.
That's the goodness of the partying.
We say we release our stresses.We say we deflate our pent up turbulent emotions.
We believe we are renewed.
We are right . We come silent,sad and go merry. Great.
We all become one.
But we plunge into meloncholy the next day. A steep and rapid fall. It needs a week for a similar, merry day.
At the party there is no room for simple talks. No room for mild loving talks. All exertions. The best exerted, wins.
I fail.Always.
I dream of a day when a small number of people gather lovingly together. With absolute purity and sanctity.No gain talks. No trash.
I don’t think it will work. Nobody has the time.
I think of a day of gathering withtheir hearts not tied to this gain of the world.
I wish if they gather experiencing love of the people , vibrate in the magnetic forces of the divine;all becoming one, the Great Unity.
No room here.This is a party house. A bar. A club.
I wish if we all go inward to the depth of the heart for a moment instead of exerting outward, and witness the eternal bliss of the great creator.
I believe.
A day will come when one enlightened soul will be preferable to thousand other souls.
A few petro-corporates are controlling the energy supply of the whole world.And they have different policy in different countries. The price-fixation is not based on the global market always.Even if it is, they create wars and civil wars to increase or decrease the supply and price of crude.They pay huge commissions and payouts to the corrupt governments. When it was not easy to loot crude from Libya, they sponsored alleged Islamic terrorists, called the event democracy- building and finally placed a puppet govt in Libya.In Angola they did. In Congo they do. We are amazed to read that within 2 weeks of launching a war in Libya ( that is in March), the rebels started selling oil, and Qatar bought their oil. The US and the Western imperialism are terrorising Iran, Venezula,and Latin American countries.They made a coup in Iran in 1953 against Mossadeghgovt who nationalised Iranian oil, and placed a puppet Shaw governement, which was overthrown in 1979 by Khomeni Revolution.During the Cold War they did war to save people from communism. Now they changed communism to terrorism. When they needed crude they supported a Pipeline Democracy, severed Balkan countries and built pipeline without touching Russia and Iran.In Canada where I live, we have to pay $ 1.64 ( about Rs 75) for a small cup of coffee, whereas they give us one litre of petrol for one dollar( Rs 45).

Thursday, September 15, 2011

Germophobia








ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
ജനലിനപ്പുറം പകര്‍ച്ച വ്യാധി പൂത്തുലയുന്നു

ശ്വാസാന്തരങ്ങളില്‍ ശോണ കഫം പുഷ്പിക്കുന്നു
തരുവയെന്തു ഞാന്‍‍ നിനക്ക്
ഉള്ളിലെ പുകമറ വീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ

- മരണ വാര്‍ഡ്, ബാലചന്ദ്രന്‍‍
നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്‍ച്ച വ്യാധിയുടെ ആധി പിടികൂടി യിരിക്കുകയാണ്. ചിലപ്പോള്‍‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗ പ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്ന് പോകും.
ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
പുലര്‍ച്ചെ, തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍‍ ബസ്സ് കാത്തു നില്ക്കുകയാണ്. സുര്യന്‍‍ ഉണരുന്നതെയുള്ളൂ. സമ്മറാണെങ്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്ര ഓര്ത്തു കൊണ്ടു ഞാന്‍ സൂര്യനു നേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാത കിരണങ്ങള്‍‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്റെ പ്രാണനു അത് ഉണര്‍‌വ്വേകുന്നു. പെട്ടെന്ന് എന്നെ ഭയം പിടി കൂടി. ഈ കിരണങ്ങള്‍‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെങ്കിലും മാരക വൈറസുകള്‍ ആകുമോ? എന്റെ ശരീരത്തില്‍ തുളച്ചു കയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്‍സിസ്റ്റുകള്‍. അവ എന്റെ നേരെ മാത്രം പാഞ്ഞടുക്കു ന്നതെന്തിന്? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കൂ. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക?
ഞാന്‍ ഇപ്പോള്‍ വൈറസ് പരനോഇയയുടെ പിടിയിലാണ്. ഏതൊരു ആധുനികനെയും പോലെ.
ഒന്നാം നമ്പര്‍ ബസ്സില്‍ കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണത്‌. യാത്രക്കാര്‍ ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്‍ദാര്‍ജി കളുമുണ്ട്. ഉരുള ക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "Good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ് ഡ്രൈവര്‍ അഭിവാദ്യം ചെയ്യുകയാണ്. ഇറങ്ങാന്‍ നേരം “have a nice day” എന്നും “good eve / goodnight” എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന്‌ ഞാന്‍ സംശയിക്കാറുണ്ട്. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതു കൊണ്ട് ബസ്സിലാണ് പലരുടെയും പ്രാതല്‍. ചിക്കെന്‍ സാന്‍ഡ്‌വിച്ചും പോപ്പുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം. നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍ എന്നെങ്കിലും ആയിരിക്കും. ഡിസ്‌പ്ലേ ഷെല്‍‌ഫില്‍ നിന്നെടുത്തു മൈക്രോവേവ് ചെയ്തു 'ഫ്രഷ്' ആയി നമുക്ക് തരുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചു കൊണ്ടിരിക്കും. 60 - 70 കഴിഞ്ഞ പുരുഷന്മാര്‍ പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നത് കാണാം - Sudoku. അല്‍ഷെമിര്സ് എന്ന പ്രജ്ഞ നഷ്‌ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പു വരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.
വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ട്. പുരുഷന്‍മാര്‍ പൊതുവേ ഹൊറൊര്‍ പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്കു നേര്‍ കടന്നു വരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചു കൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക? രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എലൂര്‍ ലെന്‍‌ഡിംഗ് ലൈബ്രറിയില്‍ നാലു അലമാര നിറയെ ഇരിക്കുന്ന Mills and Boons ഞാന്‍ ഓര്ത്തു പോയി. പക്ഷെ ഇത് കാനഡ ആയതു കൊണ്ടു കുറച്ചു കൂടി കൊഴുപ്പും എരിയുമുണ്ട്. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.




65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളത്. മക്കളോ കൊച്ചു മക്കളോ അടുത്തില്ലാത്തതു കൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍ അനുഭവിക്കുന്നത്. നാം ചെയ്യുന്നത് പോലെ ഓം ത്രയംബകം എന്ന മഹാ മൃത്യും‌ജയ മന്ത്രം ചൊല്ലി ആത്മാവിന്റെ കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്. എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതു പോലെ കൌണ്സിലര്‍ സന്ദര്ശനങ്ങളുമുണ്ട്. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്ദ്ദേശിക്കുന്നു. HRT എന്ന Hormone Replacement Therapy ചെയ്താല്‍ രണ്ടാം യൌവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്‍ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതു കൊണ്ട് അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്കുന്നു. വെപ്പു പല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍ മനോഹരമായതു കൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.
Germophobia


ബസ്സിപ്പോള്‍ downtown കഴിഞ്ഞു. "ശ്ശ്" ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍ചീഫ് എടുത്തു അവള്‍ മുഖം തുടച്ചു. വീണ്ടും വീണ്ടും അവള്‍ തുമ്മി ക്കൊണ്ടിരി ക്കുകയാണ്. അവള്‍ നല്ല മര്യാദയുള്ള പെണ്കുട്ടിയാണ്. തുമ്മല്‍ മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ് എടുത്തു വായും മുക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലം പിടിച്ചു ഒരു ചെറിയ “ശ് ” ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍ മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്ന് ചിത്ര സഹിതം അതില്‍ വിവരിക്കുന്നു. fightflu.ca. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറും അതിലുണ്ട് - 1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്ന നൂറു കിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചു കൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെ ഓര്‍ത്ത് അയാള്‍ ഞെട്ടുകയാണ്.
ജര്‍മൊഫോബിയ എന്ന അണു ഭയം ഞങ്ങളെ കീഴടക്കി കഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്‍റ്റി സെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്. തുമ്മലും ചുമയും പനിയും നീരിളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോ ടെററിസ്റ്റിനെ എന്ന പോലെ എന്തു കൊണ്ടാണ് സമൂഹം കാണുന്നത്?
കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹു രാഷ്ട്ര മരുന്ന് ഭീമന്‍ Pfizer ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥ നാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക യാണെങ്കില്‍ ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത് ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂ നില്ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെ പ്പോലെ. നിങ്ങള്‍ കുത്തി വെയ്‌പ്പ് എടുക്കുക. ഇനി ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വന്നില്ലെങ്കിലും പ്രശ്നമുണ്ട്. ഏഷ്യയിലുള്ള ഫ്ലു പിടിച്ച ഒരു സ്ത്രീ വിമാനം കയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലു രോഗം നല്‍‌കുന്നു. എയര്‍‌പോര്‍ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലു പിടിക്കുന്നു. ഫ്ലു രോഗം പിടികൂടാ തിരിക്കുന്നവര്‍ ആരെന്നു നിങ്ങള്‍ക്കറിയാം. ഫ്ലു ഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.


വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാം ലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധ വിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30 കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍, പാമ്പെണ്ണക്കാര്‍. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh, you from India, is it really like this?" സ്ലംഡോഗ് കണ്ടതിനു ശേഷം അവര്‍ ചോദിക്കുന്നു.
രണ്ടു ദിവസം മുമ്പ് കാല്‍‌ഗറി ഹെറാള്‍ഡ് എന്ന പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടം വീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയം വച്ചത്രേ. ഈ വാര്‍ത്ത മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്റെ നാട്ടില്‍ മാത്രമല്ല. സങ്കടം വന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു: എന്തു കൊണ്ടാണ് ഒരു കര്‍ത്താവ് ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാ മറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം.
ഫ്ലു നേരിടുന്നതിനു ഗവണ്മെന്‍റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ടി.വി.യിലൂടെ നിര്‍ദ്ദേശം കൊടുത്തു കൊണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകട മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു : സ്കൂളുകള്‍ ചുമ വിമുക്ത മാക്കുന്നതിനു PTA കൂടുന്നു. സ്കൂളില്‍ ഒരു കാരണ വശാലും ചുമ വച്ചു പൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെങ്കിലും എത്തിയാല്‍, മഞ്ഞാണോ മഴയാണോ എന്നു നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍ ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍കി അവരെ വിടും. ഫ്ലു ഉണ്ടെങ്കിലോ, ഒരു അണു ഭീകരനെ എന്ന പോലെ അണു വിമുക്ത വാഹനത്തില്‍ അടച്ചു പൂട്ടി വീട്ടില്‍ എത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്‍ഡ് ഹുഘെസ്മാര്‍
നിങ്ങള്‍ Howard Hughes നെ ക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മ്മാതാവും നല്ല സംവിധായകനും ആയിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈ കൊടുക്കില്ല. വാതില്‍ പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട് മുറിയില്‍ നാലു മാസക്കാലം അയാള്‍ കഴിച്ചു കൂട്ടി. ചോക്ലേറ്റ് ബാറും പാലും മാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍സ് കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughes മാര്‍. എല്ലാവരും തന്നെ പിടി കൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്നു ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളില്‍, എലിവേറ്ററുകളില്‍, ഓഫീസുകളില്‍ എല്ലായിടത്തും. പാസ്‌വേഡ് അടിച്ചു കൊടുത്താലേ ജോലി സ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറക്കൂ. പക്ഷെ അതിനു മുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.


ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SI യുടെ വീട്ടിലേക്കു വരുന്നു. കാളിംഗ് ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്‌ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടു കൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നത്. വാഷ് റൂമില്‍ കയറിയാല്‍ ഫ്ലഷ് ചെയ്യുന്നതിന് കാല്‍ വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന്‍ ഷോള്‍ഡര്‍ കൊണ്ടു ഡോര്‍ തള്ളി തുറക്കുന്നു.

പ്രശ്നങ്ങളാണ്. അണു കടിയേല്‍ക്കാതെ ബസ്സില്‍ എങ്ങിനെ കയറും? എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്? ബാങ്കിലെ പണ മെഷീനില്‍ നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍ത്തുന്നത്? വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ?
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ? കാല്‍ വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി, നെഞ്ചമര്‍ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ, അതിനി വായുവില്‍ ആയിരിക്കുമോ? അണുക്കളേക്കാള്‍ ഭയാനകമായ അണു ഭയം നമ്മില്‍ നിറച്ചവര്‍ ആരാണ് ?
ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്‍റ്റില്‍ ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തു കൊടുത്തു. 2008 ജൂലൈയില്‍ ഏഴു ദിവസമാണ് അയാള്‍ അവിടെ ജോലി ചെയ്തത്. ഹെല്‍‌ത്ത് പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്ന് കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍ കയറി രണ്ടു പ്രാവശ്യം കൈ കഴുകാതെ അടുക്കളയിലേക്ക് വന്നു കാണുമെന്ന് ഹെല്‍‌ത്തുകാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴു ദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്റിസ് എ പിടി കൂടിയിട്ടുണ്ടാവും.
അടിയന്തിരമായി ഹോട്ടലുകാരും ഹെല്‍‌ത്തുകാരും മീറ്റിംഗ് കൂടി. ഹോട്ടല്‍ മൂന്നു ദിവസത്തേക്ക് ശുദ്ധികരണത്തിനു വേണ്ടി പൂട്ടി. മക് ഡൊണാള്‍ഡിന്റെ ചിലവില്‍ വന്നവര്ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്‍ജെക്ഷനു വേണ്ടി ധാരാളം പേര്‍ വന്നു. ഒന്നു കൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരും മോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരം വര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു. മനുഷ്യരെക്കാള്‍ മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ് ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യ നഗരമായ കൊച്ചിയില്‍ കണ്ട ഒരു തരം പനിയെ അവര്‍ എലിപ്പനി എന്നു പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പ്പൊറേഷന്‍ എലി വേട്ട തുടങ്ങി. കോടി രൂപയുടെ വിഷം വാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതി ചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല് മുറിച്ചു നിന്ന ജേക്കബ് വടക്കാഞ്ചേരിയും ഏഴു പ്രകൃതി ചികിത്സാ പ്രവര്‍ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചു കെട്ടുന്നതി നെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍ കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയം ആക്കുന്നതി നെതിരെയും പ്രതിഷേധിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞു ഗവണ്മെന്‍റ് അറിയിപ്പുണ്ടായി: എലിപ്പനിയുടെ കാരണം എലി മൂത്രമിറ്റിച്ചതു കൊണ്ടല്ല!
അണുക്കളേക്കാള്‍ ഭയാനകമായ ഭയം നമ്മില്‍ കുത്തി വെയ്ക്കുക്കുന്നവര്‍ ആരാണ് ? ചാറ്റല്‍ മഴ കൊള്ളരുതേ, നീരിളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്‌ട്ടമായതെങ്ങിനെ? കോടാനു കോടി വൈറസുകള്‍ നിന്നെ തേടി നടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോ രോഗികള്‍ ആക്കുമ്പോള്‍ ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്‍‌പര്യമെന്ത്?
Part 2:
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും, ആന്‍റ്റിബയോട്ടിക്കില്‍ തിടംവയ്‌ക്കുന്ന സൂപ്പര്‍ബഗ്കളും

Monday, September 5, 2011

രാജവാഴ്ച ഒരിക്കലും ജനാധിപത്യത്തിനു പകരമാവില്ല .ഏറ്റവും മോശമായ ജനാധിപത്യം പോലും ഏറ്റവും നല്ല രാജവാഴ്ചയേക്കാള്‍ നല്ലതാണ് എന്നു പറയുന്നതതുകൊണ്ടാണ്.തീവണ്ടി കൃത്യമായി ഓടിയിട്ടും ഓഫീസുകള്‍ സമയത്തിനു തുറന്നിട്ടും ഇന്ദിരയുടെ കിരാത അടിയന്തിരാവസ്ഥയുട...െ നാളുകളെ ഇന്ത്യന്‍ ജനത ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.രാജഭരണത്തിനെതിര കലാപം രൂപം കൊണ്ട യൂറോപ്പിന്‍റെ ചരിത്രം , റഷ്യയിലെ രാജഭരണചരിത്രം, എവിടത്തേയും രാജഭരണ ചരിത്രം, ഇന്ത്യയിലെ രാജഭരണചരിത്രം,ഇവയൊക്കെ ചരിത്രത്തിലെ ചോരയുടെ ഏടുകളായതുകൊണ്ടാണ് ജനങ്ങള്‍ രാജഭരണത്തെ ചവിട്ടിപ്പുറത്താക്കിയത്.ജനാധിപത്യം നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നില്ല എന്നത് ശരിയാണ്.രാജാധിപത്യവുമായിരുന്നില്ല. പോരാഴ്മകള് ജനങ്ങള്‍ തന്നെ പരിഹരിക്കും. ഉദാ: അന്നാ ഹസാരെ പ്രസ്ഥാനം. ന൪മ്മദാ ബചാവൊ ആന്തോളന്‍,മാവോവാദി കലാപം, അറബ് വസന്തം തുടങ്ങി തുടങ്ങി.. ഭരണകൂടങ്ങളെ ബഹിഷ്കരിക്കുവാനും നല്ലതു തിരഞ്ഞെടുക്കുവാനും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.ചോരപ്പുഴയൊഴുക്കാതെ സൌദി അറേബ്യയില്‍ ഒരു ഭരണമാറ്റം സാദ്ധ്യമാണോ? 42 കൊല്ലമെടുത്തില്ലേ ഗദ്ദാഫിയെ പുറത്താക്കാന്‍.വരാന്‍ പോകുന്നത് ഗദ്ദാഫിയേക്കാള്‍ നല്ല ഭരണമാകാം,അല്ലായിരിക്കാം, പക്ഷേ, ഇതൊന്നും ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിനു ന്യായീകരണമല്ല. അഴിമതി വീരന്മാരാണ് ജനാധിപത്യം നിയന്ത്രിക്കുന്നത് എന്നത് ഞാനും മനസ്സിലാക്കുന്നു.പക്ഷേ, വികസിത ജനാധിപത്യത്തില്‍ അഴിമതി വളരെ വളരെ കുറവാണ്. ഉദാഹരണം ഈ കാനഡ.ഒരു വ്യവസായിക്കു ആനുകൂല്യം ചെയ്തുകൊടുത്തതിന്‍റെ പേരില്‍ മൂന്നു ലക്ഷത്തിന്‍റെ ഒരു അഴിമതി മാത്രമാണ് മല്‍റോണിയുടെ പേരില്‍ ഇവിടെ കേട്ടിട്ടുള്ളത്. ജനാധിപത്യം മാത്രമാണ് വഴി.