Monday, June 6, 2011

പ്രിയ രവിശങ്കര്‍, ഈ ലേഖനം വായിക്കുവാന്‍ വൈകിപ്പോയി. ആരും പറയാത്ത എന്‍റെ നാടിന്‍റെ പുതിയ കഥ ഇവിടെയിരുന്ന് വളരെ സങ്കടത്തോടെയാണ് വായിച്ചുതീര്‍ത്തത്.ഞാനിനി ലീവില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ നാടുവിട്ടിട്ടുണ്ടാകും.സഹിക്കുവാന്‍ കഴിയുന്നില്ല എന്‍റെ ജന്മനാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്. വീരന്‍പുഴ ഞങ്ങള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. അതുപോലെ പടിഞ്ഞാറുഭാഗത്തുള്ള കായലുകളും കണ്ടല്‍ കാടുകളും. അതൊക്കെ ‍ വല്ലാര്‍പാടം കണെയ്നര്‍ ടെ൪മിനലിന്റെ പേരില് നശിപ്പിച്ചു.കരാറുകാരും രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ട്ടാക്കി.പുഴയും വയലുകളും കായലും നികത്തി ഒരു ശവവഴി പോലെ മലച്ചുകിടക്കുകയാണ് ഇന്നു വല്ലാര്‍പാടം കണ്ടെയിനര്‍ പാത.രവിശങ്കര്‍ പറഞ്ഞപോലെ ഠ വട്ടത്താണ് ഇതു ചെയ്തിട്ടുള്ളത്.എത്രയോ കുടുമ്പങ്ങള്‍ നാമാവശേഷമായി. എത്ര കാവുകള്‍, മനകള്‍ എല്ലാം നശിച്ചു.ഭൂമിക്കു വിലയിട്ടത് അഞ്ചുതരത്തിലായിരുന്നു. അന്നു ആ കാശിനു ഒരു സെന്‍റ് ഭൂമിപോലും കിട്ടില്ലായിരുന്നു.ഒരു പാര്‍ട്ടിയും ആ പാവം കുടുംബങ്ങളെ തിരിഞ്ഞുനോക്കിയില്ല.മാര്സ്കിസ്റ്റ് പാര്ട്ടി, കാണ്‍ഗ്രസ്, ബിജെപി ,ലീഗ് ഇതൊന്നും ഇങ്ങിനെ ഒരു സംഭവം കണ്ടതായി ഭാവിച്ചില്ല.കാലാകാലങ്ങളായി ഇവര്‍ക്കു വോട്ട് തള്ളിക്കൊടുക്കുന്ന ജനങ്ങളെ ഇവര്‍ ഉപേക്ഷിച്ചു.‍എല്ലാവരും കരാറുകാരായിരുന്നു. ആദ്യകാലം മുതല്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് സമരം സംഘടിപ്പിച്ചത് സി ആര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും പിന്നെ എനിക്കു പേരറിയാത്ത SUCI പ്രവര്‍ത്തകരുമായിരുന്നു. SUCI എന്ന രാഷ്ടീയപ്പാര്‍ട്ടി ജനങ്ങളെ സംഘടിപ്പിക്കുകയും പോരാടുവാന്‍ എല്ലാ ത്യാഗവും ചെയ്തു. ഹാഷിം സുരേഷ് വൈജു തുടങ്ങിയ എന്‍റെ കൂട്ടുകാര്‍ വളരെ ക്ലേശം സഹിച്ചാണ് സമരം നടത്തിക്കൊണ്ടുപോയത്.സിആര്‍ സംസാരിക്കുന്നതും ഹാഷിമിനേയും ചിത്രത്തില് കണ്ടപ്പോള്‍ പഴയ ഓ൪മ്മകളും സങ്കടവും വന്നു.‌
ഇനിയും അനിശ്ചിതത്വം തുടരുകയാണല്ലോ .